കണ്ണൂരിലെ യഥാര്‍ത്ഥ വോട്ടര്‍മാരുടെ അവകാശത്തിന്മേലുള്ള കടന്നു കയറ്റത്തിനെതിരെ മണ്ഡലത്തിലെങ്ങും ഉയരുന്ന പ്രതിഷേധം കണ്ട് പകച്ചു നില്‍ക്കുകയാണ് ഇടതുമുന്നണി. വോട്ടര്‍പട്ടികയില്‍ ഒമ്പതിനായിരത്തോളം പുതുമുഖങ്ങള്‍ കുടിയേറിയതിലോ ആറായിരത്തോളം പേര്‍ പുറത്തുപോയതിലോ തെല്ലും ആശങ്കയില്ലാതിരുന്ന മുന്നണിക്ക് വ്യാജവോട്ടര്‍മാര്‍മാരുടെ തെളിവുസഹിതമുള്ള വാര്‍ത്തകളും ചിത്രങ്ങളും എല്ലാ മാധ്യമങ്ങളിലൂടെയും പുറത്തുവരുമ്പോള്‍ പോലും മിണ്ടാട്ടമില്ലായിരുന്നു, പാര്‍ട്ടി പത്രത്തിന് പോലും ഉത്തരമില്ലയിരുന്നു. കളി കാര്യമായപ്പോള്‍ - വ്യജന്മാരെ നേരിടാന്‍ ബൂത്തില്‍ തന്നെ അവര്‍ക്കെതിരെ കേസെടുക്കുമെന്നായപ്പോള്‍ , ആ വാര്‍ത്ത വന്നപ്പോള്‍, തങ്ങളുടെ കള്ള വോട്ടര്‍മാരെല്ലാം ഞെട്ടിയപ്പോള്‍, വൈകിയെങ്കിലും ചെറിയൊരു പ്രതിരോധം തീര്‍ക്കാന്‍ കിണഞ്ഞ പാടുപെടുന്ന ശശിയെയും, പാര്‍ട്ടി പത്രക്കാരെയും കാണാന്‍ കഴിയുന്നു. ജയിക്കാന്‍ ഇത്തരത്തില്‍ എന്തു വൃത്തികേടും ചെയ്യുമെന്ന് സാംസ്കാരിക നായകനായ പിണറായിയുടെ കൂലിയെഴുത്തുകാരന്‍ സുകുമാര്‍ അഴീക്കോടിനെ കൊണ്ട് "ദേശാഭിമാനിയില്‍" വിശദീകരണ ലേഖനവുമെഴുതിച്ചതോടെ കണ്ണൂരിലെ വോട്ടര്‍മാര്‍ക്ക് സി പി എം ചെയ്ത കൊടും പാതകം തീര്‍ത്തും ബോധ്യപ്പെട്ടു. കണ്ണൂരിലെ വോട്ടര്‍മാരെ സംബന്ധിച്ച് അഭിമാനപോരാട്ടമാണ് ഇക്കുറി നടക്കുന്നത്. കണ്ണൂരിലെ ജനങ്ങളുടെ വികാരമാണ് ഓരോ തെരഞ്ഞെടുപ്പിലും പ്രതിഫലിക്കാറുള്ളതെങ്കില്‍ ഇത്തവണ കണ്ണൂരിനു പുറത്തുള്ള മണ്ഡലങ്ങളിലെ ആയിരക്കണക്കിനാളുകളെ ഇവിടെ വ്യാജരേഖകള്‍ ചമച്ച് വോട്ടര്‍മാരാക്കി ജനവിധി അട്ടിമറിക്കാനുള്ള ആസൂത്രിതശ്രമം സി പി എം നടത്തുന്നു. ഇത് കണ്ണൂരിന്റെ ആത്മാഭിമാനത്തെ മുറിവേല്‍പ്പിക്കുന്നതാണ്. അതിന് ചുട്ടമറുപടി നല്‍കാന്‍ ഇവിടത്തെ പ്രബുദ്ധരായ ജനങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞെന്നതിന്റെ തെളിവാണ് ജനങ്ങള്‍ നേരിട്ട് തന്നെ വ്യാജന്മാരെ നേരിടാന്‍ രംഗത്തിറങ്ങിയത്.
അധികവും മുസ്ലീം ന്യൂനപക്ഷവിഭാഗത്തില്‍പ്പെട്ട ആറായിരത്തിലധികം യഥാര്‍ത്ഥ വോട്ടുകള്‍ തള്ളിയും ഇല്ലാത്ത കെട്ടിടത്തിലും വീട്ടു നമ്പറിലുമൊക്കെ മണ്ഡലത്തിനു പുറത്തുള്ളവരുടെ പേര് ചേര്‍ത്തും കൃത്രിമ മാര്‍ഗ്ഗത്തിലൂടെ വിജയം നേടാമെന്നായിരുന്നു സി പി എമ്മിന്റെ കണക്കുകൂട്ടല്‍. അതെല്ലാം തെളിവുസഹിതമുള്ള വാര്‍ത്തകളും, ചിത്രങ്ങളും കൂടി എല്ലാ മാധ്യമങ്ങളിലൂടെയും പുറത്തുവിട്ടപ്പോള്‍ ഞെട്ടിയ വ്യാജ വോട്ടര്‍മാര്‍ കള്ള വോട്ട് ചെയ്യാന്‍ ഞങ്ങള്‍ ഇല്ല എന്നായി. കള്ളവോട്ടര്‍മാരെ വോട്ട് ചെയ്യാന്‍ വരുംബോള്‍ കയ്യൊടെ പിടിക്കും എന്നു പറഞ്ഞതിനാണു ഇപ്പൊ CPM മാധ്യമങ്ങളെയും, തെരെഞ്ഞെടുപ്പു കമ്മീഷനെയും കൂടെ UDF നെയും എതിര്‍ക്കുന്നതു.
കള്ളവോട്ടുകാര്‍ക്ക് വിധിക്കാനുള്ളതല്ല കണ്ണൂരിന്റെ ജനവിധിയെന്ന് ഉദ്ഘോഷിച്ച് കണ്ണൂരിലെ യഥാര്‍ത്ഥ വോട്ടര്‍മാര്‍ അവര്‍ക്കെതിരെ നില്‍ക്കുന്ന കാഴ്ചയാണ് പോരാട്ടരംഗത്ത് കാണാന്‍ സാധിക്കുന്നത്.
മറ്റൊന്നു ഈ മണ്ഡലത്തിലെങ്ങും വികസനം നടന്നിട്ടില്ല എന്ന ദുര്‍ബലമായ ആരോപണമാണു.ഒരു വ്യാഴവട്ടത്തിലേറെയായി കെ. സുധാകരനായിരുന്നു കണ്ണൂരിന്റെ അമരക്കാരന്‍.കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കെ.സുധാകരന്‍ 8613 വോട്ടിനാണ് സി.പി.എമ്മിലെ കെ.പി. സഹദേവനെ പരാജയപ്പെടുത്തിയത്. വികസനം വരാതെ ഈ സുധാകരനു എങ്ങനെ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ നിയോജക മണ്ഡലത്തില്‍ നിന്നും 23000 വോട്ടിന്റെ ലീഡ് കിട്ടി എന്നുള്ള ചോദ്യത്തിനു മിണ്ടാട്ടമില്ലാതെ നില്‍ക്കയാണു CPM.
കേരളത്തിലേയും കേന്ദ്രത്തിലേയും ഭരണ വിജയ,പരാജയങ്ങളും ഇവിടെ വിഷയമാകുബൊള്‍, അതൊന്നും നേരിടാന്‍ കഴിയാതെ തലതാഴ്തി നടക്കുകയാണെ CPM നേത്രുത്വം.മരിച്ചവരോട് ആദരവ് കാട്ടുകയെന്നത് സംസ്കാരമുള്ള ഏതൊരു സമൂഹത്തിന്റെയും കടമയാണ്. ശത്രുവാണെങ്കില്‍ പോലും മരിച്ചവരോട് ആദരവ് കാണിക്കാത്ത മനുഷ്യന്‍ മൃഗതുല്യനാണ്.കേരളജനതയുടെ ഒരു കൈയബദ്ധം മൂലം അധികാരത്തിലെത്തിയ മാര്‍ക്സിസ്റ്റ് മുന്നണി മരിച്ചവരെ പോലും അപമാനിച്ചുകൊണ്ട് കേരള ജനതയെ വിളിക്കുകയാണ്. 'വിപ്ലവം തോക്കിന്‍കുഴലിലൂടെ' എന്ന മാവോ സൂക്തം തിരുത്തിക്കുറിച്ചുകൊണ്ട് 'വിപ്ലവം പാഠപുസ്തകത്തിലൂടെ' എന്നാക്കിയ മാര്‍ക്സിസ്റ്റ് അനുകൂല അദ്ധ്യാപക സംഘടനയായ കേരള സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന്‍ (കെ.എസ്.ടി.എ) 'വിപ്ലവം പരീക്ഷാ ചോദ്യപേപ്പറിലൂടെ'യും ആകാം എന്ന് കേരളീയ സമൂഹത്തെ അറിയിച്ചിരിക്കുന്നു.
ആസിയാന്‍ കരാറുമായി ബന്ധപ്പെട്ട നെഗേറ്റെവ് ലിസ്റ്റില്ലെന്ന് മുഖ്യനെ ധരിപ്പിച്ചത് ദേശാഭിമാനി ലേഖകനാണെന്ന വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ ഇനി മുതല്‍ "ദേശാഭിമാനി" താന്‍ വായിക്കില്ലെന്നു പറഞ്ഞു നടക്കുകയാണു മുഖ്യന്‍.
.
Friday, October 30, 2009
Sunday, October 25, 2009
റഷ്യന്‍ ജിലേബി കണ്ട മന്ത്രി പുത്രന്‍.
വാര്‍ത്തയുടെ നിജസ്തിതി മാധ്യമങ്ങളോട് അന്വേഷിക്കാന്‍ മന്ത്രി. ആര്‍ക്കെങ്കിലും എന്തെരെലും വിവരം കിട്ടിയാല്‍ ആളെ നേരിട്ടറിയിക്കുമല്ലൊ?
പണ്ടു,പണ്ടു കേരളാ പോലീസിന്റെ "വെടി" യുടെ മുന്നില്‍ പതറാത്ത അച്ചന്റെ മകന്‍, റഷ്യന്‍ വെടിക്ക് മുന്നില്‍ ...... ഇല്ല ഇത് അസംഭവ്യം!!!!!, ആണൊ?
മോര്‍ഫിങ് ആണൊ CPM ലെ ഗ്രൂപ്പ് കളിയാണൊ അതൊ റഷ്യന്‍ ജിലേബി കണ്ട ഗ്രഹിണി പിടിച്ച് ആര്‍ത്തി മൂത്ത പുത്രനായതാണൊ. ഇപ്പൊ കൊടിയേരിക്കു മന്ത്രിക്ക് ഒരു കാര്യം മനസ്സിലായിട്ടുണ്ടാവും ഐസ്ക്രീമും പോറൊട്ടയും അല്ല റഷ്യന്‍ ജിലേബി ആവാം ഗ്രഹിണി പിടിച്ചവര്‍ക്ക് നല്ലതെന്ന്. :)
പോലീസ് കേസെടുത്തിട്ടില്ല, അങ്ങനെ ഒരു സംഭവമേ ഉണ്ടായിട്ടില്ലെന്ന് ബേബി മന്ത്രി അന്വേഷിച്ച് കണ്ടെത്തിയത്രേ, ബേബി "ബേബി"ആയതു കൊണ്ടാ ഇങ്ങനെയൊക്കെ തോന്നുന്നതെന്നും പിണറായി. അപ്പൊ ഈ വീഡിയൊ കാണുംബൊ ഒരു സംശയം, പോലീസ് അവിടെ പിന്നെ എന്തിനു വന്നു? ഇനീപ്പൊ ഏത് ലാപ്റ്റോപ്പ് എന്നെല്ലാം ചോദിക്കുമോ എന്തൊ?
Thursday, October 22, 2009
കണ്ണൂരിന്റെ രാഷ്ട്രീയം ,ബീഹാര്‍ മോഡലിന്റെ പരിഷ്കരിച്ച പ്രയോഗം
അധികാരവും കൈയൂക്കുമുണ്ടെങ്കില്‍ കണ്ണൂരിലെന്തും ചെയ്യാമെന്ന സി പി എം നേതൃത്വത്തിന്റെ അഹന്തയുടെയും പൊതു സമൂഹത്തോട് അവര്‍ക്കുള്ള അവജ്ഞയുടെയും ഉത്തമ ദൃഷ്ടാന്തമാണു ഇന്നു കണ്ണൂരില്‍ നടക്കുന്നത്. യു ഡി എഫിന് ഇരുപതിനായിരത്തില്‍പരം വോട്ടിന്റെ മേല്‍ക്കൈയുണ്ടെന്ന് കെ സുധാകരന്‍ കഴിഞ്ഞ തെരഞ്ഞെടുപ്പ് വേളയില്‍ തെളിയിച്ച മണ്ഡലം.
ലോക്സഭാ തെരഞ്ഞെടുപ്പു വേളയില്‍ 1,30,355 വോട്ടര്‍മാരുണ്ടായിരുന്നിടത്ത് ഇപ്പോള്‍ വര്‍ധിച്ചത് 2971 പേരാണ്.അതാണു "ദേശാഭിമാനിക്കു" വാര്‍ത്ത.ഒറ്റനോട്ടത്തില്‍ യാതൊരു അസ്വാഭാവികതയുമില്ലാത്ത വോട്ടര്‍പട്ടികയുടെ അകം തുറന്നു കാട്ടാതെ വെറും "കൊഞ്ഞാണന്മാരായ" (കട:സുധാകരന്‍ മന്ത്രി) പാര്‍ട്ടി അനുഭാവികളെ വെറും കോവര്‍ കഴുതകള്‍ ആക്കുന്ന "ദേശാഭിമാനി തന്ത്രം". പത്രം പറയുന്നു - കണ്ണൂരിലെ വോട്ടര്‍ പട്ടികയില്‍ ആണു ഏറ്റവും കുറവുവര്‍ധന എന്ന്. 2006 ലെ നിയമസഭാ തെരഞ്ഞെടുപ്പിനും 2009 ഏപ്രിലില്‍ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിനുമിടയില്‍ കണ്ണൂരില്‍ പുതുതായി വന്ന വോട്ടര്‍മാര്‍ 300 ല്‍ താഴെയാണ്. അതു പത്രം മറയ്ക്കുന്നു.ആറു മാസത്തിനിടയിലാണ് 9357 വോട്ടര്‍മാര്‍ ഒറ്റയടിക്ക് വോട്ടര്‍പട്ടികയില്‍ കടന്നു കൂടിയിരിക്കുന്നത്. അതില്‍ 1370 വോട്ടര്‍മാര്‍ മാത്രമേ ട്രാന്‍സ്ഫര്‍ വോട്ടുകളില്‍ വന്നിട്ടുള്ളൂ എന്നും പത്രം പറയുംബോള്‍, ആ ട്രാന്‍സ്ഫര്‍ വോട്ടുകള്‍ മണ്ടലത്തിലെതന്നെ ബൂത്തുകള്‍ മാറിയതാണെന്ന് മനപൂര്‍വ്വം മറക്കുന്നു. 9357 വോട്ടര്‍മാരില്‍ 90 ശതമാനവും കഴിഞ്ഞ രണ്ടാഴ്ചകള്‍ക്കുള്ളിലാണ് വോട്ടര്‍പട്ടികയില്‍ ഇടം കണ്ടെത്തിയത്.ഇതിന്റെ കൃത്യമായ വിവരങ്ങള്‍ നല്‍കാന്‍ തഹസില്‍ദാര്‍ തയ്യാറായില്ല. കേരളത്തിലെന്നല്ല ഇന്ത്യയില്‍ തന്നെ അപൂര്‍വമാണ് ഈ അധിനിവേശമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. അതെന്തായാലും ജനാധിപത്യ മര്യാദകളെ ചവിട്ടിത്തേച്ച് കണ്ണൂരിലെ വോട്ടര്‍പട്ടികയിറക്കി. ഇനി ഇലക്ഷന്‍. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കൈയിലുണ്ടായിരുന്ന കണ്ണൂര്‍ കോട്ട കെ സുധാകരന്റെ കുതിപ്പില്‍ കീഴ്പ്പെട്ടിട്ടും പഠിക്കാത്ത സി പി എം ഈ ഉപതെരഞ്ഞെടുപ്പില്‍ മറക്കാത്ത മറ്റൊരുപാഠം കൂടി പഠിക്കും.
സി പി എം ഓഫീസില്‍ നിന്ന് നല്‍കിയ ലിസ്റ്റ് പ്രകാരം 6386 വോട്ടര്‍മാരെ വോട്ടര്‍ലിസ്റ്റില്‍ നിന്ന് നീക്കിയപ്പോള്‍ 9357 പുതിയ വോട്ടര്‍മാരെ പട്ടികയിലുള്‍പ്പെടുത്തി. കേരളത്തില്‍ എന്നല്ല ഇന്ത്യയില്‍തന്നെ മുന്‍ബുണ്ടയിട്ടില്ലാത്ത മഹാകാര്യം. ഇതില്‍ മഹാഭൂരിപക്ഷവും മറ്റു മണ്ഡലങ്ങളില്‍ നിന്ന് വ്യാജറസിഡന്‍സി സര്‍ട്ടിഫിക്കറ്റുകളുമായി വന്ന സി പി എമ്മുകാരാണ്. കണ്ണൂരില്‍ ആറുമാസമായി സ്ഥിരതാമസക്കാരാണെന്നു പറഞ്ഞാണ് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ വോട്ടര്‍ മാരുടെ മഹാപ്രവാഹം കണ്ടത്. ഇവര്‍ക്കെല്ലാം ഓരോരോ വിലാസവുമുണ്ടായിരുന്നു. ദേശാഭിമാനി ക്വാര്‍ട്ടേഴ്സിലെ താമസക്കാരെന്ന പേരില്‍, എ കെ ജി ആശുപത്രിയിലെ താമസക്കാരെന്ന പേരില്‍, അതുപോലെ പാര്‍ട്ടി നിയന്ത്രണത്തിലുള്ള സകല സ്ഥാപനങ്ങളുടെ മറവിലും കണ്ണൂരില്‍ സി പി എം വോട്ടര്‍മാരെ ചേര്‍ത്തു. ഇതിനുള്ള അണിയറ പ്രവര്‍ത്തനങ്ങള്‍ കാലേക്കൂട്ടി നടത്തിയിരുന്നു. സി പി എം നേതാക്കളുടെ ഏറാന്‍ മൂളികളായി സര്‍വ്വീസ് ജീവിതം നയിക്കുന്ന ഉദ്യോഗസ്ഥരെയായിരുന്നു ഇതിനായി നിയോഗിച്ചത്. അതിന് നേതൃത്വം നല്‍കാന്‍ നിയുക്തനായത് ജില്ലാ വരണാധികാരിയായി പ്രവര്‍ത്തിക്കേണ്ട കലക്ടര്‍ വി കെ ബാലകൃഷ്ണന്‍. കണ്ണൂരിലെ വോട്ടര്‍പ്പട്ടികയെന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഇപ്പോള്‍ സി പി എം നേതാക്കള്‍ക്ക് വിറളിപിടിക്കും. വോട്ടര്‍പ്പട്ടികയൊക്കെ ഉദ്യോഗസ്ഥര്‍ തയ്യാറാക്കുന്ന കാര്യമാണെന്നും അതില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പ്രത്യേകിച്ച് റോളില്ലെന്നുമാണ് സി പി എം നേതാക്കളായ ഇ പി ജയരാജനും പി ശശിയും പറഞ്ഞത്. കോരിത്തരിച്ചു പോകുന്നു സി പി എമ്മിന്റെ ഈ നിലപാടു കാണുമ്പോള്‍. ഒരു കാര്യത്തിലും ഇടപെടാത്ത ഈ പഞ്ചപാവങ്ങളെ എങ്ങനെ വിമര്‍ശിക്കും..? :)
സി പി എം ഓഫീസില്‍ നിന്ന് നല്‍കിയ ലിസ്റ്റ് പ്രകാരം 6386 പേരെ നീക്കം ചെയ്തിരിക്കുന്നത് മതിയായ നോട്ടീസയക്കുകയോ അവരുടെ വാദം കേള്‍ക്കുകയോ ചെയ്യാതെയാണ്. പലര്‍ക്കും നോട്ടീസ് നല്‍കിയിട്ടില്ല. ചിലര്‍ക്കൊക്കെ അധികൃതര്‍ നോട്ടീസയച്ചിരുന്നെങ്കിലും വൃദ്ധരായ ആളുകള്‍ക്കും രോഗികള്‍ക്കുമൊക്കെ ഹിയറിംഗില്‍ പോകാനായില്ല. ചെന്ന പലരും താലൂക്കോഫീസിലെ നീണ്ട ക്യൂ കണ്ട് തിരിച്ചു വരികയാണുണ്ടായത്. ഇത്തരം വോട്ടര്‍മാരുടെ വോട്ടാണ് പട്ടികയില്‍ നിന്ന് തള്ളിയതില്‍ ഭൂരിപക്ഷവും.ദേശാഭിമാനി ക്വാര്‍ട്ടേഴ്സിലെയടക്കം വ്യാജതാമസക്കാരുടെ അപേക്ഷകള്‍ അതേ പടി അംഗീകരിക്കപ്പെട്ടു. കാസര്‍കോട് ജില്ലയിലെ നീലേശ്വരം പടിഞ്ഞാറ്റംകൊഴുവലില്‍ നിന്ന് ദിവസേന കണ്ണൂരില്‍ ജോലിക്കു വരുന്ന ലക്ഷ്മിക്കുട്ടിയും സി മോഹനനുമൊക്കെ അങ്ങനെ കണ്ണൂരിലെ വോട്ടര്‍മാരായി. വ്യക്തമായ തെളിവുകളോടെ പരാതി നല്‍കിയിട്ടും സി പി എമ്മുകാരെ വോട്ടര്‍പട്ടികയില്‍ നിന്ന് ഒഴിവാക്കാന്‍ അധികൃതര്‍ തയ്യാറായില്ല.വോട്ടര്‍പട്ടിക താലൂക്കോഫീസില്‍ നിന്ന് പരിശോധിക്കാന്‍ മാത്രമുള്ള അനുവാദമാണ് രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് നല്‍കിയത്. ജനപ്രാതിനിധ്യ നിയമപ്രകാരം അപ്പീലിനു പോകാനുള്ള അവസരം പോലും നിഷേധിച്ചു കൊണ്ടാണ് തെരഞ്ഞെടുപ്പു ചരിത്രത്തില്‍ കറുത്ത അധ്യായമായി മാറാന്‍ പോകുന്ന 'കണ്ണൂര്‍ മോഡലി'ന്റെ ആദ്യഘട്ടനടപടികള്‍ സി പി എമ്മിന്റെ വിനീതവിധേയനായ ജില്ലാ കലക്ടര്‍ വി കെ ബാലകൃഷ്ണന്റെ കാര്‍മികത്വത്തില്‍ പൂര്‍ത്തിയായത്.ആലപ്പുഴ കലക്ടറായിരിക്കേ സി പി എമ്മുകാര്‍ക്ക് മുന്നിലെന്നും നട്ടെല്ലുവളച്ച് നിന്നുകൊടുത്തിട്ടുള്ള, മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്കാരുടെ വിനീതദാസനെ കണ്ണൂരിലേക്ക് മാറ്റിയിടത്തു തൊട്ടാരംഭിക്കുന്നു വോട്ടര്‍പട്ടികയില്‍ അട്ടിമറി നടത്താനുള്ള സി പി എമ്മിന്റെ ആസൂത്രിത നീക്കങ്ങള്‍. കണ്ണൂരിലെയും കാസര്‍കോട്ടെയുമൊക്കെ സി പി എം ശക്തി കേന്ദ്രങ്ങളിലുള്ള ആളുകളെ കണ്ണൂരില്‍ 'സ്ഥിരതാമസക്കാരാ'ക്കി കൊണ്ടുള്ള തീവ്രയത്ന പരിപാടിയാണ് തുടര്‍ന്നങ്ങോട്ട് നടത്തിയത്. വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഇതിനായി ഉദ്യോഗസ്ഥരെകൊണ്ട് എഴുതിവാങ്ങിച്ചു. വഴങ്ങാത്ത ഉദ്യോഗസ്ഥരെ മുഴുവന്‍ സ്ഥലം മാറ്റി തെരഞ്ഞെടുപ്പു ജോലികളുടെ പൂര്‍ണ്ണ നിയന്ത്രണം സി പി എം അനുകൂല സംഘടനക്കാരെ ഏല്‍പ്പിച്ചു.സി പി എം ജില്ലാ കമ്മിറ്റി ഓഫീസിലെടുക്കുന്ന തീരുമാനങ്ങള്‍ നടപ്പിലാക്കാനുള്ള 'ഭാരിച്ച ഉത്തരവാദിത്വമേ' കലക്ടര്‍ ബാലകൃഷ്ണനുണ്ടായിരുന്നത്.ഇല്ലാത്ത കെട്ടിടങ്ങളുടെ പേരിലും ഇല്ലാത്ത താമസക്കാരുടെ മേല്‍വിലാസത്തിലുമൊക്കെ ആയിരക്കണക്കിനാളുകളെ ഓരോ ദിവസവും വോട്ടര്‍പട്ടികയില്‍ ചേര്‍ക്കുമ്പോള്‍ അതില്‍ യാതൊരു അസ്വാഭാവികതയും കലക്ടര്‍ കണ്ടില്ല. ലോക്സഭാ തെരഞ്ഞെടുപ്പില്‍ മറ്റു സ്ഥലങ്ങളില്‍ വോട്ടു ചെയ്ത പതിനായിരത്തോളം പേര്‍ എങ്ങനെ പെട്ടെന്ന് കണ്ണൂര്‍ നിയമസഭാ മണ്ഡലത്തിലേക്ക് മാറിയെന്ന് സാമാന്യ ബുദ്ധിയുള്ളവര്‍ ചിന്തിക്കുന്ന കാര്യമാണ്.ട്രാന്‍സ്ഫര്‍ വോട്ടുകളെല്ലാം ഏതാനും ദിവസങ്ങള്‍ക്കുള്ളിലാണ് വോട്ടര്‍പട്ടികയില്‍ ചേര്‍ക്കപ്പെട്ടത്. ഇതിന്റെ കൃത്യമായ വിവരങ്ങള്‍ നല്‍കാന്‍ കണക്കുകള്‍ മാത്രം മാധ്യമപ്രവര്‍ത്തകരോട് വിശദീകരിച്ച തഹസില്‍ദാര്‍ ഗോപിനാഥന്‍ തയ്യാറായില്ല. തനിക്ക് ഇതില്‍ കൂടുതല്‍ പറയാന്‍ അധികാരമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇവിടെ തന്നെ വോട്ടര്‍പട്ടികയുടെ സുതാര്യത സംബന്ധിച്ച് സംശയമുയരുകയാണ്.
ഒരു തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാനെത്തുന്നവരെ കൂട്ടത്തോടെ തല്ലിയോടിച്ച് ഉദ്യോഗസ്ഥരെ തോക്കിന്‍ മുനയില്‍ നിര്‍ത്തി ബൂത്തുകള്‍ പിടിച്ചെടുത്ത് മുഴുവന്‍ വോട്ടും രേഖപ്പെടുത്തുന്ന ശൈലിയാണ് ബീഹാര്‍ മോഡലെന്ന് തെരഞ്ഞെടുപ്പു ചരിത്രത്തില്‍ കേട്ടുപോന്നിരുന്നത്. ഒരു തരം കാടന്‍ രീതി. എന്നാല്‍ കണ്ണൂര്‍ മോഡലെന്നു പറയുമ്പോള്‍ നമ്മളൊക്കെ മുമ്പ് കേട്ടിട്ടുള്ള ബീഹാര്‍ മോഡല്‍ ഒന്നുമല്ലാതാവുകയാണ്. സി പി എം ഇവിടെ ജനാധിപത്യ ധ്വംസനത്തിന്റെ പുതിയ ചരിത്രം രചിക്കുന്നു. കണ്ണൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മണ്ഡലം യു ഡി എഫില്‍ നിന്ന് പിടിച്ചെടുക്കാന്‍ ഉദ്യോഗസ്ഥരെ മുന്നില്‍ നിര്‍ത്തി പതിനായിരക്കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരെ കണ്ണൂരിലെ വോട്ടര്‍മാരാക്കികൊണ്ടുള്ള ഒരു "പാവനപിടിച്ചെടുക്കല്‍" പ്രക്രിയ. ഒരു പക്ഷേ സംസ്ഥാനത്ത് പലയിടങ്ങളിലും സി പി എം നാളെ നടപ്പാക്കാന്‍ പോകുന്ന ഭീകരമായ ജനാധിപത്യ നിഷേധത്തിന്റെ പരീക്ഷണ ശാലയായി കണ്ണൂര്‍ മാറുകയാണെന്ന് കരുതേണ്ടിയിരിക്കുന്നു. കെ സുധാകരന്‍ നേടിയ ഇരുപത്തി മൂവായിരത്തില്‍പരം വോട്ടിന്റെ ഭൂരിപക്ഷത്തെ മറികടക്കാനാണ് സി പി എം അവരുടെ ദാസന്മാരായ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് രാജ്യത്തു കേട്ടുകേള്‍വിയില്ലാത്ത വോട്ടര്‍പട്ടിക അട്ടിമറി നടത്തിയിരിക്കുന്നത്.
കടപ്പാട് - വീക്ഷണം.കോം
ചിത്രം - ഓര്‍ക്കുട്ട് ഫ്രണ്ട്സ്.
Thursday, October 15, 2009
ഇതും കള്ളവോട്ടാണൊ സഖാവേ?
വോട്ടര്‍പട്ടികയില്‍ ഒരു മണ്ഡലത്തില്‍ മാത്രം ആയിരക്കണക്കിനാളുകളെ ഒറ്റയടിക്ക് ചേര്‍ക്കുന്ന പ്രവണത കേരളത്തിന്റെ ചരിത്രത്തിലുണ്ടായിട്ടില്ല.രണ്ടും കല്‍പ്പിച്ചാണ് സി പി എമ്മിന്റെ പുറപ്പാട്. മറ്റു മണ്ഡലങ്ങളിലെ വോട്ടര്‍മാരെ കൂട്ടത്തോടെ കണ്ണൂരിലെ വോട്ടര്‍പട്ടികയിലുള്‍പ്പെടുത്തുമ്പോള്‍ ചോദ്യം ചെയ്യപ്പെടുന്നത് ജനാധിപത്യ വ്യവസ്ഥിതിയുടെ പവിത്രത.താലൂക്കാഫീസില്‍ നിന്നും ലഭിക്കുന്ന റെസിഡന്‍സി സര്‍ട്ടിഫിക്കറ്റ്, സീ പി എം പാര്‍ട്ടി ഓഫീസില്‍ നിന്നും ലഭിക്കുന്ന സ്തിതി. ബ്ലാങ്ക് സര്‍ട്ടിഫിക്കറ്റ് സീ പി എം പ്രവര്‍ത്തകര്‍ (അതിനും ക്വട്ടേഷന്‍ നല്‍കിയിരിക്കുകയാണെന്നാണു പുതിയ ന്യൂസ്) ഒപ്പിട്ട് സീ പി എം ഉദ്യോഗസ്തര്‍ (തെരഞ്ഞെടുപ്പ് ഉദ്യോഗസ്തര്‍ എന്നും വായിക്കാം)സര്‍ട്ടിഫൈ ചെയ്താല്‍ ആര്‍ക്കും വോട്ടേഴ്സ് ലിസ്റ്റില്‍ പേര്‍ ചേര്‍ക്കാവുന്ന നിലയിലേക്കു നീങ്ങുന്നു. അവിടെ ബാങ്കും,ആശുപത്രിയും, പാര്‍ട്ടി ഓഫീസിലുമെല്ലാം ജനങ്ങള്‍ കൂട്ടത്തോടെ കഴിഞ്ഞ 6മാസമായി തങ്ങുന്നു എന്ന വളരെ നാണംകെട്ട പ്രവണത, ഉദ്യോഗസ്തര്‍ സര്‍ട്ടിഫൈ ചെയ്ത റെസിഡന്‍സി സര്‍ട്ടിഫിക്കറ്റ് നിയമപരമാക്കുന്നു എന്നു വരുംബോള്‍ നമുക്ക് മനസ്സിലാക്കാം എത്രയാണു ഇതിന്റെ ആഴം എന്ന്.
ഈ തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാന്‍ അര്‍ഹത തേടി മറ്റു മണ്ഡലങ്ങളില്‍ നിന്ന് പേരു ചേര്‍ത്ത ആയിരക്കണക്കിനാളുകള്‍ അവരുടെ പ്രതിനിധിയായി നിയമസഭയിലൊരു എം എല്‍ എ ഇപ്പോഴുമുണ്ടെന്ന കാര്യം മറക്കുകയാണ്.കണ്ണൂരില്‍ ഉപതെരഞ്ഞെടുപ്പു വന്നത് കെ സുധാകരന്‍ രാജിവെച്ച ഒഴിവിലാണ്. എന്നാല്‍ ഈ ഉപതെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാന്‍ അനര്‍ഹരായ ആയിരക്കണക്കിനാളുകളേയാണ് വ്യാജറസിഡന്‍സി സര്‍ട്ടിഫിക്കറ്റും മറ്റും നല്‍കി വോട്ടര്‍ പട്ടികയിലുള്‍പ്പെടുത്തുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂരിന്റെ സമീപ മണ്ഡലങ്ങളില്‍ വോട്ടു ചെയ്ത ഇത്തരം ആളുകള്‍ക്ക് അവരുടെ ജനപ്രതിനിധി നിലനില്‍ക്കേ വീണ്ടും വോട്ടു ചെയ്യാന്‍ അവസരം ലഭിക്കുന്നുവെന്നത് ജനാധിപത്യവ്യവസ്ഥിതിയോടുള്ള അവഹേളനമായി മാറുകയാണ്. ഈ തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യുന്ന കുറേയധികം പേര്‍ക്ക് അവരുടെ ജനപ്രതിനിധികളായി രണ്ട് എം എല്‍ എ മാര്‍ കേരള നിയമസഭയിലുണ്ടാകുമെന്ന് ചുരുക്കം. വോട്ടാര്‍ക്കു ചെയ്താലും ജയിക്കുന്നവര്‍ മുഴുവന്‍ വോട്ടര്‍മാരുടേയും പ്രതിനിധികളാണല്ലോ.
നിയമത്തിലെ പഴുതുകളെല്ലാം മനസിലാക്കി സമര്‍ത്ഥമായി വോട്ടര്‍പട്ടികയില്‍ ഇടം തേടുന്നത് സജീവ സി പി എം പ്രവര്‍ത്തകരാണ്. ഇരട്ടവോട്ടുകാരെ മുഴുവന്‍ കണ്ടെത്തി തെരഞ്ഞെടുപ്പു കേസ് ഫയല്‍ ചെയ്താല്‍ അതില്‍ തീര്‍പ്പാകാന്‍ വര്‍ഷങ്ങളെടുക്കുമെന്നറിയാം. കണ്ണൂര്‍ പിടിച്ചെടുത്തുവെന്ന് ഒന്നര വര്‍ഷത്തേക്കെങ്കിലും പറഞ്ഞു നടക്കാമല്ലോ എന്ന ആഗ്രഹത്തിലാണ് ഏറ്റവും വൃത്തികെട്ട നീക്കം സി പി എം സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെ കണ്ണൂരില്‍ നടക്കുന്നത്.ഒരു തെരഞ്ഞെടുപ്പിലും അനുഭവിച്ചിട്ടില്ലാത്ത മാനസിക സംഘര്‍ഷത്തിലാണ് സി പി എം നേതാക്കള്‍. സി പി എം പാളയത്തില്‍ നിന്ന് പുറത്തു കടന്ന എ പി അബ്ദുള്ളക്കുട്ടി യു ഡി എഫ് സ്ഥാനാര്‍ത്ഥിയായതാണ് പാര്‍ട്ടി നേതൃത്വത്തെ ആശയക്കുഴപ്പത്തിലാക്കിയത്. എം വി ജയരാജനെ പോലെ പാര്‍ട്ടി നേതൃനിരയിലുള്ള പ്രമുഖന് കണ്ണൂരില്‍ അബ്ദുള്ളക്കുട്ടിയില്‍ നിന്നേല്‍ക്കുന്ന പരാജയം സംസ്ഥാനത്ത് മൊത്തം സി പി എമ്മിനെ ശിഥിലമാക്കുമെന്ന് പാര്‍ട്ടി നേതൃത്വത്തിനറിയാം. അപ്പോള്‍ ഏതു വിധേനയായാലും മണ്ഡലം പിടിച്ചെടുക്കണം. കള്ളവോട്ടിലൂടെയും വ്യാപകമായ അക്രമത്തിലൂടേയും കണ്ണൂര്‍ പിടിച്ചെടുക്കാനുള്ള ഹിഡന്‍ അജന്‍ഡയാണ് സി പി എമ്മിനുള്ളത്.
ഉദ്യോഗസ്ഥരെ സ്ഥലംമാറ്റ ഭീഷണിയുടെ മുള്‍മുനയില്‍ നിര്‍ത്തി കാര്യങ്ങള്‍ അധികാരത്തിന്റെ പിന്‍ബലത്തില്‍ തങ്ങള്‍ക്കനുകൂലമാക്കാനുള്ള നിരന്തര ശ്രമമാണ് കണ്ണൂരില്‍ സി പി എം നടത്തുന്നത്. എറണാകുളത്തും ആലപ്പുഴയിലും ചെറിയ പ്രതീക്ഷയ്ക്കു പോലും അവസരമില്ലാത്ത അവസ്ഥയില്‍ കണ്ണൂരില്‍ ജനാധിപത്യത്തെ അട്ടിമറിച്ചുള്ള രണ്ടും കല്‍പ്പിച്ച പോരാട്ടത്തിനാണ് സി പി എം ഒരുങ്ങുന്നത്.

Sunday, October 11, 2009
കുടില നീചതന്ത്രങ്ങള്‍ !!!
എസ് വാള്‍, കൊടുവാള്‍ നക്ഷത്രം..................
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സി പി എമ്മിനേറ്റ നാണം കെട്ട തോല്‍വിക്ക് പിന്നാലെ നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ ഏതു വിധേനയും വിജയിക്കാനുള്ള കുടില നീചതന്ത്രങ്ങള്‍ സി പി എം നേതൃത്വം ചര്‍ച്ച ചെയ്തുനടപ്പാക്കുന്നുന്നു. ഇതിനായി വടകര സ്പെഷ്യല്‍ ഇ പി ജയരാജനാണ്, കണ്ണൂരിന്റെ ചുമതല നല്‍കിയത്. സി പി എമ്മി നുവേണ്ടി ലോട്ടറി മാര്‍ട്ടിന്റെയും,മറ്റ് സകലപാര്‍ട്ടിവിരുദ്ധരില്‍ നിന്നും നാണമില്ലാതെ ദേശാഭിമാനിക്ക് വേണ്ടി എന്നു പറഞ്ഞ് കാശ് വാങ്ങി അതു വബിച്ച വിജയമാക്കിയ ജയരാജനെ പാര്‍ട്ടിക്ക് നല്ല മതിപ്പാണു. ഇ പി , എം വി ജയരാജന്മാരുടെ കൂട്ടാളിയും,ബന്ധുവും കണ്ണൂരിലെ മറ്റൊരു സഹാവുമായ മന്ത്രി ശ്രീമതിയുടെ പാചകക്കാരിയായി നിയമിക്കപ്പെട്ട ഒരാള്‍ (?) അഞ്ചുമാസത്തിനകം ക്ലാര്‍ക്കായും പിന്നെ എട്ടുമാസംകൊണ്ട് ഗസറ്റഡ് ഓഫീസറായും സ്ഥാനക്കയറ്റംനേടിയ സംഭവം ഈ കേരളത്തില്‍ തന്നെയാണു.ഇതിനെ ദേശാഭിമാനി കൊടുക്കുന്ന വിചിത്ര വിശദീകരണം "പേഴ്സണല്‍ സ്റ്റാഫില്‍ ചിലരെ മന്ത്രിമാരുടെ സൌകര്യത്തിന് അനുസരിച്ചാണ് നിയമിക്കുന്നതെന്നത് ആരുമറിയാത്ത ആനക്കാര്യമല്ല" പോലും."ഒഴിവാക്കപ്പെട്ട പേഴ്സണല്‍ സ്റ്റാഫ് അംഗത്തിന് പെന്‍ഷന്‍ കിട്ടുമോ, കിട്ടിയാല്‍തന്നെ അത് വാങ്ങുമോ എന്നെല്ലാം നിയമപരവും വ്യക്തിപരവുമായ കാര്യങ്ങള്‍".അപ്പൊ അതാണു, ഈ പാര്‍ട്ടിക്കു, എന്റെ പാര്‍ട്ടിക്കാര്‍ക്ക് കേരളത്തില്‍ എന്തും ആവാം എന്ന ലൈന്‍ .ഇവരാണു രാഹുലിന്റെ യാത്രയെകുറിച്ച്,അതിനുള്ള ഗവ: ചെലവിനെകുറിച്ച് വാചാലരാവുന്നത് .ഇതിനെല്ലാം പുറമെ ഇപ്പൊ തിരഞ്ഞെടുപ്പില്‍ ജയിക്കാനെന്ന് പറഞ്ഞ് പാര്‍ട്ടിക്കുവേണ്ടി ഇന്ന് കേരളത്തിലെ അടിസ്ഥാനവര്‍ഗം എന്നുപറയുന്നവരുടെ വോട്ടും ആവശ്യാനുസരണം മാര്‍ക്സിസ്റ്റു പാര്‍ട്ടിയിലെ ഈ ഗ്രൂപ്പ് ഉപയൊഗിക്കുന്നു.ഇതിനൊക്കെ സൗകര്യമൊരുക്കിയത് ആദര്‍ശധീരനായ(?) മുഖ്യമന്ത്രിയും, ലാവ്ലിന്‍പിണറായിയും.
ദേശാഭിമാനി ജനറല്‍ മാനേജര്‍ കൂടിയായ ജയരാജന്റെ താല്‍പര്യത്തിലാണ് ഇപ്പൊള്‍ ദേശാഭിമാനി ജീവനക്കാരെ കൂട്ടത്തോടെ കണ്ണൂരിലെ വോട്ടര്‍മാരാക്കിയത്.തെരഞ്ഞെടുപ്പ് സെല്ലില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥന്മാര്‍ വഴി വോട്ടേഴ്സ് ലിസ്റ്റില്‍ ക്രമക്കേടുണ്ടാക്കാന്‍ ജയരാജനും കൂട്ടരും ശ്രമിക്കുന്നു.സര്‍ക്കാര്‍ മെഷിനറി പൂര്‍ണമായും ദുരുപയോഗപ്പെടുത്തുന്നു. കണ്ണൂരില്‍ തൊട്ടടുത്ത മണ്ഡലങ്ങളില്‍ നിന്നു പോലും വോട്ടുകള്‍ ചേര്‍ക്കുന്നുണ്ട്.കണ്ണൂര്‍ മണ്ഡലത്തില്‍ ഒക്ടോബര്‍ 7 വരെ 5491 വോട്ടുകള്‍ പുതുതായി ചേര്‍ക്കുകയും 3879 വോട്ടുകള്‍ നീക്കം ചെയ്യുകയുമുണ്ടായി. ആകെ 1,31,967 വോട്ടര്‍മാരാണ് ഇപ്പോള്‍ നിലവിലുളളത്. പുതുതായി ചേര്‍ക്കപ്പെട്ടവരില്‍ മഹാഭൂരിപക്ഷവും പുറമേനിന്നുള്ള സജീവ സി പി എം പ്രവര്‍ത്തകരാണ്.
പുറമേ നിന്നുള്ളവരെ വ്യാജമേല്‍വിലാസങ്ങളില്‍ കൂട്ടത്തോടെ ചേര്‍ത്ത സംഭവം സംസ്ഥാനത്തു തന്നെ ഇതാദ്യമാണ്. നഗ്നമായ ജനാധിപത്യലംഘനമാണ് കണ്ണൂരില്‍ നടക്കുന്നതെന്ന് തെരഞ്ഞെടുപ്പധികാരികള്‍ക്കു തന്നെ പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടിട്ടുണ്ട്. ദേശാഭിമാനി ക്വാര്‍ട്ടേഴ്സ് എന്ന കെട്ടിടം പള്ളിക്കുന്ന് പഞ്ചായത്തിലില്ലെന്ന് പഞ്ചായത്ത് സെക്രട്ടറി രേഖാമൂലം അറിയിച്ചിട്ടുണ്ട്. ദേശാഭിമാനി ക്വാര്‍ട്ടേഴ്സെന്ന പേരില്‍ ഇവിടെ പേരു ചേര്‍ത്തിട്ടുള്ളവരില്‍ കാഞ്ഞങ്ങാട് ചാലിങ്കാല്‍മൊട്ടയിലെ പി പ്രദീപൊഴികെ മേറ്റ്ല്ലാവര്‍ക്കും അവരവരുടെ നാട്ടില്‍ വോട്ടുണ്ട്.
ദേശാഭിമാനി ലേഖകരെ കൂട്ടമായി വോട്ടര്‍ ലിസ്റ്റില്‍ ചേര്‍ത്തപ്പോള്‍ കൂട്ടത്തിലുണ്ടായ വനിതാ പത്രപ്രവര്‍ത്തകയേയും വെറുതേ വിട്ടില്ല.ആണുങ്ങള്‍ താമസിക്കുന്നിടത്ത് 52 വയസുകാരി ലക്ഷ്മിക്കുട്ടിക്കൊപ്പം 27 വയസുകാരി സജിഷയുടെ പേരും ചേര്‍ത്തത് ചര്‍ച്ചയായതോടെ അപമാനിതയായ ലേഖിക ഇപ്പോള്‍ പാര്‍ട്ടിനേതാക്കള്‍ക്കെതിരേ തിരിഞ്ഞിരിക്കുകയാണ്.കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സജിഷയടക്കം വോട്ടു ചെയ്തത് കണ്ണൂരിലല്ല. കല്‍പ്പറ്റയിലെ ഉണ്ണികൃഷ്ണന്‍നായരുടെ മകളായ സജിഷ കല്‍പ്പറ്റ മണ്ഡലത്തില്‍ പാര്‍ട്ട് നമ്പര്‍ ക്രമനമ്പര്‍ 297 ആയി വോട്ടര്‍പട്ടികയിലുണ്ട്. ഇതു മാറ്റാതെയാണ് സജിഷയെ കണ്ണൂരിലെ വോട്ടറാക്കിയത്.ദേശാഭിമാനിയിലെ മറ്റൊരു ജീവനക്കാരനായ പി പി കരുണാകരന്‍ (ക്രമനമ്പര്‍ 1459) എല്ലാ ദിവസവും വൈകുന്നേരം മംഗലാപുരം-തിരുവനന്തപുരം എക്സ്പ്രസിന് വന്ന് രാവിലെയുള്ള ട്രെയിനിനോ, പത്രവണ്ടിക്കോ ദിവസവും തൃക്കരിപ്പൂര്‍ തടിയന്‍ കൊവ്വലിലെ വീട്ടില്‍തിരിച്ചെത്തുന്നയാളാണ്.തൃക്കരിപ്പൂര്‍ നിയോജക മണ്ഡലത്തില്‍ ക്രമനമ്പര്‍ 758 (പാര്‍ട്ട് നമ്പര്‍ 119) ആയി വോട്ടര്‍ പട്ടികയിലുണ്ട്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തത് കണ്ണൂരിലല്ല. ക്രമനമ്പര്‍ 1476 ആയി ദേശാഭിമാനി ക്വട്ടേഴ്സിലുള്ള വി കെ രാമചന്ദ്രന്‍ കാഞ്ഞങ്ങാട് ബൂത്ത് 154 ല്‍ വോട്ടറാണ് (ക്രമനമ്പര്‍ 81). 1473 ക്രമനമ്പര്‍ വി അനില്‍കുമാറും പാര്‍ട്ട് നമ്പര്‍ 145, ക്രമനമ്പര്‍ 37 ആയി വോട്ടര്‍പട്ടികയിലുണ്ട്. ഇത്തരത്തില്‍ ദേശാഭിമാനി ജീവനക്കാരെ ഇല്ലാത്ത കെട്ടിടത്തിന്റെ പേരില്‍ കണ്ണൂരിലെ വോട്ടര്‍മാരാക്കിയത്.പള്ളിക്കുന്ന് പഞ്ചായത്തില്‍ കെട്ടിട നമ്പര്‍ 2/476 ആയിട്ടാണ് ദേശാഭിമാനി ക്വാര്‍ട്ടേഴ്സ് എന്ന വീട്ട് പേര് നല്‍കിയിട്ടുള്ളത്. എന്‍ വി രവീന്ദ്രന്‍, എ വി സുകുമാരന്‍, സി മോഹനന്‍, എ കൃഷ്ണന്‍, ടി രാജീവന്‍, എ ബാലകൃഷ്ണന്‍, കെ മോഹനന്‍, കെ തമ്പാന്‍, കെ എം കുഞ്ഞിക്കണ്ണന്‍ എന്നിവരും ഈ ഇല്ലാത്ത ക്വാര്‍ട്ടേഴ്സിലെ താമസക്കാരായി കണ്ണൂരിലെ വോട്ടര്‍പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ വോട്ടില്ലാതിരുന്ന ആയിരക്കണക്കിന് ആളുകളെയാണ് ഇത്തരത്തില്‍ വ്യാജ വിലാസങ്ങള്‍ നല്‍കി സി പി എം നേതൃത്വം വോട്ടര്‍മാരാക്കിയിട്ടുള്ളത്.പോളിംഗ് സ്റ്റേഷന്‍ നമ്പര്‍ 50 ല്‍ ക്രമനമ്പര്‍ 1232 ആയി വീട്ട് നമ്പര്‍ 12/156 ലെ എന്‍ ആര്‍ സനാദിന്റെ പേരാണ് കാണുന്നത്. യഥാര്‍ത്ഥത്തില്‍ നേരത്തെ 12/22 എന്ന വീട്ട് നമ്പറായിരുന്നു. ഇ കെട്ടിടം പൂര്‍ണമായും തകര്‍ത്ത് ഇവിടെ ഇപ്പോള്‍ നന്തിലത്ത് ജി മാര്‍ട്ട് എന്ന സ്ഥാപനം പ്രവര്‍ത്തിച്ചുവരികയാണ്. വോട്ടര്‍ പട്ടിക പ്രകാരം സനാദ് നന്തിലത്ത് ജി മാര്‍ട്ടിലാണ് താമസമെന്ന് ചുരുക്കും. യഥാര്‍ത്ഥത്തില്‍ ധര്‍മ്മടം മണ്ഡലത്തിലെ അഞ്ചരക്കണ്ടി പഞ്ചായത്തിലാണ് ഇയാള്‍ താമസിക്കുന്നത്.
ഇതെല്ലാം സി പി എം വ്യാപകമായി നടത്തിയിട്ടുള്ള ക്രമക്കേടിന്റെ ചെറിയൊരു ഉദാഹരണം മാത്രം.പിടിച്ചുനില്‍ക്കാന്‍ ഇവരെല്ലാം ഇപ്പൊ താമസം ഇവിടെയാണെന്നെല്ലാം പറയാം, എന്നാലും അവരവരുടെ ബൂത്തിലെ പേരു മാറ്റാതെയാണ് ഇവരെ എങ്ങെനെ കണ്ണൂരിലെ വോട്ടറാക്കാന്‍ കഴിഞ്ഞു എന്നതാണു സര്‍ക്കാര്‍ മെഷിനറി പൂര്‍ണമായും ദുരുപയോഗപ്പെടുത്തുന്നു എന്ന നിലയിലേക്കു വരുന്നത്.
എളയാവൂര്‍ ഗ്രാമപഞ്ചായത്തിലും അനര്‍ഹരായ ഒട്ടേറെ പേരെ സി പി എം വോട്ടര്‍ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.ആയിരക്കണക്കിന് വ്യാജ വോട്ടര്‍മാരെ വീണ്ടും ചേര്‍ക്കാനുള്ള അണിയറ നീക്കം ഇതിനിടയില്‍ നടക്കുന്നുണ്ട്.
കടപ്പാടു - വീക്ഷണം.കോം
ചിത്രം - മുരളീധരിന്‍
Friday, October 9, 2009
ആസിയാന്‍ മണ്ടന്‍ ചങ്ങലകള്‍.
"കുറുക്കന്റെ കണ്ണ് എന്നും കോഴിക്കൂട്ടില്‍" എന്നു പറയുംപോലെ ഇലക്ഷന്‍ അടുക്കുന്‍ബോഴുള്ള ചിലരുടെ കാര്‍ഷിക, മല്‍സ്യത്തൊഴിലാളി പ്രേമത്തിന്റെ ആത്മാര്‍ത്ഥത സാമാന്യ ബുദ്ധിയുള്ള കേരളത്തിലെ ജനങ്ങള്‍ മുന്നേ മനസ്സിലാക്കിയിട്ടുള്ളതും അതിനുള്ള പണി കാലാകാലങ്ങളില്‍ അവര്‍ക്കിട്ട് കൊടുത്തിട്ടുമുള്ളതാണു.
എത്ര കിട്ടിയാലും, ഇനിയും ഇനിയും വേണം എന്നു മോന്തി മോന്തി കരയുന്നവരെപ്പോലെയാണു ഇന്ന് ചിലര്‍.ഏത് മാറ്റത്തിനും ചുവപ്പുകൊടി കാട്ടി തടസ്സമിട്ട പാരമ്പര്യമുള്ളവര്‍ കമ്പ്യൂട്ടര്‍ വന്നപ്പോഴും മൊബെയില്‍ ഫോണ്‍ വന്നപ്പോഴും ഉദാരവല്‍കരണം വന്നപ്പോഴും ഗാട്ട് കരാര്‍,ആണവ കരാര്‍,ട്രാക്ടര്‍ എന്നിവ വന്നപ്പോഴും മുട്ടാപ്പോക്ക് ന്യായങ്ങളുമായി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചിരുന്നു.കേരളത്തില്‍ എന്തു പുതിയതായി വന്നാലും എതിര്‍ക്കുന്ന ഇവര്‍ പ്രീഡിഗ്രീ ബോര്‍ഡ്, സ്രാശ്രയ പ്രശ്നം,എ ഡി ബി വായ്പാ എന്നെല്ലാം പറഞ്ഞു നടത്തിയ സമരങ്ങളുടെ ഗതി നോക്കിയാല്‍ അറിയാം അവരുടെ രാഷ്ട്രീയ നിറം.ആസിയാന്‍ കരാറിന്റെ കാര്യത്തിലെങ്കിലും ഇവര്‍ രാജ്യതാല്‍പര്യങ്ങള്‍ക്ക് മുന്‍ഗണന കൊടുത്തുകൊണ്ട് അടിസ്ഥാന രഹിതമായ കുപ്രചരണങ്ങള്‍ അവസാനിപ്പിക്കുമെന്ന് വിചാരിച്ചതും തെറ്റി.
കാള പെറ്റെന്നു കേള്‍ക്കുമ്പോള്‍ കയറെടുക്കുന്നവരെയാണ് ഓര്‍മ്മവരുന്നത്. കഴിഞ്ഞ രണ്ടാംതീയതി ദേശാഭിമാനി പത്രത്തില്‍ ഫിഷറീസ് മന്ത്രി എസ്. ശര്‍മ്മ എഴുതിയ ലേഖനത്തില്‍പോലും ചൂര, നെയ്മീന്‍, കണവ എന്നീ മല്‍സ്യ ഇനങ്ങള്‍ അനിയന്ത്രിതമായി തീരുവയില്ലാതെ ഇറക്കുമതിചെയ്യപ്പെടുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ വാസ്തവത്തില്‍ ഈ മല്‍സ്യ ഇനങ്ങള്‍ നെഗേറ്റെവ് ലിസ്റ്റില്‍ പെട്ടവയാണെന്ന് അന്നേദിവസംതന്നെ കേന്ദ്രസര്‍ക്കാര്‍ പത്രങ്ങളില്‍ കൊടുത്തിരിക്കുന്ന പരസ്യങ്ങളില്‍നിന്ന് വ്യക്തമാക്കിയിരുന്നു. അര്‍ദ്ധ സത്യങ്ങള്‍ തങ്ങളുടെ ചൊല്‍പ്പടിയിലിരിക്കുന്ന മാധ്യമങ്ങളിലൂടെ പുറപ്പെടുവിച്ച് അവാസ്തവമായ ഒരു പ്രചരണത്തിലേര്‍പ്പെട്ടിരിക്കയാണ് ഇടതുപക്ഷ കക്ഷികള്‍. ആസിയാന്‍ കരാര്‍ പൂര്‍ണ രൂപത്തില്‍ വായിക്കുകയും അതിന്റെ ഗുണഫലങ്ങളെ ശരിയായ രീതിയില്‍ മനസ്സിലാക്കുകയും ചെയ്താല്‍ ഇത്തരം ബാലിശമായ വാദങ്ങള്‍ മതിയാക്കും.
ആസിയാന്‍ കരാര്‍ ഒപ്പുവച്ചതോടുകൂടി കേരളത്തിലേക്ക് അനിയന്ത്രിതമായി മത്സ്യം ഇറക്കുമതി ചെയ്യപ്പെടുമെന്നും തന്മൂലം പ്രാദേശിക വിപണിയില്‍ ഉണ്ടായേക്കാവുന്ന വിലത്തകര്‍ച്ചമൂലം 30 ലക്ഷത്തോളംവരുന്ന മത്സ്യത്തൊഴിലാളികള്‍ തൊഴിലില്ലായ്മ വേതനം വാങ്ങേണ്ടിവരുമെന്നും പ്രചരണം നടക്കുന്നു.
ബ്രൂണൈ, കമ്പോഡിയ, ഇന്തോനേഷ്യ, ലാവോസ്, മലേഷ്യ, മ്യാന്‍മര്‍, ഫിലിപ്പീന്‍സ്, സിംഗപ്പൂര്‍, തായ്‌ലന്റ്, വിയറ്റ്നാം തുടങ്ങിയ പത്ത് രാഷ്ട്രങ്ങളുടെ ഒരു വ്യാപാരവിപണിയാണ് ആസിയാന്‍ കരാറിലൂടെ ഇന്ത്യയ്ക്ക് തുറന്നുകിട്ടുന്നത്. ഇന്ന് ഭാരതത്തിന്റെ നാലാമത്തെ വലിയ വ്യാപാര വിപണിയാണ് ആസിയാന്‍. 2000 മുതലുള്ള വ്യാപാര കണക്കുകള്‍ പരിശോധിച്ചാല്‍ വര്‍ഷാവര്‍ഷം 27 ശതമാനംകണ്ട് ആസിയാന്‍ രാജ്യങ്ങളുമായുള്ള വ്യാപാരം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നുള്ളത് വ്യക്തമാകും. 2000-ത്തില്‍ 6.03 ബില്യണ്‍ ഡോളര്‍ (24,000 കോടി) രൂപയുടെ വ്യാപാരം നടന്നപ്പോള്‍ 2007 ആയപ്പോള്‍ അത് 38.37 ബില്യണ്‍ ഡോളറായി (1,90,000 കോടി) ഉയര്‍ന്നു. 2010-ഓടുകൂടി 50 ബില്യണ്‍ ഡോളറിന്റെ കച്ചവടം ആസിയാനുമായി ഉണ്ടാകുമെന്നാണ് അനുമാനിക്കപ്പെടുന്നത്. ഭാരതവുമായി ഏര്‍പ്പെട്ടിരിക്കുന്ന എഫ്.ടി.എ. (ഫ്രീ ട്രേഡ് എഗ്രിമെന്റ്) പോലെതന്നെ ആസിയാന്‍ ചൈന, ജപ്പാന്‍, ദക്ഷിണകൊറിയ എന്നീ രാജ്യങ്ങളുമായും കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ആസിയാന്‍ രാജ്യങ്ങളുടെ മൊത്ത വിപണി വലിപ്പം 2 ട്രില്യണ്‍ ഡോളറാണെന്നാണ് കണക്കാക്കപ്പെടുന്നത്. 60 കോടിയിലേറെ ജനങ്ങളാണ് ഈ രാജ്യങ്ങളിലായി വസിക്കുന്നത്.
സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയിലായിരിക്കുന്ന പാശ്ചാത്യ വിപണികളുടെ തകര്‍ച്ച മറികടക്കുവാന്‍ ആസിയാനെപ്പോലെയുള്ള വലിയ വിപണികളില്‍ ഭാരതം സ്ഥാനമുറപ്പിക്കേണ്ടത് അത്യാവശ്യമാണ്. ആസിയാന്‍ രാജ്യങ്ങളില്‍ നിലവില്‍ 864 ബില്യണ്‍ ഡോളറിന്റെ (38 ലക്ഷം കോടിയില്‍പരം രൂപ) കയറ്റുമതിയും 774 ബില്യണ്‍ ഡോളറിന്റെ (35 ലക്ഷം കോടിയില്‍പരം രൂപ) ഇറക്കുമതിയുമാണ് പ്രതിവര്‍ഷം നടത്തുന്നത്. ആസിയാന്റെ വിപണി വലിപ്പവും അത് തുറന്നുതരുന്ന അവസരങ്ങളും വളരെ വലുതാണ്. ആസിയാന്‍ രാജ്യങ്ങളില്‍നിന്ന് നാണ്യവിളകളും മീനും ക്രൂഡ് ഓയിലും ഇലക്ട്രോണിക്സും ഓട്ടോ മൊബീലുമാണ് പ്രധാനമായും ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യപ്പെടുന്നത്. ഇന്ത്യയില്‍നിന്ന് തിരിച്ച് ഗോതമ്പ്, എണ്ണക്കുരുക്കള്‍, മരുന്നുകള്‍, ഓര്‍ഗാനിക് രാസവസ്തുക്കള്‍, ആഭരണങ്ങള്‍, സംസ്കരിച്ച എണ്ണ തുടങ്ങിയവയാണ് കയറ്റുമതി ചെയ്യുന്നത്.കാര്‍ഷിക മേഖലയില്‍ ഈ കരാറുകൊണ്ട് വന്‍ തകര്‍ച്ച ഉണ്ടാകുമെന്ന തരത്തിലുള്ള പ്രചരണങ്ങള്‍ നെഗേറ്റെവ്ലിസ്റ്റിന്റെയും സ്പെഷ്യല്‍ ലിസ്റ്റിന്റെയും സെന്‍സിറ്റീവ് ലിസ്റ്റിന്റെയും ഹൈലി സെന്‍സിറ്റീവ് ലിസ്റ്റിന്റെയും വിശദാംശങ്ങള്‍ പുറത്തുവന്നതോടുകൂടി അബദ്ധജഡിലമാണെന്ന് ജനങ്ങള്‍ക്ക് ബോധ്യമായിട്ടുണ്ട്.
മത്സ്യമേഖല ഭയപ്പെടേണ്ടതുണ്ടോ?
170-ല്‍പരം മത്സ്യ ഇനങ്ങള്‍ ഭാരതത്തിലേക്ക് താരിഫുകളില്ലാതെ ഇറക്കുമതി ചെയ്യപ്പെട്ടാല്‍ അത് പ്രാദേശിക വിപണിയിലെ വിലയിടിക്കുമെന്നും തന്മൂലം മത്സ്യത്തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്നുള്ളതാണ് ഉയര്‍ന്നിരിക്കുന്ന പ്രധാന ആശങ്ക. മത്സ്യകയറ്റുമതി രംഗത്ത് ലോകത്ത് എട്ടാം സ്ഥാനത്തുനില്‍ക്കുന്ന വിയറ്റ്നാമും ചെമ്മീന്‍ കൃഷി രംഗത്ത് ഏറ്റവും വലിയ രാജ്യമായ തായ്‌ലന്റുമായും മത്സരിക്കുവാനുള്ള ക്ഷമത നമ്മുടെ കയറ്റുമതി മേഖലയ്ക്കുണ്ടോയെന്നതുമാണ് ഉയര്‍ന്നുവന്നിരിക്കുന്ന മറ്റൊരാശങ്ക.കാര്‍ഷിക മേഖലയിലെന്നപോലെതന്നെ ആഭ്യന്തര വിപണിയെ പരിരക്ഷിക്കുന്ന വകുപ്പുകള്‍ കരാറിലുണ്ട്. നമ്മുടെ ആഭ്യന്തര വിപണിയിലും കയറ്റുമതി വിപണിയിലും പ്രിയമുള്ള ഏകദേശം എല്ലാ ഇനം മത്സ്യങ്ങളെയും നെഗേറ്റെവ് ലിസ്റ്റ് അഥവാ എക്സ്ക്ലൂഷന്‍ ലിസ്റ്റിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ യാതൊരുവിധ താരിഫ് ഇളവുകളും ഈ ഇനങ്ങള്‍ക്ക് ഭാരതം നല്‍കേണ്ടതില്ല. കരിമീന്‍, ട്രൗട്ട്, ചൂര, മത്തി, കോഡ്, അയല, ഹില്‍സ, ഡാര, സീര്‍ (നെയ്മീന്‍), കണവ (കട്ടില്‍ ഫിഷ്), ചെമ്മീന്‍, ഞണ്ട്, വലിയ ചെമ്മീനും മൂല്യവര്‍ധിത ഉല്‍പന്നങ്ങളായ സംസ്കരിച്ച ചൂര, മീന്‍ അച്ചാര്‍ തുടങ്ങിയവ കരാറിന്റെ നിബന്ധനകള്‍ക്ക് പുറത്തായ നെഗേറ്റെവ് ലിസ്റ്റിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
(1) നമ്മുടെ മത്സ്യ കയറ്റുമതി 6,02,835 മെട്രിക് ടണ്ണാണ്. പ്രതിവര്‍ഷം ഇതുവഴി 8,607 കോടി രൂപയുടെ വിദേശ നാണ്യമാണ് 2008-09ല്‍ സമ്പാദിച്ചത്. ഈ കയറ്റുമതി വിപണിയില്‍ 44 ശതമാനം ചെമ്മീന്‍ വഴിയും 20 ശതമാനം മീന്‍ വഴിയും ഒമ്പതുശതമാനത്തിനടുത്ത് കട്ടില്‍ ഫിഷ് വഴിയുമാണ് നമുക്ക് ലഭിച്ചത്. ഏറ്റവുമധികം കയറ്റുമതി ചെയ്യപ്പെടുന്ന ചെമ്മീനും കട്ടില്‍ ഫിഷും പ്രധാനപ്പെട്ട മത്സ്യ ഇനങ്ങളും നെഗേറ്റെവ് ലിസ്റ്റിലായതുകൊണ്ടുതന്നെ ആഭ്യന്തര വിപണിയില്‍ ഈ കരാറുകൊണ്ട് പ്രത്യേകിച്ച് യാതൊരു പ്രതിഫലനവുമുണ്ടാകില്ല എന്നത് വ്യക്തമാണ്. കയറ്റുമതിക്കാര്‍ക്ക് വില്‍ക്കുന്ന ഈ ഇനങ്ങള്‍ ആഭ്യന്തര വിപണിയില്‍നിന്നുതന്നെയായിരിക്കും തുടര്‍ന്നും വാങ്ങിക്കുന്നത്. ഇറക്കുമതി ചെയ്തതുകൊണ്ട് കയറ്റുമതി വ്യാപാരികള്‍ക്ക് പ്രത്യേകിച്ച് യാതൊരുനേട്ടവും തുടര്‍ന്നുണ്ടാവുകയില്ല.
(2) പ്രാദേശിക വിപണിയിലേക്ക് വന്‍തോതില്‍ പലയിനം മല്‍സ്യങ്ങള്‍ ഇറക്കുമതി ചെയ്യപ്പെടുമെന്നാശങ്കപ്പെടുന്നവര്‍ ഒരു കാര്യംകൂടി മനസ്സിലാക്കേണ്ടതുണ്ട്. പാശ്ചാത്യ രാജ്യങ്ങളിലും വികസിത രാജ്യങ്ങളിലും ഫ്രോസണ്‍ അഥവാ മരവിപ്പിച്ച മത്സ്യങ്ങളാണ് അധികവും ഉപയോഗിക്കുന്നത്. അവരുടെ ഭക്ഷ്യ സംസ്ക്കാരത്തില്‍ അവരത് ശീലിച്ചുകഴിഞ്ഞു.
ഭാരതത്തില്‍നിന്നും കയറ്റിയയ്ക്കപ്പെടുന്ന മത്സ്യം ഐസ് ബ്ലോക്കുകളായിട്ടോ (ബ്ലോക്ക് ഫ്രീസിംഗ്), ഐ.ക്യൂ.എഫ്. (ഇന്‍ഡിവിജ്വലി ക്വിക് ഫ്രോസണ്‍) രീതിയിലോ ആണ് വിദേശരാജ്യങ്ങളില്‍ കയറ്റുമതി ചെയ്യുന്നത്. അവിടെ എത്തിയതിനുശേഷം കോള്‍ഡ് സ്റ്റോറേജ് ചെയിനുകളില്‍ അത് സൂക്ഷിക്കുകയും ആവശ്യാനുസരണം സൂപ്പര്‍ മാര്‍ക്കറ്റുകള്‍ വഴി ഉപഭോക്താവിന്റെ അടുക്കലേക്ക് എത്തുകയുമാണ് പതിവ്. തണുപ്പകറ്റിയശേഷം മാത്രം ഉപയോഗിക്കപ്പെടുന്ന ഇത്തരം മല്‍സ്യത്തിന്റെ രുചി കേരളത്തില്‍ ഫ്രഷായി മല്‍സ്യം ഉപയോഗിച്ച് ശീലിച്ച നമ്മള്‍ക്ക് ആസ്വാദ്യകരമാവില്ലായെന്നുള്ളത് ഉറപ്പാണ്. ആസിയാന്‍ രാജ്യങ്ങളില്‍നിന്ന് ഇറക്കുമതി ചെയ്താലും ഇത്തരത്തില്‍ ഐസ് ബ്ലോക്കുകളായോ ഐ.ക്യൂഎഫായോ എത്താന്‍ പോകുന്ന മത്സ്യം പ്രാദേശിക വിപണി കീഴടക്കുമെന്ന് വിശ്വസിക്കാന്‍ പ്രയാസമാണ്. ഭക്ഷ്യസാധനമായതുകൊണ്ട് വില മാത്രമല്ല രുചികൂടി പ്രാധാന്യമുള്ളതാണെന്ന് എല്ലാവര്‍ക്കുമറിയാവുന്നതാണ്.
(3) സാധാരണക്കാരന്റെ മത്സ്യങ്ങളായ മത്തിയും അയലയും ചൂരയുമെല്ലാം നെഗേറ്റെവ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതുകൊണ്ട് ആസിയാന്‍ രാജ്യങ്ങളില്‍നിന്ന് വിലകുറഞ്ഞ മത്സ്യങ്ങള്‍ ആഭ്യന്തര മാര്‍ക്കറ്റില്‍ കുത്തൊഴുക്കായി വരുമെന്നുള്ളത് അടിസ്ഥാനരഹിതമായ ഒരാശങ്കയാണ്. താരിഫ് കുറച്ച് മല്‍സ്യഇറക്കുമതി അനുവദിച്ചിരുന്നെങ്കില്‍ മല്‍സ്യത്തിന്റെ വിലക്കയറ്റംമൂലം വലയുന്ന സാധാരണക്കാരന് ഒട്ടേറെ നേട്ടങ്ങള്‍ ഉണ്ടാകുമായിരുന്നെങ്കിലും മല്‍സ്യമേഖലയുടെ മൊത്തം ഭദ്രത കണക്കിലെടുത്തുകൊണ്ടാണ് നെഗേറ്റെവ് ലിസ്റ്റില്‍ ഈ ഇനങ്ങളെല്ലാം പെടുത്തിയത്.
(4) പ്രായോഗിക തലത്തില്‍ വന്‍തോതില്‍ മത്സ്യം ഇറക്കുമതി ചെയ്യുന്നതിന് ഒട്ടേറെ പരിമിതികളും കേരളത്തിലുണ്ട്. എം.പി.ഇ.ഡി.എ.യുടെ കണക്കുകള്‍ പ്രകാരം കേരളത്തില്‍ ആകെ 169-ഓളം കോള്‍ഡ് സ്റ്റോറേജുകള്‍ മാത്രമേ നിലവിലുള്ളൂ. 23,000 മെട്രിക് ടണ്ണോളം മല്‍സ്യം സൂക്ഷിക്കുവാനുള്ള കപ്പാസിറ്റിയേ ഇവയ്ക്കുള്ളൂ. മുഖ്യമായും കയറ്റുമതി സ്ഥാപനങ്ങള്‍ ഉപയോഗിക്കുന്ന ഈ കോള്‍ഡ് സ്റ്റോറേജുകളുടെ അപര്യാപ്തതമൂലം വന്‍തോതിലുള്ള മത്സ്യ ഇറക്കുമതി അസ്ഥാനത്തുള്ള ഒരാശങ്കയാണെന്ന് മനസ്സിലാക്കാം.
(5) 8,129 കിലോമീറ്ററോളം തീരദേശമുള്ള ഭാരതത്തിന് 20 ലക്ഷം ചതുരശ്ര കിലോമീറ്റര്‍ എക്സ്ക്ലൊാസെവ് സാമ്പത്തിക സോണാണ് ഉള്ളത്. മത്സ്യബന്ധനത്തില്‍ ഇന്ന് ഏര്‍പ്പെടുന്നതില്‍ 93 ശതമാനവും പരമ്പരാഗത മത്സ്യത്തൊഴിലാളികളും ചെറു ഫിഷിംഗ് ബോട്ടുകളുമാണ്. 7 ശതമാനം മാത്രമാണ് ഡീപ് സീ ഫിഷിങ്ങ് അഥവാ ആഴക്കടല്‍ മത്സ്യബന്ധനം നടത്തുന്ന വലിയ ബോട്ടുകള്‍. 50 മുതല്‍ 70 മീറ്റര്‍ താഴ്ചയിലുള്ള കടലിലാണ് 90 ശതാമനം മത്സ്യബന്ധനവും നടക്കുന്നത്. 10 ശതമാനം മാത്രമാണ് 200 മീറ്റര്‍ താഴ്ചയുള്ള സ്ഥലങ്ങളില്‍ മത്സ്യബന്ധനം നടക്കുന്നത്. ആസിയാന്‍ രാജ്യങ്ങളില്‍ ആഴക്കടല്‍ മത്സ്യബന്ധനത്തിന് മികച്ച സാങ്കേതിക വിദ്യകള്‍ നിലവിലുണ്ട്. കടലില്‍വച്ചുതന്നെ പ്രോസസിങ്ങ് വരെ ചെയ്യുന്ന വന്‍ മത്സ്യബന്ധന കപ്പലുകള്‍ ഈ രാജ്യങ്ങള്‍ക്കുണ്ട്. അവരുടെ ഈ സാങ്കേതിക വിദ്യകള്‍ ഇനി വന്‍ താരിഫുകളില്ലാത്തതിനാല്‍ നമ്മുടെ പ്രാദേശിക മത്സ്യബന്ധനത്തിനും ഉപയോഗപ്പെടുത്താനാവും. ഇത് നമ്മുടെ ഉത്പാദനക്ഷമതയും മത്സര ക്ഷമതയും വര്‍ദ്ധിപ്പിക്കുമെന്നുള്ളത് തീര്‍ച്ചയാണ്.
(6) നിലവില്‍ യൂറോപ്യന്‍ യൂണിയനിലേക്കാണ് ഭാരതത്തില്‍നിന്ന് മല്‍സ്യ കയറ്റുമതി ഏറ്റവുമധികം നടക്കുന്നത്. 32.6 ശതമാനത്തോളം ഈ മേഖലയില്‍നിന്നാണ് നമുക്ക് ലഭിക്കുന്നത്. ചൈനയിലേക്ക് 14.8 ശതമാനവും ജപ്പാനിലേക്ക് 14.6 ശതമാനവും അമേരിക്കയിലേക്ക് 11.9 ശതമാനവും ആസിയാന്‍ രാജ്യങ്ങളിലേക്ക് പത്തുശതമാനവുമാണ് നമ്മുടെ മത്സ്യ കയറ്റുമതി. ഈ ആസിയാന്‍ കരാറിലേര്‍പ്പെട്ടതോടുകൂടി ഈ വിപണിയിലേക്കുള്ള നമ്മുടെ കയറ്റുമതിയില്‍ ഒരു വന്‍ കുതിച്ചുചാട്ടംതന്നെ പ്രതീക്ഷിക്കാം. തല്‍ഫലമായി ആഭ്യന്തരവിപണിയില്‍ കയറ്റുമതിക്കായി വാങ്ങിക്കുന്ന മല്‍സ്യത്തിനും വന്‍ ഡിമാന്റ് പ്രതീക്ഷിക്കാം. ഇത്തരത്തില്‍ മല്‍സ്യത്തൊഴിലാളികള്‍ക്ക് ഭാവി കുറേക്കൂടി പ്രതീക്ഷാനിര്‍ഭരമാകുകയാണ് ചെയ്യുന്നത്.
(7) കേരളത്തില്‍ നിലവില്‍ 287-ഓളം കയറ്റുമതിക്കമ്പനികളാണ് നിലവിലുള്ളത്. അവര്‍ക്ക് 127-ഓളം പ്രോസസിങ്ങ് പ്ലാന്റുകളുമുണ്ട്. എന്നാല്‍ കേരളത്തിന്റെ പ്രത്യേക കാലാവസ്ഥയനുസരിച്ച് ഈ കമ്പനികള്‍ക്ക് 40 ശതമാനം മാത്രമേ പ്രവര്‍ത്തനക്ഷമതയുള്ളൂ. വര്‍ഷം മുഴുവന്‍ അസംസ്കൃതവസ്തുക്കള്‍ ലഭിക്കുന്നില്ലായെന്നുള്ളതാണ് ഈ മേഖലയിലെ ഏറ്റവും വലിയ പോരായ്മ. ഒരു വര്‍ഷത്തില്‍ ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള മാസങ്ങളിലാണ് ഏറ്റവും നല്ല ക്യാച്ച് ലഭിക്കുന്നത്. ഇതില്‍ ജൂലൈ മുതല്‍ 45 ദിവസം ട്രോളിംഗ് നിരോധനം നിലവില്‍ വരുന്നതോടുകൂടി സീസണിലും പലപ്പോഴും കേരളത്തില്‍നിന്ന് ആവശ്യാനുസരണം മല്‍സ്യം ലഭിക്കാറില്ല. അന്യ സംസ്ഥാനങ്ങളില്‍നിന്നാണ് ഈ പോരായ്മ ഇപ്പോള്‍ നികത്തിവരുന്നത്. ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ ശരാശരി ഉല്‍പാദനമാണ് നടക്കുന്നത്. ജനുവരി മുതല്‍ മെയ് വരെ കാര്യമായി മത്സ്യം വിപണിയില്‍നിന്ന് ലഭിക്കാറില്ല. നിലവില്‍ ഉയര്‍ന്ന താരിഫുകള്‍ നിലനില്‍ക്കുന്നതുകൊണ്ട് ഇറക്കുമതി ചെയ്ത് ഈ മാസങ്ങളില്‍ ഉല്‍പാദനം നടത്തുവാന്‍ നമ്മുടെ കമ്പനികള്‍ക്ക് സാധിക്കാറില്ല.
ആസിയാന്‍ കരാര്‍ നടപ്പിലാകുന്നതോടുകൂടി ഉല്‍പാദനം കുറവായ മാസങ്ങളില്‍ ആസിയാന്‍ രാജ്യങ്ങളിലെ വന്‍കിട കമ്പനികള്‍ക്കുവേണ്ടി റീ പ്രോസസിങ്ങും ജോബ് വര്‍ക്കുകളും ചെയ്യുവാനുള്ള അവസരം നമ്മുടെ കമ്പനികള്‍ക്ക് തുറന്നുകിട്ടുകയാണ്. ഈ അവസരം വേണ്ട രീതിയില്‍ വിനിയോഗിച്ചാല്‍ വര്‍ഷം മുഴുവന്‍ മത്സ്യ സംസ്ക്കരണ ശാലകള്‍ പ്രവര്‍ത്തിക്കുകയും അതുവഴി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സ്ഥിരമായ തൊഴിലവസരങ്ങള്‍ ഉണ്ടാകുകയും ചെയ്യും. ഇത്തരത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടന്നാല്‍ രാജ്യത്തിന് ലഭിക്കുന്ന വിദേശ നാണ്യത്തിനും ഗണ്യമായ ഉയര്‍ച്ചയുണ്ടാവും.
(8) നിലവില്‍ എക്സ്പോര്‍ട്ട് ഇംപോര്‍ട്ട് പോളിസിയുടെ 5-ാം ചാപ്റ്റര്‍ പ്രകാരം എക്സ്പോര്‍ട്ട് പ്രമോഷന്‍ ക്യാപ്പിറ്റല്‍ ഗുഡ്സ് അഥവാ കയറ്റുമതി ചെയ്യുവാന്‍ ഉപകരിക്കുന്ന പ്ലാന്റുകളും മെഷിനറികളും തീരുവ കുറച്ച് ഇറക്കുമതി ചെയ്യുവാന്‍ അനുവദിക്കാറുണ്ട്. 21 മുതല്‍ 25 ശതമാനംവരെ സാധാരണ തീരുവ നിലവിലുള്ളപ്പോള്‍ ഈ സ്കീം പ്രകാരം മൂന്നുശതമാനത്തിന് മെഷിനറി ഇറക്കുവാന്‍ അനുവദിക്കാറുണ്ട്. എന്നാല്‍ ഇവര്‍ ലാഭിക്കുന്ന തീരുവയുടെ മൂല്യത്തിന്റെ എട്ടിരട്ടി എട്ടുവര്‍ഷത്തിനകം കയറ്റുമതി ചെയ്യണമെന്നാണ് നിലവിലുള്ള നിബന്ധന. ഇതുകൊണ്ടുതന്നെ വന്‍കിട കമ്പനികളല്ലാതെ ചെറുകിടക്കാര്‍ ഇത്തരം ഇറക്കുമതികള്‍ ചെയ്യുവാന്‍ മടിക്കാറുണ്ട്. തല്‍ഫലമായി ഈ മേഖലയില്‍ മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ ഉണ്ടാക്കുന്ന സ്ഥാപനങ്ങള്‍ നന്നേ ചുരുക്കമാണ്. ആസിയാന്‍ കരാര്‍ വരുന്നതോടുകൂടി താരിഫുകളില്ലാതെ, അല്ലെങ്കില്‍ ഇളവു നല്‍കപ്പെട്ട താരിഫുകളോടുകൂടി പ്ലാന്റുകളും, മെഷിനറികളും, മികച്ച സാങ്കേതിക വിദ്യകളും ആസിയാന്‍ രാജ്യങ്ങളില്‍നിന്ന് ചെറിയ കമ്പനികള്‍ക്കുവരെ ഇറക്കുമതി ചെയ്യുവാന്‍ സാധിക്കും. ഇത് നമ്മുടെ മല്‍സ്യസംസ്ക്കരണ മേഖലയില്‍ സമൂലമായ മാറ്റങ്ങള്‍ക്ക് ഇടവരുത്തുമെന്നും മൂല്യവര്‍ധിത ഉല്‍പന്നങ്ങളുടെ വിപണിയില്‍ നല്ല പുരോഗതിക്ക് ഇത് വഴികാട്ടിയാകുമെന്നുമാണ് പ്രതീക്ഷിക്കപ്പെടുന്നത്.
കടപ്പാട്- വീക്ഷണം.കൊം

Wednesday, October 7, 2009
രാഷ്ട്രീയ സൗഹൃദയാത്ര........
രാഹുലിന്റെ വാക്കുകള്‍.......
"ദരിദ്രരുടെ വീടുകള്‍ തേടിയാണ് ഞാന്‍ പോകുന്നത്. അല്ലാതെ ദളിത് വീടുകള്‍ തേടിയല്ല യാത്ര. ദാരിദ്ര്യമനുഭവിക്കുന്നവരുടെ ആവശ്യങ്ങള്‍, അനുഭവങ്ങള്‍, അവരുടെ മുഖമാണ് ഞാന്‍ അന്വേഷിക്കുന്നത്. അവരുടെ കാര്യങ്ങള്‍ മനസ്സിലാക്കലാണ് പ്രധാനം. ഞാന്‍ ഓരോ സംസ്ഥാനത്ത് ചെല്ലുമ്പോഴും എന്നെ ദരിദ്രരുടെ വീടുകളില്‍ കൊണ്ടുപോകണമെന്നാണ് ഞാന്‍ പാര്‍ട്ടിക്കാരോട് ആവശ്യപ്പെടുന്നത്. അത്തരം ഇടങ്ങളില്‍ ചെല്ലുമ്പോഴും അവരുടെ ജാതി ഞാന്‍ ചോദിക്കാറില്ല. അവരുടെ ജീവിത പ്രശ്‌നങ്ങള്‍ മാത്രമാണ് എന്റെ ഉത്ക്കണ്ട. ജാതിയെന്ന ചട്ടക്കൂട് മാധ്യമങ്ങളുടെ മനസ്സിലാണുള്ളത്.ജാതി സമ്പ്രദായത്തില്‍ എനിക്ക് വിശ്വാസമില്ല. എന്റെ പഠനങ്ങള്‍ എന്റെ ജീവിതാവസാനംവരെ തുടരുകയും ചെയ്യും"- ചെങ്ങറയില്‍ ദളിതര്‍ നടത്തിയ സമരത്തെക്കുറിച്ചുള്ള ചോദ്യത്തിനും അവസരങ്ങള്‍ ലഭിക്കാത്ത അവസ്ഥയാണ് ഏറ്റവും വലിയ അസമത്വമെന്നും അദ്ദേഹം പറഞ്ഞു.ജാതിയല്ല, ദാരിദ്ര്യവും അവസരനിഷേധവുമാണ് സാമൂഹ്യമായി ഉയര്‍ന്നുവരുന്നതിന് ഒരു വിഭാഗത്തിന് തടസ്സമായി നില്‍ക്കുന്നതെന്നും രാഹുല്‍ ഗാന്ധി.
ദളിത് കോളനികള്‍ സന്ദര്‍ശിക്കുന്നതിനെക്കുറിച്ചും അവരുടെ വീടുകളില്‍ അന്തിയുറങ്ങുന്നതിനെപ്പറ്റിയുമുള്ള ചോദ്യങ്ങള്‍ക്ക് പത്രസമ്മേളനത്തില്‍ തിരുവനന്തപുരത്ത് മറുപടി പറയുകയായിരുന്നു അദ്ദേഹം.ഗാന്ധിജയന്തി ദിനത്തില്‍ കോണ്‍ഗ്രസ്സ് എം പി മാര്‍ നടത്തിയ ദളിത് കോളനി സന്ദര്‍ശനങ്ങളെ കളിയാക്കുന്നവര്‍ക്ക് ഒരു നല്ല മറുപടിയും!
സാമൂഹികസേവന സന്നദ്ധതയാവണം രാഷ്ട്രീയ പ്രവേശനത്തിനുള്ള അടിസ്ഥാന യോഗ്യതയെന്ന് പിന്നീട് പലയിടങ്ങളില്‍ നടന്ന കാബസ് ചര്‍ച്ചകളില്‍ രാഹുല്‍ പറയുകയുണ്ടായി.സംഘടനയില്‍ അഭിപ്രായം പ്രകടിപ്പിക്കാന്‍ ക്രിയാത്മകമായി ഇടപെടണം. പരാതിപ്പെട്ട് പിന്മാറിയിട്ട് കാര്യമില്ല, രാഷ്ട്രീയത്തില്‍ ഇടപെട്ട് തെറ്റുകള്‍ തിരുത്തണമെന്നും വിവിധയിടങ്ങളില്‍ രാഹുല്‍ കാബസ് ചൊദ്യങ്ങള്‍ക്കുമുള്ള മറുപടയില്‍ വ്യക്തമാക്കുന്നു.
വിദേശ സര്‍വകലാശാലകള്‍ രാജ്യത്ത് കാമ്പസ് തുടങ്ങുന്നത് സാംസ്‌കാരിക അധിനിവേശത്തിന് വഴിവെക്കുമോ എന്ന ചോദ്യത്തോട് മനസ്സ് തുറക്കുകയാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം ,അറിവ് ആരുടെയും കുത്തകയല്ല എന്നായിരുന്നു മറുപടി.ചര്‍ച്ചയും വാദപ്രതിവാദവും തുടര്‍ന്നുകൊണ്ടിരിക്കുക, എന്നാല്‍ രാജ്യത്തിനുവേണ്ടി കൂട്ടായി പ്രവര്‍ത്തിക്കുകയും, യാത്ര ചെയ്യുകയും വേണം.എന്ന ഉപദേശം നല്‍കാനും മറന്നില്ല.
ഫാറൂഖ്‌കോളേജില്‍ വിദ്യാര്‍ഥികളുമായി സംവദിച്ച് മടങ്ങും വഴി പാലാഴി ഒലീവ് ഹോട്ടലിലെ പൊറോട്ടയും കൂടെ പാലും പഞ്ചസാരയും പിന്നെ രണ്ടുകപ്പ് കാപ്പിയും കുടിച്ചു താന്‍ പറയുന്നത് തന്നെ പ്രവര്‍ത്തിക്കുന്നു എന്നു മറ്റുള്ളവര്‍ക്കു കാണിച്ചുകൊടുക്കുകയും ചെയ്തു!ഹോട്ടലില്‍ കയറിയ ഉടന്‍ കാപ്പിയാണ് ആവശ്യപ്പെട്ടത്. കഴിക്കാന്‍ പൊറോട്ട മാത്രമേയുള്ളൂ എന്ന് കടക്കാര്‍ പറഞ്ഞപ്പോള്‍ ഒരു പൊറോട്ടയാകാം എന്ന് മറുപടി. ഒപ്പം വന്നവര്‍ക്കും ഓരോ പൊറോട്ടയും കാപ്പിയും നല്‍കാന്‍ ആവശ്യപ്പെട്ടു. പൊറോട്ടയ്ക്ക് കറിയായി ആവശ്യപ്പെട്ടത് പാലും പഞ്ചസാരയും. എല്ലാം രുചിയോടെ കഴിച്ചശേഷം ഒരു ഗ്ലാസ് കാപ്പികൂടി ആവശ്യപ്പെട്ടു. കാപ്പിയുടെ രുചിയെ പ്രശംസിക്കാനും മറന്നില്ല.
വിദ്യാര്‍ഥികളുമായുള്ള സംവാദത്തിനിടെ പലരുടെയും ജീവിതത്തിലെ അസുലഭ മുഹൂര്‍ത്തങ്ങള്‍ സ്രിഷ്ടിക്കാനും രാഹുല്‍ മറന്നില്ല, ഹിന്ദിയില്‍ ചോദ്യവുമായെത്തിയ മൂന്നാംവര്‍ഷ മലയാളവിദ്യാര്‍ഥി രാഹുല്‍ഗാന്ധിയുടെ മനംകവര്‍ന്നു. അന്ധനും വികലാംഗനുമായ ഷാഹുല്‍ ഹമീദാണ് രാഹുല്‍ഗാന്ധിയോട് ഹിന്ദിയില്‍ ചോദ്യവുമായെത്തിയത്. താങ്കളുടെ രാഷ്ട്രീയ ജീവിതത്തിലേക്കുള്ള പ്രവേശനം എങ്ങനെയായിരുന്നു എന്നായിരുന്നു ഷാഹുലിന്റെ ചോദ്യം. എന്നാല്‍ ജീവിതത്തില്‍ എന്താകാനാണ് ആഗ്രഹമെന്ന മറുചോദ്യവുമായാണ് രാഹുല്‍, ഷാഹുലിന്റെ ചോദ്യത്തെ സ്വാഗതം ചെയ്തത്. ഹിന്ദി ഗാനരചയിതാവാകാനാണ് ആഗ്രഹമെന്ന ഷാഹുലിന്റെ മറുപടി കേട്ടപ്പോള്‍ ഒരു ഹിന്ദിഗാനം പാടാനായി രാഹുല്‍ ഷാഹുലിനെ പ്രോത്സാഹിപ്പിച്ചു. 'രാജാ ഹിന്ദുസ്ഥാനി'യിലെ 'ആയേ മേരി സിന്ദഗി തും....' എന്ന ഗാനമാണ് ഷാഹുല്‍ രാഹുല്‍ഗാന്ധിക്കായി ആലപിച്ചത്. ഗാനത്തിനുശേഷം ആവോളം പ്രശംസിച്ചാണ് രാഹുല്‍ഗാന്ധി ഷാഹുലിന് വിട നല്കിയത്.
ഇന്ത്യയുടെ ഏറ്റവും വലിയ കരുത്തിനെക്കുറിച്ച് ,ഈ നാട്ടിലെ ജനത്തെകുറിച്ച്, നമ്മുടെ മനുഷ്യവിഭവശേഷിയെക്കുറിച്ച്, അത് ശരിയായി വിനിയോഗിക്കേണ്ടതിനെക്കുറിച്ച് ഉത്തമബോധ്യമുള്ള ഒരു ടീം വാര്‍ത്തെടുക്കുവാന്‍ അഹൊരാത്രം പരിശ്രമിക്കുന്ന ഈ യുവാവിനെ നമുക്കനുഗ്രഹിക്കാം.
കടപ്പാടു- മാത്രുഭൂമി.കോം

Subscribe to:
Posts (Atom)