കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പു വേളയില്‍ മഅ്ദനിക്കെതിരായ വാര്‍ത്തകളുടെ പേരില്‍ ഉറഞ്ഞു തുള്ളിയ സീ പി എമ്മിനു ഇപ്പൊ മിണ്ടാട്ടമില്ല. വെറും മൊഴിയുടെ അടിസ്ഥാനത്തില്‍ മദനിയേയും ഭാര്യയേയും പ്രതികളായി കാണാന്‍ കഴിയില്ലെന്നും, തീവ്രവാദ വിരുദ്ധ സ്ക്വാഡ് ചോദ്യം ചെയ്തിട്ടും ഇവരുടെ പേരില്‍ തെളിവുകള്‍ ഒന്നും ലഭിച്ചില്ലെന്നുമാണ് ആഭ്യന്തരമന്ത്രി കൊടിയേരി ഇതുവരെ പറഞ്ഞത്. ഇപ്പൊ ലത് മാറി, അല്ലേല്‍ എല്ലാം കൊടിയേരിക്ക് മനസ്സിലായി.ദേശീയ അന്വേഷണ ഏജന്‍സിക്കും (എന്‍.ഐ.എ) കര്‍ണാടകയിലെ പോലീസിനും മുന്നില്‍ നമ്മുടെ ലക്ഷറെ ചേട്ടന് എല്ലാം തുറന്നുപറഞ്ഞപ്പോള്‍ പിണറായിയുടെ സ്വന്തം ആഭ്യന്തര വകുപ്പിനു ഗത്യന്തരമില്ലാതായി. ഇനിയിപ്പൊ ഐ.ജി: ടോമിന് ജെ. തച്ചങ്കരീടെ ബംഗളുരു ദൗത്യംകൊണ്ടും മദനിയെ രക്ഷിക്കാന്‍ പിണറായിക്ക് പറ്റുമെന്ന് തോന്നുന്നില്ല. കളമശേരി ബസ് കത്തിക്കല്‍ കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ കേരളാപോലീസ് നല്കിയ റിപ്പോര്‍ട്ടുകളില്‍ നിന്നും ഏറെയൊന്നും മദനിക്കെതിരെയൊ ഭാര്യക്കെതിരേയൊ ഒരു തെളിവും പുതിയതായില്ലായിരുന്നു എന്നാണു റിപ്പോര്‍ട്ട്. ഇത്രനാളും റിപ്പോര്‍ട്ട് പൂഴ്തിയ നമ്മുടെ അഭ്യന്തരനു നടപടിയെടുക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നേയുള്ളൂ.
ബംഗളുരു സ്ഫോടനം അന്വേഷിക്കുന്ന കര്‍ണാടക പോലീസിലെ ഭീകരവിരുദ്ധ സംഘം പി.ഡി.പി. ചെയര്മാന് അബ്ദുള്‍നാസര്‍ മഅ്ദനിയെ ചോദ്യം ചെയ്തേക്കും എന്നു പണ്ടെ പറഞ്ഞു കേട്ടിരുന്നതാണു. മഅ്ദനിക്കെതിരേ കര്‍ണാടക പോലീസിന്റെ നീക്കം ഉണ്ടായേക്കുമെന്നു കേരളാ ഭീകരവിരുദ്ധ സ്ക്വാഡിനു വിവരം ലഭിച്ചപ്പോള്‍ തന്നെ മദനിയുടെ മറുപടി വന്നു "സംസ്ഥാനത്തു ചങ്കുറപ്പുള്ള ഭരണമായതിനാല്‍ കേരള പോലീസ് തന്നെ അറസ്റ്റ് ചെയ്യില്ലെന്നു മഅ്ദനി ലോകസ്ഭാ തെരെഞ്ഞെടുപ്പു വേദികളില്‍ കൂടെ കൂടെ അലറി വിളിച്ചു പറഞ്ഞു". പൊന്നാനിയില്‍ പിണറായിയെ കെട്ടിപിടിക്കുകയും, അച്ചുതാനന്തനെ തെറിപറയുകയും ചെയതപ്പോള്‍തന്നെ കേരളീയര്‍ ഉറപ്പിച്ചതായിരുന്നു ഒന്നും സംഭവിക്കില്ലാന്ന്. ഇപ്പോ എല്ലാം ശുഭം. പിണറായി ഹേപ്പി. ഇനിയിപ്പൊ തലതൊട്ടപ്പന് പിണറായിക്കും, കൊടിയേരിപോലീസിനും തലകുത്തിമറിഞ്ഞ് നോക്കിയാല്‍പോലും നിക്കാന്‍ വഴിയില്ലാതായി.
അല്ലേലും ഇനിയിപ്പൊ മദനിയിയെ എന്തിനാ അല്ലെ? ആലപ്പുഴയില്‍ ശക്തി കണ്ടതല്ലെ!! വെളിയത്തിനു വെളിവില്ലെന്നാരാ പറഞ്ഞെ?
ബംഗളുരു സ്ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ, മഅ്ദനിക്കെതിരേ നല്കിയ മൊഴിയുടെ അടിസ്ഥാനത്തിലാകും നടപടി എന്നു പണ്ടു മാധ്യമങ്ങള്‍ വിളിച്ചു കൂവിയപ്പോള്‍ അപ്പൊള്‍തന്നെ വന്നു മറുപടി. മോഡിയുടെ പോലീസൊ,യദിയൂരപ്പയുടെ പോലീസൊ അറസ്റ്റ് ചെയ്താലൊ ഞങ്ങള്‍ മദനിയെ തൊടില്ല!!!!
എന്നിട്ടിപ്പൊ എന്തിനു സൂഫിയയെ തൊടുന്നു? എന്തെ മോഡി ഇവിടെ വന്നൊ കൊടിയേരിയെ?
എട്ടു പി.ഡി.പിക്കാര്‍ പ്രതികളായ നായനാര്‍ വധ ഗൂഢാലോചനക്കേസ് അട്ടിമറിക്കാന്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ ശ്രമിക്കുന്നതായി പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി പറഞ്ഞതെല്ലാം കൊടിയേരിയും പിണറായിയും കൂടി ഗ്രൂപ്പ് മറന്ന് തട്ടിക്കളയാന്‍ ശ്രമിച്ചു. പ്രതികളെല്ലാം മഅദനിയുമായി അടുത്ത ബന്ധം പുലര്ത്തുവരാണെന്നോ മറ്റൊ കേട്ടില്ല എന്നു നടിച്ചു, പിണറായി, മദനിയെ കെട്ടിപിടിക്കുന്ന രംഗമാണു റ്റീ വിയില്‍ അച്ചുതാനന്തന് പിന്നെ കാണാന്‍ സാധിച്ചത്. ആരാണീ നായനാര്‍ എന്നാണു അച്ചുതാനന്തന് ചോദിക്കുന്നത്.
1999 ഓഗസ്റ്റ് 12നാണ് കേസ് കണ്ണൂര്‍ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ (ക്രൈം നമ്പര്‍ 477/ 99) ചെയ്തത്. അന്ന് ജയിലില്‍ കഴിഞ്ഞ മഅ്ദനിയെ മോചിപ്പിക്കാന്‍ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടത്താനും മഅ്ദനിയെ പിടിച്ചുകൊടുത്തതു താനാണെു പ്രസംഗിച്ച നായനാരോടു പകരം ചോദിക്കാനും ഇവര്‍ (അതെ, നമ്മുടെ നസീര്‍) ഗൂഢാലോചന നടത്തി എന്നാണ് കണ്ണൂര്‍ ജൂഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി (1)യില്‍ സമര്‍പ്പിച്ച എഫ്.ഐ.ആറിന്റെ ഉള്ളടക്കം. ഒന്നാം പ്രതി അമീര്‍ അലി മഅ്ദനിയുടെ അംഗരക്ഷകരായ ബ്ലാക്ക് കാറ്റിലെ അംഗവും ബോംബ് സ്ഫോടനക്കേസുകളിലെ പ്രതിയുമാണ്. രണ്ടാം പ്രതി നസീര്‍, ഭീകരസംഘടനയായ ലഷ്കറുമായി അടുത്ത ബന്ധമുള്ളയാളും രാജ്യത്തെ നടുക്കിയ സ്ഫോടനക്കേസുകളില്‍ പ്രതിയുമാണ് എന്നാണു കുറ്റപത്രത്തില്‍ പറഞ്ഞത്. കാശ്മീരിലേക്കു മലയാളി തീവ്രവാദികളെ റിക്രൂട്ടു ചെയ്തതില്‍ മുഖ്യപങ്ക് നസീറിനായിരുന്നു എന്നെല്ലാം പകല്‍ പോലെ കൊടിയേരിക്കറിയാമായിരുന്നു. എന്നിട്ടാണ് തലശേരിയില്‍ സഹായിച്ചതിനു പ്രത്യുപകാരം ചെയ്തതു.കയ്യില്‍ കിട്ടിയ നസീറിനെ വെറുതെ വിട്ടുകളഞ്ഞു. ഇതൊക്കെ ഒരു കേസാണൊ എന്നാ പിണറായി ചോദിക്കുന്നെ, കോടതി വിധി കാത്ത് കഴിയുന്ന ലാവ്ലിന് പിണറായിക്കു ഉണ്ടൊ, നായനാരു വധം !!
ഇനിയിപ്പോ UDFന്റെ കാലത്തല്ലേ ബസ് കത്തിച്ചത്, അവരുടെ കാലത്തല്ലെ നായനാരെ വധിക്കാന്‍ ശ്രമിച്ചതെന്നെല്ലാം പറഞ്ഞ് മദനിയിയെ സഖാക്കള്‍ങ്ങ് മറക്കാം. കഴിയുമെങ്കില്‍ പണ്ടു തമിഴ്നാട് പൊലീസു പറഞ്ഞിട്ടു അറസ്റ്റികൊടുത്ത നായനാരുടെ ഓര്‍മ്മ കാക്കാന്‍, മദനിയെ പിടിച്ചു കര്‍ണ്ണാടക പോലീസിനു കൊടുക്കാം, എന്നിട്ടു ഇനി വരുന്ന തെരെഞ്ഞെടുപ്പില്‍ അതും കേരളാപോലീസിന്റെ മിടുക്കാണെന്ന് പറഞ്ഞ് വോട്ട് പിടിക്കാം.എല്ലാം മറക്കുന്ന സഹാക്കള്‍ക്കു പോന്നാനിയെല്ലാം പെട്ടെന്ന് മറക്കാം. മറ്റുള്ളവര്‍ക്കൊ?
കോഴിക്കോട് മുക്കത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിഞ്ഞിരുന്ന പി.ഡി.പി. ചെയര്മാന് അബ്ദുള്‍ നാസര്‍ മഅ്ദനി 23-ാം ദിവസമായ ഇന്നലെ ഡിസ്ചാര്‍ജ് വാങ്ങി.(വെള്ളിയഴ്ച്ച - നിസ്കാരത്തിനെന്ന് പറഞ്ഞ് ഓളിച്ചോടിയതാണെന്നും പറയുന്നു) ഉച്ചയോടെ മുക്കം വിട്ട മഅ്ദനി ഒളിവില്‍പ്പോയെന്ന അഭ്യൂഹമുണ്ടായെങ്കിലും രാത്രി എട്ടേമുക്കാലോടെ അദ്ദേഹം കൊല്ലത്തെ അന്‍വാര്‍ശേരിയിലെത്തിയെന്നു പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കുറെപ്പേര് ഇതിനിടയില്‍ പിണറായിയേയും തേടിപ്പോയി.മദനിക്കു ഒളിക്കാന്‍ പറ്റിയ സ്തലം ഇപ്പൊ അതാണല്ലൊ!!! പിണറായി ഇപ്പോള്‍ Dec 30ലെ ലാവ്ലിന് കേസിനെ, ആരോഗ്യപരമായി നേരിടാനുള്ള തലപരിശോധനയുടെ ഒരുക്കത്തിലാണെന്ന് മദനിയുണ്ടൊ അറിയുന്നു.
ലക് ഷ റെ രക്ഷ്തൂ ......
Subscribe to:
Post Comments (Atom)
6 comments:
കൊയമ്പത്തൂര് കേസില്‍ അറസ്റ്റിലായ മദനി തെറ്റുകാരനല്ല എന്ന് കോടതി വിധിയുടെ അടിസ്ഥാനത്തില്‍ പുറത്തുവന്നുവെങ്കില്‍, ആ വിധി കേരളത്തിലെ ഇടതുപക്ഷം പൂവിട്ട് പൂജിക്കും വിധം ഏറ്റുവാങ്ങിയെങ്കില്‍, മദനി ജയിലിലായിരുന്ന കാലം അദ്ധേഹത്തെ രക്ഷപ്പെടുത്താന്‍ അദ്ധേഹത്തിന്റെ അനുയായികള്‍ നടത്തിയ ആക്രമണപരമായ ശ്രമങ്ങളും നായനാര്‍ വധശ്രമമടക്കമുള്ള കലാപരിപാടികളും നടത്തുക വഴി നിരപരാധിയായ ഒരാളെ ജയിലില്‍ പിടിച്ചിട്ട് അദ്ധേഹത്തേയും അദ്ധേഹത്തിന്റെ അനുയായികളേയും ഭീകരരായി വളര്‍ത്തുകയാണ് കേരളത്തിലെ ഇടതുപക്ഷം അല്ലെങ്കില്‍ സി പി എം ചെയ്തെതെന്ന ഗൌരവപരമായ കാര്യവും ഇതിനുണ്ട്.
വിനോദ് വധക്കേസില്‍ രാത്രി രണ്ടര മണിക്ക് നസീറിനെ സ്വന്തം വീട്ടില്‍ നിന്ന് വന്‍ പോലീസ് സ്ന്നാഹത്തോട് കൈപ്പിടിച്ച് അറസ്റ്റ് ചെയ്തു കൊണ്ടുപോയ പോലീസില്‍ നിന്നും സി പി എമ്മിന്റെ ധാര്‍മ്മികമായ പിന്തുണയോടെ രക്ഷപ്പെടുത്തിയില്ലായിരുന്നെങ്കില്‍ കളമശ്ശേരി ബസ്സ് കത്തിക്കല്‍ കേസില്‍ യു ഡി എഫ് സര്‍ക്കാര്‍ സമര്‍പ്പിച്ച കുറ്റപത്രം തിരിച്ചുവാങ്ങി ഭീകരവിരുദ്ധ സ്ക്വാഡിനെകൊണ്ട് അന്വാഷിപ്പിക്കും എന്ന് പറഞ്ഞ് നസീറിനേയും കൂട്ടാളികളേയും രക്ഷപ്പെടുത്താന്‍ കേരള സിപി എം ശ്രമിച്ചില്ലായിരുന്നെങ്കില്‍ തടിയന്റവട നസീര്‍ അല്ലെങ്കില്‍ അദ്ധേഹത്തിനെപോലുള്ള ഭീകരവാദികള്‍ കേരളത്തില്‍ നിന്നുണ്ടാവില്ലായിരുന്നു.
ഇതിനൊക്കെ സഖാക്കള്‍ പ്രതികരിക്കും എന്നൊന്നും ഒരു പാടവും പ്രതീക്ഷിക്കേണ്ട.. ഹും..
:)
FREE Kerala Breaking News in your mobile inbox. From your mobile just type ON KERALAVARTHAKAL & sms to 9870807070
This is absolutely free anywhere in India. No SMS charges for receiving the news. 100% FREE!
Please tell your friends to join & forward it your close friends
athayathu ippol sakhakal cheyyunnathu theevravadathe anukoolikkalalla aayirunnengil keralathile oru samaramaya bus kathikkalil soofiyaye arest cheyyillayirunnu...
ethra alkar marichu veena gujarathilum mattum enthayi avastha? avideku kendrathinte kannu adanjirikkunnooo?
മാറാട് കലാപത്തിന്റെ ചൂടാറും മുമ്പ് 2006 ല്‍ ,അത് സംബന്ധിച്ച ജൊസഫ് തോമസ് കമ്മീഷന് റിപ്പോര്‍ട്ടില്‍ കുട്ടപെടുത്തിയിട്ടുള്ള സി .മായിന്‍ ഹാജിയെ,തിരുവമ്പാടിയില്‍ യു ഡി എഫ് സ്ഥാനാര്തിയക്കിയതോ
Post a Comment