Sunday, April 18, 2010

രാഷ്ട്രീയത്തിലെ ഉയര്‍ച്ചയും താഴ്ചയും!!

2010 ശശി തരൂരിനെ സംബന്ധിച്ചിടത്തോളം അത്ര നല്ല വര്‍ഷമായിരുന്നില്ല. ഇപ്പോള്‍ ഇതാ രാജിയും.
രാഷ്ട്രീയത്തില്‍ ഉയര്‍ച്ചയും താഴ്ചയും സാധാരണമാണെന്ന് തരൂരുമായി ബന്ധപ്പെട്ട വിവാദം കത്തിനില്‍ക്കുന്ന വേളയില്‍ പ്രധാനമന്ത്രി പ്രതികരിച്ചിരുന്നു. "തരൂരിനെ സംബന്ധിച്ചിടത്തോളം ഇപ്പോഴത്തേത് സാധാരണ രാഷ്ട്രീയത്തില്‍ സംഭവിക്കാവുന്ന താഴ്ചയാണോ?"അദ്ധേഹംതിരിച്ചുവരുമൊ?ചോദ്യം "മാത്രുഭൂമി"യുടേതാണു. തരൂര്‍ ഒരു രാഷ്ട്രീയക്കാരന്‍ മാത്രമായിരുന്നൊ എന്നു തിരിച്ചൊന്നു ചോദിക്കാന്‍ ആഗ്രഹിക്കയാണു.

ലോകപ്രശസ്തനായ ഒരു എഴുത്തുകാരന്‍ എന്ന നിലയിലാണ് അഞ്ചുവര്‍ഷം മുമ്പ് ഇന്ത്യയിലുള്ളവര്‍ തരൂരിനെ അറിഞ്ഞിരുന്നത്. പിന്നീട് യു.എന്‍. സെക്രട്ടറി ജനറല്‍ സ്ഥാനത്തേക്ക് ബാന്‍ കി മൂണിനോട് മത്സരിച്ചപ്പോള്‍ ഇന്ത്യന്‍ ദേശീയതയുടെ പ്രതിനിധിയായി ചിലരെങ്കിലും അദ്ദേഹത്തെക്കണ്ടു. എന്നാല്‍, അമേരിക്കയുടെ പിന്തുണയോടെ മത്സരിച്ച മൂണിനോടു ജയിക്കാനുള്ള ശേഷി തരൂരിനുണ്ടായിരുന്നില്ല. യു.എന്‍. അണ്ടര്‍ സെക്രട്ടറി ജനറലിന്റെ ഉദ്യോഗം രാജിവെച്ച് അദ്ദേഹം ഇന്ത്യയിലേക്കു മടങ്ങി. തിരുവനന്തപുരത്തു താമസമാക്കി.

തിരുവനന്തപുരത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി തരൂരിന്റെ പേര് ഉയര്‍ന്നുവന്നത് തികച്ചും അപ്രതീക്ഷിതമായിട്ടായിരുന്നു.കണ്ടുമടുത്ത രാഷ്ട്രീയക്കാരില്‍ നിന്നു വ്യത്യസ്തമായ ഒരു മുഖത്തെ തിരുവനന്തപുരത്തുകാര്‍ രണ്ടു കൈയും നീട്ടി സ്വീകരിച്ചു.പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്ങിന്റെ അനുഗ്രഹാശിസ്സുകളോടെയാണ് വരവെന്നു കരുതിയതു തെറ്റിയില്ല.വോട്ടെടുപ്പിനു ശേഷം തരൂരിന്റെ അനുയായികള്‍ പോലും കുരുതിയത് കവച്ചുവെച്ച് അദ്ധേഹം നേടിയത്, തിരുവനന്തപുരത്തുകാര്‍ അനുഗ്രഹിച്ചതു പോലെത്തന്നെ ഒരു ലക്ഷത്തോളം വോട്ടുകളുടെ ഭൂരിപക്ഷം. മന്മോഹന്‍ കേരളീയരെ വീണ്ടും സന്തൊഷിപ്പിച്ചു.കേന്ദ്ര വിദേശകാര്യ സഹമന്ത്രി സ്ഥാനം അദ്ദേഹത്തിനു ലഭിച്ചപ്പോള്‍ മലയാളികള്‍ ഒന്നടങ്കം ആഹ്ലാദിച്ചു.

തന്റെ വാക്കുകള്‍ വളച്ചൊടിച്ചു വിവാദങ്ങള്‍ സൃഷ്ടിച്ചപ്പോഴെല്ലാം അദ്ദേഹത്തിന്റെ വാദം ഭൂരിപക്ഷത്തിനും സ്വീകരിക്കപ്പെട്ടുവെങ്കിലും, ഒടുവില്‍ അത്തരമൊരു വിവാദം തന്നെ തരൂരിന് തിരിച്ചടിയാവുകയും ചെയ്തു. ഐ.പി.എല്‍. വിവാദത്തില്‍, കേരളത്തെ പിടിച്ച് ആണയിട്ട് സ്വന്തം ഭാഗം ന്യായീകരിച്ച തരൂരിന് കേരളത്തില്‍ നിന്നോ കോണ്‍ഗ്രസ്സില്‍നിന്നുപോലുമോ തുറന്ന പിന്തുണ കിട്ടിയില്ല.

ട്വിറ്ററിനോടുള്ള അടങ്ങാത്ത പ്രണയമാണ് തരൂരിനെ കുഴിയില്‍ ചാടിച്ചത്. 'കന്നാലി ക്ലാസി'ലെ വിമാനയാത്രയെന്ന നിര്‍ദോഷ തമാശ അദ്ദേഹത്തെ ചില്ലറയൊന്നുമല്ല വെള്ളംകുടിപ്പിച്ചത്. "ടൊം വടക്കന്‍" പോലുള്ള വിവരവും വിദ്യഭ്യാസവും ഉള്ള കോഗ്രസ്സ് നേതാവു പോലും അദ്ധേഹത്തെ കേരളത്തിലെ ചില സീ പി എം നേതാക്കളെപ്പോലെ കുറ്റപ്പെടുത്തുന്നത് ഈ പരാമര്‍ശത്തിന്റെ തമാശ മനസ്സിലാവുന്ന ഇ‍ഗ്ലീഷ് മീനിങ്ങ് മനസ്സിലാവുന്ന ഏതൊരാളെയും വേദനിപ്പിച്ചു.

ഗാന്ധിജയന്തിദിനത്തിലെ അവധി റദ്ദാക്കണമെന്ന ട്വിറ്റര്‍ പരാമര്‍ശവും വിവാദമായി. വിയറ്റ്‌നാം ജനത ഹോചിമിന്റെ ജന്മദിനത്തില്‍ കഠിനാധ്വാനം ചെയ്താണ് അദ്ദേഹത്തോടുള്ള ആദരവ് പ്രകടിപ്പിക്കുന്നതെന്ന തരൂരിന്റെ വാദം പക്ഷേ, ഇന്ത്യയില്‍ ആര്‍ക്കും ദഹിക്കുമായിരുന്നില്ല.

ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വിദേശപൗരന്മാര്‍ക്ക് വിസനിയന്ത്രണം ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തോട് വിയോജിപ്പു പ്രകടിപ്പിച്ചാണ് പിന്നീട് തരൂര്‍ വാര്‍ത്തകളിലിടംനേടിയത്. വിസനിയന്ത്രണം പിന്നീട് ഗവ: റദ്ധാക്കു‍ബോള്‍ വളരെയേറെ വിദേശ ഇന്ത്യക്കാര്‍,(ഇവരും കൂടിയാണു മേല്പറഞ്ഞ വിദേശപൗരന്മാര്‍ എന്ന കാര്യം വിമര്‍ശകര്‍ മറന്നു) പലകാരണങ്ങള്‍ക്കും ഇന്ത്യയില്‍ ഒന്നിലധികം വന്നു പോയിരുന്ന ഇവര്‍ തരൂരിനെ മറക്കാന്‍ ഇടയില്ല.

പ്രധാനമന്ത്രിയുടെ സൗദി സന്ദര്‍ശനവേളയില്‍ അദ്ദേഹത്തെ അനുഗമിച്ച തരൂര്‍ നടത്തിയ പരാമര്‍ശം ഏറെ കോളിളക്കമുണ്ടാക്കി. ഇന്ത്യ-പാക് സംഘര്‍ഷം പരിഹരിക്കാന്‍ സൗദി അറേബ്യ ഇടപെടണമെന്ന അഭ്യര്‍ഥനയ്‌ക്കെതിരെ ബി.ജെ.പി. ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ ശക്തമായി രംഗത്തുവന്നു. ഇന്ത്യ-പാക് തര്‍ക്കം പരിഹരിക്കാന്‍ മൂന്നാംകക്ഷിയുടെ ആവശ്യമില്ലെന്ന ഇന്ത്യയുടെ പ്രഖ്യാപിതനിലപാടിനു വിരുദ്ധമാണ് തരൂരിന്റെ പരാമര്‍ശമെന്നായിരുന്നു ആരോപണം. എന്നാല്‍, ഈ പ്രശ്‌നത്തില്‍ ഇന്ത്യക്ക് സംവദിക്കാന്‍ കഴിയുന്ന ഒരു കക്ഷിയാണ് സൗദി അറേബ്യയെന്നേ താനുദ്ദേശിച്ചുള്ളൂവെന്നും സൗദിയുടെ മധ്യസ്ഥത തേടിയതായി മാധ്യമങ്ങള്‍ തെറ്റായി റിപ്പോര്‍ട്ട് ചെയ്യുകയാണുണ്ടായതൈന്നും തരൂര്‍ വിശദീകരിച്ചു.

തിരുവനന്തപുരത്തെ തെരെഞ്ഞെടുപ്പില്‍ മുസ്ലീം സമുദായത്തെ ഒന്നടങ്കം തരൂനെതിരെ തിരിക്കാന്‍ സീ പി എം നടത്തിയ ഗൂഡാലോചനയും, "വന്തേമാതര" പരാമര്‍ശവും, കൊക്കൊകോള അരൊപണവും, വിലാസിനി ടീച്ചറെന്ന ഒരു സ്ത്രീയെ കല്യാണം കഴിക്കാമെന്നു തെറ്റിദ്ധരിപ്പിച്ച് പറ്റിച്ചെന്നു ആരൊപണമുള്ള കേരളത്തിലെ ഏറ്റവും വലിയ പിണറായി ഭക്തന്‍ വരെ തരൂരിനെ മൂന്നംകെട്ടുകാനെന്നു പാര്‍ട്ടി പത്രത്തില്‍ കൂലിക്കെഴുതിയതും കേരളീയര്‍ കണ്ടു.

റോന്ദേവൂ കണ്‍സോര്‍ഷ്യം രൂപവത്കരിച്ചപ്പോള്‍ അടുത്ത സുഹൃത്ത് സുനന്ദ പുഷ്‌കറിന്റെ സൗജന്യ ഓഹരിയെക്കുറിച്ച് തരൂര്‍ പറയാതിരുന്നു. സുനന്ദ പുഷ്‌കര്‍ 'പ്രശസ്തയായ ബിസിനസ് സംരംഭക'യാണെന്നും ബിസിനസ് വിജയത്തില്‍ ട്രാക്ക് റെക്കോഡുള്ളയാളാണെന്നും ഉള്ള കാര്യം എല്ലാരും മറന്നു.സൗജന്യ ഓഹരി സുനന്ദക്കു മാത്രമല്ല ഉള്ളതെന്നും മറന്നു.അതവരുടെ ബിസിനെസ്സ് പാടവത്തിനുള്ള പ്രതിഫലമാണെന്നുള്ളതും മറക്കാന്‍ ശ്രമിച്ചു.

ശശി തരൂര്‍ എന്ന രാഷ്ട്രീയ നേതാവു ഇനിയും മന്ത്രിയാവുമൊ? "കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ സ്വാഭാവ സവിശേഷതകള്‍ ഒട്ടും മനസിലാക്കാതെ മറ്റേതോ ലോകത്തായിരുന്നു തരൂരിന്റെ ഇടം" എന്നു "മാധ്യമം" എഴുതുന്നു. എന്താണു കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ സ്വാഭാവ സവിശേഷതകള്‍? കഴിവുള്ളവരെ വെറും തരം താഴ്ന്ന ആരൊപണങ്ങളുടെ മേല്‍ ശിക്ഷിക്കുന്നതൊ? കോഗ്രസ്സിനെതിരെ ആരൊപണം ഉന്നയിക്കുന്നവരുടെ നേതാവ് കേരളം കണ്ട ഏറ്റവും വലിയ അഴിമതി കേസില്‍ സീ ബി ഐ അന്ന്വേഷണത്തിനു വരെ സഹകരിക്കാന്‍ മടിക്കുന്നവര്‍! അതെങ്കിലും ഈ രാജിക്കു സമ്മര്‍ദ്ധം ചെലുത്തിയ ആന്റണിക്കു ചിന്തിക്കാമായിരുന്നു.സമ്പന്ന വര്‍ഗത്തോടും അതിന്റെ താല്‍പര്യങ്ങളോടുമാണ് തരൂരിനു കൂറെന്ന പ്രചാരണം പണ്ടെ ഉള്ളതാണു.ഇപ്പോള്‍ ഈ വര്‍ഗത്തിന്റെ ആളാവാനാണു ഇന്നത്തെ പല മുതിര്‍ന്ന സഖാക്കളുടെ മക്കളെങ്കിലും ശ്രമിക്കുന്നതെന്നെ‍ങ്കിലും ആലൊചിക്കാമായിരുന്നു.

തരൂര്‍ മുന്നൊട്ട് പോകുക! വീണ്ടും ഒരു നാള്‍ മന്മോഹന്റെ സ്വപ്ന ടീമില്‍ കേരളത്തിന്റെ ശബ്ദമാവുക. ഞങ്ങള്‍ കാത്തിരിക്കുന്നു.



No comments:

ഇപ്പോ വായിക്കുന്നത്?