പോള്‍ എം. ജോര്‍ജ്ജ് യാദൃച്ഛികമായി ഉണ്ടായ ഏറ്റുമുട്ടലില്‍ കുത്തേറ്റുമരിച്ചു എന്നാണ് അന്വേഷണത്തിന് നേതൃത്വം നല്കുന്ന ഐ.ജി വെളിപ്പെടുത്തിയത്. പൊലീസിന്റെ തിരനാടകം അപ്പടി വിഴങ്ങാന്‍ ജനങ്ങളുടെ സാമാന്യയുക്തി അനുവദിക്കുന്നില്ല.കുറ്റാന്വേഷണ കഥകള്‍ കേട്ടിട്ടുള്ള ഒരാള്‍ക്കും അത് വിശ്വസിക്കാന്‍ കഴിയുമായിരുന്നില്ല. ആസൂത്രിതമായ കൊലപാതകമാണ് അതെന്ന് നാട്ടുകാര്‍ സാമാന്യബുദ്ധി ഉപയോഗിച്ച് മനസ്സിലാക്കി. സംഭവത്തിനുപിന്നിലെ ഗൂഢാലോചനകളും കാരണങ്ങളും കണ്ടെത്താന്‍ അന്വേഷകര്‍ താല്‍പ്പര്യം കാട്ടിയതുമില്ല. ഈ പോലീസിനെയാണൊ ജനങ്ങള്‍ വിസ്വസിക്കുക എന്ന ചിന്ത ജനങ്ങളില്‍ ഉണ്ടായെങ്കില്‍ അതിനു കാരണം ഇപ്പൊ അതിലെ പ്രധാന സാക്ഷികളെന്നു പോലീസ് പറയുന്ന ഓം പ്രകാശിന്റെയും രാജേഷിന്റെയും തമിഴ്നാട്ടിലെ കീഴടങ്ങലാണു.അതിനും കാരണം കേരളാ പോലീസിന്റെ സമ്മര്‍ദ്ധം ആണെന്നു മേധാവിയും. എന്തു സമ്മര്‍ദ്ധമായിരിക്കും ഉണ്ടായിരിക്കുക, അതു എവിടെ നിന്നായിരിക്കും എന്നെല്ലാം ജനങ്ങള്‍ക്കു വ്യക്തം! അല്ലെലും കേരളാ പോലീസിനു എന്തു ചേതം? ആരുടെ കല്പനപ്രകാരമാണു ഈ നാടകം എന്ന് ജനങ്ങള്‍ക്കു തീര്‍ച്ചയല്ലെ!! സത്യങ്ങള്‍ അടിക്കടി പുറത്തുവന്നുകൊണ്ടിരുന്നപ്പോള്‍ മന്ത്രിയുടേയും അവരുടെ പുത്രന്മാരുടെയും ആജ്ഞാനുസരണം കേസന്വേഷണം നടത്തിയ പൊലീസുകാരുടെ മുഖം ഇപ്പൊ ലാവ്ലിന്‍പിണറായിയുടെ മുഖം പോലെയാണെന്നാണു പൊതുജനം.
പ്രമുഖ പത്രങ്ങള്‍ സ്ഥലം തികയാത്തതുകൊണ്ട് ദിവസം രണ്ടുപതിപ്പുകള്‍ ഇറക്കിയാണ് മത്സരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് അവരുടെ ചില ചോദ്യങ്ങളിലേക്കു - ഇതാണു , ഇതു തന്നെയല്ലെ കൊടിയേരി പോലീസിന്റെ തലവേദനയും?
പോളിന്റെ സഹയാത്രികരായിരുന്ന (CPM ന്റെയും) ഓംപ്രകാശും രാജേഷും ഉടന്‍ മുങ്ങിയതെന്ത്?എവിടേക്ക്? പോള്‍ ഓടിച്ചിരുന്ന എന്‍ഡവര്‍ കാറിന്റെ ഉടമ ഒരു ഗള്‍ഫ് മലയാളിയാണ്. തിരുവനന്തപുരം ആര്.ടി.എ ഓഫീസില്‍ നിന്ന് അതിന്റെ രജിസ്ട്രേഷന് രേഖകള്‍ കാണാതായതെങ്ങനെ? ഈ കാര്‍ ചവറ പൊലീസ് സ്റ്റേഷനില്‍ നിന്ന് വിട്ടുകിട്ടാന്‍ ഒരു പൊലീസ് ഓഫീസര്‍ ഇടപെട്ടത് ആരെ സഹായിക്കാന്‍? കൊലപാതകത്തിലെ സുപ്രധാന തെളിവുകള്‍ ഈ കാറിലായിരുന്നു. എങ്കിലും അതിലുണ്ടായിരുന്ന ലേഡീസ് ബാഗും ചുരിദാറും 40 ലക്ഷം രൂപയും സ്വര്‍ണ്ണാഭരണങ്ങളുമടങ്ങിയ പെട്ടിയും എവിടെ?അറിയപ്പെടുന്ന സിനിമാനടി ആ കാറില്‍ ഉണ്ടായിരുന്നതായി പറയപ്പെടുന്നു. എങ്കില്‍ അതാര്? അവരെ ചോദ്യം ചെയ്യാഞ്ഞതെന്ത്? വസ്തുതകള്‍ പുറത്തുകൊണ്ടുവരാനല്ല; മൂടി വയ്ക്കാനാണ് പൊലീസ് ശ്രമിച്ചതെന്ന് വ്യക്തം.
തിരുവനന്തപുരത്തെ കുപ്രസിദ്ധ ഗുണ്ടകളാണ് രാജേഷ് പുത്തന്‍പാലം, ഓംപ്രകാശ് എന്നിവര്‍. മുമ്പ് എസ്.എഫ്.ഐ പ്രവര്‍ത്തകരായിരുന്ന ഇവര്‍ക്ക് ചില മന്ത്രിപുത്രന്മാരുമായി ഉറ്റചങ്ങാത്തമുണ്ട്. പോള്‍ എം. ജോര്‍ജ് കൊല്ലപ്പെടുന്നതിന് മൂന്ന് ദിവസംമുമ്പ് മനു, രാജേഷ്, ഓംപ്രകാശ് എന്നിവര്‍ അയാള്‍ക്കൊപ്പം ചേരുകയും എറണാകുളം, തൃശൂര്‍, ആലപ്പുഴ ജില്ലകളില്‍ അവര്‍ ചുറ്റിത്തിരിയുകയും ചെയ്തിരുന്നു.തെളിവ് പാര്‍ട്ടി ചാനല്‍ തന്നെ നല്കുന്നു.
കാരി സതീശനെന്ന(ആളുടെ കുടുംബം ഒന്നടങ്ങം കമ്മുണിസ്റ്റുകള്‍) ഒരു മൈനര്‍ ഗുണ്ടയെക്കൊണ്ട് മാധ്യമ പ്രവര്‍ത്തകരുടെ മുന്നില്‍ വച്ച് കുറ്റം ഏറ്റുപറയിപ്പിച്ച്(നാടകം എല്ലാരും റ്റി വിയില്‍ കണ്ടതാണു) കേസ് ഒതുക്കാന്‍ വ്യഗ്രത കാട്ടിയ പൊലീസ് ഇപ്പോള്‍ പുലിവാലു പിടിച്ചിരിക്കുന്നു. കാരണം, സതീശന് കുറ്റമേറ്റാല്‍ പതിനഞ്ചുലക്ഷം രൂപ നല്‍കാമെന്ന് ദൂതന് വഴി അറിയിച്ചിരുന്നതായി അയാളുടെ അമ്മ വിലാസിനി പറയുന്നു. അതിനാല്‍ അയാളെ അറസ്റ്റ് ചെയ്തതല്ല; അയാള്‍ സ്വയം പൊലീസിനു കീഴടങ്ങിയതാണ്. അയാളുടെ വീട്ടില്‍നിന്ന് കണ്ടെടുത്തതെന്ന് പറയുന്ന കൊലക്കത്തി പൊലീസ് അവിടെ നേരത്തെ കൊണ്ടുവച്ചതാണെന്ന് സതീശന്റെ മുത്തശ്ശി പറയുന്നു. ഈ കത്തിയല്ലെ പിണറായിയുടെ "എസ്" കത്തി?
പൊലീസ് സ്തുത്യര്‍ഹമായി പോള്‍ വധക്കേസ് അന്വേഷിക്കുന്നു എന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി അനവസരത്തില്‍ രംഗത്തുവന്ന് ന്യായീകരിക്കുകയും പൊലീസ് നിര്‍മ്മിച്ചതെന്ന് ഇപ്പോള്‍ വെളിപ്പെടുത്തപ്പെട്ട കത്തി "എസ്" ആകൃതിയിലുള്ളതായതിനാല്‍ അത് ആര്.എസ്.എസ് പതിവായി ഉപയോഗിക്കുന്നതാണെന്നും പറയുകയുണ്ടായി. ലാവ്ലിന് കേസില്‍ കോടതി കയറാന്‍ ഒരുങ്ങുന്ന പിണറായിക്ക് തന്നെ ഇതിനെ കുറിച്ചു ആധികാരികമായി സംസാരിക്കാനുള്ള അവകാശം ജനങ്ങള്‍ കൊടുത്തിട്ടുമുണ്ടു! സംസ്ഥാനത്തെ മാര്‍ക്സിസ്റ്റ് നേതൃത്വത്തിന് പോള്‍ വധക്കേസിന്റെ സത്യാവസ്ഥ വെളിപ്പെടരുതെന്ന് ആഗ്രഹമുള്ളതിന്റെ തെളിവാണിതെന്ന് ഏത് കൊച്ചുകുട്ടിക്കും അറിയാമായിരുന്നു. അതാവാം ഏഷ്യാനെറ്റിനെ ഒരു അന്വേഷണാത്മക റിപ്പോര്‍ട്ടിങ്ങിലേക്ക് നയിച്ചതു. അതിനാല്‍തന്നെ ഇപ്പൊ പുറത്ത് വരുന്ന വാര്‍ത്തകള്‍ ലാവലിന്‍പിണറായി അന്ന് പറഞ്ഞതു, കൊടിയേരിയെ പോളിറ്റ്ബ്യൂറൊയില്‍ നിന്നും പുറത്തുചാടിക്കുക എന്ന ഒറ്റ ഉദ്യേശ്യത്തോടെ ആവാനാണു സാധ്യത എന്ന നിലയിലേക്കു നീങ്ങുന്നു.പൊലീസ് ഓഫീസര്‍മാരെ പൊതുമധ്യത്ത് അപഹാസ്യരാക്കി ഗവണ്മെന്റ് അവിഹിതമായി ഇടപെട്ട് കേസന്വേഷണത്തെ അട്ടിമറിക്കുകയായിരുന്നു.കൊടിയേരി പൊലീസ് സംവിധാനത്തില്‍ ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെടുകയാണ്. സംസ്ഥാന പൊലീസ് അന്വേഷിച്ചാല്‍ പോള്‍ വധക്കേസിന്റെ സത്യാവസ്ഥ ഇന്നത്തെ നിലയില്‍ ഒരുതരത്തിലും തെളിയാന്‍ പോകുന്നില്ലെന്ന് വ്യക്തമാണ്.
കേരളത്തിലെ സ്വതന്ത്ര മാധ്യമങ്ങളും കോടതികളും ഇപ്പോള്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് ശല്യമായിത്തീര്‍ന്നിരിക്കുന്നു.മുതലാളിത്തത്തെ നിലനിര്‍ത്താന്‍ വേണ്ടി മുതലാളിമാര്‍ നടത്തുന്ന പത്രങ്ങള്‍ എന്നു പറയുന്നവര്‍ ഇപ്പൊ പാര്‍ട്ടി പത്രങ്ങളെന്നാല്‍ പാര്‍ട്ടി വിചാരിക്കുന്നതുനടപ്പിലാക്കിക്കിട്ടാന്‍ സഹായകമായ വിധത്തില്‍ പാര്‍ട്ടി മുതലാളിമാര്‍ നടത്തുന്ന പത്രങ്ങള്‍ എന്ന നിലയിലേക്കു താഴ്ന്നിരിക്കുന്നു. "ദേശാഭിമാനി"യില്‍ കുറച്ചുനാളുകളായി വരുന്ന പോള്‍ കൊലക്കേസ് വാര്‍ത്തകള്‍ എല്ലാം തന്നെ പാര്‍ട്ടി പ്രവര്‍ത്തകര്‍പോലും വിസ്വസിക്കുന്നില്ല എന്ന നിലയിലേക്ക് കാര്യങ്ങളെ കൊണ്ടെത്തിച്ചിരിക്കുന്നു.ബൂര്‍ഷ്വാപത്രത്തില്‍ മുതലാളിയാണവസാന വാക്കെങ്കില്‍ പാര്‍ട്ടി പത്രത്തില്‍ പാര്‍ട്ടി മുതലാളിയാണവസാനവാക്ക്. ഇവിടെ പിണറായി - കൊടിയെരി തര്‍ക്കത്തില്‍ അവര്‍ക്കാവുംവിധം ചൂട്ടുകത്തിച്ച് പിടിച്ചു കൊടുക്കുകയാണു ആ പത്രവും ജീവനക്കാരും.
Tuesday, September 8, 2009
Subscribe to:
Posts (Atom)