Wednesday, April 21, 2010

ലാവലിന്‍ അഴിമതി നാള്‍വഴികള്‍. ഇതുവരെ!!!

എസ്‌.എന്‍.സി ലാവലിന്‍ അഴിമതി നാള്‍വഴികള്‍. ഇതുവരെ!!! പ്രധാനപ്പെട്ട ഓരൊ സംഭവ ബഹുലമായ നാളിലും നമ്മുടെ നേതാവു ടെലിഫോണില്‍ നടത്തിയ സഭാഷണത്തിന്റെ ഒരു ഏകദേശ രൂപം.

ഫോണ്‍ വര്‍ത്തമാനം ചോര്‍ത്തിത്തന്നത്‌ സംസ്ഥാനകമ്മിറ്റിയില്‍ നിന്ന്‌ ഏരിയാ കമ്മിറ്റിയിലെത്തിയ പഴേ "ദാസ് എം.പി"




2005 ജൂലായ്‌ 7: ലാവലിന്‍ ഇടപാടില്‍ വൈദ്യുതി ബോര്‍ഡിനു വന്‍ നഷ്ടമുണ്ടായതായി സി.എ.ജി റിപ്പോര്‍ട്ട്‌

നേതാവ് - എന്തു? അഴിമതിയൊ? ഞാനൊ? ലാവ്ലിന്‍ കരാറിലൊ? അതിന്റെ സപ്ലൈ കരാര്‍ ഞാനല്ലെ ഒപ്പുവച്ചത്! ഒരഴിമതിയും ഇല്ല, ചുമ്മാ പേടിപ്പിക്കല്ലെ....ഒന്നു പോടാ ഉവ്വേ...




2006 ഫിബ്രവരി 28: ലാവലിന്‍ കേസില്‍ നേതാവിനെ പ്രതിയാക്കാന്‍ തെളിവില്ലെന്ന്‌ വിജിലന്‍സ്‌. പ്രഥമ വിവര റിപ്പോര്‍ട്ട്‌ തൃശ്ശൂര്‍ വിജിലന്‍സ്‌ കോടതിയില്‍ സമര്‍പ്പിക്കുന്നു. വൈദ്യുതി ബോര്‍ഡിലെ മുന്‍ ചെയര്‍മാനടക്കം 9 ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും ശുപാര്‍ശ.

നേതാവ് - ദേ, പിന്നേം ലാവ്ലിന്‍, ഏടൊ ഗൊപാലക്രിഷ്ണാ, തനിക്കെന്തറിയാം? ഒരഴിമതിയും ഇല്ല! തെളിവുണ്ടൊ?





2006 മാര്‍ച്ച്‌ 1: ലാവലിന്‍ അഴിമതി കേസ്‌ അന്വേഷണം സി.ബി.ഐയ്‌ക്ക്‌ വിടാന്‍ മന്തിസഭായോഗം തീരുമാനിക്കുന്നു.

നേതാവ് - അയ്യൊ സീ ബി ഐ യൊ? ശരിക്കും? എന്റെ പറശ്ശിനിക്കടവു മുത്തശ്ശീ... പേടിപ്പിക്കല്ലെ. ഞാനെത്ര പോലീസും കോടതിയും കണ്ടതാ? എന്നോടാ കളി?? എടൊ അപ്പൊ, ശരിക്കും സീ ബി ഐ വരുമോടൊ?





2006 മെയ്‌ 16: ലാവലിന്‍ ഇടപാടില്‍ സര്‍ക്കാരിന്‌ 86.246 കോടി രൂപ നഷ്ടമുണ്ടായതായി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിച്ചു.

നേതാവ് - എന്തു? തെളിവുണ്ടെന്നൊ? ഞാനൊന്നും ചെയ്തിട്ടില്ലാ! കുറച്ചുനാളുകളെ ഞാന്‍ മന്ത്രിപ്പണി എടുത്തുള്ളൂ, ആ ശര്‍മ്മയോടു ചോദിക്ക് എന്താ ഉണ്ടായേന്നു. അങ്ങേരാ എനിക്കിട്ടു പണിതന്നത്. അതല്ലെല്‍ ആരും ഇതറിയില്ലാരുന്നു.





2006 ജൂലായ്‌ 19: ക്രൈം എഡിറ്റര്‍ നന്ദഗോപാല്‍ സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജിയ്‌ക്ക്‌, ലാവലിന്‍ കേസ്‌ അന്വേഷണം സി.ബി.ഐ ഏറ്റെടുത്തിട്ടില്ലെന്ന്‌ സര്‍ക്കാര്‍ വിശദീകരണം.

നേതാവ് - പിള്ളെരെ, കാര്യമൊക്കെ ശരി ഭരണത്തീല്‍ കേറിയാ അപ്പൊ സീ ബി ഐ യെ വിരട്ടി വിട്ടൊണം.നമ്മുടെ അമ്മാവന്‍ന്റെ മോന്‍ "സുകുമാരന്‍പോലീസ്" അന്വേഷിച്ചാ മതി ഇതു. കേട്ടൊടൊ കാര്‍ന്നോരെ? തന്നോടും കൂടിയാ ഈ പറയുന്നേ!! അവിടെ കേറി ഇരുന്നു എനിക്കിട്ടു പണിയരുത്. ഒരു കാര്യം ചെയ്യ്, ആ അഭ്യന്തരം മോനെ കൊട്യേരിയെ, ഇയ്യെടുത്തൊ..... എനിക്കേ കാര്‍ന്നോരെ അത്ര വിശ്വാസം പോരാ.




2006 ഡിസംബര്‍ 4 സി.ബി.ഐ അന്വേഷണം വേണ്ടെന്ന നിലപാടില്‍ സര്‍ക്കാര്‍ ഉറച്ചുനില്‍ക്കുന്നു
2006 നവംബര്‍ 16: ലാവലിന്‍ കേസ്‌ അന്വേഷണം ഏറ്റെടുക്കുന്നില്ലെന്ന്‌്‌ സി. ബി. ഐ ഹൈക്കോടതിയെ അറിയിക്കുന്നു.

നേതാവ് - എന്തു? സീ ബി ഐ യെ പറഞ്ഞു വിട്ടൊ? നന്നായി. എന്റമ്മൊ സമാധാനമായി! നമ്മുടെ കാര്‍ന്നോരു ശരിക്കും സമ്മതിച്ചോ? അതൊ പേടിപ്പിച്ചൊ? അതു നന്നായി. പിന്നെ, സീ ബി ഐ യുടെന്നു എല്ലാം എഴുതി വാങ്ങീക്കൊ ഇനി ഇതും പറഞ്ഞ് ആരും ഇങ്ങ് വരണ്ടാ.ഒരു കാര്യം ചെയ്യ് ഇനി അഴിമതി ഒന്നും ഇല്ലാന്നു പറഞ്ഞു നമ്മുടെ കൂലി എഴുത്തുകാരെ കൊണ്ടു തുടങ്ങിക്കൊ, പിന്നെ കാര്‍ന്നൊരെ പുകച്ചു പുറത്തേക്കിടാന്‍ മറക്കണ്ടാട്ടാ...




2006 ഡിസംബര്‍ 14: ലാവലിന്‍ കേസില്‍ മുന്‍ യു.ഡി.എഫ്‌ മന്ത്രിസഭയുടെ തീരുമാനപ്രകാരം അന്വേഷണം സി.ബി.ഐക്ക്‌ വിട്ടുകൊണ്ടുള്ള വിജ്ഞാപനം റദ്ദാക്കാനാവില്ലെന്ന്‌ ക്രൈം എഡിറ്റര്‍ നന്ദകുമാറിന്റെ എതിര്‍ സത്യവാങ്‌മൂലം.

നേതാവ് - എന്തു? അയ്യൊ ഉവ്വൊ? ഇവന്മാര്‍ക്കൊക്കെ എന്നാത്തിന്റെ കേടാ? "ഉമ്മനെ" ഒതുക്കാം ഈ നന്ദകുമാരനെ എങ്ങനെയാ ഒന്നൊതുക്കാ?കാര്യം നന്ദനെ നമ്മള്‍ കുറെ ഉപയൊഗിച്ചിട്ടുണ്ടെങ്കിലും, നമുക്കിട്ടു പണിതരാന്‍ അവന്‍ ആരാ? ഒരു കാര്യം ചെയ്യ് ഇന്നു മുതല്‍ അവന്റെ "ക്രൈം" മഞ്ഞപത്രമാക്കിയേരു. കഴിഞ്ഞ തെരെഞ്ഞെടുപ്പില്‍ അവനെ നമ്മള്‍ ഉപയൊഗിച്ചപ്പോള്‍ അവന്റെ ആ പുത്തകം നമ്മുടെ മൂത്തവന്മാര്‍ എഴുതിയ മാനിഫെസ്റ്റൊനെക്കാളും ഗുണം ചെയ്തു, എല്ലാം മറന്നേരു!!!
ഊം, പിന്നെ, ഞാന്‍ ഡല്‍ഹീന്ന് ആളെ ഇറക്കീട്ടുണ്ട്.സീ ബി ഐ യെ കഴുത്തില്‍ പിടിച്ചു വെളീത്തള്ളും.നോക്കിക്കൊ... മച്ചൂ ഡല്‍ഹിക്കാരു പുലികളാ. കാശെത്രയാ ഇറക്കീതെന്നറിയൊ? എല്ലം ഗവ: കാശല്ലെന്നു.... എല്ലാ കാര്യവും നമ്മുടെ ഐസക്കാ നോക്കുന്നെ. പിന്നെ ഈ കോടതി സീ ബി ഐ കൊണ്ട് വന്നാല്‍ എനിക്കെന്താ?





2007 ജനവരി 16: ലാവലിന്‍ കേസ്‌ സി.ബി.ഐ അന്വേഷിക്കണമെന്ന്‌്‌ കേരള ഹൈക്കോടതി ഉത്തരവിടുന്നു.

നേതാവ് - എന്ത്? കോടതി സീ ബി ഐ അന്വേഷണം വേണംന്നു പറഞ്ഞൊ? ഞാന്‍ പറഞ്ഞില്ലെ അഴിമതി ഉണ്ടെന്ന്. അതു തന്നെയല്ലെ കോടതി പറഞ്ഞതു? ഞാനല്ല കേട്ടൊ മറ്റെ കാര്‍ത്തികേയനാ, ഞാനൊന്നും ഒന്നും ചെയ്തില്ലാ. എന്ത്? എനിക്കെതിരെയാ തെളിവെന്നൊ? പോവാന്‍ പറ. എന്റെ പിള്ളെരാ ഭരിക്കുന്നെ, പണ്ടു മന്ത്രി ആയത് കൊണ്ട് ഗവ: സമ്മതിച്ചാലെ എനിക്കു കൂട്ടില്‍ കേറണ്ടൂ.. ഗവര്‍ണ്ണര്‍ നമ്മുടെ ആളല്ലെ, ഇപ്പൊ ശരിയാക്കാം.
പിന്നെ നമ്മുടെ പിള്ളേരെ വിട്ട് ആ ജഡ്ജിക്കിട്ട് പണി കൊടുത്തേരു.....





2009 ജൂണ്‍ 7: ഗവര്‍ണര്‍ ആര്‍.എസ്‌ ഗവായ്‌ നേതാവിനെ വിചാരണ ചെയ്യാന്‍ സി.ബി.ഐക്ക്‌ അനുമതി നല്‍കി

നേതാവ് - എന്തു? അപ്പോ പിന്നേം പണികിട്ടിയൊ,അപ്പൊ കൊടതി കേറണൊ മച്ചൂ? ഈ ഗവര്‍ണ്ണര്‍ക്കിട്ടു ഞാന്‍ പണി കൊടുക്കും. എന്ത്? കാര്‍ന്നോരു കാലു വാരിയതാണെന്നൊ, എന്റമ്മൊ.. നന്ദകുമാരന്‍, സീ ബി ഐ, കോടതികളൊക്കെ എത്ര ഡീസന്റ്? ഇങ്ങേര്‍ക്കിട്ടു എന്തു പണിയാ ഇപ്പൊ കൊടുക്കാ?
ഒരു കാര്യം ചെയ്യ്, കുറെ പേപ്പറെല്ലാം ഉണ്ടാക്കി കേന്ദ്രത്തിലേക്കയക്ക്. ബാക്കി ഞാന്‍ നോക്കികൊള്ളാം..കൂടെ ഞാന്‍ പെട്ടാല്‍ മറ്റവനെയും വിടണ്ടാ, അവനെം കോടതികേറ്റാനുള്ള വഴിനോക്കിക്കൊ.
2009 July:




2009 April - തെരെഞ്ഞെടുപ്പു- ലാവ്ലിന്‍ വിഷയമാകുന്നു

നേതാവ് - അയ്യൊ തെരെഞ്ഞെടുപ്പെത്തിയല്ലൊ ! എങ്ങനെയാ ഒന്നു പച്ചതൊടാ? സഭാഷ്... കിട്ടിപ്പോയി. നമ്മുടെ താടിയെം, രാമനേം ഇങ്ങ് വിളിച്ചെ..ഇപ്പ ശരിയാക്കാം. വേണ്ടാ, വേണ്ട അവനു കോഴിക്കോടൊന്നും വേണ്ടാ, അവിടെ നിന്നാല്‍ ചിലപ്പോള്‍ ജയിക്കും.ആ സീറ്റ് മുന്നെ വിറ്റ്പോയി. എന്തു? ആരാണെന്നൊ? ഒന്ന് പോടാ ഉവ്വേ, അതെല്ലാം ഞാന്‍ നോക്കികൊള്ളാം.നീ പറഞ്ഞത് ചെയ്യ്. പിന്നെ പൊന്നാനി മാറ്റി വെച്ചേരു. കാര്‍ന്നോരെ അറിയിക്കണ്ടാട്ടാ.........





2009 May 16:തെരെഞ്ഞെടുപ്പില്‍ സീ പി എം ദയനീയമായി തോല്‍ക്കുന്നു

നേതാവ് - എന്തു? ബഗാളിലും പൊട്ടിയൊ? കോഴിക്കോടും പൊയൊ? എത്ര എണ്ണം പോയി? പൊന്നാനീം പൊയൊ? എന്നാ "താടീനെ" കൂലീം കൊടുത്തു പറഞ്ഞു വിട്ടൊ. അങ്ങേരെ പിന്നെന്തിനു കൊള്ളമെടൊ?
കാര്‍ന്നൊരെ ഞാന്‍ ഇന്നു കൊല്ലും!!!





2009 Aug - കാര്‍ന്നോരെ പിടിച്ചു തരം താഴ്തുന്നു

നേതാവ് - ഹ ഹ ഹ ഞാനാരാ മോന്‍? എന്റടുത്താ കളി! കാര്‍ന്നോരെ എടുത്തിട്ടു ഞാനും, പിള്ളേരും അലക്കി എന്നിട്ടു എടുത്തു പുറത്തിട്ട്. ഇനിയെങ്ങാനും മിണ്ടിയാല്‍ കേരളത്തീന്ന് ഞാന്‍ അങ്ങേരെ മലന്‍ബുഴ പുഴയില്‍ മുക്കും.




2009 Sept -ഗവര്‍ണ്ണറുടെ നടപടിക്കെതിരെ നേതാവും സുപ്രീം കോടതിയില്‍

നേതാവ് - നമുക്കു പരിചയമില്ലാത്ത മേഖലയാ. എടെയ്,ഡല്‍ഹീലൊരു വല്യ കോടതിയുണ്ടല്ലൊ അവിടെ കാശിറക്കിയാല്‍ വല്ലതും നടക്കൊ? അയ്യോ അതല്ലാ, നല്ല പിള്ളേരെ വെച്ച് നമുക്കു ആ ഗവര്‍ണറുടെ കേസു ഒതുക്കാം!! എന്തൊ? ഇവിടുത്തെ കേസൊ, അതു കുഴപ്പമില്ലാ, ഞാന്‍ ഇന്നലെ കഴിച്ചത് കട്ടങ്കാപ്പിയും, ചക്കയുമാ.കുറെ നാളായില്ലെ അതെല്ലാം കഴിച്ചിട്ടു. ചിലപ്പോള്‍ നാളെ ചര്‍ദ്ധിക്കും, അല്ലേല്‍ പനിക്കും. അപ്പൊ മറ്റന്നാള്‍ കോടതിയില്‍ പോണ്ടല്ലൊ!!എല്ലാം പഠിച്ചുവരുന്നണ്ണാ..




2010 April 18 :ഒരു ഉപഹര്‍ജിയില്‍ നേതാവും, ലാവലിന്‍ കരാറിലെ ഇടനിലക്കാരനും (ഒരു നസീര്‍) തമ്മില്‍ പണമിടപാടുകള്‍ നടന്നതായി ചോദ്യം ചെയ്യലില്‍ തെളിവ് ലഭിച്ചില്ലെന്നും അതിനെ കുറിച്ച് ഇനി അന്വേഷ്ണം വേണമെങ്കില്‍ കോടതി പറഞ്ഞാല്‍ നടത്താമെന്നും സീ ബി ഐ.

നേതാവ് - എന്തു? ഒന്നും കേക്കുന്നില്ലാ..ഞാന്‍ ഇവിടെ ഷേക്കിന്റടുത്താ..കുറച്ചു കാശെടുക്കാന്‍ വന്നതാ. ഉവ്വൊ? അതു മതി.അതു മതി. ഇഷ്ടം പോലെ..... ഒരു കാര്യം ചെയ്യ്.നമ്മുടെ ചാനലില്‍ അടുത്ത 24 മണിക്കൂറും വേറൊന്നും വേണ്ടാ, എന്നെ വെറുതെ വിടുന്നുന്ന് ചുമ്മാ ഫ്ലാഷ് ഇട്ടൊ.
പിന്നേ, സീ ബി ഐ ക്കു പ്രത്യകം ഊന്നല്‍ കൊടുക്കണട്ടാ.നമ്മുടെ പിള്ളേരാ.... മറ്റവന്മാരെ ഒന്നും പടിക്കുപോലും കയറ്റണ്ടാ.എന്നിട്ടു ആരെം കാണുന്നില്ലാന്നു പറഞ്ഞൊ.ഫുള്‍ റ്റൈം നമ്മുടെ കസ്റ്റഡിയിലുള്ള (മന്ദ)ബുദ്ധിമാന്‍മാരേം പെണ്ണ് കിട്ടാത്തവന്മാരേം എല്ലാം കയറ്റി ഇരുത്തി അങ്ങ് അലക്കീക്കൊ.ക്യാന്‍സറിനെ പറ്റി പ്രത്യകം ഏടുത്തു പറയണം. പിന്നെ "എല്ലാത്തിനും അതിന്റെതായ സമയമുണ്ടു, വിജയാ" എന്നുള്ള ഡയലൊഗ് ഇടക്കിടക്കിട്ടൊ. ഒരു സിംബതി കിടക്കട്ടെ !!!

എന്തു? ഇനി വേയ്റ്റൊന്നും ചെയ്യെണ്ടടൊ....ഒരാളെ ചോദ്യം ചെയ്തില്ലെ, അതു മതീ.അതു തന്നെ ധാരാളം.എന്തു? ഇല്ല! ഇവന്‍ നമ്മുടെ പുള്ളീയാ, ഇനിയുള്ള മറ്റവന്‍ സത്യം വിളിച്ചു പറയുന്നതിനു മുന്നു പേപ്പറും,ബ്ലോഗ്ഗും,റ്റീവിയും എല്ലാം ലാവ്ലിന്‍ മതി.പിന്നെ മാപ്പു പറയാന്‍ പ്രത്യേകം പറയണം. ആരൊടന്നൊ? ചുമ്മാ പറയടെ.... അങ്കമാലീലെ പ്രധാനമന്ത്രിയൊ, വേറെ ആരേലൊ ഇനി മാപ്പു പറഞ്ഞാലൊ!! രണ്ടു ദിവസം കൊണ്ട് ഒരു നിരപ്പാക്കണം അല്ലേല്‍ വേറെ തെളിവു പൊങ്ങും. ഞാന്‍ മുങ്ങേണ്ടിയും വരും.






2010 April 21: ലാവലിന്‍ കേസില്‍ ഒരു പ്രതിക്കും കുറ്റവിമുക്തനാക്കുന്ന 'ക്ലീന്‍ചിറ്റ്' നല്‍കിയിട്ടില്ലെന്ന് സി.ബി.ഐ., പ്രത്യേകകോടതി മുമ്പാകെ ബോധിപ്പിച്ചു.കേസില്‍ പണം നേതാവിനു കൊടുക്കുന്നതു നേരില്‍ കണ്ടെന്ന് മൊഴി.കേസു കൂടുതല്‍ സങ്കീര്‍ണ്ണമാവുന്നു.

നേതാവ് - എന്തു?ഉവ്വാ , ഉവ്വാ.. കേക്കാം..ഇപ്പൊ കേക്കാം... പറഞ്ഞോ. ഉവ്വോ, ദേ കിടക്കണു. എല്ലാം പോയില്ലെ? എന്തു? അതെനിക്കും അറിയാടൊ.അതല്ലെ ഞാന്‍ മുന്നെ പറഞ്ഞെ! രണ്ടു ദിവസമേ കിട്ടത്തുള്ളൂന്നു!!! മറ്റവനെയും കൂട്ടരേയും ചോദ്യം ചെയ്താല്‍ ഇതു തന്നെയാ വരുള്ളൂന്ന് എനിക്കറിയാമയിരുന്നെടെയ്...

എന്നാലും എങ്ങനാടൊ കഴിഞ്ഞ പത്ത് കൊല്ലമായി ഇല്ലാത്ത ഒരാള്‍ ഇപ്പൊ? ..... എന്തു? അങ്ങനെയാണൊ? അപ്പോ ഈയാള്‍ നേരത്തെ പരാതി സീ ബി ഐ ക്കു കൊടുത്തിട്ടുണ്ടായിരുന്നൊ? അപ്പൊ ചുമ്മാ തെളിവില്ലാന്നു വളാ വളാന്ന് നമ്മള്‍ വിളിച്ച് കൂവിയതിനു പണി കിട്ടിയല്ലേ? ഇതിനേക്കാള്‍ ഭേദം ആ പരാതി ആരും അറിയാതെ സീ ബി ഐ യില്‍ ഇരിക്കുന്നതായിരുന്നു.

എന്തു? ഇനി എന്താന്നൊ? കഴിഞ്ഞ പത്തു വര്‍ഷമായി ആരും ഇവിടെ പുറത്ത് പറയാത്ത തെളിവൊന്നും നമ്മള്‍ എടുക്കില്ലാന്നും പറഞ്ഞ്, വീണ്ടും സീ ബി ഐ ക്കും,സകല "മ" കള്‍ക്കും തെറി വിളിച്ചൊ. കാരണം ഒന്നും പറയാന്‍ നിക്കണ്ടാ. അതന്നെ !! എന്തു? ഇതൊക്കെതന്നെയല്ലേ ഇതുവരെ ചെയ്തിരുന്നത് എന്നൊ? അതെ. അതന്നെ നടക്കട്ടെ. എന്റെ ഒരു വിധി!!!

2 comments:

പാഞ്ഞിരപാടം............ said...

എന്നാലും എങ്ങനാടൊ കഴിഞ്ഞ പത്ത് കൊല്ലമായി ഇല്ലാത്ത ഒരാള്‍ ഇപ്പൊ? ..... എന്തു? അങ്ങനെയാണൊ? അപ്പോ ഈയാള്‍ നേരത്തെ പരാതി സീ ബി ഐ ക്കു കൊടുത്തിട്ടുണ്ടായിരുന്നൊ? അപ്പൊ ചുമ്മാ തെളിവില്ലാന്നു വളാ വളാന്ന് നമ്മള്‍ വിളിച്ച് കൂവിയതിനു പണി കിട്ടിയല്ലേ? ഇതിനേക്കാള്‍ ഭേദം ആ പരാതി ആരും അറിയാതെ സീ ബി ഐ യില്‍ ഇരിക്കുന്നതായിരുന്നു.

എന്തു? ഇനി എന്താന്നൊ? കഴിഞ്ഞ പത്തു വര്‍ഷമായി ആരും ഇവിടെ പുറത്ത് പറയാത്ത തെളിവൊന്നും നമ്മള്‍ എടുക്കില്ലാന്നും പറഞ്ഞ്, വീണ്ടും സീ ബി ഐ ക്കും,സകല "മ" കള്‍ക്കും തെറി വിളിച്ചൊ. കാരണം ഒന്നും പറയാന്‍ നിക്കണ്ടാ. അതന്നെ !! എന്തു? ഇതൊക്കെതന്നെയല്ലേ ഇതുവരെ ചെയ്തിരുന്നത് എന്നൊ? അതെ. അതന്നെ നടക്കട്ടെ. എന്റെ ഒരു വിധി!!!

desertfox said...

സൂപ്പർ കഥ തന്നണ്ണാ..
ജോസി വാഗമട്ടം തന്നേ അണ്ണാ എഴുതിയത്.
വന്നത് മനോരമയിലോ മംഗളത്തിലോ ക്രൈമിലോ?
മെഗാ സീരിയൽ ആക്കാൻ പ്ലാൻ ഒണ്ടോ അണ്ണാ?

ഇപ്പോ വായിക്കുന്നത്?