ചരിത്രപരമായ അബദ്ധങ്ങളും ദേശവിരുദ്ധമായ ചതികളും ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പൈതൃകമായ ജാതകദോഷമാണ്. ക്വിറ്റ് ഇന്ത്യാ സമരം മുതല്‍ ഏറ്റവും ഒടുവിലത്തെ ആണവക്കരാര്‍ വിവാദത്തില്‍ വരെ ചതിയുടെ ഈ കറുത്ത കൈപ്പാടുകള്‍ തെളിഞ്ഞു കാണുന്നതാണ്. മാതൃഭൂമിയുടെ ആത്മാഭിമാനവും സുരക്ഷയും ദേശാഭിമാനികളായ പ്രസ്ഥാനങ്ങളെ പ്രചോദിപ്പിക്കുന്നുവെങ്കില്‍ കമ്യൂണിസ്റ്റ് രാഷ്ട്രങ്ങളുടെ വളര്‍ച്ചയും ഉയര്‍ച്ചയുമാണ് എക്കാലത്തും ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് ആവേശവും മാര്‍ഗവുമായിട്ടുള്ളത്. ഏറ്റവും ഒടുവില്‍ ആണവക്കരാറിന്റെ പേരില്‍ യു പി എ സര്‍ക്കാരിനെ തകര്‍ക്കാനുള്ള അവരുടെ നീക്കം കാണുമ്പോള്‍ ഇവരുടെ ചോറെവിടെ? കൂറെവിടെ? എന്ന ചോദ്യമുയരുകയാണ്.
ആണവക്കരാറിന്റെ പേരില്‍ സംശയത്തിന്റെയും ആശങ്കയുടെയും പുകപടലങ്ങളുയര്‍ത്തി അതിന്റെ അനിവാര്യതയും മറച്ചുവെച്ച് മറ്റാര്‍ക്കോ വേണ്ടിയാണ് ഇടത് പക്ഷങ്ങള്‍ ഓച്ഛാനിച്ചു കൊണ്ടിരിക്കുന്നത്.കഴിഞ്ഞ ഒരു വര്‍ഷക്കാലമായി ആണവക്കരാറിന്മേലുള്ള ചര്‍ച്ചയും വിവാദങ്ങളും തുടര്‍ന്നു വരികയാണ്.ആഗോളതലത്തില്‍ ഊര്‍ജ്ജ പ്രതിസന്ധി അതിതീവ്രമായി തീരുകയും ചെയ്ത സാഹചര്യത്തില്‍ ഇന്ത്യയെ പോലുള്ള രാഷ്ട്രങ്ങള്‍ ഈ വഴികളില്‍ സ്വീകരിക്കേണ്ട ഇത്തരം ബദല്‍ വഴികള്‍ ഇന്ത്യയിലെ ഇടത് പക്ഷങ്ങള്‍ക്ക് ബോധ്യമാകാതെ പോവുന്നത് ആശ്ചര്യകരമാണ്.ആഗോള എണ്ണവില അടിക്കടി ഉയരുന്നു;ഇതിന്റെ പ്രതികൂലമായ പ്രതിധ്വനി ജനജീവിതത്തിന്റെ എല്ലാ തലങ്ങളിലും മുഴങ്ങുന്നു. എന്നിട്ടും അന്ധമായ അമേരിക്കന്‍ വിരുദ്ധതയുടെ പേരില്‍ രാജ്യത്തിന്റെ വികസന മാര്‍ഗങ്ങളെ അവര്‍ തടസ്സപ്പെടുത്തുകയാണ്.
ഈ എതിര്‍പ്പിനും തടസ്സവാദങ്ങള്‍ക്കും പ്രത്യയശാസ്ത്ര പ്രതിബദ്ധതയേക്കാള്‍ മേറ്റ്ന്തോ ചില കാരണങ്ങളാണെന്നാണ് സി പി എം നേതാക്കളുടെ വാക്കുകള്‍ സൂചിപ്പിക്കുന്നത്.ആണവ വിവാദത്തെ തുടര്‍ന്ന് പാര്‍ട്ടി സെക്രട്ടറി പ്രകാശ് കാരാട്ടും പി ബി അംഗം സീതാറാം യെച്ചൂരിയും സി പി എമ്മിന്റെ ദേശീയ ജിഹ്വയായ 'പീപ്പിള്‍സ് ഡെമോക്രസി'യില്‍ എഴുതിയ ലേഖനങ്ങള്‍ക്കും പ്രസ്താവനകള്‍ക്കും ചൈനീസ് മാധ്യമങ്ങള്‍ നല്കുന്ന പ്രാധാന്യം കണക്കിലെടുക്കുമ്പോഴാണ് ഇന്ത്യന്‍ കമ്യൂണിസ്റ്റുകള്‍ ആര്‍ക്കു വേണ്ടിയാണ് ഓച്ഛാനിക്കുന്നതെന്ന് ബോധ്യമാവുന്നത്.ചൈനയുടെ ഔദ്യോഗിക പത്രമായ 'പീപ്പിള്‍സ് ഡെയ്ലി' പോലും ഇതിന് പ്രാധാന്യം നല്കുന്നു.വ്യവസായ വികസനത്തില്‍ പ്രത്യേകിച്ചു ഓട്ടോമൊബെയില്‍ വ്യവസായ രംഗത്ത് ചൈനയ്ക്ക് സമാനമായ വികസനത്തിലേക്കാണ് ഇന്ത്യ കുതിക്കുന്നത്.
രാഷ്ട്രീയമായല്ല; വാണിജ്യവും വ്യവസായപരവുമായ ഒരു പ്രതിയോഗിസ്ഥാനം ഇന്ത്യയില്‍ ദര്‍ശിക്കുന്ന സാമ്പത്തിക വിദഗ്ധര്‍ ചൈനയിലുണ്ട്.ഇത്തരമൊരു ആശങ്കയാണോ ഇന്ത്യന്‍ കമ്യൂണിസ്റ്റുകളെയും അലട്ടുന്നത്?യു പി എ സര്‍ക്കാരിനെ ഉപയോഗിച്ചു കൈ നനയാതെ മീന്‍പിടിക്കാനുള്ള ശ്രമമാണ് കഴിഞ്ഞ നാല് വര്‍ഷക്കാലവും സി പി എം നടത്തിപോരുന്നത്. തൊഴിലുറപ്പ് പദ്ധതി വിവരാവകാശ നിയമം, കാര്‍ഷിക വായ്പ എഴുതി തള്ളല്‍, ആദിവാസി വന സംരക്ഷണ നിയമം, സച്ചാര്‍ ശുപാര്‍ശകള്‍ നടപ്പാക്കല്‍ തുടങ്ങിയ യു പി എ സര്‍ക്കാരിന്റെ നേട്ട പട്ടികകള്‍ തങ്ങളുടെ സമ്മര്‍ദ്ദഫലമായുള്ള കണക്ക് പുസ്തകങ്ങളിലും വിലക്കയറ്റം, നാണയപ്പെരുപ്പം തുടങ്ങിയ കെടുതികള്‍ സര്‍ക്കാരിന്റെ പിടലിക്കും കെട്ടിവെയ്ക്കുന്ന ഈ മൂന്നാംകിട രാഷ്ട്രീയത്തിന്റെ നാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സര്‍ക്കാരിനെ വീഴ്ത്തുമെന്നുള്ള ഭീഷണിയുമായി ഇടതുപക്ഷം ഏറ്റവും ഒടുവില്‍ രംഗത്തിറങ്ങിയിരിക്കുന്നത്.
പുലി വരുന്നേ,പുലി വരുന്നേ എന്നു പറഞ്ഞു പേടിപ്പിക്കുന്ന ഈ രാഷ്ട്രീയ കസര്‍ത്തില്‍ പുലി പോയിട്ട്; കടലാസ്സ് പുലി പോലും വരാനില്ല. വന്നാലും ആ പുലികളെ നേരിടാനുള്ള ആര്‍ജ്ജവും ഇച്ഛാശക്തിയുമുള്ള ഭരണാധികാരിയാണ് താനെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് തെളിയിച്ചു കഴിഞ്ഞു. ആണവക്കരാറും സി പി എം പിന്തുണയും സംബന്ധിച്ച ഏറ്റവും കര്‍ക്കശവും ദൃഢവുമായ തീരുമാനം കഴിഞ്ഞ വര്‍ഷം കല്‍ക്കത്തയിലെ ഒരു ഇംഗ്ലീഷ് പത്രത്തിന് നല്കിയ അഭിമുഖത്തില്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ചു കഴിഞ്ഞതാണ്. 'സര്‍ക്കാരിനെ ഭീഷണിപ്പെടുത്തി മുന്നോട്ടു പോകാനാവില്ല; വേണമെങ്കില്‍ പിന്തുണ പിന്‍വലിച്ചോളൂ".രണ്ടു ദിവസം കഴിഞ്ഞു യു പി എ അധ്യക്ഷ സോണിയാഗാന്ധിയും കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയും ഇത് ആവര്‍ത്തിച്ചു. ഒരു വര്‍ഷം കൂടി സര്‍ക്കാരിന്റെ കാലാവധിക്ക് വേണ്ടി രാഷ്ട്രത്തിന്റെ ഉത്തമ താത്പര്യവും ഭാവിയിലെ വികസന മാര്‍ഗങ്ങളും പണയം വെക്കുന്നതിലല്ല കോണ്‍ഗ്രസിന് താത്പര്യം.
മറിച്ചു രാജ്യാന്തര സമൂഹത്തിന്റെ മുമ്പില്‍ ഇന്ത്യന്‍ ഭരണകൂടത്തിന്റെ വിശ്വാസ്യതയും വികസന കാഴ്ചപ്പാടും സംരക്ഷിക്കുന്നതിലാണ്. മേല്‍പ്പുര ഇല്ലാത്തവന് എന്തിന് തീപ്പൊരിയെ പേടിക്കണം എന്ന നാടന്‍ ചൊല്ല് പോലെ;കമ്യൂണിസ്റ്റുകാര്‍ക്ക് എന്ത് രാജ്യ താത്പര്യം.അവര്‍ക്കെന്ത് വികസന താത്പര്യം.സഹനത്തിലൂടെയും സമരത്തിലൂടെയും രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യം നേടുകയും രാഷ്ട്ര പുനര്‍നിര്‍മാണം നടത്തുകയും ചെയ്ത കോണ്‍ഗ്രസിന്റെ പേറ്റ് നോവ് കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് മനസ്സിലാവില്ല. അറുപത് ലോക്സഭാ അംഗങ്ങളെ വെച്ചു ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നാല് വര്‍ഷമായി ഇടതുപക്ഷം, പ്രത്യേകിച്ചു സി പി എം കളിച്ചു കൊണ്ടിരിക്കുന്ന ചൂതാട്ടമാണ് ആണവക്കരാറിന്മേല്‍ കോണ്‍ഗ്രസ് എടുത്ത ഉറച്ച നിലപാടോടു കൂടി തകരാന്‍ പോവുന്നത്.
സമാജ്വാദി പാര്‍ട്ടി അടക്കമുള്ള ചെറുതും വലുതുമായ മതനിരപേക്ഷ പാര്‍ട്ടികളും ഗ്രൂപ്പുകളും വ്യക്തികളും യു പി എ സര്‍ക്കാരിന് നല്കാന് പോവുന്ന പിന്തുണ ഇടതുപക്ഷത്തിന്റെ അഹന്തക്കും ബി ജെ പിയുടെ അധികാരക്കൊതിക്കുമുള്ള കനത്ത പ്രഹരമായിരിക്കും.ചരിത്രത്തിന് ഏറെ പിന്നിലൊന്നുമല്ലാത്ത നാല് വര്‍ഷം മുമ്പുള്ള ലോക്സഭാ തിരഞ്ഞെടുപ്പു കാലത്തെ ഇന്ത്യന്‍ രാഷ്ട്രീയം ആരും മറന്നിട്ടില്ല. ഹൈടെക്ക് പ്രചരണത്തിലൂടെ കോടികള്‍ വാരി വിതറിയ ആ തിരഞ്ഞെടുപ്പില്‍ ഉയര്‍ന്നു കേട്ടത് ഇന്ത്യ തിളങ്ങുന്നു;ബി ജെ പി തനിച്ചു ഭാരതം ഭരിക്കുമെന്നുമുള്ള പ്രചാരണമായിരുന്നു.കോണ്‍ഗ്രസിന്റെ സ്ഥാനം ചരിത്രത്തിന്റെ ശവപ്പറമ്പായ കാഴ്ച ബംഗ്ലാവിലായിരിക്കുമെന്ന് ചിലര്‍ പ്രവചിച്ചു.സോണിയാഗാന്ധി അവസാനത്തെ കോണ്‍ഗ്രസ് അധ്യക്ഷയായിരിക്കുമെന്ന് അവര്‍ പറഞ്ഞു.
ബ്രിട്ടീഷ് സായ്വില്‍ നിന്നും ആരംഭിച്ച കോണ്‍ഗ്രസ് ഇറ്റലിക്കാരി മദാമ്മയില്‍ അവസാനിക്കുന്നുവെന്ന് ചിലര്‍ കണ്ടെത്തി. രാഷ്ട്രീയക്കാര്‍ മാത്രമല്ല; കാവിക്കും ചുവപ്പിനും പേനയുന്തുന്ന ചോറ്റു പട്ടാളമായ ചില രാഷ്ട്രീയ നിരീക്ഷകരുടെ നിഗമനമായിരുന്നത്. പക്ഷെ; ജനമനസ്സ് ശാന്തമായിരുന്നു. പാവങ്ങളില്‍ പാവങ്ങളായ പരകോടി മനസ്സുകളില്‍ ഉറങ്ങുന്ന വിശ്വാസത്തെ കാണാന്‍ ഹൈടെക്ക് ആചാര്യന്മാര്ക്ക് കണ്ണുണ്ടായില്ല. ജനഹിതം കാണാത്ത അവര്‍ പ്രവചിച്ചു. ബി ജെ പിയ്ക്ക് തനിച്ച് 275-280 സീറ്റ്. എന്‍ ഡി എ സഖ്യത്തിന് 300ലേറെ സീറ്റ്. കോണ്‍ഗ്രസ് രണ്ടക്കത്തിലൊതുങ്ങും. പക്ഷെ;മെയ് 13ന് നടന്ന ആ നിശബ്ദ വിപ്ലവം ബി ജെ പിക്ക് നല്‍കിയത് അധികാരവാസമല്ലായിരുന്നു; വനവാസമായിരുന്നു. ആയിരം കോടിയുടെ ഇന്ത്യാ ഷൈനിംഗിലും ഫീല്‍ ഗുഡ് ഫാക്ടിലും പട്ടിണിപ്പാവങ്ങള്‍ വീണില്ല.
ഉന്നതകുല വ്യവസായികളുടെയും മധ്യവര്‍ഗ ബുദ്ധിജീവികളുടെയും കണക്കും കണക്ക് കൂട്ടലും തെറ്റിച്ചത് ഇന്ത്യന്‍ ഗ്രാമങ്ങളിലെ ചേറ് പുരണ്ട കൈകളാണ്. എക്കാലവും കോണ്‍ഗ്രസിനെ രക്ഷിച്ചതും ചിലപ്പോള്‍ ശിക്ഷിച്ചതും ആ കരങ്ങള്‍ തന്നെയായിരുന്നു.കോണ്‍ഗ്രസിനെ കാഴ്ചബംഗ്ലാവിലടക്കാന്‍ മോഹിച്ച കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഇന്ന് ആഗോള കാഴ്ച ബംഗ്ലാവില്‍ രൂപം പോലും നഷ്ടമായ ഫോസിലുകളാണ്.ചരിത്രം തന്നില്‍ നിന്നാരംഭിക്കണമെന്ന് വാശിപിടിച്ച ഏകാധിപതിയായ ഭരണാധികാരിയെ കുറിച്ചുള്ള കഥ നമുക്കറിയാം.തന്റെ കോഴി കൂവിയിട്ടാണ് നേരം വെളുക്കുന്നതെന്ന് ധരിച്ച വിഡ്ഢിയായ വൃദ്ധയുടെ കഥയും നാം കേട്ടിട്ടുണ്ട്. തന്റെ പൃഷ്ഠം കുലുക്കുന്നത് കണ്ട് താന്‍ ഭൂമി കുലുക്കുകയാണെന്ന് കരുതുന്ന ചെറുപക്ഷിയും ഉത്തരം താങ്ങുന്നുവെന്നു കരുതുന്ന പല്ലിയുമൊക്കെ ധാരണ തെറ്റുള്ള ജീവികളാണ്.
പ്രജ്ഞയില്‍ വരള്‍ച്ച വീണ ഇന്ത്യന്‍ കമ്യൂണിസ്റ്റുകാരെയും നയിക്കുന്നത് ഈ വികലബുദ്ധിയാണ്. സഖാക്കളെ;നിങ്ങള്‍ ആനപ്പുറത്ത് നിന്നിറങ്ങുക;ആനയാണോ നിങ്ങളാണോ വലുതെന്ന് അപ്പോള്‍ അറിയാം.ഇടത് പക്ഷത്തിന്റെ അന്ത്യശാസനത്തിന്റെ നാളായ ജൂണ്‍ ഏഴ് ഒന്നും സംഭവിക്കാതെ കടന്നു പോകും.പ്രധാനമന്ത്രി ജി എട്ട് സമ്മേളനത്തില്‍ പങ്കെടുക്കും.അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സുമായി ചര്‍ച്ചയും നടത്തും. ആണവക്കരാര്‍ നടപ്പിലാകും. ഇതൊന്നും പ്രവചനമല്ല; കാണാന്‍ പോകുന്ന പൂരമാണ്. പത്തുവര്‍ഷം കഴിഞ്ഞു ഇന്ത്യ ഈ കരാറിന്റെ ആനുകൂല്യങ്ങള്‍ അനുഭവിക്കും. അല്ലെങ്കില്‍ ചരിത്രം ഇന്ത്യയിലെ ഇടതുപക്ഷത്തെ നോക്കി കുറ്റക്കാരെന്ന് വിധിക്കും.
Monday, July 7, 2008
ചൈനയുടെ താത്പര്യങ്ങളും, ഇടതുകക്ഷികളുടെ നിലപാടും.
ഭാവിയില്‍ ഇന്ത്യ നേരിടേണ്ടിവരുന്ന പ്രധാനവെല്ലുവിളി ഊര്‍ജ്ജപ്രതിസന്ധിയാണ്.ഇതു മുന്‍കൂട്ടിക്കണ്ടാണ് ഇന്ത്യയുടെ വികസനത്തിന് അധികഊര്‍ജ്ജം ലഭ്യമാക്കാന്‍ പ്രധാനമന്ത്രി ഡോ. മന്മോഹന് സിംഗ് വളരെ പ്രയോജനകരമായ ഇന്തോ-അമേരിക്കന്‍ ആണവക്കരാര്‍ എന്ന ആശയം വിഭാവനം ചെയ്തത്.പരമ്പരാഗത ഊര്‍ജ്ജസ്രോതസ്സുകളായ പ്രകൃതിധാതുക്കളും ഫോസില്‍ ഫ്യൂവലുകളും ലഭ്യമല്ലാത്തതും കല്ക്കരിയെക്കാള് ശുദ്ധവും കാറ്റിനെക്കാള്‍ ആശ്രയയോഗ്യവുമാണെന്നത് ആണവോര്‍ജ്ജത്തിന്റെ ആവശ്യകത വര്‍ദ്ധിപ്പിക്കുന്നു.ആണവോര്‍ജ്ജ ഗവേഷണം, ഊര്‍ജ്ജവികസനം, റിയാക്ടറുകളുടെ രൂപകല്‍പ്പന,നിര്‍മ്മാണ പ്രവര്‍ത്തനക്ഷമത, റിയാക്ടര്‍ പരീക്ഷണം എന്നീ മേഖലകളിലെല്ലാം ആണവക്കരാറിലൂടെ അമേരിക്കന്‍ സാങ്കേതിക സഹായം ലഭിക്കും. ഇന്ധനദൗര്‍ലഭ്യം നേരിടുന്ന ഇന്ത്യയ്ക്ക് യഥേഷ്ടം യുറേനിയവും കിട്ടും. ഇതുമൂലം 40 രാജ്യങ്ങള്‍ ഉള്‍പ്പെട്ട ന്യൂക്ലിയര്‍ സപ്ലേ ഗ്രൂപ്പില്‍ നിന്നും സ്വതന്ത്രമായി ഉഭയകക്ഷി കരാറിലൂടെ ഇന്ത്യയ്ക്ക് ഇന്ധനം നേടാനാവും.
അതുകൊണ്ടുതന്നെ ഇന്തോ-അമേരിക്കന്‍ ആണവക്കരാര്‍ രാജ്യത്തിന്റെ ഊര്‍ജ്ജസുരക്ഷയ്ക്ക് അത്യന്താപേക്ഷിതമാണ്.വളരെപുരാതന സാങ്കേതിവിദ്യ ഉപയോഗിച്ച് 1955മുതല്‍ ഇന്ത്യ ആണവനിലയങ്ങള്‍ ഉണ്ടാക്കി ഊര്‍ജ്ജം ഉല്‍പ്പാദിപ്പിച്ചു വരുന്നു.എന്നാല്‍ നാളിതുവരെ ഇന്ത്യയുടെ ആണവകേന്ദ്രങ്ങള്‍ക്ക് അപകടങ്ങള്‍ ഉണ്ടായിട്ടില്ല എന്നത് അഭിനന്ദനാര്‍ഹമാണ്.മാത്രമല്ല ആണവക്കരാറിലൂടെ അതിനൂതന അമേരിക്കന്‍ സാങ്കേതികവിദ്യ ലഭിക്കുമ്പോള്‍ കൂടുതല്‍ സാങ്കേതിക മേന്മയുള്ള ആണവനിലയങ്ങള്‍ വിജയകരമായി പ്രവര്‍ത്തിപ്പിക്കാന്‍ ഇന്ത്യക്കാവും. ആഗോള ഊര്‍ജ്ജ ആവശ്യത്തിനായി കൂടുതലായി ഉപയോഗിക്കുന്ന സ്രോതസ്സ് കല്‍ക്കരിയാണ്.ഊര്‍ജ്ജത്തിന്റെ 40 ശതമാനവും ലഭിക്കുന്നത് കല്‍ക്കരിയില്‍നിന്നാണ്. ഇന്നത്തെ നിലയില്‍ ഉപയോഗം തുടര്‍ന്നാല്‍ 280 വര്‍ഷത്തേക്ക് ഉള്ള കല്‍ക്കരി ധാതു മാത്രമേ ഭൂമിയിലുള്ളൂ. തന്നെയുമല്ല കല്‍ക്കരി അപകടകാരിയായ ഉര്‍ജ്ജ ഉറവിടം കൂടിയാണ്.
ഖാനനം വഴി പ്രതിവര്‍ഷം 10,000പേര്‍ക്ക് ജീവഹാനി സംഭവിക്കുന്നു.5,54,000പേര് ആസ്മാരോഗത്തിനും 10,000 പേര് ബ്രോങ്കൈറ്റിസിനും അടിമപ്പെടുന്നു.വളരെ പ്രതീക്ഷയുള്ള മറ്റൊരു ഊര്‍ജ്ജസ്രോതസ്സാണ് സോളാര്‍.പ്രകൃതിക്ക് ആഘാതമേല്‍ക്കാതെ ഊര്‍ജ്ജം ഉല്‍പ്പാദിപ്പിക്കാം എന്നതാണ് ഇതിന്റെ പ്രത്യേകത. എന്നാല്‍ വേഗത്തില്‍ അധിക ഊര്‍ജ്ജം ഉല്‍പ്പാദിപ്പിക്കാനുള്ള ശേഷിക്കുറവും ഉല്‍പ്പാദന ചിലവും സോളാറിന്റെ പോരായ്മയാണ്.മേന്മയുള്ളതും പ്രകൃതിക്ക് കോട്ടം തട്ടാത്തതുമായ വിലകുറഞ്ഞ ഊര്‍ജ്ജസ്രോതസ്സാണ് കാറ്റ്.പക്ഷേ അതിവേഗ ഊര്‍ജ്ജ ഉല്‍പ്പാദന ക്ഷമതയില്ലായ്മ അതിനുണ്ട്.കാറ്റിന്റെ ദിശയും വേഗതയും മാറിക്കൊണ്ടിരിക്കുന്നതും വളരെക്കൂടുതല്‍ പ്രദേശം ഇതിനായി ഉപയോഗിക്കേണ്ടിവരുന്നതും ഈ സ്രോതസ്സിന് തടസ്സമാകുന്നു. അനുഗൃഹീതമായ ഒരു ഊര്‍ജ്ജസ്രോതസ്സാണ് ജലപദ്ധതികള്‍.
വളരെ വിലകുറഞ്ഞ ഊര്‍ജ്ജ ഉല്‍പ്പാദനംഇതുവഴി സാധ്യമാണ്.മഴയുടെ കുറവും ഡാമുകളില്‍ മണലടിയുന്നതും ജലത്തില്‍നിന്നുള്ള ഊര്‍ജ്ജ ഉല്‍പ്പാദനത്തിന് കുറവുണ്ടാക്കുന്നു. 1970 കളില്‍ ജല ഊര്‍ജ്ജ ഉല്‍പ്പാദനത്തില്‍ സ്വയംപര്യാപ്തമായിരുന്ന കേരളത്തില്‍പ്പോലും ഇന്ന് പവര്‍കട്ടിന്റെ കാലമാണ്.പുതിയ അണകെട്ടുമ്പോള്‍ സമ്പുഷ്ടമായ അനേകായിരം ഏക്കര്‍ കൃഷിഭൂമി വെള്ളത്തിനടിയിലാകുമെന്നതും ഭക്ഷ്യസുരക്ഷയില്ലാത്ത കേരളം പോലുള്ള സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ ആഘാതമാകും.ഈ സാഹചര്യത്തിലാണ് വളരെ വേഗത്തിലും വലിയ അളവിലും ഉല്‍പ്പാദനശേഷിയുള്ള ആണവോര്‍ജ്ജ സ്രോതസ്സിന് പ്രാധാന്യമേറുന്നത്. ആഗോള ആണവകേന്ദ്രങ്ങളില്‍ നിലവില്‍ ഉപയോഗിക്കുന്ന ഊര്‍ജ്ജസ്രോതസ്സ് യുറേനിയമാണ്.ഇന്ത്യയ്ക്ക് പ്രകൃതിദത്ത ഊര്‍ജ്ജ സ്രോതസ്സ് വളരെ കുറച്ചുമാത്രമേ ഉള്ളൂ എന്നതാണ് പ്രധാന വൈകല്യം.
അതുകൊണ്ട് ചൈനയെക്കാള്‍ കൂടുതല്‍ റിയാക്ടറുള്ള ഇന്ത്യയ്ക്ക് ആണവോര്‍ജ്ജം അവരെക്കാള്‍ പകുതി മാത്രമേ ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുന്നുള്ളൂ. ഇതിനു മൂലകാരണം ആണവ നിര്‍വ്യാപന കരാര്‍ ഒപ്പിടാത്തതിനാല്‍ ഇന്ത്യയ്ക്ക് മറ്റു രാജ്യങ്ങള്‍ യുറേനിയം നല്‍കുന്നില്ല എന്നതുതന്നെ.123 കരാറില്‍ അമേരിക്കയുമായി ഒപ്പിടുമ്പോള്‍ ചൈനയ്ക്ക് ലഭിച്ചതിനേക്കാള്‍ ഏറെ നേട്ടമാണ് ഇന്ത്യയ്ക്ക് കിട്ടുന്നത്.ആണവ ഇന്ധനത്തില്‍ നിന്ന് വൈദ്യുതി ഉല്പാദിപ്പിച്ചതിനുശേഷം അവശിഷ്ടമായ യുറേനിയത്തില്‍ നിന്നും ഇന്ധനം പുനഃസംസ്കരിക്കാനുള്ള അവകാശം ഇന്ത്യയ്ക്കുണ്ട്. എന്നാല്‍ ഈ അവകാശം ചൈനയ്ക്കില്ല. ഇതുകൊണ്ട് ഇന്ത്യയ്ക്ക് വന്‍ലാഭവും അണുവായുധം ഉണ്ടാക്കാനുള്ള ഇന്ധനവും ലഭിക്കും.ചൈനയുടെ ആണവകേന്ദ്രങ്ങളില്‍ യഥേഷ്ടം പരിശോധന നടത്താന്‍ അമേരിക്കയ്ക്കും ഓസ്ട്രേലിയയ്ക്കും അവകാശമുണ്ട്.
എന്നാല്‍ ഇന്ത്യയില്‍ നിര്‍ബന്ധ പരിശോധനയില്ല.രാഷ്ട്രീയ കാരണങ്ങള്‍ പലതും അമേരിക്ക ചൈനയുമായുള്ള കരാറില്‍ നിര്‍ബന്ധപൂര്‍വ്വം ഏര്‍പ്പെടുത്തിയിട്ടുണ്ട്.ചൈനയുടെ പാക്കിസ്ഥാന് അനുകൂല നിലപാടും ടിബറ്റിലെ ജനാധിപത്യ പ്രവര്‍ത്തനത്തിലെ വിയോജിപ്പും മാത്രമല്ല അമേരിക്കയുടെ താത്പര്യത്തിനു വിരുദ്ധമായി നിലപാടെടുത്താല്‍പോലും ആണവവസ്തുക്കളുടെ ഇടപാട് നിര്‍ത്തിവയ്ക്കാന്‍ അവര്‍ക്ക് അധികാരം നല്‍കുന്നതാണ് കരാര്‍.എന്നാല്‍ ഇന്ത്യയുമായുള്ള രാജ്യാന്തര വിഷയങ്ങള്‍ കരാറില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.തന്നെയുമല്ല സഹകരണ അടിസ്ഥാനത്തിലാണ് ഇന്ത്യയുമായി അമേരിക്ക കരാറിലേര്‍പ്പെടുന്നതുപോലും.ചൈന ഇറക്കുമതി ചെയ്യുന്ന ആണവ വസ്തുക്കള്‍ പരിശോധിക്കാനുള്ള അവകാശം അമേരിക്കയ്ക്കുണ്ട്.ആണവശുദ്ധീകരണം, പുനഃസംസ്ക്കരണം എന്നിവയ്ക്ക് ചൈനയില്‍ ഓസ്ട്രേലിയയ്ക്ക് അവകാശം നല്‍കിയിട്ടുണ്ട്.
അതേസമയം ഇന്ത്യയ്ക്ക് ആണവവസ്തുക്കള്‍ നല്കുന്ന രാജ്യങ്ങളുമായി സ്വതന്ത്രമായി കരാറില്‍ ഏര്‍പ്പെടാനും സംസ്ക്കരണം,ശുദ്ധീകരണം,ഗവേഷണം എന്നീ പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണ്ണ അവകാശവും സ്വാതന്ത്ര്യവും നല്‍കുമെന്നും കരാറില്‍ വ്യവസ്ഥയുണ്ട്.ഇവിടെയാണ് ചൈനയുടെ എതിര്‍പ്പിനെ വിലയിരുത്തേണ്ടത്.ഇന്ത്യാ-അമേരിക്കന്‍ ആണവക്കരാര്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ ചൈനയെ മറികടന്ന് ഏഷ്യയിലെ വന്‍ ശക്തിയായി ഇന്ത്യ കുതിക്കുമെന്നത് അവരെ ആശങ്കയിലാക്കുന്നു.ഇന്ത്യയുടെ ത്വരിത വളര്‍ച്ച മുന്നില്‍ കണ്ടുകൊണ്ടാണ് ചൈന കരാറിന് തടയിടാന്‍ ശ്രമിക്കുന്നത്.ഇന്ത്യയ്ക്ക് അമേരിക്കയും മറ്റു രാജ്യങ്ങളും നല്കുന്ന മുന്‍ഗണനയെ എതിര്‍ക്കുന്ന പാക്കിസ്ഥാന്റെ നിലപാടും ചൈനയ്ക്ക് സമാനമാണ്.ആണവ വ്യാപനക്കരാര്‍ അംഗീകരിക്കാതെ ആണവ സാങ്കേതിക വിദ്യ നേടുന്ന ലോകത്തെ ഏക രാജ്യമെന്ന നേട്ടം 123 കരാറിലൂടെ ഇന്ത്യയ്ക്ക് സ്വന്തമാകും. ആണവമേഖലയില്‍ വികസിത രാജ്യങ്ങളുമായി സഹകരണം സാധ്യമാകും.
ഇപ്പോള്‍ നേരിടുന്ന ഇന്ധനക്ഷാമത്തെ ഫലപ്രദമായി നേരിട്ടുകൊണ്ട് ഒരു അണുശക്തി രാജ്യമാകാന്‍ കഴിയും. വാണിജ്യാടിസ്ഥാനത്തില്‍ നൂതന തോറിയം അധിഷ്ഠിത ആണവ സാങ്കേതിക ഇടപാട് മറ്റു രാജ്യങ്ങളുമായി നടത്താനാവും.ലോകത്ത് ഏറ്റവും കൂടുതല്‍ തോറിയം ധാതുശേഖരമുള്ള രാജ്യമാണ് ഇന്ത്യ. ഇന്ന് ഓസ്ട്രേലിയയും അമേരിക്കയുംപോലുള്ള യുറേനിയം ധാതു കൂടുതലുള്ള രാജ്യങ്ങള്‍ ആണവസാങ്കേതികവിദ്യ വാണിജ്യാടിസ്ഥാനത്തില്‍ കൈമാറ്റം ചെയ്യുന്നതുപോലെ രാസപ്രവര്‍ത്തനത്തിലൂടെ അണുവിഘടനം നടത്താന്‍ കഴിയുന്ന തോറിയം മേഖലയില്‍ ഇന്ത്യയ്ക്ക് അതിവേഗം മുന്നേറാനാകും.അമേരിക്കന്‍ വിദ്വേഷത്തിന്റെ പേരില്‍ കരാറിനെ എതിര്‍ക്കുന്ന ഇടതുകക്ഷികള്‍ വ്യക്തമായും സ്ഥായിയായും എതിരഭിപ്രായം പ്രകടിപ്പിക്കുന്നില്ല.
രാജ്യത്തിന്റെ സ്വാതന്ത്ര്യവും പരമാധികാരവും പണയപ്പെടുത്തുന്നുവെന്നും സ്വതന്ത്രവിദേശനയത്തെ കരാര്‍ തകര്‍ക്കുന്നുവെന്നും ആരോപണമുയര്‍ത്തുന്ന ഇടതുകക്ഷികള്‍ ചൈനയും റഷ്യയും അമേരിക്കയുമായി കരാറിലേര്‍പ്പെട്ടത് കാണാത്തതെന്ത്?കരാറിലൂടെ അവരുടെ പരമാധികാരവും സ്വാതന്ത്ര്യവും തകര്‍ന്നോ?34വര്‍ഷമായി ആണവ ഇന്ധനത്തിന്റെയും സാങ്കേതികവിദ്യയുടെയും കാര്യത്തില്‍ ഒറ്റപ്പെടുന്ന ഇന്ത്യയുടെ ഊര്‍ജ്ജസംരക്ഷണത്തില്‍ യു.പി.എ.മുന്നണിയിലെ ഇടതുകക്ഷികള്‍ കാട്ടുന്ന നിഷേധനിലപാട് സംശയം ഉളവാക്കുന്നു. പിന്തുണ പിന്‍വലിക്കുമെന്ന് വാദം മുഴക്കുന്ന ഇടതു സമീപനം ജനദ്രോഹപരം.

Monday, June 30, 2008
അച്ചു മാമന്റെ ഒരു ഭാഗ്യം... എന്തെല്ലാം കാണണം?
Monday, June 9, 2008
അച്യുതാനന്ദന് എന്ന അലങ്കാരപ്പാവ
നല്ല പ്രതിപക്ഷ നേതാവായിരുന്നു വി.എസ്. അച്യുതാനന്ദന്. ആന്റണിയും ഉമ്മന്‍ചാണ്ടിയും കേരളം ഭരിക്കുമ്പോള്‍ വി.എസ്.ഏറ്റെടുത്ത് വിജയിപ്പിച്ച ജനകീയ പ്രശ്നങ്ങള്‍ക്കു കണക്കില്ല. അദ്ദേഹം കയറിച്ചെല്ലാത്ത കാടുകള്‍ ഇല്ലായിരുന്നു. സമരസന്ദേശവുമായി ഓടിയെത്താത്ത കൃഷിനിലങ്ങള്‍ ഇല്ലായിരുന്നു. പീഡിതവനിതയുടെ സാന്ത്വനമായിരുന്നു വി.എസിന്റെ വചനങ്ങള്‍. മണ്ണിന്റെയും പെണ്ണിന്റെയും വിട്ടുവീഴ്ചയില്ലാത്ത സംരക്ഷകനും പോരാളിയുമായി ഒരു വൃദ്ധന് കേരളത്തിലെ ഏതു യുവനേതാവിനെക്കാളും വീറോടെ ഓടിനടന്ന കാലത്തെക്കുറിച്ച് ഓര്‍ത്തുപോകുന്നു.പാമോയില്‍ അഴിമതിക്കേസ് ഏറ്റെടുത്തു.ഇടമലയാര്‍ ടണല്‍ നിര്‍മ്മാണത്തിലെ അഴിമതിയും കുംഭകോണവും ഉയര്‍ത്തിക്കാട്ടി.മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ചോര്‍ച്ചയും മതികെട്ടാന്‍ മല ഭൂമികയ്യേറ്റവും ജനശ്രദ്ധയില്‍ എത്തിയത് വി.എസ്. പലകുറി അവിടം സന്ദര്‍ശിച്ചപ്പോഴാണ്. മാധ്യമ പ്രവര്‍ത്തകര്‍ക്ക് എപ്പോഴും കിടുക്കന്‍ വാര്‍ത്തകളുടെ വറ്റാത്ത ഉറവയായിരുന്നു അന്നത്തെ അച്യുതാനന്ദന്. വെറും വെട്ടിനിരത്തല്‍ രാഷ്ട്രീയക്കാരനായി വി.എസിനെ ചിത്രീകരിക്കാന്‍ ശ്രമിച്ചവര്‍പോലും അദ്ദേഹം ഏറ്റെടുത്ത വിഷയങ്ങളുടെ ഗഹനതയും അര്‍ത്ഥപ്പൊലിമയും മനസ്സിലാക്കി. രാഷ്ട്രീയ പക്ഷപാതം കൊണ്ട് ചേരിതിരിഞ്ഞുപോയ പുരുഷപ്രജകളേക്കാള്‍ കൂടുതല്‍ സ്ത്രീ സമൂഹം വി.എസ്.എന്ന വൃദ്ധനായ പോരാളിയെ ഇഷ്ടപ്പെട്ടു. വീട്ടമ്മമാരും വിദ്യാര്‍ഥിനികളും യുവതികളും സി.പി.എമ്മിന്റെ രാഷ്ട്രീയം നോക്കാതെ അച്യുതാനന്ദനെ ഇഷ്ടപ്പെട്ടു. അവര്‍ അദ്ദേഹത്തെ സ്നേഹപൂര്‍വ്വം 'അച്ചുമ്മാന്' എന്ന് വിളിച്ചു. നീട്ടിയും കുറുക്കിയും ഉള്ള അദ്ദേഹത്തിന്റെ സംഭാഷണശൈലി ജനങ്ങള്‍ ആസ്വദിച്ചു. വായ്മൊഴി വഴക്കത്തിന്റെ ചാരുതയെന്നൊന്നും ആരും വ്യാഖ്യാനിക്കാതെ തന്നെ വി.എസ്സിന്റെ വാക്കുകള്‍ കേരളം ശ്രദ്ധിച്ചു. സി.പി.എം. നേതൃത്വം അച്യുതാനന്ദനെ നിയമസഭാ സ്ഥാനാര്‍ത്ഥിയാക്കില്ലെന്ന് വന്നപ്പോള്‍ കേരളത്തിലുടനീളം യുവാക്കള്‍ അദ്ദേഹത്തിനുവേണ്ടി തെരുവിലിറങ്ങി. ഗത്യന്തരമില്ലാതെ സി.പി.എം. പോളിറ്റ് ബ്യൂറോ കൂടി തീരുമാനം മാറ്റേണ്ടിവന്നു. കേരളത്തില്‍ മുമ്പൊരു നേതാവിന്റെയും രാഷ്ട്രീയ ജീവിതത്തില്‍ ഇങ്ങനൊരു അനുഭവം ഉണ്ടായിട്ടില്ല. ജനങ്ങള്‍ കൂട്ടമായി ആജ്ഞാപിച്ച് പാര്‍ട്ടി തീരുമാനം തിരുത്തിക്കുകയും വി.എസ്.നിയമസഭാ സ്ഥാനാര്‍ത്ഥിയാകുകയും ഒടുവില്‍ മുഖ്യമന്ത്രിയായിത്തീരുകയും ചെയ്തു.
അവിടെ എല്ലാം അവസാനിച്ചു. ഭരണാധികാരിയുടെ കിരീടം അച്യുതാനന്ദന്റെ ചതുരശിരസ്സിന് തീരെ ചേരുന്നില്ല. അധികാരമില്ലാത്ത ഒരു അലങ്കാരപ്പാവയെപ്പോലെ സി.പി.എമ്മിലെ പെരുച്ചാഴികളായ നേതാക്കളുടെ തടവിലാണ് ഇന്ന് വി.എസ്. അച്യുതാനന്ദന്. കേരളം കണ്ട ഏറ്റവും മോശപ്പെട്ട ഒരു സര്‍ക്കാരിന്റെ തലപ്പത്ത് കാലം വി.എസ്സിനെ കൊണ്ടെത്തിച്ചിരിക്കുന്നു. പ്രതിപക്ഷ നേതാവെന്ന നിലയില്‍ ദീര്‍ഘമായി അദ്ദേഹം പറഞ്ഞുകൊണ്ടിരുന്ന ഒരു കാര്യവും ചെയ്യാന്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ പറ്റിയിട്ടില്ല. കോട്ടയം പാര്‍ട്ടി സമ്മേളനം വി.എസ്സിന്റെ നാവിന് ക്ലിപ്പിട്ടു കഴിഞ്ഞതിനാല്‍ സത്യസന്ധമായ ഒരു അഭിപ്രായവും ഇനി കേരളം അദ്ദേഹത്തില്‍ നിന്ന് കേള്‍ക്കാനും പോകുന്നില്ല. മുഖ്യമന്ത്രി അച്യുതാനന്ദന് പ്രതിപക്ഷനേതാവായിരുന്ന അച്യുതാനന്ദന്റെ കടുത്ത ശത്രുവാണ്.സമരനേതാവായിരുന്ന വി.എസും ഭരണാധികാരിയായ അച്യുതാനന്ദനും തമ്മില്‍ ഒരു ചേര്‍ച്ചയുമില്ല. മുമ്പ് ഒരു നേതാവെന്ന നിലയില്‍ ജനങ്ങളോട് വി.എസ്. പറഞ്ഞുകൊണ്ടിരുന്ന കാര്യങ്ങളെല്ലാം അദ്ദേഹം അപ്പടി വിഴുങ്ങിക്കളഞ്ഞു. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികം പിന്നിട്ട ഈവേളയില്‍ മുഖ്യമന്ത്രിയുടെ മുഖത്തു സൂക്ഷിച്ചു നോക്കിയാല്‍ അരുതാത്തതു ചെയ്യുന്നതിന്റെ വിമ്മിഷ്ടവിഷമങ്ങള്‍ ആര്‍ക്കും കാണാനാവുന്നുണ്ട്. എത്രവലിയ ഗതികേടിലാണ് വി.എസ്.അകപ്പെട്ടിരിക്കുന്നത്.ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവായിരുന്ന വി.എസ്. ആയിരത്തിയഞ്ഞൂറ് കോടി രൂപയുടെ അഴിമതി ആരോപിച്ചു. അവിശ്വാസ പ്രമേയം നിയമസഭയില്‍ കൊണ്ടുവന്നു. ലോട്ടറി വില്‍പ്പനക്കാരില്‍ നിന്ന് അയ്യായിരം കോടി രൂപയുടെ നികുതിക്കുടിശ്ശിക പിരിച്ചെടുക്കാത്തത് അഴിമതിയാണെന്ന് കുറ്റപ്പെടുത്തി.
മാസങ്ങള്‍ക്കു ശേഷം വി.എസ്. മുഖ്യമന്ത്രിയായി ഇടതുമന്ത്രിസഭ അധികാരമേറ്റു. ലോട്ടറി വില്‍പ്പനക്കാരുടെ നികുതിക്കുടിശ്ശിക ഉടന്‍ പിരിച്ചെടുക്കാനുള്ള നടപടികളല്ലേ തന്റെ ധനകാര്യ മന്ത്രിയെക്കൊണ്ട് മുഖ്യമന്ത്രി ചെയ്യിക്കേണ്ടത്. രണ്ടുവര്‍ഷമായിട്ടും അതേക്കുറിച്ച് നാട്ടുകാര്‍ക്ക് യാതൊന്നുമറിഞ്ഞുകൂടാ. നമ്മള് എല്ലാം മറന്നുപോയിരിക്കുമെന്നാകും മുഖ്യമന്ത്രിയുടെ വിചാരം. എങ്ങനെ മറക്കും? കാലിയായ ഖജനാവിലേക്ക് അയ്യായിരം കോടി രൂപ ഒഴുകി എത്തുന്ന കാര്യമല്ലേ? 1500 കോടി രൂപ കൈക്കൂലി വാങ്ങി അയ്യായിരം കോടിയുടെ നികുതി ഇളവു ചെയ്തെന്ന ഗുരുതരമായ ആരോപണം ഉന്നയിച്ചവരുടെ പക്കല്‍ ഇപ്പോള്‍ ആ ഫയലുകളെല്ലാം ഉണ്ടാകണമല്ലോ? കഴിഞ്ഞ രണ്ടുകൊല്ലത്തിനുള്ളില് സര്‍ക്കാര്‍ അതിന്മേല് എന്തുനടപടിയെടുത്തു?ലോട്ടറി നികുതിക്കുടിശ്ശിക പിരിച്ചെടുക്കാന്‍ ഉദ്യോഗസ്ഥന്മാരുടെ ഒരു യോഗം വിളിച്ചിരുന്നു മുഖ്യമന്ത്രി. ധനമന്ത്രി ഐസക്ക് അത് കയ്യോടെ റദ്ദാക്കി. അതിന്റെ പിന്നാലെയാണ് ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന്റെ മക്കളില്‍ നിന്ന് സി.പി.എമ്മിന്റെ മുഖപത്രം രണ്ടുകോടി രൂപ കോഴവാങ്ങി എന്ന് വാര്‍ത്ത പുറത്തുവന്നത്. വിവാദമായപ്പോള്‍ പോളിറ്റ് ബ്യൂറോ ഇടപെട്ട് കോഴപ്പണം തിരിച്ചുകൊടുപ്പിച്ചു. ഒരു പണമിടപാട് സ്ഥാപനത്തിന്റെ പേരില്‍ പൊലീസ് നടപടി നടന്നുവരുമ്പോള്‍ അതിന്റെ ഉടമയില്‍ നിന്ന് ഒരു കോടി രൂപ കൈപ്പറ്റിയതിന് ദേശാഭിമാനിയുടെ ഡപ്യൂട്ടി ജനറല്‍ മാനേജരെ പുറത്താക്കേണ്ടി വന്നു.
പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി കഴിഞ്ഞ ദിവസം സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ട് എഴുതിയ ലേഖനത്തില്‍ ഇങ്ങനെ പറയുന്നു: 'ഞങ്ങളുടെ ഭരണത്തിനെതിരെ അഴിമതി ആരോപിച്ച് അവിശ്വാസ പ്രമേയം കൊണ്ടുവന്നവര്‍ എന്തുകൊണ്ട് ആ ആരോപണങ്ങളുടെ പേരില്‍ നടപടി സ്വീകരിക്കുന്നില്ല?ഒന്നുകില്‍ ജനങ്ങളെ കബളിപ്പിക്കാന്‍ ഇല്ലാത്ത അഴിമതിആരോപണങ്ങള്‍ നടത്തി. അല്ലെങ്കില്‍ ആ അഴിമതികളെല്ലാം ഇപ്പോള്‍ ഇടതുമുന്നണി ചെയ്യുന്നു.'നിസ്സഹായനാണ് മുഖ്യമന്ത്രി അച്യുതാനന്ദന്.അദ്ദേഹത്തില്‍ വലിയ പ്രതീക്ഷ അര്‍പ്പിച്ച ജനങ്ങളെ മുഴുവന്‍ രണ്ടുകൊല്ലം കൊണ്ട് നിരാശരാക്കിക്കളഞ്ഞു. ഒരു പ്രക്ഷോഭകാരിക്ക് നല്ല ഭരണാധികാരിയാകാനാവില്ലെന്നാണോ ഇതില്‍ നിന്ന് അനുമാനിക്കേണ്ടത്? അച്യുതാനന്ദനെന്ന നേതാവിനെയും മുഖ്യമന്ത്രിയെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ രണ്ടുവര്‍ഷത്തെ പ്രകടനങ്ങളെയും വിലയിരുത്തുമ്പോള്‍ വി.എസ്.മുഖ്യമന്ത്രിയാകേണ്ടിയിരുന്നില്ലെന്ന് പറയാനാണ് അദ്ദേഹത്തിന്റെ സ്നേഹിതര്‍ക്ക് ഇഷ്ടം.

Tuesday, June 3, 2008
പിണറായിയെ സി ബി ഐ ചോദ്യം ചെയ്തു
തൂക്ക് മരത്തിലും ഇന്‍ക്വിലാബ് വിളിച്ചവരെന്നവകാശപ്പെടുന്ന പ്രസ്ഥാനത്തിന്റെ നായകന് അഞ്ച് മണിക്കൂര്‍ നേരം സി ബി ഐ തടവില്‍ എലിയെപോലെ പേടിച്ചു വിറച്ചുനിന്ന ദയനീയാവസ്ഥ സി പി എമ്മിന്റെ സംഘടനാ ചരിത്രത്തിലെ ഏറ്റവും പതനാവസ്ഥയായി മാറുകയാണ്.എസ് എന്‍ സി ലാവ്ലിന് കേസില്‍ അതീവ രഹസ്യമായി സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ സി ബി ഐ ചോദ്യം ചെയ്തത് ഏറെ ഞെട്ടലോടെയാണ് സി പി എം അണികള്‍ക്ക് കേള്‍ക്കാനായത്. അനേകം സമരമുഖങ്ങളും ഇത് സംബന്ധിച്ച കോടതി നടപടികളും അഭിമുഖീകരിച്ചവരാണ് സി പി എമ്മിന്റെ മിക്ക സമുന്നത നേതാക്കളും. പക്ഷ; അഴിമതിക്കേസില്‍ പാര്‍ട്ടിയുടെ സമുന്നത നേതാവ് രാജ്യത്തെ ഏറ്റവും വലിയ അന്വേഷണ ഏജന്‍സിയുടെ ചോദ്യം ചെയ്യലിന് വിധേയനാവുന്നത് ഇതാദ്യമായാണ്.
പാര്‍ട്ടിയില്‍ പണക്കരുത്തിലൂടെ ഭൂതഗണങ്ങളെ വളര്‍ത്തി അപ്രമാദിത്വത്തിന്റെ നെറുകയില്‍ നില്‍ക്കുമ്പോഴാണ് പിണറായിക്കെതിരെ നിയമത്തിന്റെ കുരുക്കുകള്‍ മുറുകുന്നത്.എസ് എന്‍ സി ലാവ്ലിന് കരാര്‍ വേട്ടപ്പട്ടിയായി പിണറായിയുടെ പിന്നാലെ കൂടിയിട്ട് ഒരു ദശകമെങ്കിലുമാകാറായി.
യു ഡി എഫ് സര്‍ക്കാര്‍ ആവശ്യപ്പെട്ട സി ബി ഐ അന്വേഷണം പോലും അട്ടിമറിക്കാന്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ തയ്യാറായത് പാര്‍ട്ടി തലവന്റെ തലപോകുമെന്ന ഭീതി കാരണമായിരുന്നു. നീതിയുടെയും നിയമത്തിന്റെയും ഔന്നത്യമേറിയ രക്ഷക സ്ഥാനത്ത് നിന്ന് കൊണ്ട് ഹൈക്കോടതി ഇക്കാര്യത്തില്‍ പുലര്‍ത്തിയ ജാഗ്രതയാണ് പിണറായിയുടെ ചോദ്യം ചെയ്യുന്നതടക്കമുള്ള സി ബി ഐ അന്വേഷണം വരെ എത്തിയത്.കോടതിയുടെ ഈ ജാഗ്രതയെയും നീതിബോധത്തെയും തെരുവിലിറങ്ങി നേരിടാന്‍ പോലും സി പി എം തയ്യാറായി.കുരുക്ക് മുറുകുന്ന അന്വേഷണ രേഖകള്‍ ഓരോന്നും പിണറായിയുടെ ഉറക്കം കെടുത്തി. സി ബി ഐ പരിശോധിച്ച 300 ഓളം രേഖകളിലും 120 ഓളം സാക്ഷിമൊഴികളിലും സുവ്യക്തമായിക്കൊണ്ടിരുന്നത് പിണറായി വിജയന്റെ മുഖമായിരുന്നു.
കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പിള്ളക്കരച്ചില്‍ കേട്ട ഒരു ഗ്രാമത്തില്‍ ജനിച്ച പിണറായി വിജയന് അതേ പ്രസ്ഥാനത്തിന്റെ പതിവ് രീതികളും വഴികളും വിട്ടു സി പി എമ്മിന് പുതിയ മുഖം നല്‍കിയത് കഴിഞ്ഞ അഞ്ചു വര്‍ഷങ്ങള്‍ക്കുള്ളിലായിരുന്നു. സി പി എമ്മിന്റെ പ്രവര്‍ത്തന ഘടനയില്‍ അധ്വാനിക്കുന്നവനും ഭാരം ചുമക്കുന്നവനും പിന്നിലേക്കും മാഫിയകളും ധനാധിപത്യ ശക്തികളും മുന്നിലേക്കും എത്തിയത് പിണറായി വിജയന്റെ വാഴ്ചക്കാലത്തായിരുന്നു. ഇക്കാലത്ത് ഒന്നല്ല; പതിനായിരം പിണറായിമാര്‍ ബ്രാഞ്ച് മുതല്‍ സെക്രട്ടറിയറ്റ് തലം വരെ വളര്‍ന്നു വന്നതും ഇക്കാലത്ത് തന്നെ.സി പി എമ്മിന് അപരിചിതമായ മുഖങ്ങള്‍ മന്ത്രി ഓഫിസുകളിലും പാര്‍ട്ടി ആസ്ഥാനങ്ങളിലും പ്രത്യക്ഷപ്പെട്ടതും ഈ പുതിയ സംസ്കൃതിയുടെ കരുത്തോടെയായിരുന്നു.അന്നോളം പരിചയമില്ലാത്ത ശീതീകരിച്ച യാത്രകളും ഉറക്കങ്ങളും നിറഞ്ഞ തീന്മേശകളും പുതിയ സംസ്കാരത്തിന്റെ ശേഷിപ്പായി പാര്‍ട്ടിയില്‍ പടര്‍ന്നുകയറി. ഇതിനെതിരെ ഒച്ചവെച്ച ചെറുമീനുകളെ നേതൃത്വം ചവിട്ടിയരച്ചു;അവര്‍ക്ക് നായകനായി നിന്ന വി എസ് അച്യുതാനന്ദനെ കോട്ടയം സമ്മേളനത്തില്‍ വന്ധീകരിച്ചു എതിര്‍പ്പിന്റെ ഉല്പാദന ശേഷി തകര്‍ത്തു.
ആശയങ്ങള്‍ ശോഷിച്ച ഈ വാഴ്ചയില്‍ അതിന് കൊടിയേന്തിയ നായകന് പോലും തലയൂരാനാവാത്ത കുരുക്കിലാണ്. വന്നുപെട്ട അത്യാപത്തില്‍ വിവേകമുള്ള ദേശീയ നേതൃത്വം സി പി എമ്മിനുണ്ടെങ്കില്‍ പിണറായിയില്‍ നിന്ന് രാജി ആവശ്യപ്പെടുകയാണ് വേണ്ടത്.പി കൃഷ്ണപ്പിള്ളയും, കെ ദാമോദരനും, എം എന്‍ ഗോവിന്ദന് നായരും ഇ എം എസും, സി എച്ച് കണാരനും, അഴീക്കോടന്‍ രാഘവനും, ഇ കെ നായനാരും, വി എസ് അച്യുതാനന്ദനും, ചടയനും വഹിച്ച പദവികളിലിരുന്ന് കാലത്തെയും പ്രത്യയശാസ്ത്രത്തെയും തിരുത്തുന്ന പിണറായിക്ക് കമ്യൂണിസം മാത്രമല്ല;അതിന്റെ ബന്ധുത്വം പോലും നഷ്ടമായിരിക്കയാണെന്നാണ് പാര്‍ട്ടിയിലെ എതിര് വിഭാഗം പ്രചരിപ്പിക്കുന്നത്.അഴിമതിയുടെ പേരില്‍ അന്വേഷകരുടെ മുമ്പില്‍ കൈകൂപ്പിയും പിന്നെ കാല്‍വണങ്ങിയും നിന്ന ഒരു സംസ്ഥാന സെക്രട്ടറി കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അറുപതാണ്ടുകളുടെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ല.പി കൃഷ്ണപിള്ള പിണറായി പാറപ്പുറത്ത് വെച്ച് ഉച്ചിയില്‍ തൊട്ടുവളര്‍ത്തിയ പ്രസ്ഥാനത്തെ ഒരു പിണറായിക്കാരന് ഉദകം ചെയ്യുകായണെന്നാണ് പ്രതിയോഗികളുടെ വാദം

Thursday, April 10, 2008
Bengal Lion ...... ബുദ്ധന് മതം മാറുന്നു
പശ്ചിമബംഗാള്‍ ഒരു രാഷ്ട്രമായിരുന്നെങ്കില്‍ എത്ര നന്നായിരുന്നു എന്നാലോചിക്കുന്നുണ്ടെന്നു തോന്നുന്നു ബുദ്ധദേവ് ഭട്ടാചാര്യ. ഇന്ത്യയിലെ ഒരു സംസ്ഥാനം മാത്രമായതുകൊണ്ട് ലോകത്തെ വ്യവസായികളുമായി സ്വതന്ത്രമായി ഇടപെടാന്‍ കഴിയുന്നില്ല എന്ന തന്റെ പരാതി വളരെ മുമ്പുതന്നെ അദ്ദേഹം ബംഗാളിന്റെ മുമ്പില്‍ അവതരിപ്പിച്ചിട്ടുണ്ട്.കിഴക്കന്‍ ബംഗാള്‍ ഒരു രാഷ്ട്രമായതുപോലെ എന്തുകൊണ്ട് പശ്ചിമബംഗാളിനും ഒരു രാഷ്ട്രമായിക്കൂടാ എന്നൊക്കെ ബുദ്ധദേവ് ഭട്ടാചാര്യയുടെ മനസ്സിനകത്തെ സ്വപ്നജീവി ചോദിക്കുന്നുണ്ടാവണം.
കൊല്‍ക്കത്തയായിരുന്നു ബ്രിട്ടീഷ് ഇന്ത്യയുടെ ആദ്യതലസ്ഥാനം. നോബല്‍ പ്രൈസ് ലഭിച്ച ഇന്ത്യയിലെ ഏകകവി ബംഗാളിയാണ്. ലോകം ആദ്യമായി കേട്ട ഇന്ത്യന്‍ ചലച്ചിത്ര രാജശില്പി ബംഗാളിയാണ്. ലോകത്തെ പുതിയ അറിവുകള്‍ പണ്ടൊക്കെ കൊല്‍ക്കത്തയിലൂടെയാണ് ഇന്ത്യയിലേക്കു കടന്നുവന്നത്. കമ്യൂണിസം ഇറക്കുമതി ചെയ്യുന്നതിലും ഈ മഹാനഗരം വലിയ പങ്കുവഹിച്ചിട്ടുമുണ്ട്.മുപ്പതിലേറെ കൊല്ലമായി കമ്യൂണിസ്റ്റ് നേതൃത്വത്തിലുള്ള ഒരു ഭരണമാണ് ബംഗാളില്‍ നടക്കുന്നത്.ഒരു രാജ്യമാകാനുള്ള ബംഗാളിന്റെ സ്വപ്നം ബുദ്ധദേവ് ഭട്ടാചാര്യ മനസ്സിലെവിടെയോ ഒളിപ്പിച്ചുവച്ചിട്ടുണ്ട്.ഇത്തരം സ്വപ്നങ്ങള്‍ മനസ്സില്‍ കൊണ്ടുനടക്കുന്നത് കരുണാനിധി മാത്രമല്ലെന്ന് നമ്മളറിയണം.
ഇന്നേവരെയുള്ള ഇന്ത്യന്‍ കമ്യൂണിസത്തിന്റെ എല്ലാ കാലവും കണ്ടവരാണ് ജ്യോതിബസുവും ബുദ്ധദേവും. അവര്‍ വര്‍ഗ്ഗസമരസിദ്ധാന്തങ്ങള്‍ ആവിഷ്കരിച്ചു, വിപ്ലവസങ്കല്‍പനങ്ങള്‍ രൂപപ്പെടുത്തി. ഇന്ത്യന്‍ വിപ്ലവത്തിനുവേണ്ടി ലോകകമ്യൂണിസത്തിന്റെ സഹായം സ്വീകരിച്ചു.ഇന്ത്യയിലെ പൊതുമേഖലയെയും സ്വകാര്യമേഖലയെയും ഒരുപോലെ കണ്ട് നിരന്തരമായ തൊഴിലാളി സമരങ്ങള്‍ സംഘടിപ്പിച്ച ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം അതിന്റെ സമരസിദ്ധാന്തം മാറ്റിപ്പണിയുന്നത് ജ്യോതിബസുവും ബുദ്ധദേവും ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നു. തൊഴിലാളികളുടെയും കര്‍ഷകരുടെയും ഇന്നലെവരെയുള്ള സമരരീതി ഇനി ബംഗാളിന്റെ മണ്ണില്‍ വേണ്ട എന്ന് മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ തീരുമാനിച്ചിരിക്കുന്നു. അദ്ദേഹം ജനങ്ങളോട് തുറന്നു പറയുന്നു: നമുക്കു വേണ്ടത് വ്യവസായമാണ്. വ്യവസായമുണ്ടെങ്കിലേ തൊഴിലുണ്ടാവുകയുള്ളൂ. സ്വന്തമായി വ്യവസായം നടത്താനുള്ള മൂലധനശക്തി നമുക്കില്ല. മൂലധനം വിദേശനാണ്യങ്ങളില്‍നിന്ന് വന്നുചേരണം. വിദേശമൂലധനത്തെ ആകര്‍ഷിക്കാനുള്ള പുതിയ സംസ്കാരം സര്‍ക്കാരും രാഷ്ട്രീയ പാര്‍ട്ടികളും തൊഴിലാളികളും ഉള്‍ക്കൊള്ളണം. ഇന്ന് തൊഴിലാളി പുതിയൊരു കാലഘട്ടത്തിലാണ്. കമ്യൂണിസവും കാള്‍മാര്‍ക്സും സോഷ്യലിസ്റ്റ് വിപ്ലവവുമൊക്കെ അവിടെയിരിക്കട്ടെ. ബംഗാളിലിപ്പോള്‍ ദാസ്ക്യാപിറ്റലല്ല, ക്യാപിറ്റലാണ് വേണ്ടത്.
പ്രത്യയശാസ്ത്രത്തിനും വിപ്ലവസങ്കല്‍പത്തിനും സോഷ്യലിസ്റ്റ് സ്വപ്നങ്ങള്‍ക്കുമകത്ത് ഒതുങ്ങിയിരിക്കാന്‍ ബുദ്ധദേവ് ഭട്ടാചാര്യ സന്നദ്ധനല്ല.തന്റെ ജനതയുടെ മനസ്സ് അദ്ദേഹം പതുക്കെപ്പതുക്കെ മാറ്റിക്കൊണ്ടുവരികയാണ്. അദ്ദേഹത്തിന്റെ മനസ്സിലിപ്പോള്‍ കമ്യൂണിസത്തിന്റെ ശാസ്ത്രീയ സോഷ്യലിസവുമില്ല, നെഹ്റുവിന്റെയും മറ്റും ജനാധിപത്യ സോഷ്യലിസവുമില്ല. ഈ സ്വപ്നങ്ങളെല്ലാം കരിഞ്ഞുപോയ ഒരു മനസ്സുകൊണ്ടാണ് ബുദ്ധദേവ് ഭട്ടാചാര്യ ഇപ്പോള്‍ ബംഗാളിന്റെ ഭരണത്തെക്കുറിച്ച് ആലോചിക്കുന്നത്. അദ്ദേഹം ഇത്തരത്തിലുള്ള സ്വന്തം സങ്കല്പങ്ങള് തന്റെ പാര്‍ട്ടിയുടെ ഉന്നത നേതൃത്വത്തിനുപോലും വിട്ടുകൊടുക്കുന്നില്ല. കോയമ്പത്തൂരില്‍ ഈയിടെ നടന്ന 19-ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ ബുദ്ധദേവ് സജീവമായി പങ്കെടുത്തുവെങ്കിലും തന്റെ മൂലധനസിദ്ധാന്തങ്ങളെ തൊട്ടുകളിക്കാന്‍ ആരെയും അദ്ദേഹം അനുവദിച്ചില്ല. ഭരിക്കുന്നവനല്ലേ ഭരണത്തിന്റെ വേദനയറിയൂ എന്ന മട്ടിലാണ് അദ്ദേഹം പെരുമാറിയത്. അദ്ദേഹത്തിന്റെ പാര്‍ട്ടിയായ സി.പി.എം. ഇന്ത്യയിലെ ഏതാണ്ടെല്ലാ സംസ്ഥാനങ്ങളിലുമുണ്ട്. സി.പി.എമ്മിന്റെ നേതൃത്വത്തില്‍ ഭരിക്കുന്ന മൂന്നു സംസ്ഥാനങ്ങളാണ് ഇന്ത്യയിലെ കമ്യൂണിസ്റ്റ് രാജ്യം. 19-ാം കോണ്‍ഗ്രസില്‍ സി.പി.എമ്മിനുവേണ്ടി രൂപപ്പെട്ട ഭാവിയിലേക്കുള്ള പ്രവര്‍ത്തനശൈലിയും മാര്‍ഗ്ഗരേഖകളും രണ്ടും തികച്ചും വ്യത്യസ്തമായ സ്വഭാവങ്ങള്‍ പുലര്‍ത്തുന്നതാണ്.
ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് ഒരു പ്രവര്‍ത്തനശൈലിയും ഭരണമില്ലാത്ത സംസ്ഥാനങ്ങള്‍ക്ക് മറ്റൊരു പ്രവര്‍ത്തനശൈലിയും. ഭരണമില്ലാത്ത സംസ്ഥാനങ്ങളിലെ മാര്‍ക്സിസ്റ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് സ്വപ്നത്തിന്റെയും പഴയ തൊഴിലാളി സമരത്തിന്റെയും വഴിയിലൂടെ നീങ്ങാം.ഭരിക്കുന്നേടത്ത് സ്വീകരിക്കേണ്ട പാര്‍ട്ടി നടത്തിപ്പുശൈലി അധികമൊന്നും ചര്‍ച്ച ചെയ്തിട്ടില്ല. കേരളാ പാര്‍ട്ടിയിലെ വിഭാഗീയതയില്‍ കളിച്ചങ്ങ് ഒഴിഞ്ഞു കളഞ്ഞു.ബുദ്ധദേവ് ഭട്ടാചാര്യ 19-ാം പാര്‍ട്ടി കോണ്‍ഗ്രസിലും തോളത്തു സഞ്ചിയുമിട്ട് തന്റെ ബംഗാളിലൂടെയും നന്ദിഗ്രാമിലൂടെയും സിംഗൂരിലൂടെയുമാണ് നടന്നുനീങ്ങിയത്. ബംഗാളിനുവേണ്ടി ബുദ്ധദേവ് ഡല്‍ഹിയിലേക്കല്ല, കടലുകള്‍ക്കപ്പുറത്തെ പല രാഷ്ട്രങ്ങളിലേക്കുമാണ് നോക്കുന്നത്. തന്റെ പാര്‍ട്ടി സാമ്രാജ്യത്വ അധിനിവേശത്തിനെതിരെയുള്ള പുതിയ പുതിയ സമരസങ്കല്പങ്ങള് മെനഞ്ഞുടുക്കുമ്പോള്‍ ബംഗാളില്‍ ഒരു കമ്യൂണിസ്റ്റ് ബുദ്ധന് ചിരിക്കുന്നു.ഈ ബുദ്ധന് ലോകത്തെ വന്‍കിട രാഷ്ട്രങ്ങളിലേക്കാണ് നോട്ടം, ഡല്‍ഹിയിലേക്കല്ല, ഇന്ത്യന്‍ കമ്യൂണിസത്തിന്റെ ചരിത്രത്തിലേക്കുമല്ല. പോളിറ്റ് ബ്യൂറോയിലേക്കുമല്ല. ലോത്തിന്റെ വ്യവസായ ഭൂപടത്തിലേക്കാണ് ബംഗാളിലെ ബുദ്ധന് നോക്കുന്നത്. ഈ ബുദ്ധന് ഇന്ത്യന്‍ കമ്യൂണിസത്തിന് പുതിയ നാവും ഹൃദയവും തേടുന്നു ലോകത്ത്. ലോകമുതലാളിത്തം ഇന്ത്യയിലേക്കു നോക്കുന്നത് കൊല്‍ക്കത്തയിലേക്കു കണ്ണ് ചേര്‍ത്തുവച്ചുകൊണ്ടാണ്.
ലണ്ടനില്‍ താമസിക്കുന്ന ഇന്ത്യക്കാരനായ എന്‍.ആര്.ഐ. വ്യവസായി സ്വരാജ് പോള്‍ പ്രഭു ഇപ്പോള്‍ കൊല്‍ക്കത്തയിലുണ്ട്. ഇന്ത്യക്കാരനായൊന്നും സ്വരാജ് പ്രഭുവിനെ കാണേണ്ടതില്ല. അദ്ദേഹം ഇംഗ്ലണ്ടില്‍ പ്രഭുവായത് അദ്ദേഹത്തിന്റെ അപൂര്‍വസുന്ദരമായ മുതലാളിത്ത പ്രതിഭ കൊണ്ടാണ്.ഇന്നത്തെ വ്യാവസായികാഗോളീകരണത്തിന്റെ അമൂല്യപ്രതിഭ. ബ്രിട്ടനിലെ കോമണ്‍വെല്‍ത്ത് പാര്‍ലമെന്ററി അസോസിയേഷന് ബംഗാളിലേക്കയച്ച നാല് പ്രതിനിധികളടങ്ങുന്ന ഉന്നത സംഘത്തിന്റെ തലവനായിട്ടാണ് സ്വരാജ് പോള്‍ പ്രഭു ഇന്ത്യയിലെത്തിയിരിക്കുന്നത്.മുതലാളിത്ത പാതയിലൂടെയുള്ള പശ്ചിമ ബംഗാള്‍ എന്ന സംസ്ഥാനത്തിന്റെ മുന്നേറ്റം നേരിട്ടു കണ്ടു മനസ്സിലാക്കാനാണ് സ്വരാജ് പോള്‍ എന്ന ലോക മുതലാളി മാതൃരാജ്യമായ ഇന്ത്യയിലെത്തിയിട്ടുള്ളത്. അദ്ദേഹം ദില്ലിയിലല്ല വിമാനമിറങ്ങിയത്. കൊല്‍ക്കത്തയിലാണ്. ദില്ലിയിലേക്കു പോകുന്നില്ല;കൊല്‍ക്കത്തയില്‍ നിന്നുതന്നെ അദ്ദേഹവും സംഘവും ലണ്ടനിലേക്കു തിരിച്ചുപോകും.സ്വരാജ്പോള്‍ പ്രഭുവിന്റെ ഈ കൊല്‍ക്കത്താ സന്ദര്‍ശനത്തിന് രണ്ട് ഉദ്ദേശ്യങ്ങളുണ്ട്. മാര്‍ക്സിസ്റ്റ് കമ്യൂണിസ്റ്റു മുഖ്യമന്ത്രിയായ ബുദ്ധദേവ് ഭട്ടാചാര്യയുടെ മുതലാളിത്തവുമായുള്ള സഹകരണമോ ബാന്ധവമോ ഐക്യപ്പെടലോ സാമ്യപ്പെടലോ 'ബൗദ്ധികമായ' തിരിച്ചറിവോ ലോക മുതലാളിത്തം ആഹ്ലാദത്തോടെ കാണുന്നുവെന്ന സന്ദേശം ബുദ്ധദേവിനെയും ജ്യോതി ബസുവിനെയും അറിയിക്കുക. രണ്ടാമത്തെ ഉദ്ദേശ്യം സിംഗൂര്‍ സന്ദര്‍ശനമാണ്. ടാറ്റയുടെ കാറ് നിര്‍മ്മാണശാല കാണുക. ഒരുലക്ഷം രൂപയ്ക്ക് ഒരു കാറ് എന്ന സങ്കല്പം യാഥാര്‍ത്ഥ്യമാക്കിയ മുതലാളിത്ത വിപ്ലവത്തിന്റെ കഥ ലോകത്തെല്ലാടവുമറിയിക്കുക.ക്രിയാത്മകമായി ചിന്തിച്ച് സ്വന്തം സംസ്ഥാനത്തിന് വലിയ സംഭാവന നല്കിയ ഒരാളായിട്ടാണ് ബുദ്ധദേവ് ഭട്ടാചാര്യയെ സ്വരാജ് പോള്‍ വിശേഷിപ്പിക്കുന്നത്.കൊല്‍ക്കത്തയെ നോക്കി സ്വരാജ് പോള്‍ ആഹ്ലാദിക്കുന്നു.ഈ മഹാനഗരം മോഹനമായിരിക്കുന്നുവെന്ന് സ്വരാജ് പോള്‍ പറയുന്നു.സിംഗൂരിലെ ടാറ്റയുടെ കാര്‍ ഫാക്ടറി സന്ദര്‍ശിച്ചതിനുശേഷം സ്വരാജ് പോള്‍ പ്രഭു പറഞ്ഞെന്നുവരും-ബംഗാളിനു നല്ലത് സിംഗൂര്‍ മാര്‍ഗ്ഗം സ്വീകരിക്കുന്നതാണെന്ന്.ബംഗാള്‍ ഈ മാര്‍ഗ്ഗം തിരഞ്ഞെടുത്തുവെന്ന് ജ്യോതിബസുവും ഭട്ടാചാര്യയും പറയാതിരിക്കുമോ?

Thursday, April 3, 2008
എസ്.എഫ്.ഐ യുടെ കാപട്യസമരം. (SFI-DYFI)
സ്വാശ്രയകോളേജുകള്‍ക്കെതിരേ ഘോരഘോരം പ്രസംഗിക്കുകയും ഇത്തരം സ്ഥാപനങ്ങളിലെ ഫീസ് നിരക്കുകള്‍ക്കെതിരേ സമരത്തിന്റെ വേലിയേറ്റം തന്നെ സൃഷ്ടിക്കുകയും ചെയ്യുന്ന ഡി.വൈ.എഫ്.ഐയുടെ സംസ്ഥാന സെക്രട്ടറി ടി.വി രാജേഷിന്റെ ഭാര്യ പഠിക്കുന്നത് സ്വകാര്യ സ്വാശ്രയ കോളേജില്‍. കാസര്‍കോട് പെരിയയിലെ ഡോ. അംബേദ്കര്‍ മെമ്മോറിയല്‍ എജ്യുക്കേഷണല്‍ ട്രസ്റ്റിന്റെ കീഴിലുള്ള സ്വാശ്രയകോളേജിലാണ് രാജേഷിന്റെ ഭാര്യ ഷീന ബി.എഡിന് പ്രവേശനം നേടിയത്.
സ്വാശ്രയ കോളേജുകള്‍ക്കെതിരേയും അവിടത്തെ ഫീസിനെതിരേയും അക്രമസമരം നടത്തുന്ന ഡി.വൈ.എഫ്.ഐയുടെ സംസ്ഥാന സെക്രട്ടറിയുടെ ഭാര്യ മെറിറ്റിലല്ല,മാനേജ്മെന്റ് സീറ്റിലാണ് സ്ഥാപനത്തില്‍ പ്രവേശനം നേടിയത്. 29,000 രൂപ സര്‍ക്കാര്‍ നിശ്ചയിച്ച ഫീസും അയ്യായിരം രൂപ കോഷന്‍ ഡിപ്പോസിറ്റുമാണ് സ്ഥാപനത്തിലെന്ന് ബന്ധപ്പെട്ടവര്‍ വിശദീകരിക്കുന്നുണ്ടെങ്കിലും ഡി.വൈ.എഫ്.ഐ നേതാവിന്റെ ഭാര്യക്ക് ഇവിടെ പ്രത്യേക പരിഗണന ലഭിച്ചിട്ടുണ്ടെന്ന സംശയം ഉയര്‍ന്നിട്ടുണ്ട്.
ഇപ്പോള്‍ നടക്കുന്ന ബാച്ചില്‍ ഫിസിക്കല്‍ സയന്‍സിലാണ് ടി.വി രാജേഷിന്റെ ഭാര്യ പഠിക്കുന്നത്. സ്വാശ്രയ കോളേജുകള്‍ക്കെതിരായ സമരത്തിന്റെ പേരില്‍ ചോരചിന്തിയുള്ള സമരങ്ങള്‍ക്ക് അണികളെ ഇളക്കിവിടുന്ന നേതാക്കളുടെ കാപട്യമാണ് ഈ സംഭവത്തിലൂടെ വെളിപ്പെടുന്നത്.സ്വാശ്രയകോളേജുകള്‍ പണക്കാരുടെ കോളേജാണെന്നും സാധാരണക്കാര്‍ക്ക് അവിടെ പഠിക്കാനാകാത്ത സ്ഥിതിയാണെന്നും എത്രയോ പൊതുയോഗങ്ങളില്‍ പ്രസംഗിച്ചിട്ടുള്ള ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി ടി.വി രാജേഷ് തന്റെ ഭാര്യക്ക് അത്തരമൊരു സ്ഥാപനത്തില്‍ മാനേജ്മെന്റ് സീറ്റില്‍ പ്രവേശനം നേടിക്കൊടുത്തത് അണികളാരും അധികം അറിഞ്ഞിട്ടില്ല.കാസര്‍കോട് ജില്ലയിലെ പെരിയയിലാണ് കണ്ണൂര്‍ ജില്ലക്കാരിയായ രാജേഷിന്റെ ഭാര്യ ഷീന പഠിക്കുന്ന അംബേദ്കര്‍ കോളേജ്.എസ്.എഫ്.ഐയോ ഡി.വൈ.എഫ്.ഐയോ ഈ സ്ഥാപനത്തിനെതിരേ ഇന്നേവരെ സമരം നടത്തിയിട്ടില്ല. ഒരു ഭാഗത്ത് സ്വാശ്രയ കോളേജുകളെ തച്ചുതകര്‍ത്ത് സാധാരണക്കാരായ പ്രവര്‍ത്തകരെ പൊലീസിന്റെ മര്‍ദ്ദനത്തിനും കേസുകള്‍ക്കും വിട്ടുകൊടുക്കുകയും മറുവശത്ത് സ്വന്തക്കാരെ ഇത്തരം സ്ഥാപനങ്ങളില്‍ പഠിപ്പിച്ച് മെച്ചപ്പെട്ട നിലയിലെത്തിക്കുകയും ചെയ്യുന്ന നേതാക്കളുടെ സമീപനം പാര്‍ട്ടിക്കകത്തും എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ സംഘടനകളിലും വിവാദമാകേണ്ടതാണ്. പക്ഷേ ഇന്നത്തെ അവസ്ഥയില്‍ അത്തരം വിവാദങ്ങളുണ്ടായാല്‍ തന്നെ പാര്ട്ടിയോഗങ്ങളില് അതുയര്‍ത്തുന്നവര്‍ ഒതുക്കപ്പെടുമെന്നല്ലാതെ മറിച്ചൊന്നും സംഭവിക്കില്ലെന്നാണ് അണികളില്‍ പലരുടേയും അഭിപ്രായം.ഭാര്യയെ സ്വകാര്യ സ്വാശ്രയ കോളേജില്‍ മാനേജ്മെന്റ് സീറ്റില്‍ പ്രവേശിപ്പിച്ച ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയുടെ സ്വാശ്രയ കോളേജുകളോടുള്ള ഇപ്പോഴത്തെ നിലപാടറിയാന്‍ ഏതായാലും അണികള്‍ കാത്തിരിക്കുകയാണ്.

Subscribe to:
Posts (Atom)