അധികാരം നിലനിര്‍ത്താന്‍ ഇത്രയധികം വിട്ടുവീഴ്ച ചെയ്ത ഒരാള്‍ കേരള ചരിത്രത്തില്‍ ഉണ്ടാവുമെന്നു തോന്നുന്നില്ല. ആദ്യം പിണറായി- അച്ചു പോരില്‍ വിയര്‍ത്ത പാര്‍ട്ടി, ഇപ്പോള്‍ കൂടുതല്‍ വിയര്‍ത്തുകോണ്ടിരിക്കുന്ന അത്യധികം ദയനീയ കാഴ്ച. ബഗാള്‍ മുഖ്യന്റെതായി വന്ന ഇന്നലത്തെ വാര്‍ത്തയില്‍ അച്ചു സഖാവിനെ കേരളത്തില്‍ മല്‍സരത്തിനിറക്കിയത് പോളിറ്റ് ബ്യൂറൊയുടെ ഗതികേടുകൊണ്ടാണെന്നുള്ള സമ്മതവും. പാര്‍ട്ടിക്കു വേണ്ടാത്ത ഈ മുതലിനെ പിന്നെന്തിനു കേരള ജനതക്കു മേല്‍ കെട്ടിവെക്കണം?
അഴിമതിക്കെതിരെ, പെണ് പീഡനത്തിനെതിരെ പോരാടുന്നവന് എന്ന് സ്വയം പ്രഖ്യാപിച്ചു സകലപൊതുയോഗങ്ങളിലും ആഞ്ഞടിക്കുന്ന ഈ മുഖ്യന്റെ മുഖമൂടി അഴിഞ്ഞുവീഴാന്‍ എതാനും ദിവസങ്ങള്‍ മാത്രം താമസം. കേരളം എങ്ങനെ ചിന്തിക്കുന്നു എന്നത് ഇതുവരെ പുറത്തുവന്ന സകല ഒപീനിയന്‍ സര്‍വേകളിലും ക്രിത്യമായി വ്യക്തം. ഒരു വനിതാ എതിര് സ്ഥാനാര്‍ഥിയുടെ മേല്‍ സഭ്യതയുടെ അതിര് വരന്ബുകള് മറന്നു നടത്തിയ കമന്റ് മാത്രം മതി ഈ മാന്യന്റെ മുഖം മൂടി അഴിക്കാന്‍.
അനുമതി വാങ്ങാതെ വിദേശയാത്ര നടത്തിയതിന് പൊലീസ് ഉദ്യോഗസ്ഥനായ ടോമിന് തച്ചങ്കരിക്കെതിരെ സ്വീകരിച്ച നടപടി മകന് അരുണ്‍കുമാറിന് ബാധകമാകാത്തത് എന്തുകൊണ്ടെന്ന് കൂടി വ്യക്തമാക്കണം അച്ചു സഹാവേ.
ലൈഗിക പീഡനകേസില്‍പെട്ട ജില്ലാ സെക്രട്ടറിയെ എന്തിനു സരക്ഷിക്കുന്നു എന്നതു ഇതു വരെ ഈ മുഖ്യന് എവിടെയും പറഞ്ഞുകേട്ടതായി അറിവില്ല.സഖാവിനെ കയ്യടിച്ച് പ്രോല്സാഹിപ്പിക്കുന്നവര് പോലും ഇപ്പോള്‍ പറയുന്നു ഇങ്ങേരെന്താ ഇതിനെക്കുറിച്ചുമാത്രം മിണ്ടാത്തെ എന്നു. തെരെഞ്ഞെടുപ്പില്‍ സീറ്റ് കിട്ടിയപ്പോള്‍ അതിനുമുന്ബു ശശിയെ കുറിച്ചു പറഞ്ഞതു മറന്നൊ? ഈ ശശിക്കെതിരെ ആരും പരാതിപറഞ്ഞിട്ടില്ലെന്നു നുണപറഞ്ഞ കൊടിയേരി മന്ത്രി ഇപ്പൊളും താങ്കളുടെ മന്ത്രി തന്നെ അല്ലേ? അദ്ധേഹവും മല്‍സരിക്കുന്നില്ലേ താങ്കളുടെ വല്യ നേതാവായി? നാണമുണ്ടൊ സഖാവേ, അഴിമതിയെം,പെണ് വാണിഭത്തേയും കുറിച്ചു വാതോരാതെ സംസാരിക്കാന്‍?
ശാരിയുടെ അഭിമാനത്തില്‍ കയറി നിന്ന് മന്ത്രിക്കസേരയില്‍ കയറിയ വി എസ് അധികാരത്തില്‍ കയറിയപ്പോള്‍ ശാരിയുടെ അച്ഛനെ അറസ്റ്റ് ചെയ്യുക അല്ലെ ചെയ്തത്? ശാരിയുടെ അച്ഛനും വീട്ടുകാരും കാണാന്‍ ചെന്നിട്ട് കണ്ടോ? അതും ഈ വി എസ് തന്നയല്ലേ? അഞ്ചു വര്‍ഷം കഴിഞ്ഞിട്ടും വി ഐ പി യെ പുറത്തു വിട്ടോ? ഇത്തിരിയെങ്കിലും അധികാര മോഹം ഇല്ലാത്ത ആള് ആയിരുന്നെങ്കില്‍ ആദ്യം ഈ വി ഐ പി കള്‍ ആരെന്നു പറയുയില്ലായിരുന്നോ? ആ കേസ് ഒരു ചുവടു എങ്കിലും മുന്നോട്ട് നടത്തിയോ? ഇനിയും ഒരഞ്ചു വര്‍ഷം കൂടി തരണമത്രേ, എന്തിനാ സഖാവേ, മകനെ ചീഫ് സെക്രട്ടറി ആക്കാനൊ?
രാഷ്ട്ര്യീയ കേരളത്തില്‍ അഴിമതിക്കെതിരെ പോരാടുന്നു എന്നു പറയുന്ബോള് തന്നെ ഇത്രയും അഴിമതി കാട്ടിയ മുഖ്യനെ വേറെ കാണിച്ചുതരാന്‍ കഴിയുമൊ? രണ്ടും, മൂന്നും പ്രാവശ്യം എഴുതിയിട്ടും ജയിക്കാത്ത യൂണിവേഴ്സിറ്റി പരീക്ഷകള്‍ എങ്ങനെ മകന് പാസായെന്നാണു താങ്ങള് പറഞ്ഞ് വരുന്നതു, ഇന്ന് അരുണ്‍ കുമാര്‍ എന്ന താങ്കളുടെ മകന് അരാണെന്ന്? പ്രൊ വൈസ് ചാന്‍സലര്‍ക്കു തുല്യമായ പദവിയൊ? എങ്ങനെ ഇവിടെ ഇദ്ധേഹം എത്തിയെന്നു? അഴിമതി ഇവിടെ മാത്രം താങ്കള്‍ കാണുന്നില്ലേ സഖാവേ? സ്വന്തം വീട്ടില്‍ നടത്തിയ അഴിമതി വെച്ചു പൊറൊപ്പിച്ചിട്ടു നാട്ടാരുടെ മണ്ടക്കു ചൊറിയാന്‍ വരല്ലേ നേതാവേ.....
അദ്ദേഹം കൈയ്യാമവും, കയറുമായി പുറപ്പെട്ടതു അഴിമതിക്കാരെയും പെണ്വാണിഭക്കാരെയും പിടിക്കാന്‍.... എന്നിട്ട് കിട്ടിയതോ പിന്നെയും കുഞ്ഞാലിക്കുട്ടിയെ,അതും വൈകാരിക വിഷയമാക്കി വോട്ടു തട്ടുക എന്ന ഒരൊറ്റ ലഷ്യത്തില്‍. അങ്ങനെയെകില്‍ ആദ്യം താങ്ങളെ തന്നെയല്ലേ സഖാവേ അറസ്റ്റ്ചെയ്യെണ്ടതു? കൂടെ നിന്ന ഒരു പാര്‍ട്ടി ജില്ലാ സെക്രട്ടറിയല്ലെ കല്ലുവാതുക്കല്‍ കേസില്‍ താങ്കള്‍ ഇടപ്പെട്ടു എന്നു പുറത്തു പറഞ്ഞതു? വി ഐ പിയെയും,ലാവലിന്‍ സഖാവിനെയും, ശശിയേയും, അരുണ്‍കുമാറിനേയും, ലോട്ടറി മാര്ട്ടിനെയുമൊക്കെ കാണുമ്പോഴാണ് അദ്ദേഹത്തിന്റെ തനിനിറം പുറത്താവുന്നത്.
ഇതെല്ലാം മാറ്റിവെച്ചുകൊണ്ടു ഭരണനേട്ട്ങ്ങളുമായി വോട്ടിനിറങ്ങിയാല്‍ എന്തെങ്കിലും ഈ മാന്യദേഹത്തിനു പറയാനുണ്ടൊ? സംസ്ഥാനത്തിന് 92,000 കോടി രൂപ കടബാധ്യത ഉണ്ടാക്കി അധികാരമൊഴിയുന്ന ഈ സര്‍ക്കാരിനെ എങ്ങനെയാണു ഇനിയും സഹിക്കുക? റവന്യൂ കമ്മി 5,025 കോടിയായി. താന്‍ മുഖ്യമന്ത്രി ആയത് അച്ചുമ്മാമന് അറിഞ്ഞത് നാലരവര്‍ഷം കഴിഞ്ഞാണ്. പാര്‍ട്ടി അറിഞ്ഞത് ഈയടുത്തു സ്ഥാനാര്‍ഥി പ്രഖ്യാപനവേളയിലും. നിത്യോപയോഗ സാധനങ്ങള്‍ക്ക് വില കൂടുംബോഴെല്ലാം കേന്ദ്രത്തെ പഴിച്ചു സമയം കളയുക അല്ലാതെ എന്തെങ്കിലും ചെയ്യാന്‍ ഇയാള്‍ക്ക് കഴിഞ്ഞോ? പിണറായിയുമായി അടികൂടാന് അല്ലാതെ. തൊട്ടടുത്ത തമിഴ് നാട് നികുതി ഒഴിവാക്കി പെട്രോള്‍ വില കുറച്ചപ്പോള്‍ കേരളം എന്ത് ചെയ്തു. ഇവിടെ മൂന്നു തവണ ബസ്ചാര്‍ജ് കൂട്ടി, പാല്, വൈദ്യുതി വിലകള്‍ കൂട്ടി ജനങ്ങളെ ദ്രോഹിച്ചു.
കഴിഞ്ഞ ലോകസഭാ, തദ്ദേശ സ്വയംഭരണ തെരെഞ്ഞെടുപ്പുവേളയില്‍ കേരളത്തിലെ ജനങ്ങളെ പറ്റിക്കാന്‍ ഇറക്കിയ ഒരു പാഴ്വേല മാത്രമായിരുന്നു "ആസിയാന്‍" കരാറുമായി ബന്ധപ്പെടുത്തിയുള്ള നുണപ്രചരണം. കുറേ മണ്ടന്‍ സഹാക്കള് അതു വിശ്വസിച്ചെങ്കിലും കേരളജനത പുറംകാലുകൊണ്ടടിച്ചു, പിണറായിയുടെ മുഖത്ത്. ഇപ്പോള്‍ ആസിയാനെ കുറിച്ചു മിണ്ടുന്നുണ്ടൊ നാണവും ഉളുപ്പില്ലാത്തതുമായ ഈ വര്‍ഗ്ഗം?
ലോട്ടറി വിവാദം, സ്വാശ്രയ മെഡിക്കല്‍ പ്രവേശന പ്രതിസന്ധി, മദ്യദുരന്തം, ക്രൈസ്തവ സഭയുടെ മേലുള്ള കുതിര കേറല് തുടങ്ങിയവ വീണുകിടക്കുന്നവനെ ചവിട്ടുംപോലെ സി പി എമ്മിനെ പ്രഹരമേല്‍പ്പിച്ചുകൊണ്ടിരിക്കുകയാണ്..അതിനിടയിലാണു ബിജെപി, സിപിഎമ്മുമായി ധാരണയിലാണെന്നുള്ള വാര്‍ത്തയും വരുന്നത്. വികസനം തടഞ്ഞു വയ്ക്കുന്ന, പുരോഗമന ആശയങ്ങളെ മുഴുവന്‍ കാറ്റില്‍ പരത്തുന്ന ഒരാളിന് വേണ്ടി ഈ ചെറുപ്പക്കാര്‍ വോട്ട് ചെയ്യുമോ?സ്മാര്‍ട്ട് സിറ്റിയുടെ പേരില്‍ കളഞ്ഞ അഞ്ച് വര്‍ഷം ഈപ്പറയുന്ന നേതാവിന്റെ കഴിവ്കേടല്ലെ? എന്നിട്ട് സ്വന്തമായി ഒരു തീരുമാനം എടുക്കാന്‍ പറ്റാതെ അവസാന നിമിഷം ദൂതനെ വെച്ചെങ്കിലും കാര്യം നേടിയെന്നു വരുത്തി ഈ കേരളത്തിലെ ജനങ്ങളെ പറ്റിച്ചവരെ ഞങ്ങള്‍ മറക്കണൊ ഈ തിരെഞ്ഞെടുപ്പുകാലത്ത്?
ഇലക്ഷന്റെ തലേദിവസം രണ്ടു രൂപക്ക് അരി എന്നു പറഞ്ഞ് ഇലക്ഷന് കമ്മീഷന് നടപടി ഏറ്റ്വാങ്ങി ഇന്നാട്ടിലെ പാവങ്ങളെ പറ്റിച്ചവരും നിങ്ങളല്ലെ?. ഇതിനൊക്കെയാണൊ സഖാവേ ഞങ്ങള്‍ വോട്ട് തരേണ്ടതു?
ജമാഅത്തെ ഇസ്ലാമിയെക്കുറിച്ച് പിണറായി വിജയനും ടി.കെ. ഹംസയും മുമ്പ് പറഞ്ഞ കാര്യങ്ങളില്‍ ഇപ്പോഴും ഉറച്ച് നില്ക്കുന്നുണ്ടോ എന്ന് അച്ചു സഖാവു സമയം കിട്ടുന്‍ബോള്‍ ഒന്നു ചോദിക്കണം. വോട്ടു ചോദിക്കുന്ബോള് കൂടെ മുഖത്തടിക്കുന്ന മന്ത്രിയെ, മാധ്യമപ്രവര്‍ത്തകരെ വളഞ്ഞ് വെച്ച് കയ്യേറ്റം ചെയ്യുന്നവരെ പ്രോല്‍സാഹിപ്പിക്കുന്ന നേതാവിനെ, അവരുടെ സംസകാരമില്ലാത്ത നേതാക്കളെ കേരളീയര്‍ മറക്കുമോ സഖാവേ?
പശ്ചിമ ബംഗാളിലെ പാര്‍ട്ടി നേതാക്കള്‍ കുബേരന്മാരും കുത്തകകളുമായത് 33 വര്‍ഷംകൊണ്ടാണെങ്കില്‍ കേരളത്തിലെ പാര്‍ട്ടി നേതാക്കള്‍ ധനികരായി തീര്‍ന്നത് കണ്ണുചിമ്മി തുറക്കുന്ന വേഗതയിലാണ്. കുന്നുകൂടുന്ന സമ്പത്തും ആളും അഹങ്കാരവുംകൊണ്ട് സമാന്തര സമ്പദ് വ്യവസ്ഥപോലും സൃഷ്ടിക്കാന്‍ ശ്രമിച്ച ബംഗാള്‍ പാര്‍ട്ടിയ ജനങ്ങള്‍ ശിക്ഷിച്ചത് കൈവെട്ടിയല്ല, തലവെട്ടിക്കൊണ്ടായിരുന്നു. ഭരണത്തിനെതിരെയുള്ള ജനവികാരം കിട്ടാവുന്ന സന്ദര്‍ഭങ്ങളിലൊക്കെ ജനങ്ങള്‍ പ്രകടമാക്കിയിട്ടുണ്ട്. പാര്‍ലമെന്റ് മുതല്‍ പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പില്‍ വരെ ഭരണത്തോടുള്ള എതിര്‍പ്പ് കടുത്ത നിറത്തില്‍ തന്നെ ജനങ്ങള്‍ പ്രകടമാക്കി. അതിവിടെയും നടക്കാന്‍ പോകുന്നു.
കുറെ മാധ്യമങ്ങള്‍ ഇടതു പക്ഷത്തിനെതിരെ ഉള്ള ആയുധം ആയി വി എസിനെ കരുതുകയും ഊതി പെരുപ്പിക്കുകയും ചെയ്തു.അറിഞ്ഞോ അറിയാതെയോ പലരും പ്രോല്‍സാഹിപ്പിച്ചു.അവസാനം ആ ഊതി വീര്‍ത്ത ബലൂണ്‍ അങ്ങ് പൊട്ടി.അഞ്ചു വര്‍ഷം മുന്‍പ് ആടിയ ആ പൊറാട്ട് നാടകം കേരളത്തിലെ തെരുവുകളില്‍ വീണ്ടും നടത്തി ജനങ്ങളെ പൊട്ടന്മാരാക്കിയ, പാര്‍ട്ടിക്ക് പോലും വേണ്ടാത്ത ഈ കഴിവ്കെട്ട മനുഷ്യനെ തൂത്തെറിയൂ... അതാകട്ടെ ഈ "ജനവിധി".
ഒപ്പീനിയന് പോളുകള്‍ പ്രവചിച്ച തോല്‍വി ആയിരുന്നു ഇതിലും ഭേധം എന്നു തൊന്നത്തക്ക വിധത്തില്‍, ഈ അക്രമ പാര്‍ട്ടിക്കു, അതിനെ നയിക്കുന്ന ഈ പൊറാട്ടു നാടകത്തിന്റെ സംവിധായകനും, അഭിനേതാവിനും ഉള്ള ഒരു ഷോക്കു ട്രീറ്റ്മെന്റായിരിക്കട്ടെ ഈ ജനവിധി.