Sunday, October 11, 2009

കുടില നീചതന്ത്രങ്ങള്‍ !!!


എസ് വാള്‍, കൊടുവാള്‍ നക്ഷത്രം..................



കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സി പി എമ്മിനേറ്റ നാണം കെട്ട തോല്‍വിക്ക്‌ പിന്നാലെ നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ ഏതു വിധേനയും വിജയിക്കാനുള്ള കുടില നീചതന്ത്രങ്ങള്‍ സി പി എം നേതൃത്വം ചര്‍ച്ച ചെയ്തുനടപ്പാക്കുന്നുന്നു. ഇതിനായി വടകര സ്പെഷ്യല്‍ ഇ പി ജയരാജനാണ്‌, കണ്ണൂരിന്റെ ചുമതല നല്‍കിയത്‌. സി പി എമ്മി നുവേണ്ടി ലോട്ടറി മാര്‍ട്ടിന്റെയും,മറ്റ് സകലപാര്‍ട്ടിവിരുദ്ധരില്‍ നിന്നും നാണമില്ലാതെ ദേശാഭിമാനിക്ക് വേണ്ടി എന്നു പറഞ്ഞ് കാശ് വാങ്ങി അതു വബിച്ച വിജയമാക്കിയ ജയരാജനെ പാര്‍ട്ടിക്ക് നല്ല മതിപ്പാണു. ഇ പി , എം വി ജയരാജന്മാരുടെ കൂട്ടാളിയും,ബന്ധുവും കണ്ണൂരിലെ മറ്റൊരു സഹാവുമായ മന്ത്രി ശ്രീമതിയുടെ പാചകക്കാരിയായി നിയമിക്കപ്പെട്ട ഒരാള്‍ (?) അഞ്ചുമാസത്തിനകം ക്ലാര്‍ക്കായും പിന്നെ എട്ടുമാസംകൊണ്ട് ഗസറ്റഡ് ഓഫീസറായും സ്ഥാനക്കയറ്റംനേടിയ സംഭവം ഈ കേരളത്തില്‍ തന്നെയാണു.ഇതിനെ ദേശാഭിമാനി കൊടുക്കുന്ന വിചിത്ര വിശദീകരണം "പേഴ്സണല്‍ സ്റ്റാഫില്‍ ചിലരെ മന്ത്രിമാരുടെ സൌകര്യത്തിന് അനുസരിച്ചാണ് നിയമിക്കുന്നതെന്നത് ആരുമറിയാത്ത ആനക്കാര്യമല്ല" പോലും."ഒഴിവാക്കപ്പെട്ട പേഴ്സണല്‍ സ്റ്റാഫ് അംഗത്തിന് പെന്‍ഷന്‍ കിട്ടുമോ, കിട്ടിയാല്‍തന്നെ അത് വാങ്ങുമോ എന്നെല്ലാം നിയമപരവും വ്യക്തിപരവുമായ കാര്യങ്ങള്‍".അപ്പൊ അതാണു, ഈ പാര്‍ട്ടിക്കു, എന്റെ പാര്‍ട്ടിക്കാര്‍ക്ക് കേരളത്തില്‍ എന്തും ആവാം എന്ന ലൈന്‍ .ഇവരാണു രാഹുലിന്റെ യാത്രയെകുറിച്ച്,അതിനുള്ള ഗവ: ചെലവിനെകുറിച്ച് വാചാലരാവുന്നത് .ഇതിനെല്ലാം പുറമെ ഇപ്പൊ തിരഞ്ഞെടുപ്പില്‍ ജയിക്കാനെന്ന് പറഞ്ഞ് പാര്‍ട്ടിക്കുവേണ്ടി ഇന്ന്‌ കേരളത്തിലെ അടിസ്ഥാനവര്‍ഗം എന്നുപറയുന്നവരുടെ വോട്ടും ആവശ്യാനുസരണം മാര്‍ക്സിസ്റ്റു പാര്‍ട്ടിയിലെ ഈ ഗ്രൂപ്പ് ഉപയൊഗിക്കുന്നു.ഇതിനൊക്കെ സൗകര്യമൊരുക്കിയത് ആദര്‍ശധീരനായ(?) മുഖ്യമന്ത്രിയും, ലാവ്ലിന്‍പിണറായിയും.

ദേശാഭിമാനി ജനറല്‍ മാനേജര്‍ കൂടിയായ ജയരാജന്റെ താല്‍പര്യത്തിലാണ്‌ ഇപ്പൊള്‍ ദേശാഭിമാനി ജീവനക്കാരെ കൂട്ടത്തോടെ കണ്ണൂരിലെ വോട്ടര്‍മാരാക്കിയത്‌.തെരഞ്ഞെടുപ്പ്‌ സെല്ലില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥന്മാര്‍ വഴി വോട്ടേഴ്സ്‌ ലിസ്റ്റില്‍ ക്രമക്കേടുണ്ടാക്കാന്‍ ജയരാജനും കൂട്ടരും ശ്രമിക്കുന്നു.സര്‍ക്കാര്‍ മെഷിനറി പൂര്‍ണമായും ദുരുപയോഗപ്പെടുത്തുന്നു. കണ്ണൂരില്‍ തൊട്ടടുത്ത മണ്ഡലങ്ങളില്‍ നിന്നു പോലും വോട്ടുകള്‍ ചേര്‍ക്കുന്നുണ്ട്‌.കണ്ണൂര്‍ മണ്ഡലത്തില്‍ ഒക്ടോബര്‍ 7 വരെ 5491 വോട്ടുകള്‍ പുതുതായി ചേര്‍ക്കുകയും 3879 വോട്ടുകള്‍ നീക്കം ചെയ്യുകയുമുണ്ടായി. ആകെ 1,31,967 വോട്ടര്‍മാരാണ്‌ ഇപ്പോള്‍ നിലവിലുളളത്‌. പുതുതായി ചേര്‍ക്കപ്പെട്ടവരില്‍ മഹാഭൂരിപക്ഷവും പുറമേനിന്നുള്ള സജീവ സി പി എം പ്രവര്‍ത്തകരാണ്‌.

പുറമേ നിന്നുള്ളവരെ വ്യാജമേല്‍വിലാസങ്ങളില്‍ കൂട്ടത്തോടെ ചേര്‍ത്ത സംഭവം സംസ്ഥാനത്തു തന്നെ ഇതാദ്യമാണ്‌. നഗ്നമായ ജനാധിപത്യലംഘനമാണ്‌ കണ്ണൂരില്‍ നടക്കുന്നതെന്ന്‌ തെരഞ്ഞെടുപ്പധികാരികള്‍ക്കു തന്നെ പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടിട്ടുണ്ട്‌. ദേശാഭിമാനി ക്വാര്‍ട്ടേഴ്സ്‌ എന്ന കെട്ടിടം പള്ളിക്കുന്ന്‌ പഞ്ചായത്തിലില്ലെന്ന്‌ പഞ്ചായത്ത്‌ സെക്രട്ടറി രേഖാമൂലം അറിയിച്ചിട്ടുണ്ട്‌. ദേശാഭിമാനി ക്വാര്‍ട്ടേഴ്സെന്ന പേരില്‍ ഇവിടെ പേരു ചേര്‍ത്തിട്ടുള്ളവരില്‍ കാഞ്ഞങ്ങാട്‌ ചാലിങ്കാല്‍മൊട്ടയിലെ പി പ്രദീപൊഴികെ മേറ്റ്ല്ലാവര്‍ക്കും അവരവരുടെ നാട്ടില്‍ വോട്ടുണ്ട്‌.

ദേശാഭിമാനി ലേഖകരെ കൂട്ടമായി വോട്ടര്‍ ലിസ്റ്റില്‍ ചേര്‍ത്തപ്പോള്‍ കൂട്ടത്തിലുണ്ടായ വനിതാ പത്രപ്രവര്‍ത്തകയേയും വെറുതേ വിട്ടില്ല.ആണുങ്ങള്‍ താമസിക്കുന്നിടത്ത്‌ 52 വയസുകാരി ലക്ഷ്മിക്കുട്ടിക്കൊപ്പം 27 വയസുകാരി സജിഷയുടെ പേരും ചേര്‍ത്തത്‌ ചര്‍ച്ചയായതോടെ അപമാനിതയായ ലേഖിക ഇപ്പോള്‍ പാര്‍ട്ടിനേതാക്കള്‍ക്കെതിരേ തിരിഞ്ഞിരിക്കുകയാണ്‌.കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സജിഷയടക്കം വോട്ടു ചെയ്തത്‌ കണ്ണൂരിലല്ല. കല്‍പ്പറ്റയിലെ ഉണ്ണികൃഷ്ണന്‍നായരുടെ മകളായ സജിഷ കല്‍പ്പറ്റ മണ്ഡലത്തില്‍ പാര്‍ട്ട്‌ നമ്പര്‍ ക്രമനമ്പര്‍ 297 ആയി വോട്ടര്‍പട്ടികയിലുണ്ട്‌. ഇതു മാറ്റാതെയാണ്‌ സജിഷയെ കണ്ണൂരിലെ വോട്ടറാക്കിയത്‌.ദേശാഭിമാനിയിലെ മറ്റൊരു ജീവനക്കാരനായ പി പി കരുണാകരന്‍ (ക്രമനമ്പര്‍ 1459) എല്ലാ ദിവസവും വൈകുന്നേരം മംഗലാപുരം-തിരുവനന്തപുരം എക്സ്പ്രസിന്‌ വന്ന്‌ രാവിലെയുള്ള ട്രെയിനിനോ, പത്രവണ്ടിക്കോ ദിവസവും തൃക്കരിപ്പൂര്‍ തടിയന്‍ കൊവ്വലിലെ വീട്ടില്‍തിരിച്ചെത്തുന്നയാളാണ്‌.തൃക്കരിപ്പൂര്‍ നിയോജക മണ്ഡലത്തില്‍ ക്രമനമ്പര്‍ 758 (പാര്‍ട്ട്‌ നമ്പര്‍ 119) ആയി വോട്ടര്‍ പട്ടികയിലുണ്ട്‌. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വോട്ട്‌ ചെയ്തത്‌ കണ്ണൂരിലല്ല. ക്രമനമ്പര്‍ 1476 ആയി ദേശാഭിമാനി ക്വട്ടേഴ്സിലുള്ള വി കെ രാമചന്ദ്രന്‍ കാഞ്ഞങ്ങാട്‌ ബൂത്ത്‌ 154 ല്‍ വോട്ടറാണ്‌ (ക്രമനമ്പര്‍ 81). 1473 ക്രമനമ്പര്‍ വി അനില്‍കുമാറും പാര്‍ട്ട്‌ നമ്പര്‍ 145, ക്രമനമ്പര്‍ 37 ആയി വോട്ടര്‍പട്ടികയിലുണ്ട്‌. ഇത്തരത്തില്‍ ദേശാഭിമാനി ജീവനക്കാരെ ഇല്ലാത്ത കെട്ടിടത്തിന്റെ പേരില്‍ കണ്ണൂരിലെ വോട്ടര്‍മാരാക്കിയത്‌.പള്ളിക്കുന്ന്‌ പഞ്ചായത്തില്‍ കെട്ടിട നമ്പര്‍ 2/476 ആയിട്ടാണ്‌ ദേശാഭിമാനി ക്വാര്‍ട്ടേഴ്സ്‌ എന്ന വീട്ട്‌ പേര്‌ നല്‍കിയിട്ടുള്ളത്‌. എന്‍ വി രവീന്ദ്രന്‍, എ വി സുകുമാരന്‍, സി മോഹനന്‍, എ കൃഷ്ണന്‍, ടി രാജീവന്‍, എ ബാലകൃഷ്ണന്‍, കെ മോഹനന്‍, കെ തമ്പാന്‍, കെ എം കുഞ്ഞിക്കണ്ണന്‍ എന്നിവരും ഈ ഇല്ലാത്ത ക്വാര്‍ട്ടേഴ്സിലെ താമസക്കാരായി കണ്ണൂരിലെ വോട്ടര്‍പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്‌.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ വോട്ടില്ലാതിരുന്ന ആയിരക്കണക്കിന്‌ ആളുകളെയാണ്‌ ഇത്തരത്തില്‍ വ്യാജ വിലാസങ്ങള്‍ നല്‍കി സി പി എം നേതൃത്വം വോട്ടര്‍മാരാക്കിയിട്ടുള്ളത്‌.പോളിംഗ്‌ സ്റ്റേഷന്‍ നമ്പര്‍ 50 ല്‍ ക്രമനമ്പര്‍ 1232 ആയി വീട്ട്‌ നമ്പര്‍ 12/156 ലെ എന്‍ ആര്‍ സനാദിന്റെ പേരാണ്‌ കാണുന്നത്‌. യഥാര്‍ത്ഥത്തില്‍ നേരത്തെ 12/22 എന്ന വീട്ട്‌ നമ്പറായിരുന്നു. ഇ കെട്ടിടം പൂര്‍ണമായും തകര്‍ത്ത്‌ ഇവിടെ ഇപ്പോള്‍ നന്തിലത്ത്‌ ജി മാര്‍ട്ട്‌ എന്ന സ്ഥാപനം പ്രവര്‍ത്തിച്ചുവരികയാണ്‌. വോട്ടര്‍ പട്ടിക പ്രകാരം സനാദ്‌ നന്തിലത്ത്‌ ജി മാര്‍ട്ടിലാണ്‌ താമസമെന്ന്‌ ചുരുക്കും. യഥാര്‍ത്ഥത്തില്‍ ധര്‍മ്മടം മണ്ഡലത്തിലെ അഞ്ചരക്കണ്ടി പഞ്ചായത്തിലാണ്‌ ഇയാള്‍ താമസിക്കുന്നത്‌.
ഇതെല്ലാം സി പി എം വ്യാപകമായി നടത്തിയിട്ടുള്ള ക്രമക്കേടിന്റെ ചെറിയൊരു ഉദാഹരണം മാത്രം.പിടിച്ചുനില്‍ക്കാന്‍ ഇവരെല്ലാം ഇപ്പൊ താമസം ഇവിടെയാണെന്നെല്ലാം പറയാം, എന്നാലും അവരവരുടെ ബൂത്തിലെ പേരു മാറ്റാതെയാണ്‌ ഇവരെ എങ്ങെനെ കണ്ണൂരിലെ വോട്ടറാക്കാന്‍ കഴിഞ്ഞു എന്നതാണു സര്‍ക്കാര്‍ മെഷിനറി പൂര്‍ണമായും ദുരുപയോഗപ്പെടുത്തുന്നു എന്ന നിലയിലേക്കു വരുന്നത്.

എളയാവൂര്‍ ഗ്രാമപഞ്ചായത്തിലും അനര്‍ഹരായ ഒട്ടേറെ പേരെ സി പി എം വോട്ടര്‍ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌.ആയിരക്കണക്കിന്‌ വ്യാജ വോട്ടര്‍മാരെ വീണ്ടും ചേര്‍ക്കാനുള്ള അണിയറ നീക്കം ഇതിനിടയില്‍ നടക്കുന്നുണ്ട്‌.




കടപ്പാടു - വീക്ഷണം.കോം
ചിത്രം - മുരളീധരിന്‍

1 comment:

Santosh said...

Haha...
Where is the so called budhijivi blogers???

No any comment???

ഇപ്പോ വായിക്കുന്നത്?