Friday, October 9, 2009

ആസിയാന്‍ മണ്ടന്‍ ചങ്ങലകള്‍.

"കുറുക്കന്റെ കണ്ണ്‌ എന്നും കോഴിക്കൂട്ടില്‍" എന്നു പറയുംപോലെ ഇലക്ഷന്‍ അടുക്കുന്‍ബോഴുള്ള ചിലരുടെ കാര്‍ഷിക, മല്‍സ്യത്തൊഴിലാളി പ്രേമത്തിന്റെ ആത്മാര്‍ത്ഥത സാമാന്യ ബുദ്ധിയുള്ള കേരളത്തിലെ ജനങ്ങള്‍ മുന്നേ മനസ്സിലാക്കിയിട്ടുള്ളതും അതിനുള്ള പണി കാലാകാലങ്ങളില്‍ അവര്‍ക്കിട്ട് കൊടുത്തിട്ടുമുള്ളതാണു.

എത്ര കിട്ടിയാലും, ഇനിയും ഇനിയും വേണം എന്നു മോന്തി മോന്തി കരയുന്നവരെപ്പോലെയാണു ഇന്ന് ചിലര്‍.ഏത്‌ മാറ്റത്തിനും ചുവപ്പുകൊടി കാട്ടി തടസ്സമിട്ട പാരമ്പര്യമുള്ളവര്‍ കമ്പ്യൂട്ടര്‍ വന്നപ്പോഴും മൊബെയില്‍ ഫോണ്‍ വന്നപ്പോഴും ഉദാരവല്‍കരണം വന്നപ്പോഴും ഗാട്ട് കരാര്‍,ആണവ കരാര്‍,ട്രാക്ടര്‍ എന്നിവ വന്നപ്പോഴും മുട്ടാപ്പോക്ക്‌ ന്യായങ്ങളുമായി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചിരുന്നു.കേരളത്തില്‍ എന്തു പുതിയതായി വന്നാലും എതിര്‍ക്കുന്ന ഇവര്‍ പ്രീഡിഗ്രീ ബോര്‍ഡ്, സ്രാശ്രയ പ്രശ്നം,എ ഡി ബി വായ്പാ എന്നെല്ലാം പറഞ്ഞു നടത്തിയ സമരങ്ങളുടെ ഗതി നോക്കിയാല്‍ അറിയാം അവരുടെ രാഷ്ട്രീയ നിറം.ആസിയാന്‍ കരാറിന്റെ കാര്യത്തിലെങ്കിലും ഇവര്‍ രാജ്യതാല്‍പര്യങ്ങള്‍ക്ക്‌ മുന്‍ഗണന കൊടുത്തുകൊണ്ട്‌ അടിസ്ഥാന രഹിതമായ കുപ്രചരണങ്ങള്‍ അവസാനിപ്പിക്കുമെന്ന്‌ വിചാരിച്ചതും തെറ്റി.
കാള പെറ്റെന്നു കേള്‍ക്കുമ്പോള്‍ കയറെടുക്കുന്നവരെയാണ്‌ ഓര്‍മ്മവരുന്നത്‌. കഴിഞ്ഞ രണ്ടാംതീയതി ദേശാഭിമാനി പത്രത്തില്‍ ഫിഷറീസ്‌ മന്ത്രി എസ്‌. ശര്‍മ്മ എഴുതിയ ലേഖനത്തില്‍പോലും ചൂര, നെയ്മീന്‍, കണവ എന്നീ മല്‍സ്യ ഇനങ്ങള്‍ അനിയന്ത്രിതമായി തീരുവയില്ലാതെ ഇറക്കുമതിചെയ്യപ്പെടുമെന്നാണ്‌ പ്രഖ്യാപിച്ചിരിക്കുന്നത്‌. എന്നാല്‍ വാസ്തവത്തില്‍ ഈ മല്‍സ്യ ഇനങ്ങള്‍ നെഗേറ്റെവ്‌ ലിസ്റ്റില്‍ പെട്ടവയാണെന്ന്‌ അന്നേദിവസംതന്നെ കേന്ദ്രസര്‍ക്കാര്‍ പത്രങ്ങളില്‍ കൊടുത്തിരിക്കുന്ന പരസ്യങ്ങളില്‍നിന്ന്‌ വ്യക്തമാക്കിയിരുന്നു. അര്‍ദ്ധ സത്യങ്ങള്‍ തങ്ങളുടെ ചൊല്‍പ്പടിയിലിരിക്കുന്ന മാധ്യമങ്ങളിലൂടെ പുറപ്പെടുവിച്ച്‌ അവാസ്തവമായ ഒരു പ്രചരണത്തിലേര്‍പ്പെട്ടിരിക്കയാണ്‌ ഇടതുപക്ഷ കക്ഷികള്‍. ആസിയാന്‍ കരാര്‍ പൂര്‍ണ രൂപത്തില്‍ വായിക്കുകയും അതിന്റെ ഗുണഫലങ്ങളെ ശരിയായ രീതിയില്‍ മനസ്സിലാക്കുകയും ചെയ്താല്‍ ഇത്തരം ബാലിശമായ വാദങ്ങള്‍ മതിയാക്കും.
ആസിയാന്‍ കരാര്‍ ഒപ്പുവച്ചതോടുകൂടി കേരളത്തിലേക്ക്‌ അനിയന്ത്രിതമായി മത്സ്യം ഇറക്കുമതി ചെയ്യപ്പെടുമെന്നും തന്മൂലം പ്രാദേശിക വിപണിയില്‍ ഉണ്ടായേക്കാവുന്ന വിലത്തകര്‍ച്ചമൂലം 30 ലക്ഷത്തോളംവരുന്ന മത്സ്യത്തൊഴിലാളികള്‍ തൊഴിലില്ലായ്മ വേതനം വാങ്ങേണ്ടിവരുമെന്നും പ്രചരണം നടക്കുന്നു.
ബ്രൂണൈ, കമ്പോഡിയ, ഇന്തോനേഷ്യ, ലാവോസ്‌, മലേഷ്യ, മ്യാന്‍മര്‍, ഫിലിപ്പീന്‍സ്‌, സിംഗപ്പൂര്‍, തായ്‌ലന്റ്‌, വിയറ്റ്നാം തുടങ്ങിയ പത്ത്‌ രാഷ്ട്രങ്ങളുടെ ഒരു വ്യാപാരവിപണിയാണ്‌ ആസിയാന്‍ കരാറിലൂടെ ഇന്ത്യയ്ക്ക്‌ തുറന്നുകിട്ടുന്നത്‌. ഇന്ന്‌ ഭാരതത്തിന്റെ നാലാമത്തെ വലിയ വ്യാപാര വിപണിയാണ്‌ ആസിയാന്‍. 2000 മുതലുള്ള വ്യാപാര കണക്കുകള്‍ പരിശോധിച്ചാല്‍ വര്‍ഷാവര്‍ഷം 27 ശതമാനംകണ്ട്‌ ആസിയാന്‍ രാജ്യങ്ങളുമായുള്ള വ്യാപാരം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നുള്ളത്‌ വ്യക്തമാകും. 2000-ത്തില്‍ 6.03 ബില്യണ്‍ ഡോളര്‍ (24,000 കോടി) രൂപയുടെ വ്യാപാരം നടന്നപ്പോള്‍ 2007 ആയപ്പോള്‍ അത്‌ 38.37 ബില്യണ്‍ ഡോളറായി (1,90,000 കോടി) ഉയര്‍ന്നു. 2010-ഓടുകൂടി 50 ബില്യണ്‍ ഡോളറിന്റെ കച്ചവടം ആസിയാനുമായി ഉണ്ടാകുമെന്നാണ്‌ അനുമാനിക്കപ്പെടുന്നത്‌. ഭാരതവുമായി ഏര്‍പ്പെട്ടിരിക്കുന്ന എഫ്‌.ടി.എ. (ഫ്രീ ട്രേഡ്‌ എഗ്രിമെന്റ്‌) പോലെതന്നെ ആസിയാന്‍ ചൈന, ജപ്പാന്‍, ദക്ഷിണകൊറിയ എന്നീ രാജ്യങ്ങളുമായും കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്‌. ആസിയാന്‍ രാജ്യങ്ങളുടെ മൊത്ത വിപണി വലിപ്പം 2 ട്രില്യണ്‍ ഡോളറാണെന്നാണ്‌ കണക്കാക്കപ്പെടുന്നത്‌. 60 കോടിയിലേറെ ജനങ്ങളാണ്‌ ഈ രാജ്യങ്ങളിലായി വസിക്കുന്നത്‌.

സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയിലായിരിക്കുന്ന പാശ്ചാത്യ വിപണികളുടെ തകര്‍ച്ച മറികടക്കുവാന്‍ ആസിയാനെപ്പോലെയുള്ള വലിയ വിപണികളില്‍ ഭാരതം സ്ഥാനമുറപ്പിക്കേണ്ടത്‌ അത്യാവശ്യമാണ്‌. ആസിയാന്‍ രാജ്യങ്ങളില്‍ നിലവില്‍ 864 ബില്യണ്‍ ഡോളറിന്റെ (38 ലക്ഷം കോടിയില്‍പരം രൂപ) കയറ്റുമതിയും 774 ബില്യണ്‍ ഡോളറിന്റെ (35 ലക്ഷം കോടിയില്‍പരം രൂപ) ഇറക്കുമതിയുമാണ്‌ പ്രതിവര്‍ഷം നടത്തുന്നത്‌. ആസിയാന്റെ വിപണി വലിപ്പവും അത്‌ തുറന്നുതരുന്ന അവസരങ്ങളും വളരെ വലുതാണ്‌. ആസിയാന്‍ രാജ്യങ്ങളില്‍നിന്ന്‌ നാണ്യവിളകളും മീനും ക്രൂഡ്‌ ഓയിലും ഇലക്ട്രോണിക്സും ഓട്ടോ മൊബീലുമാണ്‌ പ്രധാനമായും ഇന്ത്യയിലേക്ക്‌ ഇറക്കുമതി ചെയ്യപ്പെടുന്നത്‌. ഇന്ത്യയില്‍നിന്ന്‌ തിരിച്ച്‌ ഗോതമ്പ്‌, എണ്ണക്കുരുക്കള്‍, മരുന്നുകള്‍, ഓര്‍ഗാനിക്‌ രാസവസ്തുക്കള്‍, ആഭരണങ്ങള്‍, സംസ്കരിച്ച എണ്ണ തുടങ്ങിയവയാണ്‌ കയറ്റുമതി ചെയ്യുന്നത്‌.കാര്‍ഷിക മേഖലയില്‍ ഈ കരാറുകൊണ്ട്‌ വന്‍ തകര്‍ച്ച ഉണ്ടാകുമെന്ന തരത്തിലുള്ള പ്രചരണങ്ങള്‍ നെഗേറ്റെവ്ലിസ്റ്റിന്റെയും സ്പെഷ്യല്‍ ലിസ്റ്റിന്റെയും സെന്‍സിറ്റീവ്‌ ലിസ്റ്റിന്റെയും ഹൈലി സെന്‍സിറ്റീവ്‌ ലിസ്റ്റിന്റെയും വിശദാംശങ്ങള്‍ പുറത്തുവന്നതോടുകൂടി അബദ്ധജഡിലമാണെന്ന്‌ ജനങ്ങള്‍ക്ക്‌ ബോധ്യമായിട്ടുണ്ട്‌.


മത്സ്യമേഖല ഭയപ്പെടേണ്ടതുണ്ടോ?


170-ല്‍പരം മത്സ്യ ഇനങ്ങള്‍ ഭാരതത്തിലേക്ക്‌ താരിഫുകളില്ലാതെ ഇറക്കുമതി ചെയ്യപ്പെട്ടാല്‍ അത്‌ പ്രാദേശിക വിപണിയിലെ വിലയിടിക്കുമെന്നും തന്മൂലം മത്സ്യത്തൊഴിലാളികള്‍ക്ക്‌ തൊഴില്‍ നഷ്ടപ്പെടുമെന്നുള്ളതാണ്‌ ഉയര്‍ന്നിരിക്കുന്ന പ്രധാന ആശങ്ക. മത്സ്യകയറ്റുമതി രംഗത്ത്‌ ലോകത്ത്‌ എട്ടാം സ്ഥാനത്തുനില്‍ക്കുന്ന വിയറ്റ്നാമും ചെമ്മീന്‍ കൃഷി രംഗത്ത്‌ ഏറ്റവും വലിയ രാജ്യമായ തായ്‌ലന്റുമായും മത്സരിക്കുവാനുള്ള ക്ഷമത നമ്മുടെ കയറ്റുമതി മേഖലയ്ക്കുണ്ടോയെന്നതുമാണ്‌ ഉയര്‍ന്നുവന്നിരിക്കുന്ന മറ്റൊരാശങ്ക.കാര്‍ഷിക മേഖലയിലെന്നപോലെതന്നെ ആഭ്യന്തര വിപണിയെ പരിരക്ഷിക്കുന്ന വകുപ്പുകള്‍ കരാറിലുണ്ട്‌. നമ്മുടെ ആഭ്യന്തര വിപണിയിലും കയറ്റുമതി വിപണിയിലും പ്രിയമുള്ള ഏകദേശം എല്ലാ ഇനം മത്സ്യങ്ങളെയും നെഗേറ്റെവ്‌ ലിസ്റ്റ്‌ അഥവാ എക്സ്ക്ലൂഷന്‍ ലിസ്റ്റിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. അതുകൊണ്ടുതന്നെ യാതൊരുവിധ താരിഫ്‌ ഇളവുകളും ഈ ഇനങ്ങള്‍ക്ക്‌ ഭാരതം നല്‍കേണ്ടതില്ല. കരിമീന്‍, ട്രൗട്ട്‌, ചൂര, മത്തി, കോഡ്‌, അയല, ഹില്‍സ, ഡാര, സീര്‍ (നെയ്മീന്‍), കണവ (കട്ടില്‍ ഫിഷ്‌), ചെമ്മീന്‍, ഞണ്ട്‌, വലിയ ചെമ്മീനും മൂല്യവര്‍ധിത ഉല്‍പന്നങ്ങളായ സംസ്കരിച്ച ചൂര, മീന്‍ അച്ചാര്‍ തുടങ്ങിയവ കരാറിന്റെ നിബന്ധനകള്‍ക്ക്‌ പുറത്തായ നെഗേറ്റെവ്‌ ലിസ്റ്റിലാണ്‌ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌.

(1) നമ്മുടെ മത്സ്യ കയറ്റുമതി 6,02,835 മെട്രിക്‌ ടണ്ണാണ്‌. പ്രതിവര്‍ഷം ഇതുവഴി 8,607 കോടി രൂപയുടെ വിദേശ നാണ്യമാണ്‌ 2008-09ല്‍ സമ്പാദിച്ചത്‌. ഈ കയറ്റുമതി വിപണിയില്‍ 44 ശതമാനം ചെമ്മീന്‍ വഴിയും 20 ശതമാനം മീന്‍ വഴിയും ഒമ്പതുശതമാനത്തിനടുത്ത്‌ കട്ടില്‍ ഫിഷ്‌ വഴിയുമാണ്‌ നമുക്ക്‌ ലഭിച്ചത്‌. ഏറ്റവുമധികം കയറ്റുമതി ചെയ്യപ്പെടുന്ന ചെമ്മീനും കട്ടില്‍ ഫിഷും പ്രധാനപ്പെട്ട മത്സ്യ ഇനങ്ങളും നെഗേറ്റെവ്‌ ലിസ്റ്റിലായതുകൊണ്ടുതന്നെ ആഭ്യന്തര വിപണിയില്‍ ഈ കരാറുകൊണ്ട്‌ പ്രത്യേകിച്ച്‌ യാതൊരു പ്രതിഫലനവുമുണ്ടാകില്ല എന്നത്‌ വ്യക്തമാണ്‌. കയറ്റുമതിക്കാര്‍ക്ക്‌ വില്‍ക്കുന്ന ഈ ഇനങ്ങള്‍ ആഭ്യന്തര വിപണിയില്‍നിന്നുതന്നെയായിരിക്കും തുടര്‍ന്നും വാങ്ങിക്കുന്നത്‌. ഇറക്കുമതി ചെയ്തതുകൊണ്ട്‌ കയറ്റുമതി വ്യാപാരികള്‍ക്ക്‌ പ്രത്യേകിച്ച്‌ യാതൊരുനേട്ടവും തുടര്‍ന്നുണ്ടാവുകയില്ല.

(2) പ്രാദേശിക വിപണിയിലേക്ക്‌ വന്‍തോതില്‍ പലയിനം മല്‍സ്യങ്ങള്‍ ഇറക്കുമതി ചെയ്യപ്പെടുമെന്നാശങ്കപ്പെടുന്നവര്‍ ഒരു കാര്യംകൂടി മനസ്സിലാക്കേണ്ടതുണ്ട്‌. പാശ്ചാത്യ രാജ്യങ്ങളിലും വികസിത രാജ്യങ്ങളിലും ഫ്രോസണ്‍ അഥവാ മരവിപ്പിച്ച മത്സ്യങ്ങളാണ്‌ അധികവും ഉപയോഗിക്കുന്നത്‌. അവരുടെ ഭക്ഷ്യ സംസ്ക്കാരത്തില്‍ അവരത്‌ ശീലിച്ചുകഴിഞ്ഞു.
ഭാരതത്തില്‍നിന്നും കയറ്റിയയ്ക്കപ്പെടുന്ന മത്സ്യം ഐസ്‌ ബ്ലോക്കുകളായിട്ടോ (ബ്ലോക്ക്‌ ഫ്രീസിംഗ്‌), ഐ.ക്യൂ.എഫ്‌. (ഇന്‍ഡിവിജ്വലി ക്വിക്‌ ഫ്രോസണ്‍) രീതിയിലോ ആണ്‌ വിദേശരാജ്യങ്ങളില്‍ കയറ്റുമതി ചെയ്യുന്നത്‌. അവിടെ എത്തിയതിനുശേഷം കോള്‍ഡ്‌ സ്റ്റോറേജ്‌ ചെയിനുകളില്‍ അത്‌ സൂക്ഷിക്കുകയും ആവശ്യാനുസരണം സൂപ്പര്‍ മാര്‍ക്കറ്റുകള്‍ വഴി ഉപഭോക്താവിന്റെ അടുക്കലേക്ക്‌ എത്തുകയുമാണ്‌ പതിവ്‌. തണുപ്പകറ്റിയശേഷം മാത്രം ഉപയോഗിക്കപ്പെടുന്ന ഇത്തരം മല്‍സ്യത്തിന്റെ രുചി കേരളത്തില്‍ ഫ്രഷായി മല്‍സ്യം ഉപയോഗിച്ച്‌ ശീലിച്ച നമ്മള്‍ക്ക്‌ ആസ്വാദ്യകരമാവില്ലായെന്നുള്ളത്‌ ഉറപ്പാണ്‌. ആസിയാന്‍ രാജ്യങ്ങളില്‍നിന്ന്‌ ഇറക്കുമതി ചെയ്താലും ഇത്തരത്തില്‍ ഐസ്‌ ബ്ലോക്കുകളായോ ഐ.ക്യൂഎഫായോ എത്താന്‍ പോകുന്ന മത്സ്യം പ്രാദേശിക വിപണി കീഴടക്കുമെന്ന്‌ വിശ്വസിക്കാന്‍ പ്രയാസമാണ്‌. ഭക്ഷ്യസാധനമായതുകൊണ്ട്‌ വില മാത്രമല്ല രുചികൂടി പ്രാധാന്യമുള്ളതാണെന്ന്‌ എല്ലാവര്‍ക്കുമറിയാവുന്നതാണ്‌.



(3) സാധാരണക്കാരന്റെ മത്സ്യങ്ങളായ മത്തിയും അയലയും ചൂരയുമെല്ലാം നെഗേറ്റെവ്‌ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതുകൊണ്ട്‌ ആസിയാന്‍ രാജ്യങ്ങളില്‍നിന്ന്‌ വിലകുറഞ്ഞ മത്സ്യങ്ങള്‍ ആഭ്യന്തര മാര്‍ക്കറ്റില്‍ കുത്തൊഴുക്കായി വരുമെന്നുള്ളത്‌ അടിസ്ഥാനരഹിതമായ ഒരാശങ്കയാണ്‌. താരിഫ്‌ കുറച്ച്‌ മല്‍സ്യഇറക്കുമതി അനുവദിച്ചിരുന്നെങ്കില്‍ മല്‍സ്യത്തിന്റെ വിലക്കയറ്റംമൂലം വലയുന്ന സാധാരണക്കാരന്‌ ഒട്ടേറെ നേട്ടങ്ങള്‍ ഉണ്ടാകുമായിരുന്നെങ്കിലും മല്‍സ്യമേഖലയുടെ മൊത്തം ഭദ്രത കണക്കിലെടുത്തുകൊണ്ടാണ്‌ നെഗേറ്റെവ്‌ ലിസ്റ്റില്‍ ഈ ഇനങ്ങളെല്ലാം പെടുത്തിയത്‌.

(4) പ്രായോഗിക തലത്തില്‍ വന്‍തോതില്‍ മത്സ്യം ഇറക്കുമതി ചെയ്യുന്നതിന്‌ ഒട്ടേറെ പരിമിതികളും കേരളത്തിലുണ്ട്‌. എം.പി.ഇ.ഡി.എ.യുടെ കണക്കുകള്‍ പ്രകാരം കേരളത്തില്‍ ആകെ 169-ഓളം കോള്‍ഡ്‌ സ്റ്റോറേജുകള്‍ മാത്രമേ നിലവിലുള്ളൂ. 23,000 മെട്രിക്‌ ടണ്ണോളം മല്‍സ്യം സൂക്ഷിക്കുവാനുള്ള കപ്പാസിറ്റിയേ ഇവയ്ക്കുള്ളൂ. മുഖ്യമായും കയറ്റുമതി സ്ഥാപനങ്ങള്‍ ഉപയോഗിക്കുന്ന ഈ കോള്‍ഡ്‌ സ്റ്റോറേജുകളുടെ അപര്യാപ്തതമൂലം വന്‍തോതിലുള്ള മത്സ്യ ഇറക്കുമതി അസ്ഥാനത്തുള്ള ഒരാശങ്കയാണെന്ന്‌ മനസ്സിലാക്കാം.

(5) 8,129 കിലോമീറ്ററോളം തീരദേശമുള്ള ഭാരതത്തിന്‌ 20 ലക്ഷം ചതുരശ്ര കിലോമീറ്റര്‍ എക്സ്ക്ലൊാസെവ്‌ സാമ്പത്തിക സോണാണ്‌ ഉള്ളത്‌. മത്സ്യബന്ധനത്തില്‍ ഇന്ന്‌ ഏര്‍പ്പെടുന്നതില്‍ 93 ശതമാനവും പരമ്പരാഗത മത്സ്യത്തൊഴിലാളികളും ചെറു ഫിഷിംഗ്‌ ബോട്ടുകളുമാണ്‌. 7 ശതമാനം മാത്രമാണ്‌ ഡീപ്‌ സീ ഫിഷിങ്ങ്‌ അഥവാ ആഴക്കടല്‍ മത്സ്യബന്ധനം നടത്തുന്ന വലിയ ബോട്ടുകള്‍. 50 മുതല്‍ 70 മീറ്റര്‍ താഴ്ചയിലുള്ള കടലിലാണ്‌ 90 ശതാമനം മത്സ്യബന്ധനവും നടക്കുന്നത്‌. 10 ശതമാനം മാത്രമാണ്‌ 200 മീറ്റര്‍ താഴ്ചയുള്ള സ്ഥലങ്ങളില്‍ മത്സ്യബന്ധനം നടക്കുന്നത്‌. ആസിയാന്‍ രാജ്യങ്ങളില്‍ ആഴക്കടല്‍ മത്സ്യബന്ധനത്തിന്‌ മികച്ച സാങ്കേതിക വിദ്യകള്‍ നിലവിലുണ്ട്‌. കടലില്‍വച്ചുതന്നെ പ്രോസസിങ്ങ്‌ വരെ ചെയ്യുന്ന വന്‍ മത്സ്യബന്ധന കപ്പലുകള്‍ ഈ രാജ്യങ്ങള്‍ക്കുണ്ട്‌. അവരുടെ ഈ സാങ്കേതിക വിദ്യകള്‍ ഇനി വന്‍ താരിഫുകളില്ലാത്തതിനാല്‍ നമ്മുടെ പ്രാദേശിക മത്സ്യബന്ധനത്തിനും ഉപയോഗപ്പെടുത്താനാവും. ഇത്‌ നമ്മുടെ ഉത്പാദനക്ഷമതയും മത്സര ക്ഷമതയും വര്‍ദ്ധിപ്പിക്കുമെന്നുള്ളത്‌ തീര്‍ച്ചയാണ്‌.

(6) നിലവില്‍ യൂറോപ്യന്‍ യൂണിയനിലേക്കാണ്‌ ഭാരതത്തില്‍നിന്ന്‌ മല്‍സ്യ കയറ്റുമതി ഏറ്റവുമധികം നടക്കുന്നത്‌. 32.6 ശതമാനത്തോളം ഈ മേഖലയില്‍നിന്നാണ്‌ നമുക്ക്‌ ലഭിക്കുന്നത്‌. ചൈനയിലേക്ക്‌ 14.8 ശതമാനവും ജപ്പാനിലേക്ക്‌ 14.6 ശതമാനവും അമേരിക്കയിലേക്ക്‌ 11.9 ശതമാനവും ആസിയാന്‍ രാജ്യങ്ങളിലേക്ക്‌ പത്തുശതമാനവുമാണ്‌ നമ്മുടെ മത്സ്യ കയറ്റുമതി. ഈ ആസിയാന്‍ കരാറിലേര്‍പ്പെട്ടതോടുകൂടി ഈ വിപണിയിലേക്കുള്ള നമ്മുടെ കയറ്റുമതിയില്‍ ഒരു വന്‍ കുതിച്ചുചാട്ടംതന്നെ പ്രതീക്ഷിക്കാം. തല്‍ഫലമായി ആഭ്യന്തരവിപണിയില്‍ കയറ്റുമതിക്കായി വാങ്ങിക്കുന്ന മല്‍സ്യത്തിനും വന്‍ ഡിമാന്റ്‌ പ്രതീക്ഷിക്കാം. ഇത്തരത്തില്‍ മല്‍സ്യത്തൊഴിലാളികള്‍ക്ക്‌ ഭാവി കുറേക്കൂടി പ്രതീക്ഷാനിര്‍ഭരമാകുകയാണ്‌ ചെയ്യുന്നത്‌.

(7) കേരളത്തില്‍ നിലവില്‍ 287-ഓളം കയറ്റുമതിക്കമ്പനികളാണ്‌ നിലവിലുള്ളത്‌. അവര്‍ക്ക്‌ 127-ഓളം പ്രോസസിങ്ങ്‌ പ്ലാന്റുകളുമുണ്ട്‌. എന്നാല്‍ കേരളത്തിന്റെ പ്രത്യേക കാലാവസ്ഥയനുസരിച്ച്‌ ഈ കമ്പനികള്‍ക്ക്‌ 40 ശതമാനം മാത്രമേ പ്രവര്‍ത്തനക്ഷമതയുള്ളൂ. വര്‍ഷം മുഴുവന്‍ അസംസ്കൃതവസ്തുക്കള്‍ ലഭിക്കുന്നില്ലായെന്നുള്ളതാണ്‌ ഈ മേഖലയിലെ ഏറ്റവും വലിയ പോരായ്മ. ഒരു വര്‍ഷത്തില്‍ ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള മാസങ്ങളിലാണ്‌ ഏറ്റവും നല്ല ക്യാച്ച്‌ ലഭിക്കുന്നത്‌. ഇതില്‍ ജൂലൈ മുതല്‍ 45 ദിവസം ട്രോളിംഗ്‌ നിരോധനം നിലവില്‍ വരുന്നതോടുകൂടി സീസണിലും പലപ്പോഴും കേരളത്തില്‍നിന്ന്‌ ആവശ്യാനുസരണം മല്‍സ്യം ലഭിക്കാറില്ല. അന്യ സംസ്ഥാനങ്ങളില്‍നിന്നാണ്‌ ഈ പോരായ്മ ഇപ്പോള്‍ നികത്തിവരുന്നത്‌. ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ ശരാശരി ഉല്‍പാദനമാണ്‌ നടക്കുന്നത്‌. ജനുവരി മുതല്‍ മെയ്‌ വരെ കാര്യമായി മത്സ്യം വിപണിയില്‍നിന്ന്‌ ലഭിക്കാറില്ല. നിലവില്‍ ഉയര്‍ന്ന താരിഫുകള്‍ നിലനില്‍ക്കുന്നതുകൊണ്ട്‌ ഇറക്കുമതി ചെയ്ത്‌ ഈ മാസങ്ങളില്‍ ഉല്‍പാദനം നടത്തുവാന്‍ നമ്മുടെ കമ്പനികള്‍ക്ക്‌ സാധിക്കാറില്ല.



ആസിയാന്‍ കരാര്‍ നടപ്പിലാകുന്നതോടുകൂടി ഉല്‍പാദനം കുറവായ മാസങ്ങളില്‍ ആസിയാന്‍ രാജ്യങ്ങളിലെ വന്‍കിട കമ്പനികള്‍ക്കുവേണ്ടി റീ പ്രോസസിങ്ങും ജോബ്‌ വര്‍ക്കുകളും ചെയ്യുവാനുള്ള അവസരം നമ്മുടെ കമ്പനികള്‍ക്ക്‌ തുറന്നുകിട്ടുകയാണ്‌. ഈ അവസരം വേണ്ട രീതിയില്‍ വിനിയോഗിച്ചാല്‍ വര്‍ഷം മുഴുവന്‍ മത്സ്യ സംസ്ക്കരണ ശാലകള്‍ പ്രവര്‍ത്തിക്കുകയും അതുവഴി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ സ്ഥിരമായ തൊഴിലവസരങ്ങള്‍ ഉണ്ടാകുകയും ചെയ്യും. ഇത്തരത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടന്നാല്‍ രാജ്യത്തിന്‌ ലഭിക്കുന്ന വിദേശ നാണ്യത്തിനും ഗണ്യമായ ഉയര്‍ച്ചയുണ്ടാവും.

(8) നിലവില്‍ എക്സ്പോര്‍ട്ട്‌ ഇംപോര്‍ട്ട്‌ പോളിസിയുടെ 5-ാ‍ം ചാപ്റ്റര്‍ പ്രകാരം എക്സ്പോര്‍ട്ട്‌ പ്രമോഷന്‍ ക്യാപ്പിറ്റല്‍ ഗുഡ്സ്‌ അഥവാ കയറ്റുമതി ചെയ്യുവാന്‍ ഉപകരിക്കുന്ന പ്ലാന്റുകളും മെഷിനറികളും തീരുവ കുറച്ച്‌ ഇറക്കുമതി ചെയ്യുവാന്‍ അനുവദിക്കാറുണ്ട്‌. 21 മുതല്‍ 25 ശതമാനംവരെ സാധാരണ തീരുവ നിലവിലുള്ളപ്പോള്‍ ഈ സ്കീം പ്രകാരം മൂന്നുശതമാനത്തിന്‌ മെഷിനറി ഇറക്കുവാന്‍ അനുവദിക്കാറുണ്ട്‌. എന്നാല്‍ ഇവര്‍ ലാഭിക്കുന്ന തീരുവയുടെ മൂല്യത്തിന്റെ എട്ടിരട്ടി എട്ടുവര്‍ഷത്തിനകം കയറ്റുമതി ചെയ്യണമെന്നാണ്‌ നിലവിലുള്ള നിബന്ധന. ഇതുകൊണ്ടുതന്നെ വന്‍കിട കമ്പനികളല്ലാതെ ചെറുകിടക്കാര്‍ ഇത്തരം ഇറക്കുമതികള്‍ ചെയ്യുവാന്‍ മടിക്കാറുണ്ട്‌. തല്‍ഫലമായി ഈ മേഖലയില്‍ മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ ഉണ്ടാക്കുന്ന സ്ഥാപനങ്ങള്‍ നന്നേ ചുരുക്കമാണ്‌. ആസിയാന്‍ കരാര്‍ വരുന്നതോടുകൂടി താരിഫുകളില്ലാതെ, അല്ലെങ്കില്‍ ഇളവു നല്‍കപ്പെട്ട താരിഫുകളോടുകൂടി പ്ലാന്റുകളും, മെഷിനറികളും, മികച്ച സാങ്കേതിക വിദ്യകളും ആസിയാന്‍ രാജ്യങ്ങളില്‍നിന്ന്‌ ചെറിയ കമ്പനികള്‍ക്കുവരെ ഇറക്കുമതി ചെയ്യുവാന്‍ സാധിക്കും. ഇത്‌ നമ്മുടെ മല്‍സ്യസംസ്ക്കരണ മേഖലയില്‍ സമൂലമായ മാറ്റങ്ങള്‍ക്ക്‌ ഇടവരുത്തുമെന്നും മൂല്യവര്‍ധിത ഉല്‍പന്നങ്ങളുടെ വിപണിയില്‍ നല്ല പുരോഗതിക്ക്‌ ഇത്‌ വഴികാട്ടിയാകുമെന്നുമാണ്‌ പ്രതീക്ഷിക്കപ്പെടുന്നത്‌.



കടപ്പാട്- വീക്ഷണം.കൊം

Wednesday, October 7, 2009

രാഷ്ട്രീയ സൗഹൃദയാത്ര........

രാഹുലിന്റെ വാക്കുകള്‍.......

"ദരിദ്രരുടെ വീടുകള്‍ തേടിയാണ് ഞാന്‍ പോകുന്നത്. അല്ലാതെ ദളിത് വീടുകള്‍ തേടിയല്ല യാത്ര. ദാരിദ്ര്യമനുഭവിക്കുന്നവരുടെ ആവശ്യങ്ങള്‍, അനുഭവങ്ങള്‍, അവരുടെ മുഖമാണ് ഞാന്‍ അന്വേഷിക്കുന്നത്. അവരുടെ കാര്യങ്ങള്‍ മനസ്സിലാക്കലാണ് പ്രധാനം. ഞാന്‍ ഓരോ സംസ്ഥാനത്ത് ചെല്ലുമ്പോഴും എന്നെ ദരിദ്രരുടെ വീടുകളില്‍ കൊണ്ടുപോകണമെന്നാണ് ഞാന്‍ പാര്‍ട്ടിക്കാരോട് ആവശ്യപ്പെടുന്നത്. അത്തരം ഇടങ്ങളില്‍ ചെല്ലുമ്പോഴും അവരുടെ ജാതി ഞാന്‍ ചോദിക്കാറില്ല. അവരുടെ ജീവിത പ്രശ്‌നങ്ങള്‍ മാത്രമാണ് എന്റെ ഉത്ക്കണ്ട. ജാതിയെന്ന ചട്ടക്കൂട് മാധ്യമങ്ങളുടെ മനസ്സിലാണുള്ളത്.ജാതി സമ്പ്രദായത്തില്‍ എനിക്ക് വിശ്വാസമില്ല. എന്റെ പഠനങ്ങള്‍ എന്റെ ജീവിതാവസാനംവരെ തുടരുകയും ചെയ്യും"- ചെങ്ങറയില്‍ ദളിതര്‍ നടത്തിയ സമരത്തെക്കുറിച്ചുള്ള ചോദ്യത്തിനും അവസരങ്ങള്‍ ലഭിക്കാത്ത അവസ്ഥയാണ് ഏറ്റവും വലിയ അസമത്വമെന്നും അദ്ദേഹം പറഞ്ഞു.ജാതിയല്ല, ദാരിദ്ര്യവും അവസരനിഷേധവുമാണ് സാമൂഹ്യമായി ഉയര്‍ന്നുവരുന്നതിന് ഒരു വിഭാഗത്തിന് തടസ്സമായി നില്‍ക്കുന്നതെന്നും രാഹുല്‍ ഗാന്ധി.

ദളിത് കോളനികള്‍ സന്ദര്‍ശിക്കുന്നതിനെക്കുറിച്ചും അവരുടെ വീടുകളില്‍ അന്തിയുറങ്ങുന്നതിനെപ്പറ്റിയുമുള്ള ചോദ്യങ്ങള്‍ക്ക് പത്രസമ്മേളനത്തില്‍ തിരുവനന്തപുരത്ത് മറുപടി പറയുകയായിരുന്നു അദ്ദേഹം.ഗാന്ധിജയന്തി ദിനത്തില്‍ കോണ്‍ഗ്രസ്സ് എം പി മാര്‍ നടത്തിയ ദളിത് കോളനി സന്ദര്‍ശനങ്ങളെ കളിയാക്കുന്നവര്‍ക്ക് ഒരു നല്ല മറുപടിയും!

സാമൂഹികസേവന സന്നദ്ധതയാവണം രാഷ്ട്രീയ പ്രവേശനത്തിനുള്ള അടിസ്ഥാന യോഗ്യതയെന്ന് പിന്നീട് പലയിടങ്ങളില്‍ നടന്ന കാബസ് ചര്‍ച്ചകളില്‍ രാഹുല്‍ പറയുകയുണ്ടായി.സംഘടനയില്‍ അഭിപ്രായം പ്രകടിപ്പിക്കാന്‍ ക്രിയാത്മകമായി ഇടപെടണം. പരാതിപ്പെട്ട് പിന്മാറിയിട്ട് കാര്യമില്ല, രാഷ്ട്രീയത്തില്‍ ഇടപെട്ട് തെറ്റുകള്‍ തിരുത്തണമെന്നും വിവിധയിടങ്ങളില്‍ രാഹുല്‍ കാ‍ബസ് ചൊദ്യങ്ങള്‍ക്കുമുള്ള മറുപടയില്‍ വ്യക്തമാക്കുന്നു.

വിദേശ സര്‍വകലാശാലകള്‍ രാജ്യത്ത് കാമ്പസ് തുടങ്ങുന്നത് സാംസ്‌കാരിക അധിനിവേശത്തിന് വഴിവെക്കുമോ എന്ന ചോദ്യത്തോട് മനസ്സ് തുറക്കുകയാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം ,അറിവ് ആരുടെയും കുത്തകയല്ല എന്നായിരുന്നു മറുപടി.ചര്‍ച്ചയും വാദപ്രതിവാദവും തുടര്‍ന്നുകൊണ്ടിരിക്കുക, എന്നാല്‍ രാജ്യത്തിനുവേണ്ടി കൂട്ടായി പ്രവര്‍ത്തിക്കുകയും, യാത്ര ചെയ്യുകയും വേണം.എന്ന ഉപദേശം നല്‍കാനും മറന്നില്ല.

ഫാറൂഖ്‌കോളേജില്‍ വിദ്യാര്‍ഥികളുമായി സംവദിച്ച്‌ മടങ്ങും വഴി പാലാഴി ഒലീവ് ഹോട്ടലിലെ പൊറോട്ടയും കൂടെ പാലും പഞ്ചസാരയും പിന്നെ രണ്ടുകപ്പ് കാപ്പിയും കുടിച്ചു താന്‍ പറയുന്നത് തന്നെ പ്രവര്‍ത്തിക്കുന്നു എന്നു മറ്റുള്ളവര്‍ക്കു കാണിച്ചുകൊടുക്കുകയും ചെയ്തു!ഹോട്ടലില്‍ കയറിയ ഉടന്‍ കാപ്പിയാണ് ആവശ്യപ്പെട്ടത്. കഴിക്കാന്‍ പൊറോട്ട മാത്രമേയുള്ളൂ എന്ന് കടക്കാര്‍ പറഞ്ഞപ്പോള്‍ ഒരു പൊറോട്ടയാകാം എന്ന് മറുപടി. ഒപ്പം വന്നവര്‍ക്കും ഓരോ പൊറോട്ടയും കാപ്പിയും നല്‍കാന്‍ ആവശ്യപ്പെട്ടു. പൊറോട്ടയ്ക്ക് കറിയായി ആവശ്യപ്പെട്ടത് പാലും പഞ്ചസാരയും. എല്ലാം രുചിയോടെ കഴിച്ചശേഷം ഒരു ഗ്ലാസ് കാപ്പികൂടി ആവശ്യപ്പെട്ടു. കാപ്പിയുടെ രുചിയെ പ്രശംസിക്കാനും മറന്നില്ല.

വിദ്യാര്‍ഥികളുമായുള്ള സംവാദത്തിനിടെ പലരുടെയും ജീവിതത്തിലെ അസുലഭ മുഹൂര്‍ത്തങ്ങള്‍ സ്രിഷ്ടിക്കാനും രാഹുല്‍ മറന്നില്ല, ഹിന്ദിയില്‍ ചോദ്യവുമായെത്തിയ മൂന്നാംവര്‍ഷ മലയാളവിദ്യാര്‍ഥി രാഹുല്‍ഗാന്ധിയുടെ മനംകവര്‍ന്നു. അന്ധനും വികലാംഗനുമായ ഷാഹുല്‍ ഹമീദാണ് രാഹുല്‍ഗാന്ധിയോട് ഹിന്ദിയില്‍ ചോദ്യവുമായെത്തിയത്. താങ്കളുടെ രാഷ്ട്രീയ ജീവിതത്തിലേക്കുള്ള പ്രവേശനം എങ്ങനെയായിരുന്നു എന്നായിരുന്നു ഷാഹുലിന്റെ ചോദ്യം. എന്നാല്‍ ജീവിതത്തില്‍ എന്താകാനാണ് ആഗ്രഹമെന്ന മറുചോദ്യവുമായാണ് രാഹുല്‍, ഷാഹുലിന്റെ ചോദ്യത്തെ സ്വാഗതം ചെയ്തത്. ഹിന്ദി ഗാനരചയിതാവാകാനാണ് ആഗ്രഹമെന്ന ഷാഹുലിന്റെ മറുപടി കേട്ടപ്പോള്‍ ഒരു ഹിന്ദിഗാനം പാടാനായി രാഹുല്‍ ഷാഹുലിനെ പ്രോത്സാഹിപ്പിച്ചു. 'രാജാ ഹിന്ദുസ്ഥാനി'യിലെ 'ആയേ മേരി സിന്ദഗി തും....' എന്ന ഗാനമാണ് ഷാഹുല്‍ രാഹുല്‍ഗാന്ധിക്കായി ആലപിച്ചത്. ഗാനത്തിനുശേഷം ആവോളം പ്രശംസിച്ചാണ് രാഹുല്‍ഗാന്ധി ഷാഹുലിന് വിട നല്കിയത്.

ഇന്ത്യയുടെ ഏറ്റവും വലിയ കരുത്തിനെക്കുറിച്ച് ,ഈ നാട്ടിലെ ജനത്തെകുറിച്ച്, നമ്മുടെ മനുഷ്യവിഭവശേഷിയെക്കുറിച്ച്, അത് ശരിയായി വിനിയോഗിക്കേണ്ടതിനെക്കുറിച്ച് ഉത്തമബോധ്യമുള്ള ഒരു ടീം വാര്‍ത്തെടുക്കുവാന്‍ അഹൊരാത്രം പരിശ്രമിക്കുന്ന ഈ യുവാവിനെ നമുക്കനുഗ്രഹിക്കാം.




കടപ്പാടു- മാത്രുഭൂമി.കോം

Tuesday, September 8, 2009

പാര്‍ട്ടിമുതലാളിമാര്‍ നടത്തുന്ന പത്രങ്ങള്‍ !!

പോള്‍ എം. ജോര്‍ജ്ജ്‌ യാദൃച്ഛികമായി ഉണ്ടായ ഏറ്റുമുട്ടലില്‍ കുത്തേറ്റുമരിച്ചു എന്നാണ്‌ അന്വേഷണത്തിന്‌ നേതൃത്വം നല്‍കുന്ന ഐ.ജി വെളിപ്പെടുത്തിയത്‌. പൊലീസിന്റെ തിരനാടകം അപ്പടി വിഴങ്ങാന്‍ ജനങ്ങളുടെ സാമാന്യയുക്തി അനുവദിക്കുന്നില്ല.കുറ്റാന്വേഷണ കഥകള്‍ കേട്ടിട്ടുള്ള ഒരാള്‍ക്കും അത്‌ വിശ്വസിക്കാന്‍ കഴിയുമായിരുന്നില്ല. ആസൂത്രിതമായ കൊലപാതകമാണ്‌ അതെന്ന്‌ നാട്ടുകാര്‍ സാമാന്യബുദ്ധി ഉപയോഗിച്ച്‌ മനസ്സിലാക്കി. സംഭവത്തിനുപിന്നിലെ ഗൂഢാലോചനകളും കാരണങ്ങളും കണ്ടെത്താന്‍ അന്വേഷകര്‍ താല്‍പ്പര്യം കാട്ടിയതുമില്ല. ഈ പോലീസിനെയാണൊ ജനങ്ങള്‍ വിസ്വസിക്കുക എന്ന ചിന്ത ജനങ്ങളില്‍ ഉണ്ടായെങ്കില്‍ അതിനു കാരണം ഇപ്പൊ അതിലെ പ്രധാന സാക്ഷികളെന്നു പോലീസ് പറയുന്ന ഓം പ്രകാശിന്റെയും രാജേഷിന്റെയും തമിഴ്നാട്ടിലെ കീഴടങ്ങലാണു.അതിനും കാരണം കേരളാ പോലീസിന്റെ സമ്മര്‍ദ്ധം ആണെന്നു മേധാവിയും. എന്തു സമ്മര്‍ദ്ധമായിരിക്കും ഉണ്ടായിരിക്കുക, അതു എവിടെ നിന്നായിരിക്കും എന്നെല്ലാം ജനങ്ങള്‍ക്കു വ്യക്തം! അല്ലെലും കേരളാ പോലീസിനു എന്തു ചേതം? ആരുടെ കല്പനപ്രകാരമാണു ഈ നാടകം എന്ന് ജനങ്ങള്‍ക്കു തീര്‍ച്ചയല്ലെ!! സത്യങ്ങള്‍ അടിക്കടി പുറത്തുവന്നുകൊണ്ടിരുന്നപ്പോള്‍ മന്ത്രിയുടേയും അവരുടെ പുത്രന്മാരുടെയും ആജ്ഞാനുസരണം കേസന്വേഷണം നടത്തിയ പൊലീസുകാരുടെ മുഖം ഇപ്പൊ ലാവ്ലിന്‍പിണറായിയുടെ മുഖം പോലെയാണെന്നാണു പൊതുജനം.

പ്രമുഖ പത്രങ്ങള്‍ സ്ഥലം തികയാത്തതുകൊണ്ട്‌ ദിവസം രണ്ടുപതിപ്പുകള്‍ ഇറക്കിയാണ്‌ മത്സരിക്കുന്നത്‌. കേസുമായി ബന്ധപ്പെട്ട് അവരുടെ ചില ചോദ്യങ്ങളിലേക്കു - ഇതാണു , ഇതു തന്നെയല്ലെ കൊടിയേരി പോലീസിന്റെ തലവേദനയും?
പോളിന്റെ സഹയാത്രികരായിരുന്ന (CPM ന്റെയും) ഓംപ്രകാശും രാജേഷും ഉടന്‍ മുങ്ങിയതെന്ത്‌?എവിടേക്ക്? പോള്‍ ഓടിച്ചിരുന്ന എന്‍ഡവര്‍ കാറിന്റെ ഉടമ ഒരു ഗള്‍ഫ്‌ മലയാളിയാണ്‌. തിരുവനന്തപുരം ആര്‍.ടി.എ ഓഫീസില്‍ നിന്ന്‌ അതിന്റെ രജിസ്ട്രേഷന്‍ രേഖകള്‍ കാണാതായതെങ്ങനെ? ഈ കാര്‍ ചവറ പൊലീസ്‌ സ്റ്റേഷനില്‍ നിന്ന്‌ വിട്ടുകിട്ടാന്‍ ഒരു പൊലീസ്‌ ഓഫീസര്‍ ഇടപെട്ടത്‌ ആരെ സഹായിക്കാന്‍? കൊലപാതകത്തിലെ സുപ്രധാന തെളിവുകള്‍ ഈ കാറിലായിരുന്നു. എങ്കിലും അതിലുണ്ടായിരുന്ന ലേഡീസ്‌ ബാഗും ചുരിദാറും 40 ലക്ഷം രൂപയും സ്വര്‍ണ്ണാഭരണങ്ങളുമടങ്ങിയ പെട്ടിയും എവിടെ?അറിയപ്പെടുന്ന സിനിമാനടി ആ കാറില്‍ ഉണ്ടായിരുന്നതായി പറയപ്പെടുന്നു. എങ്കില്‍ അതാര്‌? അവരെ ചോദ്യം ചെയ്യാഞ്ഞതെന്ത്‌? വസ്തുതകള്‍ പുറത്തുകൊണ്ടുവരാനല്ല; മൂടി വയ്ക്കാനാണ്‌ പൊലീസ്‌ ശ്രമിച്ചതെന്ന്‌ വ്യക്തം.
തിരുവനന്തപുരത്തെ കുപ്രസിദ്ധ ഗുണ്ടകളാണ്‌ രാജേഷ്‌ പുത്തന്‍പാലം, ഓംപ്രകാശ്‌ എന്നിവര്‍. മുമ്പ്‌ എസ്‌.എഫ്‌.ഐ പ്രവര്‍ത്തകരായിരുന്ന ഇവര്‍ക്ക്‌ ചില മന്ത്രിപുത്രന്മാരുമായി ഉറ്റചങ്ങാത്തമുണ്ട്‌. പോള്‍ എം. ജോര്‍ജ്‌ കൊല്ലപ്പെടുന്നതിന്‌ മൂന്ന്‌ ദിവസംമുമ്പ്‌ മനു, രാജേഷ്‌, ഓംപ്രകാശ്‌ എന്നിവര്‍ അയാള്‍ക്കൊപ്പം ചേരുകയും എറണാകുളം, തൃശൂര്‍, ആലപ്പുഴ ജില്ലകളില്‍ അവര്‍ ചുറ്റിത്തിരിയുകയും ചെയ്തിരുന്നു.തെളിവ് പാര്‍ട്ടി ചാനല്‍ തന്നെ നല്‍കുന്നു.
കാരി സതീശനെന്ന(ആളുടെ കുടുംബം ഒന്നടങ്ങം കമ്മുണിസ്റ്റുകള്‍) ഒരു മൈനര്‍ ഗുണ്ടയെക്കൊണ്ട്‌ മാധ്യമ പ്രവര്‍ത്തകരുടെ മുന്നില്‍ വച്ച്‌ കുറ്റം ഏറ്റുപറയിപ്പിച്ച്‌(നാടകം എല്ലാരും റ്റി വിയില്‍ കണ്ടതാണു) കേസ്‌ ഒതുക്കാന്‍ വ്യഗ്രത കാട്ടിയ പൊലീസ്‌ ഇപ്പോള്‍ പുലിവാലു പിടിച്ചിരിക്കുന്നു. കാരണം, സതീശന്‌ കുറ്റമേറ്റാല്‍ പതിനഞ്ചുലക്ഷം രൂപ നല്‍കാമെന്ന്‌ ദൂതന്‍ വഴി അറിയിച്ചിരുന്നതായി അയാളുടെ അമ്മ വിലാസിനി പറയുന്നു. അതിനാല്‍ അയാളെ അറസ്റ്റ്‌ ചെയ്തതല്ല; അയാള്‍ സ്വയം പൊലീസിനു കീഴടങ്ങിയതാണ്‌. അയാളുടെ വീട്ടില്‍നിന്ന്‌ കണ്ടെടുത്തതെന്ന്‌ പറയുന്ന കൊലക്കത്തി പൊലീസ്‌ അവിടെ നേരത്തെ കൊണ്ടുവച്ചതാണെന്ന്‌ സതീശന്റെ മുത്തശ്ശി പറയുന്നു. ഈ കത്തിയല്ലെ പിണറായിയുടെ "എസ്‌" കത്തി?
പൊലീസ്‌ സ്തുത്യര്‍ഹമായി പോള്‍ വധക്കേസ്‌ അന്വേഷിക്കുന്നു എന്ന്‌ സി.പി.എം സംസ്ഥാന സെക്രട്ടറി അനവസരത്തില്‍ രംഗത്തുവന്ന്‌ ന്യായീകരിക്കുകയും പൊലീസ്‌ നിര്‍മ്മിച്ചതെന്ന്‌ ഇപ്പോള്‍ വെളിപ്പെടുത്തപ്പെട്ട കത്തി "എസ്‌" ആകൃതിയിലുള്ളതായതിനാല്‍ അത്‌ ആര്‍.എസ്‌.എസ്‌ പതിവായി ഉപയോഗിക്കുന്നതാണെന്നും പറയുകയുണ്ടായി. ലാവ്ലിന്‍ കേസില്‍ കോടതി കയറാന്‍ ഒരുങ്ങുന്ന പിണറായിക്ക് തന്നെ ഇതിനെ കുറിച്ചു ആധികാരികമായി സംസാരിക്കാനുള്ള അവകാശം ജനങ്ങള്‍ കൊടുത്തിട്ടുമുണ്ടു! സംസ്ഥാനത്തെ മാര്‍ക്സിസ്റ്റ്‌ നേതൃത്വത്തിന്‌ പോള്‍ വധക്കേസിന്റെ സത്യാവസ്ഥ വെളിപ്പെടരുതെന്ന്‌ ആഗ്രഹമുള്ളതിന്റെ തെളിവാണിതെന്ന് ഏത് കൊച്ചുകുട്ടിക്കും അറിയാമായിരുന്നു. അതാവാം ഏഷ്യാനെറ്റിനെ ഒരു അന്വേഷണാത്മക റിപ്പോര്‍ട്ടിങ്ങിലേക്ക് നയിച്ചതു. അതിനാല്‍തന്നെ ഇപ്പൊ പുറത്ത് വരുന്ന വാര്‍ത്തകള്‍ ലാവലിന്‍പിണറായി അന്ന് പറഞ്ഞതു, കൊടിയേരിയെ പോളിറ്റ്ബ്യൂറൊയില്‍ നിന്നും പുറത്തുചാടിക്കുക എന്ന ഒറ്റ ഉദ്യേശ്യത്തോടെ ആവാനാണു സാധ്യത എന്ന നിലയിലേക്കു നീങ്ങുന്നു.പൊലീസ്‌ ഓഫീസര്‍മാരെ പൊതുമധ്യത്ത്‌ അപഹാസ്യരാക്കി ഗവണ്‍മെന്റ്‌ അവിഹിതമായി ഇടപെട്ട്‌ കേസന്വേഷണത്തെ അട്ടിമറിക്കുകയായിരുന്നു.കൊടിയേരി പൊലീസ്‌ സംവിധാനത്തില്‍ ജനങ്ങള്‍ക്ക്‌ വിശ്വാസം നഷ്ടപ്പെടുകയാണ്‌. സംസ്ഥാന പൊലീസ്‌ അന്വേഷിച്ചാല്‍ പോള്‍ വധക്കേസിന്റെ സത്യാവസ്ഥ ഇന്നത്തെ നിലയില്‍ ഒരുതരത്തിലും തെളിയാന്‍ പോകുന്നില്ലെന്ന്‌ വ്യക്തമാണ്‌.
കേരളത്തിലെ സ്വതന്ത്ര മാധ്യമങ്ങളും കോടതികളും ഇപ്പോള്‍ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിക്ക്‌ ശല്യമായിത്തീര്‍ന്നിരിക്കുന്നു.മുതലാളിത്തത്തെ നിലനിര്‍ത്താന്‍ വേണ്ടി മുതലാളിമാര്‍ നടത്തുന്ന പത്രങ്ങള്‍ എന്നു പറയുന്നവര്‍ ഇപ്പൊ പാര്‍ട്ടി പത്രങ്ങളെന്നാല്‍ പാര്‍ട്ടി വിചാരിക്കുന്നതുനടപ്പിലാക്കിക്കിട്ടാന്‍ സഹായകമായ വിധത്തില്‍ പാര്‍ട്ടി മുതലാളിമാര്‍ നടത്തുന്ന പത്രങ്ങള്‍ എന്ന നിലയിലേക്കു താഴ്ന്നിരിക്കുന്നു. "ദേശാഭിമാനി"യില്‍ കുറച്ചുനാളുകളായി വരുന്ന പോള്‍ കൊലക്കേസ് വാര്‍ത്തകള്‍ എല്ലാം തന്നെ പാര്‍ട്ടി പ്രവര്‍ത്തകര്‍പോലും വിസ്വസിക്കുന്നില്ല എന്ന നിലയിലേക്ക് കാര്യങ്ങളെ കൊണ്ടെത്തിച്ചിരിക്കുന്നു.ബൂര്‍ഷ്വാപത്രത്തില്‍ മുതലാളിയാണവസാന വാക്കെങ്കില്‍ പാര്‍ട്ടി പത്രത്തില്‍ പാര്‍ട്ടി മുതലാളിയാണവസാനവാക്ക്‌. ഇവിടെ പിണറായി - കൊടിയെരി തര്‍ക്കത്തില്‍ അവര്‍ക്കാവുംവിധം ചൂട്ടുകത്തിച്ച് പിടിച്ചു കൊടുക്കുകയാണു ആ പത്രവും ജീവനക്കാരും.

Wednesday, July 1, 2009

സ: "തസ്ക്കര പിണറായി" ഫണ്ട്.

കാലാകാലങ്ങളായി ബക്കറ്റ്‌ പിരിവിലൂടെ 'കഴിവ്‌' തെളിയിച്ച മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി ലോകത്തെങ്ങും കേട്ടു കേള്‍വിയില്ലാത്ത പുതിയൊരു പിരിവുമായി രംഗത്തെത്തിയിരിക്കുകയാണ്‌. സഖാവ്‌ പിണറായി വിജയന്‍ നിയമസഹായ ഫണ്ട്‌!
ലാവ്ലിന്‍ അഴിമതിക്കേസ്സില്‍ പ്രതിയായ സി.പി.എം സംസ്ഥാന സെക്രട്ടറി സഖാവ്‌ പിണറായി വിജയന്റെ കേസ്‌ നടത്തിപ്പിന്‌ വേണ്ടിയാണ്‌ ഇത്തരമൊരു പകല്‍ക്കൊള്ളയ്ക്ക്‌ രൂപംനല്‍കിയിരിക്കുന്നത്‌. അഴിമതിക്കേസ്സില്‍ പ്രതിയായ പിണറായി സഖാവിനെ നിയമത്തിന്‌ വിട്ടു കൊടുക്കാതിരിക്കാന്‍ പഠിച്ച പണി പതിനെട്ടും പയറ്റിയ സി.പി.എം, ഇപ്പോള്‍ നീതിന്യായ വ്യവസ്ഥയെത്തന്നെ വിലയ്ക്ക്‌ വാങ്ങാനുള്ള ശ്രമമാണ്‌ ഇതിലൂടെ നടത്തുന്നത്‌. രാഷ്ട്രീയ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട കേസ്സിലല്ല പിണറായി വിജയനെ സി.ബി.ഐ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. സംസ്ഥാനത്തെ പൊതുമുതല്‍ കൊള്ളയടിച്ചതിന്റെ പേരിലാണ്‌.

നാടൊട്ടുക്കും ബക്കറ്റ്‌ പിരിവ്‌ നടത്തിയിട്ടുള്ള സി.പി.എം, അഴിമതിക്കാരനായ പാര്‍ട്ടി സെക്രട്ടറിയെ രക്ഷിച്ചെടുക്കുന്നതിന്‌ വേണ്ടി ബക്കറ്റുമായി തെരുവിലിറങ്ങുന്നത്‌ സാംസ്ക്കാരിക കേരളത്തിന്‌ തന്നെ അപമാനകരമാണ്‌. പിണറായിയുടെ പേരിലുള്ള അഴിമതിക്കേസ്സിന്റെ നടത്തിപ്പിനായി 40 കോടിയോളം രൂപ പിരിച്ചുനല്‍കുമെന്നാണ്‌ പാര്‍ട്ടി പറഞ്ഞിരിക്കുന്നത്‌. ഇതിന്റെ ഭാഗമായി വിവിധ പോഷക സംഘടനകളുടെ നേതൃത്വത്തില്‍ ഇതിനോടകം തന്നെ സംസ്ഥാന വ്യാപകമായി പിരിവും ആരംഭിച്ചിട്ടുണ്ടെണ്‌ പാര്‍ട്ടിപ്പത്രവും വ്യക്തമാക്കിയിട്ടുണ്ട്‌.മുന്‍ വൈദ്യൂത മന്ത്രി കൂടിയായ പിണറായി വിജയനെ പ്രോസിക്യൂട്ട്‌ ചെയ്യാന്‍ അനുമതി നല്‍കിയ ഗവര്‍ണ്ണര്‍ക്കെതിരെ സമരവുമായി സഖാക്കള്‍ തെരുവിലിറങ്ങിയതിന്‌ തൊട്ടു പിന്നാലെയാണ്‌ പിണറായി നിയമ സഹായ ഫണ്ടിന്‌ രൂപം നല്‍കിയിരിക്കുന്നത്‌. നിയമത്തിന്‌ കീഴടങ്ങാന്‍ തയ്യാറാകാതെ നീതിന്യായ വ്യവസ്ഥയെത്തന്നെ വെല്ലുവിളിച്ച പാര്‍ട്ടി സെക്രട്ടറിയെ പ്രോസിക്യൂട്ട്‌ ചെയ്യുന്നതിനെതിരായി പ്രതിരോധം സൃഷ്ടിക്കാന്‍ ശ്രമിച്ചതിലൂടെ ഭരണഘടനയക്ക്‌ തന്നെ വെല്ലുവിളി ഉയര്‍ത്തിയ മാര്‍ക്സിസ്റ്റുകാര്‍ പുതിയ ബക്കറ്റ്‌ പിരിവിലൂടെ തെറ്റായ സന്ദേശമാണ്‌ സാധാരണ ജനങ്ങള്‍ക്ക്‌ നല്‍കുന്നത്‌.

പിണറായിക്കെതിരായി കുറ്റപത്രം നല്‍കിയിരിക്കുന്നത്‌ ഹൈക്കോടതിയോ സുപ്രീം കോടതിയെ അല്ല. സി.ബി.ഐയുടെ സ്പെഷ്യല്‍ കോടതിയാണ്‌. അതിനുവേണ്ടിയാണ്‌ ഇപ്പോള്‍ പിരിക്കുന്ന 50 കോടി. അങ്ങനെയങ്കില്‍ സുപ്രിം കോടതിയില്‍ കേസ്‌ വാദിക്കുന്നതിന്‌ വേണ്ടി പാര്‍ട്ടി എത്ര കോടി പിരിക്കുമെന്ന്‌ ഊഹിക്കാവുന്നതേയുള്ളു. കോടികള്‍ കൊടുത്താല്‍ എത്ര വലിയ അഴിമതിക്കേസ്സില്‍ നിന്നും തലയൂരാമെന്ന തെറ്റായ സന്ദേശവും ഈ നടപടിയിലൂടെ പാര്‍ട്ടി ജനങ്ങള്‍ക്ക്‌ നല്‍കുന്നുണ്ട്‌. ഇതിനുമുമ്പും സംസ്ഥാനത്തെ പല മന്ത്രിമാരും കേസ്സുകളില്‍ പ്രതികളായിട്ടുണ്ട്‌. അവരൊക്കെത്തന്നെ നീതിന്യായ വ്യവസ്ഥയെ അംഗീകരിക്കുകയും നിരപരാധിത്വം തെളിയിക്കുകയും ചെയ്തിട്ടുമുണ്ട്‌. ഇവര്‍ക്കാര്‍ക്കും വേണ്ടി രാഷ്ട്രീയ പാര്‍ട്ടികള്‍ സംസ്ഥാന വ്യാപകമായി ബക്കറ്റ്‌ പിരിവ്‌ നടത്തിയിട്ടുമില്ല. അങ്ങനെ നോക്കുമ്പോള്‍ സ്വയം വിശുദ്ധനായി പ്രഖ്യാപിക്കുകയും നീതിന്യായ വ്യവസ്ഥയെ പരസ്യമായി വെല്ലുവിളിക്കുകയും ചെയ്യുന്ന പിണറായി വിജയനെന്താ കൊമ്പുണ്ടോയെന്ന്‌ ചോദിക്കേണ്ടി വരും. ജനാധിപത്യ വ്യവസ്ഥിതിയില്‍ ആരും നിയമത്തിന്‌ അധീതരല്ലെന്നും മര്‍ക്സിസ്റ്റുകാര്‍ ഓര്‍ക്കുന്നത്‌ നന്നായിരിക്കും.

ബക്കറ്റ്‌ പിരിവിന്റെ പേരില്‍ സി.പി.എം പണം പിരിക്കുന്നത്‌ ആരുടെ കയ്യില്‍ നിന്നാണെന്നും കേരളത്തിലെ ജനങ്ങള്‍ക്കറിയാം. സഖാക്കള്‍ ബക്കറ്റ്‌ കുലുക്കിയാല്‍ എത്ര പിരയുമെന്നും ഊഹിക്കാവുന്നതാണ്‌. എ.കെ.ജി സെന്ററും പാര്‍ട്ടി ചാനലും പത്രവും അമ്യൂസ്മെന്റ്‌ പാര്‍ക്കുമെല്ലാം ബക്കറ്റ്‌ പിരിവിലൂടെ പടുത്തുയര്‍ത്തിയതാണെന്ന്‌ വിശ്വസിക്കാന്‍ സംസ്ഥാനത്തെ ജനങ്ങള്‍ വെറും മണ്ടന്‍മാരുമല്ല. പാര്‍ട്ടിപ്പത്രത്തിന്‌ വേണ്ടി പിടികിട്ടാപ്പുള്ളികളായ സാന്റിയാഗോ മാര്‍ട്ടിന്റേയും ലിസ്‌ ചാക്കോയുടെയും കോടികള്‍ കൈപ്പറ്റിയ കഥയും മലയാളികള്‍ മറന്നിട്ടില്ല. ഇതൊന്നും പോരാഞ്ഞ്‌ നക്ഷത്ര ഹോട്ടല്‍ ശൃംഖലയും ബക്കറ്റ്‌ പിരിവിലൂടെ സ്ഥാപിക്കുമെന്നാണ്‌ പറയുന്നത്‌. ബക്കറ്റ്‌ മറയാക്കി വ്യാവസായികളുടേയും ലാന്റ്‌ മാഫിയകളുടേയും കൈവശമുള്ള കള്ളപ്പണം വെളുപ്പിക്കുന്ന മാജിക്കാണ്‌ സി.പി.എം നടത്തുന്നത്‌. ഇത്‌ തന്നെയാണ്‌ പിണറായി നിയമസഹായ ഫണ്ടിന്റെ പേരിലും ഇപ്പോള്‍ സംസ്ഥാനത്ത്‌ നടക്കുന്നത്‌. അഴിമതിക്കേസ്സിലെ പ്രതിയെ സംരക്ഷിക്കുന്നതിന്‌ വേണ്ടി പിരിവ്‌ നടത്തുന്ന സി.പി.എമ്മിന്റെ നടപടി ജനാധിപത്യ ബോധമുള്ള രാഷ്ട്രീയപാര്‍ട്ടിക്ക്‌ യോജിച്ചല്ല. പണംമുണ്ടെങ്കില്‍ നിയമനടപടികളില്‍ നിന്നും രക്ഷപെടാമെന്ന തെറ്റിദ്ധാരണ ജനങ്ങള്‍ക്കിടയില്‍ പരത്താന്‍ ശ്രമിക്കുന്നത്‌ ഗുരുതരമായ കീഴ്‌ വഴക്കം സൃഷ്ടിക്കും. ഇത്‌ ഭരണഘടനയോടും ജനാധിപത്യവ്യവസ്ഥിതിയോടുമുള്ള വെല്ലുവിളിയാണെന്നതില്‍ തര്‍ക്കമില്ല.







കടപ്പാട് - എം.എം ഹസ്സന്‍,വീക്ഷണം.

Monday, June 22, 2009

കരാട്ടിന്റെ വികല വിശകലനവും ലാവ്ലിനും.

'മൂന്നാം മുന്നണി കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്ന പ്രശ്നമില്ല വേണമെങ്കില്‍ കോണ്‍ഗ്രസ്‌ തങ്ങളെ പിന്തുണച്ചുകൊള്ളണം' എന്ന കാരാട്ടിന്റെ ഗര്‍വ്വുനിറഞ്ഞ പ്രഖ്യാപനം നമുക്കോര്‍മ്മയുണ്ട്‌. മൂന്നാംമുന്നണിയുടെ വക്താക്കളും പ്രയോക്താക്കളുമായിരുന്നല്ലോ കാരാട്ടും കൂട്ടരും. അതു വിശ്വസിച്ച്‌ കൂടെക്കൂടിയിരുന്ന സ്വപ്നാടകരായ ചില രാഷ്ട്രീയനേതാക്കളുമുണ്ടായിരുന്നല്ലോ. വൈക്കം മുഹമ്മദു ബഷീറിന്റെ 'ന്റുപ്പൂപ്പാക്കൊരാനേണ്ടാര്‍ന്ന്‌' എന്ന നോവലിലെ ഒരു തലക്കെട്ട്‌ ഓര്‍മ്മ വരുന്നു. 'ഞാന്‍, ഞാന്‍ എന്ന്‌ പറഞ്ഞ്‌ അഹങ്കരിച്ചിരുന്ന രാജാക്കന്മാരും മറ്റും ഇന്ന് എവിടെ?

നമ്മുടെ കൊച്ച് കേരളത്തിലും ഉണ്ടായിരുന്നു കുറെ "ജയ"രാജാക്കന്മാരും,ലാവ്ലിന്‍ കള്ളന്മാരും. വടകര, കണ്ണൂര്‍ തുടങ്ങിയ സി.പി.എമ്മിന്റെ ശക്തിദുര്‍ഗ്ഗങ്ങളില്‍ ഏറ്റുവാങ്ങേണ്ടിവന്ന ദയനീയ പരാജയം ഒരുപാട്‌ അര്‍ത്ഥതലങ്ങളുള്ളതാണ്.യു.ഡി.എഫ്‌. 16 സീറ്റുകളില്‍ വിജയിക്കുകമാത്രമല്ല ഒന്നുരണ്ടുസീറ്റുകളിലൊഴികെ നേടിയ വമ്പന്‍ ഭൂരിപക്ഷവും സി.പി.എമ്മിന്റെയും കൂട്ടരുടെയും കണ്ണുതള്ളിക്കുന്നവയായിരുന്നു.ഈ പരാജയം പാര്‍ട്ടിയും അവരുടെ നേതൃത്വത്തിലുള്ള സര്‍ക്കാരും ചെന്നുപെട്ടിരിക്കുന്ന പടുകുഴിയുടെ ആഴം വ്യക്തമാക്കുന്നതാണ്‌. ദുര്‍ഗന്ധം വമിക്കുന്ന അഴിമതിയുടെയും ജനവിരുദ്ധനിലപാടുകളുടെയും നേര്‍ക്കു ശക്തമായ പ്രതികരണമായിരുന്നു ജനവിധി.അതൊന്നും മനസ്സിലാക്കാതെ "ലാവ്നില്‍" മാധ്യമങ്ങളും, യു.ഡി.എഫും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു എന്നെല്ലാം പറയുന്നതു ജനവിധിയെ തള്ളിക്കളയുന്നതിനു തുല്യമാണു.എങ്കില്‍ ആദ്യം പാര്‍ട്ടി തള്ളേണ്ടതു അച്ചുമാമനെ ആല്ലേ, കാരാട്ടേ?

കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ 21 മാധ്യമകയ്യേറ്റങ്ങള്‍ക്കാണ്‌ സി പി എം നേതൃത്വം നല്‍കിയിരിക്കുന്നത്‌. പത്രപ്രവര്‍ത്തകരെയും ചാനല്‍ പ്രവര്‍ത്തകരെയും ആക്രമിക്കുക; പത്രമാഫീസുകളും പത്രങ്ങളും നശിപ്പിക്കുക തുടങ്ങിയ പേശീബല പ്രകടനത്തിലൂടെ സി പി എമ്മിന്റെ അസഹിഷ്ണുത തടംപൊട്ടി ഒഴുകുകയാണ്‌.ഇതെല്ലാം കാണിക്കുന്നത് കാരാട്ടുപറഞ്ഞതു അക്ഷരം പ്രതി അണികള്‍ അനുസരിക്കുന്നു എന്നാണല്ലൊ.പത്രങ്ങള്‍ ജനാധിപത്യത്തിന്റെ നാലാംതൂണാവുന്നത്‌ പോലെ ഏകാധിപത്യത്തിന്റെയും സമഗ്രാധിപത്യത്തിന്റെയും വര്‍ഗശത്രു കൂടിയാണ്‌. "കുറ്റിച്ചൂല്‍, പിതൃശൂന്യന്‍, എടോ ഗോപാലകൃഷ്ണാ, മാധ്യമ സിന്‍ഡിക്കേറ്റ്‌ " തുടങ്ങിയ സംജ്ഞകളിലൂടെ മാധ്യമങ്ങള്‍ക്കെതിരെ ആരംഭിച്ച അക്രമങ്ങള്‍ കേവലം യാദൃച്ഛികമോ പെട്ടെന്നുള്ള പ്രതികരണങ്ങളോ അല്ല. അവരുടെ പ്രത്യയശാസ്ത്ര അജണ്ടകളാണ്‌. ഇതെല്ലാം എന്നത്തേയും പോലെ "ലാവ്ലിന്‍" കള്ളനെ രക്ഷിക്കാനുള്ള തത്രപ്പാടാണെന്നു ജനങ്ങള്‍ മനസ്സിലാക്കാതിരിക്കുമൊ? അവരെന്താ "ജയരാജ"ഗുരുക്കളെപ്പോലെ തലയില്‍ മൂളയില്ലാത്തവരാണൊ? ഒരു ഏകാധിപതി നിയമത്തേക്കാളും രാഷ്ട്രീയ പ്രതിയോഗികളേക്കാളും ഏറ്റവും കൂടുതല്‍ ഭയപ്പെടുന്നത്‌ പത്രങ്ങളെയാണ്‌. ഏകാധിപത്യത്തിന്റെ താഴ്‌വഴികളിലൊന്നായ കമ്യൂണിസവും പത്രങ്ങളെ ഭയക്കുന്നു.

സി.പി.എമ്മിന്റെ സമുന്നതനായ ഒരു നേതാവ്‌ ചെന്നു വീണ പാതാളക്കുഴി കണ്ട്‌ ജനങ്ങള്‍ അന്തം വിട്ടുപോകുന്നു.അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ കേന്ദ്ര നേതൃത്വം, തെളിവുകള്‍ മുഴുവന്‍ എതിരാണെന്നു കണ്ടിട്ടും പിണറായിയെ ന്യായീകരിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നല്ലോ.ഇവിടെ അച്യുതാനന്ദന്‍ പറയുന്നു; ഗവര്‍ണറുടെ തീരുമാനവും നടപടികളും ക്രമപ്രകാരമാണെന്ന്‌. അതില്‍ അത്ഭുതപ്പെടേണ്ട യാതൊരു കാര്യവുമില്ലെന്ന്‌. സുപ്രിംകോടതിപോലും അംഗീകരിച്ചിട്ടുള്ള വിവേചനാധികാരം മാത്രമേ ഗവര്‍ണര്‍ പ്രയോഗിച്ചിട്ടുള്ളൂ എന്ന്‌. വി.എസ്സിന്റെ ഈ വാക്കുകള്‍ മറ്റൊരു അത്ഭുതമാണ്‌ ഉളവാക്കുന്നത്‌. കാരണം അദ്ദേഹം കൂടി ഇരുന്ന്‌ എടുത്ത തീരുമാനമാണ്‌ ഗവര്‍ണര്‍ തള്ളിക്കളഞ്ഞത്‌.മുന്‍ മന്ത്രിയെ വിചാരണ ചെയ്യാന്‍ യഥാര്‍ത്ഥത്തില്‍ ഗവര്‍ണറുടെ അനുമതി സി.ബി.ഐക്ക്‌ ആവശ്യമില്ല. എന്നാല്‍ കേസിന്റെ തീര്‍പ്പിനുള്ളില്‍ ഏതെങ്കിലും ഉന്നതമായ അധികാര സ്ഥാനത്ത്‌ വരാന്‍ ഇടയുള്ളതിനാല്‍ ഒരു മുന്‍കരുതലെടുക്കുകയാണ്‌ സി.ബി.ഐ പിണറായിയുടെ കാര്യത്തില്‍ ചെയ്തത്‌. അതിനാണു സി.പി.എമ്മിന്റെ ഈ മാധ്യമവേട്ട.

യു.ഡി.എഫിന്റെ കാലത്തെ കണ്‍സള്‍ട്ടന്‍സി കരാര്‍ മാറ്റി യന്ത്രസാമഗ്രികള്‍ നേരിട്ട്‌ ലാവലിന്‍ കമ്പനി "സപ്ലൈ" ചെയ്യുമെന്ന വ്യവസ്ഥ വന്നു. കരാര്‍ തുക 35 കോടിയില്‍നിന്ന്‌ പലതവണ മാറ്റി പത്തിരട്ടിയാക്കി. ആ സമയം സി.പി.എം പോളിറ്റ്ബ്യൂറോ അംഗവും സി.ഐ.ടി.യു ദേശീയ പ്രസിഡണ്ടുമായിരുന്ന ഇ. ബാലാനന്ദന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം തന്നെ ആ നവീകരണ പദ്ധതിയെക്കുറിച്ച്‌ പഠിച്ചു. വിദേശ സ്വകാര്യകുത്തക ഏജന്‍സിയേക്കാള്‍ കാര്യക്ഷമമായി ഇന്ത്യയിലെ പൊതുമേഖലാ സ്ഥാപനമായ ബി.എച്ച്‌.ഇ.എല്‍ (ഭാരത്‌ ഹെവി ഇലക്ട്രിക്കല്‍സ്‌ ലിമിറ്റഡ്‌) നവീകരണ ജോലികള്‍ വെറും നൂറുകോടി രൂപയ്ക്ക്‌ സ്തുത്യര്‍ഹമാംവിധം ചെയ്യുമെന്ന്‌ ബാലാനന്ദന്‍ കമ്മിറ്റി നേരിട്ട്‌ വൈദ്യുതിമന്ത്രി പിണറായി വിജയന്‌ റിപ്പോര്‍ട്ട്‌ നല്‍കി. ദുരൂഹമായ സാഹചര്യത്താല്‍ ബാലാനന്ദന്റെ റിപ്പോര്‍ട്ട്‌ നിരസിക്കപ്പെട്ടു. ഒരാഴ്ചയ്ക്കുള്ളില്‍ 374.5 കോടി രൂപയ്ക്ക്‌ കാനഡയിലെ ലാവലിന്‍ കമ്പനിയുമായി സര്‍ക്കാര്‍ കരാര്‍ ഉറപ്പിച്ചു. കോടതി ഇടപ്പെട്ടു.കുറ്റുകൃത്യത്തില്‍ വിദേശക്കമ്പനിക്കൂടി ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഗൂഢാലോചന നടന്നത്‌ വിദേശത്തുവച്ചാണെന്നും തെളിവുകളും സാക്ഷികളും ചില പ്രതികളും സംസ്ഥാന വിജിലന്‍സിന്റെ പരിധിയിലല്ലെന്നും മനസ്സിലാക്കിയ ഹൈക്കോടതി ലാവലിന്‍ ക്രമക്കേടിന്റെ അന്വേഷണം സമയബന്ധിതമായി ഏറ്റെടുക്കാന്‍ സി.ബി.ഐയോട്‌ ആവശ്യപ്പെട്ടു.
ആര്‍ക്കും അടിപ്പെടാതെയും ആരുടെ മുമ്പിലും തലകുനിക്കാതെയും സി.ബി.ഐ നടത്തിയ അന്നേഷണം ഇപ്പൊള്‍ കോടതിയുടെ പരിഗണനയില്‍ ആണു.ഇനിയിപ്പൊ പിണറായി കുറ്റക്കാരന്‍ ആണന്നു കോടതി നിരീക്ഷിച്ചാല്‍ പോലും പിണറായി പിടിച്ചുനില്‍ക്കാനാണു സാധ്യത. അതിനിടെ പല ഫയലുകളും സി.ബി.ഐ ക്കു കിട്ടാതിരിക്കാന്‍ സി പി എം കളിച്ച നാറിയ കളികള്‍ മാധ്യമങ്ങള്‍ പുറത്തു കൊണ്ട് വന്നതും പിണറായിക്കു പിടിച്ചിട്ടില്ല.കോടതിയില്‍ സാക്ഷിപ്പറയെണ്ടവര്‍ "സത്യം" അല്ലാ സീ ബി ഐക്കു മുന്നില്‍ പറഞ്ഞിട്ടുള്ളതെങ്കില്‍ എന്തായിരിക്കും അതിന്റെ ഭവിഷ്യത്ത് എന്തെന്നറിയാത്തവരാണൊ വരദാചാരിയെപ്പോലുള്ള ഉന്നതതസ്തികയില്‍ സെക്രട്ടറിയേറ്റില്‍ ജോലിചെയ്തവര്‍? അതൊ അവരും സീ പി എംന്റെ നേതാക്കളെപ്പോലെ മണ്ടത്തരങ്ങള്‍ മാത്രം വിശ്വസിക്കുന്നവരാണൊ? "തല"യില്ലാത്ത ചില പാര്‍ട്ടിമാധ്യമങ്ങള്‍ ഇപ്പൊ പലരുടെയും "തലപരിശോധിക്കാന്‍" നടക്കുന്നുണ്ട്.

തലയില്‍ മുണ്ടിട്ടു നടക്കുന്ന പാര്‍ട്ടി സെക്രട്ടറിയുടെ തല പരിശോധിക്കാന്‍ പാര്‍ട്ടിക്കു ധൈര്യമുണ്ടാവുമൊ ആവൊ.

Sunday, June 7, 2009

ലാവ്ലിന്‍ കള്ളാ, ഇനിയെന്ത് ?

അവജ്ഞയുടെ കുപ്പത്തൊട്ടിയിലേക്ക്‌ വോട്ടര്‍മാര്‍ വലിച്ചെറിഞ്ഞത്‌ തിരിച്ചറിയാനാകാതെ അവിടെ കിടന്ന്‌ വരട്ട്‌ തത്വവാദങ്ങള്‍ നിരത്തുന്ന ഈ പാര്‍ട്ടി സെക്രട്ടറിയെ ഇനി എന്തിനു കൊള്ളാം ?

കയ്യടിച്ച്‌ പ്രോല്‍സാഹിപ്പിക്കുകയാണ്‌ എന്നിട്ടും സഖാക്കന്മാര് ചെയ്യുന്നത്. കരിദിനം, ഹര്‍ത്താല്‍ ഒലക്കേടെ മൂട്.... നടക്കട്ടെ സഖാക്കളെ. ലാവ്ലിന്‍ സഖാവു നീണാള്‍ വാഴട്ടെ !

അദ്ദേഹം നേതൃത്വം നല്‍കിയ ഗൂഢാലോചനയുടെ ഫലമായി അരങ്ങേറിയ ലാവ്ലിന്‍ അഴിമതിയില്‍ അദ്ദേഹത്തെയും കൂട്ടാളികളെയും ജനങ്ങള്‍ വിചാരണ കൂടാതെ ശിക്ഷിച്ചത്‌ മാന്യദേഹത്തിന്‌ തിരിച്ചറിയാന്‍ സാധിക്കുന്നില്ല. ഇനി ഇപ്പോള്‍ വിചാരണയും നേരിടണം. എന്താ സഖാവേ കഴിയുമൊ? അതൊ A G യെ പ്പോലെ ഇനിയും ഇറക്കുമൊ നന്ദി കാട്ടുന്ന പാര്‍ട്ടി സഖാക്കളെ ?

"ലാവ്ലിന്‍"ജനങ്ങളില്‍ അവമതിപ്പ്‌ ഉണ്ടാക്കിയിട്ടുണ്ടെന്ന്‌ 'അഭിനവ ലെനിന്‍' സമ്മതിക്കുന്നുണ്ടെങ്കിലും അതങ്ങടു സമ്മതിക്കാന്‍ കഴിയുന്നില്ലാ മറ്റ് സഖാക്കന്മാര്‍ക്കു !

പാര്‍ട്ടിയെ തകര്‍ക്കാന്‍ വി.എസ്‌. പണ്ടെങ്ങോ ചന്ദ്രന്‍ പിള്ളയുടെ ദീന കിടക്കയിലിരുന്ന്‌ ഉപദേശിച്ച കാര്യം പരസ്യമാക്കാന്‍ ദിനേശ്‌ മണിക്ക്‌ ഇപ്പൊള്‍ ഉള്‍വിളിയുണ്ടായത്‌ വെറുതെയല്ലല്ലോ?


എസ്‌.എന്‍.സി ലാവലിന്‍ അഴിമതി നാള്‍വഴികള്‍


1990 പള്ളിവാസല്‍ പദ്ധതി നവീകരിക്കുന്നതിനു പകരം 40 മെഗാവാട്ടിന്റെ പള്ളിവാസല്‍ വിപുലീകരണ പദ്ധതിക്കു കേന്ദ്ര ഇലക്ട്രിസിറ്റി അതോറിറ്റിയുടെ ശുപാര്‍ശ.

1994 മാര്‍ച്ച്‌ 29: പള്ളിവാസല്‍, പന്നിയാര്‍, ചെങ്കുളം വൈദ്യുത പദ്ധതികള്‍ നവീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം.

1995 ആഗസ്‌ത്‌ 10 പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ ആധുനീകരണ പദ്ധതിക്ക്‌ ലാവ്‌ലിന്‍ കമ്പനിയുമായി കേരള വിദ്യുച്ഛക്തി ബോര്‍ഡ്‌ ധാരണാപത്രം ഒപ്പുവെക്കുന്നു. സി.ഐ.ഡി.എ, ഇ.ഡി.സി എന്നീ സ്ഥാപനങ്ങളില്‍ നിന്ന്‌ പദ്ധതിച്ചെലവിനാവശ്യമായ സാമ്പത്തിക സഹായം നേടിയെടുക്കാന്‍ ലാവ്‌ലിന്‍ സഹായിക്കും. (വൈദ്യുത മന്ത്രി പത്മരാജന്‍)

1996 ഫിബ്രവരി 24 പദ്ധതി നടത്തിപ്പിന്‌ എസ്‌.എന്‍.സി. ലാവലിന്‍ കമ്പനിയെ കണ്‍സള്‍ട്ടന്റായി നിയമിച്ചുകൊണ്ട്‌ കരാര്‍ ഒപ്പിടുന്നു. അന്ന്‌ ഏ.കെ. ആന്റണി മന്ത്രിസഭയില്‍ ജി. കാര്‍ത്തികേയന്‍ വൈദ്യുത മന്ത്രി. (എസ്‌.എന്‍.സി. ലാവലിന്‍ കണ്‍സള്‍ട്ടന്‍സി ഫീസ്‌ 24.04 കോടി രൂപ. കാനഡയില്‍ നിന്ന്‌ ഉപകരണങ്ങളും സേവനങ്ങളും ലഭ്യമാക്കാന്‍ 183 കോടി രൂപയും അനുവദിച്ചു.)

1996 മെയ്‌ 20 ഇ.കെ നായനാര്‍ മുഖ്യമന്ത്രിയായി എല്‍.ഡി.എഫ്‌ മന്ത്രിസഭ അധികാരത്തിലേറുന്നു. പിണറായി വിജയന്‍ വൈദ്യുതി മന്ത്രി.

1996 സപ്‌തംബര്‍ 16: വൈദ്യുത മേഖലയിലെ വികസനത്തെക്കുറിച്ച്‌ പഠിക്കാന്‍ സി.പി.എം പോളിറ്റ്‌ ബ്യൂറോ അംഗം ഇ. ബാലാനന്ദന്റെ നേതൃത്വത്തില്‍ സമിതിയെ നിയമിച്ചു.
1996 ഒക്ടോ.1223 പിണറായി വിജയന്‍ കാനഡ സന്ദര്‍ശിക്കുന്നു.

1997 ഫിബ്രവരി. 2: ബാലാനന്ദന്‍ സമിതി റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കുന്നു. പള്ളിവാസല്‍, ചെങ്കുളം വൈദ്യുത പദ്ധതികള്‍ അറ്റകുറ്റപ്പണികള്‍ നടത്തിയാല്‍ മതിയെന്നും കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഭെല്ലിനെ പരിഗണിക്കാമെന്നും നിര്‍ദ്ദേശം.

ന്മ റിപ്പോര്‍ട്ട്‌ അവഗണിച്ച്‌ ലാവലിന്‍ കമ്പനിയുമായുള്ള ഇടപാടുകളുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുന്നു. പിണറായി വിജയന്റെ നേതൃത്വത്തില്‍ ഉന്നത ഉദ്യോഗസ്ഥ സംഘം കാനഡയില്‍. അന്തിമ കരാര്‍ ഒപ്പിടുന്നതിനു മുന്നോടിയായിരുന്നു ഈ സന്ദര്‍ശനം. മലബാര്‍ കാന്‍സര്‍ സെന്ററിന്‌ സാമ്പത്തിക സഹായം നല്‍കാമെന്ന്‌ ലാവലിന്‍ സമ്മതിച്ചത്‌ ഈ സന്ദര്‍ശനത്തിലാണ്‌.

1997 ഫിബ്രവരി 10: സര്‍ക്കാരും ലാവലിനുമായുള്ള അന്തിമ കരാര്‍ ഒപ്പുവയ്‌ക്കുന്നു. പദ്ധതി നവീകരണത്തിനുള്ള ഉപകരണങ്ങള്‍ വാങ്ങാനുള്ള ചുമതല കൂടി ലാവലിനു നല്‍കി കരാര്‍ തുക 153.6 കോടിയായി പുതുക്കി നിശ്ചയിക്കുന്നു.

1997 ജൂണ്‍ 11 മുഖ്യമന്ത്രി ഇ. കെ. നായനാരും പിണറായി വീജയനും കാനഡ സന്ദര്‍ശിക്കുന്നു.

1997 ഡിസംബര്‍: എസ്‌. എന്‍. സി ലാവലിന്‍ മലബാര്‍ ക്യാന്‍സര്‍ സെന്ററിനുള്ള പദ്ധതി രേഖ തയ്യാറാക്കി കേരള വൈദ്യുതി ബോര്‍ഡിന്‌ സമര്‍പ്പിക്കുന്നു.

1998 ജനവരി : കേരള വിദ്യുച്ഛക്തി ബോര്‍ഡ്‌ ലാവലിനുമായുള്ള കരാറിന്‌ അംഗീകാരം നല്‍കുന്നു.

1998 എപ്രീല്‍ 25: മലബാര്‍ കാന്‍സര്‍ സെന്ററിന്‌ സാമ്പത്തിക സഹായം ലഭ്യമാക്കുന്നത്‌ സംബന്ധിച്ച്‌ കനേഡിയന്‍ സര്‍ക്കാരിനു കീഴിലെ കയറ്റുമതി വികസന കോര്‍പ്പറേഷനുമായി കേരള സര്‍ക്കാര്‍ ചര്‍ച്ച നടത്തുന്നു.

ന്മ (കാനഡയിലെ വിവിധ ഏജന്‍സികളില്‍ നിന്നി മലബാര്‍ കാന്‍സര്‍ സെന്ററിന്‌ 98.3 കേടി രൂപ സമാഹരിച്ചു നല്‍കാമെന്ന്‌ ലാവലിന്‍ സമ്മതിക്കുന്നു. മലബാര്‍ കാന്‍സര്‍ സെന്ററിന്‌ ലാവലിന്‍ നല്‍കിയ സാമ്പത്തിക സഹായം 8.98 കോടി രൂപ മാത്രം. വൈദ്യുത പദ്ധതി നവീകരണം 2001ല്‍ പൂര്‍ത്തിയായപ്പോള്‍ 240 കോടി രൂപ ആകെ ചെലവ്‌ കണക്കാക്കി.)

1998 ജൂലായ്‌ 6 : കേരള സര്‍ക്കാരും കാനഡയിലെ കയറ്റുമതി വികസന കോര്‍പ്പറേഷനുമായി വായ്‌പാ കരാര്‍ ഒപ്പു വയ്‌ക്കുന്നു.

2001: ഏ.കെ. ആന്റണി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ യു.ഡി.എഫ്‌ എം.എല്‍.എ.മാര്‍ എഴുതി ഒപ്പിട്ടു കൊടുത്തതനുസരിച്ച്‌ ലാവലിന്‍ കരാറിനെക്കുറിച്ച്‌ വിജിലന്‍സ്‌ അന്വേഷണത്തിന്‌ ഉത്തരവ്‌

2002 നവംബര്‍ 10: കനേഡിയന്‍ കമ്പനിയുടെ മേലധികാരികള്‍ കേരളത്തില്‍.

2003 ഫിബ്രവരി: നവീകരണ ജോലികള്‍ പൂര്‍ത്തീകരിക്കുന്നു.

2005 ജൂലായ്‌ 7: കുറ്റിയാടി പദ്ധതിയിലും ലാവലിന്‍ ഇടപാടില്‍ വൈദ്യുതി ബോര്‍ഡിനു വന്‍ നഷ്ടമുണ്ടായതായി സി.എ.ജി റിപ്പോര്‍ട്ട്‌

2005 ജൂലായ്‌ 9: ലാവലിന്‍ ഇടപാട്‌: 374 കോടി പാഴായെന്ന്‌ സി.എ.ജി. റിപ്പോര്‍ട്ട്‌

ന്മ ലാവലിന്‍ ഇടപാടില്‍ 2004 മാര്‍ച്ച്‌ വരെ പദ്ധതി അറ്റകുറ്റപ്പണികള്‍ക്ക്‌ വേണ്ടി വന്ന ചെലവും ഉത്‌പാദനച്ചെലവ്‌ വര്‍ദ്ധിച്ചതു മൂലമുള്ള നഷ്ടവും മലബാര്‍ കാന്‍സര്‍ സെന്ററിന്റെ പേരില്‍ കിട്ടാതിരുന്ന തുകയും ചേര്‍ത്ത്‌ ആകെ 374.5 കോടി രൂപയുടെ ദുര്‍വ്യയം സംഭവിച്ചുവെന്ന്‌ കംപ്‌ട്രോളര്‍ ആന്റ്‌ ഓഡിറ്റര്‍ ജനറല്‍ കണ്ടെത്തി.

2005 ജൂലായ്‌ 19: ലാവലിനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന്‌ വി.എസ്‌.

2005 ജൂലായ്‌ 22: ലാവലിന്‍ കരാര്‍ എല്‍.ഡി.എഫിലും പാര്‍ട്ടിയിലും ചര്‍ച്ച ചെയ്‌തിട്ടില്ലെന്ന്‌ വി.എസ്‌. അച്യുതാനന്ദന്‍

2005 ഡിസംബര്‍ 7: ലാവലിന്‍ കേസില്‍ പിണറായി വിജയന്‍ കുറ്റക്കാരനല്ലെന്ന്‌ വിജിലന്‍സ്‌ റിപ്പോര്‍ട്ട്‌

2006 ഫിബ്രവരി 13: സി. എ. ജി. റിപ്പോര്‍ട്ട്‌ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നിയമസഭയുടെ മേശപ്പുറത്ത്‌ വയ്‌ക്കുന്നു

2006 ഫിബ്രവരി 28: ലാവലിന്‍ കേസില്‍ പിണറായി വിജയനെ പ്രതിയാക്കാന്‍ തെളിവില്ലെന്ന്‌ വിജിലന്‍സ്‌. പ്രഥമ വിവര റിപ്പോര്‍ട്ട്‌ തൃശ്ശൂര്‍ വിജിലന്‍സ്‌ കോടതിയില്‍ സമര്‍പ്പിക്കുന്നു. വൈദ്യുതി ബോര്‍ഡിലെ മുന്‍ ചെയര്‍മാനടക്കം 9 ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും ശുപാര്‍ശ.

2006 മാര്‍ച്ച്‌ 1: ലാവലിന്‍ അഴിമതി കേസ്‌ അന്വേഷണം സി.ബി.ഐയ്‌ക്ക്‌ വിടാന്‍ മന്തിസഭായോഗം തീരുമാനിക്കുന്നു.

2006 മെയ്‌ 16: ലാവലിന്‍ ഇടപാടില്‍ സര്‍ക്കാരിന്‌ 86.246 കോടി രൂപ നഷ്ടമുണ്ടായതായി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിച്ചു

2006 ജൂണ്‍ 1: സി.ബി.ഐ കൊച്ചി യൂണിറ്റ്‌ പ്രാരംഭ അന്വേഷണം ആരംഭിക്കുന്നു.

2006 ജൂലായ്‌ 19: ക്രൈം എഡിറ്റര്‍ നന്ദഗോപാല്‍ സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജിയ്‌ക്ക്‌, ലാവലിന്‍ കേസ്‌ അന്വേഷണം സി.ബി.ഐ ഏറ്റെടുത്തിട്ടില്ലെന്ന്‌ സര്‍ക്കാര്‍ വിശദീകരണം.
2006 നവമ്പര്‍ 1: കേന്ദ്ര വിജ്ഞാപനം ഇല്ലാത്തതിനാലാണ്‌ ലാവലിന്‍ കേസ്‌ അന്വേഷണം സി.ബി.ഐ ഏറ്റെടുക്കാത്തതെന്ന്‌ സി.ബി.ഐ കോടതിയെ അറിയിക്കുന്നു.
2006 നവംബര്‍ 16: ലാവലിന്‍ കേസ്‌ അന്വേഷണം ഏറ്റെടുക്കുന്നില്ലെന്ന്‌്‌ സി. ബി. ഐ ഹൈക്കോടതിയെ അറിയിക്കുന്നു.

2006 നവമ്പര്‍ 22. സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന്‌ ഇടതുമുന്നണി സര്‍ക്കാരിനു വേണ്ടി അഡ്വക്കേറ്റ്‌ ജനറല്‍ ഹൈക്കോടതിയില്‍. അഡ്വക്കേറ്റ്‌ ജനറലിന്റെ അഭിപ്രായത്തെപ്പറ്റി അറിയില്ലെന്ന്‌ മുഖ്യമന്ത്രി വി. എസ്‌. അച്യുതാനന്ദന്‍

ന്മ സര്‍ക്കാരിനു വേണ്ടി ഹൈക്കോടതിയില്‍ വാദിക്കാന്‍ സുപ്രീം കോടതിയിലെ പ്രമുഖ അഭിഭാഷകരായ വൈദ്യനാഥനേയും ആനന്ദിനേയും വരുത്തി.
ന്മ കോടതി പറയുകയാണെങ്കില്‍ കേസ്‌ ഏറ്റെടുക്കാന്‍ തയ്യാറാണെന്ന്‌ സി.ബി.ഐ.

2006 ഡിസംബര്‍ 4 സി.ബി.ഐ അന്വേഷണം വേണ്ടെന്ന നിലപാടില്‍ സര്‍ക്കാര്‍ ഉറച്ചുനില്‍ക്കുന്നു.
കേസ്‌ സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട്‌ തലശ്ശേരി പീപ്പ്‌ള്‍സ്‌ കൗണ്‍സില്‍ ഫോര്‍ സിവില്‍ റൈറ്റ്‌സിന്റെ പൊതുതാത്‌പര്യ ഹര്‍ജി
2006 ഡിസംബര്‍ 5 ലാവലിന്‍ കേസ്‌ സി.ബി.ഐ അന്വേഷണം - സര്‍ക്കാര്‍ നിലപാട്‌ വ്യക്തമാക്കണമെന്ന്‌ ഹൈക്കോടതി

2006 ഡിസംബര്‍ 14: ലാവലിന്‍ കേസില്‍ മുന്‍ യു.ഡി.എഫ്‌ മന്ത്രിസഭയുടെ തീരുമാനപ്രകാരം അന്വേഷണം സി.ബി.ഐക്ക്‌ വിട്ടുകൊണ്ടുള്ള വിജ്ഞാപനം റദ്ദാക്കാനാവില്ലെന്ന്‌ ക്രൈം എഡിറ്റര്‍ നന്ദകുമാറിന്റെ എതിര്‍ സത്യവാങ്‌മൂലം
2006 ഡിസംബര്‍ 15: ലാവലിന്‍ കേസന്വേഷണം സി.ബി.ഐ ക്ക്‌ വിട്ടുകൊണ്ടുള്ള വിജ്ഞാപനം നിലനില്‍ക്കെ സംസ്ഥാന സര്‍ക്കാര്‍ നിലപാട്‌ മാറ്റിയതിനെ ഹൈക്കോടതി വിമര്‍ശിക്കുന്നു.
2007 ജനുവരി 1: ലാവലിന്‍ കേസില്‍ പിണറായിക്ക്‌ പങ്കില്ലെന്ന്‌ സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

2007 ജനുവരി 2: തന്റെ കമ്മിറ്റി ശുപാര്‍ശ ചെയ്‌തത്‌ ഭെല്ലിന്‌ കരാര്‍ നല്‍കാനാണെന്ന്‌ ബാലാനന്ദന്‍ മാതൃഭൂമിയോട്‌ പറഞ്ഞു.
2007 ജനുവരി 3: ലാവലിന്‍ കേസ്‌ വാദം പൂര്‍ത്തിയായി. പ്രഥമ വിവര റിപ്പോര്‍ട്ട്‌ സി.ബി.ഐ. കോടതിക്ക്‌ കൈമാറി. സി.ബി.ഐ. അന്വേഷണത്തെ ഭയക്കുന്നതെന്തിനെന്ന്‌ സര്‍ക്കാരിനോട്‌ ഹൈക്കോടതി.
2007 ജനവരി 16: ലാവലിന്‍ കേസ്‌ സി.ബി.ഐ അന്വേഷിക്കണമെന്ന്‌്‌ കേരള ഹൈക്കോടതി ഉത്തരവിടുന്നു.

2007 ഫിബ്രവരി 8: ലാവലിന്‍ കേസ്‌ സി.ബി.ഐ ചെന്നൈ യൂണിറ്റ്‌ അന്വേഷിക്കണമെന്ന്‌ സി.ബി.ഐ ഡയറക്ടര്‍ ഉത്തരവിടുന്നു.
2007 ഫിബ്രവരി 13: സി.ബി.ഐ ചെന്നൈ യൂണിറ്റ്‌ പ്രഥമ വിവര റിപ്പോര്‍ട്ട്‌ പ്രത്യേക കോടതിയില്‍ സമര്‍പ്പിക്കുന്നു.

2008 ഫിബ്രവരി 18: വൈദ്യുതി മന്ത്രിമാരായ കാര്‍ത്തികേയനേയും പിണറായി വിജയനേയും ചോദ്യം ചെയ്യും. കാണാതായ ഫയലുകള്‍ എല്ലാം കണ്ടെത്തി - സി.ബി.ഐ
2008 ഫിബ്രവരി 22: ലാവലിന്‍ കരാര്‍ മൂലം സംസ്ഥാനത്തിന്‌ ഒരു നേട്ടവും ഉണ്ടായില്ലെന്ന്‌ സി.ബി.ഐ.

2008 മാര്‍ച്ച്‌ 17: അന്വേഷണ പുരോഗതി ഉള്‍പ്പെട്ട റിപ്പോര്‍ട്ട്‌ മുദ്രവച്ച കവറില്‍ സി.ബി.ഐ ഹൈക്കോടതിയില്‍ ഹാജരാക്കി
2008 മാര്‍ച്ച്‌ 19: ലാവലിന്‍ കേസ്‌ അന്വേഷണം ആറു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ സി.ബി.ഐ.ക്ക്‌ ഹൈക്കോടതി ഉത്തരവ്‌.
2008 മെയ്‌ 18: പിണറായി വിജയനില്‍ നിന്ന്‌ സി.ബി.ഐ. തെളിവെടുത്തു.

2008 സപ്‌തംബര്‍ 23: ലാവലിന്‍ കേസ്‌ അന്വേഷണം പൂര്‍ത്തിയാക്കാന്‍ സി.ബി.ഐ.ക്ക്‌ നാലു മാസം കൂടി: ഹൈക്കോടതി
2009 ജനുവരി 22: ലാവലിന്‍ കേസില്‍ പ്രോസിക്യൂഷന്‍ അനുമതി തേടിക്കൊണ്ട്‌ സി.ബി.ഐ. ചീഫ്‌ സെക്രട്ടറിക്കും ഗവര്‍ണര്‍ക്കും കത്തയച്ചു.

2009 ജനുവരി 23: അന്വേഷണ പുരോഗതി വിശദീകരിച്ചുകൊണ്ട്‌ സി.ബി.ഐ. ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട്‌ നല്‍കി. പിണറായി ഒമ്പതാം പ്രതി. ആകെ 11 പ്രതികള്‍.
2009 ഫിബ്രവരി 12: പ്രോസിക്യൂഷന്‍ അനുമതി: ഹൈക്കോടതി സര്‍ക്കാറിന്‌ മൂന്നുമാസം സമയം നല്‍കി.

2009 ഫിബ്രവരി 17: എ.ജി.യുടെ റിപ്പോര്‍ട്ട്‌ കിട്ടിയാലുടന്‍ പ്രോസിക്യൂഷന്‍ സംബന്ധിച്ച നടപടിയെന്നു മുഖ്യമന്ത്രി.
ധാരണാപത്രത്തില്‍ വെള്ളം ചേര്‍ത്തുകൊണ്ടുള്ള നിര്‍ദ്ദേശം തന്റെ മുമ്പില്‍ വന്നുവെന്നും അതുമായി ബന്ധപ്പെട്ട ഫയല്‍ തിരിച്ചയച്ചുവെന്നും വൈദ്യുത മന്ത്രി എസ്‌. ശര്‍മ നിയമസഭയില്‍ വെളിപ്പെടുത്തി.

2009 ഫിബ്രവരി 18: ധാരണാപത്രം പുതുക്കാത്തതിനാല്‍ പണം നഷ്ടമായെന്ന്‌ ലാവലിന്‍.
2009 ഫിബ്രവരി 19: ലാവലിന്‍ കരാര്‍ സംബന്ധിച്ച അഴിമതി കേസ്‌ കോടതി തീരുമാനിക്കട്ടെയെന്ന്‌ മുഖ്യമന്ത്രി വി.എസ്‌. നിയമസഭയില്‍.
2009 മാര്‍ച്ച്‌ 27: ലാവലിന്‍ കേസില്‍ പ്രോസിക്യൂഷന്‍ നടപടികള്‍ വേഗത്തിലാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ പ്രതിപക്ഷ നേതാവും സംഘവും ഗവര്‍ണറെ സന്ദര്‍ശിച്ച്‌ നിവേദനം നല്‍കുന്നു.
2009 മാര്‍ച്ച്‌ 28: ലാവലിന്‍ കേസില്‍ പ്രോസിക്യൂഷന്‍ അനുമതി സംബന്ധിച്ച്‌ ഉടന്‍ നടപടി എടുക്കണമെന്ന്‌ ഗവര്‍ണര്‍ മുഖ്യമന്ത്രിയോട്‌ ആവശ്യപ്പെടുന്നു.

2009 മാര്‍ച്ച്‌ 28: ലാവലിന്‍ കേസില്‍ പ്രോസിക്യൂഷന്‍ അനുമതി സംബന്ധിച്ച്‌ ഉടന്‍ നടപടി എടുക്കണമെന്ന്‌ ഗവര്‍ണര്‍ മുഖ്യമന്ത്രിയോട്‌ ആവശ്യപ്പെടുന്നു.

2009 മാര്‍ച്ച്‌ 28: ലാവലിന്‍ കേസില്‍ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുമെന്ന്‌ മുഖ്യമന്ത്രി വി. എസ്‌. അച്യുതാനന്ദന്‍

2009 ഏപ്രില്‍ 1: ലാവലിന്‍ കേസില്‍ പിണറായി വിജയന്റെ ലക്ഷ്യം സ്വന്തം നേട്ടം മാത്രമെന്നും തട്ടിപ്പുമാര്‍ഗ്ഗത്തിലൂടെ സര്‍ക്കാരിനെയും മന്ത്രിസഭയെയും പിണറായി വിജയന്‍ തെറ്റുദ്ധരിപ്പിച്ചെന്നും സി.ബി.ഐ കാരണസഹിതം വ്യക്തമാക്കുന്നു.

2009 ഏപ്രില്‍ 1: ലാവലിനുമായി കരാറുണ്ടാക്കുന്ന കാര്യത്തില്‍ താന്‍ എതിര്‍പ്പ്‌ പ്രകടിപ്പിച്ചിരുന്നില്ലെന്ന്‌ മുന്‍ മന്ത്രി ശിവദാസമേനോന്‍

2009 ഏപ്രില്‍ 2: ലാവലിനുമായി കരാറുണ്ടാക്കുന്ന കാര്യത്തില്‍ താന്‍ എതിര്‍പ്പ്‌ പ്രകടിപ്പിച്ചിരുന്നില്ലെന്ന്‌ മുന്‍ മന്ത്രി ശിവദാസമേനോന്‍

2009 ഏപ്രില്‍ 6: മൂന്ന്‌ ജലവൈദ്യൂതി പദ്ധതികളുടെ നവീകരണത്തിന്‌ കരാര്‍ നല്‍കിയ എസ്‌. എന്‍. സി ലാവലിന്‌ ഗൂഢാലോചനയിലൂടെ പ്രതികള്‍ വളരെ ഉയര്‍ന്ന നിരക്കുകള്‍ വകയിരുത്തി നല്‍കിയതായി സി.ബി.ഐ കണ്ടെത്തുന്നു

2007 ഏപ്രില്‍ 12: ലാവലിന്‍ കരാര്‍ തന്റെ ശുപാര്‍ശ തള്ളിക്കൊണ്ടാണെന്ന്‌ ബാലാനന്ദന്റെ മൊഴി പുറത്തുവരുന്നു

2007 ഏപ്രില്‍ 13: പിണറായിക്കെതിരെ കേസെടുക്കാന്‍ തിരുവനന്തപുരം അഡീഷണല്‍ ചീഫ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌ എസ്‌. സന്തോഷ്‌കുമാര്‍ ഉത്തരവിടുന്നു.

2007 ഏപ്രില്‍ 17: ലാവലിന്‍ ഫയല്‍ പൂഴ്‌ത്തല്‍ കേസില്‍ പിണറായി വിജയനും കോടിയേരി ബാലകൃഷ്‌ണനുമെതിരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജി പോലീസ്‌ കേസെടുത്തു.

2007 ഏപ്രില്‍ 20: എസ്‌ എന്‍ സി ലാവലിന്‍ കേസില്‍ ക്രൈം വാരിക എഡിറ്റര്‍ നന്ദകുമാര്‍ ഫയല്‍ ചെയ്‌ത ഹര്‍ജി പരിഗണിക്കുന്നത്‌ സുപ്രീം കോടതി മെയ്‌ രണ്ടാം വാരത്തിലേക്ക്‌ നീട്ടി.

2007 മെയ്‌ 02 : എസ്‌ എന്‍ സി ലാവലിന്‍ കേസില്‍ പിണറായി വിജയനെ പ്രോസിക്യൂട്ട്‌ ചെയ്യരുതെന്ന്‌ അഡ്വോക്കെറ്റ്‌ ജനറല്‍ നിയമോപദേശം നല്‍കുന്നു.

2007 മെയ്‌ 03 : എസ്‌ എന്‍ സി ലാവലിന്‍ കേസില്‍ പിണറായി വിജയനെ പ്രോസിക്യൂട്ട്‌ ചെയ്യരുതെന്ന്‌ അഡ്വോക്കെറ്റ്‌ ജനറലിന്റെ നിയമോപദേശം ശരിവയ്‌ക്കാന്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ടിന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന സി. പി. എം സംസ്ഥാന സെക്രട്ടേറിയേറ്റ്‌ യോഗം തീരുമാനിക്കുന്നു.

2007 മെയ്‌ 06: എസ്‌ എന്‍ സി ലാവലിന്‍ കേസില്‍ പിണറായി വിജയനെ പ്രോസിക്യൂട്ട്‌ ചെയ്യാന്‍ മന്ത്രിസഭ അനുമതി നിഷേധിക്കുന്നു.

2007 മെയ്‌ 07: എസ്‌ എന്‍ സി ലാവലിന്‍ കേസില്‍ പിണറായി വിജയനെ പ്രോസിക്യൂട്ട്‌ ചെയ്യാന്‍ മന്ത്രിസഭ അനുമതി നിഷേധിക്കുന്നത്തില്‍ പ്രതിഷേധിച്ച്‌ സംസ്ഥാനത്ത്‌ യു.ഡി.എഫ്‌ ഹര്‍ത്താല്‍.

എസ്‌ എന്‍ സി ലാവലിന്‍ കേസില്‍ പ്രതികള്‍ രണ്ടു തട്ടില്‍. സി.ബി.ഐ ഹൈക്കോടതിയെ സമീപിക്കുന്നു. മന്ത്രിസഭാ തീരുമാനം ഗവര്‍ണറെ അറിയിക്കുന്നു.

2007 മെയ്‌ 11: എസ്‌ എന്‍ സി ലാവലിന്‍ കേസില്‍ പിണറായി വിജയന്റെ പ്രോസിക്യൂഷന്‍ അനുമതി സംബന്ധിച്ച്‌ ഗവര്‍ണര്‍ ആര്‍. എസ്‌. ഗവായി മുഖ്യമന്ത്രിയോട്‌ കൂടുതല്‍ വിശദീകരണം ആവശ്യപ്പെടുന്നു.

2007 മെയ്‌ 13: എസ്‌ എന്‍ സി ലാവലിന്‍ കേസില്‍ പിണറായി വിജയന്റെ പ്രോസിക്യൂഷന്‍ അനുമതി സംബന്ധിച്ച്‌ ലഭ്യമായ എല്ലാ രേഖകളും പരിശോധിച്ചതായി ഗവര്‍ണറെ അറിയിക്കാന്‍ മന്ത്രിസഭ തീരുമാനം
2007 മെയ്‌ 26: എസ്‌്‌ എന്‍ സി ലാവലിന്‍ കേസില്‍ പിണറായി വിജയനെതിരെ തെളിവുകള്‍ പൂര്‍ണ്ണമെന്ന്‌ സി.ബി.ഐ.

2007 ജൂണ്‍ 01: എസ്‌്‌ എന്‍ സി ലാവലിന്‍ കേസില്‍ പിണറായി വിജയനെതിരെ തെളിവുകള്‍ പൂര്‍ണ്ണമെന്നും പ്രോസിക്യൂഷന്‍ അനുമതി വേണമെന്നും സി.ബി.ഐ.

2009 ജൂണ്‍ 7: ഗവര്‍ണര്‍ ആര്‍.എസ്‌ ഗവായ്‌ പിണറായി വിജയനെ വിചാരണ ചെയ്യാന്‍ സി.ബി.ഐക്ക്‌ അനുമതി നല്‍കി

കടപ്പാടു - www.mathrubhumi.com

ഇപ്പോ വായിക്കുന്നത്?