Thursday, October 22, 2009

കണ്ണൂരിന്റെ രാഷ്ട്രീയം ,ബീഹാര്‍ മോഡലിന്റെ പരിഷ്കരിച്ച പ്രയോഗം




അധികാരവും കൈയൂക്കുമുണ്ടെങ്കില്‍ കണ്ണൂരിലെന്തും ചെയ്യാമെന്ന സി പി എം നേതൃത്വത്തിന്റെ അഹന്തയുടെയും പൊതു സമൂഹത്തോട്‌ അവര്‍ക്കുള്ള അവജ്ഞയുടെയും ഉത്തമ ദൃഷ്ടാന്തമാണു ഇന്നു കണ്ണൂരില്‍ നടക്കുന്നത്. യു ഡി എഫിന്‌ ഇരുപതിനായിരത്തില്‍പരം വോട്ടിന്റെ മേല്‍ക്കൈയുണ്ടെന്ന്‌ കെ സുധാകരന്‍ കഴിഞ്ഞ തെരഞ്ഞെടുപ്പ്‌ വേളയില്‍ തെളിയിച്ച മണ്ഡലം.
ലോക്സഭാ തെരഞ്ഞെടുപ്പു വേളയില്‍ 1,30,355 വോട്ടര്‍മാരുണ്ടായിരുന്നിടത്ത്‌ ഇപ്പോള്‍ വര്‍ധിച്ചത്‌ 2971 പേരാണ്‌.അതാണു "ദേശാഭിമാനിക്കു" വാര്‍ത്ത.ഒറ്റനോട്ടത്തില്‍ യാതൊരു അസ്വാഭാവികതയുമില്ലാത്ത വോട്ടര്‍പട്ടികയുടെ അകം തുറന്നു കാട്ടാതെ വെറും "കൊഞ്ഞാണന്മാരായ" (കട:സുധാകരന്‍ മന്ത്രി) പാര്‍ട്ടി അനുഭാവികളെ വെറും കോവര്‍ കഴുതകള്‍ ആക്കുന്ന "ദേശാഭിമാനി തന്ത്രം". പത്രം പറയുന്നു - കണ്ണൂരിലെ വോട്ടര്‍ പട്ടികയില്‍ ആണു ഏറ്റവും കുറവുവര്‍ധന എന്ന്. 2006 ലെ നിയമസഭാ തെരഞ്ഞെടുപ്പിനും 2009 ഏപ്രിലില്‍ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിനുമിടയില്‍ കണ്ണൂരില്‍ പുതുതായി വന്ന വോട്ടര്‍മാര്‍ 300 ല്‍ താഴെയാണ്‌. അതു പത്രം മറയ്ക്കുന്നു.ആറു മാസത്തിനിടയിലാണ്‌ 9357 വോട്ടര്‍മാര്‍ ഒറ്റയടിക്ക്‌ വോട്ടര്‍പട്ടികയില്‍ കടന്നു കൂടിയിരിക്കുന്നത്‌. അതില്‍ 1370 വോട്ടര്‍മാര്‍ മാത്രമേ ട്രാന്‍സ്ഫര്‍ വോട്ടുകളില്‍ വന്നിട്ടുള്ളൂ എന്നും പത്രം പറയുംബോള്‍, ആ ട്രാന്‍സ്ഫര്‍ വോട്ടുകള്‍ മണ്ടലത്തിലെതന്നെ ബൂത്തുകള്‍ മാറിയതാണെന്ന് മനപൂര്‍വ്വം മറക്കുന്നു. 9357 വോട്ടര്‍മാരില്‍ 90 ശതമാനവും കഴിഞ്ഞ രണ്ടാഴ്ചകള്‍ക്കുള്ളിലാണ്‌ വോട്ടര്‍പട്ടികയില്‍ ഇടം കണ്ടെത്തിയത്‌.ഇതിന്റെ കൃത്യമായ വിവരങ്ങള്‍ നല്‍കാന്‍ തഹസില്‍ദാര്‍ തയ്യാറായില്ല. കേരളത്തിലെന്നല്ല ഇന്ത്യയില്‍ തന്നെ അപൂര്‍വമാണ്‌ ഈ അധിനിവേശമെന്ന്‌ രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. അതെന്തായാലും ജനാധിപത്യ മര്യാദകളെ ചവിട്ടിത്തേച്ച്‌ കണ്ണൂരിലെ വോട്ടര്‍പട്ടികയിറക്കി. ഇനി ഇലക്ഷന്‍. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കൈയിലുണ്ടായിരുന്ന കണ്ണൂര്‍ കോട്ട കെ സുധാകരന്റെ കുതിപ്പില്‍ കീഴ്പ്പെട്ടിട്ടും പഠിക്കാത്ത സി പി എം ഈ ഉപതെരഞ്ഞെടുപ്പില്‍ മറക്കാത്ത മറ്റൊരുപാഠം കൂടി പഠിക്കും.

സി പി എം ഓഫീസില്‍ നിന്ന്‌ നല്‍കിയ ലിസ്റ്റ്‌ പ്രകാരം 6386 വോട്ടര്‍മാരെ വോട്ടര്‍ലിസ്റ്റില്‍ നിന്ന്‌ നീക്കിയപ്പോള്‍ 9357 പുതിയ വോട്ടര്‍മാരെ പട്ടികയിലുള്‍പ്പെടുത്തി. കേരളത്തില്‍ എന്നല്ല ഇന്ത്യയില്‍തന്നെ മുന്‍ബുണ്ടയിട്ടില്ലാത്ത മഹാകാര്യം. ഇതില്‍ മഹാഭൂരിപക്ഷവും മറ്റു മണ്ഡലങ്ങളില്‍ നിന്ന്‌ വ്യാജറസിഡന്‍സി സര്‍ട്ടിഫിക്കറ്റുകളുമായി വന്ന സി പി എമ്മുകാരാണ്‌. കണ്ണൂരില്‍ ആറുമാസമായി സ്ഥിരതാമസക്കാരാണെന്നു പറഞ്ഞാണ്‌ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ വോട്ടര്‍ മാരുടെ മഹാപ്രവാഹം കണ്ടത്‌. ഇവര്‍ക്കെല്ലാം ഓരോരോ വിലാസവുമുണ്ടായിരുന്നു. ദേശാഭിമാനി ക്വാര്‍ട്ടേഴ്സിലെ താമസക്കാരെന്ന പേരില്‍, എ കെ ജി ആശുപത്രിയിലെ താമസക്കാരെന്ന പേരില്‍, അതുപോലെ പാര്‍ട്ടി നിയന്ത്രണത്തിലുള്ള സകല സ്ഥാപനങ്ങളുടെ മറവിലും കണ്ണൂരില്‍ സി പി എം വോട്ടര്‍മാരെ ചേര്‍ത്തു. ഇതിനുള്ള അണിയറ പ്രവര്‍ത്തനങ്ങള്‍ കാലേക്കൂട്ടി നടത്തിയിരുന്നു. സി പി എം നേതാക്കളുടെ ഏറാന്‍ മൂളികളായി സര്‍വ്വീസ്‌ ജീവിതം നയിക്കുന്ന ഉദ്യോഗസ്ഥരെയായിരുന്നു ഇതിനായി നിയോഗിച്ചത്‌. അതിന്‌ നേതൃത്വം നല്‍കാന്‍ നിയുക്തനായത്‌ ജില്ലാ വരണാധികാരിയായി പ്രവര്‍ത്തിക്കേണ്ട കലക്ടര്‍ വി കെ ബാലകൃഷ്ണന്‍. കണ്ണൂരിലെ വോട്ടര്‍പ്പട്ടികയെന്ന്‌ കേള്‍ക്കുമ്പോള്‍ തന്നെ ഇപ്പോള്‍ സി പി എം നേതാക്കള്‍ക്ക്‌ വിറളിപിടിക്കും. വോട്ടര്‍പ്പട്ടികയൊക്കെ ഉദ്യോഗസ്ഥര്‍ തയ്യാറാക്കുന്ന കാര്യമാണെന്നും അതില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക്‌ പ്രത്യേകിച്ച്‌ റോളില്ലെന്നുമാണ്‌ സി പി എം നേതാക്കളായ ഇ പി ജയരാജനും പി ശശിയും പറഞ്ഞത്‌. കോരിത്തരിച്ചു പോകുന്നു സി പി എമ്മിന്റെ ഈ നിലപാടു കാണുമ്പോള്‍. ഒരു കാര്യത്തിലും ഇടപെടാത്ത ഈ പഞ്ചപാവങ്ങളെ എങ്ങനെ വിമര്‍ശിക്കും..? :)

സി പി എം ഓഫീസില്‍ നിന്ന്‌ നല്‍കിയ ലിസ്റ്റ്‌ പ്രകാരം 6386 പേരെ നീക്കം ചെയ്തിരിക്കുന്നത്‌ മതിയായ നോട്ടീസയക്കുകയോ അവരുടെ വാദം കേള്‍ക്കുകയോ ചെയ്യാതെയാണ്‌. പലര്‍ക്കും നോട്ടീസ്‌ നല്‍കിയിട്ടില്ല. ചിലര്‍ക്കൊക്കെ അധികൃതര്‍ നോട്ടീസയച്ചിരുന്നെങ്കിലും വൃദ്ധരായ ആളുകള്‍ക്കും രോഗികള്‍ക്കുമൊക്കെ ഹിയറിംഗില്‍ പോകാനായില്ല. ചെന്ന പലരും താലൂക്കോഫീസിലെ നീണ്ട ക്യൂ കണ്ട്‌ തിരിച്ചു വരികയാണുണ്ടായത്‌. ഇത്തരം വോട്ടര്‍മാരുടെ വോട്ടാണ്‌ പട്ടികയില്‍ നിന്ന്‌ തള്ളിയതില്‍ ഭൂരിപക്ഷവും.ദേശാഭിമാനി ക്വാര്‍ട്ടേഴ്സിലെയടക്കം വ്യാജതാമസക്കാരുടെ അപേക്ഷകള്‍ അതേ പടി അംഗീകരിക്കപ്പെട്ടു. കാസര്‍കോട്‌ ജില്ലയിലെ നീലേശ്വരം പടിഞ്ഞാറ്റംകൊഴുവലില്‍ നിന്ന്‌ ദിവസേന കണ്ണൂരില്‍ ജോലിക്കു വരുന്ന ലക്ഷ്മിക്കുട്ടിയും സി മോഹനനുമൊക്കെ അങ്ങനെ കണ്ണൂരിലെ വോട്ടര്‍മാരായി. വ്യക്തമായ തെളിവുകളോടെ പരാതി നല്‍കിയിട്ടും സി പി എമ്മുകാരെ വോട്ടര്‍പട്ടികയില്‍ നിന്ന്‌ ഒഴിവാക്കാന്‍ അധികൃതര്‍ തയ്യാറായില്ല.വോട്ടര്‍പട്ടിക താലൂക്കോഫീസില്‍ നിന്ന്‌ പരിശോധിക്കാന്‍ മാത്രമുള്ള അനുവാദമാണ്‌ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക്‌ നല്‍കിയത്‌. ജനപ്രാതിനിധ്യ നിയമപ്രകാരം അപ്പീലിനു പോകാനുള്ള അവസരം പോലും നിഷേധിച്ചു കൊണ്ടാണ്‌ തെരഞ്ഞെടുപ്പു ചരിത്രത്തില്‍ കറുത്ത അധ്യായമായി മാറാന്‍ പോകുന്ന 'കണ്ണൂര്‍ മോഡലി'ന്റെ ആദ്യഘട്ടനടപടികള്‍ സി പി എമ്മിന്റെ വിനീതവിധേയനായ ജില്ലാ കലക്ടര്‍ വി കെ ബാലകൃഷ്ണന്റെ കാര്‍മികത്വത്തില്‍ പൂര്‍ത്തിയായത്‌.ആലപ്പുഴ കലക്ടറായിരിക്കേ സി പി എമ്മുകാര്‍ക്ക്‌ മുന്നിലെന്നും നട്ടെല്ലുവളച്ച്‌ നിന്നുകൊടുത്തിട്ടുള്ള, മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിക്കാരുടെ വിനീതദാസനെ കണ്ണൂരിലേക്ക്‌ മാറ്റിയിടത്തു തൊട്ടാരംഭിക്കുന്നു വോട്ടര്‍പട്ടികയില്‍ അട്ടിമറി നടത്താനുള്ള സി പി എമ്മിന്റെ ആസൂത്രിത നീക്കങ്ങള്‍. കണ്ണൂരിലെയും കാസര്‍കോട്ടെയുമൊക്കെ സി പി എം ശക്തി കേന്ദ്രങ്ങളിലുള്ള ആളുകളെ കണ്ണൂരില്‍ 'സ്ഥിരതാമസക്കാരാ'ക്കി കൊണ്ടുള്ള തീവ്രയത്ന പരിപാടിയാണ്‌ തുടര്‍ന്നങ്ങോട്ട്‌ നടത്തിയത്‌. വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഇതിനായി ഉദ്യോഗസ്ഥരെകൊണ്ട്‌ എഴുതിവാങ്ങിച്ചു. വഴങ്ങാത്ത ഉദ്യോഗസ്ഥരെ മുഴുവന്‍ സ്ഥലം മാറ്റി തെരഞ്ഞെടുപ്പു ജോലികളുടെ പൂര്‍ണ്ണ നിയന്ത്രണം സി പി എം അനുകൂല സംഘടനക്കാരെ ഏല്‍പ്പിച്ചു.സി പി എം ജില്ലാ കമ്മിറ്റി ഓഫീസിലെടുക്കുന്ന തീരുമാനങ്ങള്‍ നടപ്പിലാക്കാനുള്ള 'ഭാരിച്ച ഉത്തരവാദിത്വമേ' കലക്ടര്‍ ബാലകൃഷ്ണനുണ്ടായിരുന്നത്‌.ഇല്ലാത്ത കെട്ടിടങ്ങളുടെ പേരിലും ഇല്ലാത്ത താമസക്കാരുടെ മേല്‍വിലാസത്തിലുമൊക്കെ ആയിരക്കണക്കിനാളുകളെ ഓരോ ദിവസവും വോട്ടര്‍പട്ടികയില്‍ ചേര്‍ക്കുമ്പോള്‍ അതില്‍ യാതൊരു അസ്വാഭാവികതയും കലക്ടര്‍ കണ്ടില്ല. ലോക്സഭാ തെരഞ്ഞെടുപ്പില്‍ മറ്റു സ്ഥലങ്ങളില്‍ വോട്ടു ചെയ്ത പതിനായിരത്തോളം പേര്‍ എങ്ങനെ പെട്ടെന്ന്‌ കണ്ണൂര്‍ നിയമസഭാ മണ്ഡലത്തിലേക്ക്‌ മാറിയെന്ന്‌ സാമാന്യ ബുദ്ധിയുള്ളവര്‍ ചിന്തിക്കുന്ന കാര്യമാണ്‌.ട്രാന്‍സ്ഫര്‍ വോട്ടുകളെല്ലാം ഏതാനും ദിവസങ്ങള്‍ക്കുള്ളിലാണ്‌ വോട്ടര്‍പട്ടികയില്‍ ചേര്‍ക്കപ്പെട്ടത്‌. ഇതിന്റെ കൃത്യമായ വിവരങ്ങള്‍ നല്‍കാന്‍ കണക്കുകള്‍ മാത്രം മാധ്യമപ്രവര്‍ത്തകരോട്‌ വിശദീകരിച്ച തഹസില്‍ദാര്‍ ഗോപിനാഥന്‍ തയ്യാറായില്ല. തനിക്ക്‌ ഇതില്‍ കൂടുതല്‍ പറയാന്‍ അധികാരമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇവിടെ തന്നെ വോട്ടര്‍പട്ടികയുടെ സുതാര്യത സംബന്ധിച്ച്‌ സംശയമുയരുകയാണ്‌.

ഒരു തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാനെത്തുന്നവരെ കൂട്ടത്തോടെ തല്ലിയോടിച്ച്‌ ഉദ്യോഗസ്ഥരെ തോക്കിന്‍ മുനയില്‍ നിര്‍ത്തി ബൂത്തുകള്‍ പിടിച്ചെടുത്ത്‌ മുഴുവന്‍ വോട്ടും രേഖപ്പെടുത്തുന്ന ശൈലിയാണ്‌ ബീഹാര്‍ മോഡലെന്ന്‌ തെരഞ്ഞെടുപ്പു ചരിത്രത്തില്‍ കേട്ടുപോന്നിരുന്നത്‌. ഒരു തരം കാടന്‍ രീതി. എന്നാല്‍ കണ്ണൂര്‍ മോഡലെന്നു പറയുമ്പോള്‍ നമ്മളൊക്കെ മുമ്പ്‌ കേട്ടിട്ടുള്ള ബീഹാര്‍ മോഡല്‍ ഒന്നുമല്ലാതാവുകയാണ്‌. സി പി എം ഇവിടെ ജനാധിപത്യ ധ്വംസനത്തിന്റെ പുതിയ ചരിത്രം രചിക്കുന്നു. കണ്ണൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മണ്ഡലം യു ഡി എഫില്‍ നിന്ന്‌ പിടിച്ചെടുക്കാന്‍ ഉദ്യോഗസ്ഥരെ മുന്നില്‍ നിര്‍ത്തി പതിനായിരക്കണക്കിന്‌ പാര്‍ട്ടി പ്രവര്‍ത്തകരെ കണ്ണൂരിലെ വോട്ടര്‍മാരാക്കികൊണ്ടുള്ള ഒരു "പാവനപിടിച്ചെടുക്കല്‍" പ്രക്രിയ. ഒരു പക്ഷേ സംസ്ഥാനത്ത്‌ പലയിടങ്ങളിലും സി പി എം നാളെ നടപ്പാക്കാന്‍ പോകുന്ന ഭീകരമായ ജനാധിപത്യ നിഷേധത്തിന്റെ പരീക്ഷണ ശാലയായി കണ്ണൂര്‍ മാറുകയാണെന്ന്‌ കരുതേണ്ടിയിരിക്കുന്നു. കെ സുധാകരന്‍ നേടിയ ഇരുപത്തി മൂവായിരത്തില്‍പരം വോട്ടിന്റെ ഭൂരിപക്ഷത്തെ മറികടക്കാനാണ്‌ സി പി എം അവരുടെ ദാസന്മാരായ ഉദ്യോഗസ്ഥരെ ഉപയോഗിച്ച്‌ രാജ്യത്തു കേട്ടുകേള്‍വിയില്ലാത്ത വോട്ടര്‍പട്ടിക അട്ടിമറി നടത്തിയിരിക്കുന്നത്‌.




കടപ്പാട് - വീക്ഷണം.കോം
ചിത്രം - ഓര്‍ക്കുട്ട് ഫ്രണ്ട്സ്.

1 comment:

nishi said...

janadhipathyathe kurichu ettavum adhikam vachakamadikkunna partiyilanu ettavum adhikam ekadhipathyam.ithinekkurichu pala kadhakal pracharathilundu.orikkal q vil sthreekal mathram kandappol poling officer chodichuvathre ningalude nattile purushanmar okke evde ennu. o avar adutha boothilanu avide nhangalkku alpam sakthi kurava ennu.

ഇപ്പോ വായിക്കുന്നത്?