Wednesday, October 27, 2010

പാര്‍ട്ടി തുണച്ചു കൈവെട്ടുപ്രതിക്കു പിന്നെയും ജയം.

വര്‍ഗീയചേരികളുമായി കൂട്ടുകൂടില്ല എന്ന നയത്തിലുറച്ചു നിന്നുകൊണ്ടാണ് ഇടതുമുന്നണി ഗംഭീരവിജയം(??) നേടിയതെന്നത് സ്താപിക്കാന്‍ പാര്‍ട്ടി നടത്തുന്ന തറവേല. പാവം പാര്‍ട്ടികഴുതകള്‍ വിശ്വസിച്ചുവോ ആവൊ? പാര്‍ട്ടി സെക്രട്ടറിയും, പാവമുഖ്യനും ആഞ്ഞുപിടിക്കുന്നുണ്ടു. "നാലര വര്‍ഷ ഭരണത്തിന്റെ വിധിയെഴുത്താകും ഈ പഞ്ചായത്ത്ഇലക്ഷന്‍" എന്നു പാടി നടന്ന ലാവ്ലിന്‍ സെക്രട്ടറിക്കു ഇനീപ്പൊ തറവേലകള്‍ തന്നെ ശരണം.അതോ അച്ചുപാവയെന്ന മുഖ്യനെ തല്ലാന്‍ കിട്ടിയ വടിയാണൊ ഈ "വിധിയെഴുത്ത്" പ്രചാരവേല. ഇനീപ്പൊ ഇന്നാട്ടിലെ ജനങ്ങള്‍ കമ്പ്ലീറ്റ് കഴുതകളാണു,അതാണു ഇപ്പോഴത്തെ വിധിയെഴുത്ത് ഇങ്ങനെ ആയത് എന്നോ,ഇനിയുള്ള 6 മാസത്തിനുള്ളില്‍ ഞങ്ങള്‍ ജനങ്ങളെ അടിമുടി മാറ്റി (എന്നാലും ഞങ്ങള്‍ മാറില്ല!)2006ലെ ഗംഭീര വിജയം ഇനിവരുന്ന നിയമസഭാ തെരെഞ്ഞെടുപ്പിലും ആവര്ത്തിക്കും എന്നൊക്കെ പറയാനുള്ള ധാര്‍ഷ്ട്യവും, അതു സ്താപിക്കാനുള്ള വ്യാപക പ്രചാരവേലയും പ്രതീക്ഷിക്കാം.

എത്ര കിട്ടിയാലും എങ്ങനെയൊക്കെ കിട്ടിയാലും മനസ്സിലാകാത്ത പാവങ്ങള്‍ !!!


ഇതിലേക്കായി പാര്‍ട്ടിപത്രത്തിന്റെ എളിയ സംഭാവന/വാര്‍ത്ത.





ഇലക്ഷന്‍ കമ്മീഷന്റെ കണക്കുപ്രകാരം UDF സ്ഥാനാര്‍ഥി രണ്ടാം സ്താനത്ത്???






വിമതരും,സ്വതന്ത്രരും,ഡ്യൂപ്പും,ഡമ്മികളും,സൗഹൃദമത്സരങ്ങളും,വാര്‍ഡ് വിഭജനത്തിലെ കള്ളകളികളും, കള്ളവോട്ടും,അക്രമവും ശല്യപ്പെടുത്താതെ UDF ഇലക്ഷനിറങ്ങിയിരുന്നെങ്കില്‍ എന്തായിരുന്നേനെ ഈ അക്രമപാര്‍ട്ടിയുടെ ഗതി???
LDF സ്ഥാനാര്‍ഥി ബാലറ്റ് പേപ്പര്‍ വിഴുങ്ങി തോല്‍ക്കാതിരിക്കാന്‍ നോക്കിയതും ഈ പാര്‍ട്ടിയുടെ ഇന്നത്തെ അവസ്തയെ/ഗതികേടിനെ സൂചിപ്പിക്കുന്നു.

പട്ടികവര്‍ഗ പഞ്ചായത്തായി രൂപവത്കരിക്കപ്പെട്ട ഇടമലക്കുടിമുതല്‍ തിരുവനന്തപുരം വരെ തേരോട്ടം നടത്തിയ എല്ലാ വിജയികള്‍ക്കും ആശസകള്‍!

Wednesday, April 21, 2010

ലാവലിന്‍ അഴിമതി നാള്‍വഴികള്‍. ഇതുവരെ!!!

എസ്‌.എന്‍.സി ലാവലിന്‍ അഴിമതി നാള്‍വഴികള്‍. ഇതുവരെ!!! പ്രധാനപ്പെട്ട ഓരൊ സംഭവ ബഹുലമായ നാളിലും നമ്മുടെ നേതാവു ടെലിഫോണില്‍ നടത്തിയ സഭാഷണത്തിന്റെ ഒരു ഏകദേശ രൂപം.

ഫോണ്‍ വര്‍ത്തമാനം ചോര്‍ത്തിത്തന്നത്‌ സംസ്ഥാനകമ്മിറ്റിയില്‍ നിന്ന്‌ ഏരിയാ കമ്മിറ്റിയിലെത്തിയ പഴേ "ദാസ് എം.പി"




2005 ജൂലായ്‌ 7: ലാവലിന്‍ ഇടപാടില്‍ വൈദ്യുതി ബോര്‍ഡിനു വന്‍ നഷ്ടമുണ്ടായതായി സി.എ.ജി റിപ്പോര്‍ട്ട്‌

നേതാവ് - എന്തു? അഴിമതിയൊ? ഞാനൊ? ലാവ്ലിന്‍ കരാറിലൊ? അതിന്റെ സപ്ലൈ കരാര്‍ ഞാനല്ലെ ഒപ്പുവച്ചത്! ഒരഴിമതിയും ഇല്ല, ചുമ്മാ പേടിപ്പിക്കല്ലെ....ഒന്നു പോടാ ഉവ്വേ...




2006 ഫിബ്രവരി 28: ലാവലിന്‍ കേസില്‍ നേതാവിനെ പ്രതിയാക്കാന്‍ തെളിവില്ലെന്ന്‌ വിജിലന്‍സ്‌. പ്രഥമ വിവര റിപ്പോര്‍ട്ട്‌ തൃശ്ശൂര്‍ വിജിലന്‍സ്‌ കോടതിയില്‍ സമര്‍പ്പിക്കുന്നു. വൈദ്യുതി ബോര്‍ഡിലെ മുന്‍ ചെയര്‍മാനടക്കം 9 ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും ശുപാര്‍ശ.

നേതാവ് - ദേ, പിന്നേം ലാവ്ലിന്‍, ഏടൊ ഗൊപാലക്രിഷ്ണാ, തനിക്കെന്തറിയാം? ഒരഴിമതിയും ഇല്ല! തെളിവുണ്ടൊ?





2006 മാര്‍ച്ച്‌ 1: ലാവലിന്‍ അഴിമതി കേസ്‌ അന്വേഷണം സി.ബി.ഐയ്‌ക്ക്‌ വിടാന്‍ മന്തിസഭായോഗം തീരുമാനിക്കുന്നു.

നേതാവ് - അയ്യൊ സീ ബി ഐ യൊ? ശരിക്കും? എന്റെ പറശ്ശിനിക്കടവു മുത്തശ്ശീ... പേടിപ്പിക്കല്ലെ. ഞാനെത്ര പോലീസും കോടതിയും കണ്ടതാ? എന്നോടാ കളി?? എടൊ അപ്പൊ, ശരിക്കും സീ ബി ഐ വരുമോടൊ?





2006 മെയ്‌ 16: ലാവലിന്‍ ഇടപാടില്‍ സര്‍ക്കാരിന്‌ 86.246 കോടി രൂപ നഷ്ടമുണ്ടായതായി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിച്ചു.

നേതാവ് - എന്തു? തെളിവുണ്ടെന്നൊ? ഞാനൊന്നും ചെയ്തിട്ടില്ലാ! കുറച്ചുനാളുകളെ ഞാന്‍ മന്ത്രിപ്പണി എടുത്തുള്ളൂ, ആ ശര്‍മ്മയോടു ചോദിക്ക് എന്താ ഉണ്ടായേന്നു. അങ്ങേരാ എനിക്കിട്ടു പണിതന്നത്. അതല്ലെല്‍ ആരും ഇതറിയില്ലാരുന്നു.





2006 ജൂലായ്‌ 19: ക്രൈം എഡിറ്റര്‍ നന്ദഗോപാല്‍ സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജിയ്‌ക്ക്‌, ലാവലിന്‍ കേസ്‌ അന്വേഷണം സി.ബി.ഐ ഏറ്റെടുത്തിട്ടില്ലെന്ന്‌ സര്‍ക്കാര്‍ വിശദീകരണം.

നേതാവ് - പിള്ളെരെ, കാര്യമൊക്കെ ശരി ഭരണത്തീല്‍ കേറിയാ അപ്പൊ സീ ബി ഐ യെ വിരട്ടി വിട്ടൊണം.നമ്മുടെ അമ്മാവന്‍ന്റെ മോന്‍ "സുകുമാരന്‍പോലീസ്" അന്വേഷിച്ചാ മതി ഇതു. കേട്ടൊടൊ കാര്‍ന്നോരെ? തന്നോടും കൂടിയാ ഈ പറയുന്നേ!! അവിടെ കേറി ഇരുന്നു എനിക്കിട്ടു പണിയരുത്. ഒരു കാര്യം ചെയ്യ്, ആ അഭ്യന്തരം മോനെ കൊട്യേരിയെ, ഇയ്യെടുത്തൊ..... എനിക്കേ കാര്‍ന്നോരെ അത്ര വിശ്വാസം പോരാ.




2006 ഡിസംബര്‍ 4 സി.ബി.ഐ അന്വേഷണം വേണ്ടെന്ന നിലപാടില്‍ സര്‍ക്കാര്‍ ഉറച്ചുനില്‍ക്കുന്നു
2006 നവംബര്‍ 16: ലാവലിന്‍ കേസ്‌ അന്വേഷണം ഏറ്റെടുക്കുന്നില്ലെന്ന്‌്‌ സി. ബി. ഐ ഹൈക്കോടതിയെ അറിയിക്കുന്നു.

നേതാവ് - എന്തു? സീ ബി ഐ യെ പറഞ്ഞു വിട്ടൊ? നന്നായി. എന്റമ്മൊ സമാധാനമായി! നമ്മുടെ കാര്‍ന്നോരു ശരിക്കും സമ്മതിച്ചോ? അതൊ പേടിപ്പിച്ചൊ? അതു നന്നായി. പിന്നെ, സീ ബി ഐ യുടെന്നു എല്ലാം എഴുതി വാങ്ങീക്കൊ ഇനി ഇതും പറഞ്ഞ് ആരും ഇങ്ങ് വരണ്ടാ.ഒരു കാര്യം ചെയ്യ് ഇനി അഴിമതി ഒന്നും ഇല്ലാന്നു പറഞ്ഞു നമ്മുടെ കൂലി എഴുത്തുകാരെ കൊണ്ടു തുടങ്ങിക്കൊ, പിന്നെ കാര്‍ന്നൊരെ പുകച്ചു പുറത്തേക്കിടാന്‍ മറക്കണ്ടാട്ടാ...




2006 ഡിസംബര്‍ 14: ലാവലിന്‍ കേസില്‍ മുന്‍ യു.ഡി.എഫ്‌ മന്ത്രിസഭയുടെ തീരുമാനപ്രകാരം അന്വേഷണം സി.ബി.ഐക്ക്‌ വിട്ടുകൊണ്ടുള്ള വിജ്ഞാപനം റദ്ദാക്കാനാവില്ലെന്ന്‌ ക്രൈം എഡിറ്റര്‍ നന്ദകുമാറിന്റെ എതിര്‍ സത്യവാങ്‌മൂലം.

നേതാവ് - എന്തു? അയ്യൊ ഉവ്വൊ? ഇവന്മാര്‍ക്കൊക്കെ എന്നാത്തിന്റെ കേടാ? "ഉമ്മനെ" ഒതുക്കാം ഈ നന്ദകുമാരനെ എങ്ങനെയാ ഒന്നൊതുക്കാ?കാര്യം നന്ദനെ നമ്മള്‍ കുറെ ഉപയൊഗിച്ചിട്ടുണ്ടെങ്കിലും, നമുക്കിട്ടു പണിതരാന്‍ അവന്‍ ആരാ? ഒരു കാര്യം ചെയ്യ് ഇന്നു മുതല്‍ അവന്റെ "ക്രൈം" മഞ്ഞപത്രമാക്കിയേരു. കഴിഞ്ഞ തെരെഞ്ഞെടുപ്പില്‍ അവനെ നമ്മള്‍ ഉപയൊഗിച്ചപ്പോള്‍ അവന്റെ ആ പുത്തകം നമ്മുടെ മൂത്തവന്മാര്‍ എഴുതിയ മാനിഫെസ്റ്റൊനെക്കാളും ഗുണം ചെയ്തു, എല്ലാം മറന്നേരു!!!
ഊം, പിന്നെ, ഞാന്‍ ഡല്‍ഹീന്ന് ആളെ ഇറക്കീട്ടുണ്ട്.സീ ബി ഐ യെ കഴുത്തില്‍ പിടിച്ചു വെളീത്തള്ളും.നോക്കിക്കൊ... മച്ചൂ ഡല്‍ഹിക്കാരു പുലികളാ. കാശെത്രയാ ഇറക്കീതെന്നറിയൊ? എല്ലം ഗവ: കാശല്ലെന്നു.... എല്ലാ കാര്യവും നമ്മുടെ ഐസക്കാ നോക്കുന്നെ. പിന്നെ ഈ കോടതി സീ ബി ഐ കൊണ്ട് വന്നാല്‍ എനിക്കെന്താ?





2007 ജനവരി 16: ലാവലിന്‍ കേസ്‌ സി.ബി.ഐ അന്വേഷിക്കണമെന്ന്‌്‌ കേരള ഹൈക്കോടതി ഉത്തരവിടുന്നു.

നേതാവ് - എന്ത്? കോടതി സീ ബി ഐ അന്വേഷണം വേണംന്നു പറഞ്ഞൊ? ഞാന്‍ പറഞ്ഞില്ലെ അഴിമതി ഉണ്ടെന്ന്. അതു തന്നെയല്ലെ കോടതി പറഞ്ഞതു? ഞാനല്ല കേട്ടൊ മറ്റെ കാര്‍ത്തികേയനാ, ഞാനൊന്നും ഒന്നും ചെയ്തില്ലാ. എന്ത്? എനിക്കെതിരെയാ തെളിവെന്നൊ? പോവാന്‍ പറ. എന്റെ പിള്ളെരാ ഭരിക്കുന്നെ, പണ്ടു മന്ത്രി ആയത് കൊണ്ട് ഗവ: സമ്മതിച്ചാലെ എനിക്കു കൂട്ടില്‍ കേറണ്ടൂ.. ഗവര്‍ണ്ണര്‍ നമ്മുടെ ആളല്ലെ, ഇപ്പൊ ശരിയാക്കാം.
പിന്നെ നമ്മുടെ പിള്ളേരെ വിട്ട് ആ ജഡ്ജിക്കിട്ട് പണി കൊടുത്തേരു.....





2009 ജൂണ്‍ 7: ഗവര്‍ണര്‍ ആര്‍.എസ്‌ ഗവായ്‌ നേതാവിനെ വിചാരണ ചെയ്യാന്‍ സി.ബി.ഐക്ക്‌ അനുമതി നല്‍കി

നേതാവ് - എന്തു? അപ്പോ പിന്നേം പണികിട്ടിയൊ,അപ്പൊ കൊടതി കേറണൊ മച്ചൂ? ഈ ഗവര്‍ണ്ണര്‍ക്കിട്ടു ഞാന്‍ പണി കൊടുക്കും. എന്ത്? കാര്‍ന്നോരു കാലു വാരിയതാണെന്നൊ, എന്റമ്മൊ.. നന്ദകുമാരന്‍, സീ ബി ഐ, കോടതികളൊക്കെ എത്ര ഡീസന്റ്? ഇങ്ങേര്‍ക്കിട്ടു എന്തു പണിയാ ഇപ്പൊ കൊടുക്കാ?
ഒരു കാര്യം ചെയ്യ്, കുറെ പേപ്പറെല്ലാം ഉണ്ടാക്കി കേന്ദ്രത്തിലേക്കയക്ക്. ബാക്കി ഞാന്‍ നോക്കികൊള്ളാം..കൂടെ ഞാന്‍ പെട്ടാല്‍ മറ്റവനെയും വിടണ്ടാ, അവനെം കോടതികേറ്റാനുള്ള വഴിനോക്കിക്കൊ.
2009 July:




2009 April - തെരെഞ്ഞെടുപ്പു- ലാവ്ലിന്‍ വിഷയമാകുന്നു

നേതാവ് - അയ്യൊ തെരെഞ്ഞെടുപ്പെത്തിയല്ലൊ ! എങ്ങനെയാ ഒന്നു പച്ചതൊടാ? സഭാഷ്... കിട്ടിപ്പോയി. നമ്മുടെ താടിയെം, രാമനേം ഇങ്ങ് വിളിച്ചെ..ഇപ്പ ശരിയാക്കാം. വേണ്ടാ, വേണ്ട അവനു കോഴിക്കോടൊന്നും വേണ്ടാ, അവിടെ നിന്നാല്‍ ചിലപ്പോള്‍ ജയിക്കും.ആ സീറ്റ് മുന്നെ വിറ്റ്പോയി. എന്തു? ആരാണെന്നൊ? ഒന്ന് പോടാ ഉവ്വേ, അതെല്ലാം ഞാന്‍ നോക്കികൊള്ളാം.നീ പറഞ്ഞത് ചെയ്യ്. പിന്നെ പൊന്നാനി മാറ്റി വെച്ചേരു. കാര്‍ന്നോരെ അറിയിക്കണ്ടാട്ടാ.........





2009 May 16:തെരെഞ്ഞെടുപ്പില്‍ സീ പി എം ദയനീയമായി തോല്‍ക്കുന്നു

നേതാവ് - എന്തു? ബഗാളിലും പൊട്ടിയൊ? കോഴിക്കോടും പൊയൊ? എത്ര എണ്ണം പോയി? പൊന്നാനീം പൊയൊ? എന്നാ "താടീനെ" കൂലീം കൊടുത്തു പറഞ്ഞു വിട്ടൊ. അങ്ങേരെ പിന്നെന്തിനു കൊള്ളമെടൊ?
കാര്‍ന്നൊരെ ഞാന്‍ ഇന്നു കൊല്ലും!!!





2009 Aug - കാര്‍ന്നോരെ പിടിച്ചു തരം താഴ്തുന്നു

നേതാവ് - ഹ ഹ ഹ ഞാനാരാ മോന്‍? എന്റടുത്താ കളി! കാര്‍ന്നോരെ എടുത്തിട്ടു ഞാനും, പിള്ളേരും അലക്കി എന്നിട്ടു എടുത്തു പുറത്തിട്ട്. ഇനിയെങ്ങാനും മിണ്ടിയാല്‍ കേരളത്തീന്ന് ഞാന്‍ അങ്ങേരെ മലന്‍ബുഴ പുഴയില്‍ മുക്കും.




2009 Sept -ഗവര്‍ണ്ണറുടെ നടപടിക്കെതിരെ നേതാവും സുപ്രീം കോടതിയില്‍

നേതാവ് - നമുക്കു പരിചയമില്ലാത്ത മേഖലയാ. എടെയ്,ഡല്‍ഹീലൊരു വല്യ കോടതിയുണ്ടല്ലൊ അവിടെ കാശിറക്കിയാല്‍ വല്ലതും നടക്കൊ? അയ്യോ അതല്ലാ, നല്ല പിള്ളേരെ വെച്ച് നമുക്കു ആ ഗവര്‍ണറുടെ കേസു ഒതുക്കാം!! എന്തൊ? ഇവിടുത്തെ കേസൊ, അതു കുഴപ്പമില്ലാ, ഞാന്‍ ഇന്നലെ കഴിച്ചത് കട്ടങ്കാപ്പിയും, ചക്കയുമാ.കുറെ നാളായില്ലെ അതെല്ലാം കഴിച്ചിട്ടു. ചിലപ്പോള്‍ നാളെ ചര്‍ദ്ധിക്കും, അല്ലേല്‍ പനിക്കും. അപ്പൊ മറ്റന്നാള്‍ കോടതിയില്‍ പോണ്ടല്ലൊ!!എല്ലാം പഠിച്ചുവരുന്നണ്ണാ..




2010 April 18 :ഒരു ഉപഹര്‍ജിയില്‍ നേതാവും, ലാവലിന്‍ കരാറിലെ ഇടനിലക്കാരനും (ഒരു നസീര്‍) തമ്മില്‍ പണമിടപാടുകള്‍ നടന്നതായി ചോദ്യം ചെയ്യലില്‍ തെളിവ് ലഭിച്ചില്ലെന്നും അതിനെ കുറിച്ച് ഇനി അന്വേഷ്ണം വേണമെങ്കില്‍ കോടതി പറഞ്ഞാല്‍ നടത്താമെന്നും സീ ബി ഐ.

നേതാവ് - എന്തു? ഒന്നും കേക്കുന്നില്ലാ..ഞാന്‍ ഇവിടെ ഷേക്കിന്റടുത്താ..കുറച്ചു കാശെടുക്കാന്‍ വന്നതാ. ഉവ്വൊ? അതു മതി.അതു മതി. ഇഷ്ടം പോലെ..... ഒരു കാര്യം ചെയ്യ്.നമ്മുടെ ചാനലില്‍ അടുത്ത 24 മണിക്കൂറും വേറൊന്നും വേണ്ടാ, എന്നെ വെറുതെ വിടുന്നുന്ന് ചുമ്മാ ഫ്ലാഷ് ഇട്ടൊ.
പിന്നേ, സീ ബി ഐ ക്കു പ്രത്യകം ഊന്നല്‍ കൊടുക്കണട്ടാ.നമ്മുടെ പിള്ളേരാ.... മറ്റവന്മാരെ ഒന്നും പടിക്കുപോലും കയറ്റണ്ടാ.എന്നിട്ടു ആരെം കാണുന്നില്ലാന്നു പറഞ്ഞൊ.ഫുള്‍ റ്റൈം നമ്മുടെ കസ്റ്റഡിയിലുള്ള (മന്ദ)ബുദ്ധിമാന്‍മാരേം പെണ്ണ് കിട്ടാത്തവന്മാരേം എല്ലാം കയറ്റി ഇരുത്തി അങ്ങ് അലക്കീക്കൊ.ക്യാന്‍സറിനെ പറ്റി പ്രത്യകം ഏടുത്തു പറയണം. പിന്നെ "എല്ലാത്തിനും അതിന്റെതായ സമയമുണ്ടു, വിജയാ" എന്നുള്ള ഡയലൊഗ് ഇടക്കിടക്കിട്ടൊ. ഒരു സിംബതി കിടക്കട്ടെ !!!

എന്തു? ഇനി വേയ്റ്റൊന്നും ചെയ്യെണ്ടടൊ....ഒരാളെ ചോദ്യം ചെയ്തില്ലെ, അതു മതീ.അതു തന്നെ ധാരാളം.എന്തു? ഇല്ല! ഇവന്‍ നമ്മുടെ പുള്ളീയാ, ഇനിയുള്ള മറ്റവന്‍ സത്യം വിളിച്ചു പറയുന്നതിനു മുന്നു പേപ്പറും,ബ്ലോഗ്ഗും,റ്റീവിയും എല്ലാം ലാവ്ലിന്‍ മതി.പിന്നെ മാപ്പു പറയാന്‍ പ്രത്യേകം പറയണം. ആരൊടന്നൊ? ചുമ്മാ പറയടെ.... അങ്കമാലീലെ പ്രധാനമന്ത്രിയൊ, വേറെ ആരേലൊ ഇനി മാപ്പു പറഞ്ഞാലൊ!! രണ്ടു ദിവസം കൊണ്ട് ഒരു നിരപ്പാക്കണം അല്ലേല്‍ വേറെ തെളിവു പൊങ്ങും. ഞാന്‍ മുങ്ങേണ്ടിയും വരും.






2010 April 21: ലാവലിന്‍ കേസില്‍ ഒരു പ്രതിക്കും കുറ്റവിമുക്തനാക്കുന്ന 'ക്ലീന്‍ചിറ്റ്' നല്‍കിയിട്ടില്ലെന്ന് സി.ബി.ഐ., പ്രത്യേകകോടതി മുമ്പാകെ ബോധിപ്പിച്ചു.കേസില്‍ പണം നേതാവിനു കൊടുക്കുന്നതു നേരില്‍ കണ്ടെന്ന് മൊഴി.കേസു കൂടുതല്‍ സങ്കീര്‍ണ്ണമാവുന്നു.

നേതാവ് - എന്തു?ഉവ്വാ , ഉവ്വാ.. കേക്കാം..ഇപ്പൊ കേക്കാം... പറഞ്ഞോ. ഉവ്വോ, ദേ കിടക്കണു. എല്ലാം പോയില്ലെ? എന്തു? അതെനിക്കും അറിയാടൊ.അതല്ലെ ഞാന്‍ മുന്നെ പറഞ്ഞെ! രണ്ടു ദിവസമേ കിട്ടത്തുള്ളൂന്നു!!! മറ്റവനെയും കൂട്ടരേയും ചോദ്യം ചെയ്താല്‍ ഇതു തന്നെയാ വരുള്ളൂന്ന് എനിക്കറിയാമയിരുന്നെടെയ്...

എന്നാലും എങ്ങനാടൊ കഴിഞ്ഞ പത്ത് കൊല്ലമായി ഇല്ലാത്ത ഒരാള്‍ ഇപ്പൊ? ..... എന്തു? അങ്ങനെയാണൊ? അപ്പോ ഈയാള്‍ നേരത്തെ പരാതി സീ ബി ഐ ക്കു കൊടുത്തിട്ടുണ്ടായിരുന്നൊ? അപ്പൊ ചുമ്മാ തെളിവില്ലാന്നു വളാ വളാന്ന് നമ്മള്‍ വിളിച്ച് കൂവിയതിനു പണി കിട്ടിയല്ലേ? ഇതിനേക്കാള്‍ ഭേദം ആ പരാതി ആരും അറിയാതെ സീ ബി ഐ യില്‍ ഇരിക്കുന്നതായിരുന്നു.

എന്തു? ഇനി എന്താന്നൊ? കഴിഞ്ഞ പത്തു വര്‍ഷമായി ആരും ഇവിടെ പുറത്ത് പറയാത്ത തെളിവൊന്നും നമ്മള്‍ എടുക്കില്ലാന്നും പറഞ്ഞ്, വീണ്ടും സീ ബി ഐ ക്കും,സകല "മ" കള്‍ക്കും തെറി വിളിച്ചൊ. കാരണം ഒന്നും പറയാന്‍ നിക്കണ്ടാ. അതന്നെ !! എന്തു? ഇതൊക്കെതന്നെയല്ലേ ഇതുവരെ ചെയ്തിരുന്നത് എന്നൊ? അതെ. അതന്നെ നടക്കട്ടെ. എന്റെ ഒരു വിധി!!!

Tuesday, April 20, 2010

ആരു, എവിടെ കുറ്റവിമുക്തനായി? Lavlin Reloaded



"വരദാചാരിയുടെ തലപരിശോധന" മുന്നെ പൊളിഞ്ഞു. കമല ഇന്റര്‍നാഷണല്‍ അതിനു ശേഷം പൊളിഞ്ഞു.പിന്നെ ഇപ്പോള്‍ ഇതാ ലാവ്നില്‍ നിന്നും പിണറായി കുറ്റവിമുക്തനായെന്ന് പാര്‍ട്ടി പത്രവും നേതാക്കളും വിളിച്ചു കൂവുന്നു, നല്ല ഒച്ചയുണ്ടു ബട്ട് ആരും വിശ്വസിക്കുമെന്നു തോന്നുന്നില്ല. കാരണം പിണറായി കട്ടൊ എന്നുള്ളതായിരുന്നില്ല സീ ബി ഐ ഇത്രയും നാള്‍ അന്വേഷിച്ചിരുന്നത്.എന്നാല്‍ ഇതാ ഇപ്പൊ അതും അന്വേഷിക്കാന്‍ സീ ബി ഐ വരുന്നു. പിണറായി ജാഗ്രതൈ !!

കള്ളന്‍ കപ്പലില്‍തന്നെ എന്നു ഒരു നൂറ് തവണ അച്ചുതാനന്തന്‍ വിളിച്ചു പറഞ്ഞെങ്കിലും ആരും കേട്ടില്ല.
അധികാര ദുര്‍വിനിയോഗം, കുറ്റകരമായ ഗൂഢാലോചന, വഞ്ചന എന്നീ കുറ്റങ്ങളാണ് കേസില്‍ പിണറായി ഉള്‍പ്പെടെയുള്ള ഒന്‍പത് പ്രതികള്‍ക്കെതിരെ സിബിഐ ചുമത്തിയിട്ടുണ്ടായിരുന്നത്.ലാവ്ലിന്‍ ഇടപാടില്‍ അഴിമതിനടന്നുവെന്ന്‌ ഇടതുഭരണത്തിലെ വിജിലന്‍സ്‌ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കരാറിലൂടെ 86 കോടി രൂപ പ്രതികള്‍ സര്‍ക്കാരിന് നഷ്ടമുണ്ടാക്കിയെന്നാണ് സിബിഐ കേസ്. വിചാരണ ഇത് വരെ ആരംഭിച്ചിട്ടില്ല. ഏതെങ്കിലും പ്രവൃത്തി കൊണ്ട്‌ സംസ്ഥാന സര്‍ക്കാരിന്‌ നഷ്ടമുണ്ടാക്കുകയും തന്റെ പ്രവൃത്തികൊണ്ട്‌ മറ്റൊരാള്‍ക്ക്‌ അന്യായമായി സാമ്പത്തിക നേട്ടമുണ്ടായതായും തെളിഞ്ഞാല്‍ 7 വര്‍ഷം വരെ ജയില്‍ ശിക്ഷ വിധിക്കാവുന്ന അഴിമതി നിരോധന നിയമത്തിലെ 13(1) (ഡി) വകുപ്പനുസരിച്ചാണ്‌ പിണറായി വിജയനെതിരെ ആരോപിക്കപ്പെട്ട പ്രധാന കുറ്റം. ഇതടക്കമുള്ള വകുപ്പുകളില്‍ ഇപ്പോഴും പിണറായി പ്രതിസ്ഥാനത്താണ്‌. അതിനിടയിലെ ഒരു ഉപഹര്‍ജിയില്‍ വിജയനും, ലാവലിന്‍ കരാറിലെ ഇടനിലക്കാരും തമ്മില്‍ പണമിടപാടുകള്‍ നടന്നിട്ടുള്ളതായി ഹര്‍ജിക്കാരനായ ക്രൈം എഡിറ്റര്‍ ടി.പി. നന്ദകുമാര്‍ ആരോപിച്ചിരുന്നു. അതില്‍ ഒരാളെ (ഓരാളെ മാത്രം) ചോദ്യം ചെയ്തതില്‍നിന്നുമാണു സീ ബി ഐ പണമിടപാടിനുള്ള തെളിവില്ല എന്ന് അറിയിച്ചിരിക്കുന്നത്.കേസുമായി ഒരു ബന്ധം പോലുമില്ലാത്ത ഒരു സത്യ്വാങ്! അതാണു പിണറായി തലയൂരി എന്നു പറഞ്ഞു പാര്‍ട്ടി വക പത്രവും , ചാനലും പിന്നെ കുറെ കൂതറ കൂലീ എഴുത്തുകാരും പ്രചരിപ്പിക്കുന്നത്.സിബിഐ ചുമത്തിയ കുറ്റങ്ങള്‍ വിചാരണക്കിടയില്‍ തെളിയിക്കേണ്ടതാണു അതിപ്പോളും അവിടെത്തന്നെ നില്‍ക്കുന്നു. പിണറായി കുറ്റക്കാരന്‍ ആണൊ, അതൊ മറ്റ് പ്രതികളാണൊ കുറ്റക്കാര്‍, അതുമല്ലെല്‍ ഒരഴിമതിയും നഷ്ടവും വന്നിട്ടില്ലെ എന്നുള്ളത് അതിനു ശേഷമല്ലെ തീരുമാനിക്കാന്‍ കഴിയൂ.അതൊന്നും ഒരാള്‍ക്കും കേക്കണ്ടാ.

"പിണറായി രക്ഷപ്പെട്ടെയ്" എന്നു പറയുന്നവര്‍ക്കറിയാം ഈ കേസില്‍ പിണറായി കുറെ കോടതികള്‍ കേറാന്‍ കിടക്കുന്നേയുള്ളൂ എന്ന്, ചുമ്മാ പാര്‍ട്ടി സഹാക്കളെങ്കിലും വിശ്വസിക്കട്ടെ എന്നു കരുതിക്കാണും. പാവങ്ങള്‍!! എന്നാലിതും കൂടി കേട്ടൊ, കേസിലെ വേറൊരു പ്രതിയായ ദിലീപ് രാഹുലും കൂട്ടാളികളും രണ്ടുകോടി രൂപ കണ്ണൂര്‍ കൈത്തറി റസ്റ്റ് ഹൗസില്‍വച്ച് അന്നത്തെ വൈദ്യുതിമന്ത്രിയായിരുന്ന പിണറായി വിജയന് കൈമാറിയതിന് തെളിവുകളുണ്ട് എന്നു സീ ബി ഐ ക്കു തെളിവു കിട്ടിയെന്നു. ഇനി പറ തെളിവിന്റെ കുറവുകൊണ്ടു അങ്ങനെ പിണറായി രക്ഷപ്പെടണൊ? 15 വര്‍ഷത്തോളം ദിലീപ് രാഹുലിന്റെ സന്തതസഹചാരിയായിരുന്ന ദീപക് കുമാര്‍, ബീന അബ്രഹാം, ബീനയുടെ അമ്മ, നാസര്‍ എന്നിവരുടെ പേരില്‍ എറണാകുളത്തെ ഒരു ബാങ്കില്‍ ഉണ്ടായിരുന്ന എന്‍.ആര്‍.ഐ. അക്കൗണ്ടുകളില്‍നിന്ന് പിന്‍വലിച്ച രണ്ടുകോടി രൂപയാണ് പിണറായി വിജയന് നല്‍കിയത്.

അപ്പൊ തെളിവുകള്‍ ശക്തം.സാക്ഷികള്‍ ഉണ്ടു. സാഹചര്യങ്ങള്‍,തെളിവുകള്‍ എന്നിവ എല്ലാം വേണമെങ്കില്‍ കോടതിക്കു "ദാ ദിവിടെ" എന്ന വിധത്തില്‍ പരിശോധിക്കാം. 200 പേജുള്ള ക്രിത്യം വിവരങ്ങള്‍ സീ ബി ഐ ക്കു കൈമാറിയെന്നു???

ഇനീപ്പൊ സീ ബി ഐ അന്വേഷിക്കണ്ടാ എന്നു കരുതിയ കാര്യങ്ങള്‍ സഖാക്കളായിട്ടു തന്നെ ഇപ്പൊ ശരിയാക്കി കൈയില്‍ കൊടുത്തിട്ടുണ്ട്.ഇനീപ്പൊ ഇതിനു പിന്നിലും അച്ചുതാനന്തന്റെ കറുത്ത കൈയാണൊ എന്തൊ? തെളിവിന്റെ ഒരു കുറവു വേണ്ട, അതും നല്ല ബാങ്ക് സ്റ്റേറ്റ്മെന്റും മറ്റുമുള്ള ശക്തമായ തെളിവുകള്‍.ഇതുവരെ അധികാര ദുര്‍വിനിയോഗം, കുറ്റകരമായ ഗൂഢാലോചന, വഞ്ചന എന്നീ കുറ്റങ്ങളാണ് കേസില്‍ പിണറായി ഉള്‍പ്പെടെയുള്ള ഒന്‍പത് പ്രതികള്‍ക്കെതിരെ സിബിഐ ചുമത്തിയിട്ടുണ്ടായിരുന്നത്, ഇപ്പൊ അതിന്റെ കൂടെ കോഴയും.നിലവില്‍ സീ ബി ഐ അന്വേഷിക്കാത്ത ഒരു സംഗതിയെ വെറുതെ പിടിച്ചു കാലിനിടയില്‍ വെച്ചപോലെ തോന്നിക്കാണും പിണറായിക്ക്. പിരവും കഴിഞ്ഞു,ഷൈക്കിനെയും കണ്ടു ഇങ്ങ് വരട്ടെ "കൈരളിയിലെ"യും ദേശാഭിമാനിയിലേയും കൊണാപ്പന്മാര്‍ക്കിട്ടു കിട്ടും, ഒരൊ പൊല്ലാപ്പുകളെ !കരുതീ ഇരുന്നൊ!!

എന്നാല്‍ പിന്നെ തുടങ്ങല്ലെ? സീ ബി ഐ വീണ്ടും നീതി പാലിക്കുക. സീ ബി ഐ രാഷ്ട്രീയം കളിക്കന്നു. മനൊരമയും, മാത്രുഭൂമിയും പണ്ടാരമടങ്ങട്ടെ!! മാധ്യമ സിന്‍ഡിക്കേറ്റ് തുലയട്ടെ.പിണറായി രാജിവെക്കുക.സോറി, പി സീ ജോര്‍ജ് രാജിവെക്കുക!!





Sunday, April 18, 2010

രാഷ്ട്രീയത്തിലെ ഉയര്‍ച്ചയും താഴ്ചയും!!

2010 ശശി തരൂരിനെ സംബന്ധിച്ചിടത്തോളം അത്ര നല്ല വര്‍ഷമായിരുന്നില്ല. ഇപ്പോള്‍ ഇതാ രാജിയും.
രാഷ്ട്രീയത്തില്‍ ഉയര്‍ച്ചയും താഴ്ചയും സാധാരണമാണെന്ന് തരൂരുമായി ബന്ധപ്പെട്ട വിവാദം കത്തിനില്‍ക്കുന്ന വേളയില്‍ പ്രധാനമന്ത്രി പ്രതികരിച്ചിരുന്നു. "തരൂരിനെ സംബന്ധിച്ചിടത്തോളം ഇപ്പോഴത്തേത് സാധാരണ രാഷ്ട്രീയത്തില്‍ സംഭവിക്കാവുന്ന താഴ്ചയാണോ?"അദ്ധേഹംതിരിച്ചുവരുമൊ?ചോദ്യം "മാത്രുഭൂമി"യുടേതാണു. തരൂര്‍ ഒരു രാഷ്ട്രീയക്കാരന്‍ മാത്രമായിരുന്നൊ എന്നു തിരിച്ചൊന്നു ചോദിക്കാന്‍ ആഗ്രഹിക്കയാണു.

ലോകപ്രശസ്തനായ ഒരു എഴുത്തുകാരന്‍ എന്ന നിലയിലാണ് അഞ്ചുവര്‍ഷം മുമ്പ് ഇന്ത്യയിലുള്ളവര്‍ തരൂരിനെ അറിഞ്ഞിരുന്നത്. പിന്നീട് യു.എന്‍. സെക്രട്ടറി ജനറല്‍ സ്ഥാനത്തേക്ക് ബാന്‍ കി മൂണിനോട് മത്സരിച്ചപ്പോള്‍ ഇന്ത്യന്‍ ദേശീയതയുടെ പ്രതിനിധിയായി ചിലരെങ്കിലും അദ്ദേഹത്തെക്കണ്ടു. എന്നാല്‍, അമേരിക്കയുടെ പിന്തുണയോടെ മത്സരിച്ച മൂണിനോടു ജയിക്കാനുള്ള ശേഷി തരൂരിനുണ്ടായിരുന്നില്ല. യു.എന്‍. അണ്ടര്‍ സെക്രട്ടറി ജനറലിന്റെ ഉദ്യോഗം രാജിവെച്ച് അദ്ദേഹം ഇന്ത്യയിലേക്കു മടങ്ങി. തിരുവനന്തപുരത്തു താമസമാക്കി.

തിരുവനന്തപുരത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി തരൂരിന്റെ പേര് ഉയര്‍ന്നുവന്നത് തികച്ചും അപ്രതീക്ഷിതമായിട്ടായിരുന്നു.കണ്ടുമടുത്ത രാഷ്ട്രീയക്കാരില്‍ നിന്നു വ്യത്യസ്തമായ ഒരു മുഖത്തെ തിരുവനന്തപുരത്തുകാര്‍ രണ്ടു കൈയും നീട്ടി സ്വീകരിച്ചു.പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്ങിന്റെ അനുഗ്രഹാശിസ്സുകളോടെയാണ് വരവെന്നു കരുതിയതു തെറ്റിയില്ല.വോട്ടെടുപ്പിനു ശേഷം തരൂരിന്റെ അനുയായികള്‍ പോലും കുരുതിയത് കവച്ചുവെച്ച് അദ്ധേഹം നേടിയത്, തിരുവനന്തപുരത്തുകാര്‍ അനുഗ്രഹിച്ചതു പോലെത്തന്നെ ഒരു ലക്ഷത്തോളം വോട്ടുകളുടെ ഭൂരിപക്ഷം. മന്മോഹന്‍ കേരളീയരെ വീണ്ടും സന്തൊഷിപ്പിച്ചു.കേന്ദ്ര വിദേശകാര്യ സഹമന്ത്രി സ്ഥാനം അദ്ദേഹത്തിനു ലഭിച്ചപ്പോള്‍ മലയാളികള്‍ ഒന്നടങ്കം ആഹ്ലാദിച്ചു.

തന്റെ വാക്കുകള്‍ വളച്ചൊടിച്ചു വിവാദങ്ങള്‍ സൃഷ്ടിച്ചപ്പോഴെല്ലാം അദ്ദേഹത്തിന്റെ വാദം ഭൂരിപക്ഷത്തിനും സ്വീകരിക്കപ്പെട്ടുവെങ്കിലും, ഒടുവില്‍ അത്തരമൊരു വിവാദം തന്നെ തരൂരിന് തിരിച്ചടിയാവുകയും ചെയ്തു. ഐ.പി.എല്‍. വിവാദത്തില്‍, കേരളത്തെ പിടിച്ച് ആണയിട്ട് സ്വന്തം ഭാഗം ന്യായീകരിച്ച തരൂരിന് കേരളത്തില്‍ നിന്നോ കോണ്‍ഗ്രസ്സില്‍നിന്നുപോലുമോ തുറന്ന പിന്തുണ കിട്ടിയില്ല.

ട്വിറ്ററിനോടുള്ള അടങ്ങാത്ത പ്രണയമാണ് തരൂരിനെ കുഴിയില്‍ ചാടിച്ചത്. 'കന്നാലി ക്ലാസി'ലെ വിമാനയാത്രയെന്ന നിര്‍ദോഷ തമാശ അദ്ദേഹത്തെ ചില്ലറയൊന്നുമല്ല വെള്ളംകുടിപ്പിച്ചത്. "ടൊം വടക്കന്‍" പോലുള്ള വിവരവും വിദ്യഭ്യാസവും ഉള്ള കോഗ്രസ്സ് നേതാവു പോലും അദ്ധേഹത്തെ കേരളത്തിലെ ചില സീ പി എം നേതാക്കളെപ്പോലെ കുറ്റപ്പെടുത്തുന്നത് ഈ പരാമര്‍ശത്തിന്റെ തമാശ മനസ്സിലാവുന്ന ഇ‍ഗ്ലീഷ് മീനിങ്ങ് മനസ്സിലാവുന്ന ഏതൊരാളെയും വേദനിപ്പിച്ചു.

ഗാന്ധിജയന്തിദിനത്തിലെ അവധി റദ്ദാക്കണമെന്ന ട്വിറ്റര്‍ പരാമര്‍ശവും വിവാദമായി. വിയറ്റ്‌നാം ജനത ഹോചിമിന്റെ ജന്മദിനത്തില്‍ കഠിനാധ്വാനം ചെയ്താണ് അദ്ദേഹത്തോടുള്ള ആദരവ് പ്രകടിപ്പിക്കുന്നതെന്ന തരൂരിന്റെ വാദം പക്ഷേ, ഇന്ത്യയില്‍ ആര്‍ക്കും ദഹിക്കുമായിരുന്നില്ല.

ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വിദേശപൗരന്മാര്‍ക്ക് വിസനിയന്ത്രണം ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തോട് വിയോജിപ്പു പ്രകടിപ്പിച്ചാണ് പിന്നീട് തരൂര്‍ വാര്‍ത്തകളിലിടംനേടിയത്. വിസനിയന്ത്രണം പിന്നീട് ഗവ: റദ്ധാക്കു‍ബോള്‍ വളരെയേറെ വിദേശ ഇന്ത്യക്കാര്‍,(ഇവരും കൂടിയാണു മേല്പറഞ്ഞ വിദേശപൗരന്മാര്‍ എന്ന കാര്യം വിമര്‍ശകര്‍ മറന്നു) പലകാരണങ്ങള്‍ക്കും ഇന്ത്യയില്‍ ഒന്നിലധികം വന്നു പോയിരുന്ന ഇവര്‍ തരൂരിനെ മറക്കാന്‍ ഇടയില്ല.

പ്രധാനമന്ത്രിയുടെ സൗദി സന്ദര്‍ശനവേളയില്‍ അദ്ദേഹത്തെ അനുഗമിച്ച തരൂര്‍ നടത്തിയ പരാമര്‍ശം ഏറെ കോളിളക്കമുണ്ടാക്കി. ഇന്ത്യ-പാക് സംഘര്‍ഷം പരിഹരിക്കാന്‍ സൗദി അറേബ്യ ഇടപെടണമെന്ന അഭ്യര്‍ഥനയ്‌ക്കെതിരെ ബി.ജെ.പി. ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ ശക്തമായി രംഗത്തുവന്നു. ഇന്ത്യ-പാക് തര്‍ക്കം പരിഹരിക്കാന്‍ മൂന്നാംകക്ഷിയുടെ ആവശ്യമില്ലെന്ന ഇന്ത്യയുടെ പ്രഖ്യാപിതനിലപാടിനു വിരുദ്ധമാണ് തരൂരിന്റെ പരാമര്‍ശമെന്നായിരുന്നു ആരോപണം. എന്നാല്‍, ഈ പ്രശ്‌നത്തില്‍ ഇന്ത്യക്ക് സംവദിക്കാന്‍ കഴിയുന്ന ഒരു കക്ഷിയാണ് സൗദി അറേബ്യയെന്നേ താനുദ്ദേശിച്ചുള്ളൂവെന്നും സൗദിയുടെ മധ്യസ്ഥത തേടിയതായി മാധ്യമങ്ങള്‍ തെറ്റായി റിപ്പോര്‍ട്ട് ചെയ്യുകയാണുണ്ടായതൈന്നും തരൂര്‍ വിശദീകരിച്ചു.

തിരുവനന്തപുരത്തെ തെരെഞ്ഞെടുപ്പില്‍ മുസ്ലീം സമുദായത്തെ ഒന്നടങ്കം തരൂനെതിരെ തിരിക്കാന്‍ സീ പി എം നടത്തിയ ഗൂഡാലോചനയും, "വന്തേമാതര" പരാമര്‍ശവും, കൊക്കൊകോള അരൊപണവും, വിലാസിനി ടീച്ചറെന്ന ഒരു സ്ത്രീയെ കല്യാണം കഴിക്കാമെന്നു തെറ്റിദ്ധരിപ്പിച്ച് പറ്റിച്ചെന്നു ആരൊപണമുള്ള കേരളത്തിലെ ഏറ്റവും വലിയ പിണറായി ഭക്തന്‍ വരെ തരൂരിനെ മൂന്നംകെട്ടുകാനെന്നു പാര്‍ട്ടി പത്രത്തില്‍ കൂലിക്കെഴുതിയതും കേരളീയര്‍ കണ്ടു.

റോന്ദേവൂ കണ്‍സോര്‍ഷ്യം രൂപവത്കരിച്ചപ്പോള്‍ അടുത്ത സുഹൃത്ത് സുനന്ദ പുഷ്‌കറിന്റെ സൗജന്യ ഓഹരിയെക്കുറിച്ച് തരൂര്‍ പറയാതിരുന്നു. സുനന്ദ പുഷ്‌കര്‍ 'പ്രശസ്തയായ ബിസിനസ് സംരംഭക'യാണെന്നും ബിസിനസ് വിജയത്തില്‍ ട്രാക്ക് റെക്കോഡുള്ളയാളാണെന്നും ഉള്ള കാര്യം എല്ലാരും മറന്നു.സൗജന്യ ഓഹരി സുനന്ദക്കു മാത്രമല്ല ഉള്ളതെന്നും മറന്നു.അതവരുടെ ബിസിനെസ്സ് പാടവത്തിനുള്ള പ്രതിഫലമാണെന്നുള്ളതും മറക്കാന്‍ ശ്രമിച്ചു.

ശശി തരൂര്‍ എന്ന രാഷ്ട്രീയ നേതാവു ഇനിയും മന്ത്രിയാവുമൊ? "കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ സ്വാഭാവ സവിശേഷതകള്‍ ഒട്ടും മനസിലാക്കാതെ മറ്റേതോ ലോകത്തായിരുന്നു തരൂരിന്റെ ഇടം" എന്നു "മാധ്യമം" എഴുതുന്നു. എന്താണു കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ സ്വാഭാവ സവിശേഷതകള്‍? കഴിവുള്ളവരെ വെറും തരം താഴ്ന്ന ആരൊപണങ്ങളുടെ മേല്‍ ശിക്ഷിക്കുന്നതൊ? കോഗ്രസ്സിനെതിരെ ആരൊപണം ഉന്നയിക്കുന്നവരുടെ നേതാവ് കേരളം കണ്ട ഏറ്റവും വലിയ അഴിമതി കേസില്‍ സീ ബി ഐ അന്ന്വേഷണത്തിനു വരെ സഹകരിക്കാന്‍ മടിക്കുന്നവര്‍! അതെങ്കിലും ഈ രാജിക്കു സമ്മര്‍ദ്ധം ചെലുത്തിയ ആന്റണിക്കു ചിന്തിക്കാമായിരുന്നു.സമ്പന്ന വര്‍ഗത്തോടും അതിന്റെ താല്‍പര്യങ്ങളോടുമാണ് തരൂരിനു കൂറെന്ന പ്രചാരണം പണ്ടെ ഉള്ളതാണു.ഇപ്പോള്‍ ഈ വര്‍ഗത്തിന്റെ ആളാവാനാണു ഇന്നത്തെ പല മുതിര്‍ന്ന സഖാക്കളുടെ മക്കളെങ്കിലും ശ്രമിക്കുന്നതെന്നെ‍ങ്കിലും ആലൊചിക്കാമായിരുന്നു.

തരൂര്‍ മുന്നൊട്ട് പോകുക! വീണ്ടും ഒരു നാള്‍ മന്മോഹന്റെ സ്വപ്ന ടീമില്‍ കേരളത്തിന്റെ ശബ്ദമാവുക. ഞങ്ങള്‍ കാത്തിരിക്കുന്നു.



ഇപ്പോ വായിക്കുന്നത്?