"വരദാചാരിയുടെ തലപരിശോധന" മുന്നെ പൊളിഞ്ഞു. കമല ഇന്റര്‍നാഷണല്‍ അതിനു ശേഷം പൊളിഞ്ഞു.പിന്നെ ഇപ്പോള്‍ ഇതാ ലാവ്നില്‍ നിന്നും പിണറായി കുറ്റവിമുക്തനായെന്ന് പാര്‍ട്ടി പത്രവും നേതാക്കളും വിളിച്ചു കൂവുന്നു, നല്ല ഒച്ചയുണ്ടു ബട്ട് ആരും വിശ്വസിക്കുമെന്നു തോന്നുന്നില്ല. കാരണം പിണറായി കട്ടൊ എന്നുള്ളതായിരുന്നില്ല സീ ബി ഐ ഇത്രയും നാള്‍ അന്വേഷിച്ചിരുന്നത്.എന്നാല്‍ ഇതാ ഇപ്പൊ അതും അന്വേഷിക്കാന്‍ സീ ബി ഐ വരുന്നു. പിണറായി ജാഗ്രതൈ !!
കള്ളന്‍ കപ്പലില്‍തന്നെ എന്നു ഒരു നൂറ് തവണ അച്ചുതാനന്തന്‍ വിളിച്ചു പറഞ്ഞെങ്കിലും ആരും കേട്ടില്ല.
അധികാര ദുര്‍വിനിയോഗം, കുറ്റകരമായ ഗൂഢാലോചന, വഞ്ചന എന്നീ കുറ്റങ്ങളാണ് കേസില്‍ പിണറായി ഉള്‍പ്പെടെയുള്ള ഒന്‍പത് പ്രതികള്‍ക്കെതിരെ സിബിഐ ചുമത്തിയിട്ടുണ്ടായിരുന്നത്.ലാവ്ലിന്‍ ഇടപാടില്‍ അഴിമതിനടന്നുവെന്ന് ഇടതുഭരണത്തിലെ വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കരാറിലൂടെ 86 കോടി രൂപ പ്രതികള്‍ സര്‍ക്കാരിന് നഷ്ടമുണ്ടാക്കിയെന്നാണ് സിബിഐ കേസ്. വിചാരണ ഇത് വരെ ആരംഭിച്ചിട്ടില്ല. ഏതെങ്കിലും പ്രവൃത്തി കൊണ്ട് സംസ്ഥാന സര്‍ക്കാരിന് നഷ്ടമുണ്ടാക്കുകയും തന്റെ പ്രവൃത്തികൊണ്ട് മറ്റൊരാള്‍ക്ക് അന്യായമായി സാമ്പത്തിക നേട്ടമുണ്ടായതായും തെളിഞ്ഞാല്‍ 7 വര്‍ഷം വരെ ജയില്‍ ശിക്ഷ വിധിക്കാവുന്ന അഴിമതി നിരോധന നിയമത്തിലെ 13(1) (ഡി) വകുപ്പനുസരിച്ചാണ് പിണറായി വിജയനെതിരെ ആരോപിക്കപ്പെട്ട പ്രധാന കുറ്റം. ഇതടക്കമുള്ള വകുപ്പുകളില്‍ ഇപ്പോഴും പിണറായി പ്രതിസ്ഥാനത്താണ്. അതിനിടയിലെ ഒരു ഉപഹര്‍ജിയില്‍ വിജയനും, ലാവലിന്‍ കരാറിലെ ഇടനിലക്കാരും തമ്മില്‍ പണമിടപാടുകള്‍ നടന്നിട്ടുള്ളതായി ഹര്‍ജിക്കാരനായ ക്രൈം എഡിറ്റര്‍ ടി.പി. നന്ദകുമാര്‍ ആരോപിച്ചിരുന്നു. അതില്‍ ഒരാളെ (ഓരാളെ മാത്രം) ചോദ്യം ചെയ്തതില്‍നിന്നുമാണു സീ ബി ഐ പണമിടപാടിനുള്ള തെളിവില്ല എന്ന് അറിയിച്ചിരിക്കുന്നത്.കേസുമായി ഒരു ബന്ധം പോലുമില്ലാത്ത ഒരു സത്യ്വാങ്! അതാണു പിണറായി തലയൂരി എന്നു പറഞ്ഞു പാര്‍ട്ടി വക പത്രവും , ചാനലും പിന്നെ കുറെ കൂതറ കൂലീ എഴുത്തുകാരും പ്രചരിപ്പിക്കുന്നത്.സിബിഐ ചുമത്തിയ കുറ്റങ്ങള്‍ വിചാരണക്കിടയില്‍ തെളിയിക്കേണ്ടതാണു അതിപ്പോളും അവിടെത്തന്നെ നില്‍ക്കുന്നു. പിണറായി കുറ്റക്കാരന്‍ ആണൊ, അതൊ മറ്റ് പ്രതികളാണൊ കുറ്റക്കാര്‍, അതുമല്ലെല്‍ ഒരഴിമതിയും നഷ്ടവും വന്നിട്ടില്ലെ എന്നുള്ളത് അതിനു ശേഷമല്ലെ തീരുമാനിക്കാന്‍ കഴിയൂ.അതൊന്നും ഒരാള്‍ക്കും കേക്കണ്ടാ.
"പിണറായി രക്ഷപ്പെട്ടെയ്" എന്നു പറയുന്നവര്‍ക്കറിയാം ഈ കേസില്‍ പിണറായി കുറെ കോടതികള്‍ കേറാന്‍ കിടക്കുന്നേയുള്ളൂ എന്ന്, ചുമ്മാ പാര്‍ട്ടി സഹാക്കളെങ്കിലും വിശ്വസിക്കട്ടെ എന്നു കരുതിക്കാണും. പാവങ്ങള്‍!! എന്നാലിതും കൂടി കേട്ടൊ, കേസിലെ വേറൊരു പ്രതിയായ ദിലീപ് രാഹുലും കൂട്ടാളികളും രണ്ടുകോടി രൂപ കണ്ണൂര്‍ കൈത്തറി റസ്റ്റ് ഹൗസില്‍വച്ച് അന്നത്തെ വൈദ്യുതിമന്ത്രിയായിരുന്ന പിണറായി വിജയന് കൈമാറിയതിന് തെളിവുകളുണ്ട് എന്നു സീ ബി ഐ ക്കു തെളിവു കിട്ടിയെന്നു. ഇനി പറ തെളിവിന്റെ കുറവുകൊണ്ടു അങ്ങനെ പിണറായി രക്ഷപ്പെടണൊ? 15 വര്‍ഷത്തോളം ദിലീപ് രാഹുലിന്റെ സന്തതസഹചാരിയായിരുന്ന ദീപക് കുമാര്‍, ബീന അബ്രഹാം, ബീനയുടെ അമ്മ, നാസര്‍ എന്നിവരുടെ പേരില്‍ എറണാകുളത്തെ ഒരു ബാങ്കില്‍ ഉണ്ടായിരുന്ന എന്‍.ആര്‍.ഐ. അക്കൗണ്ടുകളില്‍നിന്ന് പിന്‍വലിച്ച രണ്ടുകോടി രൂപയാണ് പിണറായി വിജയന് നല്‍കിയത്.
അപ്പൊ തെളിവുകള്‍ ശക്തം.സാക്ഷികള്‍ ഉണ്ടു. സാഹചര്യങ്ങള്‍,തെളിവുകള്‍ എന്നിവ എല്ലാം വേണമെങ്കില്‍ കോടതിക്കു "ദാ ദിവിടെ" എന്ന വിധത്തില്‍ പരിശോധിക്കാം. 200 പേജുള്ള ക്രിത്യം വിവരങ്ങള്‍ സീ ബി ഐ ക്കു കൈമാറിയെന്നു???
ഇനീപ്പൊ സീ ബി ഐ അന്വേഷിക്കണ്ടാ എന്നു കരുതിയ കാര്യങ്ങള്‍ സഖാക്കളായിട്ടു തന്നെ ഇപ്പൊ ശരിയാക്കി കൈയില്‍ കൊടുത്തിട്ടുണ്ട്.ഇനീപ്പൊ ഇതിനു പിന്നിലും അച്ചുതാനന്തന്റെ കറുത്ത കൈയാണൊ എന്തൊ? തെളിവിന്റെ ഒരു കുറവു വേണ്ട, അതും നല്ല ബാങ്ക് സ്റ്റേറ്റ്മെന്റും മറ്റുമുള്ള ശക്തമായ തെളിവുകള്‍.ഇതുവരെ അധികാര ദുര്‍വിനിയോഗം, കുറ്റകരമായ ഗൂഢാലോചന, വഞ്ചന എന്നീ കുറ്റങ്ങളാണ് കേസില്‍ പിണറായി ഉള്‍പ്പെടെയുള്ള ഒന്‍പത് പ്രതികള്‍ക്കെതിരെ സിബിഐ ചുമത്തിയിട്ടുണ്ടായിരുന്നത്, ഇപ്പൊ അതിന്റെ കൂടെ കോഴയും.നിലവില്‍ സീ ബി ഐ അന്വേഷിക്കാത്ത ഒരു സംഗതിയെ വെറുതെ പിടിച്ചു കാലിനിടയില്‍ വെച്ചപോലെ തോന്നിക്കാണും പിണറായിക്ക്. പിരവും കഴിഞ്ഞു,ഷൈക്കിനെയും കണ്ടു ഇങ്ങ് വരട്ടെ "കൈരളിയിലെ"യും ദേശാഭിമാനിയിലേയും കൊണാപ്പന്മാര്‍ക്കിട്ടു കിട്ടും, ഒരൊ പൊല്ലാപ്പുകളെ !കരുതീ ഇരുന്നൊ!!
എന്നാല്‍ പിന്നെ തുടങ്ങല്ലെ? സീ ബി ഐ വീണ്ടും നീതി പാലിക്കുക. സീ ബി ഐ രാഷ്ട്രീയം കളിക്കന്നു. മനൊരമയും, മാത്രുഭൂമിയും പണ്ടാരമടങ്ങട്ടെ!! മാധ്യമ സിന്‍ഡിക്കേറ്റ് തുലയട്ടെ.പിണറായി രാജിവെക്കുക.സോറി, പി സീ ജോര്‍ജ് രാജിവെക്കുക!!
23 comments:
എന്നാല്‍ പിന്നെ തുടങ്ങല്ലെ? സീ ബി ഐ വീണ്ടും നീതി പാലിക്കുക. സീ ബി ഐ രാഷ്ട്രീയം കളിക്കന്നു. മനൊരമയും, മാത്രുഭൂമിയും പണ്ടാരമടങ്ങട്ടെ!! മാധ്യമ സിന്‍ഡിക്കേറ്റ് തുലയട്ടെ.പിണറായി രാജിവെക്കുക.സോറി, പി സീ ജോര്‍ജ് രാജിവെക്കുക!!
പാലാഴി ടയേഴ്സില്‍ മാണിക്കെതിരെ തെളിവുണ്ടെന്ന് പറഞ്ഞ് വീരവാദമടിച്ച്, പിന്നെ വാലും ചുരുട്ടി മാണിക്ക് പിറകെ പോയ പി.സി.ജോര്‍ജന്റെ പുത്തന്‍ പുതിയ പ്രസ് കോണ്‍ഫി അദ്ദേത്തിന്റെ പേരു മാത്രം മാറ്റി അവ്ടെ സി.ബി.ഐ എന്ന് ടൈപ്പി വിട്ട് പഴയ പുത്തൂരന്‍ തന്ത്രം പുറത്തെടുക്കുകയാണോ പാഞ്ഞിരപ്പാടം? നാണക്കേട്!
ഇതുപോലുള്ള തന്ത്രങ്ങളല്ലേ വരദാചാരിയിലും ടെക്നിക്കാലിയയിലും കമലയിലും ഒക്കെ പൊളിഞ്ഞത്. ഇത്ര പെട്ടെന്ന് മറന്നോ? പി.സി.ജോജ് പറഞ്ഞത് സമയോചിതമായി തെളിവ് പുറാത്തെടുക്കുമെന്ന്..എത്ര കൊല്ലമായി ചേട്ടാ കാര്യങ്ങളൊക്കെ തുടങ്ങിയിട്ട്? സമയോചിതം ഇനിയും വന്നില്ലേ? നന്ദകുമാരനും പറഞ്ഞത് തെളിവ് തന്റെ കക്ഷത്തിലിരിപ്പുണ്ടെന്ന്. എന്നിട്ടെവിടെ? വീക്ഷണംകാരനു തലപൊക്കാന്‍ രണ്ട് മൂന്ന് ദിവസം എടുത്തല്ലേ? ആരെയും ചാനലില്‍ കണ്ടില്ലാരുന്നു. പത്രത്തില്‍ പ്രസ്താവനയും കണ്ടില്ലാരുന്നു. എന്തായാലും ജീവന്‍ വെച്ചുവരുന്നല്ലോ എല്ലാവര്‍ക്കും.. സന്തോഷായി..സന്തോഷായി..
അതെ അതെ നാണം കെടാന്‍ പോകുന്നെയുള്ളൂ പിണറായി ആണൊന്നു മാത്രം നോക്കിയാല്‍ മതി. തെളിവെല്ലാം സീ ബി ഐ യില്‍ എത്തിയതൊന്നും അറിഞ്ഞില്ലെ മരത്തലയാ? പീ സി ജോര്‍ജാണൊ ഇനി അതെല്ലാം 200 പേജാക്കി അവിടെ എത്തിച്ചത്? വരദാചാരിയുടെ തലയൊക്കെ കോടതിയില്‍ത്തന്നെയുണ്ടു, തെളിവായി!.തലയോട് കൂടെത്തന്നെ ആളു കോടതിയില്‍ എത്തിക്കോളും.പേടിക്കണ്ടാ..പിന്നെ കഴിഞ്ഞ 2-3ദിവസമായി എന്താണുണ്ടായത്, "വീക്ഷണം" കാരൊക്കെ പുറത്തിറങ്ങി ചാനലില്‍ വരാന്‍?
ഹഹഹഹഹഹഹ...ചിരിപ്പിച്ചുകൊല്ലും ഈ പാഞ്ഞിരപാടം. ഗതികേടെന്നല്ല്ലാതെന്തുപറയാന്‍? ഓരോ നുണ പൊളിയുമ്പോഴും പുതിയത് ഉണ്ടാക്കുവാനുള്ള പങ്കപ്പാട് കാണുമ്പോള്‍ കഷ്ടണ്ട്ട്ടോ. സി.ബി.ഐയെ കക്ഷത്ത് വെച്ച് നടക്കുന്നവരുടെ ഓരോരോ പ്രോബ്ലംസേയ്..
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വീക്ഷണങ്ങളിലും ചാനലുകളിലും ശ്മശാനമൂകതയായിരുന്നു.. അനക്കം വെച്ച് തുടങ്ങിയതില്‍ സന്തോഷം. എന്തായാലും ആ 200 പേജ് ബുക്ക് നല്ല കട്ടി ബയന്റിട്ട് സൂക്ഷിക്കാന്‍ സി.ബി.ഐയെ ഉപദേശിക്കണം കേട്ടാ. പിന്നെ വല്ല ഇന്‍സൈഡ് ഇന്‍ഫോയും കിട്ടിയാല്‍ ഇവിടെ പോസ്റ്റാന്‍ മറക്കരുത്..ആശംസകള്‍.. ആന്റണി വാ തുറന്നാല്‍ പോസ്റ്റിടാന്‍ മറക്കരുതേ.
അപ്പോ പാലാഴിയില്‍ എന്തായീന്നാ പറഞ്ഞത്?
ഹ ഹാ ഹാ നുണകളെല്ലെ ഈ ജീവിതം!! ശ്മശാനമൂകമെന്നു പറഞ്ഞാല്‍ എന്താ?
ആന്റണി വാ തുറന്നാല്‍ മാത്രം മതിയൊ? നമ്മുടെ അച്ചുമാമന്റെ ഒരു കമന്റ് അടുത്തു തന്നെ വരണ്ടെ? അതാണല്ലൊ ഒരു വഴക്കം,അതും ഇരുനൂറ് പേജുള്ള ബൂക്കും പൊക്കിപിടിച്ചായിരിക്കാം വരുന്നത്.ബെറ്റുണ്ടൊ? അല്ലേല്‍തന്നെ പിണറായി രണ്ട് കോടി വാങ്ങിയാല്‍ ഇവിടെ ആര്‍ക്കാ ചേതം?
അല്ലാതെ ഈ ചാനലുകാരും പത്രങ്ങളും വാ തുറന്നാല്‍ ഇതെല്ലാം നാട്ടാരറിയുമൊ?
പാലാഴിയില്‍ അപ്പൊ എന്താ ഉണ്ടായേന്നു?
പാഞ്ഞിരേട്ടന്‍ ആകെ നാറ്റിച്ചു.വെറും ഊച്ചാളി രണ്ടു കോടിയാ.500 കോടി(!) അഴിമത്തില് രണ്ടു കോടി,കിട്ടീന്നാ. ചുരുങ്ങിയത് ഒരു ഇരുനൂറു എന്നെങ്കിലും പറയ് മാഷേ.
എല്ലാം പോട്ടെ.ക്രൈകമന്‍ ,പി.സീ. ജോര്‍ജ്, ഒക്കെ പറഞ്ഞത് 200 സിംഗപൂര്‍ യാത്ര നടത്തീന്നാ.200 വേണ്ട,അഞ്ചു യാത്ര എങ്കിലും നടത്തി എന്നതിനു തെളിവ് ഹാജരാക്കാന്‍ പറ്റുമോ പാഞ്ഞിരാ... പാസ്പോര്‍ട്ട് കോപ്പിയോ,അല്ലെങ്കില്‍ യാത്ര സ്ഥിരീകരിക്കാന്‍ പറ്റുന്ന എന്തെങ്കിലും. അതിനു പറ്റിയാ എന്റെ തല പകുതി വടിച്ചു ചിത്രം പാഞ്ഞിരന് അയച്ചു തരാം. (സീ ബി ഐക്ക് കിട്ടിയത് വെറും ഒരു യാത്രയ് ടെ തളിവ് എന്നാ കേള്‍വി)
ക്രൈം നന്ദുമോനും പി.സി. ജോര്‍ജ് അച്ചായനും ആയി, ഇനി രാജ് മോഹന്‍ ഉണ്ണിത്താന്റെ കൂടെ കുറവുണ്ട് ക്വാറം തികയാന്‍. ഇവരെ മൂന്നു പേരേം കൂടെ പമ്പാ നദിയില്‍ ഇട്ടാല്‍ അവിടുത്തെ രോഗാണുക്കളൊക്കെ ചത്ത് അതൊന്നു വൃത്തി ആയി കിട്ടിയേനെ. ഇത്രയും നാണം കേട്ടിട്ടും യാതൊരു തെളിവുമില്ലാതെ ഇതൊക്കെ പിന്നെയും ഇവിടെ ശര്‍ദ്ദിച്ചു വെക്കുന്നവന്മാരെ വണങ്ങുന്നു.
ഇതൊന്നു വായിച്ചു നോക്കൂ
http://samakaleeenam.blogspot.com/2010/04/blog-post.html
സഹാക്കളെ ബേജാറാവാതെ, കൂറെല്ലാം പാര്‍ട്ടിഓഫീസില്‍ കാണിച്ചു, ചുമ്മാ അതും ഇതും എഴുതിയാല്‍ മതി! മറ്റുള്ളവര്‍ വിശ്വസിക്കണം എന്നു വാശിപിടിക്കരുത്.
http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?articleType=Malayalam+Home&contentId=7107315&tabId=0&contentType=EDITORIAL&BV_ID=@@@
ലാവ്ലിൻ കേസ് ആരെയും കുറ്റവിമുക്തനാക്കിയിട്ടില്ലെന്ന് സി.ബി.ഐ,ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടക്കുന്നത്. കോഴ കൈപ്പറ്റിയതിന് വ്യക്തമായ തെളിവില്ലെന്നും സി.ബി.ഐ ഉദ്യോഗസ്ഥര്‍ എറണാകുളം സി.ബി.ഐ കോടതിയെ അറിയിച്ചു.തെളിവുകൾ ലഭിക്കുന്ന അനുസരിച്ച് അന്വേഷിക്കാൻ ഒരു ബുദ്ധിമുട്ടുമില്ലെന്ന് സി ബി ഐ കോടതിയെ അറിയിച്ചു..ലാവലിന്‍ കമ്പനിയെ 80 കോടിയലധികം രൂപ ലാഭമുണ്ടാക്കാന്‍ സഹായിച്ചു എന്നാണ് കേസ്. ഇതിലെ പ്രതികളെയാണ് കോടതിയില്‍ ഹാജരാക്കിയത്. ആര്‍ക്കും ക്ലീന്‍ ചിറ്റ് നല്‍കാനുള്ള സാഹചര്യം നിലവിലില്ല-സി.ബി.ഐ കോടതിയില്‍ വ്യക്തമാക്കി. കോടതി അനുവദിച്ചാല്‍ കൂടുതല്‍ അന്വേഷണത്തിന് തയ്യാറാണ്. കേസില്‍ ഒന്നും ഒളിക്കാനില്ലെന്നും സി.ബി.ഐ വ്യക്തമാക്കിയിട്ടുണ്ട്.
പാഞ്ഞിരപാടം പറഞ്ഞത് സത്യമായി
സീ ബി ഐ വീണ്ടും നീതി പാലിക്കുക. സീ ബി ഐ രാഷ്ട്രീയം കളിക്കന്നു. മനൊരമയും, മാത്രുഭൂമിയും പണ്ടാരമടങ്ങട്ടെ!! മാധ്യമ സിന്‍ഡിക്കേറ്റ് തുലയട്ടെ.പിണറായി രാജിവെക്കുക.സോറി, പി സീ ജോര്‍ജ് രാജിവെക്കുക!!:D
പിണറായി കോഴ വാങ്ങിയത് നേരിട്ട് കണ്ടു എന്ന് സാക്ഷി
http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=7104448&tabId=11&contentType=EDITORIAL&BV_ID=@@@
പിണറായിയടക്കമുള്ള ജനസ്വാധീനശേഷിയുള്ള പല നേതാക്കളെയും, എസ്.രാമചന്ദ്രൻപിള്ളയും,കാരാട്ടുദമ്പതികളും,മറ്റുമടങ്ങുന്ന ദുഷ്ഠമുതലാളിത്ത കൂട്ടിക്കൊടുപ്പുകാരായ സവർണ്ണമേലാളജാതിലോബികൾ ദുഷ്ഠമുതലാളിത്ത ചെകുത്താൺ കെണിയിൽ അകപ്പെടുത്തിയതിന്റെ തെളിവാണ് ലാവ്ലിൻ അഴിമതി.ഇതേ തുരുപ്പുചീട്ടുപയോഗിച്ചാണ് തെറ്റിദ്ധരിപ്പിച്ചും, ബ്ലാക്ക്മെയിൽ ചെയ്തും പിണറായിയടക്കമുള്ള ചിലരെക്കൊണ്ടു മുസ്ലിംവിരുദ്ധ പ്രസ്ഥാവനകളിറക്കിച്ചും,മറ്റും കേരളത്തിൽ നിന്ന് ദുഷ്ഠമുതലാളിത്തപ്രധിനിധികളെ ഇന്ത്യൻ അധികാരത്തിലെത്തിക്കാൻ സഹായിച്ചത്.
പിണറായിയെ,ലാവ്ലിൻ അഴിമതിക്കേസിൽനിന്നും മോചിപ്പിച്ച് അടുത്ത മുഖ്യമന്ത്രിയാക്കാമെന്ന വ്യാമോഹക്കരാർ കൂടി കൊടുത്താണ് പാർലമെന്റ് തിരഞ്ഞെടുപ്പിൽ പിണറായിയേയും കൂട്ടരേയും ദുഷ്ഠമുതലാളിത്ത ചെകുത്താൻ സേവകവിടുപണിക്കാരായ പാർട്ടിസവർണ്ണലോബി രംഗത്തിറക്കിയത്.എല്ലാ സംസ്ഥാനങ്ങളിലുംഇടതുപക്ഷപാർട്ടികൾ ദുഷ്ഠമുതലാളിത്ത സവർണ്ണജാതികളുടെ കടുത്തനിയന്ത്രണത്തിലാണ്.
ദുഷ്ഠമുതലാളിത്തത്തിന്റെ, ഇന്ത്യയിലെ രാജ്യസ്നേഹമുഖമൂടി ധരിപ്പിച്ച ഭീകരസംഘമായ ആർ എസ് എസ് മേലാള സവർണ്ണലോബിയുടെ കേരളത്തിലെ ആസൂത്രണസംവിധായകരായ എൻ എസ് എസ് നോമിനീ സവർണ്ണരാണ് ഇടതിലായാലും,വലതിലായാലും പാർട്ടി കാര്യങ്ങളും,ഭരണകാര്യങ്ങളും മറ്റും നിയന്ത്രിക്കുന്നത്.
ദുഷ്ഠമുതലാളിത്തതാല്പര്യസംരക്ഷകരായ സവർണ്ണജാതികൂട്ടിക്കൊടുപ്പുകാരുടെ ഭരണ നിയന്ത്രണത്തിൽ മാത്രമേ ചൂഷണങ്ങൾ സാദ്ധ്യമാകൂ എന്നതിനാലാണ്,
സകല പാർട്ടികളും സർക്കാരുകളും ഒന്നിച്ചൊരുമിച്ചു ചേർന്ന്, ഇന്ത്യയുടെ യദാർത്ഥ രാജ്യാവകാശികളായ ആദിവാസിദളിത്തീഴവ പിന്നോക്ക ജനവിഭാഗങ്ങളെ ചതിച്ചുകൊണ്ട്, യദാർത്ഥ ജനസംഖ്യാകണക്കും,സ്ഥാനമാന അനുപാതവും മൂടിവെച്ച്,അവകാശാധികാരങ്ങളിൽ നിന്നകറ്റി, സാധാരണക്കാരും പാവപ്പെട്ടവരുമായ ആദിവാസിദളിത്തീഴവ പിന്നോക്ക ജനവിഭാഗങ്ങളെ, അവർക്കവകാശപ്പെട്ട യദാർത്ഥ വിഹിതം കൊടുക്കാതെ, ഏറ്റവും താഴേക്കിട സ്ഥാനങ്ങളിലും,ജോലികളിലുമായി ചവിട്ടിത്താഴ്ത്തി കള്ളക്കണക്കുകൊണ്ടവരെ കഭളിപ്പിച്ച് അടിമകളാക്കിക്കൊണ്ടിരിക്കുന്നത്. ദുഷ്ഠമുതലാളിത്ത സവർണ്ണജാതികളുടെ കരാളഹസ്തത്തിലമർന്ന സകല പാർട്ടികളും സർക്കാരുകളും ഇക്കാലമത്രയും ചെയ്തുകൊണ്ടിരിക്കുന്നത്, ഈ കൊടും പാതകങ്ങളാണ്.
ഇപ്പോൾ അരങ്ങേറിക്കൊണ്ടിരിക്കുന്ന സെൻസസ് മാമാങ്ക പ്രഹസനത്തിൽ പോലും, കല്ല് കരട് കാഞ്ഞിരക്കുറ്റി മുതൽ മുള്ളു മുരിക്കു മൊട്ടുസൂചി വരേയുള്ള ആവശ്യവും അനാവശ്യവുമായ നിരവധി കണക്കുകൾ സെൻസസ് പ്രക്രിയയിൽ ഉൾപ്പെടുത്തിയ സർക്കാർ അത്രത്തോളം പോലും സങ്കീർണമല്ലാത്ത എന്നാൽ വളരെ അത്യാവശ്യവും അനിവാര്യവുമായ ജാതിമതംതിരിച്ച സ്ഥാനമാനക്കണക്കുകൾ സെൻസസ് സംരംഭത്തിൽ ചേർക്കാതെ സത്യങ്ങൾ മൂടിവെക്കുന്ന വഞ്ചനകൾ നിറഞ്ഞ കള്ളക്കണക്കുകൾ അടിസ്ഥാനക്കണക്കുകളാക്കി പ്രചരിപ്പിക്കുന്നു.തെറ്റിദ്ധരിപ്പിക്കുന്നു. ഇന്ത്യയുടെ യദാർത്ഥ രാജ്യാവകാശികളായ ആദിവാസിദളിത്തീഴവ പിന്നോക്ക ജനവിഭാഗങ്ങളെ ക്രൂരമായി വഞ്ചിക്കുന്നു.
നമ്മുടെ കേരളത്തിലും,ഇന്ത്യയിൽ മൊത്തത്തിലും സർക്കാർ സ്ഥാപനങ്ങളുടെ പതിന്മടങ്ങ് ശമ്പളം കൊടുക്കുന്ന വൻ കിട സ്വകാര്യസ്ഥാപനങ്ങളിൽ എൺപതു ശതമാനത്തിലേറെയാണ് മേലാളപണജാതികൾ, അതിൽ തന്നെ ഉയർന്ന തസ്ഥികകളിൽ നൂറുശതമാനവും മേലാളജാതികൾക്കാണ് സ്ഥാനമാനങ്ങൾ.ഇത്തരം വിവേചനങ്ങൾ സംവിധാനം ചെയ്യുന്നത് ദുഷ്ഠമുതലാളിത്തച്ചെകുത്താന്മാരും പണജാതി മേലാളസവർണ്ണലോബിയും ചേർന്നാണ്.
നമുക്ക് നിര്‍ത്തി നിര്‍ത്തി വാദിക്കാം...
ഈ ദിലീപ് കുമാറും ജോറ്ജച്ചായനും തെളിവു തെളിവു താന്‍ സൂപ്പര്‍ തെളിവുതാന്‍ എന്ന് പറഞ്ഞയുടന്‍ വെണ്ടക്ക നിരത്തിയ മ പത്രങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പേരിനു പോലും ഒന്നുമില്ലായിരുന്നു. ചാനലില്‍ ആരും ചര്‍ച്ചിക്കാന്‍ കണ്ടില്ല. അവിടെയൊക്കെ ജീവന്‍ വെച്ചതില്‍ വീണ്ടും സന്തോഷം.
നന്ദകുമാരന്‍ നന്ദകുമാരന്‍ എന്നവന്‍ തന്റെ കക്ഷത്തിലെ തെളിവിനെക്കുറിച്ച് വാചകമടിച്ചിരുന്ന ദിവസങ്ങളിലെ മ പത്രങ്ങള്‍ നോക്കിയാല്‍ ദിലീപ് ഒക്കെ എന്ത് കുമാരന്‍ എന്ന് മനസ്സിലാകും .ആ കിടിലോല്‍ക്കിടിലന്‍ നനദ്കുമാരന്റെ കൈയില്‍ പോലും തെളിവില്ല എന്ന് ഇപ്പോള്‍ തെളിവായല്ലോ. സമ്മതിച്ചല്ലോ. ദിലീപകുമാരനിലും ജോര്‍ജ്ജച്ചായനിലും കയറിപ്പിടിക്കുന്നവര്‍ അറിയാതെ സമ്മതിക്കുന്ന സത്യം.
ഇനി ഈ പുതിയ കുട്ടികളുടെ കാര്യം. ‘തെളിവുണ്ടായിട്ടും‘ മറച്ച് വെച്ചതിനു ഉണ്ട തിന്നാന്‍ ഒരു സ്കോപ്പ് കാണുന്നു..
പീനല്‍ കോഡില്‍ നിന്നൊരു ഭാഗം..
IPC 202
Intentional omission to give information of offence by person bound to inform
"Whoever, knowing or having reason to believe that an offence has been committed, intentionally omits to give any information respecting that offence which he is legally bound to give, shall be punished with imprisonment of either description for a term which may extend to six months, or with fine, or with both."
യേത്? സംഗതീന്റെ പോക്ക് മനസ്സിലായാ..
കളി മൂക്കും കുട്ട്യോളേ..കളി മൂക്കും..കാത്തിരിപ്പിന്‍..
പീനല്‍ഗോഡ് പറഞ്ഞ് പേടിപ്പിക്കുന്നത് നന്ദകുമാരനെയും കൂട്ടരേയുമൊ? അല്ലാ ഈ പീനല്‍ഗോഡൊക്കെ എന്നാ ഈ പിണറായിക്കു മനസ്സിലായി തുടങ്ങീതു? കൊന്നാലും കോടതീം, സീ ബി ഐയും വേണ്ടാ, പൂവില്ലാന്നു പറഞ്ഞ് നടന്നീട്ട് ഇപ്പൊ പീനല്‍ഗോട് കാട്ടി നന്ദകുമാരനെ പേടിപ്പിക്കുന്നൊ? അങ്ങേരും രവിലേം വൈകീട്ടും അവിടെത്തന്നെയാന്നാ അറിവ്.
പിന്നെ ഇപ്പൊ വന്ന തെളിവുകള്‍. അതിന്നലെയെ പുറത്തു വന്നുന്നെ ഉള്ളൂ.എന്നു വച്ചാല്‍ ദേശഭിമാനിയും, പ്യുപ്പിളും ആറിഞ്ഞുള്ളു.എന്നു കരുതി മുന്നെ അതു സീ ബിഐ യുറ്റെ കയ്യില്‍ ഉണ്ടായിരുന്നില്ലാ എന്നു പറയാന്‍ പറ്റുമൊ? മുന്നെ സീ ബി ഐയുടെ പെട്ടിയില്‍ ഉണ്ടായിരുന്നെന്നു ക്രിത്യമായി ചോദിച്ചാല്‍ എനിക്കരിയാന്മേല.. എന്നാലും തെളിവില്ല.. തെളിവില്ലാ.. ഇതാ പിണറായി രക്ഷപ്പെട്ടെ... എന്നു പറഞ്ഞ് സഹാക്കള്‍ ഇറങ്ങിയപ്പോല്‍ മാത്രമെ ഈ കധാപാത്രവും പുറത്തു വന്നുള്ളൂ. പിന്നെ ഇത്രയും കാലം ഈ സീ ബി ഐ രാഹുലനെ ചോദ്യം ചെയ്തിട്ടില്ല എന്നും പറയുന്നു. പിന്നെങ്ങനെയാ ഇതിനെകുറിച്ചു പുറത്തു പറയുക?
കളി മൂക്കട്ടെ.. അതാണല്ലൊ ഒരു രസം!!
Let me repeat, Are you ready for challenge ?
പാഞ്ഞിരേട്ടന്‍ ആകെ നാറ്റിച്ചു.വെറും ഊച്ചാളി രണ്ടു കോടിയാ.500 കോടി(!) അഴിമത്തില് രണ്ടു കോടി,കിട്ടീന്നാ. ചുരുങ്ങിയത് ഒരു ഇരുനൂറു എന്നെങ്കിലും പറയ് മാഷേ.
എല്ലാം പോട്ടെ.ക്രൈകമന്‍ ,പി.സീ. ജോര്‍ജ്, ഒക്കെ പറഞ്ഞത് 200 സിംഗപൂര്‍ യാത്ര നടത്തീന്നാ.200 വേണ്ട,അഞ്ചു യാത്ര എങ്കിലും നടത്തി എന്നതിനു തെളിവ് ഹാജരാക്കാന്‍ പറ്റുമോ പാഞ്ഞിരാ... പാസ്പോര്‍ട്ട് കോപ്പിയോ,അല്ലെങ്കില്‍ യാത്ര സ്ഥിരീകരിക്കാന്‍ പറ്റുന്ന എന്തെങ്കിലും. അതിനു പറ്റിയാ എന്റെ തല പകുതി വടിച്ചു ചിത്രം പാഞ്ഞിരന് അയച്ചു തരാം. (സീ ബി ഐക്ക് കിട്ടിയത് വെറും ഒരു യാത്രയ് ടെ തളിവ് എന്നാ കേള്‍വി)
"അതിന്നലെയെ പുറത്തു വന്നുന്നെ ഉള്ളൂ.എന്നു വച്ചാല്‍ ദേശഭിമാനിയും, പ്യുപ്പിളും ആറിഞ്ഞുള്ളു.എന്നു കരുതി മുന്നെ അതു സീ ബിഐ യുറ്റെ കയ്യില്‍ ഉണ്ടായിരുന്നില്ലാ എന്നു പറയാന്‍ പറ്റുമൊ? മുന്നെ സീ ബി ഐയുടെ പെട്ടിയില്‍ ഉണ്ടായിരുന്നെന്നു ക്രിത്യമായി ചോദിച്ചാല്‍ എനിക്കരിയാന്മേല.. "
വാദിച്ചു വാദിച്ചു തല ഈര്ച്ഛവാളില്‍ വച്ചു കൊടുക്കല്ല പാഞ്ഞ്രാ.
"എന്നു കരുതി മുന്നെ അതു സീ ബിഐ യുറ്റെ കയ്യില്‍ ഉണ്ടായിരുന്നില്ല."
അപ്പൊ യമണ്ടന്‍ തെളിവ് ഉണ്ടായിട്ടും സീ ബി ഐ കോടതിയില്‍ പറയുന്നു "പണം വാങ്ങിയതിനു വിദൂര തെളിവ് പോലുമില്ലാ എന്ന്".
അപ്പൊ സീ ബി ഐ പിണറായിയെ സഹായിക്കാന്‍ തൊടങ്ങിയാ ? വാദം മൂക്കട്ടെ, പിച്ചു പേയും ഇനിയും താന്‍ പറയും..
ശിവരാമാ,
സീ ബി ഐ കോടതിയില്‍ പറയുന്നു "പണം വാങ്ങിയതിനു വിദൂര തെളിവ് പോലുമില്ലാ എന്ന്".
അങ്ങനെ പറഞ്ഞൊ? ഉണ്ടെങ്കില്‍ എന്തുകൊണ്ടു അതു പറഞ്ഞതെന്നു പറയുമൊ? മുഴുവന്‍ പ്രതികളെയും ചോദ്യം ചെയ്തതില്‍ നിന്നുമാണൊ സീ ബി ഐ ഇതന്വേഷിച്ചെങ്കില്‍ അങ്ങനെ പറഞ്ഞതു?ഉത്തരം വിശദമാക്കണമെന്നില്ല, ആണൊ ആല്ലയൊ എന്നു പറഞ്ഞാല്‍ മതി.
രാമാ, പിണറായിക്കു വേണ്ടി "മൊട്ട" അടിക്കാന്‍ നിന്നാല്‍ അതിനു മാത്രമേ രാമനു നേരം കാണൂ...
"മുഴുവന്‍ പ്രതികളെയും ചോദ്യം ചെയ്തതില്‍ നിന്നുമാണൊ സീ ബി ഐ ..."
താന്‍ പ്രാന്തനാണോ ? ചോദ്യം ചെയ്യാതെ ആരെയെങ്കിലും ഈ കേസില്‍ പ്രതി ആക്കിയോ ? ഉത്തരം പറയ്.
എന്താണ് താന്‍ പറയുന്നത് എന്ന് പ്രാഥമിക ധാരണ എങ്കിലും വേണ്ടേ കുഞ്ഞാ.
അങ്ങനെ വരട്ടെ, ഇപ്പോള്‍ കൊണ്ഗ്രെസ്സ്കാരൊക്കെ പണ്ട് സുരേഷ് ഗോപി ഒരു പടത്തില്‍ പറഞ്ഞപോലെ ആണെന്ന് തോന്നുന്നു. ക്രൈമന്‍ നന്ദു മോന്റെ എന്തൊക്കെയോ കൂട്ടി കുഴച്ചു നാലു നേരം മൃഷ്ടാന്നം ഭക്ഷിക്കുകയാണ് അല്ലെ? അടുത്ത കെ.പി. സി. സി. പ്രസിഡണ്ട് ആക്കിയാലോ നമ്മള്‍ക്ക്. ഇപ്പൊ ഉള്ളതിന്റെ അതെ നിലവാരം കാത്തു സൂക്ഷിക്കും എന്ന് ഉറപ്പിക്കാം. ഇങ്ങനെ ഒരു മഞ്ഞ അശ്ലീല വാരികക്കാരനെ 'ക്വോട്ട്' ചെയ്തു പ്രസംഗിക്കുകയും പോസ്റ്റ് ഇടുകയും ചെയ്യേണ്ടി വന്ന കൊണ്ഗ്രസ്സുകരോട് സഹതാപം തോന്നുന്നു. ഇത്രയും തരാം താഴണോ?
മോനേ ശിവാ,
കുറച്ചു ഭ്രാന്തുണ്ടു,
ലാവലിന്‍ കേസില്‍ ദിലീപ് രാഹുലന്‍ കൂട്ടുപ്രതിയാണോയെന്ന് സിബിഐ പ്രത്യേക കോടതി ആരാഞ്ഞു.
കേസിലെ ഇടനിലക്കാരനായ ദിലീപ് രാഹുലനെ സിബിഐ ഇതുവരെ ചോദ്യം ചെയ്തിട്ടില്ലെന്നാണ് കൂടുതല്‍ അന്വേഷണത്തിന് ഹര്‍ജി നല്‍കിയിട്ടുള്ള ടി.പി. നന്ദകുമാറിന്റെ അഭിഭാഷകന്‍ മനോജ് നായര്‍ കോടതിയില്‍ പറഞ്ഞത്. ദിലീപ് രാഹുലനെ ഇന്റര്‍പോള്‍ വഴി ചോദ്യം ചെയ്യാന്‍ സിബിഐ നടപടി എടുക്കുന്നുണ്ട്. മറ്റൊരു ഇടനിലക്കാരനായ നാസറിനെ ചോദ്യം ചെയ്തിട്ടും ഫലപ്രദമായ വിവരങ്ങള്‍ കിട്ടിയില്ലെന്ന് സിബിഐ പറഞ്ഞു.
.........................കോടതിയുടെ നിരീക്ഷണം ഇങ്ങനെ പോകുന്നണ്ണാ..കോടതിക്കും ഭ്രാന്താ? എന്റെ ലാവ്ലിന്‍ ദൈവങങളെ...
നമ്മുടെ രാഹുലന്‍, ലാവ്‌ലിന്റെ ആളാണെന്ന് സി.ബി.ഐ.അതല്ല ടെക്നിക്കലിയായുടെ ആളാണെന്ന് പി.സി ജോര്‍ജ്ജും നന്ദകുമാരനും.കമ്മീഷന്‍ കിട്ടിയ വകയിലൊരു ഭാഗം കൊണ്ട് രാഹുലന്‍ വേറേ കമ്പനി തുടങ്ങിയത്രേ..
ലാവ്‌ലിന്‍ കരാറിന്റെ സമയത്ത് ലാവ്‌ലിന്റെ സ്റ്റാഫായിരുന്ന മനുഷ്യനു ലാവ്‌ലിന്‍ കമ്മീഷന്‍ കൊടുത്തത്രേ....
എന്തായാലും ലാവ്‌ലിന്‍ കമ്പനിയുടെ അന്നത്തെ പ്രസിഡണ്ട് ക്ലോഡ് ട്രെന്‍ഡലിന്റെ ബംഗ്ലാവും ലാവ്‌ലിന്‍ കരാറിലെ കമ്മീഷന്‍ കൊണ്ടാണെന്ന് നന്ദകുമാരന്‍ പറയാതിരുന്നത് നന്നായി !
ഇനിയുമുണ്ടോ നട്ടാല്‍ കുരുക്കാത്ത നുണകള്‍...?
രാഹുലന്‍ കൂട്ട് പ്രതി ആണോ എന്ന് ചോദിച്ചത് അശ്ലീല(ക്രൈം)കുമാരന്റെ അഭിഭാഷകനോടാണ്.തനിക്കു വാര്‍ത്ത വായിച്ചു മണ്ണും പിണ്ണാക്കും മനസ്സിലാകുന്നില്ല.കൂടുപ്രതി അല്ല എന്ന് മറ്റാരെക്കാള്‍ കോടതിക്കും സീ ബി ഐക്കും ആണല്ലോ അറിയുന്നത്. പാഞ്ഞിരാ രാഹുലനെ അല്ല ലാവലിന്‍ president ട്രെണ്ടാലിനെ ചോദ്യം ചെയ്യടോ.തന്റെ ജന്മത്ത് പറ്റുമോ ? ആ ടിയാനെ ചോദ്യം ചെയ്‌താല്‍ അറിയാം അഥവാ കിട്ടിയെങ്കില്‍ ആര്‍ക്കു പണം കിട്ടിയെന്നു. കാര്‍ത്തികേയന്‍ ആന്റണി ഒക്കെ ആണല്ലോ കരാര് ലാവലിന് കൊടുത്തത്. അവര്‍ക്ക് കിട്ടിയോ എന്ന് ചോദിച്ചാല്‍ അറിയുന്നതിനാലാണോ ട്രെണ്ടാലിനെ ചോദ്യം ചെയ്യാത്തത് എന്ന് കോടതി ചോദിച്ചു എന്നും തന്റെ നിലവാരത്തില്‍ എനിക്ക് വ്യാഖ്യാനിക്കാം. നാസറിനെ ചോദ്യം ചെയ്തു ഒന്നും കിട്ടിയില്ലത്രെ പാവം പാഞ്ഞ്രന്‍ !!!
പിന്നെ ഇന്നലെയും ആന്റണി കേരളത്തില്‍ ഉണ്ടായിരുന്നു.ഒരക്ഷരം ലാവലിനെ കരാറിനെ കുറിച്ചു പറഞ്ഞില്ല.ടിയാനെ ചോദ്യം ചെയ്യാന ആവശ്യപ്പെട്ട ഹരജിയും മറ്റും വന്നതാണ്.എന്നിട്ടും മിണ്ടുന്നില്ല.ഇതൊക്കെ കൊണ്ടാണ് കോടതി എല്ലാ വശവും "നിര്‍ഭയമായി" അന്വേഷിക്കാന്‍ പറഞ്ഞത്. (കാര്‍ത്തികേയനെ founder of conspiracy എന്ന് കുറ്റപത്രത്തില്‍ വ്യക്തമാക്കിയിട്ടും പ്രതിയല്ല എന്ന് പറഞ്ഞതിന് കൂടുതല്‍ അന്വേഷണം നടത്താന്‍ കോടതി പറഞ്ഞതും കൂട്ടി വായിക്കുക). ഇപ്പോള്‍ സീബി ഐ തന്നെ വിജയന്‍ നയാ പൈസ സമ്പാദിച്ചു എന്നതിന് തെളിവില്ല എന്ന് അഫ്ഫിഡവിറ്റും കൊടുത്തു. ചുരുക്കത്തില്‍ പാഞ്ഞിരാ തനിക്കു മനപ്രയാസം ഉണ്ടാകും എന്നറിയാം. ഞാന്‍ എന്ത് ചെയ്യും പാഞ്ഞിരാ. തന്റെ വിധി.
ലാവ്ലിന്‍ കള്ളനു സ്തുതി പാടുന്നവന്റെ വെപ്രാളം!!!
Post a Comment