സി.പി.എം പാര്‍ട്ടി സെക്രട്ടറിയേറ്റ് യോഗം നിയമ പരമായ വിഷയത്തില്‍ സംസ്ഥന മന്ത്രിസഭ എന്ത് തീരുമാനിക്കണമെന്ന് നിര്‍ദ്ദേശിക്കുക. അത് ഘടകകക്ഷി മന്ത്രിമാര്‍ പോലും അംഗീകരിക്കണമെന്ന് ആജ്ജാപിക്കുക.അഴിമതിക്കേസ്സില്‍ പ്രതിയായ പാര്‍ട്ടി സെക്രട്ടറിയെ രക്ഷിച്ചെടുക്കാന്‍ ഭരണഘടനാപരമല്ലാത്ത എന്ത് പ്രവൃത്തിയും ചെയ്യാന്‍ സി.പി.എം അല്ലാതെ മറ്റേത് ജനാധിപത്യ പാര്‍ട്ടിയാണ് ധൈര്യപ്പെടുക?ലാവ്ലിന് ഉയര്‍ന്ന് വന്നപ്പോള്‍ ആദ്യം പറഞ്ഞു പേടിയില്ലെന്ന്. എന്നിട്ടും സി.ബി.ഐ അന്വേഷണത്തിനെതിരായി, സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് തന്നെ പണം മുടക്കി മുന്തിയ അഭിഭാഷകരെ കോടതിയില്‍ ഹാജരാക്കി. സി.ബി.ഐ കേസെടുത്തു. അപ്പോള്‍ രാഷ്ട്രീയമായും നിയമപരവുമായി നേരിടുമെന്നായി.
ഇപ്പൊള്‍ നാണം കെട്ടും ഭീഷണിപ്പെടുത്തി നേരിടുമെന്നായി. അതാണു സി.പി.എം !!!!
ലാവ്ലിന് കേസിനെ രാഷ്ട്രീയമായി നേരിടുമെന്ന പ്രസ്ഥാവനയില്‍ സി.പി.എം ഇതുവരെ വെള്ളം ചേര്‍ത്തിട്ടില്ല. സഖാവ് പിണറായിക്ക് അഴിമതി എന്താണെന്ന് പോലും അറിയില്ലെന്ന് ജയരാജന്മാര് അടക്കമുള്ള സഖാക്കള്‍ നാടുനീളെ പ്രചാരണം നടത്തുന്നത്. പക്ഷെ നിയമപരമായി നേരിടുമെന്ന പ്രസ്ഥാവന മാത്രം വെള്ളം തൊടാതെ വിഴുങ്ങിയ മട്ടാണ് ഇപ്പോള്‍ കാണുന്നത്. കേസിനെ നിയമപരമായി നേരിടുമെന്ന്, പൊതുജനമധ്യത്തില്‍ വിളിച്ചു പറഞ്ഞവര്‍ ഇപ്പോള്‍ എന്തിനാണ് ഭയപ്പെടുന്നത്?
പിണറായി അഴിമതി നടത്തിയിട്ടില്ലെങ്കില്‍ എന്തിനാണ് നീതിന്യായ വ്യവസ്ഥയെ ഭയക്കുന്നത്? നിരപരാധിത്വം തെളിയിക്കാന്‍ ഏറ്റവും ഫലപ്രദമായ മര്‍ഗ്ഗം കോടതിയെ സമീപിക്കുക എന്നത് തന്നെയാണ്.
പൊതുജനമധ്യത്തില്‍ പെരും കള്ളനായി മാറിയ സഖാവിനെ വിശുദ്ധനാക്കാന്‍ ഏതറ്റം വരെ പോകാനും തയ്യാറാണെന്നാണ് പാര്‍ട്ടിതന്നെ പ്രഖ്യാപിച്ചിരിക്കുന്നത്.
നായനാര്‍, ബാലക്രിഷ്ണപിള്ളയെ പ്രതിയാക്കാന്‍ ഒരു അഡ്വക്കേറ്റ് ജനറലിന്റെയും ഉപദേശം സ്വീകരിച്ചതും നമ്മള്‍ക്കറിവില്ല. ഒരു ദിവസം പോലും വൈകാതെ അന്ന് നായനാര്‍ ബാലക്രിഷ്ണപിള്ളക്കിട്ടു പണികൊടുത്തു.ഇപ്പൊള്‍ കളി മാറി കാരണം ഇത് പാര്‍ട്ടി സെക്രട്ടറിയാണു. ആളെ രക്ഷ്പ്പെടുത്തേണ്ടതു അച്യുതാനന്ദന് എന്ന രാഷ്ട്രീയക്കാരന്റെയും ഒരു ഉത്തരവാദ്വിത്വമാണു.അവിടെയാണു അച്ചുമാമന് എന്ന രാഷ്ട്രീയകാരെനെ നമ്മള് കാണുക.
അഴിമതിയോടും അഴിമതിക്കാരോടും കുരിശുയുദ്ധം പ്രഖ്യാപിച്ചെന്ന് സ്വയം പ്രഖ്യാപിച്ച മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്, മന്ത്രിസഭയില്‍ എ.ജിയുടെ ശുപാര്‍ശയെ എതിര്‍ക്കുമെന്നാണ്/എതിര്‍ത്തുഎന്നാണു മുഖ്യന്റെ തനിനിറം ഇനിയും മനസ്സിലാക്കിയിട്ടില്ലാത്ത ചില മാധ്യമ പ്രവര്‍ത്തകരും രാഷ്ട്രീയ നിരീക്ഷകരും കരുതിയിരുന്നത്.
തന്റെ മുഖ്യമന്ത്രി കസേര ഉറപ്പിക്കുന്നതിന് വേണ്ടി എന്തും ചെയ്യുന്ന അച്യുതാനന്ദന് തന്റെ പതിവ് ഉരുണ്ടുകളിതന്നെ കഴിഞ്ഞ മന്ത്രിസഭാ യോഗത്തിലും ആവര്‍ത്തിച്ചു.അതുകൊണ്ടൊന്നും പിണറായി അടങ്ങിയിട്ടില്ല എന്നാണു എ.കെ.ജി സെന്ററില്‍ നടന്ന സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്. അച്യുതാന്ദനെ മുഖ്യമന്ത്രി കസേരയില്‍ മാത്രമല്ല പാര്‍ട്ടിയില്‍ നിന്ന് തന്നെ ചവിട്ടിപ്പുറത്താക്കണമെന്നത് പിണറായി വിജയനും കൂട്ടരും നേരത്തെ തന്നെ ഉറപ്പിച്ചതാണു.അച്യുതാനന്ദന്റെ നിഴല്‍ പോലെ നിന്ന പി.കെ ഗുരുദാസന് സഖാവ് പോലും എ.കെ.ജി സെന്ററില്‍ നടന്ന യോഗത്തില്‍ വച്ച് വി.എസിനെ തള്ളിപ്പറഞ്ഞെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
അതെന്തുമാകട്ടെ അച്യുതാനന്ദന് ഉടന്‍ പുറത്താകുമെന്ന് പറയാന്‍ കഴിയില്ലാ...
ആളാരാ മോന് ? മുഖ്യമന്ത്രി കസേരയില്‍ തൊട്ടുള്ള ഒരു കളിയും ആള് കളിക്കില്ല എന്നു കഴിഞ്ഞ 3 വര്‍ഷമായി ആളെ കണ്ട്കൊണ്ടിരിക്കുന്ന കേരളീയര്‍ക്കറിയാം....
പക്ഷെ തെറ്റ് ചെയ്തവന് ശിക്ഷിക്കപ്പെടുകതന്നെ ചെയ്യും. ഇത് തന്നെയാണ് സി.പി.എമ്മിന്റെ പ്രശ്നവും. പിണറായി അഴിമതി നടത്തിയെന്ന് പകല്‍ പോലെ വ്യക്തമാണ്. അങ്ങനെയാകുന്വോള്‍ കോടതയില്‍ നിരപരാധിത്വം തെളിയിക്കുക സാധ്യമല്ല. ഈ തിരിച്ചറിവ് തന്നെയാണ് കോടതിയില്‍ ഹാജരാകുന്നതില്‍ നിന്ന് പിന്മാറാന് പിണറായി വിജയന് പ്രേരിപ്പിക്കുന്നതും.
ഇപ്പൊള്‍ നാറിയ മാധ്യമ കളിയിലൂടെ മുഖ്യമന്ത്രി കസേരയില്‍ പിടിച്ചിരിക്കാന്‍ അച്യുതാന്ദനെ കേരള ജനതയ്ക്കു എങ്ങനെ മറക്കാന്‍ പറ്റും?
കള്ളനു കഞ്ഞി വെച്ചവനും പിടിക്കപ്പെടുന്ന കാലം വിദൂരമല്ലാ....
2 comments:
തീര്‍ച്ചയായും.... പാര്‍ട്ടിയിലെ അധാര്‍മ്മികതയോട് പൊരുതിയാണ് വി എസ്സ് പാര്‍ട്ടിയില്‍ നിന്ന് പുറത്തുവരാന്‍ ശ്രമിക്കുന്നത്, അങ്ങനെയൊരു ഇമേജ് ഉണ്ടാക്കാന്‍ വി എസ്സ് ശ്രമിക്കുന്നുണ്ട്, എന്നാല്‍ പാര്‍ട്ടി നേതാക്കന്മാരുടെ അഴിമതിയോടും ഗുണ്ഡായിസത്തോടും എതിര്‍ക്കുന്നതിനേക്കാള്‍ അതിനോട് എത്രകണ്ട് സമരസപ്പെട്ട് നില്ക്കാന് വി എസ്സ് എന്ന രാഷ്ട്രീയക്കാരനറിയാമെന്നത് വി എസ്സ് മൂന്നു വര്‍ഷം കൊണ്ട് തെളിയിച്ച് കഴിഞ്ഞതാണ്.. അതുകൊണ്ട് തന്നെ പിണ്റായി-ജയരാജന്-ഐസക്ക് എന്നിവരോട് ഒറ്റക്ക് കിടപിടിക്കാന്‍ കഴിയും വി എസ്സ് എന്ന അധികാരമോഹിക്ക്.
മുഖ്യമന്ത്രി കസേരയില്‍ തൊട്ടുള്ള ഒരു കളിയും ആള് കളിക്കില്ല എന്നു കഴിഞ്ഞ 3 വര്‍ഷമായി ആളെ കണ്ട്കൊണ്ടിരിക്കുന്ന കേരളീയര്‍ക്കറിയാം....
when person get older, all Chiefs are going to be same?
Post a Comment