Monday, January 21, 2008

തോമസ്‌ ഐസകേ നിന്റെ പേരോ "സാമ്പത്തിക വിദഗ്ദ്ധന്‍"? Thomas Isac inte Kerala Budget !!

ഫെബ്രുവരിയില്‍ സമ്പൂര്‍ണ ബജറ്റ്‌ അവതരിപ്പിക്കാനുള്ള മുന്‍തീരുമാനം ധനകാര്യമന്ത്രി അട്ടിമറിച്ചത്‌ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന്‌ താല്‍കാലികമായി രക്ഷപെടാന്‍. സി.പി.എമ്മിന്റെയും സി.പി.ഐയുടെയും സംസ്ഥാന സമ്മേളനങ്ങള്‍ നടക്കുന്ന സാഹചര്യം ചൂണ്ടിക്കാട്ടിയാണ്‌ മന്ത്രി പ്രതിസന്ധിയില്‍ നിന്ന്‌ രക്ഷപെടാന്‍ ശ്രമിക്കുന്നത്‌.സാമ്പത്തിക വിദഗ്ദ്ധന്റെ കുപ്പായമിട്ട്‌ സര്‍വരേയും ധനകാര്യം പഠിപ്പിച്ചു നടക്കുന്ന തോമസ്‌ ഐസകിന്റെ ഭരണത്തില്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി തകര്‍ന്ന്‌ തരിപ്പണമായിരിക്കുകയാണ്‌. പദ്ധതി പ്രവര്‍ത്തനം ഇല്ലാതായെന്ന്‌ തന്നെ പറയാവുന്ന സ്ഥിതിയില്‍ ചരിത്രത്തില്‍ ആദ്യമായി സംസ്ഥാനം എത്തി. അടുത്ത സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ സമ്പൂര്‍ണ ബജറ്റ്‌ പാസാക്കിയാല്‍ പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക്‌ അപ്പോള്‍ തന്നെ പണം അനുവദിച്ച്‌ തുടങ്ങേണ്ടി വരും. വോട്ട്‌ ഓണ്‍ അക്കൗണ്ട്‌ മാത്രം പാസാക്കി പിരിഞ്ഞാല്‍ സമ്പൂര്‍ണ ബജറ്റ്‌ പാസാക്കാന്‍ ഏതാനും മാസത്തെ സമയം കൂടി ലഭിക്കും. പദ്ധതികള്‍ക്ക്‌ പണം അനുവദിച്ചു തുടങ്ങുന്നത്‌ അതുവരെ വൈകിക്കാനും സാധിക്കും. അതിന്‌ അവസരം ലഭിക്കുന്നതിന്‌ മന്ത്രി പാര്‍ട്ടി സമ്മേളനങ്ങളെ ബുദ്ധിപൂര്‍വം ഉപയോഗിക്കുകയാണ്‌. പാര്‍ട്ടി സമ്മേളനങ്ങള്‍ നടക്കുന്നതിനാല്‍ സംസ്ഥാനത്തിന്റെ ബജറ്റ്‌ വൈകിക്കുമെന്ന്‌ പരസ്യമായി പ്രഖ്യാപിച്ച മന്ത്രിയുടെ ധിക്കാരവും ചോദ്യം ചെയ്യപ്പെടേണ്ടതാണ്‌. പദ്ധതി നിര്‍വഹണത്തിനായി പണം കണ്ടെത്താനാകാതെ വന്ന സാഹചര്യത്തിലാണ്‌ മറ്റ്‌ മാര്‍ഗത്തിലൂടെ പദ്ധതി പ്രവര്‍ത്തനം മന്ത്രി തകര്‍ത്തത്‌. നായനാര്‍ സര്‍ക്കാരിന്റെ കാലത്ത്‌ ശിവദാസ മേനോന്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി കുളമാക്കിയതിനേക്കാള്‍ പത്തിരട്ടി കുഴപ്പങ്ങളിലേക്കാണ്‌ തോമസ്‌ ഐസക്‌ സംസ്ഥാനത്തെ നയിക്കുന്നത്‌.

ജനങ്ങളോട്‌ പ്രതിബദ്ധതയില്ലാത്ത ധനമന്ത്രി ഉത്തരവാദിത്വത്തില്‍ നിന്നും ഒളിച്ചോടുകയാണ്‌.സമ്പൂര്‍ണ ബജറ്റിന്‌ പകരം വോട്ട്‌ ഓണ്‍ അക്കൗണ്ട്‌ പാസാക്കുന്നത്‌ സംസ്ഥാനം ഭരണ പ്രതിസന്ധിയിലേക്ക്‌ നീങ്ങുന്നുവെന്നതിന്റെ സൂചനയാണ്‌. അസാധാരണമായ സാഹചര്യങ്ങളിലാണ്‌ വോട്ട്‌ ഓണ്‍ അക്കൗണ്ട്‌ പാസാക്കുന്നത്‌. പാര്‍ട്ടി സമ്മേളനങ്ങളുടെ പേരില്‍ ബജറ്റ്‌ ഉപേക്ഷിക്കുന്നത്‌ ജനങ്ങളോടുള്ള വഞ്ചനയാണ്‌

No comments:

ഇപ്പോ വായിക്കുന്നത്?