Sunday, May 17, 2009
Tuesday, May 12, 2009
മറ്റേത് കാട്ടുമൊ? സുധാകരമന്ത്രി.
"മറ്റേത്" കാട്ടാമൊ? യു.ഡി.എഫ് നോട് നമ്മുടെ മന്ത്രി.......
പ്രതിഷേധിക്കാന്‍ നടന്ന ജീവനക്കാരുടെ പ്രകടനത്തിനുനേരെ മന്ത്രിയുടെ സ്റ്റാഫിന്റെ തെറിയഭിഷേകം....പോലീസ് വക അടി....
മന്ത്രിക്കു പറ്റിയ പേര്‍സണല്‍സ്റ്റാഫ് ... ഇവര്‍ കൊടുങ്ങല്ലൂരില്‍ നിന്നും വന്നതാണൊ, എന്തൊരൊ?
മന്ത്രീ, സുധാകരാ നിങ്ങള്‍ക്കു നാണമില്ലെ? നിങ്ങള്‍ക്കെന്തവകാശം ജീവനക്കാരെ ഈവിധം ശാസിക്കാന്‍? പണിയെടുപ്പിക്കാന്‍ അറിയില്ലെല്‍ ഇറങ്ങിപ്പൊണം മിസ്റ്റര്‍ മന്ത്രി, അല്ലാതെ പൊതുവേദിയില്‍ "മറ്റേത്" കാട്ടാമൊ? എന്നെല്ലാം പറയാമൊ?
മുട്ടത്തെറി പറഞ്ഞിട്ടാണൊ നിങ്ങള്‍ ജീവനക്കാരെ ശാസിക്കുക?
ചൊട്ടയിലെ ശീലം ചുടലവരെ..വളര്‍ത്തുദൊഷം..കുടുംബപാരംബര്യം..ഇതെല്ലാം ആയിരുന്നു ജനങ്ങളുടെ പ്രതികരണം എന്നു "ഏഷ്യനെറ്റില്‍" കാണാന്‍ കഴിഞ്ഞു.
കേരളീയരെ നാണം കെടുത്താന്‍ ഒരു ബഫൂണ്‍ മന്ത്രി.
പിണറായിക്കു പറ്റിയ കൂട്ട് തന്നെ !!
അതിലും രസം "ദേശാഭിമാനി" വായിക്കാനായിരുന്നു, വാര്‍ത്ത ഇങ്ങനെ."സഹകരണമന്ത്രിയുടെ ഓഫീസ് ആക്രമിച്ചു"
പാര്‍ട്ടിചാനലില്‍ വരെ കണ്ടതാണു ജീവനക്കാരുടെ പ്രകടനത്തിനുനേരെ മന്ത്രിയുടെ സ്റ്റാഫിന്റെ തെറിയഭിഷേകവും അടിയും, എന്നിട്ടും ?
വിദ്യഭ്യാസം ഉണ്ടായിട്ടും വിവരദോഷികളുടെ,സുധാകരന്മാരുടെ ഒരു കൂട്ടമായി മാറിയിരിക്കുന്നു സി പി എം.
മറ്റൊരു വശം..
കഴിഞ്ഞ 3 വര്‍ഷമായി തെറിയഭിഷേകം നടത്തിയിരുന്ന മന്ത്രി തിരഞ്ഞെടുപ്പുകാലത്ത് വളരെ ഡീസന്റായിരുന്നു.ഇതുകൊണ്ട്തന്നെ ഇങ്ലീഷ് M A യില്‍ ബിരുദമെടുത്ത മന്ത്രിക്ക് ബുധ്ദിയില്ല എന്നു പറയാന്‍ രണ്ടാമതൊന്ന് ആലൊചിക്കണം.അപ്പോള്‍ പിന്നെന്താണു ആളുടെ പ്രശനം? കാത്തിരുന്നു കാണുകതന്നെ.

Saturday, May 9, 2009
കള്ളനു "കഞ്ഞി" വെക്കുന്നവന്‍ !!!!!
സി.പി.എം പാര്‍ട്ടി സെക്രട്ടറിയേറ്റ് യോഗം നിയമ പരമായ വിഷയത്തില്‍ സംസ്ഥന മന്ത്രിസഭ എന്ത് തീരുമാനിക്കണമെന്ന് നിര്‍ദ്ദേശിക്കുക. അത് ഘടകകക്ഷി മന്ത്രിമാര്‍ പോലും അംഗീകരിക്കണമെന്ന് ആജ്ജാപിക്കുക.അഴിമതിക്കേസ്സില്‍ പ്രതിയായ പാര്‍ട്ടി സെക്രട്ടറിയെ രക്ഷിച്ചെടുക്കാന്‍ ഭരണഘടനാപരമല്ലാത്ത എന്ത് പ്രവൃത്തിയും ചെയ്യാന്‍ സി.പി.എം അല്ലാതെ മറ്റേത് ജനാധിപത്യ പാര്‍ട്ടിയാണ് ധൈര്യപ്പെടുക?ലാവ്ലിന്‍ ഉയര്‍ന്ന് വന്നപ്പോള്‍ ആദ്യം പറഞ്ഞു പേടിയില്ലെന്ന്. എന്നിട്ടും സി.ബി.ഐ അന്വേഷണത്തിനെതിരായി, സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് തന്നെ പണം മുടക്കി മുന്തിയ അഭിഭാഷകരെ കോടതിയില്‍ ഹാജരാക്കി. സി.ബി.ഐ കേസെടുത്തു. അപ്പോള്‍ രാഷ്ട്രീയമായും നിയമപരവുമായി നേരിടുമെന്നായി.
ഇപ്പൊള്‍ നാണം കെട്ടും ഭീഷണിപ്പെടുത്തി നേരിടുമെന്നായി. അതാണു സി.പി.എം !!!!
ലാവ്ലിന്‍ കേസിനെ രാഷ്ട്രീയമായി നേരിടുമെന്ന പ്രസ്ഥാവനയില്‍ സി.പി.എം ഇതുവരെ വെള്ളം ചേര്‍ത്തിട്ടില്ല. സഖാവ് പിണറായിക്ക് അഴിമതി എന്താണെന്ന് പോലും അറിയില്ലെന്ന് ജയരാജന്‍മാര്‍ അടക്കമുള്ള സഖാക്കള്‍ നാടുനീളെ പ്രചാരണം നടത്തുന്നത്. പക്ഷെ നിയമപരമായി നേരിടുമെന്ന പ്രസ്ഥാവന മാത്രം വെള്ളം തൊടാതെ വിഴുങ്ങിയ മട്ടാണ് ഇപ്പോള്‍ കാണുന്നത്. കേസിനെ നിയമപരമായി നേരിടുമെന്ന്, പൊതുജനമധ്യത്തില്‍ വിളിച്ചു പറഞ്ഞവര്‍ ഇപ്പോള്‍ എന്തിനാണ് ഭയപ്പെടുന്നത്?
പിണറായി അഴിമതി നടത്തിയിട്ടില്ലെങ്കില്‍ എന്തിനാണ് നീതിന്യായ വ്യവസ്ഥയെ ഭയക്കുന്നത്? നിരപരാധിത്വം തെളിയിക്കാന്‍ ഏറ്റവും ഫലപ്രദമായ മര്‍ഗ്ഗം കോടതിയെ സമീപിക്കുക എന്നത് തന്നെയാണ്.
പൊതുജനമധ്യത്തില്‍ പെരും കള്ളനായി മാറിയ സഖാവിനെ വിശുദ്ധനാക്കാന്‍ ഏതറ്റം വരെ പോകാനും തയ്യാറാണെന്നാണ് പാര്‍ട്ടിതന്നെ പ്രഖ്യാപിച്ചിരിക്കുന്നത്.
നായനാര്‍, ബാലക്രിഷ്ണപിള്ളയെ പ്രതിയാക്കാന്‍ ഒരു അഡ്വക്കേറ്റ് ജനറലിന്റെയും ഉപദേശം സ്വീകരിച്ചതും നമ്മള്‍ക്കറിവില്ല. ഒരു ദിവസം പോലും വൈകാതെ അന്ന് നായനാര്‍ ബാലക്രിഷ്ണപിള്ളക്കിട്ടു പണികൊടുത്തു.ഇപ്പൊള്‍ കളി മാറി കാരണം ഇത് പാര്‍ട്ടി സെക്രട്ടറിയാണു. ആളെ രക്ഷ്പ്പെടുത്തേണ്ടതു അച്യുതാനന്ദന്‍ എന്ന രാഷ്ട്രീയക്കാരന്റെയും ഒരു ഉത്തരവാദ്വിത്വമാണു.അവിടെയാണു അച്ചുമാമന്‍ എന്ന രാഷ്ട്രീയകാരെനെ നമ്മള്‍ കാണുക.
അഴിമതിയോടും അഴിമതിക്കാരോടും കുരിശുയുദ്ധം പ്രഖ്യാപിച്ചെന്ന് സ്വയം പ്രഖ്യാപിച്ച മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍, മന്ത്രിസഭയില്‍ എ.ജിയുടെ ശുപാര്‍ശയെ എതിര്‍ക്കുമെന്നാണ്/എതിര്‍ത്തുഎന്നാണു മുഖ്യന്റെ തനിനിറം ഇനിയും മനസ്സിലാക്കിയിട്ടില്ലാത്ത ചില മാധ്യമ പ്രവര്‍ത്തകരും രാഷ്ട്രീയ നിരീക്ഷകരും കരുതിയിരുന്നത്.
തന്റെ മുഖ്യമന്ത്രി കസേര ഉറപ്പിക്കുന്നതിന് വേണ്ടി എന്തും ചെയ്യുന്ന അച്യുതാനന്ദന്‍ തന്റെ പതിവ് ഉരുണ്ടുകളിതന്നെ കഴിഞ്ഞ മന്ത്രിസഭാ യോഗത്തിലും ആവര്‍ത്തിച്ചു.അതുകൊണ്ടൊന്നും പിണറായി അടങ്ങിയിട്ടില്ല എന്നാണു എ.കെ.ജി സെന്ററില്‍ നടന്ന സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്. അച്യുതാന്ദനെ മുഖ്യമന്ത്രി കസേരയില്‍ മാത്രമല്ല പാര്‍ട്ടിയില്‍ നിന്ന് തന്നെ ചവിട്ടിപ്പുറത്താക്കണമെന്നത് പിണറായി വിജയനും കൂട്ടരും നേരത്തെ തന്നെ ഉറപ്പിച്ചതാണു.അച്യുതാനന്ദന്റെ നിഴല്‍ പോലെ നിന്ന പി.കെ ഗുരുദാസന്‍ സഖാവ് പോലും എ.കെ.ജി സെന്ററില്‍ നടന്ന യോഗത്തില്‍ വച്ച് വി.എസിനെ തള്ളിപ്പറഞ്ഞെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
അതെന്തുമാകട്ടെ അച്യുതാനന്ദന്‍ ഉടന്‍ പുറത്താകുമെന്ന് പറയാന്‍ കഴിയില്ലാ...
ആളാരാ മോന്‍ ? മുഖ്യമന്ത്രി കസേരയില്‍ തൊട്ടുള്ള ഒരു കളിയും ആള്‍ കളിക്കില്ല എന്നു കഴിഞ്ഞ 3 വര്‍ഷമായി ആളെ കണ്ട്കൊണ്ടിരിക്കുന്ന കേരളീയര്‍ക്കറിയാം....
പക്ഷെ തെറ്റ് ചെയ്തവന്‍ ശിക്ഷിക്കപ്പെടുകതന്നെ ചെയ്യും. ഇത് തന്നെയാണ് സി.പി.എമ്മിന്റെ പ്രശ്നവും. പിണറായി അഴിമതി നടത്തിയെന്ന് പകല്‍ പോലെ വ്യക്തമാണ്. അങ്ങനെയാകുന്വോള്‍ കോടതയില്‍ നിരപരാധിത്വം തെളിയിക്കുക സാധ്യമല്ല. ഈ തിരിച്ചറിവ് തന്നെയാണ് കോടതിയില്‍ ഹാജരാകുന്നതില്‍ നിന്ന് പിന്‍മാറാന്‍ പിണറായി വിജയന്‍ പ്രേരിപ്പിക്കുന്നതും.
ഇപ്പൊള്‍ നാറിയ മാധ്യമ കളിയിലൂടെ മുഖ്യമന്ത്രി കസേരയില്‍ പിടിച്ചിരിക്കാന്‍ അച്യുതാന്ദനെ കേരള ജനതയ്ക്കു എങ്ങനെ മറക്കാന്‍ പറ്റും?
കള്ളനു കഞ്ഞി വെച്ചവനും പിടിക്കപ്പെടുന്ന കാലം വിദൂരമല്ലാ....

Wednesday, May 6, 2009
അഡ്വക്കേറ്റ് ജനറല്‍, പിണറായിയുടെ കളിപ്പാവ !!!
രാജ്യത്തെ നീതിന്യായ വ്യവസ്ഥയോടുള്ള കനത്ത വെല്ലുവിളി ഉയര്‍ത്തിക്കൊണ്ടാണ് ലാവ്ലിന്‍ കേസില്‍ അഡ്വക്കേറ്റ് ജനറല്‍ സംസ്ഥാന സര്‍ക്കാരിന് നിയമോപദേശം നല്‍കിയിരിക്കുന്നത്. മുമ്പ് ഇതേ പംക്തിയിലും പത്രസമ്മേളനങ്ങളിലും പറഞ്ഞത് തന്നെ ആവര്‍ത്തിക്കാതെ നിവര്‍ത്തിയില്ല. ലാവ്ലിന്‍ കേസില്‍ പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതിക്കായുള്ള സി.ബി.ഐയുടെ അഭ്യര്‍ഥന സര്‍ക്കാര്‍ അഡ്വക്കേറ്റ് ജനറലിന്റെ ഉപദേശത്തിന് വിട്ടതു മുതല്‍ തികച്ചും രാഷ്ട്രീയ പ്രേരിതമായ നിലയിലാണ് എ.ജി. പ്രവര്‍ത്തിച്ചത്. തന്റെ നിയമോപദേശം അകാരണമായി വൈകിച്ച എ.ജി. ഒടുവില്‍ തനിക്കെതിരേ ഉയര്‍ന്ന ആരോപണങ്ങള്‍ സാധൂകരിച്ചു കൊണ്ടുള്ള നിയമോപദേശം തന്നെയാണ് നല്‍കിയിരിക്കുന്നത്.
സാമാന്യ ബുദ്ധിക്കുപോലും നിരക്കാത്ത നിയമോപദേശം വിദഗ്ധോപദേശമായി കരുതാനേപറ്റില്ല. ലാവ്ലിന്‍ കേസില്‍ സി.ബി.ഐ. അന്വേഷണം ആരംഭിച്ചത് മുതല്‍ പിണറായി വിജയനും സംഘവും ആരംഭിച്ച നിയമവിരുദ്ധപ്രവര്‍ത്തനത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണ് എ.ജിയുടെ നിയമോപദേശം. സംസ്ഥാന സര്‍ക്കാരില്‍ നിന്ന് ലക്ഷക്കണക്കിന് രൂപ മുടക്കിയാണ് സര്‍ക്കാര്‍ പിണറായി വിജയന് വേണ്ടി ഹൈക്കോടതിയിലും സുപ്രീം കോടതിയിലും സി.ബി.ഐ. അന്വേഷണത്തിനെതിരായി വാദിച്ചത്. ചെലവായ ലക്ഷക്കണക്കിന് രൂപയുടെ കണക്ക് അടുത്തിടെ പുറത്ത് വരികയും ചെയ്തു. എന്നാല്‍ കൊള്ളസംഘത്തിന്റെ വാദങ്ങള്‍ കോടതികളില്‍ നിലനിന്നില്ല. സി.ബി.ഐ. അന്വേഷണം അനിവാര്യമായി. തുടര്‍ന്ന് അന്വേഷണം അട്ടിമറിക്കാനുള്ള പ്രവര്‍ത്തനങ്ങളിലാണ് പിണറായിയും സംഘവും ഏര്‍പ്പെട്ടത്.
സര്‍ക്കാരില്‍ നിന്നും വൈദ്യുതി വകുപ്പില്‍ നിന്നും നിര്‍ണായക ഫയലുകള്‍ സി.ബി.ഐക്ക് ലഭിക്കാതിരിക്കാനുള്ള ശ്രമങ്ങളാണ് പിന്നീട് പിണറായിയും കൂട്ടരും നടത്തിയത്. അതിന് വേണ്ടി അത്യന്തം വൃത്തിക്കെട്ട പ്രവര്‍ത്തികളില്‍ തന്നെ അവര്‍ ഏര്‍പ്പെട്ടു.
വൈദ്യുതി ബോര്‍ഡിലെയും സെക്രട്ടേറിയറ്റിലെയും ഇടത് അനുകൂല സംഘടനകളിലെ പ്രവര്‍ത്തകരെ ഉപയോഗിച്ച് നിര്‍ണായക രേഖകള്‍ മുക്കാനായിരുന്നു ശ്രമം. എന്നാല്‍ ഈ പ്രവര്‍ത്തനങ്ങളെ പരാജയപ്പെടുത്തി ഈ രേഖകള്‍ ഒന്നാകെ സി.ബി.ഐ. പുറത്ത് കൊണ്ടുവന്നു. തുടര്‍ന്ന് പിണറായി വിജയന്‍ കേസില്‍ ഒമ്പതാം പ്രതിയായി ചേര്‍ക്കപ്പെടുകയും ചെയ്തു. എന്നാല്‍ ഇത്തരമൊരു കേസില്‍ മുന്‍ മന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യണമെങ്കില്‍ സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി തേടുകയെന്ന കടമ്പ സി.ബി.ഐക്ക് കടക്കേണ്ടതുണ്ട്. ഇക്കാര്യത്തില്‍ കോടതിക്ക് തന്നെ തീരുമാനം എടുക്കാവുന്നതേ ഉള്ളുവെങ്കിലും നിയമവ്യവസ്ഥയെ ബഹുമാനിച്ചു കൊണ്ട് മൂന്ന് മാസത്തെ സമയം സര്‍ക്കാരിന് നല്‍കാന്‍ ഹൈക്കോടതി തയാറായി.
തീരുമാനം എടുക്കും മുന്‍പ് എ.ജിയുടെ നിയമോപദേശം തേടുകയെന്ന സാങ്കേതികത്വത്തില്‍ കടിച്ചു തൂങ്ങി തീരുമാനം പരമാവധി വൈകിക്കാനായിരുന്നു സര്‍ക്കാരിന്റെ ശ്രമം.
ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ നല്‍കാമായിരുന്ന ഉപദേശം മൂന്നു മാസം വൈകിച്ച് രാഷ്ട്രീയക്കളിയില്‍ കക്ഷിചേരുകയായിരുന്നു എ.ജി. ഇതിനെതിരേ പ്രതിപക്ഷം മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് പരാതി നല്‍കിയെങ്കിലും അദ്ദേഹം പിണറായിയെ ഭയന്ന് നടപടി സ്വീകരിച്ചില്ല. തുടര്‍ന്ന് പ്രതിപക്ഷ നേതാക്കള്‍ ഗവര്‍ണറെ കണ്ട് പരാതിപ്പെട്ടു. എത്രയും പെട്ടെന്ന് നീതിപൂര്‍വകമായ തീരുമാനമെടുക്കാനാണ് ഗവര്‍ണര്‍ സര്‍ക്കാരിനോട് നിര്‍ദേശിച്ചത്. എന്നിട്ടും കോടതി അനുവദിച്ച സമയപരിധിയുടെ സാങ്കേതികത്വത്തില്‍ കടിച്ചുതൂങ്ങുകയായിരുന്നു സര്‍ക്കാര്‍. ഈ സമയം അവസാനിക്കാറായപ്പോള്‍ എ.ജി. തന്റെ തനിസ്വരൂപം വെളിവാക്കി പുറത്ത് വന്നിരിക്കുന്നു.
വിചിത്രമായ ന്യായങ്ങള്‍ പറഞ്ഞാണ് അഡ്വക്കേറ്റ് ജനറല്‍, പിണറായിക്ക് പാദസേവ ചെയ്തിരിക്കുന്നത്. പാര്‍ട്ടിക്കുള്ളിലെ പോരില്‍ വി.എസിനൊപ്പം നില്‍ക്കുന്ന ആളെന്ന് തെറ്റിദ്ധരിക്കപ്പെട്ട വ്യക്തിയാണ് അഡ്വക്കേറ്റ് ജനറല്‍ സുധാകര പ്രസാദ്. എന്നാല്‍ സി.പി.എം. വെട്ടിപ്പിടിച്ച പിണറായി സര്‍വ സര്‍ക്കാര്‍ സംവിധാനങ്ങളെയും ഒന്നിച്ച് കീഴടക്കിയെന്ന് വെളിവാക്കുന്നതാണ് പുതിയ സംഭവവികാസം. വി.എസിനെ അനുകൂലിച്ചോ, പ്രതിപക്ഷ ആവശ്യം മാനിച്ചോ പിണറായിക്കെതിരായി തെറ്റായ നിയമോപദേശം സുധാകര പ്രസാദ് നല്‍കണമെന്ന് ആരും പറയില്ല. എന്നാല്‍ ഒരു വിദഗ്ദ്ധ ഉപദേശത്തിന്റെയും ആവശ്യമില്ലാത്ത വിധം ഏത് വ്യക്തിക്കും ബോധ്യമായ കാര്യത്തില്‍ തന്റെ ദീര്‍ഘകാലത്തെ അഭിഭാഷക ജീവിതത്തെ സ്വയം അപമാനിച്ച് കൊണ്ട് അദ്ദേഹം നല്‍കിയിരിക്കുന്ന നിയമോപദേശമാണ് പ്രശ്നം. അതിനെതിരെ നിമിഷനേരം കൊണ്ട് ഉയര്‍ന്ന ജനവികാരംതന്നെ ഈ നിയമോപദേശത്തെ തികച്ചും അപ്രസക്തമാക്കുന്നു.
ഈ ഉപദേശം സര്‍ക്കാര്‍ സ്വീകരിക്കുന്നത് കേവലം ഔപചാരികത മാത്രമായിരിക്കുമെന്ന് ഉറപ്പ്. അതിനാല്‍ ഇനി കോടതി തന്നെയാണ് ആശ്രയം. അഡ്വക്കേറ്റ് ജനറല്‍ നല്‍കിയ തികച്ചും തെറ്റായ ഉപദേശം സ്വീകരിച്ച് സര്‍ക്കാര്‍ എടുക്കുന്ന നടപടിയെ കോടതി സ്വീകരിക്കില്ലെന്ന് നിയമവ്യവസ്ഥയില്‍ വിശ്വാസമുള്ള ആര്‍ക്കും ഉറപ്പുണ്ട്. കേസില്‍ കൃത്യമായ തെളിവുകളോടെ ഒരാള്‍ പ്രതിചേര്‍ക്കപ്പെട്ടിരിക്കേ മുന്‍ മന്ത്രിയായതിനാല്‍ അയാളെ പ്രോസിക്യൂട്ട് ചെയ്യാമോ എന്ന ചോദ്യം തികച്ചും അപ്രസക്തമാണ്. സര്‍ക്കാരിന്റെ സുഗമമായ പ്രവര്‍ത്തനത്തിനായി മന്ത്രിമാര്‍ സ്വീകരിക്കുന്ന നടപടികളെ അനാവശ്യമായി കോടതി നടപടികളിലേക്ക് വലിച്ചിഴക്കപ്പെടാതിരിക്കാന്‍ വേണ്ടി മാത്രമായുള്ള വ്യവസ്ഥയാണ് ഇവിടെ തെറ്റായി വ്യാഖ്യാനിക്കപ്പെടുന്നത്. അഴിമതി കാട്ടിയൊരു മന്ത്രിയെ സംരക്ഷിക്കാനുള്ള വ്യവസ്ഥയല്ലിത്. ഈ വ്യവസ്ഥ വളച്ചൊടിച്ച് സര്‍ക്കാരിന്റെ സഹായത്തോടെ രക്ഷപെടാമെന്ന് പിണറായി കരുതുകയും വേണ്ട.
ലാവ്ലിന്‍ കേസില്‍ നിയമനടപടികളുടെ അന്ത്യമല്ല എ.ജിയുടെ നിയമോപദേശം. നിയമോപദേശത്തിന് പകരം രാഷ്ട്രീയ ഉപദേശമാണ് അഡ്വക്കേറ്റ് ജനറല്‍ നല്‍കിയിരിക്കുന്നത്. അഡ്വക്കേറ്റ് ജനറലെന്നാല്‍ കോടതിയല്ല. കോടതിയില്‍ സര്‍ക്കാരിന് വേണ്ടി വാദിക്കുന്ന ആള്‍ മാത്രമാണ്. ഈ വ്യക്തി ഇപ്പോള്‍ നിയമം മറന്ന് സര്‍ക്കാരിനെ നിയന്ത്രിക്കുന്ന ഭരണഘടനാതീതനായ ശക്തിക്കു വേണ്ടിയും വാദിക്കാന്‍ ആരംഭിച്ചിരിക്കുകയാണ്. ഈ അധഃപതനം കണ്ടുനില്‍ക്കാനാകില്ല. ശക്തമായ ജനവികാരവും പ്രക്ഷോഭവും ഈ ഗൂഢാലോചനയ്ക്കെതിരേ ഉയര്‍ന്ന് വരിക തന്നെ ചെയ്യും. കോടതി നടപടികളില്‍ ചെറിയൊരു ഇടവേള സൃഷ്ടിക്കാന്‍പോലും ഈ തെറ്റായ നിയമോപദേശം പിണറായിയെ സഹായിക്കില്ല. മറിച്ച് ലാവ്ലിന്‍ കേസിന്റെ കാര്യത്തിലും മറ്റ് അനേകം പ്രശ്നങ്ങളിലും ജനങ്ങളുടെ മനസില്‍ നടക്കുന്ന പ്രോസിക്യൂഷന്‍ നടപടികള്‍ വേഗത്തിലാക്കാനാകും ഈ കള്ളക്കളി സഹായിക്കുക.
ജനങ്ങള്‍ക്ക് കോടതി നടപടികളില്‍ വിശ്വാസമുള്ളത് പോലെ തന്നെ ഗവര്‍ണറിലും വിശ്വാസമുണ്ട്. അഡ്വക്കേറ്റ് ജനറലിന്റെ ഉപദേശം ഒരു ഗൂഢാലോചനയുടെ ഫലമാണെന്ന് ബോധ്യമായിരിക്കേ സര്‍ക്കാരിന്റെ തീരുമാനവും അതേവഴിക്കായിരിക്കുമെന്ന് ഉറപ്പാണ്. ഇനി ഗവര്‍ണറുടെ തീരുമാനത്തിലും കോടതികളുടെ തീരുമാനത്തിലേക്കുമായിരിക്കും ജനങ്ങളുടെ ശ്രദ്ധ. നീതി നടപ്പായാല്‍ മാത്രം പോര നീതി നടപ്പായതായി ജനങ്ങള്‍ക്ക് ബോധ്യപ്പെടുകയും വേണമെന്ന അടിസ്ഥാനതത്വമാണ് നീതിന്യായ സംവിധാനങ്ങള്‍ ഇവിടെ ഓര്‍ക്കേണ്ടതുള്ളത്.
എംഎം ഹസ്സന്‍

Subscribe to:
Posts (Atom)