Friday, November 30, 2007

ഇതാണോ മതേതര പ്രേമം?

ഇന്ദിരാ കോണ്‍ഗ്രസിന്റെ സ്വേച്ഛാധിപത്യനീക്കത്തെ എതിര്‍ക്കുന്നതില്‍ ബി।ജെ।പിയടക്കമുള്ള ഏതെങ്കിലും ഒരു പാര്‍ട്ടിയുടെ നേരെ തൊട്ടുകൂടായ്മ ആചരിക്കുന്നത്‌ അസംബന്ധമാണ്‌... പല പ്രശ്നങ്ങളിലും പലപ്പോഴും ബി।ജെ.പിയുമായും ജനതയുമായി സഹകരിക്കാനുള്ള സാധ്യതയുണ്ട്‌... ഇന്ദിരാകോണ്‍ഗ്രസ്സിന്റെ സ്വേച്ഛാധിപത്യത്തെ എതിര്‍ക്കുന്ന കാര്യത്തില്‍ ബി.ജെ.പി. നേതാക്കള്‍ ആത്മാര്‍ത്ഥത കാണിക്കുന്നപക്ഷം അക്കാര്യത്തില്‍ അവരുടെ നീക്കത്തെ സ്വാഗതം ചെയ്യും" (1981 ജൂണില്‍ പ്രസിദ്ധീകരിച്ച 'ബദല്‍ പാര്‍ട്ടിയല്ല, ബദല്‍ നയങ്ങള്‍' എന്ന ലഘുലേഖയില്‍)9. "ഇടതുപക്ഷക്കാര്‍ക്ക്‌ ജാതി-മത രാഷ്ട്രീയക്കാരുമായി പലപ്പോഴും വിട്ടുവീഴ്ച ചെയ്യേണ്ടിവരും. അവരുമായി രാഷ്ട്രീയ കൂട്ടുകെട്ടുകളില്‍ത്തന്നെ ഏര്‍പ്പെടേണ്ടിവരും. അങ്ങനെ ചെയ്തതിന്റെ നിരവധി ഉദാഹരണങ്ങള്‍ കഴിഞ്ഞ അരനൂറ്റാണ്ടുകാലത്തെ കേരളീയ ചരിത്രത്തില്‍ കാണാന്‍ കഴിയും. അവയില്‍ ചിലതാണ്‌ കോണ്‍ഗ്രസ്സിന്റെ അധികാര കുത്തക പൊളിക്കുന്നതിനുവേണ്ടി ഒന്നിലധികം തവണ മുസ്ലീം ലീഗുമായും ഒരിക്കല്‍ ജനസംഘവുമായും ഉണ്ടാക്കിയ രാഷ്ട്രീയ കൂട്ടുകെട്ടുകള്‍... നിരവധി നൂറ്റാണ്ടുകളോളം, രണ്ടുമൂന്നു സഹസ്രാബ്ദങ്ങളോളം തന്നെ നിലനിന്നുപോന്ന ഇന്ത്യന്‍ സാമൂഹ്യവ്യവസ്ഥയുടെ അവിഭാജ്യഘടകങ്ങളാണ്‌ ജാതിയും മതവിഭാഗങ്ങളും. ജനങ്ങളുടെ ജീവിതം, വികാരങ്ങള്‍ എന്നിവയെ രൂപപ്പെടുത്തിയെടുക്കുന്നതില്‍ ജാതിക്കും മതത്തിനുമുള്ള സ്വാധീനം അനിഷേധ്യമാണ്‌. അവയില്‍ നിന്നും തികച്ചും വിമുക്തമായ പരിശുദ്ധ മതേതരരാഷ്ട്രീയം രൂപപ്പെടുത്താമെന്ന്‌ വിചാരിക്കുന്നവര്‍ സ്വപ്നലോകത്തിലാണ്‌ ജീവിക്കുന്നത്‌." (1982 ജൂണില്‍ പ്രസിദ്ധീകരിച്ച 'കേരളം 80കളില്‍' എന്ന ലഘുലേഖയില്‍)പെരുന്ന കോളേജിലെ കുട്ടി സഖാക്കളോട്‌ ഈ സത്യം പറഞ്ഞുകൊടുത്തിരുന്നെങ്കില്‍ ആ പാവം പോലീസ്‌ ഓഫീസറുടെ കുടുംബം അനാഥമാവുകയുമില്ലായിരുന്നു.ഇ.എം.എസ്സിന്റെയും സഖാക്കളോട്‌ ഈ സത്യം പറഞ്ഞു കൊടുത്തിരുന്നെങ്കില്‍ ആ പാവം പോലീസ്‌ ഓഫീസറുടെ കുടുംബം അനാഥമാവുകയില്ലായിരുന്നു.ഇ.എം.എസിന്റെയും സഖാക്കളുടെയും ബി.ജെ.പി. പ്രേമം നശിക്കാന്‍ കാലമേറെ വേണ്ടിവന്നില്ല. 1985-ലെ തിരഞ്ഞെടുപ്പില്‍ രാജീവ്ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്‌ ബി.ജെ.പിയെ വെറും രണ്ടു സീറ്റില്‍ ഇറക്കി ഇരുത്തി. അവരെ കൂട്ടുപിടിച്ച്‌ രാഷ്ട്രീയ നേട്ടമുണ്ടാക്കാമെന്ന സി.പി.എമ്മിന്റെ പ്രതീക്ഷ തകര്‍ന്നു. ഇ.എം.എസിന്റെ വാക്കുകളിലും അതിനനുസരണമായ മാറ്റം വന്നു. അദ്ദേഹം എഴുതി-10. "ജാതിമതാദി ശിഥിലീകരണ ശക്തികളെ പ്രതിനിധാനം ചെയ്യുന്ന പാര്‍ട്ടികളില്‍ ജനസംഘത്തോടു കൂട്ടുകെട്ടുണ്ടാക്കിയത്‌ ചുരുങ്ങിയ കാലത്തേയ്ക്കാണ്‌ (1975-78). ഈ ചുരുങ്ങിയ കാലത്തെ കൂട്ടുകെട്ടിന്റെ അനുഭവംവച്ച്‌ ഇനി അവരുമായി കൂട്ടുകെട്ടുണ്ടാക്കുന്നത്‌ മതേതര ജനാധിപത്യശക്തികളുടെ ഐക്യം തകര്‍ക്കുവാനേ സഹായിക്കൂവെന്ന്‌ പാര്‍ട്ടിക്കുബോദ്ധ്യപ്പെട്ടു." (ചിന്ത 26.8.86)"ഇന്ത്യന്‍ രാഷ്ട്രീയം ഇന്നും നാളെയും" എന്ന പേരില്‍ 1988 ഫെബ്രുവരിയില്‍ "ദേശാഭിമാനി" പത്രത്തില്‍ ഇ.എം.എസ്‌. ഒരു ലേഖന പരമ്പര പ്രസിദ്ധപ്പെടുത്തി. അതില്‍ അദ്ദേഹം എഴുതി-11. "കമ്യൂണിസ്റ്റു പാര്‍ട്ടിയെ തോല്‍പിക്കുന്നതിന്‌ കേരളത്തില്‍ ജാതി-മത-വര്‍ഗ്ഗീയ ശക്തികളോട്‌ ആദ്യം കൂട്ടുകൂടിയത്‌ കോണ്‍ഗ്രസ്സാണ്‌. ആ തന്ത്രത്തിന്‌ മറുതന്ത്രമെന്ന നിലയ്ക്ക്‌ കമ്യൂണിസ്റ്റു പാര്‍ട്ടിയും അതേ ആയുധം ഉപയോഗിച്ചു. കേരളത്തില്‍ ലീഗുമായും അഖിലേന്ത്യാതലത്തില്‍ ജനസംഘവുമായും ഒരു ഘട്ടത്തില്‍ ഞങ്ങള്‍ കൂട്ടുകൂടി."ഹിന്ദു, മുസ്ലീം വര്‍ഗ്ഗീയ സംഘടനകളെക്കൂട്ടുപിടിച്ച്‌ കോണ്‍ഗ്രസ്സിനെ കേരളത്തിലും അഖിലേന്ത്യാതലത്തിലും തോല്‍പിച്ചു എന്നു പറഞ്ഞ മുഖത്തെ ചിരി മായുന്നതിനുമുമ്പ്‌ നമ്പൂതിരിപ്പാടിന്‌ മറിച്ച്‌ എഴുതേണ്ടി വന്നു.12. "തെരഞ്ഞെടുപ്പില്‍ ജയിക്കുന്നതിനുവേണ്ടി ആരുമായും കൂട്ടുകെട്ടുണ്ടാക്കുക എന്ന സമീപനമാണ്‌ മൂന്നു പതിറ്റാണ്ടിലേറെക്കാലമായി കോണ്‍ഗ്രസ്‌ തുടര്‍ന്നു പോരുന്നത്‌. അതുപൊളിക്കാന്‍ അതേ അവസരവാദം തന്നെ പ്രതിപക്ഷ പാര്‍ട്ടികളും അംഗീകരിക്കുകയാണെങ്കില്‍ അവര്‍ ജനങ്ങളുടെ അപഹാസത്തിനു പാത്രമാവുകയേ ഉള്ളൂ." (ചിന്ത 29.7.88)രണ്ടുമാസം തികയുന്നതിനുമുമ്പ്‌ വീണ്ടും തിരിച്ചെഴുതി-13. "ഇന്ത്യയിലെ വര്‍ഗ്ഗീയപ്പാര്‍ട്ടികളില്‍വച്ചേറ്റവും വലുതാണല്ലോ ആര്‍.എസ്‌.എസും ബി.ജെ.പിയും പ്രതിനിധാനം ചെയ്യുന്ന ഹിന്ദുവര്‍ഗ്ഗീയ വാദികള്‍. അവരുമായിത്തന്നെ ഒരു ഘട്ടത്തില്‍ (ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥയെ എതിര്‍ക്കുന്നതില്‍) സഹകരിക്കാന്‍ കമ്യൂണിസ്റ്റുകാര്‍ക്കു മടിയുണ്ടായില്ല... ഏതു പാര്‍ട്ടിയേയും, അതില്‍ വര്‍ഗ്ഗീയതയുടെ ചില അവശിഷ്ടങ്ങള്‍ കാണാമെന്നിരുന്നാലും, കൂടെ നിറുത്തിക്കൊണ്ട്‌ കോണ്‍ഗ്രസ്സിന്റെ ഏകാധിപത്യ നീക്കത്തെ എതിര്‍ക്കുന്നതാണ്‌ പ്രധാനകാര്യം." (ചിന്ത 7.10.88)1989-ലെ തെരഞ്ഞെടുപ്പില്‍ വി.പി.സിംഗിന്റെ നേതൃത്വത്തില്‍ ജനതാദളിന്റെ കൂട്ടുകക്ഷിഭരണം നിലവില്‍വന്നു. ഒരുവശത്തുനിന്ന്‌ ബി.ജെ.പിയുടെയും മറുവശത്തുനിന്ന്‌ സി.പി.എം. നേതൃത്വത്തിലുള്ള ഇടതുപക്ഷങ്ങളുടെയും പിന്തുണകൊണ്ടാണ്‌ ആ സര്‍ക്കാര്‍ കഷ്ടിച്ച്‌ ഒരു കൊല്ലം നിലനിന്നത്‌. ബാബറി മസ്ജിദ്‌ പ്രശ്നത്തിന്റെ പേരില്‍ ബി.ജെ.പി. പിന്തുണ പിന്‍വലിച്ച്‌ വി.പി. സിംഗ്‌ ഗവണ്‍മെന്റിനെ മറിച്ചിടാന്‍ ശ്രമിച്ചപ്പോള്‍ സി.പി.എം. എടുത്ത നിലപാട്‌ എന്തായിരുന്നുവെന്ന്‌ ഇ.എം.എസിന്റെ തന്നെ വാക്കുകളില്‍ കേള്‍ക്കുക.14. "ജനതാദള്‍- ദേശീയ മുന്നണി ഗവണ്‍മെന്റും ബി.ജെ.പിയും തമ്മില്‍ ധാരണ ഉണ്ടായിരിക്കുന്നത്‌ ഇടതുപക്ഷക്കാരുടെ രാഷ്ട്രീയാവശ്യമായിരുന്നു. അങ്ങനെ മാത്രമേ കോണ്‍ഗ്രസ്സിന്റേതല്ലാത്ത കേന്ദ്രഗവണ്‍മെന്റുനിലവില്‍ വരുമായിരുന്നുള്ളൂ. അതു നിലവില്‍വരുന്നത്‌ ഇടതുപക്ഷ ജനാധിപത്യ പ്രസ്ഥാനത്തിന്റെ ആവശ്യമായിരുന്നു.

No comments:

ഇപ്പോ വായിക്കുന്നത്?