Friday, April 3, 2009

സദാംഹുസൈനും ചെഗുവേരയും ഒരുപോലെയാണ്‌,പിണറായി വ്യാഖ്യാനം.

മാര്‍ക്സിസ്റ്റ്‌ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിക്ക്‌ മലപ്പുറത്തു ലഭിച്ച ആദ്യത്തെ ഉരുപ്പടിയാണ്‌ ടി.കെ.ഹംസ. വിശുദ്ധ ഖുറാനില്‍ മനസ്സു ചേര്‍ത്തുവച്ച ഒന്നാന്തരമൊരു ദീനിയും സൂത്രശാലിയായൊരു വള്ളുവനാടന്‍ കമ്യൂണിസ്റ്റുമാണ്‌ ഹംസ. കോണ്‍ഗ്രസ്സില്‍ നിന്നാണ്‌ ടി.കെ.ഹംസ മാര്‍ക്സിസ്റ്റു പാളയത്തിലേക്കു ചേക്കേറിയത്‌. ഇസ്ലാമിക പണ്ഡിതനെന്നു മാര്‍ക്സിസ്റ്റുകള്‍ വിശ്വസിക്കുന്ന ഹംസ ഇപ്പോള്‍ മലപ്പുറത്തെ ഒരു മാര്‍ക്സിസ്റ്റാചാര്യന്‍ കൂടിയാണ്‌. മാര്‍ക്സ്‌ മുതല്‍ മോയിന്‍കുട്ടി വൈദ്യര്‍ വരെ ടി.കെ.ഹംസയ്ക്കു നന്നായി വഴങ്ങുമെന്നാണ്‌ ശ്രുതി.

ഇ.എം.എസ്‌ ഉണ്ടായിരുന്നെങ്കില്‍ ശരീഅത്തും മുസ്ലീം വ്യക്തിനിയമങ്ങളും സംബന്ധിച്ച അദ്ദേഹത്തിന്റെ തര്‍ക്കങ്ങളും തെറ്റിദ്ധാരണകളും ടി.കെ ഹംസ തിരുത്തിക്കൊടുത്തേനെ. എന്നാല്‍ ഇത്തരം കാര്യങ്ങളില്‍ പിണറായി വിജയന്‌ ഒരു തെറ്റിദ്ധാരണയുമില്ല. അദ്ദേഹം എല്ലാം തിരുത്തിപ്പഠിച്ചു കഴിഞ്ഞു. കേരളത്തിലെ ന്യൂനപക്ഷ സമുദായങ്ങള്‍ സി.പി.എമ്മിന്റെ പോഷക 'വര്‍ഗ്ഗ'ങ്ങളാണെന്നു പറയാനൊരുങ്ങി നില്‍ക്കുകയാണ്‌ പിണറായി വിജയന്‍. അദ്ദേഹത്തിന്റെ നാവില്‍ വിപ്ലവത്തിന്റെ സരസ്വതി നിറഞ്ഞാടുന്നു കണ്ണൂര്‍ ശൈലിയില്‍.

മഅ്ദനി, ഹുസൈന്‍ രണ്ടത്താണി, കെ.ടി ജലീല്‍, റഹിം, ടി.കെ.ഹംസ എന്നിവരൊക്കെ പിണറായി വിജയന്റെയും മാര്‍ക്സിസ്റ്റ്‌ കമ്യൂണിസ്റ്റു പാര്‍ട്ടിയുടെയും ആരാരൊക്കെയാണ്‌ എന്ന അന്വേഷണത്തിന്‌ ഒരു കൗതുകമുണ്ട്‌. ഈ അന്വേഷണത്തിനു ലഭിക്കുന്ന ഉത്തരം പിണറായി വിജയന്റെ മനസ്സില്‍ നിന്നൂറ്റിയെടുത്ത്‌ ഞാന്‍ പറയാം: "ഇവര്‍ മലപ്പുറം ചുവപ്പിക്കാന്‍ എനിക്ക്‌ ലഭിച്ച പടയാളികളാണ്‌. ഇവര്‍ മതേതര ജനാധിപത്യത്തെ പ്രതിനിധീകരിക്കുന്നു. സാമ്രാജ്യത്വത്തിനും ഭൂരിപക്ഷ വര്‍ഗ്ഗീയതയ്ക്കുമെതിരേ പൊരുതുന്നു. മലപ്പുറം ചുവപ്പിക്കാനുള്ള എന്റെ തീരുമാനത്തിന്‌ പ്രചോദനമേകിയത്‌ സാക്ഷാല്‍ ഇ.എം.എസ്‌ തന്നെയാണ്‌. മലപ്പുറം ഇ.എം.എസ്സിന്റെ ജില്ലയാണ്‌. ഐക്യകേരളം സൃഷ്ടിച്ച്‌, ആ കേരളത്തിന്റെ ആദ്യത്തെ മുഖ്യമന്ത്രിയായിത്തീര്‍ന്ന ഇ.എം.എസ്‌ കേരളത്തിന്റെ ബ്രഹ്മാവാണ്‌. അല്ലെങ്കില്‍ കേരളത്തിന്റെ അച്ഛനാണ്‌ കമ്യൂണിസ്റ്റ്‌ മലയാള ഭാഷയില്‍.

ഇ.എം.എസ്സിന്റെ ആത്മാവ്‌ മലപ്പുറം ജില്ലയുടെ ആകാശത്തൂടെ പറക്കാറുണ്ട്‌; തന്റെ ജില്ല ചുവക്കുന്നതു കാണാന്‍. മലപ്പുറം ജില്ല ഇ.എം.എസ്സിന്റെ മറ്റൊരു സ്മാരകമാണ്‌."
ശരിയാണ്‌, മലപ്പുറം ജില്ലയില്‍ ഇ.എം.എസ്സിന്‌ ഒരു രാഷ്ട്രീയ ലക്ഷ്യമുണ്ടായിരുന്നു. അതുകൊണ്ടാണ്‌ ആ ജില്ലയുടെ ജനനത്തിന്‌ അദ്ദേഹം പ്രത്യേക താല്‍പ്പര്യമെടുത്തത്‌. മലപ്പുറത്തിന്റെ ആത്മാവ്‌ വെട്ടിനുറുക്കി ചരിത്രം മായ്ചുകളയുക എന്നതായിരുന്നു ഇ.എം.എസ്സിന്റെ ലക്ഷ്യം. ഇത്‌ സാധിച്ചെടുക്കണമെങ്കില്‍ മുസ്ലിം ലീഗിനെ ഛിന്നഭിന്നമാക്കണം. ഇസ്ലാമിലേക്കു പടര്‍ന്നു കയറി കുഴപ്പങ്ങള്‍ സൃഷ്ടിക്കണം. ഇസ്ലാമില്‍ നിന്ന്‌ ജനങ്ങളെ വലിച്ചെടുക്കണം. മുസ്ലീം ലീഗിന്റെ ശക്തി വിമോചനസമരത്തിലൂടെ ഇ.എം.എസ്സിന്‌ അനുഭവപ്പെട്ടതാണ്‌. മുസ്ലീം ലീഗ്‌ സി.എച്ച്‌. മുഹമ്മദ്‌ കോയയുടെയും ബാഫക്കി തങ്ങളുടെയും സീതി സാഹിബിന്റെയും നേതൃത്വത്തില്‍ ഒരു രാഷ്ട്രീയ ശക്തിയായി മുന്നോട്ടുവരുന്നത്‌ ഇ.എം.എസ്‌ ഇഷ്ടപ്പെട്ടിട്ടില്ല.

മുസ്ലീം ലീഗ്‌ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കേരളത്തില്‍ ആദ്യമായി സഖ്യമുണ്ടാക്കിയത്‌ പി.എസ്‌.പിയുമായിട്ടാണ്‌. ആ സഖ്യമാണ്‌ ഡോ.കെ.ബി.മേനോനെ വടകര ലോക്സഭാ മണ്ഡലത്തില്‍ നിര്‍ത്തി ജയിപ്പിച്ചത്‌. ഈ സഖ്യത്തെ ഏറ്റവും കൂടുതല്‍ കരിതേച്ചു കാണിച്ചത്‌ ഇ.എം.എസ്സിന്റെ നാവും പേനയുമാണ്‌. മുസ്ലീം ലീഗ്‌ ഒരു രാഷ്ട്രീയ ശക്തിയാവരുതെന്ന്‌ ഇ.എം.എസ്‌ ആഗ്രഹിച്ചു. ലീഗ്‌ രാഷ്ട്രീയമായിത്തീര്‍ന്നപ്പോള്‍ മലപ്പുറം - കോഴിക്കോട്‌ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച്‌ മറ്റൊരു മുസ്ലീം ലീഗിനെ ഉണ്ടാക്കുകയെന്നത്‌ ഇ.എം.എസ്സിന്റെ ലക്ഷ്യമായിത്തീര്‍ന്നു. പ്രോഗ്രസ്സീവ്‌ മുസ്ലീം ലീഗ്‌ എന്ന ഒരു മുസ്ലീം ലീഗിനെ ഉണ്ടാക്കി നോക്കി. ജനങ്ങള്‍ ഈ പ്രോഗ്രസ്സീവ്‌ മുസ്ലീം ലീഗിനെ ഇ.എം.എസ്സിന്റെ പോത്തിറച്ചി മുസ്ലീം ലീഗെന്നാണ്‌ വിളിച്ചത്‌.

മുസ്ലീം ലീഗിനെ നശിപ്പിക്കുകയെന്ന ഇ.എം.എസ്സിന്റെ സ്വപ്നം കരിഞ്ഞുപോയി. ഇതിനുവേണ്ടി മലബാര്‍ ലഹളയെ പല രീതിയിലും ഇ.എം.എസ്‌ വ്യാഖ്യാനിച്ചു നോക്കി. മലബാര്‍ ലഹളയെ കാര്‍ഷിക ലഹളയുടെ പരിവേഷമണിയിച്ച്‌ കേരളത്തില്‍ പിന്നീടുണ്ടായ കമ്യൂണിസ്റ്റ്‌ മനസ്സിന്റെ തുടക്കമായി ചിത്രീകരിച്ചു. ഇതൊക്കെ എന്തൊരു പരിഹാസ്യമായിരുന്നു. സാഹിത്യത്തില്‍ ചെറുകാടിന്റെ സോഷ്യലിസ്റ്റ്‌ റിയലിസത്തേക്കാള്‍ പരിഹാസ്യമായിരുന്നു ഇ.എം.എസ്സിന്റെ മാര്‍ക്സീയ കേരളചരിത്രം. ഇപ്പോള്‍ കെ.ടി.ജലീലും ഹംസയും മഅ്ദനിയുമൊക്കെ മലബാര്‍ലഹളയെ കേരള കമ്യൂണിസത്തിന്റെ ഇടനാഴിയിലേക്കു നയിക്കുകയാണ്‌.

മലപ്പുറത്തെ മതവിശ്വാസികളായ മുസ്ലീങ്ങളുടെ ഇടയിലേക്ക്‌ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി കടന്നുചെല്ലണമെന്ന ഇ.എം.എസ്സിന്റെ ആഗ്രഹത്തെയാണ്‌ മലപ്പുറത്തെ ചുവപ്പിക്കുമെന്ന്‌ പിണറായി വിജയന്‍ പരിഭാഷപ്പെടുത്തുന്നത്‌. പരിഭാഷയില്‍ വിജയന്‍ തന്റെ സ്വന്തം രാഷ്ട്രീയ സംസ്കാരത്തിന്റെ പദങ്ങളും ശൈലികളും ചരിത്രബോധമില്ലാതെ ഉപയോഗിക്കുന്നുവെന്നു മാത്രം. രാഷ്ട്രീയ നൈതികത വിജയന്‌ പരിചയമുള്ള വിഷയമല്ല. അദ്ദേഹത്തിന്‌ പാണക്കാട്‌ തങ്ങളും മഅ്ദനിയും ഒരുപോലെയാണ്‌. ചേകന്നൂര്‍ മൗലവിയും കാന്തപുരം മുസ്ലിയാരും ഒരുപോലെയാണ്‌. ഇ.എം.എസ്സും ഗാന്ധിജിയും ഒരുപോലെയാണ്‌. സദാംഹുസൈനും ചെഗുവേരയും ഒരുപോലെയാണ്‌. ലോകത്തിലെ ഇന്നത്തെ ഏറ്റവും വലിയ കമ്യൂണിസ്റ്റ്‌ നേതാവ്‌ വെനിസ്വേലയിലെ ഹ്യൂഗോ ഷാവേസാണെന്നു വിജയന്‍ വിശ്വസിക്കുന്നുണ്ട്‌.

വിജയന്‌ ഹോചിമിനും ഷാവേസും ഒരുപോലെയാണ്‌. സി.കണ്ണനും ഇ.പി.ജയരാജനും ഒരുപോലെയാണ്‌. പിണറായി വിജയന്റെ മനസ്സിനു മുമ്പില്‍ കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റാണ്‌ നാരായണഗുരു. വിജയന്‌ പാബ്ലോനെരൂദയെപ്പോലുള്ള ഒരു മലയാള കവിയാണ്‌ കുമാരനാശാന്‍. കുമാരനാശാനും പാബ്ലോനെരൂദയും ഒഞ്ചിയത്തെ ഗോപാലേട്ടന്മാരും കണ്ടുമുട്ടിയാല്‍ പിണറായി വിജയനെക്കുറിച്ച്‌ ചോദിക്കാതിരിക്കില്ല ഇതെന്തൊരു കമ്യൂണിസ്റ്റാണെന്ന്‌.വാസ്തവത്തില്‍ രാഷ്ട്രീയത്തിലെ ആശയധൈഷണിക - നൈതിക തലങ്ങളില്‍ വിജയന്‍ വിശ്വസിക്കുന്നില്ല. നേരായ ചരിത്രത്തിലും മാനവികമായ സത്യസന്ധതയിലും വിജയന്‍ വിശ്വസിക്കുന്നില്ല. ഇങ്ങനെയൊരു പാര്‍ട്ടി സെക്രട്ടറി സംഭാവന ചെയ്യുന്ന മനുഷ്യവിരുദ്ധതയാണ്‌ അദ്ദേഹത്തിന്റെ പാര്‍ട്ടി ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്ന രാഷ്ട്രീയ സമസ്യ.

മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി നേരിടുന്ന ഈ കാലികദുരന്തം ശാപമായങ്ങനെ നീളും പിണറായി വിജയന്റെ നാമധേയത്തില്‍. ഇവിടെ അടിവരയിട്ട്‌ പറയാം മാര്‍ക്സിസ്റ്റു കമ്യൂണിസ്റ്റു പാര്‍ട്ടി ഇക്കാല കേരളത്തില്‍ മനുഷ്യവിരുദ്ധമായിക്കൊണ്ടിരിക്കുകയാണ്‌. പിണറായി വിജയന്റെ ഇപ്പോഴത്തെ മലപ്പുറം രാഷ്ട്രീയത്തില്‍ ഈ മനുഷ്യവിരുദ്ധതയാണ്‌ പ്രതിഫലിക്കുന്നത്‌.ഇടതുമുന്നണി ഇന്ത്യയില്‍ പൊളിയുകയാണ്‌. ഇതിന്റെ തുടക്കം കേരളത്തില്‍ നിന്നുതന്നെ. ബംഗാളിന്റെ ഇടതുപക്ഷ മനസ്സും മാറിക്കഴിഞ്ഞു. ബംഗാളിലെ സി.പി.എമ്മിനകത്ത്‌ ബ്രാഹ്മണ - അബ്രാഹ്മണപ്പോര്‌ നടക്കുന്നു. ജ്യോതിബസുവിന്റെ നേതൃത്വത്തിലൊരുവിഭാഗം യു.പി.എ ഗവണ്‍മെന്റിനുള്ള പിന്തുണ പിന്‍വലിച്ചതിലെ രാഷ്ട്രീയ പാപ്പരത്തത്തില്‍ അമര്‍ഷം കൊള്ളുന്നു. ജനാധിപത്യ രാഷ്ട്രീയകക്ഷികള്‍ ബംഗാള്‍ സി.പി.എമ്മിന്റെ കൈകളില്‍ നിന്നു തിരിച്ചുവാങ്ങുകയാണ്‌. ഈ ലോക്സഭാ തെരഞ്ഞെടുപ്പ്‌ സി.പി.എമ്മിന്റെ വിധിയെഴുതും.

കേരളത്തിലെ സി.പി.എം ഇപ്പോള്‍ ഇടതുപക്ഷ ഐക്യത്തിലല്ല, വര്‍ഗ്ഗീയ - തീവ്രവാദ ബന്ധത്തിലാണ്‌ വിശ്വസിക്കുന്നത്‌. സി.പി.എമ്മിന്റെ സ്വത്വം പുറത്തുകൊണ്ടുവന്നതിന്‌ മഅ്ദനിയോട്‌ കേരളം നന്ദി പറയേണ്ടിയിരിക്കുന്നു.കേരളത്തിലെ മുസ്ലീങ്ങളെ ചുവന്നകൊടിക്കീഴില്‍ കൊണ്ടുവരാനുള്ള വിജയന്റെ രാഷ്ട്രീയമോഹം മഅ്ദനിയുടെ കാല്‍ക്കീഴില്‍ പുഷ്പിച്ചിരിക്കുന്നു. പി.ഡി.പി എന്ന പാര്‍ട്ടിയും മഅ്ദനി എന്ന നേതാവും കേരളത്തിലെ മുസ്ലീങ്ങളെയല്ല തീവ്രവാദത്തെയും വര്‍ഗീയതയെയുമാണ്‌ പ്രതിനിധീകരിക്കുന്നത്‌. ഈ സത്യത്തെയാണ്‌ പിണറായി വിജയനിപ്പോള്‍ കശാപ്പ്‌ ചെയ്തിരിക്കുന്നത്‌. കേരളത്തിന്‌ സുപരിചിതനായ ഒരു കുപ്രസിദ്ധ തീവ്രവാദിയാണ്‌ മഅ്ദനി. പ്രസംഗങ്ങളിലൂടെയും പ്രവൃത്തികളിലൂടെയും കേരളത്തില്‍ വര്‍ഗ്ഗീയ വികാരം ആളിക്കത്തിച്ച വ്യക്തിയാണ്‌ പി.ഡി.പിയുടെ നേതാവ്‌ അബ്ദുള്‍ നാസര്‍ മഅ്ദനി. അദ്ദേഹത്തിന്റെ കാസറ്റുകള്‍ നമ്മുടെ നാട്ടില്‍നിന്നു നശിച്ചുപോയിട്ടില്ല.

മഅ്ദനിക്ക്‌ മാനസാന്തരം വന്നുവെന്നു പിണറായി പറയുമ്പോഴും മഅ്ദനി വര്‍ഗീയവാദിയല്ലെന്നു കാരാട്ട്‌ പറയുമ്പോഴും മഅ്ദനിയുടെ തീവ്രവാദ ബന്ധത്തിന്റെ പുതിയ കഥകളാണ്‌ പുറത്തുവന്നുകൊണ്ടിരിക്കുന്നത്‌. അതൊന്നും പ്രകാശ്‌ കാരാട്ടിനും പിണറായി വിജയനും പ്രശ്നമല്ല. കേരളത്തില്‍ എല്ലാ തീവ്രവാദങ്ങളും കമ്യൂണിസത്തിന്റെ ഭാഗമാവുകയാണ്‌.പ്രകാശ്‌ കാരാട്ടിനും പിണറായി വിജയനും ഇപ്പോള്‍ പൊന്നാനിയിലൂടെ മലപ്പുറം ജില്ലയില്‍നിന്ന്‌ കുറേ ഹുസൈന്‍ രണ്ടത്താണിമാരെ വേണം. കെ.ടി.ജലീല്‍മാരെയും റഹിംമാരെയും വേണം. ഹംസമാരെ വേണം. ആരാണ്‌ ഡോ.ഹുസൈന്‍ രണ്ടത്താണിയെന്നറിയണ്ടേ? തീവ്രവാദം രഹസ്യമായി കൂടെ കൊണ്ടുനടക്കാത്ത മുസ്ലീം ലീഗിനെ വെറുത്ത്‌ മുസ്ലീം ലീഗിനോട്‌ യുദ്ധം പ്രഖ്യാപിച്ച പ്രൊഫഷണല്‍ പ്രഭാഷകന്‍. ഇതായിരുന്നു രണ്ടത്താണിയുടെ മത-സാംസ്കാരിക പ്രവര്‍ത്തനം.

ഈ പ്രവര്‍ത്തനത്തെ മഅ്ദനി രാഷ്ട്രീയവല്‍ക്കരിച്ചുകൊടുത്തിരിക്കുന്നു. ഹുസൈന്‍ രണ്ടത്താണിയുടെ മഅ്ദനി രാഷ്ട്രീയം പിണറായി വിജയന്‍ അംഗീകരിച്ചിരിക്കുന്നു. ഈ രാഷ്ട്രീയം കൊണ്ട്‌ കേരളം എന്താണ്‌ നേടാന്‍പോകുന്നത്‌ എന്ന ചോദ്യത്തിന്‌ ഉത്തരം പറയേണ്ടത്‌ ഒന്നാമതായി മലപ്പുറം ജില്ലയാണ്‌. മഅ്ദനിയും രണ്ടത്താണിയും ഹംസയും ജലീലും റഹീമുമാണ്‌ രണ്ടാമതായി ഉത്തരം പറയേണ്ടത്‌.

8 comments:

chithragupthan said...

അപ്പോൾ നിങ്ങൾ മറന്നുവോ പാലോളി മുഹമ്മദ് കുട്ടിയെ? സ്വതന്ത്രഭാരതം രൂപംകൊണ്ടപ്പോൾ അതിനെതിരെ പടനയിച്ച ഹൈദരബാദ് നൈസാമിന്റെ ‘റസാക്കർ സേന’യിലെ അങ്ഗമായിരുന്നു പാലോ‍ളി.
രാഷ്ട്രദ്രോഹികളാണു തങ്ങള്ളുടെ നേതാക്കളെന്നു കമ്മ്യൂണിസ്റ്റ് അണികൾ എന്നു മനസ്സിലാക്കുമാവോ?

കടത്തുകാരന്‍/kadathukaaran said...

എന്തിനും ഏതിനും ആദര്‍ശത്തിന്‍റെ കവചം പുതപ്പിച്ച് വാക്കുകള്‍ക്കിടയില്‍ നുണയാലോചിക്കുവാനുള്ള വിടവിട്ട് മനസ്സിന്‍റെ കണ്ണാടിയായ മുഖത്തെ അസഹിഷ്ണുതയും കറുപ്പും പിണറായിയില്‍ നിന്ന് കണ്ടു തുടങ്ങിയിട്ട് കാലം കുറച്ചായിരിക്കുന്നു. പച്ചില കണ്ട് വാലാട്ടി കരഞ്ഞ് പിന്നാലെ പോയ ജലീലും ഹംസമുസ്ലിയാരും മറ്റും ഭിന്നിപ്പിച്ചു ഭരിക്കുക എന്ന ബ്രിട്ടീഷുകാരുടെ കുടിലതന്ത്രം സി പി എം പയറ്റുന്നതറിയാതെ നാളെ അന്തചിദ്രത്തിലേക്ക് ഒരു സുമുദായത്തെ നയിക്കുകയാണ്.

അതെ മറ്റൊരര്‍ത്ഥത്തില്‍ വര്‍ഗീയ വാദിയല്ല മദനിയെങ്കില്‍, മദനിയുടെ ചങ്ങാത്തത്തിലൂടെ സി പി എം അതേതരവാദിയാകുവാന്‍ ശ്രമിക്കുകയായിരിക്കണം...........

മരത്തലയന്‍ said...

കോപ്പി പേസ്റ്റ് ചെയ്തിടുന്ന ലേഖനത്തിന്റെ അടിയിൽ കടപ്പാട് വീക്ഷണം എന്ന് ചേർത്തൂടെ മഷേ
:)

പാഞ്ഞിരപാടം............ said...

കോപ്പി പേസ്റ്റ് ചെയ്യാതെ ദേശാഭിമാനി വാര്‍ത്ത കോപ്പി മാത്രം ചെയ്യുന്ന അങ്ങ് കടപ്പാട് വെച്ചാല്‍, നാം ആലൊചിക്കാം. എന്താ പോരെ?

പിന്നെ ഇവിടെ വന്നു കമന്റിയതിനു നന്ദി. കാര്യം ഞാന്‍ പറഞ്ഞാലും വീക്ഷണം പറഞ്ഞാലും അതു കാര്യം അല്ലാതെ ആവില്ലല്ലൊ !!

Sudhi|I|സുധീ said...

ബഹുമാനപ്പെട്ട( !!!! ;-) ) പാഞ്ഞിരപാടം,
താങ്കള്‍ക്കും ഒരു കണ്ണട വേണം...
താങ്കളുടെ മങ്ങിയ കാഴ്ചയില്‍ എല്ലാം "വലതു" ആണെന്ന് തോന്നും..
സാരമില്ല.. തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ എല്ലാം മാറും...
തിമിരം ചികില്‍സിച്ചാല്‍ മാറും... ഇല്ലേ? മാറുമായിരിക്കും!! അല്ലെ? ആആ??

താങ്കള്‍ക്ക്(ക്കും) നല്ലതുവരട്ടെ....

യൂനുസ് വെളളികുളങ്ങര said...

ടീച്ചറോടുളള പ്രേമം ( strange love )



അന്നൊരു കാലത്ത്‌ മടുപ്പുളള നേരത്ത്‌

വന്നു നീ ഞങ്ങളെ ഇംഗ്ഗീഷ്‌ പ0ിപ്പിക്കാന്‍

ഇംഗ്ലീഷില്‍ കടു കട്ടി സിംപിളാക്കി മാറ്റി നീ

ഞങ്ങളെ സേ്‌നേഹിച്ചു വീര്‍പ്പു മുട്ടിച്ചു നീ


വഴിതെറ്റിപോകുന്ന എന്നുടെ ചിന്തയെ

നിന്നുടെ കളമൊഴി കേള്‍ക്കാന്‍ മാത്രമായ്‌

ഉണ്ടാക്കി ചോദിച്ചു ഇംഗ്ലീഷില്‍ സംശയം

സംശയമൊക്കയും പറഞ്ഞു തിര്‍ത്തു നീ

മലകളായ്‌ വന്നയെന്‍ ഇംഗ്ലീഷില്‍ സംശയം

നിസംശ്ശയം തീര്‍ത്തു അത്ഭുതം ഉളവാക്കി

അവസാന പരീക്ഷയില്‍ അത്ഭുതം സൃഷ്ടിച്ച്‌

തരംഗമായ്‌ മാറി ഞാന്‍ സഹപാടിതന്‍ സൃഷ്ടിയില്‍

കാലം കഴിഞ്ഞല്ലോ ക്ലാസും ഉയര്‍ന്നല്ലോ

പിന്നീടു കണ്ടില്ല എന്നുടെ ടിച്ചറെ

................................................................................................................................................
കുറെ കാലം കഴിഞ്ഞ്‌ തോന്നുന്നത്‌
.................................................................................................................................................

മാറി മറിഞ്ഞുളള മുഖങ്ങളിലൊക്കയും

ദുരെ ധാവണി ചുറ്റിയ പെണ്ണിനെ കാണുമ്പോള്‍

തോന്നുന്നു എനിക്ക്‌ എന്നുടെ ടീച്ചറെ

അരികില്‍ ഞാന്‍ ഓടിയെത്തുന്ന നേരത്ത്‌

തകര്‍ന്നു പോകുന്നു എന്നുടെ മാനസം

ഇല്ല അല്ല ഇതുമല്ല എന്നുടെ ടീച്ചറ്‌

കാലം രചിക്കുന്ന നാടക ശകലത്തില്‍

എന്നെങ്ങിലും ടിച്ചറെ കാണുന്ന സമയത്ത്‌

കൊടുക്കും ഞാന്‍ എന്നുടെ കളങ്കിത ഹൃദയത്തെ

അതിനായി ഞാന്‍ ഇനിയെത്ര കാക്കണം

എങ്കിലും നടക്കുമോ എന്നുടെ " "

Imagination:- Naseer.N

E-mail ID:- yunusgm@gmail.com

HAREESH KAVUMBAYI said...

സുഹൃത്തെ, കമ്മ്യൂണിസ്റ്റ്‌ പ്രസ്താനത്തിൽ ഹംശയും ജലീലും രണ്ടത്താണിയും മാത്രമല്ല നിരവധി മുസ്ലീങ്ങൾ പ്രവർത്തിക്കുന്നു. ഇതു ഒരു മതേതര പാർറ്റിയാണു..എത്രയോ ആളുകൾ വിവിധ ജാതി മതം വർഗം... കമ്യൂണിസ്റ്റ്‌ പാർടിയുടെ കുട ക്കീഴിൽ എല്ലാവരും ഒരു പോലെയാണു...............

പാഞ്ഞിരപാടം............ said...

അതെന്നാണു മാഷെ ജലീലും രണ്ടത്താണിയും കമ്മൂണിസ്റ്റായത്? എന്റെ അറിവില്‍ അവര്‍ ഇതുവരെ മാര്‍കിസ്റ്റ് മെംബര്‍സ് അല്ലാ, താല്‍ക്കാലിക ലാഭത്തിനു വേണ്ടിയുള്ള അനുഭാവം...

ഇപ്പോ വായിക്കുന്നത്?