Friday, October 30, 2009

സംഗതി ചൂടുപിടിച്ചിരിക്കുന്നു......

കണ്ണൂരിലെ യഥാര്‍ത്ഥ വോട്ടര്‍മാരുടെ അവകാശത്തിന്മേലുള്ള കടന്നു കയറ്റത്തിനെതിരെ മണ്ഡലത്തിലെങ്ങും ഉയരുന്ന പ്രതിഷേധം കണ്ട്‌ പകച്ചു നില്‍ക്കുകയാണ്‌ ഇടതുമുന്നണി. വോട്ടര്‍പട്ടികയില്‍ ഒമ്പതിനായിരത്തോളം പുതുമുഖങ്ങള്‍ കുടിയേറിയതിലോ ആറായിരത്തോളം പേര്‍ പുറത്തുപോയതിലോ തെല്ലും ആശങ്കയില്ലാതിരുന്ന മുന്നണിക്ക് വ്യാജവോട്ടര്‍മാര്‍മാരുടെ തെളിവുസഹിതമുള്ള വാര്‍ത്തകളും ചിത്രങ്ങളും എല്ലാ മാധ്യമങ്ങളിലൂടെയും പുറത്തുവരുമ്പോള്‍ പോലും മിണ്ടാട്ടമില്ലായിരുന്നു, പാര്‍ട്ടി പത്രത്തിന്‌ പോലും ഉത്തരമില്ലയിരുന്നു. കളി കാര്യമായപ്പോള്‍ - വ്യജന്മാരെ നേരിടാന്‍ ബൂത്തില്‍ തന്നെ അവര്‍ക്കെതിരെ കേസെടുക്കുമെന്നായപ്പോള്‍ , ആ വാര്‍ത്ത വന്നപ്പോള്‍, തങ്ങളുടെ കള്ള വോട്ടര്‍മാരെല്ലാം ഞെട്ടിയപ്പോള്‍, വൈകിയെങ്കിലും ചെറിയൊരു പ്രതിരോധം തീര്‍ക്കാന്‍ കിണഞ്ഞ പാടുപെടുന്ന ശശിയെയും, പാര്‍ട്ടി പത്രക്കാരെയും കാണാന്‍ കഴിയുന്നു. ജയിക്കാന്‍ ഇത്തരത്തില്‍ എന്തു വൃത്തികേടും ചെയ്യുമെന്ന്‌ സാംസ്കാരിക നായകനായ പിണറായിയുടെ കൂലിയെഴുത്തുകാരന്‍ സുകുമാര്‍ അഴീക്കോടിനെ കൊണ്ട്‌ "ദേശാഭിമാനിയില്‍" വിശദീകരണ ലേഖനവുമെഴുതിച്ചതോടെ കണ്ണൂരിലെ വോട്ടര്‍മാര്‍ക്ക്‌ സി പി എം ചെയ്ത കൊടും പാതകം തീര്‍ത്തും ബോധ്യപ്പെട്ടു. കണ്ണൂരിലെ വോട്ടര്‍മാരെ സംബന്ധിച്ച്‌ അഭിമാനപോരാട്ടമാണ്‌ ഇക്കുറി നടക്കുന്നത്‌. കണ്ണൂരിലെ ജനങ്ങളുടെ വികാരമാണ്‌ ഓരോ തെരഞ്ഞെടുപ്പിലും പ്രതിഫലിക്കാറുള്ളതെങ്കില്‍ ഇത്തവണ കണ്ണൂരിനു പുറത്തുള്ള മണ്ഡലങ്ങളിലെ ആയിരക്കണക്കിനാളുകളെ ഇവിടെ വ്യാജരേഖകള്‍ ചമച്ച്‌ വോട്ടര്‍മാരാക്കി ജനവിധി അട്ടിമറിക്കാനുള്ള ആസൂത്രിതശ്രമം സി പി എം നടത്തുന്നു. ഇത്‌ കണ്ണൂരിന്റെ ആത്മാഭിമാനത്തെ മുറിവേല്‍പ്പിക്കുന്നതാണ്‌. അതിന്‌ ചുട്ടമറുപടി നല്‍കാന്‍ ഇവിടത്തെ പ്രബുദ്ധരായ ജനങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞെന്നതിന്റെ തെളിവാണ്‌ ജനങ്ങള്‍ നേരിട്ട് തന്നെ വ്യാജന്മാരെ നേരിടാന്‍ രംഗത്തിറങ്ങിയത്.
അധികവും മുസ്ലീം ന്യൂനപക്ഷവിഭാഗത്തില്‍പ്പെട്ട ആറായിരത്തിലധികം യഥാര്‍ത്ഥ വോട്ടുകള്‍ തള്ളിയും ഇല്ലാത്ത കെട്ടിടത്തിലും വീട്ടു നമ്പറിലുമൊക്കെ മണ്ഡലത്തിനു പുറത്തുള്ളവരുടെ പേര്‌ ചേര്‍ത്തും കൃത്രിമ മാര്‍ഗ്ഗത്തിലൂടെ വിജയം നേടാമെന്നായിരുന്നു സി പി എമ്മിന്റെ കണക്കുകൂട്ടല്‍. അതെല്ലാം തെളിവുസഹിതമുള്ള വാര്‍ത്തകളും, ചിത്രങ്ങളും കൂടി എല്ലാ മാധ്യമങ്ങളിലൂടെയും പുറത്തുവിട്ടപ്പോള്‍ ഞെട്ടിയ വ്യാജ വോട്ടര്‍മാര്‍ കള്ള വോട്ട് ചെയ്യാന്‍ ഞങ്ങള്‍ ഇല്ല എന്നായി. കള്ളവോട്ടര്‍മാരെ വോട്ട് ചെയ്യാന്‍ വരുംബോള്‍ കയ്യൊടെ പിടിക്കും എന്നു പറഞ്ഞതിനാണു ഇപ്പൊ CPM മാധ്യമങ്ങളെയും, തെരെഞ്ഞെടുപ്പു കമ്മീഷനെയും കൂടെ UDF നെയും എതിര്‍ക്കുന്നതു.

കള്ളവോട്ടുകാര്‍ക്ക്‌ വിധിക്കാനുള്ളതല്ല കണ്ണൂരിന്റെ ജനവിധിയെന്ന്‌ ഉദ്ഘോഷിച്ച്‌ കണ്ണൂരിലെ യഥാര്‍ത്ഥ വോട്ടര്‍മാര്‍ അവര്‍ക്കെതിരെ നില്‍ക്കുന്ന കാഴ്ചയാണ്‌ പോരാട്ടരംഗത്ത്‌ കാണാന്‍ സാധിക്കുന്നത്‌.
മറ്റൊന്നു ഈ മണ്ഡലത്തിലെങ്ങും വികസനം നടന്നിട്ടില്ല എന്ന ദുര്‍ബലമായ ആരോപണമാണു.ഒരു വ്യാഴവട്ടത്തിലേറെയായി കെ. സുധാകരനായിരുന്നു കണ്ണൂരിന്റെ അമരക്കാരന്‍.കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കെ.സുധാകരന്‍ 8613 വോട്ടിനാണ്‌ സി.പി.എമ്മിലെ കെ.പി. സഹദേവനെ പരാജയപ്പെടുത്തിയത്‌. വികസനം വരാതെ ഈ സുധാകരനു എങ്ങനെ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ നിയോജക മണ്ഡലത്തില്‍ നിന്നും 23000 വോട്ടിന്റെ ലീഡ്‌ കിട്ടി എന്നുള്ള ചോദ്യത്തിനു മിണ്ടാട്ടമില്ലാതെ നില്‍ക്കയാണു CPM.

കേരളത്തിലേയും കേന്ദ്രത്തിലേയും ഭരണ വിജയ,പരാജയങ്ങളും ഇവിടെ വിഷയമാകുബൊള്‍, അതൊന്നും നേരിടാന്‍ കഴിയാതെ തലതാഴ്തി നടക്കുകയാണെ CPM നേത്രുത്വം.മരിച്ചവരോട്‌ ആദരവ്‌ കാട്ടുകയെന്നത്‌ സംസ്കാരമുള്ള ഏതൊരു സമൂഹത്തിന്റെയും കടമയാണ്‌. ശത്രുവാണെങ്കില്‍ പോലും മരിച്ചവരോട്‌ ആദരവ്‌ കാണിക്കാത്ത മനുഷ്യന്‍ മൃഗതുല്യനാണ്‌.കേരളജനതയുടെ ഒരു കൈയബദ്ധം മൂലം അധികാരത്തിലെത്തിയ മാര്‍ക്സിസ്റ്റ്‌ മുന്നണി മരിച്ചവരെ പോലും അപമാനിച്ചുകൊണ്ട്‌ കേരള ജനതയെ വിളിക്കുകയാണ്‌. 'വിപ്ലവം തോക്കിന്‍കുഴലിലൂടെ' എന്ന മാവോ സൂക്തം തിരുത്തിക്കുറിച്ചുകൊണ്ട്‌ 'വിപ്ലവം പാഠപുസ്തകത്തിലൂടെ' എന്നാക്കിയ മാര്‍ക്സിസ്റ്റ്‌ അനുകൂല അദ്ധ്യാപക സംഘടനയായ കേരള സ്കൂള്‍ ടീച്ചേഴ്സ്‌ അസോസിയേഷന്‍ (കെ.എസ്‌.ടി.എ) 'വിപ്ലവം പരീക്ഷാ ചോദ്യപേപ്പറിലൂടെ'യും ആകാം എന്ന്‌ കേരളീയ സമൂഹത്തെ അറിയിച്ചിരിക്കുന്നു.

ആസിയാന്‍ കരാറുമായി ബന്ധപ്പെട്ട നെഗേറ്റെവ്‌ ലിസ്റ്റില്ലെന്ന്‌ മുഖ്യനെ ധരിപ്പിച്ചത്‌ ദേശാഭിമാനി ലേഖകനാണെന്ന വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ ഇനി മുതല്‍ "ദേശാഭിമാനി" താന്‍ വായിക്കില്ലെന്നു പറഞ്ഞു നടക്കുകയാണു മുഖ്യന്‍.




.

15 comments:

പാഞ്ഞിരപാടം............ said...

ആസിയാന്‍ കരാറുമായി ബന്ധപ്പെട്ട നെഗേറ്റെവ്‌ ലിസ്റ്റില്ലെന്ന്‌ മുഖ്യനെ ധരിപ്പിച്ചത്‌ ദേശാഭിമാനി ലേഖകനാണെന്ന വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ ഇനി മുതല്‍ "ദേശാഭിമാനി" താന്‍ വായിക്കില്ലെന്നു പറഞ്ഞു നടക്കുകയാണു മുഖ്യന്‍.

kaalidaasan said...

പാഞ്ഞിരപാടം,

മന്‍ മോഹന്‍ സിംഗിന്റെ സ്വദേശം ഏതാണ്? പഞ്ചാബോ, ഡെല്‍ഹിയോ, ആസാമോ? ജീവിതത്തില്‍ ഇന്നു വരെ താമസിക്കാത്ത അസാമിലെ വോട്ടറായി അദ്ദേഹം രെജിസ്റ്റര്‍ ചെയ്തത് എങ്ങനെയാണ്?

പാഞ്ഞിരപാടം............ said...

മന്‍ മോഹന്‍ സിംഗിന്റെ സ്വദേശവും കണ്ണൂരിലെ കള്ളവോട്ടും തമ്മില്‍?

kaalidaasan said...

പാഞ്ഞിരപാടം,

മന്‍ മോഹന്‍ സിംഗിന്റെ സ്വദേശവും കണ്ണൂരിലെ കള്ളവോട്ടും തമ്മില്‍?



തങ്കളുടെ പോസ്റ്റിലെ രണ്ടു പരാമര്‍ശങ്ങളാണു ചുവടെ.

വോട്ടര്‍പട്ടികയില്‍ ഒമ്പതിനായിരത്തോളം പുതുമുഖങ്ങള്‍ കുടിയേറിയതിലോ

കണ്ണൂരിനു പുറത്തുള്ള മണ്ഡലങ്ങളിലെ ആയിരക്കണക്കിനാളുകളെ ഇവിടെ വ്യാജരേഖകള്‍ ചമച്ച്‌ വോട്ടര്‍മാരാക്കി


ഇതും മന്‍ മോഹന്‍ സിംഗ് എങ്ങനെ അസാമിലെ വോട്ടറായി എന്നതും തമ്മിലുള്ള ബന്ധം മനസിലക്കാന്‍ ആകില്ലെങ്കില്‍ കഷ്ടം എന്നേ പറയേണ്ടു

അസാമില്‍ ഒരിക്കലും താമസിക്കാത്ത മന്‍ മോഹസിംഗ് ഒരു സുപ്രഭാതത്തില്‍ അവിടെ സ്ഥിര താമസമാക്കി അസാമിലെ വോട്ടറായി രെജിസ്റ്റര്‍ ചെയ്തു. തെരഞ്ഞെടുപ്പു നിയമ പ്രകാരം അത് തെറ്റല്ല.

കണ്ണുരില്‍ സ്ഥിരമായി താമസിക്കാത്ത കുറച്ചു പേര്‍ കണ്ണൂരില്‍ താമസമാക്കി വോട്ടര്‍ പട്ടികയില്‍ പേരു രെജിസ്റ്റര്‍ ചെയ്തു. അതും തെരഞ്ഞെടുപ്പു നിയമപ്രകരം തെറ്റല്ല. അതുകൊണ്ടാണ്, കണ്ണൂരിലെ വോട്ടര്‍ പട്ടികയില്‍ തെറ്റില്ല എന്നും അത് റദ്ദാക്കേണ്ട എന്നും തെരഞ്ഞെടുപ്പു കമ്മിഷന്‍ അഭിപ്രായപ്പെട്ടത്.

പിന്നെ കള്ള വോട്ട് ആരെങ്കിലും ചെയ്താല്‍ അത് വോട്ടു ചെയ്യുമ്പേഴേ അറിയൂ. അവരെ ബൂത്തില്‍ വച്ച് അറ്സ്സ്റ്റ് ചെയ്ത് കേസെടുക്കാം.

തെരഞ്ഞെടുപ്പു കമ്മിഷന്‍ അംഗീകരിച്ച വോട്ടര്‍ പട്ടികയില്‍ പേരുള്ളവര്‍ക്ക് വോട്ടവകാശം നിഷേധിക്കാന്‍ ആര്‍ക്കും അവകാശമില്ല.

പാഞ്ഞിരപാടം............ said...

"അസാമില്‍ ഒരിക്കലും താമസിക്കാത്ത മന്‍ മോഹസിംഗ് ഒരു സുപ്രഭാതത്തില്‍ അവിടെ സ്ഥിര താമസമാക്കി അസാമിലെ വോട്ടറായി രെജിസ്റ്റര്‍ ചെയ്തു. തെരഞ്ഞെടുപ്പു നിയമ പ്രകാരം അത് തെറ്റല്ല."
മന്മോഹന്‍ കള്ള റെസിഡന്‍സി സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടാവും വോട്ടറായത്.?

കണ്ണൂരില്‍ മഹാഭൂരിപക്ഷവും മറ്റു മണ്ഡലങ്ങളില്‍ നിന്ന്‌ വ്യാജറസിഡന്‍സി സര്‍ട്ടിഫിക്കറ്റുകളുമായി വന്ന സി പി എമ്മുകാരാണ്‌ എന്നു CITU ഓഫീസിലേയും ദേശാഭിമാനി ഓഫീസിലേയും കണക്കെടുത്താല്‍ മതിയല്ലൊ. മറ്റൊന്നു പലര്‍ക്കു ഇരട്ടവോട്ടുണ്ടെന്നതാണു. കണ്ണൂരില്‍ ആറുമാസമായി സ്ഥിരതാമസക്കാരാണെന്നു പറഞ്ഞാണ്‌ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ വോട്ടര്‍ മാരുടെ മഹാപ്രവാഹം.2006 ലെ നിയമസഭാ തെരഞ്ഞെടുപ്പിനും 2009 ഏപ്രിലില്‍ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിനുമിടയില്‍ കണ്ണൂരില്‍ പുതുതായി വന്ന വോട്ടര്‍മാര്‍ 300 ല്‍ താഴെയാണ്‌.സി പി എം ഓഫീസില്‍ നിന്ന്‌ നല്‍കിയ ലിസ്റ്റ്‌ പ്രകാരം 6386 പേരെ നീക്കം ചെയ്തിരിക്കുന്നത്‌ മതിയായ നോട്ടീസയക്കുകയോ അവരുടെ വാദം കേള്‍ക്കുകയോ ചെയ്യാതെയാണ്‌. പലര്‍ക്കും നോട്ടീസ്‌ പോലും നല്‍കിയിട്ടില്ല. ചിലര്‍ക്കൊക്കെ അധികൃതര്‍ നോട്ടീസയച്ചിരുന്നെങ്കിലും വൃദ്ധരായ ആളുകള്‍ക്കും രോഗികള്‍ക്കുമൊക്കെ ഹിയറിംഗില്‍ പോകാനായില്ല. ചെന്ന പലരും താലൂക്കോഫീസിലെ നീണ്ട ക്യൂ കണ്ട്‌ തിരിച്ചു വരികയാണുണ്ടായത്‌. ഇത്തരം വോട്ടര്‍മാരുടെ വോട്ടാണ്‌ പട്ടികയില്‍ നിന്ന്‌ തള്ളിയതില്‍ ഭൂരിപക്ഷവും.ദേശാഭിമാനി ക്വാര്‍ട്ടേഴ്സിലെയടക്കം എല്ലാ ദിവസവും ഓഫീസില്‍ വന്നുപോകുന്ന വ്യാജതാമസക്കാരുടെ അപേക്ഷകള്‍ അതേ പടി അംഗീകരിക്കപ്പെട്ടു. കാസര്‍കോട്‌ ജില്ലയിലെ നീലേശ്വരം പടിഞ്ഞാറ്റംകൊഴുവലില്‍ നിന്ന്‌ ദിവസേന കണ്ണൂരില്‍ ജോലിക്കു വരുന്ന ലക്ഷ്മിക്കുട്ടിയും സി മോഹനനുമൊക്കെ അങ്ങനെ കണ്ണൂരിലെ വോട്ടര്‍മാരായി.
ഇതെല്ലാം മാധ്യമങ്ങളില്‍ വന്നതുമാണു.
ഇതെല്ലാം ഇവിടെ എഴുതിയതു താങ്കള്‍ ഇതുവരെ ഒന്നും അറിഞ്ഞിട്ടില്ല എന്നു കരുതിയാണു.ഇതെല്ലാം അറിഞ്ഞിട്ടും വെറുതെ മന്മോഹനെയും മറ്റും പിടിച്ചു ഈ നാറിയ ഇടപാടിനെ പിന്തുണക്കാനാണു, ശ്രമിക്കുന്നതെങ്കില്‍ എനിക്കൊന്നും പറയാനില്ല... ഇനി കണ്ണൂരിലെ ജനാധിപത്യ വിശ്വാസികള്‍ക്കു വിടുന്നു....


പിന്നെ ഇവരെല്ലാം സി പി എം നേതൃത്വത്തിന്റെ അറിവോടെ നിയമത്തിലെ പഴുതുകളെല്ലാം മനസിലാക്കി സമര്‍ത്ഥമായി വോട്ടര്‍പട്ടികയില്‍ ഇടം നേടുകയാണെന്നു എല്ലാവര്‍ക്കും അറിയാം കാളിദാസാ.‌ ഇരട്ടവോട്ടുകാരെ മുഴുവന്‍ കണ്ടെത്തി തെരഞ്ഞെടുപ്പു കേസ്‌ ഫയല്‍ ചെയ്താല്‍ അതില്‍ തീര്‍പ്പാകാന്‍ വര്‍ഷങ്ങളെടുക്കുമെന്നറിയാം. കണ്ണൂര്‍ പിടിച്ചെടുത്തുവെന്ന്‌ ഒന്നര വര്‍ഷത്തേക്കെങ്കിലും പറഞ്ഞു നടക്കാമല്ലോ എന്ന ആഗ്രഹത്തിലാണ്‌ ഏറ്റവും വൃത്തികെട്ട നീക്കം സി പി എം സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെ കണ്ണൂരില്‍ നടക്കുന്നത്‌.

സമാധാനത്തില്‍ ചിന്തിച്ച് നോക്കൂ കാളിദാസാ,കണ്ണൂരിലെ ജനങ്ങളെ നോക്കുകുത്തികളാക്കി ഇറക്കുമതിചെയ്ത വോട്ടിന്റെ ബലത്തില്‍ ജയിക്കാന്‍ നൊക്കുന്നതു തന്നെ നെറികെട്ട രാഷ്റ്റ്രീയമല്ലെ?
ഈ രാഷ്റ്റ്രീയത്തിന്റെ വക്താവാനാണൊ താങ്കള്‍ മന്മോഹന്‍ സിങിനെ കൂട്ട് പിടിക്കുന്നത്?

kaalidaasan said...

പാഞ്ഞിരപാടം,

മന്‍ മോഹന്‍ സിംഗ് നല്‍കിയത് കള്ള സര്‍ട്ടിഫിക്കറ്റാണൊ അല്ലയോ എന്നത് പാഞ്ഞിരപാടം തീരുമാനിക്കുക.

മന്‍ മോഹന്‍ സിംഗ് ആസാമിലെ വോട്ടറായത്, കാസര്‍കോട്‌ ജില്ലയില്‍ നിന്ന്‌ ദിവസേന കണ്ണൂരില്‍ ജോലിക്കു വരുന്ന ലക്ഷ്മിക്കുട്ടിയും മോഹനനുമൊക്കെ കണ്ണൂരിലെ വോട്ടര്‍മാരായതിലും മോശമായ തരത്തിലല്ലേ?

കണ്ണൂരില്‍ ജോലി ചെയ്യുന്ന ലക്ഷ്മിക്കുട്ടിയും മോഹനനുമൊക്കെ കണ്ണൂരില്‍ തന്നെ സ്ഥിരതാമസമാക്കണമെന്നു തോന്നിയാല്‍ അവര്‍ അതു ചെയ്യും. അതിനെ തെരഞ്ഞെടുപ്പുകമ്മീഷനല്ല, മറ്റൊരു കമ്മീഷനും ചോദ്യം ചെയ്യനാവില്ല.

പ്രധാനമന്ത്രിയായ ശേഷം ആണു മന്‍ മോഹന്‍ സിംഗ് അസാമിലെ സ്ഥിരതാമസക്കരനായത്. അതിനു മുമ്പ് അദ്ദേഹം ആസമില്‍ പോയിട്ടുണ്ടോ എന്നതു പോലും സംശയമാണ്. ആ സിംഗിനു റെസിഡന്‍സി സര്‍ റ്റിഫിക്കറ്റ് നല്‍കിയതിലും എത്രയോ അന്തസുണ്ട്, കണ്ണൂരില്‍ സ്ഥിരമായി ജോലിചെയ്യുന്ന ലക്ഷ്മിക്കുട്ടിക്കും മോഹനനും റെസിഡന്‍സി സര്‍ട്ടിഫിക്കറ്റ് നലകിയതിന്.

kaalidaasan said...

പാഞ്ഞിരപാടം,

ഇരട്ട വോട്ടുണ്ടെങ്കില്‍ അത് കണ്ടെത്തി വോട്ടര്‍ മാരെ അയോഗ്യരാക്കുകയാണു തെരഞ്ഞെടുപ്പു കമ്മീഷന്റെ ഉത്തരവാദിത്തം.

കണ്ണൂരു ജോലി ചെയ്യുന്നവര്‍ വന്നുപോകണോ അവിടെ താമസിച്ചു ജോലി ചെയ്യണോ എന്നതൊക്കെ അവരവരുടെ ഇഷ്ടമല്ലേ? താമസിക്കുന്നവര്‍ക്കും താമസിപ്പിക്കുന്നവര്‍ക്കും പരാതിയില്ലെങ്കില്‍ തെരഞ്ഞെടുപ്പു കമ്മീഷനൊന്നും ചെയ്യാനാവില്ല. തിരുവനന്തപുരതു താമസിക്കുന്ന ആരെങ്കിലും കണ്ണൂരാണു ജോലി ചെയ്യുന്നതെന്നു അവകാശപ്പെടുകയും അതു വശി വോട്ടര്‍ പട്ടികയില്‍ ഇടം നേടുകയും ചെയ്താല്‍, അതിന്റെ പേരില്‍ നടപടി എടുക്കാം.

മാദ്ധ്യമങ്ങള്‍ എഴുതുന്നതൊക്കെ ശരിയവണമെന്നില്ല. നിയമത്തിന്റെ മുമ്പിലെ ശരിയാണു ശരി. മന്‍ മോഹന്‍ സിംഗ് നല്‍കിയ റെസിഡന്‍സി സര്‍ട്ടിഫിക്കറ്റ്, അദ്ദേഹം ആറുമാസമായി ആസമില്‍ താമസിക്കുകയായിരുന്നു എന്നാണ്. അത് ശരിയാണെന്ന് ഒരു കഴുത പോലും വിശ്വസിക്കില്ല. അദ്ദേഹം ആ ആറുമാസവും പ്രധാനമന്ത്രിയായിരുന്നു എന്നും ഡെല്‍ഹിയിലായിരുന്നു താമസമെന്നും ഇന്‍ഡ്യയിലെ എല്ലാവര്‍ക്കും അറിയാമായിരുന്നു, പാഞ്ഞിരപാടം ഉള്‍പ്പടെ. പക്ഷെ അദ്ദേഹത്തിന്റെ അവകാശവാദം, പഴുതുകള്‍ ഉള്ള നിയമപരമായി ശരിയായിരുന്നു. അതു കൊണ്ട് അതിനെതിരെ വന്ന പരാതികള്‍ തെരഞ്ഞെടുപ്പു കമ്മീഷന്‍ തള്ളിക്കളഞ്ഞു. അതുപോലെ കണ്ണൂരു ജോലി ചെയ്യുന്നവര്‍ അവിടെ ആറുമാസമായി താമസിക്കുന്നു എന്നവകാശപ്പെട്ടാല്‍ നിയമ പരമായി അത് ശരിയാണ്. അത് തെരഞ്ഞെടുപ്പു കമ്മീഷനും അംഗീകരിച്ചു കഴിഞ്ഞു.

അസാമിലേക്ക് ഇറക്കുമതി ചെയ്ത് മന്‍ മോഹന്‍ സിംഗിനെ പിന്‍വാതിലിലൂടെ രാജ്യസഭയിലെത്തിച്ച് പ്രധാനമന്ത്രിയാക്കുന്നതിലുള്ള നെറികേടെ കണ്ണൂരിലുമുള്ളു. നെറികേട് ആരു കാണിച്ചാലും നെറികേടുതന്നെയാണ്. നിയമത്തിലെ പഴുതാണു പ്രശ്നമെങ്കില്‍ പഴുതില്ലാത്ത നിയമം ഉണ്ടാക്കണം.

പാഞ്ഞിരപാടം............ said...

ഇരട്ട വോട്ടുണ്ടെങ്കില്‍ അത് കണ്ടെത്തി വോട്ടര്‍ മാരെ അയോഗ്യരാക്കുകയാണു തെരഞ്ഞെടുപ്പു കമ്മീഷന്റെ ഉത്തരവാദിത്തം.
എന്നാലും അതു ഒരു പാര്‍ട്ടിയുടെ കാര്‍മ്മികതത്തില്‍ കള്ള വോട്ടുകളുണ്ടാക്കിയതിനു നടപടിയില്ല, അല്ലേ... നല്ല ലൈന്‍....

കണ്ണൂരു ജോലി ചെയ്യുന്നവര്‍ വന്നുപോകണോ അവിടെ താമസിച്ചു ജോലി ചെയ്യണോ എന്നതൊക്കെ അവരവരുടെ ഇഷ്ടമല്ലേ?
ആരാണു അതു ചോദ്യം ചെയ്യുന്നത്?പക്ഷെ വൊട്ടെഷ്സു ലിസ്റ്റില്‍ കൂട്ടമായി വന്നാല്‍ അതു ചോദ്യം ചെയ്യും.2009 ഏപ്രിലില്‍ നടന്ന ലോക്സഭാ തെരഞ്ഞെടപ്പുവരെ സ്വന്തം സ്തലത്തു വൊട്ട് ചെയ്യുകയും ഇപ്പൊ കള്ള വോട്ടിനപേഷിക്കുകയും ചെയ്യുനനവരെയാണു ചോദ്യം ചെയ്യുന്നതു.

മന്‍‍ മോഹന്‍ സിംഗ് ആസാമിലെ വോട്ടറായത്, ---- എങ്കില്‍ നമുക്കു ആദ്യം രാജ്ഗൊപാലിനെ പിടിച്ചറസ്റ്റ് ചെയ്യാം.ആളും പണ്ട് മധ്യപ്രദെശിലെ വോട്ടര്‍ ആയിരുന്നു. കള്ളവോട്ട് ചെയ്യാന്‍ വേണ്ടി കരുതികൂട്ടി വൊട്ടെഷ്സ് ലിസ്റ്റില്‍ സീ പി എം പതിനായിരത്തോളം പേരെ ഒറ്റയടിക്കു ചെര്‍ത്ത് നടത്തുന്ന നെറികേടിനെ ന്യായീകരിക്കുന്നതു കൊള്ളാം...

കണ്ണൂരിലെ ജനങ്ങളുടെ വികാരമാണ്‌ തെരെഞ്ഞെടുപ്പുകള്‍ പ്രതിഫലിപ്പിക്കേണ്ടതെങ്കില്‍ ഇത്തവണ കണ്ണൂരിനു പുറത്തുള്ള മണ്ഡലങ്ങളിലെ ആയിരക്കണക്കിനാളുകളെ ഇവിടെ വ്യാജരേഖകള്‍ ചമച്ച്‌ വോട്ടര്‍മാരാക്കി ജനവിധി അട്ടിമറിക്കാനുള്ള ആസൂത്രിതശ്രമം എങ്ങെനെ താങ്കള്‍ വിലയിരുത്തുന്നു? താങ്കളുടെ വീട്ടില്‍ മറ്റുള്ളവര്‍ വന്നു കാര്യം നട്ത്തിയാല്‍ എങ്ങനെയിരിക്കും?

നെറികേട് ആരു കാണിച്ചാലും നെറികേടുതന്നെയാണ് --അതാണു പോയന്റ്.അതീപ്പൊ പിണറായി ലാവ്നില്‍ കട്ടിട്ടു നിയമത്തിനു മുന്നില്‍ വരില്ല എന്നു മസിലു പിടിച്ച പോലെയും ആവാം. ഇന്നല്ലെല്‍ നാളെ നിയമത്തിനു അതു മനസ്സിലാകും.

പാഞ്ഞിരപാടം............ said...

മാദ്ധ്യമങ്ങള്‍ എഴുതുന്നതൊക്കെ ശരിയവണമെന്നില്ല.----

ദേശാഭിമാനിയെ ഞാന്‍ ഉദ്ധേശിച്ചിരുന്നില്ല.

kaalidaasan said...

പാഞ്ഞിരപാടം,

എന്നാലും അതു ഒരു പാര്‍ട്ടിയുടെ കാര്‍മ്മികതത്തില്‍ കള്ള വോട്ടുകളുണ്ടാക്കിയതിനു നടപടിയില്ല, അല്ലേ... നല്ല ലൈന്‍....

2004 ല്‍ ആണു, ഡെല്‍ഹിയിലെ വോട്ടറായിരുന്ന മന്‍ മോഹന്‍ സിംഗ് അസാമിലെ വോട്ടറായി രെജിസ്റ്റര്‍ ചെയ്തത്. അത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കാര്‍മ്മികത്വത്തില്‍ തന്നെയായിരുന്നു. ആ വോട്ടുണ്ടാക്കിയതിനു ആരെങ്കിലും നടപടി എടുത്തോ? അതൊക്കെ കഴിഞ്ഞിട്ടു മതിയില്ലേ 2009 ല്‍ വോട്ടുണ്ടാക്കിയതിന്റെ പിന്നാലെ പോകാന്‍.

പക്ഷെ വൊട്ടെഷ്സു ലിസ്റ്റില്‍ കൂട്ടമായി വന്നാല്‍ അതു ചോദ്യം ചെയ്യും.2009 ഏപ്രിലില്‍ നടന്ന ലോക്സഭാ തെരഞ്ഞെടപ്പുവരെ സ്വന്തം സ്തലത്തു വൊട്ട് ചെയ്യുകയും ഇപ്പൊ കള്ള വോട്ടിനപേഷിക്കുകയും ചെയ്യുനനവരെയാണു ചോദ്യം ചെയ്യുന്നതു.


കൂട്ടമായിട്ടു വരണോ ഒറ്റക്കൊറ്റക്കു വരണമോ എന്നതൊക്കെ വരുന്നവരുടെ അവകാശമല്ലേ.

2004 ലെ ലോക് സഭ തെരഞ്ഞെടുപ്പില്‍ ഡെല്‍ഹിയില്‍ വോട്ടു ചെയ്ത മന്‍ മോഹന്‍ സിംഗ് ആറുമാസം കഴിഞ്ഞു ആസാമിലെ വോട്ടറായി രെജിസ്റ്റര്‍ ചെയ്തു ആസാമില്‍ നിന്നും നാമ നിര്‍ദേശ പത്രിക നല്‍കി രാജ്യസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. അതിനെ എന്തുകൊണ്ടു പാഞ്ഞിരപാടം ചോദ്യം ചെയ്തില്ല? അതു ചെയ്യാതെ ഇപ്പോള്‍ ചോദ്യം ചെയ്യുന്നത് ഇരട്ടത്താപ്പല്ലേ?

എങ്കില്‍ നമുക്കു ആദ്യം രാജ്ഗൊപാലിനെ പിടിച്ചറസ്റ്റ് ചെയ്യാം.ആളും പണ്ട് മധ്യപ്രദെശിലെ വോട്ടര്‍ ആയിരുന്നു.

ആരും അറസ്റ്റ് ചെയ്യില്ല. ഇന്‍ഡ്യയിലെ ഏതു പൌരനും ആറുമാസം ഒരിടത്തു താമസിച്ചാല്‍ അവിടെ വോട്ടറായി രെജിസ്റ്റര്‍ ചെയ്യാമെന്ന് നിയമമുണ്ട്. അതാണു രജഗോപാലനും മന്‍ മോഹന്‍ സിംഗും, ഇപ്പോള്‍ പാഞ്ഞിരപാടം ആരോപിക്കുന്ന കണ്ണൂരിലെ വോട്ടര്‍മാരും ചെയ്തത്. ആ നിയമം ഉള്ളിടത്തോളം അത് ഇവര്‍ക്കൊക്കെ പരിരക്ഷ നല്‍കുന്നു, അറസ്റ്റില്‍ നിന്ന്.

സ്വന്തം പാര്‍ട്ടി നേതാവു ചെയ്തത് നെറികേടല്ല എന്നും മറ്റുള്ളവര്‍ ചെയ്യുന്നത് നെറികേടാണ്, എന്നും വ്യാഖ്യാനിക്കുന്നതല്ലെ ശരിക്കും നെറികേട്.

പാഞ്ഞിരപാടം............ said...

എവിടെ... കാളിദാസനെ വിശ്വസിപ്പിക്കാന്‍ പറ്റുമെന്നെനിക്കു തോന്നുന്നില്ല.

മന്‍ മോഹന്‍ സിംഗ് അവിടെ ഒരു രാജ്യസഭാ അംഗമായി തെരെഞ്ഞെടുക്കെപ്പെടുവാന്‍ സ്വന്തമായി വീടും വാടകക്കെടുത്ത് കഴിഞ്ഞ 6 വര്‍ഷമായി അവിടെത്തെന്നെ താമസിച്ചു ഇക്കഴിഞ്ഞ തെരെഞ്ഞെടുപ്പില്‍ പൊലും അവിടെ വോട്ടു ചെയ്ത വ്യക്തി ആണു. കണ്ണൂരിലൊ? വോട്ടര്‍പട്ടികയില്‍ പുതുതായി ഉള്‍പ്പെടുത്തിയ 9357 വോട്ടര്‍മാരില്‍ 843 പേര്‍ മണ്ഡലത്തില്‍ താമസമില്ലെന്ന്‌ കണ്ടെത്തി.(ഇന്നലത്തെ വാര്‍ത്ത) എന്നു പറഞ്ഞാല്‍ 10%ത്തോളം, പിന്നെ മുന്നെ തള്ളിയത് ഏകദേശം 4000 ത്തൊളം.വ്യാജ വോട്ടര്‍മാരുടെ എണ്ണം കണ്ടെത്തിയതിന്റെ പതിന്‍മടങ്ങ്‌ വരുമെന്ന്‌ ഏതൊരാള്‍ക്കും മനസ്സിലാകും. സ്‌ക്വാഡിന്റെ പരിശോധന കാര്യക്ഷമമായിരുന്നില്ലെന്നതും, പരിശോധനാവിവരം മുന്‍കൂട്ടി ചോര്‍ത്തി പട്ടികയില്‍ പേരുള്ളവരെ സ്ഥലത്തെത്തിക്കുകയും, ഇതിനെല്ലാം വ്യാജ റസിഡന്‍സ്‌ സര്‍ട്ടിഫിക്കറ്റ്‌ നല്‍കിയ അതേ ഉദ്യോഗസ്ഥരാണ്‌ പലപ്പോഴും സ്ക്വഡിനു വഴികാട്ടികളായത്‌ എന്നതും പരിശോദിച്ചാല്‍ CPM നടത്തിയ ജനാതിപത്യ കൊല എത്രത്തോളം വരും?
അതു മാത്രമൊ? അഴീക്കോട് മണ്ഡലത്തിലെ അഴീക്കോട് പഞ്ചായത്ത് 15-ാം വാര്‍ഡ് സി.പി.എം.മെമ്പര്‍ പി.വി. വിജയന്‍, അഴീക്കോട് പഞ്ചായത്തിലെ 22-ാം വാര്‍ഡ് മെമ്പര്‍ കെ. രമേശന്‍, കല്യാശ്ശേരി മണ്ഡലത്തിലെ കല്യാശ്ശേരി പഞ്ചായത്ത് മെമ്പര്‍ കെ.വി. സാറു തുടങ്ങിയ ജനപ്രതിനിധികള്‍ കൂടുമാറി കണ്ണൂരിലെ വോട്ടര്‍മാരായി. നാട്ടുകാര്‍ക്ക് സുപരിചിതരായ മെമ്പര്‍മാര്‍ മണ്ഡലവും പഞ്ചായത്തും മാറിയത് നാട്ടുകാരെ ഞെട്ടിച്ചിരിക്കുകയാണ്. ഒരു മെമ്പര്‍ ആ പഞ്ചായത്തില്‍സ്ഥിരതാമസക്കാരനായിരിക്കണം എന്ന പഞ്ചായത്തീരാജ് ആക്ട് 20 ബി, 35 എച്ച്. വകുപ്പുകള്‍ക്ക് കണ്ണൂരില്‍ പുല്ലുവില. ഇത്യെല്ലാം ആണു ഇപ്പോള്‍ ഞാന്‍ ആരോപിക്കുന്ന കണ്ണൂരിലെ വോട്ടര്‍മാര്‍ ചെയ്തത്.അല്ലാതെ ആരും നിയമപരമായി താമസം മാറ്റി, വാടക വീടെല്ലാം എടുത്തു, പഴയ വൊഅട്ടെല്ലാം ക്യാന്‍സല്‍ ചെയ്തൊന്നും അല്ലാ ദാസാ ഇപ്പൊ വ്യജന്മാരായത്!!
ഇനിയും കാളിദാസനു മനസ്സിലായില്ലെങ്കില്‍ "ദേശാഭിമാനി" വായനക്കാരനായിക്കൊളൂ.

kaalidaasan said...

പാഞ്ഞിരപടം,

6 വര്‍ഷമായി മന്‍ മോഹന്‍ സിംഗ് ആസാമില്‍ വടക വീടെടുത്തു തമസിക്കുന്നില്ല. 2004 ല്‍ പ്രധാനമന്ത്രിയായപ്പോള്‍ ഒരു എം പി ആയിരുന്നില്ല. രാജ്യസഭയില്‍ കടന്നുകൂടാന്‍ അന്ന് വാടക വീടെടുത്തു എന്നതു ശരി. വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ത്തു എന്നതും ശരി. പക്ഷെ അവിടെ ഒന്നും തമസിച്ചിട്ടില്ല. അത് ഇന്‍ഡ്യയിലെ ഏതു കൊച്ചു കുട്ടിക്കും അറിയാം. വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ത്തതു കൊണ്ട് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വോട്ടും ചെയ്തു. അതു പോലെ തന്നെയാണു കണ്ണൂര്‍ 843 പേര്‍ പേരു രജിസ്റ്റര്‍ ചെയ്തത്. അവരൊന്നും കണ്ണൂര്‍ ജോലിചെയ്യുന്നവരല്ല, കണ്ണൂരുമായി ഒരു ബന്ധവും ഇല്ല എന്ന് തെളിയിച്ചാല്‍ അവരെ വോട്ടു ചെയ്യുന്നതില്‍ നിന്നും തടയാം. അല്ലെങ്കല്‍ നിലവിലുള്ള ഒരു നിയമത്തിനും അവരെ തടയാന്‍ ആവില്ല.

പഴയ വോട്ടു ക്യന്‍സല്‍ ചെയ്തൊന്നും വോട്ടേഴ്സ് ലിസ്റ്റില്‍ പേരു ചേര്‍ക്കേണ്ട ആവശ്യമില്ല. മന്‍ മോഹന്‍ സിംഗ് ഡെല്‍ഹിയിലെ വോട്ടു ക്യാന്‍സല്‍ ചെയ്തിട്ടല്ല അസാമിലെ ലിസ്റ്റില്‍ പേരു ചേര്‍ത്തത്. നിയമം അങ്ങനെയല്ല. ഒരേ സമയം രണ്ടു സ്ഥലത്ത് വോട്ടു ചെയ്താലേ നിയമപരമായി അത് തെറ്റാകൂ.

പാഞ്ഞിരപാടം ആരോപിക്കുന്നത് തെരഞ്ഞെടുപ്പു കമ്മീഷനോട് മറ്റു പലരും പറഞ്ഞതാണ്. നിയമത്തേക്കുറിച്ച് മറ്റാരേക്കാളും അറിയാവുന്ന തെരഞ്ഞെടുപ്പു കമ്മീഷന്‍ പറഞ്ഞത്, വോട്ടര്‍ പട്ടിക മാറ്റേണ്ട ആവശ്യമില്ല. എന്നാണ്. അതെന്തുകൊണ്ടാണെന്ന് പാഞ്ഞിരപാടം ഒന്നാലോചിക്ക്.

പാഞ്ഞിരപാടം............ said...

കണ്ണൂര്‍ ജോലിചെയ്യുന്നവരല്ല, കണ്ണൂരുമായി ഒരു ബന്ധവും ഇല്ല എന്ന് തെളിയിച്ചാല് ‍---- അതാണല്ലൊ ഇപ്പൊ തെളിഞ്ഞത്. ഇവര്‍ക്കു മറ്റൊരുസ്തലത്തു വോട്ടും ഉണ്ട് , ഇവര്‍ കണ്ണൂരില്‍ അവര്‍ കൊടുത്തിരിക്കുന്ന അഡ്രസ്സില്‍ താമസവുമില്ല. അതുകൊണ്ടാണു കള്ള വോട്ടെന്ന് പറയുന്നത്.
ജോലി ചെയ്യുന്നിടത്തൊക്കെ വോട്ട് ചേര്‍ക്കാന്‍ പറ്റുമൊ കാളിദാസാ? എന്നാലെനിക്കു ബന്‍ഗ്ഗ്ലൂരിലും , ചെന്നെയിലും പാരീസിലും ഇപ്പൊ റിച്ച്മണ്ടിലും വൊട്ട് ചെയ്യാമായിരുന്നല്ലൊ. ഇവ്വിടങ്ങളിലെല്ലം ഞാന്‍ ജോലിചെയ്യുന്നുണ്ടു.എനിക്ക് വോട്ട് ഇരിഞ്ഞാലക്കുടയിലും!!!അവിടെയാണെന്റെ വീട്. മന്മൊഹന്‍ പോകുന്നിടത്തൊക്കെ വോട്ട് ചേര്‍ക്കണമെന്നാണൊ പറയുന്നെ? ഡല്‍ഹിയില്‍ ഒരെണ്ണം. ഹരിയാണയില്‍ , ആസ്സാമില്‍.. എല്ലടത്തും വേണൊ? അതൊ ഉപതെരെഞ്ഞെടുപ്പുള്ള എല്ലാടത്തും പോയി വോട്ട് ചേര്‍ക്കണൊ?
തെരഞ്ഞെടുപ്പു കമ്മീഷന്‍ പറഞ്ഞത്, വോട്ടര്‍ പട്ടിക മാറ്റേണ്ട ആവശ്യമില്ല. എന്നതിനര്‍ത്തം അതില്‍ കള്ള വൊട്ടര്‍ ഇല്ലാ എന്നണൊ? നമ്മുടെ CPM മൂട്താങ്ങികള്‍ ഉണ്ടാക്കിയ വോട്ടര്‍ പട്ടിക, തയ്യാറാക്കേണ്ട അവാസാന തിയതിയും കഴിഞ്ഞാണു അത് ചെയ്തതു എന്നതു കൊണ്ടും നിയമപരമായി വൊട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കേണ്ടതു കൊണ്ടു മാത്രമണെന്ന് കാളിദാസനറിയാമൊല്ലൊ.അല്ലേല്‍ നിയമപരമായി മാത്രം എത്ര എണ്ണം ഇപ്പൊ പുറത്തയേനെ?. അതല്ലെല്‍ വോട്ടെടുപ്പിനു തലെ ദിവസം വരെ ഏതേലും മണ്ടലത്തില്‍ പുതിയ വോട്ടര്‍മാരുടെ വീടന്വേഷിച്ച് നടക്കേണ്ട ഗതികേട് എതേലും കളക്ടര്‍ക്കുണ്ടായിട്ടുണ്ടൊ?കണ്ണൂരിലല്ലാതെ.

kaalidaasan said...

പാഞ്ഞിരപാടം,

കണ്ണൂരില്‍ കൊടുത്തിരിക്കുന്ന അഡ്രസില്‍ താമാസമില്ല എന്നു പാഞ്ഞിരപടം പറഞ്ഞു എന്നു കരുതി അത് ആരും തന്നെ കാര്യമായി എടുക്കില്ല. മന്‍ മോഹന്‍ സിംഗ് ആസാമിലെ വോട്ടറായി രെജിസ്റ്റര്‍ ചെയ്യുമ്പോള്‍ അദ്ദേഹം ഇന്‍ഡ്യന്‍ പ്രധാനമന്ത്രിയും ഡെല്‍ഹിയിലെ താമസക്കാരനുമായിരുന്നു. അത് അദ്ദേഹത്തിനും കോണ്‍ഗ്രസ് പാര്‍ട്ടിക്കും ഇലക്ഷന്‍ കമ്മീഷനും അറിയാമായിരുന്നു. അത് തെറ്റല്ല എന്ന് എങ്ങനെയാണു വിധിയെഴുതിയത്? നിയമം അതനുവദിക്കുന്നു. മന്‍ മോഹന്‍ സിംഗിനതാകാമെങ്കില്‍ കണ്ണുരും മറ്റുള്ളവര്‍ക്കും അതാകാം. അതൊക്കെ മനസിലാക്കാന്‍ ശ്രമിക്ക്.

ചെന്നൈയിലോ ബാംഗളൂരോ താങ്കള്‍ ജോലിചെയ്യുകയും 6 മാസമെങ്കിലും താമസിച്ചിട്ടുണ്ട് എന്നതിനു തെളിവു നല്‍കുകയും ചെയ്യുന്നെങ്കില്‍ അവിടത്തെ വൊട്ടര്‍ പട്ടികയില്‍ താങ്കളുടെ പേരു ചേര്‍ക്കാം. അതാണ്, ഇന്‍ഡ്യന്‍ നിയമം അനുശാസിക്കുന്നത്. പാരീസിലെയും റിച്മണ്ടിലെയും നിയമം അതനുവദിക്കുന്നെങ്കില്‍ അവിടെയും വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാം .


മന്‍ മോഹന്‍ പോകുന്നിടത്തൊക്കെ പേരു ചേര്‍ക്കണമോ എന്നത് മന്‍മോഹന്റെ ഇഷ്ടം. ഞാന്‍ സൂചിപിച്ചത് ആസാമില്‍ തമസിക്കാത്ത അദ്ദേഹം ആസാമിലെ വോട്ടറായി പേരു ചേര്‍ത്തതിനേക്കുറിച്ചാണ്.

കള്ള വോട്ടുണ്ടെങ്കില്‍ വോട്ടര്‍ പട്ടിക പുനര്‍ ക്രമീകരിക്കുകയാണു വേണ്ടത്.

വോട്ടെടുപ്പു വേണമെന്ന് ആറുമാസം ​മുമ്പേ ഇലക്ഷന്‍ കമീഷണറിയാമായിരുന്നു. എന്തുകൊണ്ട് വളരെ നേരത്തെ വോട്ടര്‍ പട്ടിക ഉണ്ടാക്കാനൊക്കെ അവര്‍ ശ്രമിച്ചില്ല? അവസാന നിമിഷം വരെ തമസിപ്പിച്ചത് എന്തിനായിരുന്നു? അതൊക്കെ അവസാന നിമിഷത്തേക്ക് വച്ചാല്‍ കളക്റ്റര്‍ ക്ക് തലേ ദിവസം വോട്ടര്‍ മാരുടെ വീടന്വേഷിച്ചു നടക്കേണ്ടി വരും. അത് കളക്ടറുടെ പ്രശ്നമല്ലേ? പാഞ്ഞിരപാടം അതില്‍ ഇത്ര വെപ്രാളപ്പെടുന്നതെന്തിനാണ്?

പാഞ്ഞിരപാടം............ said...

മനസ്സിലായിക്കണുമല്ലൊ ജനാധിപത്യത്തിന്റെ ശക്തി !!!. വ്യാജനെയും, മന്മൊഹനെയും തിരിച്ചറിയാനുള്ള ബുദ്ധി കണ്ണൂരിലെ ജനങ്ങള്‍ക്ക് നല്‍കിയ ദൈവത്തിനു നന്ദി! നാറിയ കളിക്കെതിരെ നല്‍കിയ മുന്നറിയിപ്പെല്ലാം കാറ്റില്‍ പറത്തി പാര്‍ട്ടി സെക്രട്ടറി എന്ന നിലയില്‍ നിയമപ്പഴുതിലൂടെ വിജയം തട്ടിയെടുക്കാന്‍ നോക്കിയ പിണറായിക്കുള്ള അടി.

ഇപ്പോ വായിക്കുന്നത്?