രാഹുലിന്റെ വാക്കുകള്‍.......
"ദരിദ്രരുടെ വീടുകള്‍ തേടിയാണ് ഞാന്‍ പോകുന്നത്. അല്ലാതെ ദളിത് വീടുകള്‍ തേടിയല്ല യാത്ര. ദാരിദ്ര്യമനുഭവിക്കുന്നവരുടെ ആവശ്യങ്ങള്‍, അനുഭവങ്ങള്‍, അവരുടെ മുഖമാണ് ഞാന്‍ അന്വേഷിക്കുന്നത്. അവരുടെ കാര്യങ്ങള്‍ മനസ്സിലാക്കലാണ് പ്രധാനം. ഞാന്‍ ഓരോ സംസ്ഥാനത്ത് ചെല്ലുമ്പോഴും എന്നെ ദരിദ്രരുടെ വീടുകളില്‍ കൊണ്ടുപോകണമെന്നാണ് ഞാന്‍ പാര്‍ട്ടിക്കാരോട് ആവശ്യപ്പെടുന്നത്. അത്തരം ഇടങ്ങളില്‍ ചെല്ലുമ്പോഴും അവരുടെ ജാതി ഞാന്‍ ചോദിക്കാറില്ല. അവരുടെ ജീവിത പ്രശ്‌നങ്ങള്‍ മാത്രമാണ് എന്റെ ഉത്ക്കണ്ട. ജാതിയെന്ന ചട്ടക്കൂട് മാധ്യമങ്ങളുടെ മനസ്സിലാണുള്ളത്.ജാതി സമ്പ്രദായത്തില്‍ എനിക്ക് വിശ്വാസമില്ല. എന്റെ പഠനങ്ങള്‍ എന്റെ ജീവിതാവസാനംവരെ തുടരുകയും ചെയ്യും"- ചെങ്ങറയില്‍ ദളിതര്‍ നടത്തിയ സമരത്തെക്കുറിച്ചുള്ള ചോദ്യത്തിനും അവസരങ്ങള്‍ ലഭിക്കാത്ത അവസ്ഥയാണ് ഏറ്റവും വലിയ അസമത്വമെന്നും അദ്ദേഹം പറഞ്ഞു.ജാതിയല്ല, ദാരിദ്ര്യവും അവസരനിഷേധവുമാണ് സാമൂഹ്യമായി ഉയര്‍ന്നുവരുന്നതിന് ഒരു വിഭാഗത്തിന് തടസ്സമായി നില്‍ക്കുന്നതെന്നും രാഹുല്‍ ഗാന്ധി.
ദളിത് കോളനികള്‍ സന്ദര്‍ശിക്കുന്നതിനെക്കുറിച്ചും അവരുടെ വീടുകളില്‍ അന്തിയുറങ്ങുന്നതിനെപ്പറ്റിയുമുള്ള ചോദ്യങ്ങള്‍ക്ക് പത്രസമ്മേളനത്തില്‍ തിരുവനന്തപുരത്ത് മറുപടി പറയുകയായിരുന്നു അദ്ദേഹം.ഗാന്ധിജയന്തി ദിനത്തില്‍ കോണ്‍ഗ്രസ്സ് എം പി മാര്‍ നടത്തിയ ദളിത് കോളനി സന്ദര്‍ശനങ്ങളെ കളിയാക്കുന്നവര്‍ക്ക് ഒരു നല്ല മറുപടിയും!
സാമൂഹികസേവന സന്നദ്ധതയാവണം രാഷ്ട്രീയ പ്രവേശനത്തിനുള്ള അടിസ്ഥാന യോഗ്യതയെന്ന് പിന്നീട് പലയിടങ്ങളില്‍ നടന്ന കാബസ് ചര്‍ച്ചകളില്‍ രാഹുല്‍ പറയുകയുണ്ടായി.സംഘടനയില്‍ അഭിപ്രായം പ്രകടിപ്പിക്കാന്‍ ക്രിയാത്മകമായി ഇടപെടണം. പരാതിപ്പെട്ട് പിന്മാറിയിട്ട് കാര്യമില്ല, രാഷ്ട്രീയത്തില്‍ ഇടപെട്ട് തെറ്റുകള്‍ തിരുത്തണമെന്നും വിവിധയിടങ്ങളില്‍ രാഹുല്‍ കാബസ് ചൊദ്യങ്ങള്‍ക്കുമുള്ള മറുപടയില്‍ വ്യക്തമാക്കുന്നു.
വിദേശ സര്‍വകലാശാലകള്‍ രാജ്യത്ത് കാമ്പസ് തുടങ്ങുന്നത് സാംസ്‌കാരിക അധിനിവേശത്തിന് വഴിവെക്കുമോ എന്ന ചോദ്യത്തോട് മനസ്സ് തുറക്കുകയാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം ,അറിവ് ആരുടെയും കുത്തകയല്ല എന്നായിരുന്നു മറുപടി.ചര്‍ച്ചയും വാദപ്രതിവാദവും തുടര്‍ന്നുകൊണ്ടിരിക്കുക, എന്നാല്‍ രാജ്യത്തിനുവേണ്ടി കൂട്ടായി പ്രവര്‍ത്തിക്കുകയും, യാത്ര ചെയ്യുകയും വേണം.എന്ന ഉപദേശം നല്‍കാനും മറന്നില്ല.
ഫാറൂഖ്‌കോളേജില്‍ വിദ്യാര്‍ഥികളുമായി സംവദിച്ച് മടങ്ങും വഴി പാലാഴി ഒലീവ് ഹോട്ടലിലെ പൊറോട്ടയും കൂടെ പാലും പഞ്ചസാരയും പിന്നെ രണ്ടുകപ്പ് കാപ്പിയും കുടിച്ചു താന്‍ പറയുന്നത് തന്നെ പ്രവര്‍ത്തിക്കുന്നു എന്നു മറ്റുള്ളവര്‍ക്കു കാണിച്ചുകൊടുക്കുകയും ചെയ്തു!ഹോട്ടലില്‍ കയറിയ ഉടന്‍ കാപ്പിയാണ് ആവശ്യപ്പെട്ടത്. കഴിക്കാന്‍ പൊറോട്ട മാത്രമേയുള്ളൂ എന്ന് കടക്കാര്‍ പറഞ്ഞപ്പോള്‍ ഒരു പൊറോട്ടയാകാം എന്ന് മറുപടി. ഒപ്പം വന്നവര്‍ക്കും ഓരോ പൊറോട്ടയും കാപ്പിയും നല്‍കാന്‍ ആവശ്യപ്പെട്ടു. പൊറോട്ടയ്ക്ക് കറിയായി ആവശ്യപ്പെട്ടത് പാലും പഞ്ചസാരയും. എല്ലാം രുചിയോടെ കഴിച്ചശേഷം ഒരു ഗ്ലാസ് കാപ്പികൂടി ആവശ്യപ്പെട്ടു. കാപ്പിയുടെ രുചിയെ പ്രശംസിക്കാനും മറന്നില്ല.
വിദ്യാര്‍ഥികളുമായുള്ള സംവാദത്തിനിടെ പലരുടെയും ജീവിതത്തിലെ അസുലഭ മുഹൂര്‍ത്തങ്ങള്‍ സ്രിഷ്ടിക്കാനും രാഹുല്‍ മറന്നില്ല, ഹിന്ദിയില്‍ ചോദ്യവുമായെത്തിയ മൂന്നാംവര്‍ഷ മലയാളവിദ്യാര്‍ഥി രാഹുല്‍ഗാന്ധിയുടെ മനംകവര്‍ന്നു. അന്ധനും വികലാംഗനുമായ ഷാഹുല്‍ ഹമീദാണ് രാഹുല്‍ഗാന്ധിയോട് ഹിന്ദിയില്‍ ചോദ്യവുമായെത്തിയത്. താങ്കളുടെ രാഷ്ട്രീയ ജീവിതത്തിലേക്കുള്ള പ്രവേശനം എങ്ങനെയായിരുന്നു എന്നായിരുന്നു ഷാഹുലിന്റെ ചോദ്യം. എന്നാല്‍ ജീവിതത്തില്‍ എന്താകാനാണ് ആഗ്രഹമെന്ന മറുചോദ്യവുമായാണ് രാഹുല്‍, ഷാഹുലിന്റെ ചോദ്യത്തെ സ്വാഗതം ചെയ്തത്. ഹിന്ദി ഗാനരചയിതാവാകാനാണ് ആഗ്രഹമെന്ന ഷാഹുലിന്റെ മറുപടി കേട്ടപ്പോള്‍ ഒരു ഹിന്ദിഗാനം പാടാനായി രാഹുല്‍ ഷാഹുലിനെ പ്രോത്സാഹിപ്പിച്ചു. 'രാജാ ഹിന്ദുസ്ഥാനി'യിലെ 'ആയേ മേരി സിന്ദഗി തും....' എന്ന ഗാനമാണ് ഷാഹുല്‍ രാഹുല്‍ഗാന്ധിക്കായി ആലപിച്ചത്. ഗാനത്തിനുശേഷം ആവോളം പ്രശംസിച്ചാണ് രാഹുല്‍ഗാന്ധി ഷാഹുലിന് വിട നല്കിയത്.
ഇന്ത്യയുടെ ഏറ്റവും വലിയ കരുത്തിനെക്കുറിച്ച് ,ഈ നാട്ടിലെ ജനത്തെകുറിച്ച്, നമ്മുടെ മനുഷ്യവിഭവശേഷിയെക്കുറിച്ച്, അത് ശരിയായി വിനിയോഗിക്കേണ്ടതിനെക്കുറിച്ച് ഉത്തമബോധ്യമുള്ള ഒരു ടീം വാര്‍ത്തെടുക്കുവാന്‍ അഹൊരാത്രം പരിശ്രമിക്കുന്ന ഈ യുവാവിനെ നമുക്കനുഗ്രഹിക്കാം.
കടപ്പാടു- മാത്രുഭൂമി.കോം
5 comments:
ഫാറൂഖ്‌കോളേജില്‍ വിദ്യാര്‍ഥികളുമായി സംവദിച്ച് മടങ്ങും വഴി പാലാഴി ഒലീവ് ഹോട്ടലിലെ പൊറോട്ടയും കൂടെ പാലും പഞ്ചസാരയും പിന്നെ രണ്ടുകപ്പ് കാപ്പിയും കുടിച്ചു താന്‍ പറയുന്നത് തന്നെ പ്രവര്‍ത്തിക്കുന്നു എന്നു മറ്റുള്ളവര്‍ക്കു കാണിച്ചുകൊടുക്കുകയും ചെയ്തു!
അപ്പോള്‍ ദളിതരുടെ കാര്യം തീരുമാനമായി.
ഇന്‍ഡ്യയിലെ എല്ലാ ദളിതര്‍ക്കും പൊറോട്ടയും, പാലും പഞ്ചസാരയും രണ്ടു കാപ്പിയും കൂടി കഴിക്കാന്‍ കിട്ടിയാല്‍ അവര്‍ക്കെല്ലാം ഏഴാം സ്വര്‍ഗ്ഗം കിട്ടിയപോലെ ആയിരിക്കും.
കുറെ ചോദ്യങ്ങള്‍ ചോദിച്ച കൂട്ടത്തില്‍, ഇന്‍ഡ്യയിലെത്ര പവപ്പെട്ടവര്‍ക്ക് പൊറൊട്ടയും പാലും, പഞ്ചസാരയും ഒരു നേരം രണ്ട് കപ്പ് കാപ്പിയും കിട്ടുന്നുണ്ട് എന്നു കൂടി ചോദിക്കാമായിരുന്നു.
കാപട്യം രണ്ടുകാലില്‍ എഴുന്നേറ്റു നടക്കുന്നതിനും ഓശാന പാടുന്ന കൊഞ്ഞാണന്‍മാര്‍.
സുഹ്രുത്തെ,
എല്ലാ ദാരിദ്ര്യമനുഭവിക്കുന്നവരുടെയും(ദളിതര്‍ മാത്രമല്ല ഈ വര്‍ഗ്ഗം എന്നോര്‍മ്മിപ്പിക്കുന്നത് താങ്കള്‍ക്കും ബാധകമാണു.) ആവശ്യങ്ങള്‍, അനുഭവങ്ങള്‍, അവരുടെ മുഖമാണ് ഞാന്‍ അന്വേഷിക്കുന്നത്. അവരുടെ കാര്യങ്ങള്‍ മനസ്സിലാക്കലാണ് പ്രധാനം എന്നദ്ധേഹം പറയുന്നു, അദ്ധേഹം ഒലീവ് ഹോട്ടലിലെ പൊറൊട്ട കഴിക്കുന്നു എന്നെല്ലാം എങ്ങനെ വേണമെങ്കിലും എടുക്കാം, അതെല്ലം നമ്മുടെ ഇഷ്ടം.എന്തായാലും ഞാന്‍ ഇതിനെ എടുക്കുന്നതു ഒരു പോസിറ്റീവ് ലെവലില്‍ ആണു.
ദളിതരുടെ പ്രശ്നങ്ങള്‍ തുറന്നു കാട്ടാന്‍ ഒന്നുമറിയാത്ത ഒരു അപ്പൂപ്പനെ കൊന്നവരുടെ നാടല്ലെ നമ്മുടെ!!
ഇനിയും പാവപ്പെട്ട നമ്മള്(കന്നു കാലികള്) എന്തൊക്കെ കാണാനിരിക്കുന്നു.... കേള്‍ക്കാനിരിക്കുന്നു....
ദാരിദ്ര്യമനുഭവിക്കുന്നവര്‍ ദളിതര്‍ മാത്രമാണെന്നു ഞാന്‍ പറഞ്ഞില്ലല്ലോ. പിന്നെ എന്തിനാണെന്നെ ഓര്‍ മ്മിപ്പിക്കുന്നത്. ജനസം ഘ്യയുടെ 50 % ദാരിദ്ര്യ രേഖക്കു തഴെ ജീവിക്കുന്ന രാജ്യത്ത് ദാരിദ്ര്യം മനസിലാക്കാന്‍ എനിക്ക് ഒരു ദരിദ്രന്റെയും കുടിലില്‍ പോകേണ്ട ആവശ്യമില്ല. അങ്ങനെയുള്ള ഉഡായിപ്പുകളില്‍ എനിക്ക് വിശ്വാസവുമില്ല.
രാഹുല്‍ ഗാന്ധി ആടുന്ന നാടകത്തേക്കുറിച്ച് ഞാന്‍ വിശദമായി ഒരു ലേഖനം എഴുതിയിട്ടുണ്ട്.
താങ്കള്‍ക്കു അവരുടെ ദാരിദ്ര്യം മനസിലാക്കാന്‍ ഒരു കുടിലിലും പോകേണ്ട വരല്ലെ എന്നു പ്രാര്‍ത്തിക്കട്ടെ!!
അതു പോലെയാണൊ മറ്റുള്ളവര്‍? എല്ലാവരും താങ്കളെപ്പോലെ ആയി തീരണമെന്ന ആഗ്രഹം നല്ലതാണൊ? (അങ്ങനെ താങ്കള്‍ പറഞ്ഞില്ലെങ്കിലും!)ദാരിദ്ര്യം മനസിലാക്കിയ ശേഷംതാങ്കള്‍ അവര്‍ക്കു വേണ്ടി എന്തെങ്കിലും ഒക്കെ ചെയ്തിട്ടുണ്ടാവുമെന്നും, അതു മനസ്സിലാക്കിയ ശേഷം രാഹുലിനും എന്തെങ്കിലും ചെയ്യാന്‍ കഴിയുമെന്നും വിശ്വസിക്കുന്നു.
Post a Comment