Sunday, June 7, 2009

ലാവ്ലിന്‍ കള്ളാ, ഇനിയെന്ത് ?

അവജ്ഞയുടെ കുപ്പത്തൊട്ടിയിലേക്ക്‌ വോട്ടര്‍മാര്‍ വലിച്ചെറിഞ്ഞത്‌ തിരിച്ചറിയാനാകാതെ അവിടെ കിടന്ന്‌ വരട്ട്‌ തത്വവാദങ്ങള്‍ നിരത്തുന്ന ഈ പാര്‍ട്ടി സെക്രട്ടറിയെ ഇനി എന്തിനു കൊള്ളാം ?

കയ്യടിച്ച്‌ പ്രോല്‍സാഹിപ്പിക്കുകയാണ്‌ എന്നിട്ടും സഖാക്കന്മാര് ചെയ്യുന്നത്. കരിദിനം, ഹര്‍ത്താല്‍ ഒലക്കേടെ മൂട്.... നടക്കട്ടെ സഖാക്കളെ. ലാവ്ലിന്‍ സഖാവു നീണാള്‍ വാഴട്ടെ !

അദ്ദേഹം നേതൃത്വം നല്‍കിയ ഗൂഢാലോചനയുടെ ഫലമായി അരങ്ങേറിയ ലാവ്ലിന്‍ അഴിമതിയില്‍ അദ്ദേഹത്തെയും കൂട്ടാളികളെയും ജനങ്ങള്‍ വിചാരണ കൂടാതെ ശിക്ഷിച്ചത്‌ മാന്യദേഹത്തിന്‌ തിരിച്ചറിയാന്‍ സാധിക്കുന്നില്ല. ഇനി ഇപ്പോള്‍ വിചാരണയും നേരിടണം. എന്താ സഖാവേ കഴിയുമൊ? അതൊ A G യെ പ്പോലെ ഇനിയും ഇറക്കുമൊ നന്ദി കാട്ടുന്ന പാര്‍ട്ടി സഖാക്കളെ ?

"ലാവ്ലിന്‍"ജനങ്ങളില്‍ അവമതിപ്പ്‌ ഉണ്ടാക്കിയിട്ടുണ്ടെന്ന്‌ 'അഭിനവ ലെനിന്‍' സമ്മതിക്കുന്നുണ്ടെങ്കിലും അതങ്ങടു സമ്മതിക്കാന്‍ കഴിയുന്നില്ലാ മറ്റ് സഖാക്കന്മാര്‍ക്കു !

പാര്‍ട്ടിയെ തകര്‍ക്കാന്‍ വി.എസ്‌. പണ്ടെങ്ങോ ചന്ദ്രന്‍ പിള്ളയുടെ ദീന കിടക്കയിലിരുന്ന്‌ ഉപദേശിച്ച കാര്യം പരസ്യമാക്കാന്‍ ദിനേശ്‌ മണിക്ക്‌ ഇപ്പൊള്‍ ഉള്‍വിളിയുണ്ടായത്‌ വെറുതെയല്ലല്ലോ?


എസ്‌.എന്‍.സി ലാവലിന്‍ അഴിമതി നാള്‍വഴികള്‍


1990 പള്ളിവാസല്‍ പദ്ധതി നവീകരിക്കുന്നതിനു പകരം 40 മെഗാവാട്ടിന്റെ പള്ളിവാസല്‍ വിപുലീകരണ പദ്ധതിക്കു കേന്ദ്ര ഇലക്ട്രിസിറ്റി അതോറിറ്റിയുടെ ശുപാര്‍ശ.

1994 മാര്‍ച്ച്‌ 29: പള്ളിവാസല്‍, പന്നിയാര്‍, ചെങ്കുളം വൈദ്യുത പദ്ധതികള്‍ നവീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം.

1995 ആഗസ്‌ത്‌ 10 പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ ആധുനീകരണ പദ്ധതിക്ക്‌ ലാവ്‌ലിന്‍ കമ്പനിയുമായി കേരള വിദ്യുച്ഛക്തി ബോര്‍ഡ്‌ ധാരണാപത്രം ഒപ്പുവെക്കുന്നു. സി.ഐ.ഡി.എ, ഇ.ഡി.സി എന്നീ സ്ഥാപനങ്ങളില്‍ നിന്ന്‌ പദ്ധതിച്ചെലവിനാവശ്യമായ സാമ്പത്തിക സഹായം നേടിയെടുക്കാന്‍ ലാവ്‌ലിന്‍ സഹായിക്കും. (വൈദ്യുത മന്ത്രി പത്മരാജന്‍)

1996 ഫിബ്രവരി 24 പദ്ധതി നടത്തിപ്പിന്‌ എസ്‌.എന്‍.സി. ലാവലിന്‍ കമ്പനിയെ കണ്‍സള്‍ട്ടന്റായി നിയമിച്ചുകൊണ്ട്‌ കരാര്‍ ഒപ്പിടുന്നു. അന്ന്‌ ഏ.കെ. ആന്റണി മന്ത്രിസഭയില്‍ ജി. കാര്‍ത്തികേയന്‍ വൈദ്യുത മന്ത്രി. (എസ്‌.എന്‍.സി. ലാവലിന്‍ കണ്‍സള്‍ട്ടന്‍സി ഫീസ്‌ 24.04 കോടി രൂപ. കാനഡയില്‍ നിന്ന്‌ ഉപകരണങ്ങളും സേവനങ്ങളും ലഭ്യമാക്കാന്‍ 183 കോടി രൂപയും അനുവദിച്ചു.)

1996 മെയ്‌ 20 ഇ.കെ നായനാര്‍ മുഖ്യമന്ത്രിയായി എല്‍.ഡി.എഫ്‌ മന്ത്രിസഭ അധികാരത്തിലേറുന്നു. പിണറായി വിജയന്‍ വൈദ്യുതി മന്ത്രി.

1996 സപ്‌തംബര്‍ 16: വൈദ്യുത മേഖലയിലെ വികസനത്തെക്കുറിച്ച്‌ പഠിക്കാന്‍ സി.പി.എം പോളിറ്റ്‌ ബ്യൂറോ അംഗം ഇ. ബാലാനന്ദന്റെ നേതൃത്വത്തില്‍ സമിതിയെ നിയമിച്ചു.
1996 ഒക്ടോ.1223 പിണറായി വിജയന്‍ കാനഡ സന്ദര്‍ശിക്കുന്നു.

1997 ഫിബ്രവരി. 2: ബാലാനന്ദന്‍ സമിതി റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കുന്നു. പള്ളിവാസല്‍, ചെങ്കുളം വൈദ്യുത പദ്ധതികള്‍ അറ്റകുറ്റപ്പണികള്‍ നടത്തിയാല്‍ മതിയെന്നും കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഭെല്ലിനെ പരിഗണിക്കാമെന്നും നിര്‍ദ്ദേശം.

ന്മ റിപ്പോര്‍ട്ട്‌ അവഗണിച്ച്‌ ലാവലിന്‍ കമ്പനിയുമായുള്ള ഇടപാടുകളുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുന്നു. പിണറായി വിജയന്റെ നേതൃത്വത്തില്‍ ഉന്നത ഉദ്യോഗസ്ഥ സംഘം കാനഡയില്‍. അന്തിമ കരാര്‍ ഒപ്പിടുന്നതിനു മുന്നോടിയായിരുന്നു ഈ സന്ദര്‍ശനം. മലബാര്‍ കാന്‍സര്‍ സെന്ററിന്‌ സാമ്പത്തിക സഹായം നല്‍കാമെന്ന്‌ ലാവലിന്‍ സമ്മതിച്ചത്‌ ഈ സന്ദര്‍ശനത്തിലാണ്‌.

1997 ഫിബ്രവരി 10: സര്‍ക്കാരും ലാവലിനുമായുള്ള അന്തിമ കരാര്‍ ഒപ്പുവയ്‌ക്കുന്നു. പദ്ധതി നവീകരണത്തിനുള്ള ഉപകരണങ്ങള്‍ വാങ്ങാനുള്ള ചുമതല കൂടി ലാവലിനു നല്‍കി കരാര്‍ തുക 153.6 കോടിയായി പുതുക്കി നിശ്ചയിക്കുന്നു.

1997 ജൂണ്‍ 11 മുഖ്യമന്ത്രി ഇ. കെ. നായനാരും പിണറായി വീജയനും കാനഡ സന്ദര്‍ശിക്കുന്നു.

1997 ഡിസംബര്‍: എസ്‌. എന്‍. സി ലാവലിന്‍ മലബാര്‍ ക്യാന്‍സര്‍ സെന്ററിനുള്ള പദ്ധതി രേഖ തയ്യാറാക്കി കേരള വൈദ്യുതി ബോര്‍ഡിന്‌ സമര്‍പ്പിക്കുന്നു.

1998 ജനവരി : കേരള വിദ്യുച്ഛക്തി ബോര്‍ഡ്‌ ലാവലിനുമായുള്ള കരാറിന്‌ അംഗീകാരം നല്‍കുന്നു.

1998 എപ്രീല്‍ 25: മലബാര്‍ കാന്‍സര്‍ സെന്ററിന്‌ സാമ്പത്തിക സഹായം ലഭ്യമാക്കുന്നത്‌ സംബന്ധിച്ച്‌ കനേഡിയന്‍ സര്‍ക്കാരിനു കീഴിലെ കയറ്റുമതി വികസന കോര്‍പ്പറേഷനുമായി കേരള സര്‍ക്കാര്‍ ചര്‍ച്ച നടത്തുന്നു.

ന്മ (കാനഡയിലെ വിവിധ ഏജന്‍സികളില്‍ നിന്നി മലബാര്‍ കാന്‍സര്‍ സെന്ററിന്‌ 98.3 കേടി രൂപ സമാഹരിച്ചു നല്‍കാമെന്ന്‌ ലാവലിന്‍ സമ്മതിക്കുന്നു. മലബാര്‍ കാന്‍സര്‍ സെന്ററിന്‌ ലാവലിന്‍ നല്‍കിയ സാമ്പത്തിക സഹായം 8.98 കോടി രൂപ മാത്രം. വൈദ്യുത പദ്ധതി നവീകരണം 2001ല്‍ പൂര്‍ത്തിയായപ്പോള്‍ 240 കോടി രൂപ ആകെ ചെലവ്‌ കണക്കാക്കി.)

1998 ജൂലായ്‌ 6 : കേരള സര്‍ക്കാരും കാനഡയിലെ കയറ്റുമതി വികസന കോര്‍പ്പറേഷനുമായി വായ്‌പാ കരാര്‍ ഒപ്പു വയ്‌ക്കുന്നു.

2001: ഏ.കെ. ആന്റണി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ യു.ഡി.എഫ്‌ എം.എല്‍.എ.മാര്‍ എഴുതി ഒപ്പിട്ടു കൊടുത്തതനുസരിച്ച്‌ ലാവലിന്‍ കരാറിനെക്കുറിച്ച്‌ വിജിലന്‍സ്‌ അന്വേഷണത്തിന്‌ ഉത്തരവ്‌

2002 നവംബര്‍ 10: കനേഡിയന്‍ കമ്പനിയുടെ മേലധികാരികള്‍ കേരളത്തില്‍.

2003 ഫിബ്രവരി: നവീകരണ ജോലികള്‍ പൂര്‍ത്തീകരിക്കുന്നു.

2005 ജൂലായ്‌ 7: കുറ്റിയാടി പദ്ധതിയിലും ലാവലിന്‍ ഇടപാടില്‍ വൈദ്യുതി ബോര്‍ഡിനു വന്‍ നഷ്ടമുണ്ടായതായി സി.എ.ജി റിപ്പോര്‍ട്ട്‌

2005 ജൂലായ്‌ 9: ലാവലിന്‍ ഇടപാട്‌: 374 കോടി പാഴായെന്ന്‌ സി.എ.ജി. റിപ്പോര്‍ട്ട്‌

ന്മ ലാവലിന്‍ ഇടപാടില്‍ 2004 മാര്‍ച്ച്‌ വരെ പദ്ധതി അറ്റകുറ്റപ്പണികള്‍ക്ക്‌ വേണ്ടി വന്ന ചെലവും ഉത്‌പാദനച്ചെലവ്‌ വര്‍ദ്ധിച്ചതു മൂലമുള്ള നഷ്ടവും മലബാര്‍ കാന്‍സര്‍ സെന്ററിന്റെ പേരില്‍ കിട്ടാതിരുന്ന തുകയും ചേര്‍ത്ത്‌ ആകെ 374.5 കോടി രൂപയുടെ ദുര്‍വ്യയം സംഭവിച്ചുവെന്ന്‌ കംപ്‌ട്രോളര്‍ ആന്റ്‌ ഓഡിറ്റര്‍ ജനറല്‍ കണ്ടെത്തി.

2005 ജൂലായ്‌ 19: ലാവലിനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന്‌ വി.എസ്‌.

2005 ജൂലായ്‌ 22: ലാവലിന്‍ കരാര്‍ എല്‍.ഡി.എഫിലും പാര്‍ട്ടിയിലും ചര്‍ച്ച ചെയ്‌തിട്ടില്ലെന്ന്‌ വി.എസ്‌. അച്യുതാനന്ദന്‍

2005 ഡിസംബര്‍ 7: ലാവലിന്‍ കേസില്‍ പിണറായി വിജയന്‍ കുറ്റക്കാരനല്ലെന്ന്‌ വിജിലന്‍സ്‌ റിപ്പോര്‍ട്ട്‌

2006 ഫിബ്രവരി 13: സി. എ. ജി. റിപ്പോര്‍ട്ട്‌ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നിയമസഭയുടെ മേശപ്പുറത്ത്‌ വയ്‌ക്കുന്നു

2006 ഫിബ്രവരി 28: ലാവലിന്‍ കേസില്‍ പിണറായി വിജയനെ പ്രതിയാക്കാന്‍ തെളിവില്ലെന്ന്‌ വിജിലന്‍സ്‌. പ്രഥമ വിവര റിപ്പോര്‍ട്ട്‌ തൃശ്ശൂര്‍ വിജിലന്‍സ്‌ കോടതിയില്‍ സമര്‍പ്പിക്കുന്നു. വൈദ്യുതി ബോര്‍ഡിലെ മുന്‍ ചെയര്‍മാനടക്കം 9 ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും ശുപാര്‍ശ.

2006 മാര്‍ച്ച്‌ 1: ലാവലിന്‍ അഴിമതി കേസ്‌ അന്വേഷണം സി.ബി.ഐയ്‌ക്ക്‌ വിടാന്‍ മന്തിസഭായോഗം തീരുമാനിക്കുന്നു.

2006 മെയ്‌ 16: ലാവലിന്‍ ഇടപാടില്‍ സര്‍ക്കാരിന്‌ 86.246 കോടി രൂപ നഷ്ടമുണ്ടായതായി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിച്ചു

2006 ജൂണ്‍ 1: സി.ബി.ഐ കൊച്ചി യൂണിറ്റ്‌ പ്രാരംഭ അന്വേഷണം ആരംഭിക്കുന്നു.

2006 ജൂലായ്‌ 19: ക്രൈം എഡിറ്റര്‍ നന്ദഗോപാല്‍ സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജിയ്‌ക്ക്‌, ലാവലിന്‍ കേസ്‌ അന്വേഷണം സി.ബി.ഐ ഏറ്റെടുത്തിട്ടില്ലെന്ന്‌ സര്‍ക്കാര്‍ വിശദീകരണം.
2006 നവമ്പര്‍ 1: കേന്ദ്ര വിജ്ഞാപനം ഇല്ലാത്തതിനാലാണ്‌ ലാവലിന്‍ കേസ്‌ അന്വേഷണം സി.ബി.ഐ ഏറ്റെടുക്കാത്തതെന്ന്‌ സി.ബി.ഐ കോടതിയെ അറിയിക്കുന്നു.
2006 നവംബര്‍ 16: ലാവലിന്‍ കേസ്‌ അന്വേഷണം ഏറ്റെടുക്കുന്നില്ലെന്ന്‌്‌ സി. ബി. ഐ ഹൈക്കോടതിയെ അറിയിക്കുന്നു.

2006 നവമ്പര്‍ 22. സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന്‌ ഇടതുമുന്നണി സര്‍ക്കാരിനു വേണ്ടി അഡ്വക്കേറ്റ്‌ ജനറല്‍ ഹൈക്കോടതിയില്‍. അഡ്വക്കേറ്റ്‌ ജനറലിന്റെ അഭിപ്രായത്തെപ്പറ്റി അറിയില്ലെന്ന്‌ മുഖ്യമന്ത്രി വി. എസ്‌. അച്യുതാനന്ദന്‍

ന്മ സര്‍ക്കാരിനു വേണ്ടി ഹൈക്കോടതിയില്‍ വാദിക്കാന്‍ സുപ്രീം കോടതിയിലെ പ്രമുഖ അഭിഭാഷകരായ വൈദ്യനാഥനേയും ആനന്ദിനേയും വരുത്തി.
ന്മ കോടതി പറയുകയാണെങ്കില്‍ കേസ്‌ ഏറ്റെടുക്കാന്‍ തയ്യാറാണെന്ന്‌ സി.ബി.ഐ.

2006 ഡിസംബര്‍ 4 സി.ബി.ഐ അന്വേഷണം വേണ്ടെന്ന നിലപാടില്‍ സര്‍ക്കാര്‍ ഉറച്ചുനില്‍ക്കുന്നു.
കേസ്‌ സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട്‌ തലശ്ശേരി പീപ്പ്‌ള്‍സ്‌ കൗണ്‍സില്‍ ഫോര്‍ സിവില്‍ റൈറ്റ്‌സിന്റെ പൊതുതാത്‌പര്യ ഹര്‍ജി
2006 ഡിസംബര്‍ 5 ലാവലിന്‍ കേസ്‌ സി.ബി.ഐ അന്വേഷണം - സര്‍ക്കാര്‍ നിലപാട്‌ വ്യക്തമാക്കണമെന്ന്‌ ഹൈക്കോടതി

2006 ഡിസംബര്‍ 14: ലാവലിന്‍ കേസില്‍ മുന്‍ യു.ഡി.എഫ്‌ മന്ത്രിസഭയുടെ തീരുമാനപ്രകാരം അന്വേഷണം സി.ബി.ഐക്ക്‌ വിട്ടുകൊണ്ടുള്ള വിജ്ഞാപനം റദ്ദാക്കാനാവില്ലെന്ന്‌ ക്രൈം എഡിറ്റര്‍ നന്ദകുമാറിന്റെ എതിര്‍ സത്യവാങ്‌മൂലം
2006 ഡിസംബര്‍ 15: ലാവലിന്‍ കേസന്വേഷണം സി.ബി.ഐ ക്ക്‌ വിട്ടുകൊണ്ടുള്ള വിജ്ഞാപനം നിലനില്‍ക്കെ സംസ്ഥാന സര്‍ക്കാര്‍ നിലപാട്‌ മാറ്റിയതിനെ ഹൈക്കോടതി വിമര്‍ശിക്കുന്നു.
2007 ജനുവരി 1: ലാവലിന്‍ കേസില്‍ പിണറായിക്ക്‌ പങ്കില്ലെന്ന്‌ സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

2007 ജനുവരി 2: തന്റെ കമ്മിറ്റി ശുപാര്‍ശ ചെയ്‌തത്‌ ഭെല്ലിന്‌ കരാര്‍ നല്‍കാനാണെന്ന്‌ ബാലാനന്ദന്‍ മാതൃഭൂമിയോട്‌ പറഞ്ഞു.
2007 ജനുവരി 3: ലാവലിന്‍ കേസ്‌ വാദം പൂര്‍ത്തിയായി. പ്രഥമ വിവര റിപ്പോര്‍ട്ട്‌ സി.ബി.ഐ. കോടതിക്ക്‌ കൈമാറി. സി.ബി.ഐ. അന്വേഷണത്തെ ഭയക്കുന്നതെന്തിനെന്ന്‌ സര്‍ക്കാരിനോട്‌ ഹൈക്കോടതി.
2007 ജനവരി 16: ലാവലിന്‍ കേസ്‌ സി.ബി.ഐ അന്വേഷിക്കണമെന്ന്‌്‌ കേരള ഹൈക്കോടതി ഉത്തരവിടുന്നു.

2007 ഫിബ്രവരി 8: ലാവലിന്‍ കേസ്‌ സി.ബി.ഐ ചെന്നൈ യൂണിറ്റ്‌ അന്വേഷിക്കണമെന്ന്‌ സി.ബി.ഐ ഡയറക്ടര്‍ ഉത്തരവിടുന്നു.
2007 ഫിബ്രവരി 13: സി.ബി.ഐ ചെന്നൈ യൂണിറ്റ്‌ പ്രഥമ വിവര റിപ്പോര്‍ട്ട്‌ പ്രത്യേക കോടതിയില്‍ സമര്‍പ്പിക്കുന്നു.

2008 ഫിബ്രവരി 18: വൈദ്യുതി മന്ത്രിമാരായ കാര്‍ത്തികേയനേയും പിണറായി വിജയനേയും ചോദ്യം ചെയ്യും. കാണാതായ ഫയലുകള്‍ എല്ലാം കണ്ടെത്തി - സി.ബി.ഐ
2008 ഫിബ്രവരി 22: ലാവലിന്‍ കരാര്‍ മൂലം സംസ്ഥാനത്തിന്‌ ഒരു നേട്ടവും ഉണ്ടായില്ലെന്ന്‌ സി.ബി.ഐ.

2008 മാര്‍ച്ച്‌ 17: അന്വേഷണ പുരോഗതി ഉള്‍പ്പെട്ട റിപ്പോര്‍ട്ട്‌ മുദ്രവച്ച കവറില്‍ സി.ബി.ഐ ഹൈക്കോടതിയില്‍ ഹാജരാക്കി
2008 മാര്‍ച്ച്‌ 19: ലാവലിന്‍ കേസ്‌ അന്വേഷണം ആറു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ സി.ബി.ഐ.ക്ക്‌ ഹൈക്കോടതി ഉത്തരവ്‌.
2008 മെയ്‌ 18: പിണറായി വിജയനില്‍ നിന്ന്‌ സി.ബി.ഐ. തെളിവെടുത്തു.

2008 സപ്‌തംബര്‍ 23: ലാവലിന്‍ കേസ്‌ അന്വേഷണം പൂര്‍ത്തിയാക്കാന്‍ സി.ബി.ഐ.ക്ക്‌ നാലു മാസം കൂടി: ഹൈക്കോടതി
2009 ജനുവരി 22: ലാവലിന്‍ കേസില്‍ പ്രോസിക്യൂഷന്‍ അനുമതി തേടിക്കൊണ്ട്‌ സി.ബി.ഐ. ചീഫ്‌ സെക്രട്ടറിക്കും ഗവര്‍ണര്‍ക്കും കത്തയച്ചു.

2009 ജനുവരി 23: അന്വേഷണ പുരോഗതി വിശദീകരിച്ചുകൊണ്ട്‌ സി.ബി.ഐ. ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട്‌ നല്‍കി. പിണറായി ഒമ്പതാം പ്രതി. ആകെ 11 പ്രതികള്‍.
2009 ഫിബ്രവരി 12: പ്രോസിക്യൂഷന്‍ അനുമതി: ഹൈക്കോടതി സര്‍ക്കാറിന്‌ മൂന്നുമാസം സമയം നല്‍കി.

2009 ഫിബ്രവരി 17: എ.ജി.യുടെ റിപ്പോര്‍ട്ട്‌ കിട്ടിയാലുടന്‍ പ്രോസിക്യൂഷന്‍ സംബന്ധിച്ച നടപടിയെന്നു മുഖ്യമന്ത്രി.
ധാരണാപത്രത്തില്‍ വെള്ളം ചേര്‍ത്തുകൊണ്ടുള്ള നിര്‍ദ്ദേശം തന്റെ മുമ്പില്‍ വന്നുവെന്നും അതുമായി ബന്ധപ്പെട്ട ഫയല്‍ തിരിച്ചയച്ചുവെന്നും വൈദ്യുത മന്ത്രി എസ്‌. ശര്‍മ നിയമസഭയില്‍ വെളിപ്പെടുത്തി.

2009 ഫിബ്രവരി 18: ധാരണാപത്രം പുതുക്കാത്തതിനാല്‍ പണം നഷ്ടമായെന്ന്‌ ലാവലിന്‍.
2009 ഫിബ്രവരി 19: ലാവലിന്‍ കരാര്‍ സംബന്ധിച്ച അഴിമതി കേസ്‌ കോടതി തീരുമാനിക്കട്ടെയെന്ന്‌ മുഖ്യമന്ത്രി വി.എസ്‌. നിയമസഭയില്‍.
2009 മാര്‍ച്ച്‌ 27: ലാവലിന്‍ കേസില്‍ പ്രോസിക്യൂഷന്‍ നടപടികള്‍ വേഗത്തിലാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ പ്രതിപക്ഷ നേതാവും സംഘവും ഗവര്‍ണറെ സന്ദര്‍ശിച്ച്‌ നിവേദനം നല്‍കുന്നു.
2009 മാര്‍ച്ച്‌ 28: ലാവലിന്‍ കേസില്‍ പ്രോസിക്യൂഷന്‍ അനുമതി സംബന്ധിച്ച്‌ ഉടന്‍ നടപടി എടുക്കണമെന്ന്‌ ഗവര്‍ണര്‍ മുഖ്യമന്ത്രിയോട്‌ ആവശ്യപ്പെടുന്നു.

2009 മാര്‍ച്ച്‌ 28: ലാവലിന്‍ കേസില്‍ പ്രോസിക്യൂഷന്‍ അനുമതി സംബന്ധിച്ച്‌ ഉടന്‍ നടപടി എടുക്കണമെന്ന്‌ ഗവര്‍ണര്‍ മുഖ്യമന്ത്രിയോട്‌ ആവശ്യപ്പെടുന്നു.

2009 മാര്‍ച്ച്‌ 28: ലാവലിന്‍ കേസില്‍ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുമെന്ന്‌ മുഖ്യമന്ത്രി വി. എസ്‌. അച്യുതാനന്ദന്‍

2009 ഏപ്രില്‍ 1: ലാവലിന്‍ കേസില്‍ പിണറായി വിജയന്റെ ലക്ഷ്യം സ്വന്തം നേട്ടം മാത്രമെന്നും തട്ടിപ്പുമാര്‍ഗ്ഗത്തിലൂടെ സര്‍ക്കാരിനെയും മന്ത്രിസഭയെയും പിണറായി വിജയന്‍ തെറ്റുദ്ധരിപ്പിച്ചെന്നും സി.ബി.ഐ കാരണസഹിതം വ്യക്തമാക്കുന്നു.

2009 ഏപ്രില്‍ 1: ലാവലിനുമായി കരാറുണ്ടാക്കുന്ന കാര്യത്തില്‍ താന്‍ എതിര്‍പ്പ്‌ പ്രകടിപ്പിച്ചിരുന്നില്ലെന്ന്‌ മുന്‍ മന്ത്രി ശിവദാസമേനോന്‍

2009 ഏപ്രില്‍ 2: ലാവലിനുമായി കരാറുണ്ടാക്കുന്ന കാര്യത്തില്‍ താന്‍ എതിര്‍പ്പ്‌ പ്രകടിപ്പിച്ചിരുന്നില്ലെന്ന്‌ മുന്‍ മന്ത്രി ശിവദാസമേനോന്‍

2009 ഏപ്രില്‍ 6: മൂന്ന്‌ ജലവൈദ്യൂതി പദ്ധതികളുടെ നവീകരണത്തിന്‌ കരാര്‍ നല്‍കിയ എസ്‌. എന്‍. സി ലാവലിന്‌ ഗൂഢാലോചനയിലൂടെ പ്രതികള്‍ വളരെ ഉയര്‍ന്ന നിരക്കുകള്‍ വകയിരുത്തി നല്‍കിയതായി സി.ബി.ഐ കണ്ടെത്തുന്നു

2007 ഏപ്രില്‍ 12: ലാവലിന്‍ കരാര്‍ തന്റെ ശുപാര്‍ശ തള്ളിക്കൊണ്ടാണെന്ന്‌ ബാലാനന്ദന്റെ മൊഴി പുറത്തുവരുന്നു

2007 ഏപ്രില്‍ 13: പിണറായിക്കെതിരെ കേസെടുക്കാന്‍ തിരുവനന്തപുരം അഡീഷണല്‍ ചീഫ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌ എസ്‌. സന്തോഷ്‌കുമാര്‍ ഉത്തരവിടുന്നു.

2007 ഏപ്രില്‍ 17: ലാവലിന്‍ ഫയല്‍ പൂഴ്‌ത്തല്‍ കേസില്‍ പിണറായി വിജയനും കോടിയേരി ബാലകൃഷ്‌ണനുമെതിരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജി പോലീസ്‌ കേസെടുത്തു.

2007 ഏപ്രില്‍ 20: എസ്‌ എന്‍ സി ലാവലിന്‍ കേസില്‍ ക്രൈം വാരിക എഡിറ്റര്‍ നന്ദകുമാര്‍ ഫയല്‍ ചെയ്‌ത ഹര്‍ജി പരിഗണിക്കുന്നത്‌ സുപ്രീം കോടതി മെയ്‌ രണ്ടാം വാരത്തിലേക്ക്‌ നീട്ടി.

2007 മെയ്‌ 02 : എസ്‌ എന്‍ സി ലാവലിന്‍ കേസില്‍ പിണറായി വിജയനെ പ്രോസിക്യൂട്ട്‌ ചെയ്യരുതെന്ന്‌ അഡ്വോക്കെറ്റ്‌ ജനറല്‍ നിയമോപദേശം നല്‍കുന്നു.

2007 മെയ്‌ 03 : എസ്‌ എന്‍ സി ലാവലിന്‍ കേസില്‍ പിണറായി വിജയനെ പ്രോസിക്യൂട്ട്‌ ചെയ്യരുതെന്ന്‌ അഡ്വോക്കെറ്റ്‌ ജനറലിന്റെ നിയമോപദേശം ശരിവയ്‌ക്കാന്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ടിന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന സി. പി. എം സംസ്ഥാന സെക്രട്ടേറിയേറ്റ്‌ യോഗം തീരുമാനിക്കുന്നു.

2007 മെയ്‌ 06: എസ്‌ എന്‍ സി ലാവലിന്‍ കേസില്‍ പിണറായി വിജയനെ പ്രോസിക്യൂട്ട്‌ ചെയ്യാന്‍ മന്ത്രിസഭ അനുമതി നിഷേധിക്കുന്നു.

2007 മെയ്‌ 07: എസ്‌ എന്‍ സി ലാവലിന്‍ കേസില്‍ പിണറായി വിജയനെ പ്രോസിക്യൂട്ട്‌ ചെയ്യാന്‍ മന്ത്രിസഭ അനുമതി നിഷേധിക്കുന്നത്തില്‍ പ്രതിഷേധിച്ച്‌ സംസ്ഥാനത്ത്‌ യു.ഡി.എഫ്‌ ഹര്‍ത്താല്‍.

എസ്‌ എന്‍ സി ലാവലിന്‍ കേസില്‍ പ്രതികള്‍ രണ്ടു തട്ടില്‍. സി.ബി.ഐ ഹൈക്കോടതിയെ സമീപിക്കുന്നു. മന്ത്രിസഭാ തീരുമാനം ഗവര്‍ണറെ അറിയിക്കുന്നു.

2007 മെയ്‌ 11: എസ്‌ എന്‍ സി ലാവലിന്‍ കേസില്‍ പിണറായി വിജയന്റെ പ്രോസിക്യൂഷന്‍ അനുമതി സംബന്ധിച്ച്‌ ഗവര്‍ണര്‍ ആര്‍. എസ്‌. ഗവായി മുഖ്യമന്ത്രിയോട്‌ കൂടുതല്‍ വിശദീകരണം ആവശ്യപ്പെടുന്നു.

2007 മെയ്‌ 13: എസ്‌ എന്‍ സി ലാവലിന്‍ കേസില്‍ പിണറായി വിജയന്റെ പ്രോസിക്യൂഷന്‍ അനുമതി സംബന്ധിച്ച്‌ ലഭ്യമായ എല്ലാ രേഖകളും പരിശോധിച്ചതായി ഗവര്‍ണറെ അറിയിക്കാന്‍ മന്ത്രിസഭ തീരുമാനം
2007 മെയ്‌ 26: എസ്‌്‌ എന്‍ സി ലാവലിന്‍ കേസില്‍ പിണറായി വിജയനെതിരെ തെളിവുകള്‍ പൂര്‍ണ്ണമെന്ന്‌ സി.ബി.ഐ.

2007 ജൂണ്‍ 01: എസ്‌്‌ എന്‍ സി ലാവലിന്‍ കേസില്‍ പിണറായി വിജയനെതിരെ തെളിവുകള്‍ പൂര്‍ണ്ണമെന്നും പ്രോസിക്യൂഷന്‍ അനുമതി വേണമെന്നും സി.ബി.ഐ.

2009 ജൂണ്‍ 7: ഗവര്‍ണര്‍ ആര്‍.എസ്‌ ഗവായ്‌ പിണറായി വിജയനെ വിചാരണ ചെയ്യാന്‍ സി.ബി.ഐക്ക്‌ അനുമതി നല്‍കി

കടപ്പാടു - www.mathrubhumi.com

Tuesday, May 12, 2009

മറ്റേത് കാട്ടുമൊ? സുധാകരമന്ത്രി.

"മറ്റേത്" കാട്ടാമൊ? യു.ഡി.എഫ് നോട് നമ്മുടെ മന്ത്രി.......

പ്രതിഷേധിക്കാന്‍ നടന്ന ജീവനക്കാരുടെ പ്രകടനത്തിനുനേരെ മന്ത്രിയുടെ സ്റ്റാഫിന്റെ തെറിയഭിഷേകം....പോലീസ് വക അടി....

മന്ത്രിക്കു പറ്റിയ പേര്‍സണല്‍സ്റ്റാഫ് ... ഇവര്‍ കൊടുങ്ങല്ലൂരില്‍ നിന്നും വന്നതാണൊ, എന്തൊരൊ?

മന്ത്രീ, സുധാകരാ നിങ്ങള്‍ക്കു നാണമില്ലെ? നിങ്ങള്‍ക്കെന്തവകാശം ജീവനക്കാരെ ഈവിധം ശാസിക്കാന്‍? പണിയെടുപ്പിക്കാന്‍ അറിയില്ലെല്‍ ഇറങ്ങിപ്പൊണം മിസ്റ്റര്‍ മന്ത്രി, അല്ലാതെ പൊതുവേദിയില്‍ "മറ്റേത്" കാട്ടാമൊ? എന്നെല്ലാം പറയാമൊ?

മുട്ടത്തെറി പറഞ്ഞിട്ടാണൊ നിങ്ങള്‍ ജീവനക്കാരെ ശാസിക്കുക?

ചൊട്ടയിലെ ശീലം ചുടലവരെ..വളര്‍ത്തുദൊഷം..കുടുംബപാരംബര്യം..ഇതെല്ലാം ആയിരുന്നു ജനങ്ങളുടെ പ്രതികരണം എന്നു "ഏഷ്യനെറ്റില്‍" കാണാന്‍ കഴിഞ്ഞു.

കേരളീയരെ നാണം കെടുത്താന്‍ ഒരു ബഫൂണ്‍ മന്ത്രി.

പിണറായിക്കു പറ്റിയ കൂട്ട് തന്നെ !!


അതിലും രസം "ദേശാഭിമാനി" വായിക്കാനായിരുന്നു, വാര്‍ത്ത ഇങ്ങനെ."സഹകരണമന്ത്രിയുടെ ഓഫീസ് ആക്രമിച്ചു"
പാര്‍ട്ടിചാനലില്‍ വരെ കണ്ടതാണു ജീവനക്കാരുടെ പ്രകടനത്തിനുനേരെ മന്ത്രിയുടെ സ്റ്റാഫിന്റെ തെറിയഭിഷേകവും അടിയും, എന്നിട്ടും ?

വിദ്യഭ്യാസം ഉണ്ടായിട്ടും വിവര‍ദോഷികളുടെ,സുധാകരന്മാരുടെ ഒരു കൂട്ടമായി മാറിയിരിക്കുന്നു സി പി എം.


മറ്റൊരു വശം..


കഴിഞ്ഞ 3 വര്‍ഷമായി തെറിയഭിഷേകം നടത്തിയിരുന്ന മന്ത്രി തിരഞ്ഞെടുപ്പുകാലത്ത് വളരെ ഡീസന്റായിരുന്നു.ഇതുകൊണ്ട്തന്നെ ഇങ്ലീഷ് M A യില്‍ ബിരുദമെടുത്ത മന്ത്രിക്ക് ബുധ്ദിയില്ല എന്നു പറയാന്‍ രണ്ടാമതൊന്ന് ആലൊചിക്കണം.അപ്പോള്‍ പിന്നെന്താണു ആളുടെ പ്രശനം? കാത്തിരുന്നു കാണുകതന്നെ.

Saturday, May 9, 2009

കള്ളനു "കഞ്ഞി" വെക്കുന്നവന്‍ !!!!!

സി.പി.എം പാര്‍ട്ടി സെക്രട്ടറിയേറ്റ്‌ യോഗം നിയമ പരമായ വിഷയത്തില്‍ സംസ്ഥന മന്ത്രിസഭ എന്ത്‌ തീരുമാനിക്കണമെന്ന്‌ നിര്‍ദ്ദേശിക്കുക. അത്‌ ഘടകകക്ഷി മന്ത്രിമാര്‍ പോലും അംഗീകരിക്കണമെന്ന്‌ ആജ്ജാപിക്കുക.അഴിമതിക്കേസ്സില്‍ പ്രതിയായ പാര്‍ട്ടി സെക്രട്ടറിയെ രക്ഷിച്ചെടുക്കാന്‍ ഭരണഘടനാപരമല്ലാത്ത എന്ത്‌ പ്രവൃത്തിയും ചെയ്യാന്‍ സി.പി.എം അല്ലാതെ മറ്റേത്‌ ജനാധിപത്യ പാര്‍ട്ടിയാണ്‌ ധൈര്യപ്പെടുക?ലാവ്ലിന്‍ ഉയര്‍ന്ന്‌ വന്നപ്പോള്‍ ആദ്യം പറഞ്ഞു പേടിയില്ലെന്ന്‌. എന്നിട്ടും സി.ബി.ഐ അന്വേഷണത്തിനെതിരായി, സര്‍ക്കാര്‍ ഖജനാവില്‍ നിന്ന്‌ തന്നെ പണം മുടക്കി മുന്തിയ അഭിഭാഷകരെ കോടതിയില്‍ ഹാജരാക്കി. സി.ബി.ഐ കേസെടുത്തു. അപ്പോള്‍ രാഷ്ട്രീയമായും നിയമപരവുമായി നേരിടുമെന്നായി.

ഇപ്പൊള്‍ നാണം കെട്ടും ഭീഷണിപ്പെടുത്തി നേരിടുമെന്നായി. അതാണു സി.പി.എം !!!!

ലാവ്ലിന്‍ കേസിനെ രാഷ്ട്രീയമായി നേരിടുമെന്ന പ്രസ്ഥാവനയില്‍ സി.പി.എം ഇതുവരെ വെള്ളം ചേര്‍ത്തിട്ടില്ല. സഖാവ്‌ പിണറായിക്ക്‌ അഴിമതി എന്താണെന്ന്‌ പോലും അറിയില്ലെന്ന്‌ ജയരാജന്‍മാര്‍ അടക്കമുള്ള സഖാക്കള്‍ നാടുനീളെ പ്രചാരണം നടത്തുന്നത്‌. പക്ഷെ നിയമപരമായി നേരിടുമെന്ന പ്രസ്ഥാവന മാത്രം വെള്ളം തൊടാതെ വിഴുങ്ങിയ മട്ടാണ്‌ ഇപ്പോള്‍ കാണുന്നത്‌. കേസിനെ നിയമപരമായി നേരിടുമെന്ന്‌, പൊതുജനമധ്യത്തില്‍ വിളിച്ചു പറഞ്ഞവര്‍ ഇപ്പോള്‍ എന്തിനാണ്‌ ഭയപ്പെടുന്നത്‌?

പിണറായി അഴിമതി നടത്തിയിട്ടില്ലെങ്കില്‍ എന്തിനാണ്‌ നീതിന്യായ വ്യവസ്ഥയെ ഭയക്കുന്നത്‌? നിരപരാധിത്വം തെളിയിക്കാന്‍ ഏറ്റവും ഫലപ്രദമായ മര്‍ഗ്ഗം കോടതിയെ സമീപിക്കുക എന്നത്‌ തന്നെയാണ്‌.

പൊതുജനമധ്യത്തില്‍ പെരും കള്ളനായി മാറിയ സഖാവിനെ വിശുദ്ധനാക്കാന്‍ ഏതറ്റം വരെ പോകാനും തയ്യാറാണെന്നാണ്‌ പാര്‍ട്ടിതന്നെ പ്രഖ്യാപിച്ചിരിക്കുന്നത്‌.

നായനാര്‍, ബാലക്രിഷ്ണപിള്ളയെ പ്രതിയാക്കാന്‍ ഒരു അഡ്വക്കേറ്റ്‌ ജനറലിന്റെയും ഉപദേശം സ്വീകരിച്ചതും നമ്മള്‍ക്കറിവില്ല. ഒരു ദിവസം പോലും വൈകാതെ അന്ന് നായനാര്‍ ബാലക്രിഷ്ണപിള്ളക്കിട്ടു പണികൊടുത്തു.ഇപ്പൊള്‍ കളി മാറി കാരണം ഇത് പാര്‍ട്ടി സെക്രട്ടറിയാണു. ആളെ രക്ഷ്പ്പെടുത്തേണ്ടതു അച്യുതാനന്ദന്‍ എന്ന രാഷ്ട്രീയക്കാരന്റെയും ഒരു ഉത്തരവാദ്വിത്വമാണു.അവിടെയാണു അച്ചുമാമന്‍ എന്ന രാഷ്ട്രീയകാരെനെ നമ്മള്‍ കാണുക.

അഴിമതിയോടും അഴിമതിക്കാരോടും കുരിശുയുദ്ധം പ്രഖ്യാപിച്ചെന്ന്‌ സ്വയം പ്രഖ്യാപിച്ച മുഖ്യമന്ത്രി വി.എസ്‌ അച്യുതാനന്ദന്‍, മന്ത്രിസഭയില്‍ എ.ജിയുടെ ശുപാര്‍ശയെ എതിര്‍ക്കുമെന്നാണ്‌/എതിര്‍ത്തുഎന്നാണു മുഖ്യന്റെ തനിനിറം ഇനിയും മനസ്സിലാക്കിയിട്ടില്ലാത്ത ചില മാധ്യമ പ്രവര്‍ത്തകരും രാഷ്ട്രീയ നിരീക്ഷകരും കരുതിയിരുന്നത്‌.

തന്റെ മുഖ്യമന്ത്രി കസേര ഉറപ്പിക്കുന്നതിന്‌ വേണ്ടി എന്തും ചെയ്യുന്ന അച്യുതാനന്ദന്‍ തന്റെ പതിവ്‌ ഉരുണ്ടുകളിതന്നെ കഴിഞ്ഞ മന്ത്രിസഭാ യോഗത്തിലും ആവര്‍ത്തിച്ചു.അതുകൊണ്ടൊന്നും പിണറായി അടങ്ങിയിട്ടില്ല എന്നാണു എ.കെ.ജി സെന്ററില്‍ നടന്ന സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്‌. അച്യുതാന്ദനെ മുഖ്യമന്ത്രി കസേരയില്‍ മാത്രമല്ല പാര്‍ട്ടിയില്‍ നിന്ന്‌ തന്നെ ചവിട്ടിപ്പുറത്താക്കണമെന്നത്‌ പിണറായി വിജയനും കൂട്ടരും നേരത്തെ തന്നെ ഉറപ്പിച്ചതാണു.അച്യുതാനന്ദന്റെ നിഴല്‍ പോലെ നിന്ന പി.കെ ഗുരുദാസന്‍ സഖാവ്‌ പോലും എ.കെ.ജി സെന്ററില്‍ നടന്ന യോഗത്തില്‍ വച്ച്‌ വി.എസിനെ തള്ളിപ്പറഞ്ഞെന്നാണ്‌ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തിരിക്കുന്നത്.

അതെന്തുമാകട്ടെ അച്യുതാനന്ദന്‍ ഉടന്‍ പുറത്താകുമെന്ന്‌ പറയാന്‍ കഴിയില്ലാ...

ആളാരാ മോന്‍ ? മുഖ്യമന്ത്രി കസേരയില്‍ തൊട്ടുള്ള ഒരു കളിയും ആള്‍ കളിക്കില്ല എന്നു കഴിഞ്ഞ 3 വര്‍ഷമായി ആളെ കണ്ട്കൊണ്ടിരിക്കുന്ന കേരളീയര്‍ക്കറിയാം....

പക്ഷെ തെറ്റ്‌ ചെയ്തവന്‍ ശിക്ഷിക്കപ്പെടുകതന്നെ ചെയ്യും. ഇത്‌ തന്നെയാണ്‌ സി.പി.എമ്മിന്റെ പ്രശ്നവും. പിണറായി അഴിമതി നടത്തിയെന്ന്‌ പകല്‍ പോലെ വ്യക്തമാണ്‌. അങ്ങനെയാകുന്വോള്‍ കോടതയില്‍ നിരപരാധിത്വം തെളിയിക്കുക സാധ്യമല്ല. ഈ തിരിച്ചറിവ്‌ തന്നെയാണ്‌ കോടതിയില്‍ ഹാജരാകുന്നതില്‍ നിന്ന്‌ പിന്‍മാറാന്‍ പിണറായി വിജയന്‍ പ്രേരിപ്പിക്കുന്നതും.

ഇപ്പൊള്‍ നാറിയ മാധ്യമ കളിയിലൂടെ മുഖ്യമന്ത്രി കസേരയില്‍ പിടിച്ചിരിക്കാന്‍ അച്യുതാന്ദനെ കേരള ജനതയ്ക്കു എങ്ങനെ മറക്കാന്‍ പറ്റും?

കള്ളനു കഞ്ഞി വെച്ചവനും പിടിക്കപ്പെടുന്ന കാലം വിദൂരമല്ലാ....

Wednesday, May 6, 2009

അഡ്വക്കേറ്റ്‌ ജനറല്‍, പിണറായിയുടെ കളിപ്പാവ !!!

രാജ്യത്തെ നീതിന്യായ വ്യവസ്ഥയോടുള്ള കനത്ത വെല്ലുവിളി ഉയര്‍ത്തിക്കൊണ്ടാണ്‌ ലാവ്ലിന്‍ കേസില്‍ അഡ്വക്കേറ്റ്‌ ജനറല്‍ സംസ്ഥാന സര്‍ക്കാരിന്‌ നിയമോപദേശം നല്‍കിയിരിക്കുന്നത്‌. മുമ്പ്‌ ഇതേ പംക്തിയിലും പത്രസമ്മേളനങ്ങളിലും പറഞ്ഞത്‌ തന്നെ ആവര്‍ത്തിക്കാതെ നിവര്‍ത്തിയില്ല. ലാവ്ലിന്‍ കേസില്‍ പിണറായി വിജയനെ പ്രോസിക്യൂട്ട്‌ ചെയ്യാനുള്ള അനുമതിക്കായുള്ള സി.ബി.ഐയുടെ അഭ്യര്‍ഥന സര്‍ക്കാര്‍ അഡ്വക്കേറ്റ്‌ ജനറലിന്റെ ഉപദേശത്തിന്‌ വിട്ടതു മുതല്‍ തികച്ചും രാഷ്ട്രീയ പ്രേരിതമായ നിലയിലാണ്‌ എ.ജി. പ്രവര്‍ത്തിച്ചത്‌. തന്റെ നിയമോപദേശം അകാരണമായി വൈകിച്ച എ.ജി. ഒടുവില്‍ തനിക്കെതിരേ ഉയര്‍ന്ന ആരോപണങ്ങള്‍ സാധൂകരിച്ചു കൊണ്ടുള്ള നിയമോപദേശം തന്നെയാണ്‌ നല്‍കിയിരിക്കുന്നത്‌.

സാമാന്യ ബുദ്ധിക്കുപോലും നിരക്കാത്ത നിയമോപദേശം വിദഗ്ധോപദേശമായി കരുതാനേപറ്റില്ല. ലാവ്ലിന്‍ കേസില്‍ സി.ബി.ഐ. അന്വേഷണം ആരംഭിച്ചത്‌ മുതല്‍ പിണറായി വിജയനും സംഘവും ആരംഭിച്ച നിയമവിരുദ്ധപ്രവര്‍ത്തനത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണ്‌ എ.ജിയുടെ നിയമോപദേശം. സംസ്ഥാന സര്‍ക്കാരില്‍ നിന്ന്‌ ലക്ഷക്കണക്കിന്‌ രൂപ മുടക്കിയാണ്‌ സര്‍ക്കാര്‍ പിണറായി വിജയന്‌ വേണ്ടി ഹൈക്കോടതിയിലും സുപ്രീം കോടതിയിലും സി.ബി.ഐ. അന്വേഷണത്തിനെതിരായി വാദിച്ചത്‌. ചെലവായ ലക്ഷക്കണക്കിന്‌ രൂപയുടെ കണക്ക്‌ അടുത്തിടെ പുറത്ത്‌ വരികയും ചെയ്തു. എന്നാല്‍ കൊള്ളസംഘത്തിന്റെ വാദങ്ങള്‍ കോടതികളില്‍ നിലനിന്നില്ല. സി.ബി.ഐ. അന്വേഷണം അനിവാര്യമായി. തുടര്‍ന്ന്‌ അന്വേഷണം അട്ടിമറിക്കാനുള്ള പ്രവര്‍ത്തനങ്ങളിലാണ്‌ പിണറായിയും സംഘവും ഏര്‍പ്പെട്ടത്‌.

സര്‍ക്കാരില്‍ നിന്നും വൈദ്യുതി വകുപ്പില്‍ നിന്നും നിര്‍ണായക ഫയലുകള്‍ സി.ബി.ഐക്ക്‌ ലഭിക്കാതിരിക്കാനുള്ള ശ്രമങ്ങളാണ്‌ പിന്നീട്‌ പിണറായിയും കൂട്ടരും നടത്തിയത്‌. അതിന്‌ വേണ്ടി അത്യന്തം വൃത്തിക്കെട്ട പ്രവര്‍ത്തികളില്‍ തന്നെ അവര്‍ ഏര്‍പ്പെട്ടു.
വൈദ്യുതി ബോര്‍ഡിലെയും സെക്രട്ടേറിയറ്റിലെയും ഇടത്‌ അനുകൂല സംഘടനകളിലെ പ്രവര്‍ത്തകരെ ഉപയോഗിച്ച്‌ നിര്‍ണായക രേഖകള്‍ മുക്കാനായിരുന്നു ശ്രമം. എന്നാല്‍ ഈ പ്രവര്‍ത്തനങ്ങളെ പരാജയപ്പെടുത്തി ഈ രേഖകള്‍ ഒന്നാകെ സി.ബി.ഐ. പുറത്ത്‌ കൊണ്ടുവന്നു. തുടര്‍ന്ന്‌ പിണറായി വിജയന്‍ കേസില്‍ ഒമ്പതാം പ്രതിയായി ചേര്‍ക്കപ്പെടുകയും ചെയ്തു. എന്നാല്‍ ഇത്തരമൊരു കേസില്‍ മുന്‍ മന്ത്രിയെ പ്രോസിക്യൂട്ട്‌ ചെയ്യണമെങ്കില്‍ സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി തേടുകയെന്ന കടമ്പ സി.ബി.ഐക്ക്‌ കടക്കേണ്ടതുണ്ട്‌. ഇക്കാര്യത്തില്‍ കോടതിക്ക്‌ തന്നെ തീരുമാനം എടുക്കാവുന്നതേ ഉള്ളുവെങ്കിലും നിയമവ്യവസ്ഥയെ ബഹുമാനിച്ചു കൊണ്ട്‌ മൂന്ന്‌ മാസത്തെ സമയം സര്‍ക്കാരിന്‌ നല്‍കാന്‍ ഹൈക്കോടതി തയാറായി.

തീരുമാനം എടുക്കും മുന്‍പ്‌ എ.ജിയുടെ നിയമോപദേശം തേടുകയെന്ന സാങ്കേതികത്വത്തില്‍ കടിച്ചു തൂങ്ങി തീരുമാനം പരമാവധി വൈകിക്കാനായിരുന്നു സര്‍ക്കാരിന്റെ ശ്രമം.
ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ നല്‍കാമായിരുന്ന ഉപദേശം മൂന്നു മാസം വൈകിച്ച്‌ രാഷ്ട്രീയക്കളിയില്‍ കക്ഷിചേരുകയായിരുന്നു എ.ജി. ഇതിനെതിരേ പ്രതിപക്ഷം മുഖ്യമന്ത്രിയെ നേരിട്ട്‌ കണ്ട്‌ പരാതി നല്‍കിയെങ്കിലും അദ്ദേഹം പിണറായിയെ ഭയന്ന്‌ നടപടി സ്വീകരിച്ചില്ല. തുടര്‍ന്ന്‌ പ്രതിപക്ഷ നേതാക്കള്‍ ഗവര്‍ണറെ കണ്ട്‌ പരാതിപ്പെട്ടു. എത്രയും പെട്ടെന്ന്‌ നീതിപൂര്‍വകമായ തീരുമാനമെടുക്കാനാണ്‌ ഗവര്‍ണര്‍ സര്‍ക്കാരിനോട്‌ നിര്‍ദേശിച്ചത്‌. എന്നിട്ടും കോടതി അനുവദിച്ച സമയപരിധിയുടെ സാങ്കേതികത്വത്തില്‍ കടിച്ചുതൂങ്ങുകയായിരുന്നു സര്‍ക്കാര്‍. ഈ സമയം അവസാനിക്കാറായപ്പോള്‍ എ.ജി. തന്റെ തനിസ്വരൂപം വെളിവാക്കി പുറത്ത്‌ വന്നിരിക്കുന്നു.

വിചിത്രമായ ന്യായങ്ങള്‍ പറഞ്ഞാണ്‌ അഡ്വക്കേറ്റ്‌ ജനറല്‍, പിണറായിക്ക്‌ പാദസേവ ചെയ്തിരിക്കുന്നത്‌. പാര്‍ട്ടിക്കുള്ളിലെ പോരില്‍ വി.എസിനൊപ്പം നില്‍ക്കുന്ന ആളെന്ന്‌ തെറ്റിദ്ധരിക്കപ്പെട്ട വ്യക്തിയാണ്‌ അഡ്വക്കേറ്റ്‌ ജനറല്‍ സുധാകര പ്രസാദ്‌. എന്നാല്‍ സി.പി.എം. വെട്ടിപ്പിടിച്ച പിണറായി സര്‍വ സര്‍ക്കാര്‍ സംവിധാനങ്ങളെയും ഒന്നിച്ച്‌ കീഴടക്കിയെന്ന്‌ വെളിവാക്കുന്നതാണ്‌ പുതിയ സംഭവവികാസം. വി.എസിനെ അനുകൂലിച്ചോ, പ്രതിപക്ഷ ആവശ്യം മാനിച്ചോ പിണറായിക്കെതിരായി തെറ്റായ നിയമോപദേശം സുധാകര പ്രസാദ്‌ നല്‍കണമെന്ന്‌ ആരും പറയില്ല. എന്നാല്‍ ഒരു വിദഗ്ദ്ധ ഉപദേശത്തിന്റെയും ആവശ്യമില്ലാത്ത വിധം ഏത്‌ വ്യക്തിക്കും ബോധ്യമായ കാര്യത്തില്‍ തന്റെ ദീര്‍ഘകാലത്തെ അഭിഭാഷക ജീവിതത്തെ സ്വയം അപമാനിച്ച്‌ കൊണ്ട്‌ അദ്ദേഹം നല്‍കിയിരിക്കുന്ന നിയമോപദേശമാണ്‌ പ്രശ്നം. അതിനെതിരെ നിമിഷനേരം കൊണ്ട്‌ ഉയര്‍ന്ന ജനവികാരംതന്നെ ഈ നിയമോപദേശത്തെ തികച്ചും അപ്രസക്തമാക്കുന്നു.

ഈ ഉപദേശം സര്‍ക്കാര്‍ സ്വീകരിക്കുന്നത്‌ കേവലം ഔപചാരികത മാത്രമായിരിക്കുമെന്ന്‌ ഉറപ്പ്‌. അതിനാല്‍ ഇനി കോടതി തന്നെയാണ്‌ ആശ്രയം. അഡ്വക്കേറ്റ്‌ ജനറല്‍ നല്‍കിയ തികച്ചും തെറ്റായ ഉപദേശം സ്വീകരിച്ച്‌ സര്‍ക്കാര്‍ എടുക്കുന്ന നടപടിയെ കോടതി സ്വീകരിക്കില്ലെന്ന്‌ നിയമവ്യവസ്ഥയില്‍ വിശ്വാസമുള്ള ആര്‍ക്കും ഉറപ്പുണ്ട്‌. കേസില്‍ കൃത്യമായ തെളിവുകളോടെ ഒരാള്‍ പ്രതിചേര്‍ക്കപ്പെട്ടിരിക്കേ മുന്‍ മന്ത്രിയായതിനാല്‍ അയാളെ പ്രോസിക്യൂട്ട്‌ ചെയ്യാമോ എന്ന ചോദ്യം തികച്ചും അപ്രസക്തമാണ്‌. സര്‍ക്കാരിന്റെ സുഗമമായ പ്രവര്‍ത്തനത്തിനായി മന്ത്രിമാര്‍ സ്വീകരിക്കുന്ന നടപടികളെ അനാവശ്യമായി കോടതി നടപടികളിലേക്ക്‌ വലിച്ചിഴക്കപ്പെടാതിരിക്കാന്‍ വേണ്ടി മാത്രമായുള്ള വ്യവസ്ഥയാണ്‌ ഇവിടെ തെറ്റായി വ്യാഖ്യാനിക്കപ്പെടുന്നത്‌. അഴിമതി കാട്ടിയൊരു മന്ത്രിയെ സംരക്ഷിക്കാനുള്ള വ്യവസ്ഥയല്ലിത്‌. ഈ വ്യവസ്ഥ വളച്ചൊടിച്ച്‌ സര്‍ക്കാരിന്റെ സഹായത്തോടെ രക്ഷപെടാമെന്ന്‌ പിണറായി കരുതുകയും വേണ്ട.

ലാവ്ലിന്‍ കേസില്‍ നിയമനടപടികളുടെ അന്ത്യമല്ല എ.ജിയുടെ നിയമോപദേശം. നിയമോപദേശത്തിന്‌ പകരം രാഷ്ട്രീയ ഉപദേശമാണ്‌ അഡ്വക്കേറ്റ്‌ ജനറല്‍ നല്‍കിയിരിക്കുന്നത്‌. അഡ്വക്കേറ്റ്‌ ജനറലെന്നാല്‍ കോടതിയല്ല. കോടതിയില്‍ സര്‍ക്കാരിന്‌ വേണ്ടി വാദിക്കുന്ന ആള്‍ മാത്രമാണ്‌. ഈ വ്യക്തി ഇപ്പോള്‍ നിയമം മറന്ന്‌ സര്‍ക്കാരിനെ നിയന്ത്രിക്കുന്ന ഭരണഘടനാതീതനായ ശക്തിക്കു വേണ്ടിയും വാദിക്കാന്‍ ആരംഭിച്ചിരിക്കുകയാണ്‌. ഈ അധഃപതനം കണ്ടുനില്‍ക്കാനാകില്ല. ശക്തമായ ജനവികാരവും പ്രക്ഷോഭവും ഈ ഗൂഢാലോചനയ്ക്കെതിരേ ഉയര്‍ന്ന്‌ വരിക തന്നെ ചെയ്യും. കോടതി നടപടികളില്‍ ചെറിയൊരു ഇടവേള സൃഷ്ടിക്കാന്‍പോലും ഈ തെറ്റായ നിയമോപദേശം പിണറായിയെ സഹായിക്കില്ല. മറിച്ച്‌ ലാവ്ലിന്‍ കേസിന്റെ കാര്യത്തിലും മറ്റ്‌ അനേകം പ്രശ്നങ്ങളിലും ജനങ്ങളുടെ മനസില്‍ നടക്കുന്ന പ്രോസിക്യൂഷന്‍ നടപടികള്‍ വേഗത്തിലാക്കാനാകും ഈ കള്ളക്കളി സഹായിക്കുക.

ജനങ്ങള്‍ക്ക്‌ കോടതി നടപടികളില്‍ വിശ്വാസമുള്ളത്‌ പോലെ തന്നെ ഗവര്‍ണറിലും വിശ്വാസമുണ്ട്‌. അഡ്വക്കേറ്റ്‌ ജനറലിന്റെ ഉപദേശം ഒരു ഗൂഢാലോചനയുടെ ഫലമാണെന്ന്‌ ബോധ്യമായിരിക്കേ സര്‍ക്കാരിന്റെ തീരുമാനവും അതേവഴിക്കായിരിക്കുമെന്ന്‌ ഉറപ്പാണ്‌. ഇനി ഗവര്‍ണറുടെ തീരുമാനത്തിലും കോടതികളുടെ തീരുമാനത്തിലേക്കുമായിരിക്കും ജനങ്ങളുടെ ശ്രദ്ധ. നീതി നടപ്പായാല്‍ മാത്രം പോര നീതി നടപ്പായതായി ജനങ്ങള്‍ക്ക്‌ ബോധ്യപ്പെടുകയും വേണമെന്ന അടിസ്ഥാനതത്വമാണ്‌ നീതിന്യായ സംവിധാനങ്ങള്‍ ഇവിടെ ഓര്‍ക്കേണ്ടതുള്ളത്‌.

എംഎം ഹസ്സന്‍

Friday, April 3, 2009

സദാംഹുസൈനും ചെഗുവേരയും ഒരുപോലെയാണ്‌,പിണറായി വ്യാഖ്യാനം.

മാര്‍ക്സിസ്റ്റ്‌ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിക്ക്‌ മലപ്പുറത്തു ലഭിച്ച ആദ്യത്തെ ഉരുപ്പടിയാണ്‌ ടി.കെ.ഹംസ. വിശുദ്ധ ഖുറാനില്‍ മനസ്സു ചേര്‍ത്തുവച്ച ഒന്നാന്തരമൊരു ദീനിയും സൂത്രശാലിയായൊരു വള്ളുവനാടന്‍ കമ്യൂണിസ്റ്റുമാണ്‌ ഹംസ. കോണ്‍ഗ്രസ്സില്‍ നിന്നാണ്‌ ടി.കെ.ഹംസ മാര്‍ക്സിസ്റ്റു പാളയത്തിലേക്കു ചേക്കേറിയത്‌. ഇസ്ലാമിക പണ്ഡിതനെന്നു മാര്‍ക്സിസ്റ്റുകള്‍ വിശ്വസിക്കുന്ന ഹംസ ഇപ്പോള്‍ മലപ്പുറത്തെ ഒരു മാര്‍ക്സിസ്റ്റാചാര്യന്‍ കൂടിയാണ്‌. മാര്‍ക്സ്‌ മുതല്‍ മോയിന്‍കുട്ടി വൈദ്യര്‍ വരെ ടി.കെ.ഹംസയ്ക്കു നന്നായി വഴങ്ങുമെന്നാണ്‌ ശ്രുതി.

ഇ.എം.എസ്‌ ഉണ്ടായിരുന്നെങ്കില്‍ ശരീഅത്തും മുസ്ലീം വ്യക്തിനിയമങ്ങളും സംബന്ധിച്ച അദ്ദേഹത്തിന്റെ തര്‍ക്കങ്ങളും തെറ്റിദ്ധാരണകളും ടി.കെ ഹംസ തിരുത്തിക്കൊടുത്തേനെ. എന്നാല്‍ ഇത്തരം കാര്യങ്ങളില്‍ പിണറായി വിജയന്‌ ഒരു തെറ്റിദ്ധാരണയുമില്ല. അദ്ദേഹം എല്ലാം തിരുത്തിപ്പഠിച്ചു കഴിഞ്ഞു. കേരളത്തിലെ ന്യൂനപക്ഷ സമുദായങ്ങള്‍ സി.പി.എമ്മിന്റെ പോഷക 'വര്‍ഗ്ഗ'ങ്ങളാണെന്നു പറയാനൊരുങ്ങി നില്‍ക്കുകയാണ്‌ പിണറായി വിജയന്‍. അദ്ദേഹത്തിന്റെ നാവില്‍ വിപ്ലവത്തിന്റെ സരസ്വതി നിറഞ്ഞാടുന്നു കണ്ണൂര്‍ ശൈലിയില്‍.

മഅ്ദനി, ഹുസൈന്‍ രണ്ടത്താണി, കെ.ടി ജലീല്‍, റഹിം, ടി.കെ.ഹംസ എന്നിവരൊക്കെ പിണറായി വിജയന്റെയും മാര്‍ക്സിസ്റ്റ്‌ കമ്യൂണിസ്റ്റു പാര്‍ട്ടിയുടെയും ആരാരൊക്കെയാണ്‌ എന്ന അന്വേഷണത്തിന്‌ ഒരു കൗതുകമുണ്ട്‌. ഈ അന്വേഷണത്തിനു ലഭിക്കുന്ന ഉത്തരം പിണറായി വിജയന്റെ മനസ്സില്‍ നിന്നൂറ്റിയെടുത്ത്‌ ഞാന്‍ പറയാം: "ഇവര്‍ മലപ്പുറം ചുവപ്പിക്കാന്‍ എനിക്ക്‌ ലഭിച്ച പടയാളികളാണ്‌. ഇവര്‍ മതേതര ജനാധിപത്യത്തെ പ്രതിനിധീകരിക്കുന്നു. സാമ്രാജ്യത്വത്തിനും ഭൂരിപക്ഷ വര്‍ഗ്ഗീയതയ്ക്കുമെതിരേ പൊരുതുന്നു. മലപ്പുറം ചുവപ്പിക്കാനുള്ള എന്റെ തീരുമാനത്തിന്‌ പ്രചോദനമേകിയത്‌ സാക്ഷാല്‍ ഇ.എം.എസ്‌ തന്നെയാണ്‌. മലപ്പുറം ഇ.എം.എസ്സിന്റെ ജില്ലയാണ്‌. ഐക്യകേരളം സൃഷ്ടിച്ച്‌, ആ കേരളത്തിന്റെ ആദ്യത്തെ മുഖ്യമന്ത്രിയായിത്തീര്‍ന്ന ഇ.എം.എസ്‌ കേരളത്തിന്റെ ബ്രഹ്മാവാണ്‌. അല്ലെങ്കില്‍ കേരളത്തിന്റെ അച്ഛനാണ്‌ കമ്യൂണിസ്റ്റ്‌ മലയാള ഭാഷയില്‍.

ഇ.എം.എസ്സിന്റെ ആത്മാവ്‌ മലപ്പുറം ജില്ലയുടെ ആകാശത്തൂടെ പറക്കാറുണ്ട്‌; തന്റെ ജില്ല ചുവക്കുന്നതു കാണാന്‍. മലപ്പുറം ജില്ല ഇ.എം.എസ്സിന്റെ മറ്റൊരു സ്മാരകമാണ്‌."
ശരിയാണ്‌, മലപ്പുറം ജില്ലയില്‍ ഇ.എം.എസ്സിന്‌ ഒരു രാഷ്ട്രീയ ലക്ഷ്യമുണ്ടായിരുന്നു. അതുകൊണ്ടാണ്‌ ആ ജില്ലയുടെ ജനനത്തിന്‌ അദ്ദേഹം പ്രത്യേക താല്‍പ്പര്യമെടുത്തത്‌. മലപ്പുറത്തിന്റെ ആത്മാവ്‌ വെട്ടിനുറുക്കി ചരിത്രം മായ്ചുകളയുക എന്നതായിരുന്നു ഇ.എം.എസ്സിന്റെ ലക്ഷ്യം. ഇത്‌ സാധിച്ചെടുക്കണമെങ്കില്‍ മുസ്ലിം ലീഗിനെ ഛിന്നഭിന്നമാക്കണം. ഇസ്ലാമിലേക്കു പടര്‍ന്നു കയറി കുഴപ്പങ്ങള്‍ സൃഷ്ടിക്കണം. ഇസ്ലാമില്‍ നിന്ന്‌ ജനങ്ങളെ വലിച്ചെടുക്കണം. മുസ്ലീം ലീഗിന്റെ ശക്തി വിമോചനസമരത്തിലൂടെ ഇ.എം.എസ്സിന്‌ അനുഭവപ്പെട്ടതാണ്‌. മുസ്ലീം ലീഗ്‌ സി.എച്ച്‌. മുഹമ്മദ്‌ കോയയുടെയും ബാഫക്കി തങ്ങളുടെയും സീതി സാഹിബിന്റെയും നേതൃത്വത്തില്‍ ഒരു രാഷ്ട്രീയ ശക്തിയായി മുന്നോട്ടുവരുന്നത്‌ ഇ.എം.എസ്‌ ഇഷ്ടപ്പെട്ടിട്ടില്ല.

മുസ്ലീം ലീഗ്‌ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കേരളത്തില്‍ ആദ്യമായി സഖ്യമുണ്ടാക്കിയത്‌ പി.എസ്‌.പിയുമായിട്ടാണ്‌. ആ സഖ്യമാണ്‌ ഡോ.കെ.ബി.മേനോനെ വടകര ലോക്സഭാ മണ്ഡലത്തില്‍ നിര്‍ത്തി ജയിപ്പിച്ചത്‌. ഈ സഖ്യത്തെ ഏറ്റവും കൂടുതല്‍ കരിതേച്ചു കാണിച്ചത്‌ ഇ.എം.എസ്സിന്റെ നാവും പേനയുമാണ്‌. മുസ്ലീം ലീഗ്‌ ഒരു രാഷ്ട്രീയ ശക്തിയാവരുതെന്ന്‌ ഇ.എം.എസ്‌ ആഗ്രഹിച്ചു. ലീഗ്‌ രാഷ്ട്രീയമായിത്തീര്‍ന്നപ്പോള്‍ മലപ്പുറം - കോഴിക്കോട്‌ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച്‌ മറ്റൊരു മുസ്ലീം ലീഗിനെ ഉണ്ടാക്കുകയെന്നത്‌ ഇ.എം.എസ്സിന്റെ ലക്ഷ്യമായിത്തീര്‍ന്നു. പ്രോഗ്രസ്സീവ്‌ മുസ്ലീം ലീഗ്‌ എന്ന ഒരു മുസ്ലീം ലീഗിനെ ഉണ്ടാക്കി നോക്കി. ജനങ്ങള്‍ ഈ പ്രോഗ്രസ്സീവ്‌ മുസ്ലീം ലീഗിനെ ഇ.എം.എസ്സിന്റെ പോത്തിറച്ചി മുസ്ലീം ലീഗെന്നാണ്‌ വിളിച്ചത്‌.

മുസ്ലീം ലീഗിനെ നശിപ്പിക്കുകയെന്ന ഇ.എം.എസ്സിന്റെ സ്വപ്നം കരിഞ്ഞുപോയി. ഇതിനുവേണ്ടി മലബാര്‍ ലഹളയെ പല രീതിയിലും ഇ.എം.എസ്‌ വ്യാഖ്യാനിച്ചു നോക്കി. മലബാര്‍ ലഹളയെ കാര്‍ഷിക ലഹളയുടെ പരിവേഷമണിയിച്ച്‌ കേരളത്തില്‍ പിന്നീടുണ്ടായ കമ്യൂണിസ്റ്റ്‌ മനസ്സിന്റെ തുടക്കമായി ചിത്രീകരിച്ചു. ഇതൊക്കെ എന്തൊരു പരിഹാസ്യമായിരുന്നു. സാഹിത്യത്തില്‍ ചെറുകാടിന്റെ സോഷ്യലിസ്റ്റ്‌ റിയലിസത്തേക്കാള്‍ പരിഹാസ്യമായിരുന്നു ഇ.എം.എസ്സിന്റെ മാര്‍ക്സീയ കേരളചരിത്രം. ഇപ്പോള്‍ കെ.ടി.ജലീലും ഹംസയും മഅ്ദനിയുമൊക്കെ മലബാര്‍ലഹളയെ കേരള കമ്യൂണിസത്തിന്റെ ഇടനാഴിയിലേക്കു നയിക്കുകയാണ്‌.

മലപ്പുറത്തെ മതവിശ്വാസികളായ മുസ്ലീങ്ങളുടെ ഇടയിലേക്ക്‌ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി കടന്നുചെല്ലണമെന്ന ഇ.എം.എസ്സിന്റെ ആഗ്രഹത്തെയാണ്‌ മലപ്പുറത്തെ ചുവപ്പിക്കുമെന്ന്‌ പിണറായി വിജയന്‍ പരിഭാഷപ്പെടുത്തുന്നത്‌. പരിഭാഷയില്‍ വിജയന്‍ തന്റെ സ്വന്തം രാഷ്ട്രീയ സംസ്കാരത്തിന്റെ പദങ്ങളും ശൈലികളും ചരിത്രബോധമില്ലാതെ ഉപയോഗിക്കുന്നുവെന്നു മാത്രം. രാഷ്ട്രീയ നൈതികത വിജയന്‌ പരിചയമുള്ള വിഷയമല്ല. അദ്ദേഹത്തിന്‌ പാണക്കാട്‌ തങ്ങളും മഅ്ദനിയും ഒരുപോലെയാണ്‌. ചേകന്നൂര്‍ മൗലവിയും കാന്തപുരം മുസ്ലിയാരും ഒരുപോലെയാണ്‌. ഇ.എം.എസ്സും ഗാന്ധിജിയും ഒരുപോലെയാണ്‌. സദാംഹുസൈനും ചെഗുവേരയും ഒരുപോലെയാണ്‌. ലോകത്തിലെ ഇന്നത്തെ ഏറ്റവും വലിയ കമ്യൂണിസ്റ്റ്‌ നേതാവ്‌ വെനിസ്വേലയിലെ ഹ്യൂഗോ ഷാവേസാണെന്നു വിജയന്‍ വിശ്വസിക്കുന്നുണ്ട്‌.

വിജയന്‌ ഹോചിമിനും ഷാവേസും ഒരുപോലെയാണ്‌. സി.കണ്ണനും ഇ.പി.ജയരാജനും ഒരുപോലെയാണ്‌. പിണറായി വിജയന്റെ മനസ്സിനു മുമ്പില്‍ കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റാണ്‌ നാരായണഗുരു. വിജയന്‌ പാബ്ലോനെരൂദയെപ്പോലുള്ള ഒരു മലയാള കവിയാണ്‌ കുമാരനാശാന്‍. കുമാരനാശാനും പാബ്ലോനെരൂദയും ഒഞ്ചിയത്തെ ഗോപാലേട്ടന്മാരും കണ്ടുമുട്ടിയാല്‍ പിണറായി വിജയനെക്കുറിച്ച്‌ ചോദിക്കാതിരിക്കില്ല ഇതെന്തൊരു കമ്യൂണിസ്റ്റാണെന്ന്‌.വാസ്തവത്തില്‍ രാഷ്ട്രീയത്തിലെ ആശയധൈഷണിക - നൈതിക തലങ്ങളില്‍ വിജയന്‍ വിശ്വസിക്കുന്നില്ല. നേരായ ചരിത്രത്തിലും മാനവികമായ സത്യസന്ധതയിലും വിജയന്‍ വിശ്വസിക്കുന്നില്ല. ഇങ്ങനെയൊരു പാര്‍ട്ടി സെക്രട്ടറി സംഭാവന ചെയ്യുന്ന മനുഷ്യവിരുദ്ധതയാണ്‌ അദ്ദേഹത്തിന്റെ പാര്‍ട്ടി ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്ന രാഷ്ട്രീയ സമസ്യ.

മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി നേരിടുന്ന ഈ കാലികദുരന്തം ശാപമായങ്ങനെ നീളും പിണറായി വിജയന്റെ നാമധേയത്തില്‍. ഇവിടെ അടിവരയിട്ട്‌ പറയാം മാര്‍ക്സിസ്റ്റു കമ്യൂണിസ്റ്റു പാര്‍ട്ടി ഇക്കാല കേരളത്തില്‍ മനുഷ്യവിരുദ്ധമായിക്കൊണ്ടിരിക്കുകയാണ്‌. പിണറായി വിജയന്റെ ഇപ്പോഴത്തെ മലപ്പുറം രാഷ്ട്രീയത്തില്‍ ഈ മനുഷ്യവിരുദ്ധതയാണ്‌ പ്രതിഫലിക്കുന്നത്‌.ഇടതുമുന്നണി ഇന്ത്യയില്‍ പൊളിയുകയാണ്‌. ഇതിന്റെ തുടക്കം കേരളത്തില്‍ നിന്നുതന്നെ. ബംഗാളിന്റെ ഇടതുപക്ഷ മനസ്സും മാറിക്കഴിഞ്ഞു. ബംഗാളിലെ സി.പി.എമ്മിനകത്ത്‌ ബ്രാഹ്മണ - അബ്രാഹ്മണപ്പോര്‌ നടക്കുന്നു. ജ്യോതിബസുവിന്റെ നേതൃത്വത്തിലൊരുവിഭാഗം യു.പി.എ ഗവണ്‍മെന്റിനുള്ള പിന്തുണ പിന്‍വലിച്ചതിലെ രാഷ്ട്രീയ പാപ്പരത്തത്തില്‍ അമര്‍ഷം കൊള്ളുന്നു. ജനാധിപത്യ രാഷ്ട്രീയകക്ഷികള്‍ ബംഗാള്‍ സി.പി.എമ്മിന്റെ കൈകളില്‍ നിന്നു തിരിച്ചുവാങ്ങുകയാണ്‌. ഈ ലോക്സഭാ തെരഞ്ഞെടുപ്പ്‌ സി.പി.എമ്മിന്റെ വിധിയെഴുതും.

കേരളത്തിലെ സി.പി.എം ഇപ്പോള്‍ ഇടതുപക്ഷ ഐക്യത്തിലല്ല, വര്‍ഗ്ഗീയ - തീവ്രവാദ ബന്ധത്തിലാണ്‌ വിശ്വസിക്കുന്നത്‌. സി.പി.എമ്മിന്റെ സ്വത്വം പുറത്തുകൊണ്ടുവന്നതിന്‌ മഅ്ദനിയോട്‌ കേരളം നന്ദി പറയേണ്ടിയിരിക്കുന്നു.കേരളത്തിലെ മുസ്ലീങ്ങളെ ചുവന്നകൊടിക്കീഴില്‍ കൊണ്ടുവരാനുള്ള വിജയന്റെ രാഷ്ട്രീയമോഹം മഅ്ദനിയുടെ കാല്‍ക്കീഴില്‍ പുഷ്പിച്ചിരിക്കുന്നു. പി.ഡി.പി എന്ന പാര്‍ട്ടിയും മഅ്ദനി എന്ന നേതാവും കേരളത്തിലെ മുസ്ലീങ്ങളെയല്ല തീവ്രവാദത്തെയും വര്‍ഗീയതയെയുമാണ്‌ പ്രതിനിധീകരിക്കുന്നത്‌. ഈ സത്യത്തെയാണ്‌ പിണറായി വിജയനിപ്പോള്‍ കശാപ്പ്‌ ചെയ്തിരിക്കുന്നത്‌. കേരളത്തിന്‌ സുപരിചിതനായ ഒരു കുപ്രസിദ്ധ തീവ്രവാദിയാണ്‌ മഅ്ദനി. പ്രസംഗങ്ങളിലൂടെയും പ്രവൃത്തികളിലൂടെയും കേരളത്തില്‍ വര്‍ഗ്ഗീയ വികാരം ആളിക്കത്തിച്ച വ്യക്തിയാണ്‌ പി.ഡി.പിയുടെ നേതാവ്‌ അബ്ദുള്‍ നാസര്‍ മഅ്ദനി. അദ്ദേഹത്തിന്റെ കാസറ്റുകള്‍ നമ്മുടെ നാട്ടില്‍നിന്നു നശിച്ചുപോയിട്ടില്ല.

മഅ്ദനിക്ക്‌ മാനസാന്തരം വന്നുവെന്നു പിണറായി പറയുമ്പോഴും മഅ്ദനി വര്‍ഗീയവാദിയല്ലെന്നു കാരാട്ട്‌ പറയുമ്പോഴും മഅ്ദനിയുടെ തീവ്രവാദ ബന്ധത്തിന്റെ പുതിയ കഥകളാണ്‌ പുറത്തുവന്നുകൊണ്ടിരിക്കുന്നത്‌. അതൊന്നും പ്രകാശ്‌ കാരാട്ടിനും പിണറായി വിജയനും പ്രശ്നമല്ല. കേരളത്തില്‍ എല്ലാ തീവ്രവാദങ്ങളും കമ്യൂണിസത്തിന്റെ ഭാഗമാവുകയാണ്‌.പ്രകാശ്‌ കാരാട്ടിനും പിണറായി വിജയനും ഇപ്പോള്‍ പൊന്നാനിയിലൂടെ മലപ്പുറം ജില്ലയില്‍നിന്ന്‌ കുറേ ഹുസൈന്‍ രണ്ടത്താണിമാരെ വേണം. കെ.ടി.ജലീല്‍മാരെയും റഹിംമാരെയും വേണം. ഹംസമാരെ വേണം. ആരാണ്‌ ഡോ.ഹുസൈന്‍ രണ്ടത്താണിയെന്നറിയണ്ടേ? തീവ്രവാദം രഹസ്യമായി കൂടെ കൊണ്ടുനടക്കാത്ത മുസ്ലീം ലീഗിനെ വെറുത്ത്‌ മുസ്ലീം ലീഗിനോട്‌ യുദ്ധം പ്രഖ്യാപിച്ച പ്രൊഫഷണല്‍ പ്രഭാഷകന്‍. ഇതായിരുന്നു രണ്ടത്താണിയുടെ മത-സാംസ്കാരിക പ്രവര്‍ത്തനം.

ഈ പ്രവര്‍ത്തനത്തെ മഅ്ദനി രാഷ്ട്രീയവല്‍ക്കരിച്ചുകൊടുത്തിരിക്കുന്നു. ഹുസൈന്‍ രണ്ടത്താണിയുടെ മഅ്ദനി രാഷ്ട്രീയം പിണറായി വിജയന്‍ അംഗീകരിച്ചിരിക്കുന്നു. ഈ രാഷ്ട്രീയം കൊണ്ട്‌ കേരളം എന്താണ്‌ നേടാന്‍പോകുന്നത്‌ എന്ന ചോദ്യത്തിന്‌ ഉത്തരം പറയേണ്ടത്‌ ഒന്നാമതായി മലപ്പുറം ജില്ലയാണ്‌. മഅ്ദനിയും രണ്ടത്താണിയും ഹംസയും ജലീലും റഹീമുമാണ്‌ രണ്ടാമതായി ഉത്തരം പറയേണ്ടത്‌.

ഫാരിസായ, ലാവ്ലിനായ,മദനി നമഹ:

ഫാരിസ്‌ അബൂബേക്കര്‍ എന്ന പുത്തന്‍ പണക്കാരന്‍ വെറുക്കപ്പെട്ടവനാണോ? മുഖ്യമന്ത്രിയോടാണ്‌ ചോദ്യമെങ്കില്‍ ആലോചനയ്ക്ക്‌ പോലും ഇടനല്‍കാതെ അദ്ദേഹം നൂറു വട്ടം തലകുലുക്കി സമ്മതിക്കും. അല്ലെങ്കിലും മുഖ്യന്റെ അംഗവിക്ഷേപങ്ങള്‍ വ്യാഖ്യാനിക്കലാണല്ലോ മാധ്യമ സിണ്ടിക്കേറ്റുകളുടെ പ്രധാന പണി. ഇക്കാര്യം നവകമ്മ്യൂണിസ്റ്റ്‌ ആചാര്യനായ സഖാവ്‌ പിണറയി തന്നെ നിരീക്ഷിച്ചിട്ടുള്ളതുമാണ്‌. പക്ഷേ ഒരു കാര്യമുണ്ട്‌ ഫാരിസ്‌ വെറുക്കപ്പെട്ടവനാണെന്ന്‌ മാത്രം പിണറായി സഖാവിനോട്‌ പറഞ്ഞേക്കരുത്‌. പാര്‍ട്ടീ ചാനലിലൂടെ തന്നെ ഇക്കാര്യം അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ചതുമാണ്‌. ആരൊക്കെ എതിര്‍ത്താലും ഫാരിസ്‌ വിശുദ്ധന്‍ തന്നെ. മദനിയുടെ കാര്യത്തിലും സഖാവിന്‌ ഇതേ നിലപാട്‌ തന്നെയാണുള്ളത്‌. അല്ലെങ്കിലും സഖാവ്‌ തന്റെ നിലപാടുകളില്‍ വെള്ളം ചേര്‍ക്കറില്ലല്ലോ!

പിണറായി സഖാവിനും കൈരളീ ടിവി എം.ഡിക്കും ഫാരീസിനെ നന്നായി അറിയാം. പക്ഷെ മറ്റ്‌ സഖാക്കളാരും തന്നെ മേപ്പടിയാനെ നേരില്‍ കണ്ടിട്ട്‌ പോലുമില്ല. ഫാരിസ്‌ കോഴിക്കോട്ടുകാരനാണെന്നാണ്‌ പറയുന്നത്‌. എല്ലാ കോഴിക്കോട്ടുകാരെയും സി.പി.എം ജില്ലാ സെക്രട്ടറിക്ക്‌ നല്ല തിട്ടമാണ്‌. പക്ഷെ ഫാരിസ്‌ എന്നൊരാളെ മാത്രം അറിയില്ല. പേരാമ്പ്ര ലോക്കല്‍ കമ്മിറ്റി പരിധിയില്‍ ഒരു ഫാരിസ്‌ ഉള്ളതായി ഇതിയാന്‌ നന്നായി അറിയാം. പേരിനൊപ്പം അബൂബേക്കര്‍ എന്ന വാലില്ലെന്ന്‌ മാത്രം. അപ്പോള്‍പ്പിന്നെ ആരാണ്‌ ഈ ഫാരീസ്‌ അബുബേക്കര്‍?. ദക്ഷിണാമൂത്തി സഖാവിന്‌ ഒരു പിടിയും കിട്ടുന്നില്ല. എത്ര ആലോചിച്ചിട്ടും ഒരു രക്ഷയുമില്ല. കുറച്ചുനാള്‍ മുമ്പ്‌ ഇതേ പേരുകാരന്‍ മാധ്യമങ്ങളില്‍ നിറഞ്ഞ്‌ നിന്നത്‌ സഖാവ്‌ നന്നായി ഓര്‍ക്കുന്നുണ്ട്‌. പക്ഷേ അത്‌ എന്തിനാണെന്ന്‌ മാത്രം അറിയില്ല. മാധ്യമങ്ങളില്‍ പേരുവരാന്‍ പ്രത്യേകിച്ചൊന്നും വേണമെന്നില്ലല്ലോ! അതും ഈ സഖാവിന്‌ നന്നായി അറിയാം.

പ്രത്യേകിച്ചൊരു കാരണവുമില്ലാതെ തന്നെ പിണറായി, മദനി ഇത്യാദി സഖാക്കളുടെ പേരുകള്‍ അടിക്കടി അച്ചടിച്ചുവിടുന്നുണ്ടല്ലോ? അങ്ങനെ വരുമ്പോള്‍ സഖാവിന്റെ സംശയം ന്യായമാണെന്ന്‌ തന്നെ പറയാം.ഇപ്പോള്‍ ഇതൊന്നുമല്ല സഖാവിന്റെ പ്രശ്നം. കോഴിക്കോട്‌ സ്ഥാനര്‍ത്ഥിയായ സഖാവ്‌ റിയാസ്‌ ഫാരീസിന്റെ നോമിനിയാണെന്ന പ്രചാര വേലയാണ്‌ ചില പിന്തിരിപ്പന്‍മാര്‍ നടത്തുന്നത്‌. ഇപ്പോള്‍ ഈ ആക്ഷേപം പ്രചരിപ്പിക്കുന്നത്‌ ജനതാദള്‍ നേതാവ്‌ വീരേന്ദ്രകുമാറാണ്‌. അപ്പോള്‍പ്പിന്നെ വീരന്റെ മനോനില തെറ്റി എന്ന ദക്ഷിണാമൂര്‍ത്തി സഖാവിന്റെ കണ്ടെത്തല്‍ നൂറ്‌ ശതമാനവും ശരിയാണ്‌. പക്ഷെ കോഴിക്കോട്‌ സീറ്റ്‌ വീരന്റെ കൈയ്യില്‍ നിന്നും പിടിച്ചെടുത്ത്‌, ചവിട്ടിപ്പുറത്താക്കിയതിന്‌ പിന്നിലെ 'ഗുട്ടന്‍സ്‌' മാത്രം ആര്‍ക്കും മനസ്സിലാകില്ല. ഇത്തരം സംശയാലുക്കളായ പിന്തിരിപ്പന്‍മാരെ സൈക്യാട്രിസ്റ്റ്‌ കൂടിയായ ദക്ഷിണാമൂത്തി സഖാവ്‌ കൗണ്‍സിലിംഗ്‌ നടത്തി സുഖപ്പെടുത്തിക്കളയുമെന്നാണ്‌ എ.കെ.ജി സെന്റര്‍ വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്‌.

പേയ്മെന്റ്‌ സീറ്റോ? അതെന്താണെന്ന്‌ പോലും സഖാക്കള്‍ക്കറിയില്ല. അങ്ങനെയൊരു വാക്കു തന്നെ ആദ്യമായിട്ടാണ്‌ കേള്‍ക്കുന്നത്‌. അല്ല, ഒന്നു ചോദിക്കട്ടെ അപ്പോള്‍ പണ്ട്‌ പ്രതിയോഗികള്‍ക്കെതിരായി ഈ വാക്ക്‌ ഉപയോഗിച്ചിട്ടില്ല?
ഇത്തരം ചോദ്യങ്ങള്‍ പരമാവധി കേട്ടില്ലെന്ന്‌ നടിക്കണം. തന്‍മാത്രയിലെ സര്‍ക്കാര്‍ ആപ്പീസറുടെ വേഷത്തില്‍ അഭിനയിച്ച്‌ തകര്‍ത്ത മോഹന്‍ലാലിന്റെ കഥ മനസ്സിലോര്‍ത്ത്‌, പാര്‍ട്ടിപ്പത്രം കക്ഷത്തൊന്ന്‌ മുറുക്കി, നാലു ചാല്‍ നടന്ന്‌ ഇഡ്രായേലിനെക്കുറിച്ച്‌ പറയാനാണ്‌ ജില്ലാ കമ്മിറ്റികള്‍ സഖാക്കള്‍ക്ക്‌ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. അപ്പോള്‍പ്പിന്നെ ഒന്നും കണ്ടില്ലെന്ന്‌ നടിക്കുക. എല്ലാം, തെരഞ്ഞെടുപ്പ്‌ വിജയവും സഖാവ്‌ മഅദനിയിലര്‍പ്പിച്ച്‌ സ്വസ്ഥമായിരിക്കുക.

ഇപ്പോ വായിക്കുന്നത്?