Monday, January 21, 2008

തോമസ്‌ ഐസകേ നിന്റെ പേരോ "സാമ്പത്തിക വിദഗ്ദ്ധന്‍"? Thomas Isac inte Kerala Budget !!

ഫെബ്രുവരിയില്‍ സമ്പൂര്‍ണ ബജറ്റ്‌ അവതരിപ്പിക്കാനുള്ള മുന്‍തീരുമാനം ധനകാര്യമന്ത്രി അട്ടിമറിച്ചത്‌ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന്‌ താല്‍കാലികമായി രക്ഷപെടാന്‍. സി.പി.എമ്മിന്റെയും സി.പി.ഐയുടെയും സംസ്ഥാന സമ്മേളനങ്ങള്‍ നടക്കുന്ന സാഹചര്യം ചൂണ്ടിക്കാട്ടിയാണ്‌ മന്ത്രി പ്രതിസന്ധിയില്‍ നിന്ന്‌ രക്ഷപെടാന്‍ ശ്രമിക്കുന്നത്‌.സാമ്പത്തിക വിദഗ്ദ്ധന്റെ കുപ്പായമിട്ട്‌ സര്‍വരേയും ധനകാര്യം പഠിപ്പിച്ചു നടക്കുന്ന തോമസ്‌ ഐസകിന്റെ ഭരണത്തില്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി തകര്‍ന്ന്‌ തരിപ്പണമായിരിക്കുകയാണ്‌. പദ്ധതി പ്രവര്‍ത്തനം ഇല്ലാതായെന്ന്‌ തന്നെ പറയാവുന്ന സ്ഥിതിയില്‍ ചരിത്രത്തില്‍ ആദ്യമായി സംസ്ഥാനം എത്തി. അടുത്ത സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ സമ്പൂര്‍ണ ബജറ്റ്‌ പാസാക്കിയാല്‍ പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക്‌ അപ്പോള്‍ തന്നെ പണം അനുവദിച്ച്‌ തുടങ്ങേണ്ടി വരും. വോട്ട്‌ ഓണ്‍ അക്കൗണ്ട്‌ മാത്രം പാസാക്കി പിരിഞ്ഞാല്‍ സമ്പൂര്‍ണ ബജറ്റ്‌ പാസാക്കാന്‍ ഏതാനും മാസത്തെ സമയം കൂടി ലഭിക്കും. പദ്ധതികള്‍ക്ക്‌ പണം അനുവദിച്ചു തുടങ്ങുന്നത്‌ അതുവരെ വൈകിക്കാനും സാധിക്കും. അതിന്‌ അവസരം ലഭിക്കുന്നതിന്‌ മന്ത്രി പാര്‍ട്ടി സമ്മേളനങ്ങളെ ബുദ്ധിപൂര്‍വം ഉപയോഗിക്കുകയാണ്‌. പാര്‍ട്ടി സമ്മേളനങ്ങള്‍ നടക്കുന്നതിനാല്‍ സംസ്ഥാനത്തിന്റെ ബജറ്റ്‌ വൈകിക്കുമെന്ന്‌ പരസ്യമായി പ്രഖ്യാപിച്ച മന്ത്രിയുടെ ധിക്കാരവും ചോദ്യം ചെയ്യപ്പെടേണ്ടതാണ്‌. പദ്ധതി നിര്‍വഹണത്തിനായി പണം കണ്ടെത്താനാകാതെ വന്ന സാഹചര്യത്തിലാണ്‌ മറ്റ്‌ മാര്‍ഗത്തിലൂടെ പദ്ധതി പ്രവര്‍ത്തനം മന്ത്രി തകര്‍ത്തത്‌. നായനാര്‍ സര്‍ക്കാരിന്റെ കാലത്ത്‌ ശിവദാസ മേനോന്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി കുളമാക്കിയതിനേക്കാള്‍ പത്തിരട്ടി കുഴപ്പങ്ങളിലേക്കാണ്‌ തോമസ്‌ ഐസക്‌ സംസ്ഥാനത്തെ നയിക്കുന്നത്‌.

ജനങ്ങളോട്‌ പ്രതിബദ്ധതയില്ലാത്ത ധനമന്ത്രി ഉത്തരവാദിത്വത്തില്‍ നിന്നും ഒളിച്ചോടുകയാണ്‌.സമ്പൂര്‍ണ ബജറ്റിന്‌ പകരം വോട്ട്‌ ഓണ്‍ അക്കൗണ്ട്‌ പാസാക്കുന്നത്‌ സംസ്ഥാനം ഭരണ പ്രതിസന്ധിയിലേക്ക്‌ നീങ്ങുന്നുവെന്നതിന്റെ സൂചനയാണ്‌. അസാധാരണമായ സാഹചര്യങ്ങളിലാണ്‌ വോട്ട്‌ ഓണ്‍ അക്കൗണ്ട്‌ പാസാക്കുന്നത്‌. പാര്‍ട്ടി സമ്മേളനങ്ങളുടെ പേരില്‍ ബജറ്റ്‌ ഉപേക്ഷിക്കുന്നത്‌ ജനങ്ങളോടുള്ള വഞ്ചനയാണ്‌

'കോണ്‍ഗ്രസിന്റെ ഭരണക്കുത്തക' - How Congress (INC) manage the situation?


ജനാധിപത്യസംവിധാനത്തില്‍ അധികാരത്തില്‍ നിന്ന്‌ പുറത്തുനില്‍ക്കേണ്ടി വരുന്നതില്‍ അസ്വാഭാവികമായി ഒന്നുമില്ല। അധികാരത്തില്‍നിന്നു പുറത്തുനിന്ന ഇടവേളകളിലും ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ കേന്ദ്രബിന്ദു കോണ്‍ഗ്രസ്‌ തന്നെയായിരുന്നു।കോണ്‍ഗ്രസിതര ഗവണ്‍മെന്റുകളുടെ- മൊറാര്‍ജി ദേശായിയുടെയും വി.പി. സിംഗിന്റെയും വാജ്പേയിയുടെയും-ദയനീയ പരാജയങ്ങള്‍ ഇന്ത്യന്‍ ജനതയ്ക്കു ലഭിച്ച അനുഭവപാഠങ്ങളായി നമ്മുടെ മുന്നിലുണ്ട്‌.1977 വരെ 'കോണ്‍ഗ്രസിന്റെ ഭരണക്കുത്തക' എന്നതായിരുന്നു പ്രതിപക്ഷപാര്‍ട്ടികളുടെ ആക്ഷേപവും വിമര്‍ശനവും. 'ഭരണക്കുത്തക' കമ്യൂണിസ്റ്റു രാഷ്ട്രങ്ങളിലെപ്പോലെ ഏകപക്ഷീയമായി കോണ്‍ഗ്രസ്‌ വെട്ടിപ്പിടിച്ച്‌ കുത്തകയായി കൈവശം വച്ചിരുന്നതല്ല. ലോകത്തെ ഏറ്റവും ബൃഹത്തും സവിശേഷവുമായ ജനാധിപത്യസംവിധാനത്തില്‍, ഇന്ത്യന്‍ ജനത വോട്ടുചെയ്തു കോണ്‍ഗ്രസിനെ അധികാരത്തിലേറ്റിയതാണ്‌. 'അധികാരക്കുത്തക' എന്നൊന്നുണ്ടെങ്കില്‍ അത്‌ ജനങ്ങള്‍ നല്‍കിയതാണ്‌॥ അത്‌ കൊടുങ്കാറ്റായി. ആ കൊടുങ്കാറ്റില്‍ മതിലുകളും ഇരുമ്പുമറകളും തകര്‍ന്നുവീണു. 'പിതൃഭൂമി'യില്‍ മാറ്റത്തിന്റെ കാറ്റടിച്ചു തുടങ്ങിയെന്ന അറിവുതന്നെ യൂറോപ്പിലെ കമ്യൂണിസ്റ്റ്‌ രാജ്യങ്ങളെ ജ്വലിപ്പിക്കാന്‍ പോന്നതായിരുന്നു.കിഴക്കന്‍ ജര്‍മ്മനി, റൂമേനിയ, ചെക്കോസ്ലോവാക്യ, ഹംഗറി തുടങ്ങിയ കിഴക്കന്‍ യൂറോപ്യന്‍ രാഷ്ട്രങ്ങളില്‍ മാറ്റത്തിന്റെ കാറ്റ്‌ ആഞ്ഞടിക്കുന്നത്‌ ലോകജനത അത്ഭുതത്തോടെ നോക്കിനിന്നു. ഇന്ത്യന്‍ രാഷ്ട്രീയം പരീക്ഷണങ്ങളെ നേരിട്ടും അനുഭവപാഠങ്ങള്‍ ഉള്‍ക്കൊണ്ടുമാണ്‌ മുന്നോട്ടു പോകുന്നത്‌. കോണ്‍ഗ്രസ്‌ വിരോധമായിരുന്നു പ്രതിപക്ഷ പാര്‍ട്ടികളുടെ രാഷ്ട്രീയദര്‍ശനം. കോണ്‍ഗ്രസിനെ പരാജയപ്പെടുത്തുക എന്നതായിരുന്നു അവരുടെ സിദ്ധാന്തവും മുദ്രാവാക്യവും. 'കോണ്‍ഗ്രസിനെ തോല്‍പിക്കാന്‍ ഏതു ചെകുത്താനുമായും ചേരും' എന്ന ഇ.എം.എസ്സിന്റെ കുവിദിതമായ സിദ്ധാന്തം ഇന്നും കേരളജനത ഓര്‍ക്കുന്നുണ്ട്‌. വലിയ തന്ത്രങ്ങളുടെ തമ്പുരാനായിരുന്ന നമ്പൂതിരിപ്പാടിന്റെ മറ്റൊരു പ്രഖ്യാപനവും സാന്ദര്‍ഭികമായി ഓര്‍ത്തുപോവുകയാണ്‌. 1998ല്‍ അദ്ദേഹം പ്രഖ്യാപിച്ചു: "113 വര്‍ഷം പിന്നിട്ട ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അന്ത്യം കുറിക്കുന്ന വര്‍ഷമാണ്‌ 1998.' കമ്യൂണിസ്റ്റ്‌ താത്വികാചാര്യന്റെ ഈ പ്രഖ്യാപനങ്ങളൊക്കെയും കാലത്തിന്റെ ചവറ്റുകുട്ടയില്‍ അടിഞ്ഞു കഴിഞ്ഞിരിക്കുന്നു. സി.പി.എം.കാര്‍ ഇതൊക്കെ ഓര്‍ക്കുന്നുണ്ടാവുമോ? കോണ്‍ഗ്രസിനെ തകര്‍ക്കുവാന്‍ എല്ലാ രാഷ്ട്രീയപാര്‍ട്ടികളും ഒത്തുചേര്‍ന്നിട്ടുള്ള ചരിത്രമാണുള്ളത്‌. വലതും ഇടതുമൊക്കെ, എല്ലാ സൈദ്ധാന്തികശാഠ്യങ്ങളും മാറ്റിവച്ച്‌ കോണ്‍ഗ്രസിനെതിരേ ഒരുമിച്ചു നിന്നിട്ടുണ്ട്‌. 1967, 1977, 1989, 1996 എന്നീ വര്‍ഷങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പുകളിലെ സഖ്യങ്ങളും സഹകരണങ്ങളും പ്രത്യേകം ഓര്‍ക്കാവുന്നതാണ്‌. ഇന്ന്‌ വര്‍ഗ്ഗീയതയ്ക്കെതിരേ ആക്രോശിക്കുകയും ബി.ജെ.പി.ക്കെതിരെ വാചകക്കസര്‍ത്തു നടത്തുകയും ചെയ്യുന്ന സി.പി.എം. ബി.ജെ.പിയുമായി ചേര്‍ന്നുനിന്ന സന്ദര്‍ഭങ്ങള്‍ നിരവധിയാണ്‌.

1977 ല്‍ കോണ്‍ഗ്രസ്‌ പരാജയപ്പെടുകയും ബി.ജെ.പി.യുടെ അന്നത്തെ രൂപമായ ജനസംഘത്തിന്റെ നേതാക്കളായ വാജ്പേയും അദ്വാനിയുമടക്കമുള്ളവര്‍ മന്ത്രിമാരായി മൊറാര്‍ജി ദേശായിയുടെ ഗവണ്‍മെന്റ്‌ അധികാരത്തില്‍ വരുകയും ചെയ്തപ്പോള്‍ ഊറ്റംകൊണ്ടവരുടെ പട്ടികയില്‍ സി.പി.എമ്മും ഉണ്ടായിരുന്നുവല്ലോ.അന്ന്‌ കേരളത്തില്‍ പ്രതിപക്ഷനേതാവായിരുന്ന ഇ.എം.എസ്‌. നിയമസഭയ്ക്കകത്തും പുറത്തും 'വടക്കുദിച്ച സൂര്യനെ'ച്ചൊല്ലി ആവേശം കൊണ്ടതും രാജാവിനേക്കാള്‍ രാജഭക്തിയോടെ ആ ഗവണ്‍മെന്റിന്റെ വക്താവായതും ഓര്‍ത്തുപോവുകയാണ്‌. ബി.ജെ.പി. ബാന്ധവത്തെ ന്യായീകരിക്കാന്‍ അന്നുപറഞ്ഞ ന്യായം 'അടിയന്തരാവസ്ഥക്കാലത്ത്‌ ഞങ്ങള്‍ ഒരുമിച്ച്‌ ജയിലില്‍ കിടന്നിട്ടുണ്ടെ'ന്നതാണ്‌. സാന്ദര്‍ഭികമായി പറയട്ടെ, ഇന്ന്‌ ഇന്തോ-യു.എസ്‌. ആണവകരാറിനെതിരെ വാദവുമായി സി.പി.എം. നില്‍ക്കുമ്പോഴും തെളിയുന്നത്‌ ആ ബാന്ധവത്തിന്റെ പുനരാവിഷ്കാരമാണ്‌.സി.പി.എമ്മിന്റെയും കൂട്ടരുടേയും കോണ്‍ഗ്രസ്‌ വിരുദ്ധ രാഷ്ട്രീയമാണ്‌ ബി.ജെ.പി.യെ വളര്‍ത്തിയത്‌. എട്ടാം ലോക്സഭയില്‍ (1984ല്‍) രണ്ടു അംഗങ്ങള്‍ മാത്രമായി ഒതുങ്ങിയ ബി.ജെ.പി.യെ 1989-ല്‍ 86 അംഗങ്ങളിലേക്ക്‌ വളര്‍ത്തിയത്‌ ആ രാഷ്ട്രീയമായിരുന്നു. അവിടെനിന്ന്‌ അധികാരത്തിലേക്ക്‌ ഉയരുവാനും ബി.ജെ.പിക്കായി.
പ്രതിപക്ഷത്തായിരുന്നപ്പോള്‍ ബി.ജെ.പി. ഗവണ്‍മെന്റിനെ ഒഴിവാക്കാനും അതുവഴി വര്‍ഗീയ ശക്തികളെ തളര്‍ത്തുവാനും കോണ്‍ഗ്രസ്‌ കൈക്കൊണ്ട സുചിന്തിതമായ രാഷ്ട്രീയനിലപാടുകള്‍ ഇവിടെ ഓര്‍ക്കേണ്ടതുണ്ട്‌. 1996-ല്‍ തെരഞ്ഞെടുപ്പ്‌ കഴിഞ്ഞ്‌ ദേശീയരാഷ്ട്രീയരംഗം അത്യന്തം സവിശേഷമായ ഒരു സാഹചര്യത്തെ അഭിമുഖീകരിക്കുകയുണ്ടായി. തെരഞ്ഞെടുപ്പ്‌ കഴിഞ്ഞപ്പോള്‍ അനാവൃതമായ ചിത്രം തികച്ചും അവ്യക്തവും അസ്പഷ്ടവുമായിരുന്നു. പാര്‍ട്ടികള്‍ക്ക്‌ ഒറ്റക്കോ, തെരഞ്ഞെടുപ്പ്‌ കാലത്ത്‌ രൂപംകൊണ്ടിരുന്ന കൂട്ടുകെട്ടുകള്‍ക്കോ ഗവണ്‍മെന്റുണ്ടാക്കാന്‍ വേണ്ട ഭൂരിപക്ഷം ഉണ്ടായിരുന്നില്ല. തകൃതിയായ വാദങ്ങളുടെയും പ്രതിവാദങ്ങളുടെയും തന്ത്രങ്ങളുടെയും ഒക്കെ ഒടുവില്‍ രാഷ്ട്രപതി വാജ്പേയിയെ ഗവണ്‍മെന്റുണ്ടാക്കാന്‍ ക്ഷണിക്കുകയായിരുന്നു. പക്ഷേ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കൗതുകകരമായ ഒരു പുതിയ അദ്ധ്യായം സൃഷ്ടിച്ചുകൊണ്ട്‌ വിശ്വാസപ്രമേയത്തിനുള്ള വോട്ടെടുപ്പിനുപോലും നില്‍ക്കാതെ പന്ത്രണ്ടാമത്തെ ദിവസം വാജ്പേയ്‌ പുറത്തുപോയി. 1996 മെയ്‌ 16ന്‌ വന്നു; 28ന്‌ പുറത്തുപോയി.75 വര്‍ഷം പിന്നിട്ട കമ്യൂണിസ്റ്റുപാര്‍ട്ടിക്ക്‌ ഇന്ത്യയില്‍ കാര്യമായ സ്വാധീനമാര്‍ജ്ജിക്കുവാനോ ശക്തിനേടുവാനോ ആയിട്ടില്ല. പശ്ചിമബംഗാളില്‍ 30 വര്‍ഷം അധികാരത്തിലിരിക്കുവാന്‍ കഴിഞ്ഞുവെന്നത്‌ വിസ്മരിക്കുന്നില്ല. കേരളത്തില്‍ 'നാടാറുമാസം കാടാറുമാസം' എന്ന നിലയ്ക്ക്‌ അധികാരത്തില്‍ വരാനാവശ്യമായ ശക്തി സി.പി.എമ്മിനുണ്ട്‌. പിന്നെ വേരുകളുള്ള ഒരു സംസ്ഥാനം ത്രിപുരയാണ്‌. അവിടെ തീരുന്നു സി.പി.എമ്മിന്റെ സ്വാധീനവലയം.കമ്യൂണിസം ലോകത്തുതന്നെ വലിയ പ്രതിസന്ധിയെ നേരിടുകയാണ്‌. കമ്യൂണിസ്റ്റുരാഷ്ട്രങ്ങള്‍ പലതും തകര്‍ന്നു. കമ്യൂണിസത്തിന്റെ പിതൃഭൂമിയായി അറിയപ്പെട്ടിരുന്ന സോവിയറ്റ്‌ യൂണിയന്‍ തന്നെ ശിഥിലമായി. ലെനിനുശേഷം അധികാരത്തില്‍ വന്ന സ്റ്റാലിന്റെ നടപടികള്‍ ജനാധിപത്യത്തിലും സ്വാതന്ത്ര്യത്തിലും വിശ്വാസമര്‍പ്പിച്ചിട്ടുള്ള ആരെയും ഞെട്ടിപ്പിക്കുന്നതായിരുന്നു. തൊഴിലാളി വര്‍ഗ്ഗസര്‍വ്വാധിപത്യം ഫലത്തില്‍ സ്റ്റാലിന്‍ എന്ന വ്യക്തിയുടെ ഏകാധിപത്യമായിത്തീര്‍ന്നു. എന്തൊക്കെ ക്രൂരതകളാണ്‌ അരങ്ങേറിയത്‌.
ഒക്ടോബര്‍ വിപ്ലവത്തില്‍ യാതനകള്‍ സഹിച്ച,സ്റ്റാലിന്‌ സമശീര്‍ഷരായ നേതാക്കള്‍ പലരും കൊല്ലപ്പെടുകയോ പീഡിപ്പിക്കപ്പെടുകയോ ചെയ്തു. ഈ നേതാക്കളുമായി ബന്ധപ്പെട്ടുവെന്ന്‌ സംശയിക്കെപ്പട്ട ലക്ഷക്കണിക്കു കമ്യൂണിസ്റ്റുകാരും വധിക്കപ്പെട്ടു. ഒട്ടനവധിപേര്‍ സൈബീരിയയിലെ ക്യാമ്പുകളിലും മാനസികരോഗാശുപത്രികളിലും അടയ്ക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്തു.അവസാനം സോവിയറ്റ്‌ യൂണിയനില്‍ തന്നെ മാറ്റത്തിന്റെ കാറ്റടിച്ചുയര്‍ന്നു

ഇപ്പോ വായിക്കുന്നത്?