(ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്)കൈരളി, പീപ്പിള്‍, വി ചാനലകളുടെ മാതൃപേടകമായ മലയാളം കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡിന്റെ ഏഴാം വാര്‍ഷിക റിപ്പോര്‍ട്ട് (2006-2007) എന്റെ മുമ്പിലുണ്ട്।
കമ്പനി ഓഹരി ഉടമകളുടെ ഏഴാമത് വാര്‍ഷിക പൊതുയോഗം ഒക്‌ടോബര്‍ 30ന് ചൊവ്വാഴ്‌ച പകല്‍ 10।30ന് തിരുവനന്തപുരത്തെ കോ-ബാങ്ക് ടവര്‍ഹാളില്‍ ചേരുമെന്നുള്ള അറിയിപ്പ് എനിക്കു കിട്ടിയത് 29ന് 4 മണിക്ക് മാത്രമാണ്. കണ്ണൂരില്‍ നിന്നും ഒരു വിധത്തിലും തിരുവനന്തപുരത്ത് എത്തിച്ചേരാന്‍ പറ്റാത്ത പരുവത്തിലാണ് എന്നെപ്പോലുള്ള മറ്റു ചില ഓഹരിയുടമകള്‍ക്കും കത്ത് കിട്ടിയതെന്നാണ് അറിയുന്നത്. എത്രയോ പേര്‍ക്ക് ഇത്തരം കാരണങ്ങളാല്‍ ഈ പൊതുയോഗത്തില്‍ പങ്കെടുക്കാന്‍ കഴിയാതെ പോയിട്ടുണ്ട്.മലയാളം കമ്യൂണിക്കേഷന്‍സ് കമ്പനിയുടെ സ്ഥാപകമെമ്പര്‍മാരില്‍ ഒരാളും അമ്പതിനായിരം ഓഹരികളുടെ ഉടമയും കമ്പനി രജിസ്റ്റര്‍ ചെയ്യാന്‍ ഒപ്പിട്ട പ്രൊമോട്ടര്‍മാരില്‍ ഒരാളും എന്ന നിലയില്‍ ഈ വാര്‍ഷിക റിപ്പോര്‍ട്ടിനെപ്പറ്റിയുള്ള വിമര്‍ശനമാണ് ഞാന്‍ ഈലേഖനത്തില്‍ ഉന്നയിക്കുന്നത്. പൊതുയോഗത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ഈ അഭിപ്രായങ്ങള്‍ അവിടെ പറയാനുദ്ദേശിച്ചതായിരുന്നു. രണ്ടരലക്ഷം ഓഹരിയുടമകളില്‍ ഒരു ചെറിയ ശതമാനം മാത്രമേ ഒക്‌ടോബര്‍ 30ന്റെ യോഗത്തില്‍ പങ്കെടുത്തിട്ടുള്ളു. കൈരളിയുടെ ഇന്നത്തെ കുത്തഴിഞ്ഞ നടത്തിപ്പിനോട് എതിര്‍പ്പുള്ള വലിയൊരു ശതമാനം ഓഹരിയുടമകളുടെ പ്രത്യേകിച്ച് ചെറു ഓഹരിക്കാരായ കമ്യൂണിസ്റ്റ് സഖാക്കളുടെ അഭിപ്രായം കൂടിയാണ് ഞാനിവിടെ രേഖപ്പെടുത്തുന്നതെന്നാണ് എന്റെ വിശ്വാസം.ഓഹരി ഉടമകള്‍ക്കുള്ള ചെയര്‍മാന്‍ മമ്മൂട്ടിയുടെ കത്തില്‍, ലാഭത്തില്‍ ഓടിയിരുന്ന കൈരളി ``മത്സരം നേരിടുന്നതിന്റെ ഭാഗമായി'', പീപ്പിള്‍, വീ ചാനലുകള്‍ പുതുതായി തുടങ്ങാന്‍ തീരുമാനിച്ചത് കമ്പനി നഷ്‌ടത്തിലേക്കു കൂപ്പുകുത്താനുള്ള വഴിത്തിരിവായെന്ന്, വരികള്‍ക്കിടയില്‍ സൂചിപ്പിച്ചതു ഏതു കമ്പനി നിയമ വിദഗ്‌ധനും കാണാന്‍ പ്രയാസമില്ല.``എന്തിന് ഇത്രയേറെ ചാനലുകള്‍ എന്ന ചോദ്യം ഒരു പക്ഷെ നിങ്ങളില്‍ ചിലരുടെയെങ്കിലും മനസ്സില്‍ ഉയര്‍ന്നു വന്നിട്ടുണ്ടാകാം'' (Page 4) എന്നു ചെയര്‍മാന്‍ തന്നെ ചോദിക്കുകയും അതേസമയം പുതിയ സംരംഭങ്ങള്‍ തുടങ്ങി നഷ്‌ടത്തിലേക്കു പോകുന്നതിനെ അദ്ദേഹം ന്യായീകരിക്കുകയും ചെയ്യുന്നത് ``ഒരു ചാനല്‍ കൊണ്ടു സമസ്‌ത വിഭാഗങ്ങളിലെയും പ്രേക്ഷകരുടെ തൃഷ്‌ണയെ ശമിപ്പിക്കാന്‍ കഴിയാത്ത അവസ്ഥയാണ് ഇന്നുള്ളത്'' - എന്ന നൊണ്ടിന്യായം തൊടുത്തുവിട്ടുകൊണ്ടാണ്. സമസ്‌ത വിഭാഗങ്ങളിലെയും പ്രേക്ഷകരുടെ തൃഷ്‌ണ ആരാണ് പ്രിയപ്പെട്ട മമ്മൂട്ടീ അളന്നു തിട്ടപ്പെടുത്തിയത്? ഇതിനു വേണ്ടി എന്തെങ്കിലും ഹിതപരിശോധനയോ പ്രേക്ഷകര്‍ക്കിടയില്‍ അഭിപ്രായ വോട്ടെടുപ്പോ നടത്തിയിട്ടുണ്ടോ? - ഓഹരിയുടമകളില്‍ ഭൂരിപക്ഷത്തിന്റെ അനുവാദം തേടിയിട്ടുണ്ടോ? കൈരളി ഓഹരി ഉടമകള്‍ക്ക് ഒരു ചില്ലിക്കാശ് പോലും എട്ടു വര്‍ഷമായിട്ടും ഡിവിഡന്റ് കൊടുക്കാതെ, ഇങ്ങനെ പുതിയ പുതിയ സംരംഭങ്ങള്‍ തുടങ്ങുന്നത് ബിസിനസ്സ് സദാചാരത്തിനും കമ്പനി നിയമ ധര്‍മ്മസംഹിതക്കും ഭൂഷണമാണോ? ചെയര്‍മാന്‍ മമ്മൂട്ടി പറയുംപോലെ ഒരു ജനകീയ ചാനല്‍ ``മത്സരത്തിനു അനുസൃതമായി'' പ്രവര്‍ത്തിക്കേണ്ട ആവശ്യമുണ്ടോ? ``ബ്രാണ്ട് വാല്യു'' വില്‍ വര്‍ദ്ധനവുവരുത്തും എന്ന വ്യാമോഹത്തിനടിമപ്പെട്ട്, കമ്പനിയുടെ വരുമാന സ്രോതസ്സുകളെ ധൂര്‍ത്തടിക്കുന്നതു ശരിയാണോ? കമ്മ്യൂണിസ്റ്റ് മൂല്യങ്ങളെക്കാള്‍ വലുതാണോ ബ്രാണ്ട് വാല്യു?``കമ്പനിയുടെ ഉണര്‍വിന്റെ പ്രതിഫലനം'' - ആണത്രെ തിരുവനന്തപുരത്ത് ഇപ്പോള്‍ കെട്ടിപ്പൊക്കുന്ന കൈരളീടവര്‍. കുത്തബ് മിനാറും ഫിറോസ് കോട്ട്‌ളയും ഡല്‍ഹി സുല്‍ത്താന്‍ മാരുടെ പ്രതാപത്തെ വിളിച്ചു പറയാന്‍ കെട്ടിയതാണെന്ന് ഏകാധിപന്മാര്‍ അവകാശപ്പെട്ടു. പക്ഷെ, അവ രണ്ടു രാജവംശങ്ങളുടെയും തകര്‍ച്ചയുടെ അവശിഷ്‌ടങ്ങളായാണ് ചരിത്രത്തില്‍ ബാക്കിയായത് കേരളത്തില്‍ മറ്റൊരു ചാനലിനും സ്വന്തമായൊരു ആസ്ഥാന മന്ദിരം ഇതുവരെയും പണിതിട്ടില്ല. ഏറ്റവും സീനിയര്‍ ``ഏഷ്യാനെറ്റ്'' പോലും വാടകകെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. തെന്നിന്ത്യയില്‍ സ്വന്തം കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നത് ``സണ്‍'' മാത്രമാണെന്നാണ് പറഞ്ഞു കേട്ടത്. ടാറ്റ ഒരുനൂറ്റാണ്ട് മുമ്പ് ജംഷഡ്‌പൂരില്‍ ഉരുക്കുമില്ല് തുടങ്ങിയതു ഷെഡുകളിലായിരുന്നു. ധിരുഭായി അമ്പാനി റിലയന്‍സ് തുടങ്ങിയതും വാടക കെട്ടിടത്തില്‍. ലോകത്ത് ഒരു ലിമിറ്റഡ് കമ്പനിയും മൂലധനത്തിന്റെ നാലില്‍ ഒന്നു ഭാഗം ആസ്ഥാന മന്ദിരം നിര്‍മ്മിക്കാന്‍ നീക്കിവെക്കാന്‍ പ്രമേയം പാസാക്കിയ ചരിത്രമില്ല.ഏഴാം വാര്‍ഷിക റിപ്പോര്‍ട്ടിന്റെ 5-ാം പേജില്‍ ``പ്രത്യേക നിര്‍ദ്ദേശം'' - എന്ന തലക്കെട്ടില്‍ ഒരു പ്രമേയമുണ്ട്. അത് വാര്‍ഷിക പൊതുയോഗം അംഗീകരിച്ചു എന്നാണറിഞ്ഞത്. അതില്‍ പറയുന്നതിങ്ങനെ:``കമ്പനിയുടെ അംഗീകൃത മൂലധനത്തില്‍ നിന്നും 25 കോടി രൂപയില്‍ കവിയാത്ത ഇക്വിറ്റി ഷെയറുകള്‍, ഡയറക്‌ടര്‍ ബോര്‍ഡിന്റെ ............... വ്യവസ്ഥയ്‌ക്കു ........... വിധേയമായി, ബാങ്കുകള്‍ക്കോ ധനകാര്യ സ്ഥാപനങ്ങള്‍ക്കോ സ്വകാര്യ വ്യക്തികള്‍ക്കോ വാഗ്‌ദാനം ചെയ്യുന്നതിനും നല്‍കുന്നതിനും സ്വരൂപിക്കുന്നതിനും പ്രസ്‌തുത ഡയറക്‌ടര്‍ ബോര്‍ഡിനെ അനുവദിക്കണമെന്നും ഈ പ്രമേയം അഭ്യര്‍ത്ഥിക്കുന്നു.'' കമ്പനിയുടെ ഇപ്പോഴത്തെ അംഗീകൃത മൂലധനം 100 കോടി - ഇതിന്റെ നാലില്‍ ഒന്നായ 25 കോടിയാണ് ``കമ്പനിയുടെ സ്വന്തം കെട്ടിടവും സ്റ്റുഡിയോയും സ്ഥാപിക്കുന്നതിനും പ്രവര്‍ത്തന മൂലധനത്തിനും'' എന്ന പേരില്‍ ചെലവാക്കാന്‍ ഡയരക്‌ടര്‍ ബോര്‍ഡിനെ അഥവാ മാനേജിങ്ങ് ഡയറക്‌ടരെ അധികാരപ്പെടുത്തുന്നത്. ടാറ്റ, ബിര്‍ള, റിലയന്‍സ്, മഹേന്ദ്ര, ബജാജ്, കിര്‍ലോസ്‌കര്‍ തുടങ്ങി ഇന്ത്യയില്‍ നൂറില്‍പരം കൂറ്റന്‍ മുതലാളിമാര്‍ ലിമിറ്റഡ് കമ്പനികള്‍ നടത്തുന്നുണ്ട്. ഇവയുടെ ലാഭ - ചേത കണക്കുകള്‍, ആസ്‌തികള്‍, കമ്പനി ഉദ്യോഗസ്ഥന്മാരുടെ ശമ്പളം എന്നിവയെല്ലാം വാര്‍ഷിക റിപ്പോര്‍ട്ടില്‍ പ്രസിദ്ധപ്പെടുത്താറുമുണ്ട്. ഇന്ത്യയില്‍ ഒരു കമ്പനിയും മൂലധനത്തിന്റെ 25 ശതമാനം ``കമ്പനിയുടെ ഉണര്‍വിന്റെ പ്രതിഫലന''ത്തിനു വേണ്ടി, ആസ്ഥാന മന്ദിരം (കൈരളി ടവര്‍ പോലെ) കെട്ടിപ്പൊക്കാന്‍ ചെലവഴിച്ചിട്ടില്ല. ടാറ്റാ കമ്പനിയുടെ ചരിത്രത്തില്‍ സൂചിപ്പിച്ചു കാണുന്നതു കഴിഞ്ഞ നൂറ്റാണ്ടില്‍ (ജെ ആര്‍ ഡി ടാറ്റയുടെ ജീവ ചരിത്രത്തിലും), അംഗീകൃത മൂലധനത്തിന്റെ ഒരു ശതമാനത്തില്‍ താഴെ മാത്രമായിരുന്നു ടാറ്റയുടെ ബോംബെ ടവറിന്റെ നിര്‍മാണച്ചെലവ്.പിണറായി വിജയനും ജയരാജന്മാരും നയിക്കുന്ന മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയില്‍ ഇന്നു കേരളത്തില്‍ കാണുന്ന കെട്ടിട വിപ്ലവത്തിന്റെയും കോണ്‍ട്രാക്‌ടര്‍ ബാന്ധവത്തിന്റെയും കമ്മീഷന്‍ കിക്ക് ബേക്കിന്റെയും ദുര്‍ഗന്ധകഥകള്‍ നാടുനീളെ പടരുമ്പോള്‍ കൈരളി ചാനലിന്നു വ്യത്യസ്‌തമായ ഒരു മാതൃക കാട്ടിക്കൊടുക്കല്‍ അസാദ്ധ്യമാണ്. ദേശാഭിമാനിക്ക് ആറ് എഡിഷനും ആറ് പ്രത്യേകം പ്രത്യേകം സ്വന്തം കെട്ടിടങ്ങളും ഉള്ളപ്പോള്‍, തിരുവനന്തപുരത്തു മറ്റൊരു ``ആസ്ഥാനമന്ദിരം'' കെട്ടിപ്പടുക്കാന്‍ കോടികള്‍ ചെലവാക്കാന്‍ പാര്‍ട്ടി തീരുമാനിക്കുന്നതും, അതിന്റെ ആവശ്യത്തിനു ``കളങ്കിതരും വെറുക്കപ്പെട്ടവരും'' ആയ വ്യക്തികളില്‍ നിന്നു (സാന്ത്യാഗോ മാര്‍ടിന്‍ തുടങ്ങിയവര്‍) കോടികള്‍ സ്വീകരിക്കുന്നതും, കൈരളി ടവര്‍ നിര്‍മിക്കാന്‍ ഓഹരി ഉടമകളുടെ 25 കോടി വെറുമൊരു പത്തുവരിപ്രമേയത്തിലൂടെ കൈവശപ്പെടുത്താന്‍ ജോണ്‍ ബ്രിട്ടാസ്സിനു കഴിയുന്നതും - ഇ എം എസ്സിന്റെ ഒസ്യത്തില്‍ വിഭാവനം ചെയ്‌ത ``തൊഴിലാളി വര്‍ഗ്ഗത്തിന്റെ വിപ്ലവ ബഹുജന പാര്‍ട്ടി''യില്‍ സാധ്യമാകുന്നതെങ്ങിനെ? കേരളത്തിലെ സി പി ഐ എം ഒരു മൂലധന ശക്തിയും കോര്‍പ്പറേറ്റ് ലിമിറ്റഡ് കമ്പനിയുമായി അധഃപ്പതിച്ചത് എന്നു മുതല്‍? വര്‍ഗ്ഗ സമരം - വിപ്ലവം - സോഷ്യലിസം എന്ന മാര്‍ക്‌സിസ്റ്റ് സമവാക്യത്തിനു പകരം വര്‍ഗ്ഗ സഹകരണം - മൂലധനം - പൌരസമൂഹം എന്ന പോസ്റ്റ് മാര്‍ക്‌സിസ്റ്റ് സമവാക്യം ഒളിപ്പിച്ചു കടത്തിയവര്‍ ആരൊക്കെ?പോസ്റ്റ് മാര്‍ക്‌സിസ്റ്റ് കാലഘട്ടത്തില്‍ കേരളത്തില്‍ സി പി ഐ എം നടത്തുന്ന സഹകരണ വ്യവസായ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി, മെഗാമാര്‍ക്കറ്റ്, ടി വി ചാനല്‍ സംരംഭങ്ങളിലെ സാമ്പത്തിക തത്വം: കാട്ടിലെ മരം, തേവരുടെ ആന, വലിയെടാവലി - എന്ന പഴഞ്ചൊല്ല് തന്നെ. കൈരളിക്ക് ലാഭമുണ്ടായാല്‍ നിര്‍മ്മാണ ലോബിക്കും കോണ്‍ട്രാക്‌ടര്‍മാര്‍ക്കും ചാകര. നഷ്‌ടമാണെങ്കില്‍ ഷെയര്‍ഹോള്‍ഡര്‍മാര്‍ സഹിച്ചുകൊള്ളുക. ``ഡിവിഡന്റ്'' എന്ന മുതലാളിത്തത്തിന്റെ ``ലാഭ വിഹിതവിതരണതത്വം'', കോര്‍പ്പറേറ്റ് കമ്യൂണിസത്തിന്റെ നിഘണ്ടുവില്‍ ഇല്ലാപോലും!സി പി എമ്മിലെ പോസ്റ്റ് മാര്‍ക്‌സിസ്റ്റു കാരുടെ പുതിയ മാനേജ്‌മെന്റ് ദര്‍ശനമായ ``കോര്‍പ്പറേറ്റ് ഗവേര്‍ണന്‍സ് തത്വം'' അനുസരിച്ചാണ് ആഡിറ്റ് കമ്മിറ്റി, മാര്‍ക്കറ്റിങ്ങ് കമ്മിറ്റി, ഫിനാന്‍സ് കമ്മിറ്റി, പ്രോഗ്രാം കമ്മിറ്റി, ന്യൂസ് കമ്മിറ്റി എന്നിവ ``കാര്യക്ഷമമായി'' പ്രവര്‍ത്തിക്കുന്നതെന്നും വാര്‍ഷിക റിപ്പോര്‍ട്ട് അവകാശപ്പെടുന്നുണ്ട്.ശമ്പളത്തിന്റെ കണക്കു മൂടിവെച്ചതെന്തിന്?ചെയര്‍മാനും മാനേജിങ്ങ് ഡയറക്‌ടരുമടക്കം പത്ത് ഡയറക്‌ടര്‍ ബോര്‍ഡ് അംഗങ്ങളും, സീനിയര്‍ എക്‌സിക്യൂട്ടീവുകളില്‍ 10 പേരും ഒരു കമ്പനി സെക്രട്ടറിയുമടക്കം രണ്ട് ഡസനോളം പേര്‍ മലയാളം കമ്യൂണിക്കേഷന്‍സിന്റെ ശമ്പളവും അലവന്‍സും മറ്റു സാമ്പത്തിക ആനുകൂല്യങ്ങളും പറ്റുന്നുണ്ട്.``പ്രതിമാസം രണ്ടുലക്ഷത്തില്‍ കൂടുതലോ, ഒരു വര്‍ഷം 24 ലക്ഷത്തില്‍ കൂടുതലോ ശമ്പളം പറ്റുന്ന ഒരു ഉദ്യോഗസ്ഥനും നിലവിലില്ലാത്തതിനാല്‍'' കമ്പനി നിയമത്തിലെ വകുപ്പുകളനുസരിച്ച് ശമ്പള വിവരങ്ങള്‍ ഈ റിപ്പോര്‍ട്ടില്‍ ഉള്‍ക്കൊള്ളിച്ചിട്ടില്ല എന്നാണ് റിപ്പോര്‍ട്ടില്‍ (പേജ് 7) പറയുന്നത്. പ്രതിമാസം രണ്ടു ലക്ഷം രൂപയില്‍ കുറഞ്ഞ ശമ്പളം പറ്റുന്ന ഉദ്യോഗസ്ഥരുടെ വിവരം, ഷെയര്‍ഹോള്‍ഡര്‍മാരെ അറിയിക്കേണ്ടതില്ലാ എന്നൊന്നും കമ്പനി നിയമത്തില്‍ ഒരിടത്തും പറയുന്നില്ലെങ്കിലും, ഈ റിപ്പോര്‍ട്ടില്‍ ശമ്പളത്തിന്റെയും അലവന്‍സിന്റെയും വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. മാനേജിങ്ങ് ഡയറക്‌ടറുടെ ശമ്പളം എത്രയാണെന്നു ഏത് ലിമിറ്റഡ് കമ്പനിയുടെയും വരവ് ചിലവ് കണക്കില്‍ വെളിപ്പെടുത്തുന്നതു സാധാരണ പതിവാണ്. അത്തരം പതിവുപോലും ലംഘിച്ചിരിക്കുന്നു.``മാര്‍ക്കറ്റിങ് ചിലവുകള്‍'' - എന്ന തലക്കെട്ടില്‍ (പേജ് 15) വേതനവും ബത്തയും എന്ന ഇനത്തില്‍ ഒരു കോടി എമ്പത്തി മൂന്നു ലക്ഷത്തില്‍ പരം രൂപയും ``കമീഷന്‍'' എന്ന ഇനത്തില്‍ 48 ലക്ഷത്തില്‍ പരം രൂപയും ചെലവ് കാണിച്ചിട്ടുണ്ട്. കമ്പനിയുടെ സീനിയര്‍ എക്‌സിക്യൂട്ടീവുകള്‍ക്കും ജീവനക്കാര്‍ക്കും കൊടുക്കുന്ന ഒട്ടാകെ ശമ്പളം എത്രയാണെന്ന കണക്ക് ഓഹരി ഉടമകളില്‍ നിന്നും മറച്ചുവെച്ചിരിക്കുകയാണ്. കമ്പനി നഷ്‌ടത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നു ഓഡിറ്റ് റിപ്പോര്‍ട്ടിലും സൂചിപ്പിച്ചിട്ടുണ്ട്.``തങ്ങളുടെ അഭിപ്രായത്തില്‍, കമ്പനിക്കു സഞ്ചിത നഷ്‌ടം ഉണ്ടെങ്കിലും നടപ്പു സാമ്പത്തിക വര്‍ഷത്തിലും അതിനു തൊട്ടുമുമ്പുള്ള വര്‍ഷത്തിലും രൊക്കം നഷ്‌ടമില്ലാത്തതിനാല്‍'' - എന്നു എഴുതി, ഓഡിറ്റര്‍ എ എ മേനോന്‍ ആന്റ് അസോഷ്യേറ്റ്‌സ് എന്ന ചാര്‍ട്ടേഡ് എക്കൗണ്ട് കമ്പനി മലയാളം കമ്യൂണിക്കേഷന്‍സിനെ തല്‍ക്കാലം രക്ഷിച്ചിരിക്കുകയാണ്. ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ``പരിശോധനക്കായി സമര്‍പ്പിച്ച രേഖകള്‍ അപര്യാപ്‌തമാണ്' എന്നും, ``മുന്‍ റിപ്പോര്‍ട്ടില്‍ പ്രതിപാദിച്ചതുപോലെയുള്ള ചില ചേര്‍ച്ചയില്ലായ്‌മ ഇപ്പോഴും തുടരുന്നു'' എന്നും മറ്റുമുള്ള വിമര്‍ശനങ്ങളും ഓഡിറ്റ് റിപ്പോര്‍ട്ടില്‍ കാണുന്നുണ്ട്. കമ്പനി നഷ്‌ടത്തിലായതിനാല്‍ ഓഹരിയുടമകള്‍ക്കു ഡിവിഡന്‍സ് ഇക്കൊല്ലവും കൊടുക്കുന്നില്ല. ഡിവിഡന്റ് ഇല്ലെങ്കിലും ``ബ്രാണ്ട് വാല്യു'' വര്‍ദ്ധനവും കൈരളി ടവറും കൊണ്ടു ചെയര്‍മാന്‍ മമ്മുട്ടി സംതൃപ്‌തനാണ്!വിപ്ലവവും ബിസിനസുംമാര്‍ക്‌സും എംഗല്‍സും ലെനിനും സ്റ്റാലിനും മൗസേതൂങ്ങും ഹോച്ചീമിനും എ കെ ജി യും ഇ എം എസും സി എച്ചും ഇ കെ നായനാരും ചടയന്‍ ഗോവിന്ദനും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ കെട്ടിപ്പടുത്തത് വിപ്ലവം നടത്താനായിരുന്നു. ബിസിനസ്സ് നടത്താനല്ല. തൊഴിലാളി വര്‍ഗ പ്രസ്ഥാനത്തിലെ ഈ ദൗത്യമാതൃക ആദ്യം ലംഘിച്ചത് യൂറോ കമ്യൂണിസത്തിന്റെ സ്ഥാപകനായ ഇറ്റാലിയന്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടി ജനറല്‍ സെക്രട്ടറി എന്‍റിക്കോ ബര്‍ല്ലിങ്ക്വര്‍ ആയിരുന്നു. പാര്‍ട്ടിയും ബിസിനസ്സും ഒന്നിച്ചു നടത്തിയ ബര്‍ല്ലിങ്ക്വറുടെ അനുയായികള്‍ 1992 ല്‍ ഇറ്റാലിയന്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടി പിരിച്ചുവിട്ടു. പാര്‍ട്ടി ഓഫ് ഡമോക്രാറ്റിക് ലഫ്‌റ്റ് (ഇടതു ജനാധിപത്യപാര്‍ട്ടി) രൂപീകരിച്ചു. പാര്‍ട്ടിയുടെ കെട്ടിടങ്ങളും സ്വത്തുക്കളും വിവിധ കമ്മ്യൂണിസ്റ്റ് ഗ്രൂപ്പുകള്‍ ഓഹരിവെച്ചെടുത്തു. അവയില്‍ മിക്കവയും വന്‍കിട മുതലാളിമാര്‍ വിലയ്‌ക്കു വാങ്ങി. യുദ്ധാനന്തരതിരഞ്ഞെടുപ്പില്‍ 42 ശതമാനമായിരുന്ന ഇറ്റലിയിലെ കമ്മ്യൂണിസ്റ്റ് വോട്ട്. ഇപ്പോള്‍ എല്ലാ കമ്മ്യൂണിസ്റ്റ് ഗ്രൂപ്പുകള്‍ക്കും കൂടി 9 ശതമാനം മാത്രം.ഇന്ത്യയില്‍ പാര്‍ട്ടിയും ബിസിനസും ഒരുമിച്ച് നടത്തിക്കൊണ്ടുപോകുന്ന ഒരേ ഒരു സംസ്ഥാനസെക്രട്ടറിയാണ് സഖാവ് പിണറായി. വിപ്ലവവും ബിസിനസും ഒരിടത്തും ഒന്നിച്ചുകൊണ്ടുപോകാനാവില്ല എന്നാണ് ചരിത്രം തെളിയിക്കുന്നതും. വിപ്ലവതാല്‌പര്യം ബിസിനസ്സ് താല്‌പര്യത്തിനു അടിയറവെക്കുന്നതിന്റെ ദുരന്തഫലമാണ് റബ്‌ക്കോ മുതല്‍ കൈരളി ചാനല്‍ വരെയുള്ള കേരളത്തിലെ അനുഭവം. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ അനിഷേധ്യ നേതാക്കന്മാര്‍ മുസാഫര്‍ അഹമ്മദ്, ഡാങ്കെ, ഘാട്ടെ, സുന്ദരയ്യ, രണദിവെ, ഇ എം എസ്, എ കെ ജി, രാജേശ്വരറാവു, ബസവപുന്നയ്യ, അജയഘോഷ് തുടങ്ങിയ വിപ്ലവകാരികള്‍ ഇവരാരുംതന്നെ ലിമിറ്റിഡ് കമ്പനികള്‍ സ്ഥാപിച്ചിരുന്നില്ല. ദീര്‍ഘകാലം തുടര്‍ച്ചയായി ഭരണത്തിലിരുന്ന പാര്‍ട്ടിയാണ് പശ്ചിമബംഗാളിലെ സി പി ഐ എം. ജ്യോതിബസു, പ്രമോദ് ദാസ് ഗുപ്‌ത, സരോജ് മുക്കര്‍ജി, അനില്‍ബിശ്വാസ് തുടങ്ങിയവര്‍ ആരും തന്നെ ലിമിറ്റഡ് കമ്പനികള്‍ തുടങ്ങുകയോ പാര്‍ട്ടി ഉടമയാല്‍ വ്യവസായ സ്ഥാപനങ്ങള്‍ നിര്‍മ്മിക്കുകയോ ചെയ്‌തിട്ടില്ല. ത്രിപുരയില്‍ സഖാക്കള്‍ നൃപന്‍ ചക്രവര്‍ത്തിയും ദശരദ്‌ദേബും മുഖ്യമന്ത്രിമാരായപ്പോഴും പാര്‍ട്ടിയെ ബിസിനസ്സിലേക്ക് തിരിച്ചുവിട്ടില്ല. നല്ല ബഹുജനാടിത്തറയുള്ള ആന്ധ്രയിലും തമിഴ്‌നാട്ടിലും സി പി ഐ എം ബിസിനസിലേക്ക് പോയിട്ടില്ല. ഇവിടങ്ങളിലെല്ലാം വിപ്ലവബഹുജനപാര്‍ട്ടി കെട്ടിപ്പടുക്കല്‍ തന്നെയാണ് ലക്ഷ്യം. പിന്നെയെങ്ങിനെ വിപ്ലവപാര്‍ട്ടിയില്‍ ഈ ബിസിനസ്സ് സംസ്‌കാരം കേരളത്തില്‍മാത്രം കടന്നുവന്നു? പിണറായി വിജയന്‍ വൈദ്യുതിമന്ത്രിയാവുകയും ലാവ്‌ലിന്‍ ഇടപാടില്‍ അഴിമതി നടക്കുകയും സര്‍ക്കാരിന്നു 370 കോടിയോളം രൂപയുടെ പാഴ്‌ചെലവ് വരുത്തിവെക്കുകയും ചെയ്‌ത ശേഷം, 1998 ല്‍ സംസ്ഥാനകമ്മിറ്റി സെക്രട്ടറിയായതു മുതലാണ് പാര്‍ട്ടിയും ബിസിനസ്സും ഒരേ നാണയത്തിന്റെ ഇരുമുഖങ്ങളായി അവതരിക്കുന്നത്. ലാവ്‌ലിന്‍ വിജിലന്‍സ് കേസിലെ പ്രതിയായ സിദ്ധാര്‍ത്ഥ മേനോന്‍ കൈരളിയുടെ സ്ഥാപക എം ഡി ആയതും യാദൃച്ഛികമല്ലല്ലൊ. ഇറ്റാലിയന്‍ കമ്മ്യൂണിസ്‌റ്റ്‌് പാര്‍ട്ടിയിലൊഴിച്ച് മറ്റൊരു പാര്‍ട്ടിയിലും ഉന്നതന്മാരായ കമ്മ്യൂണിസ്റ്റ് നേതാക്കന്മാര്‍ ലിമിറ്റഡ് കമ്പനികളിലും ബിസിനസ് സ്ഥാപനങ്ങളിലും ഷെയര്‍ ഹോള്‍ഡര്‍മാരും ഡയറക്‌ടര്‍മാരും ആയി തുടര്‍ന്നുപോന്ന ചരിത്രമുണ്ടായിരുന്നില്ല. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 14 ാം കോണ്‍ഗ്രസ് തിരഞ്ഞെടുത്ത കേന്ദ്രകമ്മിറ്റി അംഗീകരിച്ച ഒരു പെരുമാറ്റച്ചട്ടപ്രമേയത്തില്‍ പാര്‍ട്ടിയുടെ ഉന്നത നേതാക്കന്മാര്‍ (ജില്ല മുതല്‍ പി ബി വരെ) സ്വകാര്യ കമ്പനികളില്‍ ഷെയര്‍ ഹോള്‍ഡര്‍മാരോ ഡയറക്‌ടര്‍മാരോ ആവാന്‍ പാടില്ലെന്നും അവരുടെ സന്തതികളെ മുതലാളിത്ത പാശ്ചാത്യരാജ്യങ്ങളില്‍ ഉപരിപഠനത്തിനു അയക്കരുത് എന്നും നിഷ്‌കര്‍ഷിക്കുകയുണ്ടായി. സി പി ഐ എം ജനറല്‍ സെക്രട്ടറി സഖാവ് സുര്‍ജിത്ത് 14 ാം കോണ്‍ഗ്രസില്‍ പങ്കെടുത്തുമടങ്ങിയ ശേഷം എഴുതിയ ഒരു ലഘുലേഖയില്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഈ മൂല്യങ്ങളെ ശ്ലാഘിച്ചിരുന്നു. 2000 ല്‍ പ്രശ്ശനിക്കടവിലെ മലബാര്‍ ടൂറിസം കമ്പനിയില്‍ ജില്ലാ സെക്രട്ടറി ഇ പി ജയരാജന്‍ എം ഡി യും ഭാര്യാ സഹോദരി കേന്ദ്രകമ്മിറ്റി മെമ്പര്‍ ശ്രീമതി ടീച്ചര്‍ ഡയറക്‌ടറും ആയപ്പോള്‍ പാര്‍ട്ടിക്കുള്ളിലെ വിവാദത്തെത്തുടര്‍ന്ന് രണ്ടു നേതാക്കന്മാരോടും സ്ഥാനം രാജിവെക്കാന്‍ ആവശ്യപ്പെട്ടതു സഖാവ് സുര്‍ജിത്ത് നേരിട്ട് ഇടപെട്ടതുകൊണ്ടായിരുന്നു.സാന്റിയാഗോമാര്‍ട്ടിനില്‍ നിന്നു ദേശാഭിമാനി മാനേജരായിരുന്ന ഇ പി ജയരാജന്‍ സ്വീകരിച്ച രണ്ടു കോടി രൂപ കളങ്കിത നിക്ഷേപം തിരിച്ചുകൊടുക്കാമെന്നു തീരുമാനിച്ചത് ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് നിര്‍ബന്ധിച്ചതുകൊണ്ടുമാത്രമാണ്.ചൈനീസ് കമ്മ്യൂണിസ്റ്റു പാര്‍ട്ടിയിലും ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലും നിലനിന്നിരുന്ന കീഴ് വഴക്കങ്ങള്‍ ലംഘിച്ചുകൊണ്ടും യൂറോ കമ്മ്യൂണിസത്തിന്റെ ഇറ്റാലിയന്‍ കീഴ്‌വഴക്കം - പാര്‍ട്ടിയും ബിസിനസും സയാമീസ് ഇരട്ടകള്‍ പോലെ - കേരളത്തില്‍ നടപ്പാക്കിയത് സഖാവ് പിണറായി സംസ്ഥാന സെക്രട്ടറിയായ ശേഷമാണ്. ഈ കളങ്കം എത്ര തുടച്ചുകളഞ്ഞാലും മാഞ്ഞുപോകുകയില്ല.
Friday, November 30, 2007
ഇതാണോ മതേതര പ്രേമം?
ഇന്ദിരാ കോണ്‍ഗ്രസിന്റെ സ്വേച്ഛാധിപത്യനീക്കത്തെ എതിര്‍ക്കുന്നതില്‍ ബി।ജെ।പിയടക്കമുള്ള ഏതെങ്കിലും ഒരു പാര്‍ട്ടിയുടെ നേരെ തൊട്ടുകൂടായ്മ ആചരിക്കുന്നത് അസംബന്ധമാണ്... പല പ്രശ്നങ്ങളിലും പലപ്പോഴും ബി।ജെ.പിയുമായും ജനതയുമായി സഹകരിക്കാനുള്ള സാധ്യതയുണ്ട്... ഇന്ദിരാകോണ്‍ഗ്രസ്സിന്റെ സ്വേച്ഛാധിപത്യത്തെ എതിര്‍ക്കുന്ന കാര്യത്തില്‍ ബി.ജെ.പി. നേതാക്കള്‍ ആത്മാര്‍ത്ഥത കാണിക്കുന്നപക്ഷം അക്കാര്യത്തില്‍ അവരുടെ നീക്കത്തെ സ്വാഗതം ചെയ്യും" (1981 ജൂണില്‍ പ്രസിദ്ധീകരിച്ച 'ബദല്‍ പാര്‍ട്ടിയല്ല, ബദല്‍ നയങ്ങള്‍' എന്ന ലഘുലേഖയില്‍)9. "ഇടതുപക്ഷക്കാര്‍ക്ക് ജാതി-മത രാഷ്ട്രീയക്കാരുമായി പലപ്പോഴും വിട്ടുവീഴ്ച ചെയ്യേണ്ടിവരും. അവരുമായി രാഷ്ട്രീയ കൂട്ടുകെട്ടുകളില്‍ത്തന്നെ ഏര്‍പ്പെടേണ്ടിവരും. അങ്ങനെ ചെയ്തതിന്റെ നിരവധി ഉദാഹരണങ്ങള്‍ കഴിഞ്ഞ അരനൂറ്റാണ്ടുകാലത്തെ കേരളീയ ചരിത്രത്തില്‍ കാണാന്‍ കഴിയും. അവയില്‍ ചിലതാണ് കോണ്‍ഗ്രസ്സിന്റെ അധികാര കുത്തക പൊളിക്കുന്നതിനുവേണ്ടി ഒന്നിലധികം തവണ മുസ്ലീം ലീഗുമായും ഒരിക്കല്‍ ജനസംഘവുമായും ഉണ്ടാക്കിയ രാഷ്ട്രീയ കൂട്ടുകെട്ടുകള്‍... നിരവധി നൂറ്റാണ്ടുകളോളം, രണ്ടുമൂന്നു സഹസ്രാബ്ദങ്ങളോളം തന്നെ നിലനിന്നുപോന്ന ഇന്ത്യന്‍ സാമൂഹ്യവ്യവസ്ഥയുടെ അവിഭാജ്യഘടകങ്ങളാണ് ജാതിയും മതവിഭാഗങ്ങളും. ജനങ്ങളുടെ ജീവിതം, വികാരങ്ങള്‍ എന്നിവയെ രൂപപ്പെടുത്തിയെടുക്കുന്നതില്‍ ജാതിക്കും മതത്തിനുമുള്ള സ്വാധീനം അനിഷേധ്യമാണ്. അവയില്‍ നിന്നും തികച്ചും വിമുക്തമായ പരിശുദ്ധ മതേതരരാഷ്ട്രീയം രൂപപ്പെടുത്താമെന്ന് വിചാരിക്കുന്നവര്‍ സ്വപ്നലോകത്തിലാണ് ജീവിക്കുന്നത്." (1982 ജൂണില്‍ പ്രസിദ്ധീകരിച്ച 'കേരളം 80കളില്‍' എന്ന ലഘുലേഖയില്‍)പെരുന്ന കോളേജിലെ കുട്ടി സഖാക്കളോട് ഈ സത്യം പറഞ്ഞുകൊടുത്തിരുന്നെങ്കില്‍ ആ പാവം പോലീസ് ഓഫീസറുടെ കുടുംബം അനാഥമാവുകയുമില്ലായിരുന്നു.ഇ.എം.എസ്സിന്റെയും സഖാക്കളോട് ഈ സത്യം പറഞ്ഞു കൊടുത്തിരുന്നെങ്കില്‍ ആ പാവം പോലീസ് ഓഫീസറുടെ കുടുംബം അനാഥമാവുകയില്ലായിരുന്നു.ഇ.എം.എസിന്റെയും സഖാക്കളുടെയും ബി.ജെ.പി. പ്രേമം നശിക്കാന്‍ കാലമേറെ വേണ്ടിവന്നില്ല. 1985-ലെ തിരഞ്ഞെടുപ്പില്‍ രാജീവ്ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് ബി.ജെ.പിയെ വെറും രണ്ടു സീറ്റില്‍ ഇറക്കി ഇരുത്തി. അവരെ കൂട്ടുപിടിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാമെന്ന സി.പി.എമ്മിന്റെ പ്രതീക്ഷ തകര്‍ന്നു. ഇ.എം.എസിന്റെ വാക്കുകളിലും അതിനനുസരണമായ മാറ്റം വന്നു. അദ്ദേഹം എഴുതി-10. "ജാതിമതാദി ശിഥിലീകരണ ശക്തികളെ പ്രതിനിധാനം ചെയ്യുന്ന പാര്‍ട്ടികളില്‍ ജനസംഘത്തോടു കൂട്ടുകെട്ടുണ്ടാക്കിയത് ചുരുങ്ങിയ കാലത്തേയ്ക്കാണ് (1975-78). ഈ ചുരുങ്ങിയ കാലത്തെ കൂട്ടുകെട്ടിന്റെ അനുഭവംവച്ച് ഇനി അവരുമായി കൂട്ടുകെട്ടുണ്ടാക്കുന്നത് മതേതര ജനാധിപത്യശക്തികളുടെ ഐക്യം തകര്‍ക്കുവാനേ സഹായിക്കൂവെന്ന് പാര്‍ട്ടിക്കുബോദ്ധ്യപ്പെട്ടു." (ചിന്ത 26.8.86)"ഇന്ത്യന്‍ രാഷ്ട്രീയം ഇന്നും നാളെയും" എന്ന പേരില്‍ 1988 ഫെബ്രുവരിയില്‍ "ദേശാഭിമാനി" പത്രത്തില്‍ ഇ.എം.എസ്. ഒരു ലേഖന പരമ്പര പ്രസിദ്ധപ്പെടുത്തി. അതില്‍ അദ്ദേഹം എഴുതി-11. "കമ്യൂണിസ്റ്റു പാര്‍ട്ടിയെ തോല്‍പിക്കുന്നതിന് കേരളത്തില്‍ ജാതി-മത-വര്‍ഗ്ഗീയ ശക്തികളോട് ആദ്യം കൂട്ടുകൂടിയത് കോണ്‍ഗ്രസ്സാണ്. ആ തന്ത്രത്തിന് മറുതന്ത്രമെന്ന നിലയ്ക്ക് കമ്യൂണിസ്റ്റു പാര്‍ട്ടിയും അതേ ആയുധം ഉപയോഗിച്ചു. കേരളത്തില്‍ ലീഗുമായും അഖിലേന്ത്യാതലത്തില്‍ ജനസംഘവുമായും ഒരു ഘട്ടത്തില്‍ ഞങ്ങള്‍ കൂട്ടുകൂടി."ഹിന്ദു, മുസ്ലീം വര്‍ഗ്ഗീയ സംഘടനകളെക്കൂട്ടുപിടിച്ച് കോണ്‍ഗ്രസ്സിനെ കേരളത്തിലും അഖിലേന്ത്യാതലത്തിലും തോല്‍പിച്ചു എന്നു പറഞ്ഞ മുഖത്തെ ചിരി മായുന്നതിനുമുമ്പ് നമ്പൂതിരിപ്പാടിന് മറിച്ച് എഴുതേണ്ടി വന്നു.12. "തെരഞ്ഞെടുപ്പില്‍ ജയിക്കുന്നതിനുവേണ്ടി ആരുമായും കൂട്ടുകെട്ടുണ്ടാക്കുക എന്ന സമീപനമാണ് മൂന്നു പതിറ്റാണ്ടിലേറെക്കാലമായി കോണ്‍ഗ്രസ് തുടര്‍ന്നു പോരുന്നത്. അതുപൊളിക്കാന്‍ അതേ അവസരവാദം തന്നെ പ്രതിപക്ഷ പാര്‍ട്ടികളും അംഗീകരിക്കുകയാണെങ്കില്‍ അവര്‍ ജനങ്ങളുടെ അപഹാസത്തിനു പാത്രമാവുകയേ ഉള്ളൂ." (ചിന്ത 29.7.88)രണ്ടുമാസം തികയുന്നതിനുമുമ്പ് വീണ്ടും തിരിച്ചെഴുതി-13. "ഇന്ത്യയിലെ വര്‍ഗ്ഗീയപ്പാര്‍ട്ടികളില്‍വച്ചേറ്റവും വലുതാണല്ലോ ആര്‍.എസ്.എസും ബി.ജെ.പിയും പ്രതിനിധാനം ചെയ്യുന്ന ഹിന്ദുവര്‍ഗ്ഗീയ വാദികള്‍. അവരുമായിത്തന്നെ ഒരു ഘട്ടത്തില്‍ (ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥയെ എതിര്‍ക്കുന്നതില്‍) സഹകരിക്കാന്‍ കമ്യൂണിസ്റ്റുകാര്‍ക്കു മടിയുണ്ടായില്ല... ഏതു പാര്‍ട്ടിയേയും, അതില്‍ വര്‍ഗ്ഗീയതയുടെ ചില അവശിഷ്ടങ്ങള്‍ കാണാമെന്നിരുന്നാലും, കൂടെ നിറുത്തിക്കൊണ്ട് കോണ്‍ഗ്രസ്സിന്റെ ഏകാധിപത്യ നീക്കത്തെ എതിര്‍ക്കുന്നതാണ് പ്രധാനകാര്യം." (ചിന്ത 7.10.88)1989-ലെ തെരഞ്ഞെടുപ്പില്‍ വി.പി.സിംഗിന്റെ നേതൃത്വത്തില്‍ ജനതാദളിന്റെ കൂട്ടുകക്ഷിഭരണം നിലവില്‍വന്നു. ഒരുവശത്തുനിന്ന് ബി.ജെ.പിയുടെയും മറുവശത്തുനിന്ന് സി.പി.എം. നേതൃത്വത്തിലുള്ള ഇടതുപക്ഷങ്ങളുടെയും പിന്തുണകൊണ്ടാണ് ആ സര്‍ക്കാര്‍ കഷ്ടിച്ച് ഒരു കൊല്ലം നിലനിന്നത്. ബാബറി മസ്ജിദ് പ്രശ്നത്തിന്റെ പേരില്‍ ബി.ജെ.പി. പിന്തുണ പിന്‍വലിച്ച് വി.പി. സിംഗ് ഗവണ്‍മെന്റിനെ മറിച്ചിടാന്‍ ശ്രമിച്ചപ്പോള്‍ സി.പി.എം. എടുത്ത നിലപാട് എന്തായിരുന്നുവെന്ന് ഇ.എം.എസിന്റെ തന്നെ വാക്കുകളില്‍ കേള്‍ക്കുക.14. "ജനതാദള്‍- ദേശീയ മുന്നണി ഗവണ്‍മെന്റും ബി.ജെ.പിയും തമ്മില്‍ ധാരണ ഉണ്ടായിരിക്കുന്നത് ഇടതുപക്ഷക്കാരുടെ രാഷ്ട്രീയാവശ്യമായിരുന്നു. അങ്ങനെ മാത്രമേ കോണ്‍ഗ്രസ്സിന്റേതല്ലാത്ത കേന്ദ്രഗവണ്‍മെന്റുനിലവില്‍ വരുമായിരുന്നുള്ളൂ. അതു നിലവില്‍വരുന്നത് ഇടതുപക്ഷ ജനാധിപത്യ പ്രസ്ഥാനത്തിന്റെ ആവശ്യമായിരുന്നു.
നന്ദിഗ്രാമില്‍ എന്ത്?
ഇന്തോനേഷ്യയില്‍ ഏതാനും ദശകങ്ങള്‍ക്ക് മുമ്പ് അധികാരത്തിലിരുന്ന കമ്യൂണിസ്റ്റ് സര്‍ക്കാരിനെ അട്ടിമറിച്ച് പട്ടാള വാഴ്ച നടപ്പാക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ച അവിടത്തെ ഒരു വന്‍ വ്യവസായ സ്ഥാപനമാണ് സലീം ഗ്രൂപ്പ്. എന്നാല്‍ അതേ വ്യവസായ ഗ്രൂപ്പ് ഇന്ന് ഇന്ത്യയില്‍ മറ്റൊരു കമ്യൂണിസ്റ്റ് സര്‍ക്കാരിനെ തകര്‍ച്ചയിലേയ്ക്കും പ്രതിസന്ധിയിലേയ്ക്കും തള്ളിയിട്ടിരിക്കുകയാണ്. ഇതിനെ ചരിത്രത്തിന്റെ തലതിരിഞ്ഞ ആവര്‍ത്തനമായി കാണാം. ഇന്ത്യയില്‍ ഏതാണ്ട് മൂന്ന് ദശകക്കാലമായി കമ്യൂണിസ്റ്റുകള്‍ ഭരിക്കുന്ന പശ്ചിമ ബംഗാളില്‍ അവരുടെ അധികാരക്കുത്തക തകര്‍ക്കുന്നതിനും ജനകീയ അടിത്തറയില്‍ വിള്ളലുണ്ടാക്കുന്നതിനും സലീം ഗ്രൂപ്പിന് സാധിച്ചിരിക്കുകയാണ്. ഇന്തോനേഷ്യയില്‍ പട്ടാളമേധാവികളുടെ പക്ഷം ചേര്‍ന്നാണ് കമ്യൂണിസ്റ്റ് ഭരണത്തെ മറിച്ചിട്ടതെങ്കില്‍ ഇവിടെ കമ്യൂണിസ്റ്റുകളുടെ തോളില്‍ കയ്യിട്ടിരുന്നാണെന്ന വ്യത്യാസം മാത്രമേയുള്ളൂ.ഇതര രാഷ്ട്രീയ പാര്‍ട്ടികളേയും സംഘടനകളേയും സാധാരണ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ അവരുടെ ലിക്വിഡേറ്റര്‍മാരായാണ് കാണാറ്। എന്നാല്‍ ബംഗാളില്‍ അവരുടെ തന്നെ സമുന്നത നേതാവ് ബുദ്ധദേബ് ഭട്ടാചാര്യ തന്നെയാണ് സ്വന്തം പാര്‍ട്ടിയുടെ ചരമക്കുറിപ്പ് എഴുതുന്നത്. കമ്യൂണിസത്തിന്റെ മനുഷ്യമുഖം പൊള്ളയാണെന്നും കൊടുംക്രൂരതയില്‍ അത് ഹിറ്റ്ലറുടെ നാസി പ്രസ്ഥാനത്തേയും നരേന്ദ്രമോഡിയുടെ കാവിപ്പടയേയും കടത്തിവെട്ടുമെന്നും വീണ്ടും അശാന്തമാകുന്ന നന്ദിഗ്രാമിന്റെ പശ്ചാത്തലത്തില്‍ ബുദ്ധദേബ് നമ്മെ ബോധ്യപ്പെടുത്തിക്കൊണ്ടിരിക്കുന്നു.സി പി എമ്മിന്റെ സ്വയം പ്രഖ്യാപിത ആദര്‍ശ ധീര ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറയുന്നത് നന്ദിഗ്രാം മാവോയിസ്റ്റുകളുടെ താവളമായി മാറിക്കഴിഞ്ഞുവെന്നും ഇപ്പോഴത്തെ അശാന്തി അവരുടെ സൃഷ്ടിയാണെന്നുമാണ്। എന്നാല്‍ ബംഗാളിലെ തന്നെ ചീഫ് സെക്രട്ടറിയും ആഭ്യന്തര സെക്രട്ടറിയും മാധ്യമങ്ങളോട് അര്‍ത്ഥ ശങ്കയ്ക്കിടയില്ലാത്ത വിധം വ്യക്തമാക്കിയത് നന്ദിഗ്രാമില്‍ മാവോയിസ്റ്റുകളെ ആരേയും കണ്ടെത്താനായില്ലെന്നാണ്. പോലീസിന് അങ്ങനെ ആരേയും അറസ്റ്റ് ചെയ്യാനായില്ലെന്നും ഇരുവരും വ്യക്തമാക്കിയിട്ടുണ്ട്. ഇവിടെ പൊളിഞ്ഞു വീഴുന്നത് ബുദ്ധദേബ് ഭട്ടാചാര്യയും അനുയായികളും സൃഷ്ടിച്ചെടുത്ത ഒരു പച്ചക്കള്ളത്തിന്റെ തകര്‍ന്നുവീഴലാണ്. അതിന് കുടപിടിയ്ക്കുന്ന കാരാട്ടിന്റേയും പിണറായി അടക്കമുള്ള കമ്യൂണിസ്റ്റ് നേതാക്കളുടേയും നിലപാടുകള്‍ വര്‍ഗ്ഗവഞ്ചനയുടെ കൂട്ടത്തില്‍ പെടുന്ന കമ്യൂണിസ്റ്റ് കാപട്യവുമാണ്.മമതാ ബാനര്‍ജിയും തൃണമൂലുകളുമാണ് നന്ദിഗ്രാമില്‍ സ്ഥിതിഗതികള്‍ വഷളാക്കാന്‍ മാവോയിസ്റ്റുകള്‍ക്ക് ചൂട്ട് പിടിക്കുന്നതെന്നാണ് സി പി എമ്മിന്റെ മറ്റൊരു ആക്ഷേപം. നമുക്ക് തല്‍ക്കാലം മമതയേയും തൃണമൂലിനേയും കോണ്‍ഗ്രസിനേയും ബി ജെ പിയേയും ഇതര മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളേയും മാറ്റി നിര്‍ത്താം. ബംഗാള്‍ ഭരിക്കുന്ന ഇടത് മുന്നണിയില്‍ സി പി എം ഒഴികെ മറ്റേതെങ്കിലും പാര്‍ട്ടി നന്ദിഗ്രാമിലെ കലാപങ്ങളെ ന്യായീകരിക്കാന്‍ മുന്നോട്ട് വന്നിട്ടുണ്ടോ എന്നും ആലോചിക്കേണ്ടതുണ്ട്. ആര്‍ എസ് പിയുടെ മന്ത്രിമാര്‍ കൂട്ടക്കുരുതിയുടെ കുറ്റബോധത്താല്‍ രാജിയ്ക്കൊരുങ്ങിയത് ബംഗാള്‍ സര്‍ക്കാരിനെ ന്യായീകരിക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പാണ്. സി പി ഐയും ഫോര്‍വേഡ് ബ്ലോക്കും വിരല്‍ ചൂണ്ടുന്നത് ബുദ്ധദേബ് ഭട്ടാചാര്യയുടേയും ബിമന്‍ ബോസിന്റേയും മനുഷ്യത്വ ഹീനതയ്ക്കെതിരെയാണെന്നത് വളരെ വ്യക്തമല്ലേ? മാര്‍ക്സിസ്റ്റ് ബുള്‍ഡോസറിന്റെ കീഴില്‍ ഞെരിഞ്ഞമരുന്ന നന്ദിഗ്രാമിന്റെ ജനാധിപത്യ പൗരാവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തുന്ന മൃണാള്‍സെന്‍, ഋതുപര്‍ണ്ണ ഘോഷ്, മഹാശ്വേതാ ദേവി തുടങ്ങിയ സാംസ്കാരിക പ്രവര്‍ത്തകര്‍ തൃണമൂല്‍ കോണ്‍ഗ്രസുകാരല്ല. മേറ്റ്ല്ലാ പ്രശ്നങ്ങളിലും അവര്‍ ഇടതുപക്ഷത്തോടൊപ്പമാണ് നിന്നിട്ടുള്ളതും. അതുകൊണ്ട് തന്നെ ഇവര്‍ ഇക്കാര്യത്തില്‍ പറയുന്ന അഭിപ്രായങ്ങളെ അവിശ്വസിക്കാനാവുമോ?നന്ദിഗ്രാമില്‍ നടക്കുന്നതെല്ലാം സുതാര്യമാണെന്നും തന്റെ ഗവണ്‍മെന്റിന് ഒന്നും ഒളിയ്ക്കാനില്ലെന്നുമാണ് ബുദ്ധദേബ് പറയുന്നത്. എന്നാല്‍ അവിടേയ്ക്ക് പുറപ്പെട്ട പരിസ്ഥിതി പ്രവര്‍ത്തക മേധാപട്കറെ സ്വന്തം പാര്‍ട്ടിക്കാര്‍ വഴിയില്‍ തടഞ്ഞ് കരണത്തടിച്ചത് എന്തിന് എന്നതിന് കൂടി ഉത്തരം പറയണം.എല്ലാം സുതാര്യമെങ്കില്‍ എന്തുകൊണ്ടാണ് സി പി എമ്മുകാര്‍ മറ്റാരേയും ആ ഗ്രാമത്തില്‍ പ്രവേശിപ്പിക്കാന്‍ അനുവദിക്കാത്തത്? ഗുജറാത്തിലെ തെരുവില്‍ സര്‍ക്കാര്‍ ഗുണ്ടകളെ മുമ്പ് കണ്ടത് പോലെ ഇന്ന് ബംഗാളില്‍ സി പി എം ഗുണ്ടകളുടെ ഭരണമാണ് നടക്കുന്നത്. എന്തുകൊണ്ടാണ് ദേശീയ മാധ്യമങ്ങള്‍ക്കും സ്വതന്ത്രരും നിഷ്പക്ഷരുമായ സാമൂഹിക പ്രവര്‍ത്തകര്‍ക്കും സി പി എം നന്ദിഗ്രാമില്‍ പ്രവേശനം നിഷേധിക്കുന്നത് എന്നതിന് ബംഗാള്‍ മുഖ്യമന്ത്രി ഉത്തരം പറയണം. ഇത്ര സങ്കീര്‍ണ്ണമായൊരു പ്രശ്നം പ്രാകൃതമായ രീതിയില്‍ പരിഹരിക്കാന്‍ പാര്‍ട്ടി ഗുണ്ടകള്‍ക്ക് ബംഗാളിലെ 'നിയോ ലിബറല്‍' മുഖ്യമന്ത്രി മൗനാനുവാദം നല്‍കിയതിന്റെ പരിണിത ഫലമല്ലേ നന്ദിയിലെ ഗ്രാമങ്ങളില്‍ നിന്നും ഇപ്പോള്‍ മുഴങ്ങിക്കേള്‍ക്കുന്ന നിലവിളികളുടേയും കര്‍ഷക കുരുതികളുടേയും പിന്നിലെ യഥാര്‍ത്ഥ വസ്തുത.ബംഗാളിലായാലും കേരളത്തിലായാലും ത്രിപുരയിലായാലും കമ്യൂണിസ്റ്റുകള്‍ അവകാശപ്പെടുന്നത് തങ്ങള്‍ ഭൂസ്വാമികളുടെ മിച്ചഭൂമി പിടിച്ചെടുത്ത് ഭൂരഹിതര്‍ക്ക് വിതരണം ചെയ്യുന്ന പാവപ്പെട്ടവന്റെ പക്ഷത്ത് നില്‍ക്കുന്നവരെന്നാണ്. എന്നാല്‍ ചരിത്രത്തിന്റെ ക്രൂരമായൊരു വൈരുദ്ധ്യമെന്നത് പോലെ ദരിദ്ര കര്‍ഷകരുട കൃഷിഭൂമി പിടിച്ചെടുത്ത് വന്‍കിട വ്യവസായ സ്ഥാപനങ്ങള്‍ക്ക് കമ്യൂണിസ്റ്റ് സര്‍ക്കാരുകള്‍ ഇന്ന് കൈമാറിക്കൊണ്ടിരിക്കുന്നു. കേരളത്തിന് സമാനമായ ഭൂപ്രകൃതിയും ഫലഭൂയിഷ്ടതയുമുള്ള ആ മണ്ണ് ഒരിക്കലും സലീം ഗ്രൂപ്പിന് കെമിക്കല്‍ ഹബ്ബ് നിര്‍മ്മിക്കാന്‍ അനുയോജ്യമല്ലെന്ന് അവിടെയെത്തുന്ന ആര്‍ക്കും മനസ്സിലാകും. നെല്ലും ചണവും പയറുവര്‍ഗ്ഗങ്ങളും പച്ചക്കറികളും ഏക്കറുകളോളം നീണ്ട പാടങ്ങളില്‍ കൃഷിചെയ്യുന്ന ആ പാടങ്ങളെ കര്‍ഷകന്റെ മനസ്സോടെ നോക്കിക്കാണാനുള്ള മനസ്സ് സി പി എമ്മിന്റെ അഭിനവ സ്റ്റാലിന്മാര്‍ക്ക് ഇന്ന് നഷ്ടമായിരിക്കുന്നു. നന്ദിഗ്രാമില്‍ സി പി എം സ്വയം ഭരണം പ്രഖ്യാപിക്കുകയും അവിടെയുള്ള പാവപ്പെട്ട മനുഷ്യരെ കൊന്നും കൊള്ളയടിച്ചും ബലാത്സംഗം ചെയ്തും തുരത്തിയോടിച്ചും ഭൂമി പിടിച്ചെടുക്കുന്ന ക്രൂരതയ്ക്ക് ഇന്ത്യാ ചരിത്രത്തില്‍ ഇന്ന് ഒറ്റ സമാനതയേ ഉള്ളൂ. അഞ്ചുവര്‍ഷങ്ങള്‍ക്കപ്പുറം ഗുജറാത്തില്‍ നരേന്ദ്രമോഡി നടത്തിയ വംശഹത്യമാത്രമാണ് നന്ദിഗ്രാമിനോട് സാമ്യമുളള ഏക ഭരണകൂട ഭീകരത. ബംഗാളിന്റെ മോഡിയായി ബുദ്ധദേബ് ഭട്ടാചാര്യ പുന:രവതാരമെടുക്കുമ്പോള്‍ തകര്‍ന്ന് പോകുന്നത് ആ നാടിന്റെ ഉന്നതമായ സാംസ്കാരിക, സാമൂഹിക, പാരമ്പര്യങ്ങളാണ്. രവീന്ദ്രനാഥ ടാഗൂറും ബങ്കിം ചന്ദ്ര ചാറ്റര്‍ജിയും ശ്രീരാമകൃഷ്ണപരമഹംസനും സ്വാമി വിവേകാനന്ദനും ജനിച്ച ബംഗാളിന്റെ പുഷ്കരമായ സംസ്കാരത്തിന് മേലെയാണ് ബുദ്ധദേബിന്റെ സര്‍ക്കാര്‍ കൊടുംക്രൂരതയുടെ തേരോട്ടം നടത്തുന്നത്. വ്യവസായങ്ങള്‍ ജനങ്ങള്‍ക്ക് വേണ്ടിയാകണം. അവര്‍ ഒരു വ്യവസായം ആഗ്രഹിക്കുന്നില്ലെങ്കില്‍ അത് എങ്ങനേയും അവര്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുമെന്ന വാശിയ്ക്ക് പിന്നിലെ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ ഇനിയും വ്യക്തമാക്കപ്പെടേണ്ടതുണ്ട്. തുല്യ നാണയത്തില്‍ തന്നെ തങ്ങള്‍ നന്ദിഗ്രാമിലെ എതിരാളികളോട് തിരിച്ചടിച്ചു എന്ന ബുദ്ധദേബിന്റെ അവകാശവാദം അദ്ദേഹത്തെ മോഡിക്കൊപ്പം മാത്രമല്ല, നാഥുറാം ഗോഡ്സേയ്ക്കും സമശീര്‍ഷകനാക്കുന്നു. കൊലയ്ക്കും കൊള്ളയ്ക്കും ബലാത്സംഗത്തിനും ന്യായീകരണവുമായിറങ്ങുന്ന ഈ കമ്യൂണിസ്റ്റ് മുഖ്യമന്ത്രി നരഭോജികളുടെ പഴയ കാട്ടാള വ്യവസ്ഥകളുടെ തടവറയിലാണെന്നാണ് മനസ്സിലാക്കേണ്ടത്. സ്റ്റാലിന്‍ മരിച്ച് ദശകങ്ങള്‍ കഴിഞ്ഞിട്ടും ബംഗാളില്‍ അദ്ദേഹത്തിന്റെ പ്രേതം ഇപ്പോഴും ജീവിച്ചിരിക്കുന്നു. ബുദ്ധദേബിന്റെ രൂപത്തില്‍!ബംഗാള്‍ ഗവര്‍ണ്ണര്‍ ഗോപാലകൃഷ്ണ ഗാന്ധി ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ പൗത്രനും മുന്‍ സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥനുമാണ്. ദക്ഷിണാഫ്രിക്കയിലടക്കം ഇന്ത്യയുടെ അംബാസിഡറായി കഴിവ് തെളിയിച്ച അദ്ദേഹം എന്നും ജനസാമാന്യം നേരിടുന്ന പ്രശ്നങ്ങളില്‍ സ്വതന്ത്രവും നിഷ്പക്ഷവും സത്യസന്ധവുമായ അഭിപ്രായ പ്രകടനങ്ങള്‍ നടത്തുന്ന വ്യക്തിയാണ്. ഇപ്പോള്‍ നന്ദിഗ്രാമിനെ സംബന്ധിച്ച പൊള്ളുന്ന പരമാര്‍ത്ഥങ്ങള്‍ ജനങ്ങളെ അറിയിച്ചതിന് സി പി എം അദ്ദേഹത്തെ കുരിശില്‍ കയറ്റുകയാണ്. ഇതല്ലേ സഖാവേ യഥാര്‍ത്ഥ ഫാസിസം? ഗോപാല്‍ കൃഷ്ണ ഗാന്ധി പറഞ്ഞ കാര്യങ്ങള്‍ സത്യമല്ലാ എന്ന് നെഞ്ചില്‍ കൈ വെച്ച് പറയാന്‍ ബുദ്ധദേബിനും ബിമന്‍ ബോസിനും പ്രകാശ് കാരാട്ടിനും പിണറായി വിജയനും കഴിയുന്നത് കമ്യൂണിസത്തില്‍ ഫാസിസത്തിന്റെ സജീവ സാന്നിധ്യം കലര്‍ന്നതിനാലാണ്. ഇവിടെ തകര്‍ന്ന് വീഴുന്നത് ഇന്ത്യന്‍ ഇടതുപക്ഷത്തില്‍ അവകാശ വാദങ്ങളുടെ പൊള്ളയായ മേല്‍ക്കൂരകളാണ്. നന്ദിഗ്രാം ഒരൊറ്റപ്പെട്ട സംഭവമല്ല. വാസ്തവത്തില്‍ കണ്ണൂര്‍ ജില്ലയില്‍ പിണറായി-കോടിയേരി-ജയരാജന്മാര്‍ നിരവധി ചെറുനന്ദിഗ്രാമുകള്‍ കഴിഞ്ഞ കുറേ ദശകങ്ങളായി സൃഷ്ടിച്ചുകൊണ്ടേയിരിക്കുന്നു. പരിയാരം മെഡിക്കല്‍ കോളേജ് പിടിച്ചെടുത്തതും ഇപ്പോഴും അവസാനിക്കാത്ത കൊലപാതകങ്ങളും അതിന്റെ ഒടുവിലത്തെ ഉദാഹരണങ്ങളുമാണ്‍്. നാട്ടില്‍ നിയമപാലകര്‍ പിന്‍വാങ്ങുകയും രാഷ്ട്രീയ ഗുണ്ടകള്‍ നിയമം നടപ്പിലാക്കുകയും ചെയ്യുമ്പോള്‍ തകര്‍ന്ന് പോകുന്നത് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഉന്നതമായ പാരമ്പര്യമാണ്. ജനാധിപത്യത്തില്‍ വിശ്വസിക്കാത്ത സേച്ഛാധിപതികളോട് ഒന്നേ പറയാനുള്ളൂ. നിങ്ങള്‍ നടത്തുന്ന നരമേധങ്ങള്‍ക്കിടയില്‍ പഴയ സോവിയേറ്റ് യൂണിയനിലേയും കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലേയും അനുഭവങ്ങള്‍ ഓര്‍മ്മിക്കണം. കാറ്റുവിതച്ചാല്‍ കൊടുങ്കാറ്റ് കൊയ്യാം. അന്തിമമായി അവ തകര്‍ത്തുകളയുക നിങ്ങളെ തന്നെയായിരിക്കും. നന്ദിഗ്രാം ഒരു ചൂണ്ട് പലകയാണ്. ജനാധിപത്യ കശാപ്പിന്റേയും മനുഷ്യാവകാശ ധ്വംസനങ്ങളുടേയും നേര്‍ ചിത്രങ്ങളാണ് ഓരോ ദിവസവും നന്ദിഗ്രാമിലെ കര്‍ഷകരുടെ ചോരയില്‍ വരച്ചിടപ്പെടുന്നത്.
Subscribe to:
Posts (Atom)