വര്‍ഗീയചേരികളുമായി കൂട്ടുകൂടില്ല എന്ന നയത്തിലുറച്ചു നിന്നുകൊണ്ടാണ് ഇടതുമുന്നണി ഗംഭീരവിജയം(??) നേടിയതെന്നത് സ്താപിക്കാന്‍ പാര്‍ട്ടി നടത്തുന്ന തറവേല. പാവം പാര്‍ട്ടികഴുതകള്‍ വിശ്വസിച്ചുവോ ആവൊ? പാര്‍ട്ടി സെക്രട്ടറിയും, പാവമുഖ്യനും ആഞ്ഞുപിടിക്കുന്നുണ്ടു. "നാലര വര്‍ഷ ഭരണത്തിന്റെ വിധിയെഴുത്താകും ഈ പഞ്ചായത്ത്ഇലക്ഷന്‍" എന്നു പാടി നടന്ന ലാവ്ലിന്‍ സെക്രട്ടറിക്കു ഇനീപ്പൊ തറവേലകള്‍ തന്നെ ശരണം.അതോ അച്ചുപാവയെന്ന മുഖ്യനെ തല്ലാന്‍ കിട്ടിയ വടിയാണൊ ഈ "വിധിയെഴുത്ത്" പ്രചാരവേല. ഇനീപ്പൊ ഇന്നാട്ടിലെ ജനങ്ങള്‍ കമ്പ്ലീറ്റ് കഴുതകളാണു,അതാണു ഇപ്പോഴത്തെ വിധിയെഴുത്ത് ഇങ്ങനെ ആയത് എന്നോ,ഇനിയുള്ള 6 മാസത്തിനുള്ളില്‍ ഞങ്ങള്‍ ജനങ്ങളെ അടിമുടി മാറ്റി (എന്നാലും ഞങ്ങള്‍ മാറില്ല!)2006ലെ ഗംഭീര വിജയം ഇനിവരുന്ന നിയമസഭാ തെരെഞ്ഞെടുപ്പിലും ആവര്ത്തിക്കും എന്നൊക്കെ പറയാനുള്ള ധാര്‍ഷ്ട്യവും, അതു സ്താപിക്കാനുള്ള വ്യാപക പ്രചാരവേലയും പ്രതീക്ഷിക്കാം.
എത്ര കിട്ടിയാലും എങ്ങനെയൊക്കെ കിട്ടിയാലും മനസ്സിലാകാത്ത പാവങ്ങള്‍ !!!
ഇതിലേക്കായി പാര്‍ട്ടിപത്രത്തിന്റെ എളിയ സംഭാവന/വാര്‍ത്ത.
ഇലക്ഷന്‍ കമ്മീഷന്റെ കണക്കുപ്രകാരം UDF സ്ഥാനാര്‍ഥി രണ്ടാം സ്താനത്ത്???
വിമതരും,സ്വതന്ത്രരും,ഡ്യൂപ്പും,ഡമ്മികളും,സൗഹൃദമത്സരങ്ങളും,വാര്‍ഡ് വിഭജനത്തിലെ കള്ളകളികളും, കള്ളവോട്ടും,അക്രമവും ശല്യപ്പെടുത്താതെ UDF ഇലക്ഷനിറങ്ങിയിരുന്നെങ്കില്‍ എന്തായിരുന്നേനെ ഈ അക്രമപാര്‍ട്ടിയുടെ ഗതി???
LDF സ്ഥാനാര്‍ഥി ബാലറ്റ് പേപ്പര്‍ വിഴുങ്ങി തോല്‍ക്കാതിരിക്കാന്‍ നോക്കിയതും ഈ പാര്‍ട്ടിയുടെ ഇന്നത്തെ അവസ്തയെ/ഗതികേടിനെ സൂചിപ്പിക്കുന്നു.
പട്ടികവര്‍ഗ പഞ്ചായത്തായി രൂപവത്കരിക്കപ്പെട്ട ഇടമലക്കുടിമുതല്‍ തിരുവനന്തപുരം വരെ തേരോട്ടം നടത്തിയ എല്ലാ വിജയികള്‍ക്കും ആശസകള്‍!
Subscribe to:
Post Comments (Atom)
4 comments:
LDF സ്ഥാനാര്‍ഥി ബാലറ്റ് പേപ്പര്‍ വിഴുങ്ങി തോല്‍ക്കാതിരിക്കാന്‍ നോക്കിയതും ഈ പാര്‍ട്ടിയുടെ ഇന്നത്തെ അവസ്തയെ/ഗതികേടിനെ സൂചിപ്പിക്കുന്നു.
പട്ടികവര്‍ഗ പഞ്ചായത്തായി രൂപവത്കരിക്കപ്പെട്ട ഇടമലക്കുടിമുതല്‍ തിരുവനന്തപുരം വരെ തേരോട്ടം നടത്തിയ എല്ലാ വിജയികള്‍ക്കും ആശസകള്‍!
എസ്ഡിപിഐ വിജയിച്ചിടത്ത് എല്ലാം എല്‍ഡിഎഫ് മൂന്നാം സ്ഥാനത്തായി.. തോറ്റ ഇടതു സ്ഥാനാര്‍ഥി തന്നെ വോട്ട് മറിച്ചതാണെന്ന് ആരോപിക്കുന്നു!!!
തേജസ് ഓണ്‍ലൈനില്‍ എല്ലാ എസ്ഡിപിഐ വിജയിയുടെയും വോട്ടിംഗ് പാട്ടേണ്‍ കൊടുത്തിട്ടുണ്ട്. അതൊന്നു വായിച്ചാല്‍ അടവുനയങ്ങള്‍ ബോധ്യമാകും!!
ശംഭോ മഹാദേവാ..
എല്‍ഡിഎഫിന്റെ മതഭീകര അടവുനയം!!
യാദൃചികം ഇങ്ങനേം സംഭവിക്കുമോ?? നിങ്ങള്‍ വിലയിരുത്തൂ..
ജയിലിലുള്ള കൈവെട്ട് കേസ് പ്രതിക്ക് വന്‍ വിജയം
Posted on: 28 Oct 2010
(Mathrubhoomi)
പെരുമ്പാവൂര്‍: അധ്യാപകന്റെ കൈപ്പത്തി വെട്ടിയ കേസിലെ മുഖ്യപ്രതികളില്‍ ഒരാളായ പ്രൊഫ. അനസിന് വാഴക്കുളം ബ്ലോക്ക് പഞ്ചായത്തിലെ വഞ്ചിനാട് ഡിവിഷനില്‍ വന്‍ വിജയം. 1,207 വോട്ടുകള്‍ക്കാണ് അനസ് യുഡിഎഫ്, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്തിയത്. നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാന്‍പോലും പ്രൊഫ. അനസിന് എത്താന്‍ കഴിഞ്ഞിരുന്നില്ല.
വാഴക്കുളം പഞ്ചായത്തിലെ 6 മുതല്‍ 11 വരെ വാര്‍ഡുകളും വെങ്ങോല പഞ്ചായത്തിലെ രണ്ട് വാര്‍ഡുകളും ഉള്‍പ്പെട്ടതാണ് വഞ്ചിനാട് ഡിവിഷന്‍. ഈ എട്ട് വാര്‍ഡുകളിലും യുഡിഎഫ് തന്നെയാണ് ജയിച്ചതെങ്കിലും വഞ്ചിനാട് ഡിവിഷനിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എം.എ. മുഹമ്മദ് മൂന്നാം സ്ഥാനത്താണ്.
എസ്ഡിപിഐ സ്ഥാനാര്‍ത്ഥിയായിട്ടാണ് അനസ് മത്സരിച്ചത്. ടെലിവിഷനായിരുന്നു ചിഹ്നം. കൈപ്പത്തി വെട്ടിയ കേസിലെ പ്രതികള്‍ക്ക് സംരക്ഷണം നല്‍കിയെന്നതാണ് കേസ്. മുവാറ്റുപുഴ ഇലാഹിയ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലെ അധ്യാപകനായിരുന്നു. കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് ഇവിടെ നിന്ന് പിരിച്ചുവിട്ടു.
യുഡിഎഫിന് വന്‍വിജയം നേടാനായപ്പോഴും വഞ്ചിനാട് ഡിവിഷനില്‍ പരാജയപ്പെട്ടത് കോണ്‍ഗ്രസ് ആശങ്കയോടെയാണ് നോക്കിക്കാണുന്നത്. എന്‍സിപി സ്ഥാനാര്‍ത്ഥിയായിരുന്ന ചലച്ചിത്രസംവിധായകന്‍ മമ്മി സെഞ്ച്വറിയാണ് വഞ്ചിനാടില്‍ രണ്ടാം സ്ഥാനത്ത്.Tags: Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam
Post a Comment