സുഹൃത്തേ, കഴിഞ്ഞ ദിവസം ഉഷാ ഉതുപ്പിനെ ഫോണില്‍ വിളിച്ച പിണറായിവിജയന്‍ ഏതാണ്ട് ഇങ്ങനെയൊക്കെ പറഞ്ഞു.
"ഉതുപ്പിന് നല്ല നമസ്കാരം. നിങ്ങള്‍ക്ക് ഉപ്പായി മാപ്ലയുമായി എന്തെങ്കിലും ബന്ധമുണ്ടോ? ഇല്ലങ്കില്‍ കുഴപ്പമില്ല. നിങ്ങടെ പാട്ടിനെ പരാമര്‍ശിച്ച് ഞാന്‍ പറഞ്ഞതില്‍ നിങ്ങള്‍ കുണ്ഠിതപ്പെട്ടു എന്നു കേട്ടു. അതിന്റെ ആവശ്യമുണ്ടായിരുന്നില്ല. ധന്യ ജീവിതം നയിക്കുന്ന ഒരു കമ്മ്യൂണിസ്റ്റാണ് ഞാന്‍. ധനം, ധാന്യം ധന്യം എന്നിവയൊക്കെ ഒരേ ഗണത്തില്‍ പെടുമെന്നറിയാമല്ലോ. ധന്യനെന്നാല്‍ ഭാഗ്യവാന്‍ ധനമുള്ളവന്‍ നിധിയുള്ളവന്‍ എന്നൊക്കെ അര്‍ത്ഥമുണ്ട്.അതൊക്കെ ചേരുംപടി ചേര്‍ത്ത് ജീവിക്കുന്നവരാണ് കമ്മ്യൂണിസ്റ്റുകള്‍. അതുപോട്ടെ.കോട്ടയം സമ്മേളനത്തിന്റെ അവസാന ഘട്ടത്തില്‍ കുറേ സഖാക്കള്‍ തുള്ളി. അത് തെറ്റുതന്നെ. സി.പി.എമ്മില്‍ തുള്ളാന്‍ എനിക്കും, വി.എസ്സിനും മാത്രമാണ് അവകാശം. ഞങ്ങള്‍ക്ക് അങ്ങ് പി.ബി വരെതുള്ളാം. ബാക്കിയുള്ളവര്‍ക്ക് പൂക്കുല കുറ്റികള്‍ എന്ന കണക്കേ തുള്ളാം. പൂക്കുല കുറ്റി എന്ന് വെച്ചാല്‍ എന്താന്ന് ഉതുപ്പിന് അറിയുമോ. വെളിച്ചപ്പാട് തുള്ളുമ്പോള്‍ എതിര്‍ ദിശയില്‍ തെങ്ങിന്‍ പൂക്കുല പിടിച്ച് മറ്റൊരാള്‍ തുള്ളി ആവേശം കേറ്റും.ഇത്തരത്തില്‍ മനോജ്ഞമായി തുള്ളാന്‍ കഴിയുന്നവരെ പാര്‍ട്ടി പത്രത്തിലും സെക്രട്ടേറിയറ്റിലും ഞാന്‍ നിയമിച്ചിട്ടുണ്ട്. ഇവരൊക്കെ ശീതങ്കന്‍, പറയന്‍ തുള്ളക്കാരല്ല. തനി ഓട്ടന്‍തുള്ളക്കാര്‍. എഴുതുന്നതും പറയുന്നതും ലവന്റെ കിഡ്നിക്കിട്ട് കൊള്ളണം. കൊള്ളാത്തവനെ എടുത്ത് പുറത്തിട്ടിട്ടുമുണ്ട്. ലവനെന്നുവച്ചാല്‍ കോണ്‍ഗ്രസുകാരനല്ല. വിഭാഗീയന്‍. നശിപ്പില്ലാത്ത നശിപ്പ്.
ഉതുപ്പിന്റെ പാട്ട് ഞാന്‍ ഞങ്ങടെ ചാനലില്‍ കേട്ടിട്ടുണ്ട്. അത് കാശുവാരാന്‍ അസ്സല് കളിതന്നെ. പാക്കനാര് പറഞ്ഞപോലെ കാശ് ആളെകൊല്ലിയല്ല .കാശിലാണ് ഉതുപ്പേ കാര്യങ്ങള്‍.ഉതുപ്പിനെ ഞാന്‍ കുറ്റം പറഞ്ഞിട്ടില്ല.ഞാനത് പിറ്റേന്ന് വിശദീകരിച്ചിരുന്നു.എന്റെ മനസ്സിലിതായിരുന്നു.ഉതുപ്പിന്റെ ഗാനമേളയില്‍ പിന്നില്‍ നില്‍ക്കുന്നവര്‍ തുള്ളിതുള്ളി മുന്നിലെത്തും.അത് ഞാന്‍ സമ്മതിക്കില്ല.മുന്നില്‍ ഞാന്‍ തന്നെ.തുള്ളിക്കോ,കുഴപ്പമില്ല. പക്ഷേ അത് എനിക്കുവേണ്ടിയാകണം. മറ്റേവന് വേണ്ടി പറ്റില്ല. തുള്ളിയവന്‍ ജയ് വി.എസ്,ജയ്,ജയ് വി.എസ് എന്നല്ലേ വിളിച്ചത്. അത് ഈപാര്‍ട്ടിയില്‍ നടക്കൂലാാാ. സെക്രട്ടറിക്കാവെയ്റ്റ്. പിണറായി ഞങ്ങടെ പൊന്നാണ് എന്ന വിളിച്ചിരുന്നെങ്കില്‍ മേദിനിക്ക് കൊടുത്തപോലെ ഉതുപ്പേ ഉതുപ്പിനും ഞാനൊരു പൊന്നാട തന്നേനേം."(ഫോണ്‍ വര്‍ത്തമാനം ചോര്‍ത്തിത്തന്നത് തുള്ളിതുള്ളി സംസ്ഥാനകമ്മിറ്റിയില്‍ നിന്ന് ഏരിയാ കമ്മിറ്റിയിലെത്തിയ എന്‍.എന്‍.കൃഷ്ണദാസ് എം.പി)
No comments:
Post a Comment